Tuesday, January 21, 2025
Novel

വരാഹി: ഭാഗം 7

നോവൽ
ഴുത്തുകാരി: ശിവന്യ

“എന്തുപറ്റി രാജാവേ…. ഷേക്ക് ഹാൻഡ് ചെയ്യാൻ മറന്നു പോയോ….”

വരാഹിയുടെ കളിയാക്കൽ കേട്ടപ്പോഴാണ് ദേവാശിഷ് ഹർഷൻ നീട്ടിയ കൈകളിൽ പിടിച്ചത്….

മനസ്സിലുണ്ടായിരുന്ന സ്ഫോടനം മറച്ച് വെച്ച് പുറമേ പ്രസന്നതയോടെ പെരുമാറാൻ ദേവ് ഒരുപാട് വിഷമിച്ചു….

ഒരിക്കലും ഇങ്ങനൊരു സാഹചര്യം അവൻ പ്രതീക്ഷിച്ചതല്ലായിരുന്നു…

മുൻപൊരുന്നാൾ പ്രണയം വല്ലതുമുണ്ടോന്ന് ചോദിച്ചപ്പോൾ ”പ്രണയമോ… എനിക്കോ…. എനിക്ക് അങ്ങനെ ഒന്നും ഇല്ലെന്ന് “പറഞ്ഞ് പൊട്ടി ചിരിച്ചവൾ ഇതാണെന്റെ പ്രണയം എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയിരിക്കുന്നു… ഓർക്കും തോറും ദേവാശിഷിന്റെ മുഖം വലിഞ്ഞ് മുറുകി….

“ഇവിടിരിക്കെടോ…”

വരാഹിക്ക് നേരെ എതിരായുള്ള കസേര ചൂണ്ടിക്കൊണ്ട് ഹർഷനത് പറഞ്ഞപ്പോഴാണ് ദേവ് ഓർമ്മയിൽ നിന്നും ഉണർന്നത്….

സാവധാനം അവൻ വരാഹി ക്ക് എതിരായിരുന്നു….

അപ്പോൾ എന്തോ കളിതമാശ വരാഹിയുടെ ചെവിയിൽ പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു ഹർഷൻ…..

താനെപ്പോഴും വരാഹിക്ക് എതിരും അവനെപ്പോഴും അവളുടെ കൂടെയും ആയിരിക്കുമെന്നും ആ നിമിഷത്തിൽ അവന് തോന്നി…..

“ദേവ് ,എന്താ ആലോചിക്കുന്നെ… ”

” എയ്… ഒന്നൂല്ല”

“അതല്ല… എന്തോ ഉണ്ട് ”…

ഹർഷന് അങ്ങനെ വിടാനുള്ള ഉദ്ദേശം ഉണ്ടായിരുന്നില്ല…

” ആണോ…. ദേവിന്റെ മനസ്സിൽ എന്തോ ഉണ്ടോ?”

വരാഹിയും അതേ ചോദ്യം ആവര്ത്തിച്ചു…

” ഇല്ലെന്നേ… ”
അവൻ മുഖത്തൊരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു….

” എന്നാലും… ”

“ഒന്നു മതിയാക്കെന്റെ ഹർഷാ…. ”

വരാഹി ഇടപ്പെട്ടു…

“അതെന്താന്നറിയുമോ ദേവ്… ഇവനേ… ഇവന് വല്ലാത്ത സംശയം…. ദേവിന് എന്നോട് ഇഷ്ടമുണ്ടോന്ന്…. ”

അവൾ പറഞ്ഞത് കേട്ട് ദേവാശിഷിന്റെ മുഖം വിളറി….

“അയ്യേ… അതങ്ങനല്ല… ഞാൻ ചോദിച്ചതെന്താണെന്ന് വെച്ചാ ഇത്രേം സുന്ദരിയായ നിന്നോട് അയാൾക്കിതുവരെ ഒന്നും തോന്നിയിട്ടില്ലേ എന്നാണ്…. ബികോസ് നീ എൻഗേജ്ഡ് ആണെന്ന് ദേവിന് അറിയില്ലല്ലോ… അതാ…”

ഹർഷൻ തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിക്കുന്നതിനിടെ വരാഹി ഇടയിൽ കയറി…

” ഇനിയിപ്പോ ഞാൻ എൻഗേജ്ഡ് അല്ലെങ്കിലും കണ്ട ഉടനെ പ്രണയം തോന്നാൻ നീയല്ല ദേവ്… ഇത് സംഭവം വേറെയാ… അല്ലേ…”

അവൾ ദേവാശിഷിനെ നോക്കി കണ്ണിറുക്കി….

കണ്ട ഉടനെ പ്രണയം തോന്നാൻ നീയല്ല ദേവ്… ”

ആ വാക്കുകൾ കേട്ടപ്പോൾ ദേവാശിഷ് ഇരുന്ന് ഉരുകി…

“അതെ കണ്ട ഉടനെ എനിക്ക് നിന്നോട് പ്രണയം തോന്നിയിരുന്നെന്ന് “വിളിച്ച് പറയാൻ അവന്റെ മനസ്സ് വെമ്പി…

” ഇഷ്ടം ഇതിന് മുൻപേ പലരോടും തോന്നിയിട്ടുണ്ടെങ്കിലും പ്രണയിക്കണമെന്നും വിവാഹം ചെയ്യണമെന്നും ആഗ്രഹിച്ചത് നിന്നെ മാത്രമാണെന്നും വിളിച്ച് പറയാൻ അവനാഗ്രഹിച്ചു.. :

ഓർത്തപ്പോൾ അവന് നെഞ്ച് പൊട്ടി കരയാൻ തോന്നി… ഒരുവേള തന്റെ കണ്ണുകൾ അനുസരണക്കേട് കാണിക്കുമോ എന്ന് അവൻ ഭയന്നു…

അപ്പോൾ ഹർഷന്റെ കയ്യിൽ കൊരുത്ത് പിടിച്ച തന്റെ വിരലുകൾ നോക്കിയിരിക്കുകയായിരുന്നു വരാഹി….

അവളുടെ കണ്ണിൽ പ്രണയത്തിന്റെ ജ്വാല കത്തിയമരുന്നത് ദേവിന് കാണാമായിരുന്നു….

മാറിയെടുത്തെന്ന വ്യാജേന ഹർഷൻ കുടിച്ച കോഫി കപ്പ് എടുത്ത് ചുണ്ടോട് അടുപ്പിച്ചപ്പോൾ അവളുടെ മുഖത്തു ആയിരം പൂർണ്ണചന്ദ്രൻമാർ ഉദിച്ചുയർന്ന തിളക്കമുണ്ടായിരുന്നു….

അപ്പാൾ ഹർഷൻ അവളുടെ കൈത്തണ്ടയിൽ പതിയെ നുള്ളുന്നത് കണ്ണിൽ നിറഞ്ഞ കണ്ണീരിനിടയിലൂടെ ദേവാശിഷ് കണ്ടു….

സ്വതവേ ചുവന്ന അവളുടെ കവിൾത്തടം നാണത്താൽ രക്തവർണ്ണിതമായപ്പോൾ അത് തന്റെ ചുണ്ടാലെ ഒപ്പിയെടുക്കാൻ ഹർഷന്റെ നെഞ്ച് മിടിക്കുന്നതും ദേവാശിഷിന് മനസ്സില്ലാക്കാൻ ആകുമായിരുന്നു….

മനസ്സിൽ തികട്ടി വന്ന വിഷമം അവൻ കടിച്ച് പിടിച്ചു…

താൻ സ്നേഹിക്കുന്ന പെൺകുട്ടി മറ്റൊരുത്തനുമായി കണ്ണാലെ പ്രണയം പങ്കിടുന്നത് മരവിച്ച മനസ്സോടെ നോക്കിയിരിക്കാനേ അവനാകുമായിരുന്നുള്ളൂ….

പെട്ടെന്ന് ദേവാശിന്റെ ഫോൺ റിംഗ് ചെയ്തു..

ആ കാഴ്ച്ച കാണാതെ അവിടെ നിന്നും രക്ഷപ്പെടാമല്ലോ എന്ന ആശ്വാസത്തോടെ ഫോണെടുത്ത് നോക്കിയ ദേവാശി ഷിന്റെ മുഖം വീണ്ടും മങ്ങി….

“Amma calling ” എന്നെഴുതി കാണിച്ച ഫോണിന്റെ ഡിസ്പ്ലേയിൽ ദേവാശിഷ് ഒരു ഞെട്ടല്ലോടെ നോക്കി….

“എന്റെ മുത്തപ്പാ… ഞാനെനി അമ്മയോടെന്ത് പറയും…. ”

വരാഹിക്ക് തന്നോട് ഇഷ്ടമുണ്ടെന്ന് കരുതിയിരുന്നു അരുന്ധതിയോട് അവൻ ആദ്യമേ തന്നെ കാര്യങ്ങൾ സൂചിപ്പിച്ചത്… എന്നിട്ടിപ്പോ സംഭവിച്ചതോ…

“ദേവ്…. ആരാ ഫോണിൽ….”

ഫോണിൽ തന്നെ തുറിച്ച് നോക്കിയിരുന്ന ദേവാശിഷിനെ കണ്ട് വരാഹിയും ഹർഷനും അമ്പരന്നു…

“എക്സ്ക്യൂസ് മീ..”

അവളുടെ ചോദ്യത്തിനുത്തരം പറയാതെ അവൻ ഫോണെടുത്ത് പുറത്തോട്ട് നടന്നു….
അപ്പോഴേക്കും കാൾ കട്ടായിരുന്നു….
അവൻ അമ്മയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു….

“എന്താ ദേവാ ഫോണെടുക്കാത്തത്… ആ കുട്ടിയെ കണ്ടോ നീ…. ”

അവരുടെ ശബ്ദത്തിൽ ആകാംക്ഷ കലർന്നിരുന്നു…

” ഉം… ”

” ചോദിച്ചോ നീ…”

” അത്… അമ്മാ…. ഞാൻ…”

ദേവാശിഷ് വാക്കുകൾ കിട്ടാതെ വിഷമിച്ചു…

” എന്താ ദേവാ… നിന്റെ ശബ്ദം എന്താ വല്ലാതിരിക്കുന്നെ…. ”

മകന്റെ ശബ്ദത്തിലെ പതർച്ച അരുന്ധതിയിലെ അമ്മക്ക് പെട്ടെന്ന് മനസ്സിലാകുമായിരുന്നു….

“ഒന്നൂല്ലമ്മ…. അവളുടെ കൂടെ ചില കൂട്ടുകാർ ഉണ്ട്… അതുകൊണ്ട് എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല…”

അവൻ ഒരു കള്ളം മെനഞ്ഞെടുത്തു….

” ഉം ശരി… ആ പിന്നെ ഞാൻ അച്ഛനും പ്രിയക്കും ഒരു സൂചന കൊടുത്തിട്ടുണ്ട്.. നിന്റെ കാര്യത്തിൽ എനിക്കും നിനക്കും തെറ്റ് പറ്റില്ലെന്നാ അച്ഛൻ പറയുന്നത്”…

അതും പറഞ്ഞ് അവർ പതിയെ പിരിച്ചപ്പോഴും ദേവാശിഷിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….

പിന്നെയും അൽപ്പനേരം സംസാരിച്ച് അരുന്ധതി കാൾ കട്ട് ചെയ്തു…

അപ്പോൾ ദൂരെ വരാഹിയും ഹർഷനും പ്രണയം പങ്കിടുകയായിരുന്നു…. അവൻ പറയുന്ന തമാശകൾ കേട്ട് പൊട്ടി ചിരിക്കുകയായിരുന്നു വരാഹി…

നേരെ പോയി അവനിട്ട് രണ്ട് പൊട്ടിച്ചാലോ എന്ന് തോന്നി ദേവിന്…

അവൻ വളരെ വേഗത്തിൽ അവരുടെ അടുത്തേക്ക് നടന്നു…..

പക്ഷേ അവരുടെ അടുത്ത് എത്തിയപ്പോൾ ഒരു അത്യാവശ്യ കാര്യമുണ്ട് പോണം എന്ന് പറഞ്ഞ് അവരുടെ മറുപടിക്ക് കാത്ത് നിക്കാതെ അവൻ തിരിഞ്ഞ് നടക്കുകയാണ് ഉണ്ടായത്….

ദേവാശിഷിന്റെ പ്രവൃത്തിയുടെ അർത്ഥം മനസ്സിലാകാതെ വരാഹി അമ്പരന്നു പോയെങ്കിലും ഹർഷന്റെ കണ്ണുകളിൽ സംശയം ആളിക്കത്തിയിരുന്നു…..

***********************

എങ്ങനെ തിരിച്ച് ഫ്ലാറ്റിലെത്തിയെന്നോ ഇനി എന്ത് ചെയ്യണം എന്നോ അറിയാതെ ദേവാശിഷ് ഉഴറി നടന്നു….

താങ്ങാനാവാത്ത ഹൃദയഭാരം ആരോടാണ് പങ്കിടേണ്ടതെന്ന് ഓർത്ത് അവന്റെ മനസ്സ് പുകഞ്ഞുകൊണ്ടിരുന്നു….

അവളെ കുറിച്ചുള്ള ചിന്തകൾ ഓരോന്നും മനസ്സിലേക്കോടി വരുമ്പോൾ അത് മായ്ക്കാനെന്നവണ്ണം അവൻ കണ്ണുകൾ ഇറുകെ അടച്ചു… ശക്തിയായി നെഞ്ചിൽ അമർത്തി ഇടിച്ചു….

ഇല്ല… വീണ്ടും വീണ്ടും അവളുടെ ചിരിക്കുന്ന മുഖം മനസ്സിൽ തെളിഞ്ഞ് കൊണ്ടിരിക്കുന്നു..

ഇതുവരെ മദ്യപിച്ചിട്ടില്ലാത്ത അവന് ആദ്യമായി മദ്യപിക്കം എന്ന് തോന്നി….

” കുടിക്കണം… ബോധം മറയുന്നത് വരെ കുടിക്കണം…. ”

അവൻ ഉറക്കെ അലറി…

അവന്റെ ശബ്ദം ആ നാല് ചുവരുകൾക്കുള്ളിൽ പ്രകമ്പനം കൊള്ളിച്ചു….

അപ്പോഴാണ് മൊബൈലിൽ അവളുടെ കാൾ…

” ഓഹ്…. കാമുകന്റെ വിശേഷം പറയാൻ വിളിക്കുന്നതാവും….”

അവന്റെ പല്ല് ഞെരിഞ്ഞു..

“ഹലോ ”

കാൾ ആൻസെർ ചെയ്ത് ഫോൺ ചെവിക്കരികിലേക്ക് അടുപ്പിച്ചതും മറുഭാഗത്ത് അവളുടെ പൊട്ടിത്തെറി അവൻ കേട്ടു..

“തനിക്ക് എന്നോടെന്താ? പ്രേമമോ…. ആണോ…. പറയെടോ…. തനിക്ക് എന്നോട് പ്രേമമാണോന്ന്….”

അവളുടെ ശബ്ദമുയർന്നു…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2

വരാഹി: ഭാഗം 3

വരാഹി: ഭാഗം 4

വരാഹി: ഭാഗം 5

വരാഹി: ഭാഗം 6