Saturday, April 27, 2024
Novel

വേളി: ഭാഗം 29

Spread the love

രചന: നിവേദ്യ ഉല്ലാസ്‌

Thank you for reading this post, don't forget to subscribe!

എന്തു മേടിക്കാനാണ് മോളെ അവിടെയൊന്നും നല്ല ഒരു മാളു പോലുമില്ലായിരുന്നു “എന്ന നിരഞ്ജൻ വേഗത്തിൽ മറുപടി പറഞ്ഞു. പ്രിയ അവനെ ഒന്ന് പാളി നോക്കി. നിരഞ്ജൻ പക്ഷേ അവളെ ശ്രദ്ധിച്ചതേയില്ല… ” പ്രിയ നിങ്ങൾ പോയി ഫ്രഷായി വരൂ ഞങ്ങൾ വെയിറ്റ് ചെയ്യാം “ദിയ പറഞ്ഞു. ” ആദി എവിടെ അവനെ കണ്ടില്ലല്ലോ.. ഉറങ്ങിയോ അവൻ? ” ഇല്ല സച്ചുവേട്ട…. ഏതോ കോളിലാണ്… ” “ഓക്കേ ” രണ്ടാളും അവരുടെ റൂമിലേക്ക് പോയി… ആദ്യം പ്രിയയാണ് കുളിക്കുവാനായി കയറിയത്.. നിരഞ്ജൻ വെറുതെ ഫോണിൽ എന്തൊക്കെയോ നോക്കിക്കൊണ്ടിരുന്നു..

തണുത്ത വെള്ളത്തിൽ ഒന്ന് കുളിച്ച് കഴിഞ്ഞപ്പോഴാണ് പ്രിയയ്ക്ക് ഒരാശ്വാസം തോന്നിയത്.. ആദ്യമായിട്ടാണ് ഇത്രയും ദൂരം യാത്ര ചെയ്യുന്നത്. ശരിക്കും പറഞ്ഞാൽ അവൾ ആകെ മടുത്തിരുന്നു. എവിടെയെങ്കിലും ഒന്ന് കിടന്നാൽ മതിയെന്നായിരുന്നു പ്രിയക്ക്.. കുളി കഴിഞ്ഞ് അവൾ ഇറങ്ങി വന്നു.. നിരഞ്ജൻ ആണെങ്കിൽ ജസ്റ്റ്‌ 10മിനിറ്റ് പ്രിയ എന്ന് പറഞ്ഞു കുളിക്കുവാനായി കയറി പോയി… സിന്ദൂരം ഒക്കെ മാഞ്ഞു തുടങ്ങിയിരുന്നു.. പ്രിയ ആദ്യം സിന്ദൂരം എടുത്തു നെറുകയിൽ ചാർത്തി.. കുറച്ചു സിന്ദൂരം അവളുടെ നാസികയിലും പടർന്നു..അല്പം ഭസ്മം എടുത്തു അവൾ നെറ്റിമേൽ വരച്ചു…

ആകെ മനസിന് ഒരു കുളിർമ അവൾക്ക് തോന്നി.. .. നീണ്ട ഇടതൂർന്ന മുടി എടുത്തു അവൾ പിന്നിലേക്ക് ഇട്ടു.. വാഷ് റൂമിൽ നിന്നു ഇറങ്ങി വരികയായിരുന്ന നിരഞ്ജന്റെ മുഖത്ത് ആകെ വെള്ളത്തുള്ളികൾ വീണു… ഇടംകൈയാൽ അവന് അതു ഒപ്പിയതും പ്രിയ തിരിഞ്ഞതും ഒരുമിച്ച് ആയിരുന്നു… പെട്ടന്ന് അവൾ വേച്ചു പോയതും നിരഞ്ജൻ അവളെ തന്റെ കൈത്തണ്ടയിൽ താങ്ങി നെഞ്ചിലേക്ക് ചേർത്തു… ഒരു വേള ഇരുമിഴികളും കോർത്തു.. പ്രിയയുടെ പിടയ്ക്കുന്ന മിഴികളിലേക്ക് അവൻ നോക്കി..

നിറയെ കൺപീലികൾ ഉള്ള അവളുടെ പിടയ്ക്കുന്ന മിഴികൾ…. നീണ്ട നാസിക യിൽ പറ്റിച്ചേർന്ന ഒരു വെണ്ണക്കൽ മൂക്കുത്തി…. അവളുടെ നാസികയിലും മേൽചുണ്ടിന് മുകളിലും ആയി പടർന്നു കിടക്കുന്ന സിന്ദൂരം…. അവൻ തന്റെ ചൂണ്ടു വിരൽ കൊണ്ട് അവളുടെ മൂക്കിൻതുമ്പിലെ സിന്ദൂരം മെല്ലെ ഒപ്പി… പതിയെ അവന്റെ കൈവിരൽ അവളുടെ അധരത്തിലേക്ക് ഇറങ്ങി.. അവളുടെ നിശ്വാസം അവന്റെ കൈവിരലിൽ ഇക്കിളി പെടുത്തി.. അവിടെ പറ്റിച്ചേർന്ന സിന്ദൂരരേണുവും അവന്റെ ചൂണ്ടുവിരൽ തുടച്ചു മാറ്റി…

അവളുടെ അധരത്തിൽ അവന്റെ കൈവിരൽ അമർന്നതും പ്രിയയുടെ ഇരു മിഴികളും കൂമ്പി പോയിരുന്നു.. അപ്പോളും അവൾ അറിയുന്നുണ്ടായിരുന്നു അവന്റെ ഹൃദയ തുടിപ്പ്.. അവളിൽ നിന്നു ഉതിർന്നു വന്ന കാച്ചെണ്ണയുടെയും ചന്ദനത്തിന്റെയും സുഗന്ധം നിരഞ്ജനെ മറ്റേതോ ലോകത്തേക്ക് കൊതിച്ചിരുന്നു.. “മോനെ…. സച്ചു്…..കഴിഞ്ഞില്ലേ ഇതുവരെ….” ആദിയുടെ ശബ്ദം കേട്ടതും രണ്ടാളും പിടഞ്ഞു മാറി.. പ്രിയയുടെ നെഞ്ചിടിപ്പ് ഉയർന്നു വന്നു.. ഒരുവേള എന്താണ് സംഭവിച്ചത് എന്ന് അറിയാതെ അവൾ നിന്നു.. നിരഞ്ജൻ പോയി വാതിൽ തുറന്നു..

“ആഹ്ഹ…. എങ്ങനെ ഉണ്ടായിരുന്നു യാത്ര ഒക്കെ… പ്രിയാ ” അവൻ ചോദിച്ചു.. “കുഴപ്പമില്ലയിരുന്നു ആദിയേട്ട…”അതും പറഞ്ഞു കൊണ്ട് അവൾ വേഗം റൂമിനു പുറത്തേക്ക് ഇറങ്ങി.. “ങ്ങും… എന്താടാ ഒരു കള്ള ലക്ഷണം….”ആദി അവനെ വന്നു ഒന്ന് ഉഴിഞ്ഞു നോക്കി… “എന്തെങ്കിലും സംഭവിച്ചോ… സത്യം പറയെടാ”ആദി അവനെ വലം വെച്ചു കൊണ്ട് ചോദിച്ചു. “സംഭവിച്ചേനെ… അപ്പോളേക്കും നീയ് വന്നില്ലെടാ ദുഷ്ടാ….”നിരഞ്ജൻ ആണെങ്കിൽ ആദിയുടെ വയറിന്മേൽ ഒരു ഇടി വെച്ച് കൊണ്ട് പറഞ്ഞു… എന്നിട്ട് അവന്റെ തോളിൽ കൈ ഇട്ടു കൊണ്ട് പുറത്തേക്ക് നടന്നു..

എന്നിട്ട് അവന്റെ തോളിൽ കൈ ഇട്ടു കൊണ്ട് പുറത്തേക്ക് നടന്നു.. ഭക്ഷണം കഴിക്കുവാനായി ചെന്നപ്പോളും പ്രിയ അവനു മുഖം കൊടുക്കാതെ ഇരിക്കുക ആണ്.. കവിൾ തടത്തിൽ ആകെ കുങ്കുമ രാശി പടർന്നിരിക്കുന്നത് പോലെ അവനു തോന്നി.. നിരഞ്ജന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു…. “പ്രിയാമോളെ ” അരുന്ധതി രണ്ടുവട്ടം വിളിച്ചിട്ടും പ്രിയ കേട്ടില്ല. അവൾ മറ്റേതോ ലോകത്ത് ആയിരുന്നു.. ” ഈ ഏട്ടത്തിക്ക് ഇത് എന്തുപറ്റി, റൂമിലേക്ക് കേറി പോകുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ. അവിടെ ചെന്നിട്ട് ഇപ്പോൾ എന്താണോ എന്റെ കൃഷ്ണാ പറ്റിയത് ” രേണു പറഞ്ഞപ്പോൾ ആദിയും ദിയയും പരസ്പരം നോക്കി ചിരിച്ചു.

“പ്രിയ മോളെ…” അവളുടെ കൈകളിൽ തട്ടി വിളിച്ചു. പ്രിയ ഞെട്ടിത്തരിച്ചു അവരെ നോക്കി ” എന്താണ് ഇത്ര ആലോചിക്കുന്നത് കുട്ടി” ” അതമ്മേ നാട്ടിൽ നിന്നും ചെറിയച്ഛൻ വിളിച്ചിരുന്നു, ചെറിയമ്മ ഒന്നു വീണു കാലൊടിഞ്ഞിരിക്കുകയാണ്, ഞാൻ കുറച്ചു ദിവസം പോയി നിന്നാലോ എന്ന് ഓർക്കുകയാണ്” പ്രിയ വേഗത്തിൽ പറഞ്ഞു. ” നമ്മൾക്ക് രണ്ടാൾക്കും കൂടി നാളെ ചെറിയമ്മയെ കാണാൻ പോകാം,ഒരു ദിവസം സ്റ്റേ ചെയ്തിട്ട്, തിരിച്ചു പോരാ, അല്ലാതെ താൻ കുറച്ചു ദിവസം ഒന്നും നിൽക്കണ്ട പ്രിയ ” നിരഞ്ജന്റെ മറുപടി എല്ലാവരെയും അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു.രേണവും ദേവുവും. പരസ്പരം നോക്കി ചിരിച്ചു.

അരുന്ധതിക്ക് മനസ്സ് നിറഞ്ഞതു പോലെ തോന്നി. കാരണം അവനു പ്രിയയെ പിരിഞ്ഞിരിക്കാൻ പറ്റാത്ത അവസ്ഥയിലായി എന്ന് അവർക്ക് മനസ്സിലായി. പ്രിയ പക്ഷേ ഒന്നും പറയാതെ ഭക്ഷണത്തിൽ വെറുതെ ഇളക്കിക്കൊണ്ടിരുന്നു. ” സച്ചു മോൻ പറയുന്നതുപോലെ ചെയ്യുമോളെ, എന്തായാലും നിങ്ങൾ അവിടെ ചെന്നിട്ട് കാര്യങ്ങൾ തീരുമാനിക്കൂ, മോളുടെ ഇഷ്ടം പോലെ ചെയ്തോളൂ ” അരുന്ധതി പ്രിയയോട് പറഞ്ഞു. ” ശരി അമ്മേ അങ്ങനെയാകാം ” ” ഭക്ഷണം കഴിച്ചിട്ട് വേഗം പോയി കിടന്നോളൂ കുട്ടികളെ ഒരുപാട് യാത്ര ചെയ്തു വന്നതല്ലേ”ഭാമ ആയിരുന്നു അത്. കിടക്കാനായി റൂമിൽ എത്തിയിട്ടും പ്രിയക്ക് ആകെ ഒരു പരവേശം..

കുറച്ചു നിമിഷങ്ങൾക്ക് മുമ്പ് നടന്നതോർത്തപ്പോൾ കവിളുകൾ വീണ്ടും ചുവന്നു തുടുത്തു. ആദ്യമായിട്ടാണ് നിരഞ്ജന്റെ ഭാഗത്തുനിന്നും ഇങ്ങനെയൊരു അനുഭവം അവൾക്കുണ്ടായത്.. അവന്റെ നെഞ്ചിൽ നിന്നും വമിച്ച സുഗന്ധം ഇപ്പോഴും അവൾക്ക് നാസികയിൽ അലയടിക്കുന്നതായി തോന്നി.. അവൻ കിടക്കാനായി വന്നതും, പ്രിയയുടെ നെറ്റിയിലും അധരത്തിലും വിയർപ്പ് കണങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നത് അവൻ കണ്ടു.. റോസാദളം പോലെയുള്ള അവളുടെ അധരത്തിൽ സ്പർശിച്ചപ്പോൾ അവനിൽ ഒരു സ്പാർക്കാണ് ഉടലെടുത്തത്. അവളിലെ സ്ത്രീയെ ഒന്നായി ഉണർത്തി കൊതി തീരാതെ സ്നേഹിച്ചു സ്നേഹിച്ചു നീന്തി തുടിയ്ക്കാൻ ഒരു വേള അവനും ആഗ്രഹിച്ചിരുന്നു.

” ഏട്ടൻ കിടക്കുന്നില്ലേ… ” പ്രിയയുടെ മുഖത്തുനിന്നും കണ്ടെടുക്കാതെ നോക്കിനിന്ന നിരഞ്ജനോട് അവൾ ചോദിച്ചു. “മ്മ്…ഞാൻ… ഞാൻ കിടക്കാൻ പോകുക ആണ്… താനും കിടക്കൂ… നേരം ഒരുപാട് ആയില്ലേ…. ” ചെറുതായി വിക്കിക്കൊണ്ട് അവൻ മറുപടി കൊടുത്തു. പ്രിയ പതിവുപോലെ ബെഡ്ഷീറ്റ് എടുത്ത് നിലത്ത് വിരിക്കുവാൻ തുടങ്ങി. “ടോ… താൻ ഈ കട്ടിലിൽ വന്നു കിടന്നോളൂ..ഞാൻ സെറ്റിയിൽ കിടക്കാം ” ” അത് വേണ്ട ഏട്ടാ.. ഏട്ടൻ ഒരുപാട് ഡ്രൈവ് ചെയ്തു വന്നതല്ലേ.ദേഹത്തിന് ഒക്കെ നല്ല വേദന കാണും…ഞാൻ ഇവിടെ കിടന്നോളാം… ”

നിരഞ്ജൻ പെട്ടെന്ന് തന്നെ പ്രിയയുടെ കൈയിലെ ബെഡ്ഷീറ്റ് പിടിച്ചു മേടിച്ചു, എന്നിട്ട് അവളെ ബലമായി ബെഡിലേക്ക് പിടിച്ചിരുത്തി. ” മര്യാദയ്ക്ക് അടങ്ങി കിടന്നോണം ഇവിടെ, ഞാൻ പറയുന്നത് താൻ അങ്ങ് അനുസരിച്ചാൽ മതി, അല്ലാതെ എന്റെ വയ്യഴിക ഒന്നും താൻ അറിയാൻ നിൽക്കേണ്ട ” പെട്ടെന്നുള്ള നീക്കത്തിൽ പ്രിയ ഒന്ന് പകച്ചു. അവളുടെ അന്തളിപ്പ് കണ്ട് നിരഞ്ജൻ ചിരിച്ചു.. ” എന്താടോ താൻ എന്നെ ഇതുവരെ കണ്ടിട്ടില്ലേ… അടങ്ങി കിടന്നു ഉറങ്ങാൻ നോക്ക്, നാളെ കാലത്തെ പോകണ്ടേ വീട്ടിലേക്ക്… “അതും പറഞ്ഞു കൊണ്ട് അവൻ സെറ്റിയിലേക്ക് പോയി കിടന്നു. നിരഞ്ജനിൽ പെട്ടെന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ കാരണം പ്രിയക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…