Wednesday, January 22, 2025
Novel

സ്വാതിയുടെ സ്വന്തം : ഭാഗം 17

നോവൽ
എഴുത്തുകാരി: ശക്തി കല ജി

കണ്ണേട്ടൻ്റെ കൂടെ പോകുമ്പോൾ ശ്വേതയും ഞങ്ങളെ അനുഗമിച്ചു…. ഞാൻ വസ്ത്രം മാറി വന്നപ്പോഴേക്ക് കണ്ണേട്ടൻ കാറിൽ കയറിയിരുന്നു….

ഞാൻ തിരിഞ്ഞ് നോക്കി ശ്വേത നോക്കി നിൽക്കുന്നുണ്ട്… ഞാൻ അവൾക്കരികിലേക്ക് നടന്നു…..

” സ്വന്തം മകളെയും കിട്ടി ഒരു നല്ല ജീവിതവും കിട്ടി പോയതല്ലേ…..

എന്നാലും വീണ്ടും കണ്ണേട്ടൻ്റെ ജീവിതത്തിലേക്ക് തിരിച്ച് വരാൻ ശ്രമിക്കുന്നതെന്തിനാണ്… ” മനസ്സിലെ ചോദ്യം എനിക്ക് അടക്കിവയ്ക്കാനായില്ല…

ശ്വേതയുടെ മുഖം വിളറി….

അവളുടെ മുഖം കുനിഞ്ഞു…

” ഇപ്പോൾ കൂടുതൽ സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല ഞാൻ “…
പക്ഷേ ഒരു കാര്യം ഞാൻ തീരുമാനിച്ചു…

മോൾക്ക് സുഖായി കഴിഞ്ഞ് ഞാൻ ഹരിയേട്ടനൊടൊപ്പം തിരിച്ച് പോവും…

പോകുന്നതിന് മുൻപേ ഞാൻ സംസാരിച്ചിട്ടേ പോകു…..

കണ്ണേട്ടൻ തെറ്റ് ചെയ്തിട്ടില്ല…

ഞാനാണ് തെറ്റ്…. എറ്റവും വല്യ തെറ്റ്” …

എൻ്റെ മോൾക്ക് വേണ്ടിയാണ് ഹരിയേട്ടനെ വിവാഹം ചെയ്തത്….

മോൾക്ക് തിരിച്ചറിവ് ആകുമ്പോൾ തിരികെ വരാം എന്ന് കരുതിയാണ് വിവാഹത്തിന് സമ്മതിച്ചത്….

പക്ഷേ അവൾ ഹരിയേട്ടനെ വിട്ട് എൻ്റെ കൂടെ വരാൻ കൂട്ടാക്കിയില്ല….

ഹരിയേട്ടനൊപ്പം വിദേശത്തേക്ക് താമസം മാറ്റിയെങ്കിലും മനസ്സിൽ നിറയെ കുറ്റബോധമായിരുന്നു…….

ഞാൻ കാരണം കണ്ണേട്ടൻ്റെ ജീവിതം ഇല്ലാതായി പോയിനുള്ള കുറ്റബോധം “…. അമ്മായി പറഞ്ഞിരുന്നു നിങ്ങൾ എഗ്രിമെൻറിലാണ് വന്നതെന്ന്….

കണ്ണേട്ടൻ പഴയത് പോലെ ആരോഗ്യവാനായി തിരിച്ച് വന്ന് കഴിഞ്ഞാൽ സ്വാതി മടങ്ങിപോകുമെന്ന് പറഞ്ഞിരുന്നു… “….

കണ്ണേട്ടന് ഒരു കുഞ്ഞിനെ കൊടുക്കാൻ കഴിയില്ലാത്തത് കൊണ്ട് ഒരു പെണ്ണും വിവാഹം കഴിക്കാൻ സമ്മതിക്കില്ല എന്നറിഞ്ഞത് കൊണ്ട് അമ്മായി സത്യം പറയാതെ സ്വാതിയുടെ കഴുത്തിൽ കണ്ണേട്ടൻ താലികെട്ടണമെന്ന് നിർബന്ധം പിടിച്ചത്…”.. അതു കൊണ്ട് ഞാനും എതിർത്ത് പറഞ്ഞില്ല….

” ഞാൻ വിദേശത്തായിരുന്നു എങ്കിലും അമ്മായിയെ ഇടയ്ക്ക് വിളിച്ച് വിവരങ്ങൾ തിരക്കിയിരുന്നു…. ”
അച്ഛനറിയാതെ സഹായിച്ചിരുന്നു…

സ്വാതി തിരിച്ച് പോയിക്കഴിഞ്ഞാൽ കണ്ണേട്ടൻ ഒറ്റയ്ക്കാകും എന്ന് അമ്മായി വിഷമിച്ച് കരഞ്ഞപ്പോൾ എനിക്ക് മറ്റു മാർഗ്ഗം ഒന്നും തോന്നിയില്ല….

നിങ്ങളെ ഒരുമിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ അമ്മായിക്ക് പറഞ്ഞ് കൊടുത്തിരുന്നു…
എങ്കിലും അമ്മായിക്ക് വേണ്ട നിർദേശങ്ങൾ വിദേശത്തിരുന്ന് കൊണ്ട് തന്നെ നൽകി…

നിങ്ങൾ രണ്ട് പേരും ഒന്നാകണമെന്ന് തന്നെയാണ് അതുവരെ ആഗ്രഹിച്ചതും….

പക്ഷേ നാട്ടിൽ വന്നപ്പോൾ കണ്ണേട്ടൻ നിന്നെ സ്നേഹത്തോടെ ചുംബിക്കുന്നതും ചേർത്ത് പിടിക്കുന്നതും കണ്ടപ്പോൾ എൻ്റെ മനസ്സ് ഒന്നു പതറിപ്പോയി….

കണ്ണേട്ടൻ എന്നെ പ്രണയിക്കുന്ന സമയത്ത് പോലും ഇങ്ങനെയൊന്നും ചേർത്തു പിടിച്ചിട്ടില്ലാ എന്ന് ഓർത്തപ്പോൾ മനസ്സിൽ വല്ലാത്ത ദേഷ്യം തോന്നിപ്പോയി….

എന്തോ എനിക്കെന്നെ നിയന്ത്രിക്കാനായില്ല…

അച്ഛൻ്റെ സപ്പോർട്ടുകൂടി ആയപ്പോൾ എനിക്ക് കൂടുതൽ ധൈര്യമായി….

ആ സമയം എൻ്റെ മകളെ ഞാൻ ഓർത്തില്ല. … ഒരിക്കൽ ആശ്രയം തന്ന ഹരിയേട്ടനെ ഞാൻ ഓർത്തില്ല….. അച്ഛൻ പറയുന്നത് അനുസരിച്ചിട്ടേയുള്ളു…..

അനുസരണയുള്ള മകളായിട്ട് പോലും അച്ഛൻ എന്നെയും സ്വത്തിന് വേണ്ടി ചതിക്കുകയായിരുന്നു എന്ന് വൈകിയാണ് അറിഞ്ഞത്….
.ഇടറിയ ശബ്ദത്തോടെ പറയുമ്പോൾ ശ്വേതയുടെ മുഖത്ത് നഷ്ട്ട ഭാവം നിഴലിച്ചു…….

ശ്വേതയുടെ മറുപടി തൃപ്തികരമല്ലെങ്കിലും അൽപം ആശ്വാസം തോന്നി….

കൂടുതൽ ചോദിച്ചാൽ ശ്വേത പൊട്ടി കരഞ്ഞു പോകും എന്ന് തോന്നി….

അത് പ്രണയം അങ്ങനെയാണല്ലോ… നഷ്ട്ടപ്പെട്ടു പോയാൽ പാടേ തളർത്തി കളയും….

എങ്കിലും പറയാനുള്ളത് പറയണമെന്ന് തോന്നി.. പിന്നെ പറയാൻ അവസരം കിട്ടിയില്ലെങ്കിലോ…

. എൻ്റെ മനസ്സിലെ വേദന മനസ്സിലാക്കിയിട്ടാണെങ്കിലും അവൾ ഒരിക്കലും തിരിച്ച് വരാതിരിക്കട്ടെ എന്ന് തോന്നി…

” ഞാനിപ്പോഴും നിയപരമായി കണ്ണേട്ടൻ്റെ ഭാര്യയല്ല….

എനിക്കിവിടെ യാതൊരു സ്ഥാനവുമില്ല എന്നും അറിയാം… അമ്മായിക്കും എന്നെ ഇഷ്ട്ടമല്ല….

പക്ഷേ എനിക്ക് കണ്ണേട്ടനില്ലാത്ത ജീവിതം സങ്കൽപ്പിക്കാൻ പോലും കഴിയില്ല “….

. സ്ഥാനം കൊണ്ട് നീ എൻ്റെ അനിയത്തിയാണെങ്കിലും കഴുത്തിൽ താലിചാർത്തിയയാളെ വിട്ട് നൽകാനുള്ള വിശാലമനസ്കതയൊന്നുമില്ല….

“ശരി ഞാൻ പോട്ടെ” ഞാൻ തിരിഞ്ഞു..

“സ്വാതി എനിക്ക് നിന്നോട് ശരിക്കും അസൂയ തോന്നുന്നു ” ശ്വേതയുടെ വാക്കുകൾ എന്നെ അവിടെ പിടിച്ചു നിർത്തി…

“എന്ത് കൊണ്ട് “ശ്വേതയുടെ മറുപടി എന്താണെന്ന് അറിയാമാരുന്നിട്ടു കൂടി ഞാൻ വെറുതെ ചോദിച്ചു..

” കണ്ണേട്ടൻ നന്മയുള്ള ഹൃദയമുള്ളയാളാണ്…

ആരും കൊതിക്കും ഇങ്ങനെയൊരു പുരുഷൻ്റെ ഭാര്യയാവാൻ…. സ്നേഹം മാത്രമേ ഉള്ളു ആ ഹൃദയത്തിൽ…..

ഇപ്പോൾ ആ ഹൃദയത്തിൻ്റെ ഉടമ സ്വാതിയാണ്..

. ആ കണ്ണുകളിൽ കാണുന്ന തിളക്കം…. പ്രണയമാണ്…

സ്വാതിയോടുള്ള അടങ്ങാത്ത പ്രണയം”….

വിട്ട് പോവല്ലേ.. ഒരിക്കൽ നഷ്ട്ടപ്പെടുത്തിയാൽ വീണ്ടും ആഗ്രഹിക്കുമ്പോൾ കിട്ടില്ല”…. ശ്വേതയുടെ ശബ്ദമിടറി….

“ദൈവം വിധിച്ചത് പോലെ നടക്കട്ടെ….

എനിക്ക് ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളു..

.അച്ഛനെന്ന ഒരാൾ ഉണ്ടായിട്ടും അയാൾ അമ്മയെ ഉപേക്ഷിച്ച് വേറെ വിവാഹം കഴിച്ച് പോയി….

അതിന് പകരം സ്നേഹം നൽകി സംരക്ഷിക്കാൻ വന്നയാളെയും അച്ഛനെന്ന അയാൾ കൊന്ന് കളഞ്ഞു….

അമ്മയുടെ കരച്ചിലും കണ്ണീരും കഷ്ട്ടപ്പാടും കണ്ടാണ് ഞാൻ വളർന്നത്….

ഒരുപാട് കഷ്ട്ടപ്പാടുകൾക്കിടയിലും പഠിച്ചിറങ്ങിയപ്പോൾ അമ്മയുടെ സ്വപ്നങ്ങൾ നേടികൊടുക്കാനുള്ള ആവേശമായിരുന്നു മനസ്സിൽ…..

പക്ഷേ മരണം അമ്മയേയും കുട്ടി കൊണ്ട് പോയപ്പോൾ താങ്ങായി കൊച്ഛച്ചൻ ഉണ്ടാവും എന്ന് വിശ്വസിച്ചു…..

അയാൾ എൻ്റെ വിശ്വാസത്തെ മുതലെടുത്തു വഞ്ചിച്ചു…. ”

സ്വന്തം അച്ഛനാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ പോലും ശ്വേതയുടെ അച്ഛനോട് ഒരു തരി സ്നേഹം തോന്നിയില്ല…..

“എൻ്റെ ജീവനെടുക്കാൻ ആഗ്രഹിക്കുന്നയാളോട് വെറുപ്പ് മാത്രമേ തോന്നു…..

എങ്കിലും ഒരിക്കൽ ഞാനയാളെ കാണാൻ ചെന്നിരുന്നു …

അപ്പോൾ പറഞ്ഞത് എന്താണെന്ന് അറിയുമോ എൻ്റെ അമ്മയെ ഇഞ്ചിഞ്ചായി കൊന്നത് പോൽ എന്നെയും ഇഞ്ചിഞ്ചായി കൊല്ലും എന്ന് “….

അപ്പോൾ അയാളും കൊച്ഛച്ചനും കൂടി ഇല്ലാത്ത അസുഖം പറഞ്ഞ് ചികിത്സിക്കുകയായിരുന്നു….

എൻ്റെ അമ്മയോ ഞാനോ ഒരിക്കലും അയാൾക്ക് ശല്യമാകരുത് എന്ന് നിർബന്ധമായിരുന്നുവത്രേ…. ”

തിരിഞ്ഞു നോക്കുമ്പോൾ നേട്ടങ്ങളെക്കാൾ കൂടുതൽ നഷ്ട്ടങ്ങളാണ് മുന്നിൽ നിൽക്കുന്നത്….

മരണത്തിൽ നിന്ന് തിരികെ നടക്കാൻ പ്രേരിപ്പിച്ചത് കണ്ണേട്ടൻ്റെ താലിയാണ്…

ആ കടപ്പാട് ഈ ജന്മം മുഴുവൻ എന്നുള്ളിൽ ഉണ്ടാവും….

ഇനി ആർക്കു വേണ്ടിയും കണ്ണേട്ടനെ നഷ്ട്ടപ്പെടുത്താൻ വയ്യ…

അങ്ങനെയൊരു അവസ്ഥ ചിന്തിക്കാൻ പോലും വയ്യ…

കണ്ണേട്ടനെന്നെ വേണ്ടാ എന്ന് പറഞ്ഞാലും ഞാൻ ഒരിക്കലും പോകില്ലായിരുന്നു…..

പക്ഷേ നീ അന്ന് ചെയ്തത് എൻ്റെ കണ്ണേട്ടനെ കെട്ടിപിടിച്ചു നിന്നത്…

എനിക്ക് ഒരിക്കലും സഹിക്കാൻ പറ്റാത്ത കാഴ്ചയായിരുന്നു….

. ഒരു വയറ്റിൽ പിറന്നില്ലെങ്കിലും നിയെൻ്റെ സഹോദരിയാണ് എന്ന് എനിക്കറിയാമായിരുന്നു….

അത് പോലെ നിനക്കും അറിയാമായിരുന്നല്ലോ ഞാൻ നിൻ്റെ ചേച്ചിയാണ് എന്ന്…

എന്നിട്ടും എൻ്റെ ജീവിതത്തെ തട്ടിപ്പറിക്കാൻ നോക്കിയപ്പോൾ ഞാൻ സ്വയം ഒഴിഞ്ഞുമാറിതരണമെന്ന് കരുതി….

പക്ഷേ വൃന്ദ മോളെ ഓർത്തപ്പോൾ മനസ്സിൽ വേദന തോന്നി……

നീ അവളെ ഉപേക്ഷിച്ചാണ് കണ്ണേട്ടൻ്റെ അരികിലേക്ക് വരുന്നതെന്ന് ഓർത്തപ്പോൾ എന്തോ ദേഷ്യമാണ് തോന്നിയത്….

ഞാൻ കണ്ണേട്ടൻ്റെ അരികിലേക്ക് തിരികെ ചെന്നതും അവൾക്ക് വേണ്ടിയായിരുന്നു…

ഞാൻ കാരണം വൃന്ദയ്ക്ക് അമ്മയെ നഷ്ടപ്പെടരുത് എന്ന് കരുതി…

അവളുടെ ഈ അമ്മയെ അവൾക്ക് തന്നെ തിരികെ നൽകുമെന്ന് ഞാൻ വാക്ക് കൊടുത്തിരുന്നു….

പക്ഷേ അവളുടെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു നീക്കം ഉണ്ടാവും എന്ന് കരുതിയില്ല….. ” ഞാനത് പറയുമ്പോൾ കരഞ്ഞ് പോയിരുന്നു….

ശ്വേതയ്ക്ക് കുറ്റബോധം കൊണ്ട് മുഖമുയർത്താനേ കഴിഞ്ഞില്ല….

ഒരു നിമിഷം മകളെ മറന്ന് പഴയ പ്രണയത്തെ നെഞ്ചോട് ചേർത്ത് പിടിക്കാൻ ശ്രമിച്ചതിൽ അവൾ പശ്ചാതപിച്ചു….

മകൾ തന്നെ വേണ്ടി വന്നു തൻ്റെ തെറ്റുതിരുത്താൻ…. അവളുടെ ഹൃദയം നീറി….

അപ്പോഴേക്ക് ശ്വേതയുടെ ഭർത്താവ് വന്നു….

കണ്ണേട്ടൻ അക്ഷമയോടെ ഹോൺ മുഴക്കി….

ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു..

ഞാൻ ഒന്നൂടി തിരിഞ്ഞ് നോക്കി… ശ്വേത തളർന്ന് വീഴാതിരിക്കാൻ ഭർത്താവ് ചേർത്ത് പിടിച്ചിരിക്കുന്നത് കണ്ടു….

ശ്വേതയ്ക്ക് താങ്ങായി നിൽക്കാൻ അയാൾ തയ്യാറായി കഴിഞ്ഞിരിക്കുന്നു…. തിരിച്ച് ശ്വേതയ്ക്കും കഴിയട്ടെ…

ഇനി അയാളുടെ മുൻപിൽ വച്ച് സംസാരിക്കുന്നത് ശരിയല്ല…. അത് അവരുടെ ജീവിതത്തിൽ ഒരു കരടായി മാറും…..

കാറിൽ കയറുമ്പോൾ തിരിഞ്ഞ് നോക്കിയില്ല… കണ്ണേട്ടനും നോക്കിയില്ല… ആ മിഴികൾ എന്നിൽ മാത്രം തങ്ങി നിന്നു…

ഇത് മാത്രം മതി… ഈ മിഴികളിലെ പ്രണയം മാത്രം മതി ഈ ജന്മം പൂർണ്ണമാവാൻ….

മനസ്സിനെ ശാന്തമാക്കാൻ ആ നെഞ്ചോരം ഒന്ന് ചേർന്ന് കിടക്കണമെന്ന് കൊതിച്ചു….

വീട്ടിലേക്കുള്ള യാത്രയിൽ മൗനം തുടർന്നു… മിഴികൾ മാത്രം പരസ്പരം പ്രണയം കൈമാറി….

അധരങ്ങളിൽ ഇടയ്ക്കിടെ പുഞ്ചിരി വിരുന്നു വന്നു പോയി….

” വൃന്ദ മോളുടെ കാര്യം തൽക്കാലം അമ്മയറിയണ്ട…. ടെൻഷനടിക്കും…

അവിടെ ഇപ്പോൾ ഹരിയുണ്ടല്ലേ….. അയാൾ ശ്വേതയുടെയുo കുഞ്ഞിൻ്റെയും കാര്യം നോക്കി കൊള്ളും” കണ്ണേട്ടൻ ഗൗരവത്തിൽ പറഞ്ഞു….

ഞാൻ സമ്മതമെന്ന ഭാവത്തിൽ തലയാട്ടി….

വീടിൻ്റെ പടിവാതിലിൽ ഞങ്ങളെയും കാത്ത് അമ്മായി നിൽക്കുന്നുണ്ടായിരുന്നു….

വണ്ടിയിൽ നിന്നിറങ്ങി വീടിൻ്റെ മുറ്റത്തിറങ്ങിയപ്പോൾ അമ്മായി ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു…..

“എവിടെ പോയതാ ഞാൻ…. ഭയന്നു പോയി “മുറിഞ്ഞ വാക്കുകൾ ചേർത്തു വയ്ക്കാൻ ശ്രമിച്ച് കൊണ്ട് അമ്മായി കരഞ്ഞ് തുടങ്ങിയിരുന്നു….

ഞാൻ കണ്ണേട്ടനെ നോക്കി…. കാർ ഒതുക്കിയിട്ട് ഞങ്ങളുടെ അടുത്തെത്തി….

എൻ്റെ കൈകൾ ഞാനറിയാതെ തന്നെ അമ്മായിയെ ചേർത്തു പിടിച്ചിരുന്നു….

അത് കണ്ടത് കൊണ്ടാവണം കണ്ണേട്ടൻ്റെ അധരങ്ങളിലും പുഞ്ചിരി വിടർന്നത്…

“സ്വാതിയുടെ പിറന്നാളായിരുന്നു… അവൾ അമ്പലത്തിൽ പോയതായിരുന്നു…. ” കണ്ണേട്ടൻ അതും പറഞ്ഞ് വീടിനകത്തേക്ക് കയറിപ്പോയി… കൈയ്യിൽ പായസം എടുത്ത് വച്ച പാത്രവും ഉണ്ടായിരുന്നു….

“വാ അകത്ത് പോവാം ” എന്ന് പറഞ്ഞ് അമ്മായിയേയും കൂട്ടി വീടിനകത്തേക്ക് നടന്നു…

ഇനിയും അമ്മായിയെ അകറ്റി നിർത്തിയാൽ അവർ തകർന്ന് പോകും…

പശ്ചതാപം തോന്നിയവരെ വീണ്ടും വേദനിപ്പിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്….

കണ്ണേട്ടൻ ഹാളിൽ സെറ്റിയിൽ ഇരിപ്പുണ്ട്…. കണ്ണടച്ച് പുറകോട്ട് ചാഞ്ഞാണ് ഇരിക്കുന്നത്…

“മോളെ എന്നോട് ക്ഷമിക്ക്… ഞാൻ നിങ്ങൾ രണ്ടു പേരും ഒരുമിച്ച് ജീവിക്കണം എന്നേ വിചാരിച്ചിട്ടുള്ളു….

അതിനു വേണ്ടിയാണ് ശ്വേത പറഞ്ഞത് പോലെയെല്ലാം നിന്നോട് പെരുമാറിയത് “….

നിന്നോട് അങ്ങനെയൊക്കെ പെരുമാറിയാലേ കണ്ണനൊപ്പം നീ സന്തോഷമായി ജീവിക്കാൻ തുടങ്ങു എന്ന് ശ്വേത പറഞ്ഞപ്പോൾ ഞാൻ അവർ പറയുന്നത് പോലെ അനുസരിച്ച് പോയതാണ്..

” മകൻ്റെ ജീവിതം ഭദ്രമാകണമെന്നെ ഞാൻ ആഗ്രഹിച്ചുള്ളു…..

ആദ്യമൊക്കെ ശ്വേത പറയുന്നത് പോലെ പ്രവർത്തിച്ചപ്പോൾ നിങ്ങൾ തമ്മിൽ അടുപ്പം കൂടിയതായാണ് കണ്ടത്….

പക്ഷേ അവസാനത്തെ ദിവസം ശ്വേത കണ്ണനോട് എന്തിനങ്ങനെ പെരുമാറി എന്ന് മാത്രം അറിയില്ല….

നിങ്ങളെ ഒന്നിച്ചു ജീവിക്കാൻ സഹായിക്കാൻ വന്നവൾ തന്നെ നിങ്ങളെ തമ്മിൽ അകറ്റി….

കണ്ണൻ അന്ന് ശ്വേതയെ അടിച്ചു.. പക്ഷേ ശ്വേത പറഞ്ഞത് സ്വാതി അവളെ അടിച്ചൂന്നാണ്…. നീ പോയതെന്തിനാണ് എന്നും ഞാനറിഞ്ഞില്ല….

പിന്നീട് സ്റ്റേഷനിൽ വന്നപ്പോഴാണ് സത്യം അറിഞ്ഞത്…”അമ്മായിയുടെ വാക്കുകൾ കേട്ട് അതിശയിച്ച് പോയി…

“ഇത്രയൊക്കെ സംഭവങ്ങൾ ഇതിനിടയിൽ ഉണ്ടായോ…. അവൾക്കല്ലെങ്കിലും ഒരടിയുടെ കുറവുണ്ടായിരുന്നു… ശ്ശൊ എന്നാലും അതൊന്നു കാണാൻ പറ്റിയില്ലല്ലോ – “ഒരു ഒഴുക്കിൽ പറഞ്ഞു പോയി…

” അതിന് നീയിവിടെ നിന്നോ സൂപ്പർഫാസ്റ്റ് വേഗത്തിൽ ഡോക്ടറുടെ കാറിൽ കയറി പോയില്ലേ”കണ്ണേട്ടൻ കളിയാക്കി..

ഞാൻ മുഖം കൊണ്ട് ഗോഷ്ഠി കാണിച്ചു കൊണ്ട് മുറിയിലേക്ക് പോയി….

വേഗം വസ്ത്രം മാറി തിരിഞ്ഞ് നോക്കിയപ്പോൾ കണ്ണേട്ടൻ വാതിൽക്കൽ എന്നെയും നോക്കി നിൽക്കുന്നത് കണ്ടു…

എന്താണെന്ന് പുരികമുയർത്തി ചോദിച്ചു…

ഒന്നുമില്ല എന്നർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു…

ഓടിച്ചെന്ന് ആ നെഞ്ചോരം ചേർന്ന് നിന്ന് പൊട്ടി കരയുമ്പോൾ ഞാൻ എന്തൊക്കെയോ പറയാൻ ആഗ്രഹിച്ചുവെങ്കിലും വാക്കുകൾ തൊണ്ടയിൽ കുരുങ്ങി പോയിരുന്നു….

” ഇനിയും എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്.. ശ്വേതയോട് പറയാനുള്ളതെല്ലാം പറഞ്ഞില്ലേ… അവൾ ഇനി വരില്ല പെണ്ണേ… ” എന്ന് കണ്ണേട്ടൻ പറയുമ്പോഴേക്കും ഞാൻ കരഞ്ഞു തളർന്നിരിന്നു…

” പക്ഷേ എന്തോ വല്ലാത്ത വിഷമം”കരച്ചിലിനിടയിൽ പറഞ്ഞു ഒപ്പിച്ചു..

എന്നെ ചേർത്ത് പിടിച്ച് കൊണ്ട് തന്നെ കട്ടിലിൽ കിടന്നു…. കൈകൾ കൊണ്ടെന്നെ വരിഞ്ഞുമുറുക്കിയിരുന്നു…. ആ നെഞ്ചോരം ചേർന്ന് കിടന്ന് ആ ഹൃദയതാളത്തിൽ മെല്ലെ മയങ്ങി….

കുറെ വർഷങ്ങൾക്ക് ശേഷം ആ കരവലയത്തിൻ്റെ സുരക്ഷിതത്വത്തിൽ സമാധാനമായി ഉറങ്ങി…..

ഉറങ്ങി എഴുന്നേൽക്കുമ്പോൾ കണ്ണേട്ടൻ എൻ്റെ വയറിൽ മുഖം ചേർത്തിരുന്നു…. കണ്ണേട്ടൻ എല്ലാം അറിയാനുള്ള സമയമായി എന്നോർത്തപ്പോൾ മനസ്സിൽ സന്തോഷം നിറഞ്ഞു…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വാതിയുടെ സ്വന്തം : ഭാഗം 1

സ്വാതിയുടെ സ്വന്തം : ഭാഗം 2

സ്വാതിയുടെ സ്വന്തം : ഭാഗം 3

സ്വാതിയുടെ സ്വന്തം : ഭാഗം 4

സ്വാതിയുടെ സ്വന്തം : ഭാഗം 5

സ്വാതിയുടെ സ്വന്തം : ഭാഗം 6

സ്വാതിയുടെ സ്വന്തം : ഭാഗം 7

സ്വാതിയുടെ സ്വന്തം : ഭാഗം 8

സ്വാതിയുടെ സ്വന്തം : ഭാഗം 9

സ്വാതിയുടെ സ്വന്തം : ഭാഗം 10

സ്വാതിയുടെ സ്വന്തം : ഭാഗം 11

സ്വാതിയുടെ സ്വന്തം : ഭാഗം 12

സ്വാതിയുടെ സ്വന്തം : ഭാഗം 13

സ്വാതിയുടെ സ്വന്തം : ഭാഗം 14

സ്വാതിയുടെ സ്വന്തം : ഭാഗം 15

സ്വാതിയുടെ സ്വന്തം : ഭാഗം 16