Tuesday, December 17, 2024
Novel

പ്രണയിനി : ഭാഗം 24

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

രാവിലെ 10.30 നും 11 നും ഇടയിലായിരുന്നു താലികെട്ടു. ഒരിക്കൽ താലി കെട്ടിയത് ആണെങ്കിലും ഭഗവതി കാവിൽ ദേവിയുടെ തിരുനടയിൽ വച്ചു തന്നെയായിരുന്നു വീണ്ടും താലി കെട്ടാൻ തീരുമാനിച്ചത്. എല്ലാവരുടെയും അനുഗ്രഹത്തോടെ തന്നെ.

നന്ദു എഴുന്നേറ്റപ്പോൾ കുറച്ചു വൈകിയിരുന്നു. തലേ ദിവസം നേരം വൈകി തന്നെയാണല്ലോ കിടന്നതും. പിന്നെ പെട്ടന്ന് തന്നെ കുളിച്ചു ഭക്ഷണം കഴിച്ചു എഴുനേറ്റു.

“നന്ദുട്ടൻ റൂമിലേക്ക് പോയിക്കൊള്ളു…ഞങ്ങൾ കൂടി ഭക്ഷണം കഴിച്ചു വരാം ഒരുക്കാൻ.” ദേവിക ഒരു ചെറു ചിരിയോടെ പറഞ്ഞു. നന്ദു ചിരിയോടെ തന്നെ തലയാട്ടി റൂമിലേക്ക് പോയി.

നന്ദു റൂമിലെത്തി ആകമാനം ഒന്നു കണ്ണോടിച്ചു. ഏതൊരു പെണ്കുട്ടിയെ പോലെ തന്നെ ഞാനും സ്വന്തം വീടിന്റെ പടികൾ ഇറങ്ങുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നു. അവൾ പതിയെ തന്റെ ബെഡിനോട് ചേർന്ന ജനലാഴികളിൽ പിടിച്ചു താഴോട്ടു നോക്കി.

ഉറക്കമില്ലാത്ത ഒരുപാട് രാത്രികളിൽ ഇവിടെ ഇരുന്നുകൊണ്ട് നക്ഷത്രങ്ങളെ ഒരുപാട് എണ്ണി തീർത്തിട്ടുണ്ട്. ഇടക്കിടക്ക് മിന്നായം പോലെ വരുന്ന തന്റെ അതിഥികൾ മിന്നാമിനുങ്ങുകളും രാത്രിയുടെ ഏകാന്തതയിൽ തനിക്കു കൂട്ടായി വരുന്ന ചീവിടുകളുടെ പാട്ടുകളും…

എല്ലാം താൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന തന്റെ നേരം കൊല്ലികൾ… ഇനി ഈ ഓർമകൾ പോലും തനിക്കു വേണ്ട… ഇനി വേണ്ടത് ശിവേട്ടൻ… തന്റെ മൂക്കുള രാമനും അവന്റെ സ്നേഹവും…

ശിവേട്ടനൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളും ആയിരിക്കണം… ശിവേട്ടന്റെ ഒപ്പമുള്ള നിമിഷങ്ങൾ മനസ്സിൽ കുത്തി നിറയ്ക്കാൻ വെമ്പുന്നുണ്ട്…

നന്ദു ഒരു ദീര്ഘനിശ്വാസം വിട്ടു കൊണ്ടു തന്റെ കണ്ണാടിയുടെ മുൻപിലുള്ള കസേരയിൽ ഇരുന്നു.

തന്നെ തന്നെ സൂക്ഷിച്ചു നോക്കി… കഴുത്തിൽ താലി കെട്ടിയെങ്കിലും ഞാനും ശിവേട്ടനും മനസ്സുകൊണ്ട് ഭാര്യ ഭർത്താവ് ആയിട്ടുണ്ടായില്ല. സമയം വേണമായിരുന്നു പരസ്പരം അറിയാൻ.

ആ ഇടവേളയിൽ ഒരു കാര്യം മനസ്സിലായി എന്നെ ശിവേട്ടൻ അറിഞ്ഞപ്പോലെ വേറെ ആർക്കും അറിയാൻ കഴിയില്ല എന്നു. എനിക്കായിരുന്നു ശിവേട്ടനെ അറിയാനുണ്ടായിരുന്നത്. അറിഞ്ഞു…

അറിഞ്ഞു വരുംതോറും ഇനിയും മനസിലാക്കാൻ ഏറെയുണ്ടെന്നു തോന്നും…. നന്ദുവിന്റെ മനസ്സിൽ ശിവൻ കടന്നു വന്നപ്പോൾ അറിയതെ തന്നെ നാണത്താൽ ഒരു പുഞ്ചിരി വിടർന്നു.

കാലിലെ പെരുവിരലുകൾ പോലും ബലം പിടിച്ചു നിന്നു. രോമകൂപങ്ങൾ എണീറ്റു നിന്നു അവളെ കളിയാക്കി. ഒരു ചമ്മൽ അവൾക്കു ആകെ അനുഭവപ്പെട്ടു.

പിന്നെയും കണ്ണാടിയിൽ തന്നെ നോക്കി ഇരിക്കെ അവളുടെ കൈ വിരലുകൾ അറിയാതെ തന്നെ ചുവന്നു കിടക്കുന്ന മൂക്കിന് തുമ്പിലേക്കു നീണ്ടു.

ഇന്നലെ രാത്രി കഴിഞ്ഞതെല്ലാം ഓർമ വന്നു… ചുവന്ന കല്ലു കടിച്ചു എടുത്തപ്പോൾ മനസ്സിൽ അറിയാതെ നിറഞ്ഞ നൊമ്പരം എന്തിനായിരുന്നു… അതൊരിക്കലും ദേവേട്ടനെ ഓർത്തുകൊണ്ടല്ല..

മറിച്ചു തനിക്കു അതു ഊരി മാറ്റാൻ തോന്നതിരുന്ന തന്റെ പൊട്ട ബുദ്ധിയെ ഓർത്തായിരുന്നു. ആ ചുവന്ന കല്ലു മൂക്കുത്തി ആയിരുന്നില്ല ഞാൻ ആഗ്രഹിച്ചത്…

ദേവേട്ടന്റെ ഇഷ്ടം മാത്രം നോക്കുകയായിരുന്നു അന്ന്‌. പക്ഷെ അന്ന് ഞാൻ ആഗ്രഹിച്ച അതേ നീല കല്ലു മൂക്കുത്തി…ശിവേട്ടൻ എന്റെ ഒരു നോട്ടം കൊണ്ടുപോലും ഇഷ്ടങ്ങളെ മനസ്സിലാക്കി എന്ന തിരിച്ചറിവ്…

തളർത്തി കളഞ്ഞു.. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ഒരാൾക്ക് ഇത്രയുമധികം സ്നേഹിക്കാൻ കഴിയുന്നത് എങ്ങനെയാ….

ശിവേട്ടൻ പറഞ്ഞതുപോലെ ഓർമകളുടെ അവസാന ശേഷിപ്പും കളഞ്ഞു പൂർണ്ണമായും ശിവേട്ടന്റെ ഭാര്യയായി മാറാൻ താൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു. ഇനി എന്റെ മൂക്കുള രാമന്റെ മാത്രം ഗൗരി ആയിരിക്കണം എനിക്ക്..എന്നും…!!

നന്ദു കണ്ണും മുഖവുമെല്ലാം അമർത്തി തുടച്ചു ഒന്നുകൂടി മുഖം നന്നായി കഴുകി തുടച്ചു വരുമ്പോൾക്കും ദേവികയും ഭദ്രയും ദുർഗയും സാരിയും ആഭരണങ്ങളും മുല്ലപ്പൂവുമായി എത്തിയിരുന്നു.

അവർ മൂവരും നന്ദുവിനെ പിടിച്ചു ഇരുത്തി. ” ആദ്യമേ പറഞ്ഞേക്കാം…എന്റെ മുഖത്തു…” നന്ദുവിനെ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ദുർഗ ഇടയിൽ കയറി…

“നിന്റെ മുഖത്തു കോസ്മെറ്റിക് അധികം ഇടാൻ പാടില്ല… മഞ്ഞളും പാൽപാടയും ചേർത്തു മുഖത്തു ഇട്ടു വെളുപ്പിച്ചതാണ്…

നിങ്ങളുടെ വക പുട്ടിയൊന്നും വേണ്ട…ഇതൊക്കെയല്ലേ… എന്റെ നന്ദു നീ പറയാതെ തന്നെ ഞങ്ങൾക്ക് ഇതൊക്കെ അറിയാവുന്നതല്ലേ…

അതു മാത്രമോ നിന്നെ വല്ലതും ഇട്ടു ഉള്ള കോലം കളഞ്ഞാൽ ശിവേട്ടന്റെ മൂന്നാം തൃകണ്ണു തുറന്നു ഞങ്ങളെ ഭസ്മം ആക്കും….. അതുകൊണ്ടു നല്ല കുട്ടിയായി അനങ്ങാതെ അങ്ങു ഇരിക്ക് അവിടെ ”

ദുർഗ പറഞ്ഞു നിർത്തി. ഇനി തനിക്കൊരു വോയ്സ് ഇല്ലെന്ന് മനസ്സിലാക്കി നന്ദു പിന്നെ ഒന്നും പറയാൻ പോയില്ല.

ഒരു ഒന്നൊന്നര മണിക്കൂർ കഴിഞ്ഞാണ് ദുർഗയും ഭദ്രയും തന്റെ മുന്നിലുള്ള കണ്ണാടിയിൽ നിന്നും മാറിയത്. കണ്ണാടിയിൽ തന്റെ രൂപം കണ്ടു നന്ദു പോലും അതിശയിച്ചുപോയി.

“ഭദ്ര….ഏടത്തി….എന്നെ കാണാൻ ഇത്രയും ചേലുണ്ടായിരുന്നോ” നന്ദു ഒരു നാണത്തോടെ ഭദ്രയെ നോക്കി ചോദിച്ചു.

“ചേലുണ്ടോ എന്നോ…ചുന്ദരി കുട്ടിയല്ലേ എന്റെ മോളു…” ഭദ്ര കൈകൾ കൊണ്ട് ആരതി ഉഴിഞ്ഞു കവിളിൽ ഞൊട്ടയിട്ടു. അതുകണ്ട് എല്ലാവരും ചിരിച്ചു.

“ഞാൻ കുറെ അന്വേഷിച്ചു നടന്നത് ആയിരുന്നു ഈ നീലകല്ലു മൂക്കുത്തി…നന്ദുട്ടന് അതു നന്നായി ചേരുന്നുണ്ട്…. ഒരു പ്രത്യേക തിളക്കമുണ്ട് മുഖത്തിനു ” ദേവിക പറയുമ്പോൾ നന്ദു നാണം കൊണ്ടു വിടർന്നു.

“അതേ ഇനി ഞങ്ങൾ ഒന്നു ഒരുങ്ങട്ടെ..” ദുർഗ ദൃതി കൂട്ടി.

“കഴിഞ്ഞില്ലേ മക്കളെ… അനുഗ്രഹം വെടിക്കാറായി… ഇറങ്ങു” സീതമ്മ വന്നു അക്ഷമയോടെ പറഞ്ഞു.

അപ്പോഴേക്കും എല്ലാവരും ഒരുങ്ങിയിരുന്നു. “ദേ കഴിഞ്ഞു അമ്മേ” ഭദ്ര പറഞ്ഞുകൊണ്ട് വാതിൽ തുറന്നു. സീതമ്മയുടെ കണ്ണുകൾ അക്ഷമയോടെ കണ്ണുകൾകൊണ്ടു നന്ദുവിനെ തേടി. ഒരുക്കങ്ങളെല്ലാം കഴിഞ്ഞു ഒരു കസേരയിൽ ഇരിക്കുന്ന നന്ദുവിനെ അവർ കണ്ടു.

സർവ്വാഭരണ വിഭൂഷിതയായി നിൽക്കുന്ന അവളെ കണ്ടു അവരുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അത്രയും സുന്ദരി ആയിരുന്നു. നല്ല ചുവന്ന പട്ടായിരുന്നു അതും കാഞ്ചിപുരം സിൽക്ക് സാരി….

ചുവപ്പിൽ ഗോൾഡൻ ത്രെഡ് വർക്ക് ചെയ്ത സാരി. ഇടയിൽ സ്റ്റോനെസ് ബീഡ്‌സ് എല്ലാം ഡിസൈൻ ചെയ്ത നല്ല ചന്ദന സുഗന്ധമുള്ള സാരി ആയിരുന്നു. ശിവൻ തന്നെയായിരുന്നു അതു സെലക്ട് ചെയ്തത്.

പുതിയ ഫാഷൻ ആഭരണങ്ങൾക്കു ഒപ്പം തന്നെ സീതമ്മയുടെ പഴയമോഡൽ കാശിമാലയും പാലക്ക മാലയും…ലക്ഷ്മി മാലയും ഉണ്ടായിരുന്നു.

സീതമ്മ തന്നെ കൈ പിടിച്ചു അവളെ താഴേക്കു കൊണ്ടുപോയി. നടക്കുന്നതിനിടയിൽ മാളുവിനെയും ഉണ്ണിയേയും അന്വേഷിക്കാൻ മറന്നില്ല നന്ദു. “എന്റെ നന്ദു അവർ രണ്ടും സുമിത്രമ്മയുടെ പുറകെയുണ്ട്‌…നീ ഇങ്ങു വന്നേ” ദുർഗ അവളെ പിടിച്ചു വലിച്ചു.

താഴെ അച്ഛനും അവളെ കാത്തെന്നോണം നിന്നിരുന്നു. അച്ഛന്റെ കണ്ണുകളും ഒരു നിമിഷം കൊണ്ട് നിറഞ്ഞു നന്ദുവിനെ ആ വേഷത്തിൽ കണ്ടു. ഏതൊരു അച്ഛന്റെയും മനസ്സിലെ വർഷങ്ങളായുള്ള നെരിപോട്…

അതുവരെ അതിന്റെ താപം ഒളിപ്പിക്കുന്ന അച്ഛന്മാർക്കു ഈ വേഷത്തിൽ മകളെ കാണുമ്പോൾ സന്തോഷത്താൽ തന്നെ കണ്ണുകൾ ചുട്ടു പൊള്ളിക്കും…വർഷങ്ങൾ ആയി ഒളിപ്പിക്കുന്ന ആധി…

പൂർണ്ണ മനസോടെ മകളെ ഒരാളുടെ കൈകളിൽ പിടിച്ചേല്പിക്കുമ്പോൾ സമാധാനത്തിൽ കണ്ണു നിറയും.

നന്ദു എല്ലാവരുടെയും കാലുകളിൽ വീണു അനുഗ്രഹം വാങ്ങി. കിച്ചുവിനെ അവിടെയെങ്ങും കണ്ടില്ല… കലവറയിൽ ആയിരിക്കും. നന്ദുവിന്റെ കണ്ണുകൾ തേടുന്നത് മനസ്സിലാക്കിയ ഭദ്ര കിച്ചുവിനെ കൂട്ടി വന്നു.

നന്ദുവിനെ കണ്ടു അവന്റെ കണ്ണുകൾ നിറഞ്ഞു. അവളുടെ കണ്ണുകളും അറിയാതെ നിറഞ്ഞു പോയി. അവൻ ഒരു മെറൂണ് കളർ കുർത്തയും സ്വർണ്ണ കസവ് മുണ്ടും.. അന്ന് ഒരു പ്രത്യേക ഭംഗി തോന്നി കിച്ചുവിനെ കാണാൻ…കിച്ചു ഓടി വന്നു…

“സുന്ദരി കുട്ടി ആയല്ലോ ഏട്ടന്റെ മോളു…അയ്യോ ആരും കണ്ണു വയ്‌ക്കേണ്ട” അതും പറഞ്ഞു അവളുടെ കണ്ണുകളിലെ കട കണ്ണിൽ നിന്നും കണ്മഷി തോണ്ടി എടുത്തു ചെവിക്കു പുറകിൽ തൊട്ടു. എല്ലാവരുടെ കണ്ണുകളിലും സന്തോഷത്താൽ കണ്ണുനീർ തുളുമ്പി.

“ഏട്ടനും നല്ല ചുള്ളൻ ആയിട്ടുണ്ട്…സൂപ്പർ “അവളും കണ്മഷി എടുത്തു കിച്ചുവിന്റെ ചെവിക്കു പുറകിൽ തൊട്ടു. കിചു തന്റെ കുർത്തയുടെ പോക്കറ്റിൽ വച്ചിരുന്ന രണ്ടു ചെമ്പകം എടുത്തു അവളുടെ മുടിയിൽ തിരുകുന്നതിനിടയിൽ പറഞ്ഞു”

നല്ല സുന്ദരീമണികൾ കുറെ വന്നിട്ടുണ്ട്… ” പറഞ്ഞു മുഴുവിപ്പിക്കും മുന്നേ നന്ദു ഇടയിൽ കയറി പറഞ്ഞു “നന്ദേട്ടന്റെ ശ്രീമോളു ഇപ്പൊ ശരിക്കും ഭദ്രകാളി ആകും കേട്ടോ…നോക്കിയും കണ്ടും വായി നോക്കണേ” നന്ദു അതു പറഞ്ഞു തീർന്നതും കിച്ചു ഭദ്രയെ ഇടം കണ്ണിട്ടു നോക്കി.

നല്ല മെറൂണ് കളർ സിൽക്ക് സാരിയിൽ അവൾ ദേവിയെ പോലെ തന്നെയുണ്ട്…പക്ഷെ ഇപ്പോളത്തെ ഭാവം ശരിക്കും ഭദ്ര കാളിയുടേത് ആയിരുന്നു.”വേഗം വന്നേ നന്ദു ” അതും പറഞ്ഞു അവൻ നന്ദുവിന്റെ കൈ പിടിച്ചു അതുവരെ ഇല്ലാതിരുന്ന ദൃതി കൂട്ടി.

നന്ദുവും മറ്റുള്ളവരും അതു കണ്ടു ഊറി ചിരിച്ചു.

കിച്ചുവിന്റെ കാറിൽ ആയിരുന്നു അമ്പലത്തിലേക്ക് പുറപ്പെട്ടത്. അവിടെ എല്ലാം തന്നെ ഒരുക്കിയിരുന്നു. ദേവ ദത്തന്റെ കൂടെ ശിവനും വന്നു. കാശിയും കാർ എടുത്തിരുന്നു. അത്യാവശ്യം അടുത്തൊക്കെ പോകാൻ ഇപ്പോ അവനു കഴിയുമായിരുന്നു.

എല്ലാവരും അമ്പല നടയിൽ എത്തി. വഴി നീളെ തന്നെ പൂക്കൾ മലകൾ കൊണ്ട് അലങ്കരിച്ചിരുന്നു.

ചെറിയ ചെറിയ കുട്ടികൾ താലം പിടിച്ചു അവർക്ക് അകമ്പടിയായി കൂടെ ഉണ്ടായിരുന്നു. ദേവി നടയിൽ എത്തിയപ്പോൾ അവിടെ പൂജ നടക്കുകയായിരുന്നു. എല്ലാവരും കണ്ണുകൾ അടച്ചു തൊഴുതു പ്രാർത്ഥിച്ചു.

നന്ദുവും കൈകൂപ്പി തല കുമ്പിട്ടു നന്നായി പ്രാർത്ഥിച്ചു. ശിവനെ എന്നും തന്റെ കൂടെ വേണം എന്നവൾ അപേക്ഷിച്ചു. ശിവനും അതുപോലെ തന്നെ ഒരിക്കലും തന്റെ ഗൗരിയെ തന്നിൽ നിന്നും പിരിക്കരുതെന്നു കണ്ണു നിറഞ്ഞു പറഞ്ഞു.

പൂജ കഴിഞ്ഞു നട തുറന്നു. അപ്പോഴത്തെ ദേവിയുടെ ചൈതന്യം കണ്ടപ്പോൾ ദേവി നിറഞ്ഞ മനസ്സോടെ അവരെ അനുഗ്രഹിച്ചതായി എല്ലാവർക്കും തോന്നി. അത്ര ഭംഗിയിൽ ആയിരുന്നു ദേവി ചൈതന്യം.

ഒരിക്കൽ മഞ്ഞ ചെരടിൽ കെട്ടിയ താലി ഇപ്പൊ താലി മാലയിൽ കൊരുത്തു അതാണ് നന്ദുവിനു കെട്ടി കൊടുത്തത്.

ദുർഗ സഹോദരിയുടെ സ്ഥാനത്തു നിന്നു നന്ദുവിന്റെ മുടി മാറ്റി കൊടുത്തു… ശിവൻ ചാർത്തിയ മാല നേരെ വച്ചു. സിന്ദൂരം ചാർത്താൻ നെറ്റി ചുട്ടി മാറ്റി കൊടുത്തു.

ഒരു നുള്ളു സിന്ദൂരം അവളുടെ മൂക്കിൽപതിഞ്ഞു നിന്നു. ശിവൻ തന്നെ പതുക്കെ അതു തുടച്ചു കൊടുത്തു. സന്തോഷത്താൽ നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു തന്നെ നിന്നിരുന്നു. ശേഷം കൃഷ്ണൻ വാരിയർ നന്ദുവിന്റെ കൈ പിടിച്ചു മകളെ ശിവന്റെ കൈകളിൽ ചേർത്തു വച്ചു കൊടുത്തു. അവർ ഒന്നുകൂടി ദേവി നടയിൽ നിന്നും തൊഴുതു.

പിന്നെ ശിവൻ നന്ദുവിന്റെ അവന്റെ മാത്രം ഗൗരിയുടെ കൈ പിടിച്ചു കൊണ്ട് തന്നെ അമ്പലം വലം വച്ചു.

നന്ദു തിരികെ വീട്ടിലേക്കു പുറപ്പെട്ടത് ശിവന്റെ കാറിൽ ആയിരുന്നു. അവർക്കൊപ്പം ദുർഗയും കുട്ടികളും ഉണ്ടായിരുന്നു. വീട്ടിലെ സൽക്കാരവും സദ്യയും എല്ലാം തകർത്തു നടന്നു. റിസപ്ഷൻ ഒഴിവാക്കിയിരുന്നു. ഒറ്റ സൽക്കാരം മതിയെന്ന് തീരുമാനിച്ചിരുന്നു. തിരിച്ചു ശിവന്റെ വീട്ടിലേക്കു പുറപ്പെടാൻ സമയം ആയി.

ആ നിമിഷം മുതൽ ഒരു ഉൽകിടിലം നന്ദു തിരിച്ചറിഞ്ഞു. അതു മനസ്സിലാക്കിയ പോലെ ഭദ്ര നന്ദുവിന്റെ കൈകൾ മുറുകെ പിടിച്ചു. അച്ഛന്റെയും അമ്മയുടെയും കാലിൽ വീണു അനുഗ്രഹം വാങ്ങി.

കിച്ചുവിന്റെ കാലിൽ വീഴാൻ തുടങ്ങിയതും അവൻ തടഞ്ഞു. നന്ദു നിറ കണ്ണുകളോടെ അവനെ നോക്കി പറഞ്ഞു “ഞാൻ ഒന്നു ഏട്ടന്റെ കാലിൽ വീണൊട്ടെ…” നന്ദു കിച്ചുവിന്റെ കാലിൽ തൊട്ടു നെറുകയിൽ വച്ചു.

അവളെ എഴുന്നേൽപ്പിച്ചു “ഏട്ടന്റെ അനുഗ്രഹം മോൾക്ക്‌ എന്നുമുണ്ടാകും ” അവളെ നെഞ്ചിൽ ചേർത്തു അവൻ പറഞ്ഞു. അവർ കരഞ്ഞില്ല…പക്ഷെ കുറച്ചു സമയം നെഞ്ചിൽ ചേർന്നു രണ്ടുപേരും നിന്നു. ആ കാഴ്ച കണ്ടു നിന്നവരുടെ കണ്ണുകളിലും ആനന്ദ കണ്ണീർ നിറഞ്ഞു.

ശിവന്റെ കൈകളിൽ നന്ദുവിനെ ഏൽപ്പിച്ചു കിച്ചു. “വിടാതെ പിടിക്കണേ ശിവാ…” ശിവൻ കിച്ചുവിനെ പുണർന്നു. “ഏട്ടനും ഭദ്രയും കൂടി വരാം കുറച്ചു കഴിഞ്ഞു”നന്ദുവിന്റെ കവിളിൽ തട്ടി കിച്ചു പറഞ്ഞു. ഒരു നറു ചിരിയോടെ നന്ദു തലയാട്ടി ശിവന്റെയൊപ്പം പുറപ്പെട്ടു.

ദേവ ദത്തനും ദേവികയും നേരത്തെ തന്നെ പോയിരുന്നു.വിളക്ക് ഒരുക്കുവാനും മറ്റുമായി. ശിവൻ അവളെ ചേർത്തു പിടിച്ചു. “ഗൗരി കൊച്ചിന് പേടിയുണ്ടോ… എന്തിനാ ഇത്ര വിഷമിക്കണേ… അടുത്തു തന്നെയല്ലേ വീട് എപ്പോ വേണമെങ്കിലും പോകാലോ”ശിവൻ അവളെ സമാധാനിപ്പിച്ചു.

“എനിക്കറിയാം ശിവേട്ട…എങ്കിലും വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ഒരു വിഷമം…അതുകൊണ്ടാ”നന്ദു അവന്റെ തോളിൽ തല ചായ്ച്ചു കൊണ്ടു പറഞ്ഞു. അവർ ശിവന്റെ വീട്ടിൽ എത്തി.

സുമിത്രമ്മ ആരതി ഉഴിഞ്ഞു ദേവികയുടെ കയ്യിൽ നിന്നും വിളക്ക് വാങ്ങി നന്ദുവിന്റെ കയ്യിൽ കൊടുത്തു.

സുമിത്രാമ്മയുടെ കണ്ണും നിറഞ്ഞിരുന്നു. ഒരിക്കൽ മനസ്സുകൊണ്ട് ഏറെ ആഗ്രഹിച്ചിരുന്നു ഇന്നത്തെ ദിവസം… അത്‌ ശിവൻ ആയാലും ദേവ ദത്തൻ ആയാലും അവർക്ക് ഒരുപോലെ തന്നെ ആയിരുന്നു.

നന്ദു വലതു കാൽ വച്ചു അകത്തേക്ക് കടന്നു. പൂജാ മുറിയിൽ വിളക്ക് വച്ചുകൊണ്ട് രണ്ടുപേരും ഒരുമിച്ചു പ്രാർത്ഥിച്ചു. തിരികെ ഹാളിൽ വന്ന അവരെ പിടിച്ചിരുത്തി മധുരം കൊടുക്കൽ ചടങ്ങു നടത്തി. ദേവ ദത്തൻ ആവശ്യം പോലെ രണ്ടുപേരെയും കളിയാക്കി കൊണ്ടിരുന്നു. പാലും പഴവും പരസ്പരം കൊടുത്തു.

മോളു മുകളിലേക്ക് ചെല്ലു..ആകെ വയ്യാതായി കാണും കുളിച്ചു ഒന്നു ഫ്രഷ് ആയി വായോ. സുമിത്രമ്മ അവളെ മുകളിലേക്ക് പറഞ്ഞു വിട്ടു.

“ഇതൊക്കെ ഒന്നു അഴിക്കാൻ സഹായിക്കാൻ ഒന്നു വരോ എന്റെ കൂടെ ” ദേവികയുടെ കൈ പിടിച്ചുകൊണ്ടു അവൾ ചോദിച്ചു. “അതിനെന്താ… വായോ”ദേവിക കൈ പിടിച്ചു അവളെ കൊണ്ട് പോയി.

ആഭരണങ്ങൾ എല്ലാം അഴിച്ചു മുല്ലപ്പൂവും അഴിച്ചെടുത്തു മുടി അഴിച്ചിട്ടു..കുറെയധികം പൂ വച്ചതുകൊണ്ടു നല്ല മണം ആ മുറിയിൽ തങ്ങി നിന്നു. ദേവിക ഫ്രഷ് ആയി വരാൻ പറഞ്ഞു താഴേക്കു പോയി.

നന്ദു മാറുവനുള്ള ഡ്രസ് എടുത്തു കുളിക്കാൻ കയറി. കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ ശിവന്റെ ഡ്രസ് കട്ടിൽ മടക്കി ഇട്ടിരിക്കുന്നു. അപ്പൊ ഡ്രസ് മാറി പോയി. നന്ദു മുടി കോന്തി ഇടുന്നതിനിടയിൽ മേശ പുറത്തു ശിവന്റെ ഫോൺ വൈബ്രേറ്റ ചെയ്തു..

“കല്ലു കോളിങ്”കല്ലു…നന്ദു സംശയത്തോടെ കാൾ എടുത്തു.

മറുവശത്ത്‌ നിന്നു പറയുന്നത് കേട്ടു നന്ദു സ്തംഭിച്ചു നിന്നു. അവളുടേ കണ്ണിൽ മിഴിനീർ ഉരുണ്ടുകൂടി പെയ്തു…!

തുടരും…!!
രാവിലെ 10.30 നും 11 നും ഇടയിലായിരുന്നു താലികെട്ടു. ഒരിക്കൽ താലി കെട്ടിയത് ആണെങ്കിലും ഭഗവതി കാവിൽ ദേവിയുടെ തിരുനടയിൽ വച്ചു തന്നെയായിരുന്നു വീണ്ടും താലി കെട്ടാൻ തീരുമാനിച്ചത്. എല്ലാവരുടെയും അനുഗ്രഹത്തോടെ തന്നെ.

നന്ദു എഴുന്നേറ്റപ്പോൾ കുറച്ചു വൈകിയിരുന്നു. തലേ ദിവസം നേരം വൈകി തന്നെയാണല്ലോ കിടന്നതും. പിന്നെ പെട്ടന്ന് തന്നെ കുളിച്ചു ഭക്ഷണം കഴിച്ചു എഴുനേറ്റു.

“നന്ദുട്ടൻ റൂമിലേക്ക് പോയിക്കൊള്ളു…ഞങ്ങൾ കൂടി ഭക്ഷണം കഴിച്ചു വരാം ഒരുക്കാൻ.” ദേവിക ഒരു ചെറു ചിരിയോടെ പറഞ്ഞു. നന്ദു ചിരിയോടെ തന്നെ തലയാട്ടി റൂമിലേക്ക് പോയി.

നന്ദു റൂമിലെത്തി ആകമാനം ഒന്നു കണ്ണോടിച്ചു. ഏതൊരു പെണ്കുട്ടിയെ പോലെ തന്നെ ഞാനും സ്വന്തം വീടിന്റെ പടികൾ ഇറങ്ങുന്നു.

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നു. അവൾ പതിയെ തന്റെ ബെഡിനോട് ചേർന്ന ജനലാഴികളിൽ പിടിച്ചു താഴോട്ടു നോക്കി. ഉറക്കമില്ലാത്ത ഒരുപാട് രാത്രികളിൽ ഇവിടെ ഇരുന്നുകൊണ്ട് നക്ഷത്രങ്ങളെ ഒരുപാട് എണ്ണി തീർത്തിട്ടുണ്ട്.

ഇടക്കിടക്ക് മിന്നായം പോലെ വരുന്ന തന്റെ അതിഥികൾ മിന്നാമിനുങ്ങുകളും രാത്രിയുടെ ഏകാന്തതയിൽ തനിക്കു കൂട്ടായി വരുന്ന ചീവിടുകളുടെ പാട്ടുകളും…

എല്ലാം താൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന തന്റെ നേരം കൊല്ലികൾ… ഇനി ഈ ഓർമകൾ പോലും തനിക്കു വേണ്ട… ഇനി വേണ്ടത് ശിവേട്ടൻ… തന്റെ മൂക്കുള രാമനും അവന്റെ സ്നേഹവും… ശിവേട്ടനൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളും ആയിരിക്കണം… ശിവേട്ടന്റെ ഒപ്പമുള്ള നിമിഷങ്ങൾ മനസ്സിൽ കുത്തി നിറയ്ക്കാൻ വെമ്പുന്നുണ്ട്…

നന്ദു ഒരു ദീര്ഘനിശ്വാസം വിട്ടു കൊണ്ടു തന്റെ കണ്ണാടിയുടെ മുൻപിലുള്ള കസേരയിൽ ഇരുന്നു. തന്നെ തന്നെ സൂക്ഷിച്ചു നോക്കി…

കഴുത്തിൽ താലി കെട്ടിയെങ്കിലും ഞാനും ശിവേട്ടനും മനസ്സുകൊണ്ട് ഭാര്യ ഭർത്താവ് ആയിട്ടുണ്ടായില്ല. സമയം വേണമായിരുന്നു പരസ്പരം അറിയാൻ.

ആ ഇടവേളയിൽ ഒരു കാര്യം മനസ്സിലായി എന്നെ ശിവേട്ടൻ അറിഞ്ഞപ്പോലെ വേറെ ആർക്കും അറിയാൻ കഴിയില്ല എന്നു. എനിക്കായിരുന്നു ശിവേട്ടനെ അറിയാനുണ്ടായിരുന്നത്. അറിഞ്ഞു…

അറിഞ്ഞു വരുംതോറും ഇനിയും മനസിലാക്കാൻ ഏറെയുണ്ടെന്നു തോന്നും…. നന്ദുവിന്റെ മനസ്സിൽ ശിവൻ കടന്നു വന്നപ്പോൾ അറിയതെ തന്നെ നാണത്താൽ ഒരു പുഞ്ചിരി വിടർന്നു.

കാലിലെ പെരുവിരലുകൾ പോലും ബലം പിടിച്ചു നിന്നു. രോമകൂപങ്ങൾ എണീറ്റു നിന്നു അവളെ കളിയാക്കി. ഒരു ചമ്മൽ അവൾക്കു ആകെ അനുഭവപ്പെട്ടു.

പിന്നെയും കണ്ണാടിയിൽ തന്നെ നോക്കി ഇരിക്കെ അവളുടെ കൈ വിരലുകൾ അറിയാതെ തന്നെ ചുവന്നു കിടക്കുന്ന മൂക്കിന് തുമ്പിലേക്കു നീണ്ടു. ഇന്നലെ രാത്രി കഴിഞ്ഞതെല്ലാം ഓർമ വന്നു…

ചുവന്ന കല്ലു കടിച്ചു എടുത്തപ്പോൾ മനസ്സിൽ അറിയാതെ നിറഞ്ഞ നൊമ്പരം എന്തിനായിരുന്നു… അതൊരിക്കലും ദേവേട്ടനെ ഓർത്തുകൊണ്ടല്ല..

മറിച്ചു തനിക്കു അതു ഊരി മാറ്റാൻ തോന്നതിരുന്ന തന്റെ പൊട്ട ബുദ്ധിയെ ഓർത്തായിരുന്നു. ആ ചുവന്ന കല്ലു മൂക്കുത്തി ആയിരുന്നില്ല ഞാൻ ആഗ്രഹിച്ചത്…

ദേവേട്ടന്റെ ഇഷ്ടം മാത്രം നോക്കുകയായിരുന്നു അന്ന്‌. പക്ഷെ അന്ന് ഞാൻ ആഗ്രഹിച്ച അതേ നീല കല്ലു മൂക്കുത്തി…ശിവേട്ടൻ എന്റെ ഒരു നോട്ടം കൊണ്ടുപോലും ഇഷ്ടങ്ങളെ മനസ്സിലാക്കി എന്ന തിരിച്ചറിവ്…

തളർത്തി കളഞ്ഞു.. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ഒരാൾക്ക് ഇത്രയുമധികം സ്നേഹിക്കാൻ കഴിയുന്നത് എങ്ങനെയാ….

ശിവേട്ടൻ പറഞ്ഞതുപോലെ ഓർമകളുടെ അവസാന ശേഷിപ്പും കളഞ്ഞു പൂർണ്ണമായും ശിവേട്ടന്റെ ഭാര്യയായി മാറാൻ താൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു. ഇനി എന്റെ മൂക്കുള രാമന്റെ മാത്രം ഗൗരി ആയിരിക്കണം എനിക്ക്..എന്നും…!!

നന്ദു കണ്ണും മുഖവുമെല്ലാം അമർത്തി തുടച്ചു ഒന്നുകൂടി മുഖം നന്നായി കഴുകി തുടച്ചു വരുമ്പോൾക്കും ദേവികയും ഭദ്രയും ദുർഗയും സാരിയും ആഭരണങ്ങളും മുല്ലപ്പൂവുമായി എത്തിയിരുന്നു.

അവർ മൂവരും നന്ദുവിനെ പിടിച്ചു ഇരുത്തി. ” ആദ്യമേ പറഞ്ഞേക്കാം…എന്റെ മുഖത്തു…” നന്ദുവിനെ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ദുർഗ ഇടയിൽ കയറി…

“നിന്റെ മുഖത്തു കോസ്മെറ്റിക് അധികം ഇടാൻ പാടില്ല… മഞ്ഞളും പാൽപാടയും ചേർത്തു മുഖത്തു ഇട്ടു വെളുപ്പിച്ചതാണ്…

നിങ്ങളുടെ വക പുട്ടിയൊന്നും വേണ്ട…ഇതൊക്കെയല്ലേ… എന്റെ നന്ദു നീ പറയാതെ തന്നെ ഞങ്ങൾക്ക് ഇതൊക്കെ അറിയാവുന്നതല്ലേ… അതു മാത്രമോ നിന്നെ വല്ലതും ഇട്ടു ഉള്ള കോലം കളഞ്ഞാൽ ശിവേട്ടന്റെ മൂന്നാം തൃകണ്ണു തുറന്നു ഞങ്ങളെ ഭസ്മം ആക്കും…..

അതുകൊണ്ടു നല്ല കുട്ടിയായി അനങ്ങാതെ അങ്ങു ഇരിക്ക് അവിടെ ” ദുർഗ പറഞ്ഞു നിർത്തി. ഇനി തനിക്കൊരു വോയ്സ് ഇല്ലെന്ന് മനസ്സിലാക്കി നന്ദു പിന്നെ ഒന്നും പറയാൻ പോയില്ല.

ഒരു ഒന്നൊന്നര മണിക്കൂർ കഴിഞ്ഞാണ് ദുർഗയും ഭദ്രയും തന്റെ മുന്നിലുള്ള കണ്ണാടിയിൽ നിന്നും മാറിയത്. കണ്ണാടിയിൽ തന്റെ രൂപം കണ്ടു നന്ദു പോലും അതിശയിച്ചുപോയി.

“ഭദ്ര….ഏടത്തി….എന്നെ കാണാൻ ഇത്രയും ചേലുണ്ടായിരുന്നോ” നന്ദു ഒരു നാണത്തോടെ ഭദ്രയെ നോക്കി ചോദിച്ചു.

“ചേലുണ്ടോ എന്നോ…ചുന്ദരി കുട്ടിയല്ലേ എന്റെ മോളു…” ഭദ്ര കൈകൾ കൊണ്ട് ആരതി ഉഴിഞ്ഞു കവിളിൽ ഞൊട്ടയിട്ടു. അതുകണ്ട് എല്ലാവരും ചിരിച്ചു.

“ഞാൻ കുറെ അന്വേഷിച്ചു നടന്നത് ആയിരുന്നു ഈ നീലകല്ലു മൂക്കുത്തി…നന്ദുട്ടന് അതു നന്നായി ചേരുന്നുണ്ട്…. ഒരു പ്രത്യേക തിളക്കമുണ്ട് മുഖത്തിനു ” ദേവിക പറയുമ്പോൾ നന്ദു നാണം കൊണ്ടു വിടർന്നു.

“അതേ ഇനി ഞങ്ങൾ ഒന്നു ഒരുങ്ങട്ടെ..” ദുർഗ ദൃതി കൂട്ടി.

“കഴിഞ്ഞില്ലേ മക്കളെ… അനുഗ്രഹം വെടിക്കാറായി… ഇറങ്ങു” സീതമ്മ വന്നു അക്ഷമയോടെ പറഞ്ഞു.

അപ്പോഴേക്കും എല്ലാവരും ഒരുങ്ങിയിരുന്നു. “ദേ കഴിഞ്ഞു അമ്മേ” ഭദ്ര പറഞ്ഞുകൊണ്ട് വാതിൽ തുറന്നു. സീതമ്മയുടെ കണ്ണുകൾ അക്ഷമയോടെ കണ്ണുകൾകൊണ്ടു നന്ദുവിനെ തേടി. ഒരുക്കങ്ങളെല്ലാം കഴിഞ്ഞു ഒരു കസേരയിൽ ഇരിക്കുന്ന നന്ദുവിനെ അവർ കണ്ടു.

സർവ്വാഭരണ വിഭൂഷിതയായി നിൽക്കുന്ന അവളെ കണ്ടു അവരുടെ കണ്ണുകൾ നിറയാൻ തുടങ്ങി.

അത്രയും സുന്ദരി ആയിരുന്നു. നല്ല ചുവന്ന പട്ടായിരുന്നു അതും കാഞ്ചിപുരം സിൽക്ക് സാരി…. ചുവപ്പിൽ ഗോൾഡൻ ത്രെഡ് വർക്ക് ചെയ്ത സാരി. ഇടയിൽ സ്റ്റോനെസ് ബീഡ്‌സ് എല്ലാം ഡിസൈൻ ചെയ്ത നല്ല ചന്ദന സുഗന്ധമുള്ള സാരി ആയിരുന്നു. ശിവൻ തന്നെയായിരുന്നു അതു സെലക്ട് ചെയ്തത്.

പുതിയ ഫാഷൻ ആഭരണങ്ങൾക്കു ഒപ്പം തന്നെ സീതമ്മയുടെ പഴയമോഡൽ കാശിമാലയും പാലക്ക മാലയും…ലക്ഷ്മി മാലയും ഉണ്ടായിരുന്നു.

സീതമ്മ തന്നെ കൈ പിടിച്ചു അവളെ താഴേക്കു കൊണ്ടുപോയി. നടക്കുന്നതിനിടയിൽ മാളുവിനെയും ഉണ്ണിയേയും അന്വേഷിക്കാൻ മറന്നില്ല നന്ദു. “എന്റെ നന്ദു അവർ രണ്ടും സുമിത്രമ്മയുടെ പുറകെയുണ്ട്‌…നീ ഇങ്ങു വന്നേ” ദുർഗ അവളെ പിടിച്ചു വലിച്ചു.

താഴെ അച്ഛനും അവളെ കാത്തെന്നോണം നിന്നിരുന്നു. അച്ഛന്റെ കണ്ണുകളും ഒരു നിമിഷം കൊണ്ട് നിറഞ്ഞു നന്ദുവിനെ ആ വേഷത്തിൽ കണ്ടു. ഏതൊരു അച്ഛന്റെയും മനസ്സിലെ വർഷങ്ങളായുള്ള നെരിപോട്…

അതുവരെ അതിന്റെ താപം ഒളിപ്പിക്കുന്ന അച്ഛന്മാർക്കു ഈ വേഷത്തിൽ മകളെ കാണുമ്പോൾ സന്തോഷത്താൽ തന്നെ കണ്ണുകൾ ചുട്ടു പൊള്ളിക്കും…

വർഷങ്ങൾ ആയി ഒളിപ്പിക്കുന്ന ആധി… പൂർണ്ണ മനസോടെ മകളെ ഒരാളുടെ കൈകളിൽ പിടിച്ചേല്പിക്കുമ്പോൾ സമാധാനത്തിൽ കണ്ണു നിറയും.

നന്ദു എല്ലാവരുടെയും കാലുകളിൽ വീണു അനുഗ്രഹം വാങ്ങി. കിച്ചുവിനെ അവിടെയെങ്ങും കണ്ടില്ല… കലവറയിൽ ആയിരിക്കും. നന്ദുവിന്റെ കണ്ണുകൾ തേടുന്നത് മനസ്സിലാക്കിയ ഭദ്ര കിച്ചുവിനെ കൂട്ടി വന്നു.

നന്ദുവിനെ കണ്ടു അവന്റെ കണ്ണുകൾ നിറഞ്ഞു. അവളുടെ കണ്ണുകളും അറിയാതെ നിറഞ്ഞു പോയി. അവൻ ഒരു മെറൂണ് കളർ കുർത്തയും സ്വർണ്ണ കസവ് മുണ്ടും..

അന്ന് ഒരു പ്രത്യേക ഭംഗി തോന്നി കിച്ചുവിനെ കാണാൻ…കിച്ചു ഓടി വന്നു…

“സുന്ദരി കുട്ടി ആയല്ലോ ഏട്ടന്റെ മോളു…അയ്യോ ആരും കണ്ണു വയ്‌ക്കേണ്ട” അതും പറഞ്ഞു അവളുടെ കണ്ണുകളിലെ കട കണ്ണിൽ നിന്നും കണ്മഷി തോണ്ടി എടുത്തു ചെവിക്കു പുറകിൽ തൊട്ടു. എല്ലാവരുടെ കണ്ണുകളിലും സന്തോഷത്താൽ കണ്ണുനീർ തുളുമ്പി.

“ഏട്ടനും നല്ല ചുള്ളൻ ആയിട്ടുണ്ട്…സൂപ്പർ “അവളും കണ്മഷി എടുത്തു കിച്ചുവിന്റെ ചെവിക്കു പുറകിൽ തൊട്ടു. കിചു തന്റെ കുർത്തയുടെ പോക്കറ്റിൽ വച്ചിരുന്ന രണ്ടു ചെമ്പകം എടുത്തു അവളുടെ മുടിയിൽ തിരുകുന്നതിനിടയിൽ പറഞ്ഞു”

നല്ല സുന്ദരീമണികൾ കുറെ വന്നിട്ടുണ്ട്… ” പറഞ്ഞു മുഴുവിപ്പിക്കും മുന്നേ നന്ദു ഇടയിൽ കയറി പറഞ്ഞു “നന്ദേട്ടന്റെ ശ്രീമോളു ഇപ്പൊ ശരിക്കും ഭദ്രകാളി ആകും കേട്ടോ…നോക്കിയും കണ്ടും വായി നോക്കണേ” നന്ദു അതു പറഞ്ഞു തീർന്നതും കിച്ചു ഭദ്രയെ ഇടം കണ്ണിട്ടു നോക്കി.

നല്ല മെറൂണ് കളർ സിൽക്ക് സാരിയിൽ അവൾ ദേവിയെ പോലെ തന്നെയുണ്ട്…പക്ഷെ ഇപ്പോളത്തെ ഭാവം ശരിക്കും ഭദ്ര കാളിയുടേത് ആയിരുന്നു.”വേഗം വന്നേ നന്ദു ” അതും പറഞ്ഞു അവൻ നന്ദുവിന്റെ കൈ പിടിച്ചു അതുവരെ ഇല്ലാതിരുന്ന ദൃതി കൂട്ടി.

നന്ദുവും മറ്റുള്ളവരും അതു കണ്ടു ഊറി ചിരിച്ചു.

കിച്ചുവിന്റെ കാറിൽ ആയിരുന്നു അമ്പലത്തിലേക്ക് പുറപ്പെട്ടത്. അവിടെ എല്ലാം തന്നെ ഒരുക്കിയിരുന്നു. ദേവ ദത്തന്റെ കൂടെ ശിവനും വന്നു. കാശിയും കാർ എടുത്തിരുന്നു. അത്യാവശ്യം അടുത്തൊക്കെ പോകാൻ ഇപ്പോ അവനു കഴിയുമായിരുന്നു.

എല്ലാവരും അമ്പല നടയിൽ എത്തി. വഴി നീളെ തന്നെ പൂക്കൾ മലകൾ കൊണ്ട് അലങ്കരിച്ചിരുന്നു.

ചെറിയ ചെറിയ കുട്ടികൾ താലം പിടിച്ചു അവർക്ക് അകമ്പടിയായി കൂടെ ഉണ്ടായിരുന്നു. ദേവി നടയിൽ എത്തിയപ്പോൾ അവിടെ പൂജ നടക്കുകയായിരുന്നു. എല്ലാവരും കണ്ണുകൾ അടച്ചു തൊഴുതു പ്രാർത്ഥിച്ചു.

നന്ദുവും കൈകൂപ്പി തല കുമ്പിട്ടു നന്നായി പ്രാർത്ഥിച്ചു. ശിവനെ എന്നും തന്റെ കൂടെ വേണം എന്നവൾ അപേക്ഷിച്ചു. ശിവനും അതുപോലെ തന്നെ ഒരിക്കലും തന്റെ ഗൗരിയെ തന്നിൽ നിന്നും പിരിക്കരുതെന്നു കണ്ണു നിറഞ്ഞു പറഞ്ഞു.

പൂജ കഴിഞ്ഞു നട തുറന്നു. അപ്പോഴത്തെ ദേവിയുടെ ചൈതന്യം കണ്ടപ്പോൾ ദേവി നിറഞ്ഞ മനസ്സോടെ അവരെ അനുഗ്രഹിച്ചതായി എല്ലാവർക്കും തോന്നി. അത്ര ഭംഗിയിൽ ആയിരുന്നു ദേവി ചൈതന്യം.

ഒരിക്കൽ മഞ്ഞ ചെരടിൽ കെട്ടിയ താലി ഇപ്പൊ താലി മാലയിൽ കൊരുത്തു അതാണ് നന്ദുവിനു കെട്ടി കൊടുത്തത്. ദുർഗ സഹോദരിയുടെ സ്ഥാനത്തു നിന്നു നന്ദുവിന്റെ മുടി മാറ്റി കൊടുത്തു… ശിവൻ ചാർത്തിയ മാല നേരെ വച്ചു.

സിന്ദൂരം ചാർത്താൻ നെറ്റി ചുട്ടി മാറ്റി കൊടുത്തു. ഒരു നുള്ളു സിന്ദൂരം അവളുടെ മൂക്കിൽപതിഞ്ഞു നിന്നു. ശിവൻ തന്നെ പതുക്കെ അതു തുടച്ചു കൊടുത്തു. സന്തോഷത്താൽ നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു തന്നെ നിന്നിരുന്നു.

ശേഷം കൃഷ്ണൻ വാരിയർ നന്ദുവിന്റെ കൈ പിടിച്ചു മകളെ ശിവന്റെ കൈകളിൽ ചേർത്തു വച്ചു കൊടുത്തു. അവർ ഒന്നുകൂടി ദേവി നടയിൽ നിന്നും തൊഴുതു. പിന്നെ ശിവൻ നന്ദുവിന്റെ അവന്റെ മാത്രം ഗൗരിയുടെ കൈ പിടിച്ചു കൊണ്ട് തന്നെ അമ്പലം വലം വച്ചു.

നന്ദു തിരികെ വീട്ടിലേക്കു പുറപ്പെട്ടത് ശിവന്റെ കാറിൽ ആയിരുന്നു. അവർക്കൊപ്പം ദുർഗയും കുട്ടികളും ഉണ്ടായിരുന്നു. വീട്ടിലെ സൽക്കാരവും സദ്യയും എല്ലാം തകർത്തു നടന്നു. റിസപ്ഷൻ ഒഴിവാക്കിയിരുന്നു. ഒറ്റ സൽക്കാരം മതിയെന്ന് തീരുമാനിച്ചിരുന്നു. തിരിച്ചു ശിവന്റെ വീട്ടിലേക്കു പുറപ്പെടാൻ സമയം ആയി.

ആ നിമിഷം മുതൽ ഒരു ഉൽകിടിലം നന്ദു തിരിച്ചറിഞ്ഞു. അതു മനസ്സിലാക്കിയ പോലെ ഭദ്ര നന്ദുവിന്റെ കൈകൾ മുറുകെ പിടിച്ചു.

അച്ഛന്റെയും അമ്മയുടെയും കാലിൽ വീണു അനുഗ്രഹം വാങ്ങി. കിച്ചുവിന്റെ കാലിൽ വീഴാൻ തുടങ്ങിയതും അവൻ തടഞ്ഞു. നന്ദു നിറ കണ്ണുകളോടെ അവനെ നോക്കി പറഞ്ഞു “ഞാൻ ഒന്നു ഏട്ടന്റെ കാലിൽ വീണൊട്ടെ…” നന്ദു കിച്ചുവിന്റെ കാലിൽ തൊട്ടു നെറുകയിൽ വച്ചു.

അവളെ എഴുന്നേൽപ്പിച്ചു “ഏട്ടന്റെ അനുഗ്രഹം മോൾക്ക്‌ എന്നുമുണ്ടാകും ” അവളെ നെഞ്ചിൽ ചേർത്തു അവൻ പറഞ്ഞു. അവർ കരഞ്ഞില്ല…പക്ഷെ കുറച്ചു സമയം നെഞ്ചിൽ ചേർന്നു രണ്ടുപേരും നിന്നു. ആ കാഴ്ച കണ്ടു നിന്നവരുടെ കണ്ണുകളിലും ആനന്ദ കണ്ണീർ നിറഞ്ഞു.

ശിവന്റെ കൈകളിൽ നന്ദുവിനെ ഏൽപ്പിച്ചു കിച്ചു. “വിടാതെ പിടിക്കണേ ശിവാ…” ശിവൻ കിച്ചുവിനെ പുണർന്നു. “ഏട്ടനും ഭദ്രയും കൂടി വരാം കുറച്ചു കഴിഞ്ഞു”നന്ദുവിന്റെ കവിളിൽ തട്ടി കിച്ചു പറഞ്ഞു. ഒരു നറു ചിരിയോടെ നന്ദു തലയാട്ടി ശിവന്റെയൊപ്പം പുറപ്പെട്ടു.

ദേവ ദത്തനും ദേവികയും നേരത്തെ തന്നെ പോയിരുന്നു.വിളക്ക് ഒരുക്കുവാനും മറ്റുമായി. ശിവൻ അവളെ ചേർത്തു പിടിച്ചു.

“ഗൗരി കൊച്ചിന് പേടിയുണ്ടോ… എന്തിനാ ഇത്ര വിഷമിക്കണേ… അടുത്തു തന്നെയല്ലേ വീട് എപ്പോ വേണമെങ്കിലും പോകാലോ”ശിവൻ അവളെ സമാധാനിപ്പിച്ചു.

“എനിക്കറിയാം ശിവേട്ട…എങ്കിലും വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ഒരു വിഷമം…അതുകൊണ്ടാ”നന്ദു അവന്റെ തോളിൽ തല ചായ്ച്ചു കൊണ്ടു പറഞ്ഞു. അവർ ശിവന്റെ വീട്ടിൽ എത്തി.

സുമിത്രമ്മ ആരതി ഉഴിഞ്ഞു ദേവികയുടെ കയ്യിൽ നിന്നും വിളക്ക് വാങ്ങി നന്ദുവിന്റെ കയ്യിൽ കൊടുത്തു.

സുമിത്രാമ്മയുടെ കണ്ണും നിറഞ്ഞിരുന്നു. ഒരിക്കൽ മനസ്സുകൊണ്ട് ഏറെ ആഗ്രഹിച്ചിരുന്നു ഇന്നത്തെ ദിവസം…

അത്‌ ശിവൻ ആയാലും ദേവ ദത്തൻ ആയാലും അവർക്ക് ഒരുപോലെ തന്നെ ആയിരുന്നു.

നന്ദു വലതു കാൽ വച്ചു അകത്തേക്ക് കടന്നു. പൂജാ മുറിയിൽ വിളക്ക് വച്ചുകൊണ്ട് രണ്ടുപേരും ഒരുമിച്ചു പ്രാർത്ഥിച്ചു.

തിരികെ ഹാളിൽ വന്ന അവരെ പിടിച്ചിരുത്തി മധുരം കൊടുക്കൽ ചടങ്ങു നടത്തി.

ദേവ ദത്തൻ ആവശ്യം പോലെ രണ്ടുപേരെയും കളിയാക്കി കൊണ്ടിരുന്നു. പാലും പഴവും പരസ്പരം കൊടുത്തു.

മോളു മുകളിലേക്ക് ചെല്ലു..ആകെ വയ്യാതായി കാണും കുളിച്ചു ഒന്നു ഫ്രഷ് ആയി വായോ. സുമിത്രമ്മ അവളെ മുകളിലേക്ക് പറഞ്ഞു വിട്ടു.

“ഇതൊക്കെ ഒന്നു അഴിക്കാൻ സഹായിക്കാൻ ഒന്നു വരോ എന്റെ കൂടെ ” ദേവികയുടെ കൈ പിടിച്ചുകൊണ്ടു അവൾ ചോദിച്ചു. “അതിനെന്താ… വായോ”ദേവിക കൈ പിടിച്ചു അവളെ കൊണ്ട് പോയി.

ആഭരണങ്ങൾ എല്ലാം അഴിച്ചു മുല്ലപ്പൂവും അഴിച്ചെടുത്തു മുടി അഴിച്ചിട്ടു..കുറെയധികം പൂ വച്ചതുകൊണ്ടു നല്ല മണം ആ മുറിയിൽ തങ്ങി നിന്നു. ദേവിക ഫ്രഷ് ആയി വരാൻ പറഞ്ഞു താഴേക്കു പോയി.

നന്ദു മാറുവനുള്ള ഡ്രസ് എടുത്തു കുളിക്കാൻ കയറി. കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ ശിവന്റെ ഡ്രസ് കട്ടിൽ മടക്കി ഇട്ടിരിക്കുന്നു. അപ്പൊ ഡ്രസ് മാറി പോയി. നന്ദു മുടി കോന്തി ഇടുന്നതിനിടയിൽ മേശ പുറത്തു ശിവന്റെ ഫോൺ വൈബ്രേറ്റ ചെയ്തു..

“കല്ലു കോളിങ്”കല്ലു…നന്ദു സംശയത്തോടെ കാൾ എടുത്തു.

മറുവശത്ത്‌ നിന്നു പറയുന്നത് കേട്ടു നന്ദു സ്തംഭിച്ചു നിന്നു. അവളുടേ കണ്ണിൽ മിഴിനീർ ഉരുണ്ടുകൂടി പെയ്തു…!

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

പ്രണയിനി : ഭാഗം 1

പ്രണയിനി : ഭാഗം 2

പ്രണയിനി : ഭാഗം 3

പ്രണയിനി : ഭാഗം 4

പ്രണയിനി : ഭാഗം 5

പ്രണയിനി : ഭാഗം 6

പ്രണയിനി : ഭാഗം 7

പ്രണയിനി : ഭാഗം 8

പ്രണയിനി : ഭാഗം 9

പ്രണയിനി : ഭാഗം 10

പ്രണയിനി : ഭാഗം 11

പ്രണയിനി : ഭാഗം 12

പ്രണയിനി : ഭാഗം 13

പ്രണയിനി : ഭാഗം 14

പ്രണയിനി : ഭാഗം 15

പ്രണയിനി : ഭാഗം 16

പ്രണയിനി : ഭാഗം 17

പ്രണയിനി : ഭാഗം 18

പ്രണയിനി : ഭാഗം 19

പ്രണയിനി : ഭാഗം 20

പ്രണയിനി : ഭാഗം 21

പ്രണയിനി : ഭാഗം 22

പ്രണയിനി : ഭാഗം 23