Wednesday, December 25, 2024
Novel

തുലാമഴ : ഭാഗം 15

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

സൂരജ് പിറ്റേന്നു മുതൽ തന്നെ ഓഫീസിൽ പോകാൻ തുടങ്ങി. കിച്ചണിലേക്ക് വേണ്ടുന്ന സാധനങ്ങൾ ഒന്നും വാങ്ങാത്തതിനാൽ പാചകമൊക്കെ പിന്നീട് തുടങ്ങാമെന്ന് സൂരജ് പറഞ്ഞു….

അമ്മു രാവിലെ എഴുന്നേറ്റ് ജോബിയുടെ ഫ്ലാറ്റിലേക്ക് പോകും. ജോബിയെ
സഹായിക്കാനും ജോബിയുടെ കൂടെ
പാചകം പഠിക്കാനും അമ്മു തീരുമാനിച്ചു…

വരുൺ ഒരാഴ്ച കൂടി കഴിഞ്ഞെ എത്തുകയുള്ളൂ എന്ന് അറിയിച്ചു വിവാഹത്തിന് ഡേറ്റ് എടുത്തതിനു ശേഷം പോയാൽ മതി എന്നാണ് അമ്മയുടെ തീരുമാനം എന്നും പറഞ്ഞു….

രാവിലെ സൂരജിന്റെ കരവലയത്തിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയ അമ്മുവിനെ സൂരജ് വീണ്ടും ഇറുകെ
പിടിച്ചു.

വിട് സൂരജേട്ടാ ഞാൻ എഴുന്നേൽക്കട്ടെ. ജോബി ചേട്ടന് എന്തെങ്കിലും ഹെല്പ് ചെയ്യട്ടെ.
അമ്മൂസെ കുറച്ചുനേരം കൂടി.അവൻ അവളെ വീണ്ടും നെഞ്ചോട് ചേർത്തു…..

വീണ്ടും കിടന്നാൽ ഇന്ന് ഓഫീസിൽ
പോക്ക് ഉണ്ടാവില്ലെന്ന് അമ്മുവിന് അറിയാം. അവൾ അവനെ തള്ളി മാറ്റിക്കൊണ്ട് വേഗംഎഴുന്നേറ്റു.

ഒരു തലയണ എടുത്ത് സൂരജിന്റെ മേലേക്ക്
ഇട്ടുകൊടുത്തു. മോൻ ഇതും കെട്ടിപ്പിടിച്ചുകൊണ്ട് കിടന്നോ.
പോടീ ദുഷ്ടേ.

അവൻ തലയിണയും കെട്ടിപ്പിടിച്ചു കൊണ്ട് പുതപ്പ് തലവഴി മൂടി.
അമ്മു ചിരിച്ചുകൊണ്ട് ബാത്റൂമിലേക്ക് കയറി….

ഫ്രഷായി ഇറങ്ങിയ അമ്മു വേഗം തന്നെ ജോബിയുടെ ഫ്ലാറ്റിലേക്ക് പോയി.
ചെന്നപ്പോൾ ജോബി പതിവുപോലെ
തലയിലൊരു കെട്ടും കെട്ടി പാചകത്തിലാണ്….

ജോബി ചേട്ടാ ഞാൻ താമസിച്ചോ
സാരമില്ല അമ്മു കുട്ടാ. അവൾ നോക്കിയപ്പോൾ രാവിലത്തേയ്ക്കുള്ള ഇഡ്ഡലിയും സാമ്പാറും റെഡി ആയിരിക്കുന്നു….

ഇപ്പോൾ അമ്മു ഫ്ലാറ്റിൽ ഉണ്ടായതുകൊണ്ട്
ജോബി ഉച്ചക്കത്തെക്കുള്ള ഫുഡും
റെഡിയാക്കി വച്ചിട്ടാണ് പോകുന്നത്….

നേരത്തെ ആണെങ്കിൽ ബ്രേക്ക്ഫാസ്റ്റ്
മാത്രം കഴിച്ചുകൊണ്ട് ഉച്ചയ്ക്ക് വെളിയിൽ നിന്നുമായിരുന്നു കഴിച്ചിരുന്നത്….

ഒരു പ്ലേറ്റിൽ പയർ അരിയാനായി എടുത്തു വെച്ചിരിക്കുന്നു. അമ്മു വേഗം ചെന്ന്
പയറെടുത്ത് അരിഞ്ഞു തുടങ്ങി…
അപ്പോഴേക്കും ജോബി തേങ്ങ ചിരവി
എടുത്തു.

ജോബി ചേട്ടാ ഇന്ന് പയർ
ഞാൻ തോരൻ വയ്ക്കാം.
പറഞ്ഞു തന്നാൽ മതി. ആയിക്കോട്ടെ അമ്മുകുട്ടാ….

ജോബി പറഞ്ഞുകൊടുത്തത് അനുസരിച്ച്
അമ്മുവാണ്‌ പയറുതോരൻ വെച്ചത്.

അമ്മു കുട്ടാ ഇനി ഞാൻ പോകാൻ
റെഡി ആകട്ടെ. മോള് ചായ ഉണ്ടാക്ക്
പിന്നെ ഒരു കവർ പപ്പടം ഇരുപ്പുണ്ട്
അതുകൂടി ഒന്ന് പൊള്ളിക്കണം കേട്ടോ..

ജോബി ചേട്ടൻ പോയി റെഡി ആയിക്കോ.
ഞാൻ ചെയ്തോളാം. അമ്മു വേഗം
ചായക്ക് വെള്ളം വെച്ചു.

അമ്മു കിച്ചണിൽ എല്ലാം റെഡിയാക്കി വന്നപ്പോഴേക്കും ജോബി റെഡിയായി വന്നു. അവൾ കഴിക്കാനുള്ള ബ്രേക്ക് ഫാസ്റ്റ് ടേബിളിൽ കൊണ്ടുവച്ചു….

ജോബി ചേട്ടാ ഞാൻ പോയി സൂരജേട്ടനെ
വിളിച്ചു കൊണ്ടു വരാം. അവൾ വേഗം
റൂമിലേക്ക് പോയി. ചെന്നപ്പോൾ സൂരജ്
റെഡിയായി ഇറങ്ങാൻ തുടങ്ങുകയാണ്….

അവളെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ
അവൻ വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങി.
സൂരജേട്ടാ എന്തുപറ്റി.

ഒന്നും മിണ്ടാതെ അവൻ വെളിയിലേക്ക് ഇറങ്ങി. അമ്മു അമ്പരപ്പോടെ അവന്റെ പിന്നാലെ ചെന്നു…

ജോബിക്കും സൂരജിനും ഉള്ള ഇഡ്ഡലി പ്ലേറ്റിലേക്ക് എടുത്തു വെച്ചു. അവർ കഴിക്കാനിരുന്നപ്പോഴേക്കും അമ്മു
രണ്ടാൾക്കും ഉള്ള ടിഫിൻ റെഡിയാക്കി വെച്ചു…

കഴിച്ചു കഴിഞ്ഞ് സൂരജ് റൂമിലേക്ക് പോയി.ടിഫിൻ എടുത്തുകൊണ്ട് അമ്മു അവന്റെ പിന്നാലെ റൂമിലേക്ക് ചെന്നു അവന്റെ ബാഗിലേക്ക് ടിഫിൻ വച്ചു.

അമ്മുവിനെ നോക്കാതെ കാറിന്റെ
ചാവിയും എടുത്തുകൊണ്ട് വെളിയിലേക്ക് ഇറങ്ങുന്ന സൂരജിനെ അമ്മു
നിറകണ്ണുകളോടെ നോക്കിനിന്നു…..

വെളിയിലേക്കിറങ്ങിയ സൂരജ്
അതേ സ്പീഡിൽ തന്നെ തിരികെ
വന്ന് അമ്മുവിനെ വലിച്ചു തന്റെ
നെഞ്ചോട് ചേർത്തു.

പിന്നെ മുഖം
മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി….

എന്റെ കൊച്ചിന് വിഷമമായോ.
ഇതൊക്കെ ഏട്ടന്റെ ഓരോരോ
നമ്പറുകൾ അല്ലേ.

അവൻ അവളെ
കണ്ണടച്ചു കാണിച്ചു…
അമ്മു അവന്റെ നെഞ്ചിൽ വേദനിപ്പിച്ചു
ഒരു ഇടി കൊടുത്തു.

നീ എന്റെ നെഞ്ച്
ഇടിച്ചു കലക്കുമോ പെണ്ണേ.

അപ്പോഴാണ് സൂരജിനെ തിരക്കി ജോബി അങ്ങോട്ടേക്ക് വന്നത്. അമ്മു പെട്ടെന്ന് സൂരജിൽ നിന്നും അടർന്നുമാറി..

രണ്ടിനും ഈ വാതിൽ അടച്ചിട്ടു
റൊമാൻസിച്ചുകൂടായോ. വിവാഹപ്രായമെത്തിയ ഒരു പുരുഷൻ ഇവിടെ ഉണ്ടെന്ന് രണ്ടും മറന്നോ…

നിന്നോട് ആരാ ഇപ്പോൾ ഇങ്ങോട്ട് വരാൻ പറഞ്ഞത്. ഞാൻ ഇപ്പോഴെങ്കിലും വന്നില്ലെങ്കിൽ ഓഫീസിൽ ഇന്ന് കറക്റ്റ് സമയത്തിന് പഞ്ച് ചെയ്യാൻ പറ്റില്ല എന്ന് എനിക്കറിയാം….

അമ്മുവിനോട് യാത്ര പറഞ്ഞുകൊണ്ട് രണ്ടാളും ഇറങ്ങി. പകൽ മുഴുവൻ
സമയവും അമ്മൂ തനിച്ചാണ്.

രണ്ടാളും ഇറങ്ങി കഴിഞ്ഞാലുടൻ തന്നെ രണ്ടു
ഫ്ലാറ്റും വൃത്തിയാക്കുക എന്നൊരു ജോലി മാത്രമേ അമ്മുവിന് ഉള്ളൂ….

ഒരാഴ്ചയ്ക്കുശേഷം വരുൺ എത്തി.

വിവാഹത്തിന് ഡേറ്റ് എടുത്തിട്ടാണ് എത്തിയത്. കൃത്യം 30 ദിവസം
കഴിയുമ്പോൾ വിവാഹമാണ്.

വിവാഹം കഴിഞ്ഞ് അമ്മുവിന്റെ അടുത്തേക്കാണ് വരുന്നത് എന്നത് കൊണ്ട് ശീതളിന്
വളരെ സന്തോഷമാണ്….

പതിവുപോലെ അമ്മു എല്ലാവരും പോയതിനുശേഷം ഫ്ലാറ്റ് വൃത്തിയാക്കി തിരികെ റൂമിലേക്ക് വരുമ്പോൾ ആണ് എതിർവശത്തെ ഫ്ലാറ്റിൽ നിന്നും മധ്യവയസ്കയായ ഒരു സ്ത്രീ അവളെ വിളിച്ചത്…. മോൾ സൂരജിന്റെ ഭാര്യയാണോ..

അവർ മലയാളി ആണെന്ന്
അറിഞ്ഞപ്പോൾ അമ്മുവിന് വല്ലാത്ത സന്തോഷം തോന്നി അവൾ അതേ എന്ന് തലയാട്ടി.

അവർ അവളുടെ അരികിലേക്ക് വന്നു അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു ഞാൻ കരുതി ഇവിടെ വരുന്ന
ആ പെൺകുട്ടിയെ ആയിരിക്കും സൂരജ് വിവാഹം കഴിക്കുക എന്ന്. ആ കുട്ടി മിക്കപ്പോഴും ഇവിടെ വരാറുണ്ടായിരുന്നല്ലോ.

അവർ രണ്ടുപേരും ഇഷ്ടത്തിൽ ആണെന്നാണല്ലോ ആ കുട്ടി പറഞ്ഞത്….
അല്ലെങ്കിലും നാട്ടിൽ നിന്നും മാറി കഴിയുമ്പോൾ എല്ലാവർക്കും സമയം പോകാൻ ഓരോന്ന് കാണും…..
മോളുടെ പേരെന്താ..
അമൃത…
അവൾ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു. തിരികെ റൂമിൽ കയറി വാതിൽ ചേർത്തടച്ചു..

ഓഫീസിൽ സമയം കിട്ടുമ്പോഴൊക്കെ സൂരജ് അമ്മുവിനെ വിളിക്കാറുണ്ടായിരുന്നു.
അന്ന് ലഞ്ച് ബ്രേക്കിന് ആണ് സമയം കിട്ടിയത് അവൻ ഫോണെടുത്ത് അമ്മുവിനെവിളിച്ചു.

രണ്ടുമൂന്നുപ്രാവശ്യം
റിങ് ചെയ്തിട്ടാണ് അവൾ ഫോണെടുത്തത്…

അടഞ്ഞ ശബ്ദത്തോടെയുള്ള അവളുടെ സൗണ്ട് കേട്ട് അവൻ ആകെ അമ്പരന്നു. എന്താടാ എന്തുപറ്റി അവൻ ആധിയോടെ ചോദിച്ചു.

ഒന്നുമില്ല സൂരജേട്ടാ ചെറിയ തലവേദന. ഇപ്പോൾ കുറവുണ്ട്.
താൻ വല്ലതും കഴിച്ചോ. ഇല്ല സൂരജേട്ടാ കഴിച്ചോളാം.

സൂരജിന് ഓഫീസിൽ ഇരുന്നിട്ടും
സമാധാനം ഉണ്ടായിരുന്നില്ല അവൻ
ഹാഫ് ഡേ ലീവ് എടുത്ത് വേഗം ഫ്ലാറ്റിലേക്ക് വന്നു.

കോളിംഗ് ബെല്ലടിച്ച് അക്ഷമയോടെ കാത്ത് നിന്നു അൽപസമയത്തിനകം അമ്മു വന്ന് വാതിൽ തുറന്നു.

അവൻ അവളെ അമ്പരപ്പോടെ നോക്കി കൺപോളകൾ തടിച്ച് മുഖം മുഴുവൻ വീങ്ങി ഇരിക്കുന്നു….

അമ്മൂസെ എന്തുപറ്റി അവൻ
വിഷമത്തോടെ അവളെ ചേർത്തു പിടിച്ചു.

തീരെ വയ്യായോ തനിക്ക്
താൻ വേഗം റെഡി ആക്. നമുക്ക് ഹോസ്പിറ്റലിൽ പോകാം. വേണ്ട സൂരജേട്ടാ ഇപ്പോൾ കുഴപ്പമൊന്നുമില്ല. ഒന്നു കിടന്നാൽ മതി മാറിക്കോളും.

അവൻ അവളെയും ചേർത്തുപിടിച്ച് ബെഡിലേക്ക് കിടന്നു…..
അവളെ നെഞ്ചോട് ചേർത്ത് കൊണ്ട് അവളുടെ തലയിൽ മെല്ലെ തടവി കൊടുത്തു…..

ഇനി ആർക്കും വിട്ടുകൊടുക്കില്ല എന്ന പോലെ അമ്മു അവനെമുറുകെപ്പിടിച്ചു…
പിന്നെ അവന്റെ നെഞ്ചിൽ അമർത്തി ചുംബിച്ചു…….

നിർത്താതെ അവളുടെ കൺകോണിൽ നിന്നും ഒഴുകി ഇറങ്ങുന്ന ചുടുകണ്ണുനീർ
കണ്ട് അവൻ അമ്പരപ്പോടെ അവളെ നോക്കി അവൾക്ക് എന്തോ വിഷമം മനസ്സിൽ തട്ടിയിട്ടുണ്ട് എന്ന് അവന് മനസ്സിലായി…..

എന്താടാ എന്തുപറ്റി എന്താ ഇത്ര വിഷമം.
എന്തായാലും എന്നോട് പറ.

അവൾ ഒന്നും മിണ്ടാതെ വീണ്ടും അവനോട് പറ്റി ചേർന്നു കിടന്നു. അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് നിറുകയിൽ അമർത്തി ചുംബിച്ചു. എന്റെ കൊച്ചു ഇപ്പോൾ ഉറങ്ങിക്കോ എന്ത് വിഷമം ആയാലും നമുക്ക് പിന്നെ സംസാരിക്കാം…

കോളിംഗ് ബെൽ കേട്ടാണ് സൂരജ് ഞെട്ടി ഉണർന്നത്. സമയം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. അമ്മുവിനെ നോക്കി
നല്ല ഉറക്കമാണ്. അവൻ ചെന്ന് വാതിൽ തുറന്നു. വരുണും ജോബിയും ആയിരുന്നു….

അമ്മുവിന് എങ്ങനെയുണ്ട്.
ഉറക്കമാ കുറവുണ്ട് എന്ന് തോന്നുന്നു.
ചായ ഉണ്ടാക്കി വച്ചിട്ടുണ്ട് അത് കുടിക്കുമ്പോഴേക്കും ഒക്കെയാവും
നീ അമ്മുനെ വിളിച്ചു കൊണ്ടു വാ.

സൂരജ് അമ്മുവിനെ തട്ടിയുണർത്തി
അമ്മു എഴുന്നേറ്റ് വാ ചായ കുടിക്കാം. എങ്ങനെയുണ്ട് തലവേദന കുറവുണ്ടോ…

ഉണ്ട് സൂരജേട്ടാ. അമ്മു വാഷ് റൂമിലേക്ക് കയറി ഫ്രഷായി വന്നു. രണ്ടാളും കൂടി അപ്പുറത്തെ ഫ്ലാറ്റിലേക്ക് ചെന്നപ്പോഴേക്കും ജോബി ചായ കപ്പിലേക്ക് പകർന്നു.
അമ്മുകുട്ടാ ഈ ചായ അങ്ങോട്ട് പിടിക്ക് തലവേദന ഒക്കെ പമ്പകടക്കും….
അമ്മു ചിരിയോടെ ചായ വാങ്ങി.

അപ്പോഴാണ് ജോബിയുടെ ഫോൺ റിങ്ങ് ചെയ്തത് അല്പനേരം കഴിഞ്ഞ് ജോബി ഫോൺ കട്ട് ചെയ്തു കൊണ്ട് സൂരജിന്റെ അടുത്തേക്ക് വന്നു എടാ ഞാൻ ഒന്ന് പുറത്തേക്ക് പോവുകയാണ് വരാൻ
ഇത്തിരി ലേറ്റ് ആവും

പെട്ടെന്ന് വരുൺ അവന്റെ അടുത്തേക്ക് വന്നു. എങ്ങോട്ടേക്കാ പതിവില്ലാതെ ഒരു പോക്ക്…
എടാ അത് ഒരു ഫ്ലാറ്റ് നോക്കാൻ പറഞ്ഞിരുന്നു. അതിനു വേണ്ടി പോവുകയാണ്….

ഫ്ലാറ്റോ… ആർക്ക്… സൂരജ് ചോദിച്ചു….

അല്ല.. .അത് വരുൺ വിവാഹം
കഴിഞ്ഞു വരുമ്പോൾ ഞാൻ കൂടി
ഇവിടെ താമസിക്കുന്നത് ശരിയാവില്ല….

അതെന്താ ഒരു ശരികേട്….
നീ എങ്ങോട്ടും പോകുന്നില്ല ഇവിടെ
തന്നെ താമസിക്കും. വേണ്ടെടാ അത് ശരിയാവില്ല. നീ കൂടുതൽ ഒന്നും പറയണ്ട ഇനി ഇതിനെ കുറിച്ച് ഒരക്ഷരം സംസാരിക്കരുത്. വരുൺ ദേഷ്യത്തോടെ പറഞ്ഞു……

നിനക്ക് ഇവിടെ പറ്റില്ലെങ്കിൽ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് വരാമല്ലോ. അതിന് വേറെ ഫ്ലാറ്റ് ഒക്കെ നോക്കണോ. സൂരജ് ചോദിച്ചു.

എടാ ഞാൻ ഇപ്പോൾ ഒറ്റ തടിയാ. പക്ഷേ എനിക്കും ഒരു കല്യാണമൊക്കെ കഴിക്കണം. അപ്പോൾ പിന്നെ ഫാമിലി ആവും. അപ്പോഴും ഞാൻ നിങ്ങളുടെ ഒപ്പം നിൽക്കാൻ പറ്റുമോ…..

നീ ആ ടീനയെ ആണ് വിവാഹം കഴിക്കുന്നത് എങ്കിൽ ഞങ്ങളുടെ ഒപ്പം നിൽക്കാൻ ബുദ്ധിമുട്ടാകും..

നീ അവളുടെ കാര്യം മിണ്ടരുത്.
അവളുടെ പുറകെ നടന്ന് ഞാൻ മടുത്തു അവൾക്ക് ഇപ്പോഴും സൂരജിനോടാ ചായ്‌വ് …

അല്ല അമ്മുവിന് അറിയില്ലല്ലോ ഇവിടെ ഇവന് ഒരു ആരാധികയുണ്ട്. പേര് ടീന
ഇവൻ എത്ര ആട്ടി അകറ്റിയാലും പട്ടിയെ പോലെ പിന്നാലെ തൂങ്ങി കൊള്ളും…

ഇവൻ ലീവ് എടുക്കുന്ന ദിവസം ഫ്ലാറ്റിനു മുൻപിൽ അവൾ കാണും.ഈ ബിൽഡിങ്ങിൽ ഉള്ളവർക്ക് ഒക്കെ

അറിയാം അവളെ. ഏറ്റവുമൊടുവിൽ വന്നത് ഇവൻ വിവാഹനിശ്ചയത്തിന് ലീവെടുത്ത് നാട്ടിൽ വന്ന സമയത്താണ്.

രണ്ടുമൂന്നു ദിവസം കാത്തു കെട്ടിക്കിടന്നു. ഒടുവിൽ എൻഗേജ്മെന്റ് കഴിഞ്ഞു എന്ന് അറിഞ്ഞപ്പോഴാണ് ആൾ വാലും മടക്കി പോയത്…..

അമ്മുവിന് മനസ്സിൽ ഒരു മഞ്ഞു മഴ പെയ്ത പോലെ തോന്നി. അവൾക്ക് ആകെ ഒരു ഉത്സാഹം തോന്നി. അമ്മുവിനെ തന്നെ ശ്രദ്ധിച്ചിരുന്ന സൂരജ് കണ്ടു അവളുടെ സന്തോഷം നിറഞ്ഞ മുഖം. അവൾക്ക് എന്താണ് പറ്റിയത്.

ടീനയുടെ കാര്യം കേൾക്കുമ്പോൾ ദേഷ്യത്തോടെ പ്രതികരിക്കും എന്ന് വിചാരിച്ചതാ പക്ഷേ ആൾക്ക് ആകെ സന്തോഷമാണ്….

രാത്രിയിൽ കിടക്കാൻ ആയി തുടങ്ങുമ്പോഴാണ് സൂരജ് അമ്മുവിനോട് ചോദിച്ചത് ഇന്ന് എന്റെ പ്രിയതമയ്ക്ക് എന്താണ് പറ്റിയത്. എന്തിനാ കരഞ്ഞത്…..
അമ്മു ചമ്മലോടെ എന്തുപറയണമെന്നറിയാതെ നിന്നു.

സൂരജിന്റെ മുഖത്തുനോക്കി ഒന്നുമില്ലെന്ന് പറയാനും അവൾക്ക് തോന്നിയില്ല.
പിന്നെ അവൾ ഇന്ന് നടന്ന വിവരങ്ങൾ സൂരജിനോട് പറഞ്ഞു. സൂരജ് ചിരിയോടെ അമ്മുവിനെ നോക്കി….

എന്റെ പെണ്ണിന് സംശയമുണ്ടോ എന്നെ… ഞാൻ ആദ്യമായും അവസാനമായും
എന്റെ ചങ്കിൽ ചേർത്ത പെണ്ണ് എന്റെ അമ്മൂസ് ആണ്. അവിടെ ഒരാൾക്കും സ്ഥാനം കൊടുത്തിട്ടില്ല. ഇനി കൊടുക്കുകയുമില്ല. സൂരജ് അവളെ നെഞ്ചോട് ചേർത്തു.

പെട്ടെന്നാണ് ദിവസങ്ങൾ പോയി മറഞ്ഞത് സൂരജിന്റെയും അമ്മുവിന്റെയും ജീവിതം ഒരു പുഴ പോലെ ഒഴുകി കൊണ്ടിരുന്നു.

വരുൺ വിവാഹത്തിനായി നാട്ടിലേക്ക് പോയിരിക്കുകയാണ്. അമ്മുവും സൂരജും ജോബിയും ഒരാഴ്ച മുൻപേ പോവുകയുള്ളൂ..

ബാംഗ്ലൂരിൽ വന്നിട്ട് ഇത്രയും നാളായെങ്കിലും അമ്മുവിന് തനിയെ പുറത്തേക്ക് പോകാൻ ഒന്നുമറിയില്ല. വിവാഹത്തിന് പോകാനായി അത്യാവശ്യം ഷോപ്പിംഗ് ഒക്കെ നടത്തണമെന്ന് അമ്മുവിന് ആഗ്രഹമുണ്ട് പക്ഷേ സൂരജിന് ഇപ്പോൾ തിരക്കാണ്.

സൂരജിന്റെ തിരക്ക് കാരണം അവൾ ഒന്നും പറഞ്ഞതുമില്ല. ഒടുവിൽ നാട്ടിലേക്ക് തിരിക്കുന്നതിന് രണ്ട് ദിവസം മുൻപാണ് സൂരജ് അമ്മുവിനെയും കൂട്ടി ഷോപ്പിംഗിനു പോയത്.

അവൾ നാട്ടിൽ എല്ലാവർക്കു വേണ്ടിയും ഓരോ സാധനങ്ങൾ വാങ്ങിക്കൂട്ടി……

വിവാഹത്തിന് ഇടാൻ അമ്മുവിനും
സൂരജിനും ഒരേ കളർ സാരിയും ഷർട്ടുമാണ് വാങ്ങിയത്. പർച്ചേസിംഗ് എല്ലാം കഴിഞ്ഞ് വെളിയിലേക്ക് ഇറങ്ങി…

അമ്മു താൻ ഇവിടെ നിൽക്ക് ഞാൻ
പോയി കാർ എടുത്തു കൊണ്ടു വരാം
സൂരജ് പാർക്കിംഗിലേക്ക് നടന്നു.

അമ്മു തിരക്കില്ലാത്ത ഒരു സൈഡിൽ
മാറി നിന്നു. അപ്പോഴാണ് അവളുടെ കൈത്തണ്ടയിൽ ആരുടെയോ ബലിഷ്ഠമായ കരങ്ങൾ അമർന്നത്. അവൾ ഞെട്ടലോടെ മുഖമുയർത്തി നോക്കി..

അർജുൻ……

രണ്ടു കണ്ണുകളും ചുവന്നുകിടക്കുന്നു വായിൽ എന്തോ ഇട്ട് ചവയ്ക്കുന്നുണ്ട്…

എവിടെ ആടി നിന്റെ ഭർത്താവ്
നിന്നെ തപ്പി നടക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി.. അവന്റെ ശ്വാസത്തിൽ നിന്നും വന്ന രൂക്ഷമായ മദ്യത്തിന്റെ ഗന്ധം അവൾക്ക് അറപ്പു തോന്നി…

അപ്പോഴാണ് കണ്ടത് അർജുന്റെ പിറകിൽ തന്നെ ഉഴിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്ന നാലു കണ്ണുകൾ….
മുടി നീട്ടി വളർത്തി കഴുത്തിൽ സ്റ്റീലിന്റെ തുടലുപോലെയുള്ള മാലയും കയ്യിൽ
ഇടി വളയും ആകെ ഒരു വൃത്തികെട്ട ഭാവത്തോടെ ഉള്ള നോട്ടവും. അമ്മുവിന് ആകെ ഭയം തോന്നി. അവൾ പെട്ടെന്ന് അർജുനെ മറികടന്ന് മുന്പോട്ട് നടന്നു…

പെട്ടെന്നാണ് അർജുന്റെ കൂടെയുള്ള ഒരുത്തൻ അവളുടെ കയ്യിൽ കയറിപ്പിടിച്ചത്. ഭയന്നുപോയ അമ്മു അവനെ തള്ളിമാറ്റി മുൻപോട്ട് ഓടി.

ക്രൂരമായ ഭാവത്തോടെ തന്റെ പിന്നാലെ ഓടി വരുന്ന അവന്മാരെ തിരിഞ്ഞു നോക്കിക്കൊണ്ട് ഓടിയ അമ്മുവിനെ പെട്ടെന്നാണ് എതിരെ വന്ന കാർ ഇടിച്ചു തെറിപ്പിച്ചത്.

കയ്യിൽ ഇരുന്ന പാക്കറ്റുകൾ നാലുഭാഗത്തും ചിതറിത്തെറിച്ചു. മുഖം അടിച്ച് റോഡിലേക്ക് വീണ അമ്മുവിന്റെ ഇരു സൈഡിലൂടെയും ചുടുചോര ഒഴുകിയിറങ്ങി..

(തുടരും )

തുലാമഴ : ഭാഗം 1

തുലാമഴ : ഭാഗം 2

തുലാമഴ : ഭാഗം 3

തുലാമഴ : ഭാഗം 4

തുലാമഴ : ഭാഗം 5

തുലാമഴ : ഭാഗം 6

തുലാമഴ : ഭാഗം 7

തുലാമഴ : ഭാഗം 8

തുലാമഴ : ഭാഗം 9

തുലാമഴ : ഭാഗം 10

തുലാമഴ : ഭാഗം 11

തുലാമഴ : ഭാഗം 12

തുലാമഴ : ഭാഗം 13

തുലാമഴ : ഭാഗം 14