Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 29

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

രുദ്ര് മുഖം അവളിലേക്ക് അടുപ്പിച്ചതും ഗൗരി അവനെ ഉന്തി മാറ്റി സ്ലാബിൽ നിന്നും ഇറങ്ങി.. രുദ്ര് വീണ്ടും അവളിലേക്ക് അടുത്തതും ഗൗരി അവന്റെ നെഞ്ചിൽ രണ്ടു കൈയും കുത്തി അകറ്റി നിർത്തി.. എന്താടി… ദേഷ്യം പിടിപ്പിക്കല്ലേ.. എനിക്കും ഉണ്ട് ദേഷ്യം.. റോഡിൽ എന്നെ ഇറക്കി വിട്ടു പോന്നില്ലേ.. ഒട്ടും സ്നേഹം ഇല്ലല്ലോ.. നിനക്ക് എന്റെ കൂടെ വരാൻ പേടി ആണെന്ന് പറഞ്ഞത് കൊണ്ടു അല്ലെ.. അതിന് അങ്ങനെയ ചെയ്യാ..എനിക്ക് മനസ്സിലാവുന്നുണ്ട്.. അല്ലെങ്കിലും ആദ്യത്തെ സ്നേഹം ഒന്നും പിന്നെ ഉണ്ടാവില്ല എന്ന്.. ആദ്യം ഞാൻ പോലും അറിയാതെ പുറകിൽ വന്നിരുന്ന ആളാ ഇപ്പൊ റോഡിൽ ഒറ്റയ്ക്ക് വിട്ടു പൊന്നേ..

ഗൗരി പറഞ്ഞു തീരുന്നതും രുദ്ര് ദേഷ്യത്തിൽ അവളുടെ കൈകൾ തട്ടി എറിഞ്ഞു.. അവനിൽ നിന്നും അങ്ങനെ ഒരു ഭാവം അവൾ പ്രതീക്ഷിചില്ല.. അവന് അത്രയും ദേഷ്യം വന്നിരുന്നു.. രുദ്ര് തിരിഞ്ഞു പോകാൻ നിന്നതും ഗൗരി അവന്റെ മുന്നിൽ കയറി നിന്നു.. എന്തിനാ ഇത്രയും ദേഷ്യം.. നീ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസിലായി.. നിന്റെ ശരീരം കിട്ടിയപ്പോൾ സ്നേഹം കുറഞ്ഞു എന്നല്ലേ.. നിനക്ക് അങ്ങനെ തോന്നിയെങ്കിൽ പിന്നെ നിന്നോട് സംസാരിക്കാൻ ഞാൻ ഇല്ല.. ഞാൻ അങ്ങനെ പറഞ്ഞോ ദേവേട്ടാ.. ഇല്ലാത്തതു പറയല്ലേ.. പിന്നെ നീ പറഞ്ഞതിന്റെ അർത്ഥം എന്താ.. നിന്നെ ഇറക്കി വിട്ടു നീ ഓട്ടോ പിടിച്ചു പോകുന്നത് വരെ ഞാൻ അവിടെ തന്നെ ഉണ്ടായിരുന്നു..

നീ വീട്ടിൽ എത്താൻ ആയപ്പോൾ ആണ് നിന്നെ ഓവർ ടേക്ക് ചെയ്തു വീട്ടിൽ കയറിയത്.. രുദ്ര് അവളെ മാറ്റി നിർത്തി അവിടെ നിന്നും പോയി.. രുദ്രിനെ ദേഷ്യം പിടിപ്പിച്ചതിൽ ഗൗരിക്ക് സങ്കടം തോന്നി.. വെറുതെ കളിപ്പിക്കാൻ വേണ്ടി ആയിരുന്നു.. പക്ഷെ അവന് അത് അത്രയും സങ്കടം ഉണ്ടാക്കി എന്ന് മനസിലായി ഗൗരി അവന്റെ പിണക്കം മാറ്റാൻ തന്നെ തീരുമാനിച്ചു.. അവൾ വേഗം ജോലി ചെയ്തു മുറിയിലേക്ക് പോയി.. രുദ്ര് അവിടെ ഉണ്ടായിരുന്നില്ല.. അവൻ വരാന്തയിൽ ഉണ്ടാവും എന്നു തോന്നി അവൾ അങ്ങോട്ട്‌ പോയി.. രുദ്ര് അവിടെയും ഉണ്ടായിരുന്നില്ല..

ഗൗരി വീട് മൊത്തം തിരഞ്ഞു.. പക്ഷെ രുദ്രിനെ എവിടെയും കണ്ടില്ല.. ബൈക്ക് മുറ്റത്തു ഉണ്ടായിരുന്നു.. മാത്രം അല്ല മുന്നിലെ ഡോർ ലോക്ക് തന്നെ ആയിരുന്നു.. അവൾക്ക് പേടി തോന്നി.. ദേവേട്ടാ.. ഗൗരി കുറെ പ്രാവശ്യം വിളിച്ചെങ്കിലും മറുപടി കിട്ടിയില്ല.. ഇനി എന്ത് ചെയ്യും എന്ന് അറിയാതെ അവൾ നിന്നു.. വീടിന്റെ ടെറസിൽ കൂടെ നോക്കിയാലോ എന്ന് കരുതി അവൾ മുകളിലേക്ക് കയറി.. വാതിൽ തുറന്നു ഇട്ടിരുന്നു.. അവൻ അവിടെ ഉണ്ടാകും എന്ന ഉറപ്പിൽ അവൾ അങ്ങോട്ട്‌ പോയി.. മുകളിൽ കയറി അവൾ നോക്കുമ്പോൾ രുദ്ര് അവിടെ ഉണ്ടായിരുന്നു.. ഗൗരി ആശ്വാസത്തോടെ അവന്റെ അടുത്ത് പോയി നിന്നു.. അവളുടെ സാമീപ്യം അറിഞ്ഞെങ്കിലും രുദ്ര് തിരിഞ്ഞു നോക്കിയില്ല..

ഗൗരി അവനെ പുറകിലൂടെ കെട്ടിപിടിച്ചു.. എന്നാൽ രുദ്ര് അവളിൽ നിന്നു അകന്നു മാറി.. അവന്റെ പിണക്കം കാര്യത്തിൽ ആണെന്ന് അവൾക്ക് മനസ്സിലായി.. അവൾക്ക് സങ്കടം തോന്നി.. അവൾ അവന്റെ മുന്നിലേക്ക് കയറി നിന്നു.. രുദ്ര് അവളെ നോക്കാതെ മറ്റെങ്ങോ നോക്കി.. ദേവേട്ടാ മതി ട്ടോ.. ഇനി എനിക്ക് സങ്കടം വരുവേ.. രുദ്ര് ഒന്നും മിണ്ടാതെ കുറച്ചു മാറി നിന്നു.. ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു.. എങ്കിലും അവൾക്ക് അവനോടു മിണ്ടാതെ ഇരിക്കാൻ കഴിഞ്ഞില്ല.. ദേവേട്ടാ.. സോറി.. ഞാൻ പറഞ്ഞതിന്റെ അർത്ഥം അതല്ല.. ഞാൻ വെറുതെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞത് ആണ്.. എനിക്ക് അറിയാം ദേവേട്ടൻ എന്നെ ഒറ്റയ്ക്ക് ആക്കി പോകില്ല എന്ന്..

ഗൗരി കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.. അവൾ തല താഴ്ത്തി നിന്ന് പറഞ്ഞു.. രുദ്ര് അവളെ നോക്കുമ്പോൾ അവൾ തല താഴ്ത്തി കണ്ണുകൾ തുടയ്ക്കുന്നത് കണ്ടു.. രുദ്ര് ഉള്ളിലെ കള്ളത്തരം ഒളിപ്പിച്ചു വച്ചു അവളുടെ അടുത്ത് പോയി.. എന്നാലും നീ അങ്ങനെ പറയാൻ പാടില്ലായിരുന്നു.. നിന്നെ ഇത്രയും സ്നേഹിച്ചിട്ട് നീ എന്നോട് ഇങ്ങനെ ഓക്കേ.. രുദ്ര് പറഞ്ഞു തീരും മുന്നേ ഗൗരി അവന്റെ വാ പൊത്തി.. അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടു രുദ്രിന് വേണ്ട എന്ന് തോന്നി.. അത്രയും സങ്കടം അവൾക്ക് ഉണ്ടെന്നു അവന് അറിയാമായിരുന്നു.. ദേവേട്ടാ പ്ലീസ്.. ഞാൻ അങ്ങനെ ഒന്നും.. ഗൗരി പറയാൻ തുടങ്ങും മുന്നേ രുദ്ര് അവളെ വാരി പുണർന്നു..

അവന്റെ ഭാഗത്ത്‌ നിന്നും അങ്ങനെ ഒരു പെരുമാറ്റം പ്രതീക്ഷിക്കാത്ത ഗൗരി പെട്ടന്ന് ഞെട്ടി.. അടുത്ത നിമിഷം രുദ്രിന്റെ ചിരി കേട്ട് അവൾ അവനിൽ നിന്നും അകന്നു.. അവൾ അവനെ സൂക്ഷിച്ചു നോക്കി.. എന്നാൽ രുദ്ര് അപ്പോളും ചിരിക്കുക തന്നെ ആയിരുന്നു.. എന്റെ ഗൗരി കുട്ടി ഇത്ര ഉള്ളു..നിന്റെ ഡയലോഗും നിൽപ്പ് ഓക്കേ കണ്ടപ്പോൾ തോന്നി എന്നോട് കട്ടയ്ക്ക് പിടിച്ചു നിൽക്കുമെന്ന്.. എവിടെ.. രണ്ടു മിനിറ്റ് ആയപ്പൊളേക്കും.. രുദ്ര് തന്നെ കളിപ്പിക്കാൻ വേണ്ടി ചെയ്തത് ആണെന്ന് മനസ്സിലായതും ഗൗരിക് ദേഷ്യം വന്നു.. അവൾ അവനെ ദേഷ്യത്തിൽ നോക്കി തിരിച്ചു നടക്കാൻ നിന്നതും രുദ്ര് അവളെ പുറകിലൂടെ കൂട്ടി പിടിച്ചു.. അങ്ങനെ അങ്ങ് പോയാലോ..

എന്തായിരുന്നു കുറച്ചു മുന്നത്തെ പെർഫോമൻസ്.. നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് രുദ്ര് ദേവിനോട് കളിക്കാൻ നിൽക്കല്ലേ എന്ന്.. നിങ്ങൾക്ക് ഗൗരിയെ ശരിക്കും അറിയില്ല.. ഇതിന് പകരം ഞാൻ ചോദിക്കും.. ഇപ്പൊ കരഞ്ഞു മൂക്കൊലിപ്പിച്ചത് പോലത്തെ പകരം ആണെങ്കിൽ വേണ്ട മോളെ.. നിങ്ങൾ വിട്ടേ.. എനിക്ക് ഉറക്കം വരുന്നുണ്ട്.. ഇത്രയും റൊമാന്റിക് ആയിട്ട് ഞാൻ ഇവിടെ നിൽക്കുമ്പോൾ നിനക്ക് എങ്ങനെ പോകാൻ തോന്നുന്നു ഡി.. എനിക്ക് റൊമാന്സിക്കാൻ സമയം ഇല്ല.. ഒറ്റയ്ക്ക് ഇരുന്നു റോമൻസിച്ചോ.. ഗൗരി അവന്റെ കൈകൾ തട്ടി മാറ്റി പോകാൻ നിന്നതും രുദ്ര് അവളെ വലിച്ചു അവനിലേക്ക് അടുപ്പിച്ചു..

ഇടുപ്പിലൂടെ വലിഞ്ഞു മുറുക്കി അവളുടെ ചുണ്ടുകൾ അടുത്ത നിമിഷം അവൻ സ്വന്തം ആക്കി.. ഗൗരി ആദ്യം കുതറി മാറാൻ ശ്രമിച്ചു എങ്കിലും അവളും അതിൽ ലയിച്ചു.. എത്ര നുകർന്നിട്ടും മതിയാവാതെ അവന്റെ പല്ലുകൾ അവളുടെ ചുണ്ടുകളിൽ മുറിവ് സമ്മാനിക്കുമ്പോൾ ആ വേദന പോലും അവൾക്ക് സ്നേഹമായി തോന്നി.. രുദ്രിന്റെ പ്രണയത്തിൽ അലിഞ്ഞു പോകുന്ന ഒരു നീർക്കുമിള പോലെ അവൾ തളർന്നു.. അവന്റെ ചുണ്ടുകൾ കഴുത്തിലേക്ക് പാഞ്ഞതും ഗൗരി പെട്ടന്ന് തന്നെ തല പുറകിലേക്ക് നീക്കി.. രുദ്ര് അവളെ എടുത്തു തോളിൽ ഇട്ട്..

ഗൗരി പേടിച്ചു അവനെ ഇറുക്കി പിടിച്ചു.. അവളെയും തോളിൽ ഇട്ട് രുദ്ര് പടികൾ ഇറങ്ങി മുറിയിലേക്ക് നടന്നു.. ദേവേട്ടാ.. വിട്ടേ.. നീ എന്താ പറഞ്ഞത്.. എനിക്ക് പഴയ സ്നേഹം ഇല്ലെന്നോ.. ഞാൻ വെറുതെ പറഞ്ഞത് അല്ലെ.. വിട് ദേവേട്ടാ.. എനിക്ക് എന്റെ സ്നേഹം തെളിയിക്കണ്ടേ.. ദേ മനുഷ്യ.. ഏതു നേരത്താണോ അങ്ങനെ പറയാൻ തോന്നിയത്.. അപ്പോളേക്കും അവർ മുറിയിൽ എത്തിയിരുന്നു.. അവളെ താഴെ ഇറക്കി രുദ്ര് വാതിൽ അടച്ചു കുറ്റി.. ഷർട്ടിന്റെ ബട്ടൺ തുറക്കാൻ തുടങ്ങിയതും ഗൗരി അവന്റെ കയ്യിൽ പിടിച്ചു.. എനിക്ക് പഠിക്കാൻ ഉണ്ട്.. ഇപ്പൊ വേണ്ട.. വേണം.. രുദ്ര് പറഞ്ഞു കൊണ്ടു അവളെയും കൊണ്ടു ബെഡിലേക്ക് വീണു..

അവളിൽ ചുംബനം കൊണ്ടു നിറയ്ക്കുമ്പോൾ അവളുടെ നഖങ്ങൾ അവന്റെ പുറത്തു മുറിവുകൾ ഉണ്ടാക്കി.. അവളുടെ അഴിഞ്ഞു വീണ മുടിയിലൂടെ മുഖം പൂഴ്ത്തി അവളിൽ അലിയാൻ വെമ്പി അവൻ.. അവന്റെ പ്രണയസാഗരത്തിൽ ലയിക്കാൻ അവളും.. ഒടുവിൽ അവളിൽ ഒരു മഴയായി അവന്റെ പ്രണയം ഒഴുകി ഇറങ്ങുമ്പോൾ അവളിലെ പെണ്ണ് അവന്റെ സ്നേഹത്തിൽ വിയർത്തു.. വിയർത്തു അവളുടെ മാറിൽ അവൻ വീഴുമ്പോൾ അവന്റെ ചുണ്ടിൽ സംതൃപ്തിയുടെ പുഞ്ചിരി ഉണ്ടായിരുന്നു.. ദേവേട്ടാ.. എന്താടി.. നിങ്ങൾ ഇത്രയും റൊമാന്റിക് ആയിട്ടാണോ മനുഷ്യ എന്റെ അടുത്ത് എങ്ങനെ ഇത്രയും ദിവസം പിടിച്ചു നിന്നു.. കൺട്രോൾ ആണ് മോളെ..

നിനക്ക് ഒരു കാര്യം അറിയോ..അല്ലെങ്കിൽ വേണ്ട.. ഇപ്പൊ പറഞ്ഞാൽ ശരിയാവില്ല.. പറ.. എനിക്ക് അറിയണം.. രുദ്ര് അവളിൽ നിന്നു വിട്ടു മാറി അവളെ അവന്റെ നെഞ്ചിൽ കിടത്തി.. അവളുടെ മുടിയിൽ പതിയെ തലോടി കിടന്നു.. നിന്റെ ഈ കഴുത്തിലെ മറുക് ഞാൻ ആദ്യം ആയി കാണുന്നത് എപ്പോൾ ആണെന്ന് അറിയോ.. ഗൗരി സംശയഭാവത്തിൽ അവനെ നോക്കി.. രുദ്ര് അപ്പൊ തന്നെ അത്രയും അടുത്ത് ഇതിന് മുൻപ് കണ്ടിട്ടുണ്ടോ എന്നായിരുന്നു അവളുടെ സംശയം .. നീ നിന്റെ വീടിന്റെ അടുത്ത് ഒരു കുളത്തിൽ കുളിക്കാൻ വരില്ലേ.. അവിടെ വച്ചു..

രുദ്ര് പറഞ്ഞു തീർന്നതും ഗൗരി ഞെട്ടി തല പൊക്കി അവനെ നോക്കി.. അവന്റെ ചുണ്ടിൽ വിരിഞ്ഞ ആ പുഞ്ചിരിക്ക് അന്നേരം നല്ല ഭംഗി ഉണ്ടായിരുന്നു.. അപ്പൊ ദേവേട്ടൻ എന്റെ കുളിസീൻ കാണാൻ വന്നിരുന്നു ലെ.. ഒരിക്കൽ അത് വഴി പോയപ്പോൾ നിന്നെ കണ്ടു.. പിന്നെ ഒന്നു രണ്ടു പ്രാവശ്യം കാണാൻ വേണ്ടി തന്നെ വന്നിട്ടുണ്ട്.. അപ്പൊ ഓക്കേ നീ.. വേണ്ട പറയണ്ട.. ഛെ.. എന്ത് ഛെ.. നല്ല ഭംഗി ഉണ്ടായിരുന്നു.. ഈറൻ ഒക്കെ ചുറ്റി മഞ്ഞളും താളിയും ഒക്കെ തേച്ചു നീ കുളത്തിൽ മുങ്ങുന്നത് കാണാൻ തന്നെ.. മതി.. ന്റെ ദൈവമേ..ഒരു സൂചന തന്നില്ലല്ലോ.. ദുഷ്ടൻ.. രുദ്ര് ചിരിച്ചു കൊണ്ടു അവളെ വലിഞ്ഞു മുറുക്കി.. ഗൗരി അവന്റെ നെഞ്ചിൽ ഇറുകി..

ഗൗരി ഒരു നിമിഷം തോന്നിയ ഒരു കൗതുകത്തിന്റെ പേരിൽ നീ എന്നിൽ ഉണ്ടാക്കിയ മാറ്റം ചെറുതല്ല.. നിന്നെ മറന്നു മറ്റൊരു ജീവിതം തുടങ്ങിയ എന്റെ മുന്നിലേക്ക് നീ വീണ്ടും വന്നപ്പോൾ എനിക്ക് സ്വന്തം ആയത് എന്റെ സന്തോഷങ്ങൾ ആണ് . ഇന്ന് നീ എനിക്ക് വേണ്ടി മുത്തശ്ശനോട് വാദിച്ചപ്പോൾ ഈ ലോകത്തു എന്നെ മനസ്സിലാക്കാൻ അല്ലെങ്കിൽ മനസ്സിലാക്കിയ ഒരാൾ ഉണ്ട്..എനിക്ക് വേണ്ടി സംസാരിക്കാൻ ഒരാൾ ഉണ്ട് എന്ന് എനിക്ക് മനസിലായി.. നീ എന്റെ ഭാഗ്യം ആണ് ഗൗരി.. എന്റെ ഭാഗ്യം ആണ് ദേവേട്ടാ.. ഈ സ്നേഹം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവച്ചില്ലേ മറ്റാർക്കും കൊടുക്കാതെ.. മറ്റാരെയും അവിടെ സ്ഥാനം കൊടുക്കാതെ..

എപ്പളും എന്റെ ചുറ്റും പറക്കുന്ന ഒരു പക്ഷി പോലെ ആണ് ദേവേട്ടൻ.. സ്നേഹം കൊണ്ടു എന്നും എന്റെ കൂടെ ഉള്ള എന്റെ പ്രാണൻ.. എന്നാലേ ഗൗരി.. ആ.. നാളെ കോളേജിൽ പോകണോ.. ഗൗരി തല ഉയർത്തി അവനെ നോക്കി.. അവന്റെ മുഖത്തെ ഭാവം കണ്ടു അവൾക് ചിരി വന്നു.. ഞാൻ ഒരു ലോങ്ങ്‌ ലീവ് എടുത്താലോ.. ഞാൻ അത് നിന്നോട് പറയാൻ ഇരിക്കുകയായിരുന്നു.. അപ്പൊ നാളെ തന്നെ എടുക്കാം ലെ.. അയ്യടാ എന്താ ചെക്കന്റെ പൂതി.. രാവിലെ ദേവേട്ടൻ ഓഫീസിൽ പോകുന്നു ഞാൻ കോളേജിലും.. എന്നും.. എനിക്ക് എന്താ അറിയില്ല പഴയ പോലെ ഒരു ഉഷാർ കിട്ടുന്നില്ല.. വല്ലാതെ ഉഷാർ കിട്ടിയില്ലെങ്കിൽ ഞാൻ എന്റെ വീട്ടിൽ പോയി നില്കും..

ചതിക്കല്ലേ മോളെ.. ഞാൻ പട്ടിണി കിടക്കേണ്ടി വരും.. രുദ്ര് അവളുടെ നെഞ്ചിലേക്ക് മുഖം ചേർത്ത് കൊണ്ടു പറയുമ്പോൾ അവൾക് മനസിലായി അവനിൽ അലിയാൻ സമയം ആയെന്ന്.. അവന്റെ പ്രണയത്തിന്റെ സ്നേഹത്തിന്റെ കരുതലിന്റെ പ്രണയവർണ്ണങ്ങൾ പടരാൻ അവളും കൊതിച്ചു.. ഗൗരിയെ കോളേജിൽ ഡ്രോപ്പ് ചെയ്തു രുദ്ര് പോയി.. കുറച്ചു ദിവസം ആയി പഠിത്തത്തിൽ ഒന്നും ശ്രദ്ധ ഇല്ലാത്തത് കൊണ്ടു തന്നെ ഗൗരിക്ക് ഒരുപാട് എഴുതാനും പഠിക്കാനും ഉണ്ടായിരുന്നു.. വീട്ടിൽ എത്തിയാൽ രുദ്ര് സമ്മതിക്കില്ല എന്ന് അറിയുന്നത് കൊണ്ടു ഗൗരി ലൈബ്രറിയിൽ പോയി ഇരുന്നു.. അധികം കുട്ടികൾ ഒന്നും ഇല്ലായിരുന്നു.. അവൾ ഒഴിഞ്ഞു ഒരു മൂലയിൽ പോയി ഇരുന്നു എഴുതാൻ തുടങ്ങി..

മനസ്സിൽ രുദ്രിന് ഒപ്പം ഉള്ള നിമിഷങ്ങളും ഓർത്ത് ചുണ്ടിൽ ഒരു ചിരിയോടെ അവൾ ഇരുന്നു.. അവന്റെ കൂടെ പൊറുതി തുടങ്ങിയപ്പോൾ നീ ആകെ ഒരു ചന്തം വച്ചല്ലോ.. പരിചിതമായ ശബ്ദം കേട്ട് ഗൗരി തല ഉയർത്തി നോക്കുമ്പോൾ മുന്നിൽ ചിരിച്ചു കൊണ്ടു നിൽക്കുന്ന അരുണിനെ കണ്ടു ഗൗരി ഞെട്ടി.. അവൾക് ഭയത്തേക്കാൾ ഏറെ അവനോടു വെറുപ്പും ദേഷ്യവും ആണ് തോന്നിയത്.. ആ അവളുടെ മുഖത്തു അവനോടു പുച്ഛം നിറഞ്ഞു.. അരുൺ അവളുടെ മുന്നിലെ കസേര വലിച്ചു അതിൽ ഇരുന്നു.. ഞാൻ ഇങ്ങോട്ട് പോന്നു.. നീ ഇവിടെ ആകുമ്പോൾ ഞാൻ എന്തിനാ അവിടെ.. അത് കൊണ്ടു ഇന്ന് മുതൽ ഞാൻ നിന്റെ സർ ആണ്.. ഗൗരിയിൽ യാതൊരു ഭാവമാറ്റവും ഇല്ലായിരുന്നു..

പകരം അവളുടെ മുഖത്തു ചിരി നിറഞ്ഞു.. ഗുഡ് മോർണിംഗ് സർ.. നീ എന്നെ കളിയാക്കണ്ട.. നിന്നെയും അവനെയും ഓർമിച്ചു ജീവിക്കാൻ സമ്മതിക്കില്ല ഞാൻ.. നിന്നെ എനിക്ക് വേണം.. ഗൗരി ഒന്നും മിണ്ടാതെ വീണ്ടും എഴുതാൻ തുടങ്ങി.. അവളുടെ മാറ്റം കണ്ടു അരുണിന് അതിശയം തോന്നി.. ഒപ്പം ദേഷ്യവും.. അവനോടു ഉള്ള പ്രതികാരം വീട്ടുന്നതോടൊപ്പം ഞാൻ നിന്നെയും സ്വന്തം ആകും ഗൗരി.. അതിനു സർ ജീവനോടെ ഉണ്ടെങ്കിൽ അല്ലെ.. ഗൗരി ബുക്കിൽ നിന്നും കണ്ണെടുക്കാതെ തന്നെ പറഞ്ഞു.. അവൻ നിന്നെ രക്ഷിക്കാൻ വരും എന്ന് നിനക്ക് ഉറപ്പ് ആണോ.. വരും.. എനിക്ക് അപകടം സംഭവിക്കുന്ന അടുത്ത നിമിഷം രുദ്ര് ദേവ് അവിടെ എത്തും.. ഈ ഗൗരിയുടെ അഹങ്കാരം തന്നെ ആണ് അത്.. അവൾ വീറോടെ അവന്റെ കണ്ണിൽ നോക്കി പറയുമ്പോൾ അരുൺ പല്ലുകൾ ഞെരിച്ചു……..(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.