Wednesday, December 18, 2024
Novel

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 5

എഴുത്തുകാരൻ: നന്ദു നന്ദൂസ്‌

എന്താ പെട്ടന്ന് പറ്റിയത്..

ഞാൻ പറഞ്ഞത് കേട്ടിട്ടും ശ്രെദ്ധിക്കാതെ അവൾ നെഞ്ചിൽ കൈ വെച്ച് കുനിഞ്ഞു നിന്ന് ഓക്കാനം ആണ്..

അതെ ഞാൻ ഒന്നും ചെയ്തില്ലല്ലോ പിന്നെ എന്താ.. അതും ഇത്ര വേഗം കുഞ്ഞാവ അപ്‌ലോഡ് ആകുവോ..

ഞാനത് പറഞ്ഞതും നിവർന്ന് തിരിഞ്ഞു നിന്ന് എന്നെ ദഹിപ്പിച്ചു ഒന്ന് നോക്കി..

ഓഹ് ഇതിന് അങ്ങനൊരു അർഥം മാത്രെ ഉള്ളോ.. എനിക്ക് വയ്യ മനുഷ്യ.. എന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോ..

പെണ്ണിന്റെ മുഖം കണ്ടാൽ അറിയാം എന്തോ കുഴപ്പം ഉണ്ടെന്ന്.. ആകെ മുഖം വല്ലാതെ ആയിട്ടുണ്ട്.. ചുരം കയറി തുടങ്ങിയത് കൊണ്ട് ആകും.. എന്നാലും ബസിൽ ഒന്നും അല്ലല്ലോ നല്ല സുഖായിട്ട് ഇരുന്നല്ലെ പോകുന്നെ..

എന്തോ ആലോചിച്ചു നിക്കുവാ മനുഷ്യ..

ക്ഷീണത്തോടെ അവളെന്നെ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞതും കാറിൽ നിന്ന് വെള്ളം എടുത്തു അവൾക്ക് നേരെ നീട്ടി.. വായും മുഖവും കഴുകി അവളെ നോക്കി.. പാവം പെണ്ണ്..

കാറിൽ നന്നായി കിടന്നു.. ഹോസ്പിറ്റൽ അടുത്തൊന്നും ഇല്ല.. അവളെ ഒന്ന് നോക്കി… കണ്ണടച്ച് കിടന്നിട്ടുണ്ട്..

നമ്മുക്ക് തിരിച്ചു പോയാലോ.. നിനക്കു വയ്യല്ലോ..

അവൾ നല്ല ഉറക്കം ആണ്..പറഞ്ഞത് കേട്ടില്ല.. ഞാനായിട്ട് ഉണർത്താൻ പോയില്ല. മെല്ലെ അവളുടെ നെറ്റിയിൽ തലോടി.. പെണ്ണ് കുറുകി ഇരുന്ന് ഒന്ന് പുഞ്ചിരിച്ചു.. നല്ല ഉറക്കം ആണ്..

രാത്രി ഒരുപാട് വൈകിയിരുന്നു വയനാട് എത്താൻ.. ചെറിയൊരു ഹെൽത്ത്‌ സെന്റർ കണ്ടപ്പോൾ വണ്ടി അങ്ങോട്ട് കയറ്റി ഡോക്ടറെ വിളിക്കാൻ ആള് പോയതും അവളെ ഉണർത്തി അടുത്തുള്ള ചെയറിൽ ഇരുത്തി..

ഡോക്ടർ വന്നതും അവളെ കൂട്ടി ഡോക്ടറുടെ മുമ്പിൽ ഇരുന്നു..

എന്താ പറ്റിയത്..

ഡോക്ടർ ചോദിക്കണ്ട താമസം പെണ്ണ് ചാടി കയറി പറഞ്ഞു തുടങ്ങി..

ഭയങ്കര ഛർദി.. പിന്നെ തലക്ക് എന്തോ ഭാരം പോലെ.. വയറിനു തീരെ വയ്യ ഡോക്ടർ..

പ്രെഗ്നന്റ് ആണോ..

കല്യാണം കഴിഞ്ഞു 3 ദിവസം ആയെ ഉള്ളു ഡോക്ടർ..

ഞങ്ങളെ മാറി മാറി നോക്കി.. മൂപ്പർ പരിശോധന തുടങ്ങി.. കുറച്ചു നേരം കഴിഞ്ഞു.. ഫുഡ്‌ പോയ്സൺ ആണെന്ന് വിധി കല്പ്പിച്ചു കൊണ്ട് മൂപ്പർ അവൾക്ക് കുറച്ചു മരുന്ന് എഴുതി കൊടുത്തു അഡ്മിറ്റ്‌ ചെയ്തു.. ബെഡിൽ ഇപ്പൊ കരയും എന്ന പാകത്തിന് കിടക്കുന്ന അവളെ നോക്കി..

നീ അയിനും മാത്രം എന്താ കഴിച്ചത്.. ഞാൻ കഴിച്ചത് തന്നെയല്ലേ..

മ്മ്..

പെണ്ണ് മുഖത്തു നോക്കാതെ ഏതോ ലോകത്ത് നോക്കി ഒന്ന് മൂളി..

ടീ നിന്നോടാ ചോദിച്ചത്..

അത് അടുക്കളയിൽ വെള്ളം എടുക്കാൻ കയറിയപ്പോ.. അവിടെ വെള്ളം കൊണ്ടു പോകാൻ കുപ്പി ഉണ്ടെന്ന് അമ്മ പറഞ്ഞു അത് തപ്പിയപ്പോ കുറച്ചു പലഹാരം കിട്ടി.. അത് എടുത്തു കഴിച്ചതാ.. പഴയതാണെന്ന് തോന്നുന്നു..

ഒരു വെള്ള പെട്ടിയിൽ നിന്ന് കിട്ടിയത് ആണോ..

ആഹ് അതെ..

അത് എസ്‌പൈരി ഡേറ്റ് കഴിഞ്ഞത് ആണെന്ന് പറഞ്ഞു അമ്മ മാറ്റി വച്ചതാ… അതാണോ തിന്നത്..

ഓഹ്.. അപ്പൊ നിങ്ങക്ക് അറിയായിരുന്നോ.. എന്നാ അത് എടുത്തു കളഞ്ഞുടെ..

പോടീ.. കല്യാണത്തിന് മുൻപ് വാങ്ങിയതാ.. കടക്കാരൻ ആണ് പഴയ സ്റ്റോക്ക് വെച്ചത്.. അമ്മ അയാളോട് രണ്ട് പറയണം എന്നും പറഞ്ഞു അത് കളയാതെ വെച്ചതാ..

എന്തായാലും നന്നായി.. ടോ..

അവൾക്ക് അരികിൽ ഒരു ചെയർ ഇട്ടു ഞാനും ഇരുന്നു പെണ്ണിന് ക്ഷീണം ആയത് കൊണ്ട് ട്രിപ്പ്‌ ഇട്ടിട്ടുണ്ട്.. അവൾ മെല്ലെ കണ്ണ് അടച്ചു കിടന്നു.. വയറ്റിൽ ഉള്ളത് മുഴുവൻ പുറത്ത് പോയിട്ടുണ്ട്.. ഇനി രാവിലെ നിരഞ്ജനെ കണ്ടാലേ എന്തെങ്കിലും കഴിക്കാൻ കിട്ടു.. കിടന്നോട്ടെ എന്ന് വെച്ച് അവളുടെ ബെഡിൽ കൈ വെച്ചു അതിനു മുകളിൽ തല ചായ്ച്ചു ഞാനും ഉറങ്ങി..

************************

രാവിലെ പെണ്ണ് തലയിൽ തട്ടി വിളിച്ചതും ഉറക്ക ചടവോടെ എഴുന്നേറ്റ് നോക്കി.. ഡോക്ടർ അരികിൽ ഉണ്ട്..

ഇപ്പൊ എങ്ങനെ ഉണ്ട്..

കുഴപ്പം ഇല്ല.. ഫീലിംഗ് ഗുഡ്..

പെണ്ണിന്റെ മുഖം കണ്ടാൽ അറിയാം ക്ഷീണം ഒക്കെ മാറി എന്ന്.. അവിടെ നിന്ന് ഡിസ്ചാർജ് വാങ്ങി മുഖം മാത്രം കഴുകി ഞങ്ങൾ തിരികെ നിരഞ്ജൻ അയച്ച ലൊക്കേഷൻ നോക്കി പോയി..

സ്ഥലം എത്തിയതും വണ്ടി അവൻ പറഞ്ഞ വീടിനു മുമ്പിൽ നിർത്തി ഇറങ്ങി..

ചുറ്റും മരങ്ങൾ കുന്നുകൾ.. പിന്നെ അവന്റെ ഫാം.. അവിടെ നിറയെ പക്ഷികൾ.. ഒക്കെ കണ്ടു വിടർന്ന കണ്ണുകളോടെ അവൾ നോക്കി രസിക്കുന്നുണ്ട്..

ശ്രീ..

വാ..

ഇവിടെ ആരും ഇല്ലേ..

ഇല്ല അവൻ താക്കോൽ ഇവിടെ വെച്ചിട്ട് പോയി.. ഇനി ഒന്ന് രണ്ട് ആഴ്ച അവനെ കാണാൻ പറ്റില്ല.. എന്തോ അത്യാവശ്യം ആയത് കൊണ്ട് പോയതാ ഇല്ലെങ്കിൽ പോകില്ലായിരുന്നു.. പക്ഷെ ആള് ഒക്കെ അറേഞ്ച് ചെയ്തിട്ടാ പോയത്.. നീ വാ..

അടുത്തുള്ള ചെടി ചട്ടിയ്ക്ക് പുറകിൽ നിന്ന് താക്കോൽ എടുത്തു വാതിൽ തുറന്നു.. ഒരു കുഞ്ഞ് വീട് ആണ്.. പക്ഷെ എല്ലാ സൗകര്യങ്ങളും ഉണ്ട്.. ഇവിടെ എസി വേണ്ടെന്ന് അവൻ പറഞ്ഞിട്ടുണ്ട് തണുപ്പിന് നല്ല കാറ്റ് ഉണ്ടെന്ന്..

കാറിൽ നിന്ന് ബാഗ് എല്ലാം എടുത്തു അകത്തു വെച്ചിട്ട് അവളെ നോക്കി.. പെണ്ണ് നേരെ പോയത് അടുക്കളയിൽ ആണ്..

ടീ ബ്രഷ് ചെയ്യാതെ എങ്ങോട്ടാ ചാടി തുള്ളി..

ഒന്ന് ഇളിച്ചു കാണിച്ചു പെണ്ണ് തിരികെ ബാഗിൽ നിന്ന് ബ്രഷ് എടുത്തു പേസ്റ്റ് നോക്കി.. അവൾക്ക് നേരെ ടൂത് പേസ്റ്റ് നീട്ടി കൊണ്ട് ഞാനൊന്ന് ചിരിച്ചു..

ബ്രെഷ് ചെയ്തിട്ട് എന്റെ മോള് പോയി കുളിക്ക്.. ഇന്നലെ ഛർദിച്ചു മടുത്ത കാര്യം മറക്കണ്ട.. അപ്പോഴേക്കും ഞാൻ വല്ലതും ഉണ്ടാക്കാം..

ഞാനത് പറഞ്ഞു ബാത്‌റൂമിൽ കയറിയതും പെണ്ണ് എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ട്..

ബാഗിൽ നിന്ന് ഒരു നീല സാരിയും എടുത്തു ബെഡിൽ ഇരുന്നു.. ഞാൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങാൻ താമസം ഓടി കയറി പോകുന്നത് കണ്ടു..

നേരെ അടുക്കളയിൽ കയറി അവിടെ ഉണ്ടായിരുന്നത് ഒക്കെ നോക്കി.. അവൾക്ക് വേണ്ടി വെജ് ഫ്രൈഡ് റൈസ് ഉണ്ടാക്കി..

പെണ്ണ് കുളിച്ചു സാരി മാറി വന്നു എന്നെ മിഴിച്ചു നോക്കി… ആകാംഷയോടെ ചോദിച്ചു..

എന്താ ഉണ്ടാക്കിയത്..

തൃതിയിൽ കാസ്റോൾ തുറന്ന് നോക്കി ചുണ്ട് പിളർത്തി ചോദിച്ചു..

ചിക്കൻ ഫ്രൈഡ് റൈസ് ഉണ്ടാക്കായിരുന്നു..

ഉള്ളത് ഉണ്ടാക്കി തന്നതും പോരാ.. വേണേ തിന്നിട്ട് പോടീ..

അതെ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.. എന്നിട്ട് ഒരുമിച്ച് കഴിക്കാം..

അവൾ കുളിക്കുന്ന നേരം നോക്കി പെട്ടന്ന് ഉണ്ടാക്കിയത് ആണ്.. എനിക്ക് ഇനി വേണം കുളിക്കാൻ.. അവൾ തലയാട്ടി സമ്മതിച്ചതും കുളിക്കാൻ കയറി..

കുളി കഴിഞ്ഞു ബാത്തിങ് ടവൽ ഉടുത്തു മുറിയിലേക്ക് കയറിയതും പെണ്ണ് മുറിയിൽ എന്തോ നോക്കുന്നുണ്ട്..

ബാഗിൽ കാര്യമായി എന്തോ നോക്കുന്ന തിരക്ക് ആണ്.. ഞാൻ വിചാരിച്ചു പെണ്ണ് എന്നെ കാത്തു നിക്കാതെ കഴിച്ചു കാണും എന്ന്.. മെല്ലെ പിന്നിലൂടെ ചെന്നു അവളുടെ വയറിനു ചുറ്റി പിടിച്ചു..

ഒന്ന് ഞെട്ടി പെണ്ണ് എന്റെ കയ്യിൽ പിടിച്ചു..

ആഹാ അലവലാതി ഇതാ അല്ലെ മനസിലിരിപ്പ്.. എന്നെ വിടെടാ..

എടി മെല്ലെ കാറി കൂവ്.. ഞാൻ നിന്റെ കെട്ട്യോൻ ആണ്..

അതൊക്കെ അങ്ങ് വീട്ടിൽ.. ഇത് സ്ഥലം വേറെയാ..

ഇവളിത് എന്തോന്ന് പറയുന്നു എന്ന മട്ടിൽ അവളെ എനിക്ക് അഭിമുഖം തിരിച്ചു നിർത്തി അവളുടെ വെള്ളാരം കണ്ണിൽ നോക്കി..

ആ കണ്ണുകൾക്ക് എന്തോ വശ്യത.. അവളുടെ കണ്ണിൽ നിന്ന് മാറി നോട്ടം ആ ഇളം റോസ് നിറത്തിൽ ഉള്ള ചുണ്ടിലേക്ക് മാറ്റിയതും പെണ്ണ് എന്നെ ബെഡിലേക്ക് തള്ളിയിട്ട് മുറിയുടെ പുറത്തേക്ക് ഓടി…

നിരാശയോടെ എഴുന്നേറ്റ് ഡ്രസ്സ്‌ മാറി അടുക്കളയിൽ ചെന്നപ്പോൾ അവൾ മുഖത്തു നോക്കാതെ പാത്രത്തിലേക്ക് കഴിക്കാൻ ഉള്ളത് വിളമ്പി എനിക്ക് നേരെ നീട്ടി.

അടുക്കളയിലെ ടേബിളിന് ഇരു വശത്തും ആയി ഇരുന്നു കഴിക്കുമ്പോൾ മുഴുവൻ അവളുടെ മുഖത്തായിരുന്നു കണ്ണ്.. അത് മനസിലാക്കിയത് കൊണ്ടാകാം അവൾ പെട്ടന്ന് ഭക്ഷണം കഴിച്ചു കൈ കഴുകി എഴുന്നേറ്റത്..

വീണ്ടും നിരാശ ആണല്ലോ ദേവി.. ഇങ്ങനെ ആണെങ്കിൽ ഒരു ബലപ്രയോഗം വേണ്ടി വരുവോ..

അവൾക്ക് പുറകെ എഴുന്നേറ്റ് പാത്രം കഴുകി വെച്ച് ഞാനും നടന്നു.. അവൾ പുറത്ത് മുറ്റത്ത്‌ ഇറങ്ങി ആകാശം നോക്കി നിൽക്കുന്നുണ്ട്.. നല്ല തണുപ്പ് ഉള്ളത് കൊണ്ട് കൈ കെട്ടി അവൾ ചുറ്റി പിടിച്ചു നിൽക്കുന്നുണ്ട്.. കാറ്റിൽ അവളുടെ സാരി തലപ്പ് പാറി കളിക്കുന്നുണ്ട്..

അവൾക്ക് പിന്നിൽ നിന്ന് പയ്യെ ഒന്ന് ചുമച്ചു.. അവൾ മെല്ലെ തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു.. ആ കണ്ണുകൾക്ക് ഇപ്പോഴും നല്ല തിളക്കം..

എന്തിനാ ഇങ്ങനെ തണുപ്പ് കൊള്ളുന്നത്.. അകത്തേക്ക് വാ..

ഞാൻ സൗമ്യമായി പറഞ്ഞു കൊണ്ട് ഒന്ന് ചിരിച്ചു.. കുറച്ചു നേരം മൗനമായി നിന്നിട്ട് അവൾ എന്നെ ഒന്ന് നോക്കി..

ഏട്ടന് വേണ്ടി അല്ലെ എന്നെ പെണ്ണ് കാണാൻ വന്നത്..

അല്ല..

ഞാനത് പറഞ്ഞതും ഒന്നും മനസിലാവാതെ അവളെന്നെ നോക്കി..

അവളുടെ അടുത്തേക്ക് ഒന്നുകൂടി ചേർന്നു അവളെ വലതു കൈ കൊണ്ട് ചുറ്റി പിടിച്ചു എന്നോട് ചേർത്തു ആ കണ്ണിലേക്കു ഇമ വെട്ടാതെ നോക്കി നിന്നു.. എന്റെ ചുടു നിശ്വാസം അവളുടെ മുഖത്തു തഴുകി പോകുമ്പോൾ പെണ്ണൊന്നു പിടഞ്ഞു..

ഒന്നുകൂടി മുറുകെ പിടിച്ചു അവൾ കേൾക്കാൻ പാകത്തിൽ മെല്ലെ പറഞ്ഞു..

ഏട്ടന് എങ്ങനെ ഇഷ്ടവും നിന്നെ…നീ എന്റെ പെണ്ണല്ലേ.. അമ്മ നിർബന്ധിച്ചു ഏട്ടനെ കൊണ്ടു പോയതാ.. പക്ഷെ ഈ പെണ്ണ് എന്റെ ആയി പോയില്ലേ…എനിക്ക് വേണ്ടിയാ ഏട്ടൻ നിന്നെ ഇഷ്ടല്ല എന്ന് പറഞ്ഞത്..

അവൾ വിശ്വാസം വരാതെ മുഖം ചുളിച്ചു കൊണ്ട് എന്നെ തന്നെ നോക്കി..

സംശയം വേണ്ടെടി പൊട്ടിക്കാളി.. നീ എന്റെ പെണ്ണാ.. പക്ഷെ വല്ലാത്ത ട്വിസ്റ്റ്‌ ആയി പോയി ഏട്ടൻ ഗീതുവിനെ ഇഷ്ടം ആണെന്ന് പറഞ്ഞത്.. ഞാനും അത് പ്രതീക്ഷിച്ചില്ല..

അവൾ ഒന്നും മിണ്ടാതെ നോക്കി നിക്കുന്നത് കണ്ടപ്പോൾ മെല്ലെ അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു..

അവൾ ഞെട്ടി തുറിച്ചു നോക്കിയപ്പോൾ കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് ഞാനൊന്ന് ചിരിച്ചു..

മെല്ലെ കൈ അഴിച്ചു അവളെ കയ്യിൽ കോരി എടുത്തു അകത്തേക്ക് കൊണ്ടു പോയി.. മുറിയിൽ എത്തിയതും ബെഡിൽ മെല്ലെ അവളെ ഇരുത്തി വാതിൽ അടച്ചു വന്നു നോക്കുമ്പോൾ പെണ്ണ് ഒരേ കരച്ചിൽ.. പേടിച്ചു പോയി അവളുടെ അടുത്ത് ഇരുന്നു..

എന്താ.. എന്തിനാ കരയുന്നത്..

എന്നാലും ആദ്യം ആയിട്ട് ഒരാൾ പെണ്ണ് കാണാൻ വന്നിട്ട് എന്നെ ഇഷ്ട്ടായില്ല എന്ന് പറഞ്ഞു.. അതും എന്റെ കെട്ടിയ ആളുടെ ഏട്ടൻ തന്നെ.. ഈ കല്യാണം വേണ്ടെന്ന് പറഞ്ഞപ്പോൾ ഞാനും ഗീതുവും ഒരുമിച്ച് ഒരു വീട്ടിൽ ആകുന്നത് ഭാഗ്യം ആണ്.. ഈ കല്യാണത്തിന് മാറ്റം ഇല്ലെന്ന് അച്ഛൻ പറഞ്ഞു..

വിതുമ്പി വിതുമ്പി അതും പറഞ്ഞു സാരി തലപ്പിൽ മൂക്ക് പിഴിയുന്ന അവളെ കണ്ടപ്പോൾ ഉണ്ടായ മൂഡ് ഒക്കെ കണ്ടം വഴി ഓടി എന്ന് പറയാലോ..

അയ്യേ കരയല്ലേ പെണ്ണെ.. നിന്റെ ചെക്കൻ ഞാനല്ലേ..

എന്നെ ഇഷ്ടായിരുന്നു അല്ലെ..

നന്നായി ഒന്ന് ചിരിച്ചു കൊണ്ട് അവളോട് ചേർന്നു ഇരുന്നു മറുപടി ആയോന്ന് മൂളിയതും പെണ്ണും ചിരിച്ചു..

എങ്കിൽ വാ ഉറങ്ങാം നല്ല ക്ഷീണം ഉണ്ട്..

ഉറങ്ങണോ അപ്പൊ..

എന്താ.. എനിക്ക് നല്ല ഉറക്കം വന്നു..

ഈ കുരിപ്പ്.. എന്റെ വിധി എന്ന് പഴിച്ചു കൊണ്ട് അവൾക്ക് അരികിൽ കിടന്നു.. ഇനിയും കുറച്ചു ദിവസങ്ങൾ കൂടി ഉണ്ടല്ലോ.. പെണ്ണിന്റെ മനസ്സ് ആദ്യം മയക്കം ബാക്കി പിന്നെ.. ഭഗവാൻ കൃഷണനെ ഓർത്തു കണ്ണടച്ച് അവൾക്ക് അരികിൽ കിടന്നു..

നന്നായൊന്ന് ഉറങ്ങി വന്നതും വാതിലിൽ ആരോ ശക്തിയായി മുട്ടുന്ന ശബ്‌ദം.. എഴുന്നേൽക്കാൻ നോക്കുമ്പോൾ പെണ്ണ് നന്നായി കെട്ടിപിടിച്ചു കിടക്കുവാണ്..

ശോ.. ഇപ്പൊ കേറി ഇവളെ ഞാൻ വല്ലതും ചെയ്യും..

സ്വയം കണ്ട്രോൾ ചെയ്തു അവളെ നന്നായി പുതപ്പിച്ചു കൊടുത്തു.. ലൈറ്റ് ഇട്ടു മുറിയിൽ നിന്ന് ഹാളിലേക്ക് വാതിൽ തുറക്കാൻ ചെന്നു.. വാതിൽ തുറന്നതും.. വലിയൊരു ശബ്‌ദം ആണ് കേട്ടത്..

തുടരും…

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 1

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 2

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 3

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 4