Sunday, December 22, 2024
Novel

സ്വാതിയുടെ സ്വന്തം : ഭാഗം 13

നോവൽ
എഴുത്തുകാരി: ശക്തി കല ജി

ശ്വേതയുടെ അച്ഛൻ: വിജയൻ

കണ്ണൻ്റെ അച്ഛൻ: രാഘവ്

കണ്ണൻ്റെ അമ്മ: ശ്യാമളാ

സ്വാതിയുടെ അമ്മ: രാധ

രാധയുടെ ഭർത്താവ്: മഹീന്ദ്രൻ

മഹീന്ദ്രൻ്റെ അനിയൻ സുരേന്ദ്രൻ

സുരേന്ദ്രൻ്റെ ഭാര്യ: സേതുലക്ഷമി

സുരേന്ദ്രൻ്റെ മകൾ :- സീമ

പാസ്റ്റ് പറയുന്നത് കൊണ്ട് പേരുകൾ തമ്മിൽ മാറി പോകുന്നത് കൊണ്ടാവും കൺഫ്യൂഷൻ…

പേരും കഥാപാത്രങ്ങളും കാണാതെ പഠിച്ച ശേഷം കഥ വായിക്കുക

സ്വാതിയുടെ സ്വന്തം (ഭാഗം 13 )

സ്വത്തിൽ കാൽ ഭാഗം നൽകാം എന്ന് പറഞ്ഞാണ് വിജയൻ ഇയാളെ കൂടി ഒപ്പം കൂട്ടിയത് “.. എന്ന് എസ്.ഐ പറയുന്നത് കേട്ട് നേരത്തെ കുറെ ഞെട്ടിയത് കൊണ്ട്..

എനിക്ക് ഞെട്ടലൊന്നുo വന്നില്ല..

കണ്ണേട്ടനും അമ്മായിയും സരസമ്മയും ഞെട്ടലോടെ കേട്ടു നിൽക്കുന്നത് കണ്ടു സഹതാപമാണ് തോന്നിയത്……..

മനസ്സിൽ ഒരു തരം മരവിപ്പാണ്… ഏത് വിശ്വസിക്കണമെന്ന് അറിയാത്തൊരവസ്ഥ…

ചെറിയമ്മ പറഞ്ഞതൊക്കെ സത്യമാണോ അതോ എൻ്റെ വായടയ്ക്കാൻ വേണ്ടി പറഞ്ഞതാണോ…

ഇതു വരെ വിശ്വസിച്ചിരുന്നത് മഹീന്ദ്രൻ്റെയും രാധയുടെയും മകളാണ് ഞാൻ എന്നാണ്…

ചെറിയമ്മ പറഞ്ഞ കാര്യങ്ങളിൽ ഒന്ന് പോലും അമ്മ ജീവിച്ചിരിക്കുമ്പോൾ പറഞ്ഞിട്ടില്ല…

പിന്നെയെങ്ങനെ വിശ്വസിക്കും എനിക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി….

എന്തായാലും എസ്.ഐ എന്താ പറയുന്നത് എന്ന് നോക്കാം…. ഞാൻ ഒന്നൂടി ശ്രദ്ധയോടെ ഇരുന്നു….

“സ്വാതി ശ്രദ്ധയോടെ കേൾക്കണം… ഞങ്ങൾ അന്വഷിച്ചതിൽ ഒരു പാട് ദൂരൂഹതകളുടെ ചുരുളഴിക്കാൻ സാധിച്ചു….

ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് മുൻപ് നടന്ന മഹീന്ദ്രൻ്റെ കൊലപാതകത്തെ കുറിച്ചാണ് പറയുന്നത്….

വിജയനും കണ്ണൻ്റെ അച്ഛൻ രാഘവും പിന്നെ മഹീന്ദ്രനും അയാളുടെ അനിയൻ സുരേന്ദ്രനും ചേർന്ന് ഒരുമിച്ചാണ് ഒരു കമ്പനി തുടങ്ങുന്നത്….

കമ്പനിയിലെ ജോലി ചെയ്തിരുന്ന സ്വാതിയുടെ അമ്മ രാധയും വിജയനും പരസ്പരം ഇഷ്ട്ടപ്പെട്ടിരുന്നു….

അവരുടെ ഇഷ്ട്ടം മറ്റുള്ളവർ അറിയാതിരിക്കാൻ ശ്രമിച്ചിരുന്നു…

വിജയൻ്റെ ഡ്രൈവർക്ക് മാത്രമേ ഇവരുടെ ഇഷ്ട്ടത്തെ കുറിച്ച് വിവരമുണ്ടായിരുന്നുള്ളു….

വിജയനെ സ്വത്തുള്ള വീട്ടിലെ പെണ്ണിനെ കൊണ്ട് വീട്ടുകാർ വിവാഹം കഴിപ്പിച്ചു…

ഇതറിഞ്ഞ രാധ കമ്പനിയിൽ വന്ന് ബഹളമുണ്ടാക്കിയപ്പോഴാണ് മഹീന്ദ്രനും സൂരേന്ദ്രനുമൊക്കെ ഇവരുടെ ഇഷ്ട്ടത്തെ കുറിച്ച് അറിഞ്ഞത്…

രാധ കരഞ്ഞ് കൊണ്ട് മടങ്ങിപ്പോകുന്നത് കണ്ട് മഹീന്ദ്രൻ വിജയനോട് കയർത്തു സംസാരിച്ചു.. അവർക്കിടയിൽ പ്രശ്നങ്ങളുണ്ടായി…..

ബഹളമുണ്ടാക്കി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് രാധ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുന്നത് കണ്ടത്….

മഹീന്ദ്രനും പുഴയിലേക്ക് ചാടി രാധയെ രക്ഷിച്ചു ഒപ്പം കൂട്ടി….

രാധയുമായി വീട്ടിലേക്ക് വന്ന മഹീന്ദ്രനെ അയാളുടെ മാതാപിതാക്കൾ തെറ്റിദ്ധരിച്ചു….

മഹീന്ദ്രൻ സത്യം തുറന്ന് പറഞ്ഞതുമില്ല…

രാധയെ സംരക്ഷിക്കാൻ വേണ്ടി മഹീന്ദ്രൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു…

അങ്ങനെയാണ് രാധയുമായി മഹീന്ദ്രൻ്റ വിവാഹം കഴിഞ്ഞത്….

രാധയ്ക്ക് തന്നോടൊത്ത് ഒരുമിച്ച് ജീവിക്കാൻ സമയം ആവശ്യമായത് കൊണ്ട് മഹീന്ദ്രൻ അവരെ ബുദ്ധിമുട്ടിക്കാൻ പോയതേയില്ല…

മഹീന്ദ്രൻ പഴയത് പോലെ കമ്പനിയിൽ പോയി തുടങ്ങി…

വിജയനും മഹീന്ദ്രനും രാധയെ ചൊല്ലി വഴക്കുകൾ പതിവായി…

വിജയൻ മഹീന്ദ്രനെ ഒഴിവാക്കാൻ തീരുമാനിച്ചു…

നല്ല രീതിയിൽ പോയ്ക്കോണ്ടിരുന്ന കമ്പനി ഷെയർ ഭാഗിച്ചു…..

വിജയൻ മഹീന്ദ്രൻ്റെ അനിയൻ സുരേന്ദ്രനെ അവൻ്റെ പക്ഷത്താക്കി…. മഹിന്ദ്രനെ ഇല്ലാതാക്കാൻ കൂട്ടുനിന്നാൽ മഹീന്ദ്രൻ്റെ കമ്പനി ഷെയറും കൂടി സുരേന്ദ്രനു തരാം എന്ന് പറഞ്ഞപ്പോൾ അയാൾ സമ്മതിച്ചു….

കണ്ണൻ്റെ അച്ഛൻ രാഘവ് ഇതൊന്നും അറിഞ്ഞിരുന്നില്ല..

പിന്നെയാണ് വിജയൻ സുരേന്ദ്രൻ പറഞ്ഞ് അറിഞ്ഞത് രാധ ഗർഭിണിയാണ് എന്ന്….വിജയന് ഉറപ്പുണ്ടായിരുന്നു രാധയുടെ ഗർഭത്തിന് താനാണ് കാരണക്കാരൻ എന്ന്….

അങ്ങനെയാണ് മഹീന്ദ്രനൊപ്പം രാധയേയും ഒരുമിച്ച് വണ്ടിയിടിപ്പിച്ച് കൊല്ലാൻ വിജയൻ തീരുമാനിച്ചത്…

വിജയനും ഡ്രൈവറിനൊപ്പം സ്വാതിയുടെ കൊച്ഛച്ചൻ സുരേന്ദ്രനുമുണ്ടായിരുന്നു വണ്ടിയിൽ…..

മഹീന്ദ്രനും രാധയും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുo മുന്നേ കാർ ബൈക്കിൻ്റെ നേരെ വരുന്നത് കണ്ട് രാധയെ അയാൾ വണ്ടിയിൽ നിന്ന് തള്ളിയിട്ട അടുത്ത നിമിഷo വണ്ടിയിടിച്ചു….

മഹീന്ദ്രൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു…. ആക്സിഡൻ്റിൽ സ്വാതിയുടെ അമ്മ രാധയ്ക്ക് തലയ്ക്കാരുന്നു പരിക്ക്….

അവർ കുറച്ച് നാൾ ആശുപത്രിയിലായിരുന്നു…. പഴയതെല്ലാം മറന്ന അവസ്ഥയിലായിരുന്നു…. മഹീന്ദ്രൻ്റെ അമ്മയാണ് അവരെ നോക്കിയത്…

സ്വാതിയെ പ്രസവിച്ച് കഴിഞ്ഞാണ് അമ്മയ്ക്ക് പഴയ ഓർമ്മകൾ തിരിച്ചു കിട്ടുന്നത്… അപ്പോഴേക്ക് ഏഴെട്ട് മാസം കഴിഞ്ഞിരുന്നു…

സ്വാതിയുടെ അമ്മ രാധയുടെ ജീവൻ്റെ സുരക്ഷയ്ക്കായി പഴയതൊക്കെ മറന്നത് പോലെ അഭിനയിച്ച് ജീവിച്ചാൽ മതി എന്ന് തീരുമാനിച്ചു…

മഹീന്ദ്രൻ്റെ മാതാപിതാക്കളുടെ കാലം കഴിഞ്ഞ് രാധ മകൾ സ്വാതിയുമായി തനിച്ച് കുടുംബവീട്ടിൽ തന്നെ താമസം തുടങ്ങി….

.. “ബാക്കി കാര്യങ്ങളൊക്കെ സ്വാതിക്കറിയാമല്ലോ ” …. എസ് ഐ പറയുമ്പോൾ ഞാൻ യാന്ത്രികമായി തലയാട്ടി…

ഞാൻ കണ്ണേട്ടനെ മുഖമുയർത്തി നോക്കി. ഒരു കുഞ്ഞു പുഞ്ചിരിയോടെ എന്നെ നോക്കിയിരിക്കുകയാണ്….

.. ആ കണ്ണുകൾ എന്നിലാണ് എന്ന് മനസ്സിലാക്കിയപ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി.:…

പിന്നെയാണ് ഓർത്തത് കണ്ണേട്ടൻ്റെ അച്ഛനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോന്ന്…

” കണ്ണേട്ടൻ്റെ കൂടെ ബൈക്കിൽ വരുമ്പോഴാണ് അവർക്ക് ആക്സിഡൻ്റ് പറ്റുന്നത്… കണ്ണേട്ടൻ്റെ അച്ഛൻ ആക്സിഡൻ്റിൽ മരിച്ചു…

അതും കൊലപാതകമാണ് എന്ന് ഞാൻ അറിഞ്ഞത് അന്ന് അവരുടെ വീട് വൃത്തിയാക്കാൻ പോയ ദിവസമാണ്…

കണ്ണേട്ടൻ്റെ അമ്മാവനും ഡ്രൈവറും സംസാരിക്കുന്നത് കേട്ടതാണ്… അന്ന് അവരുടെ ശ്രദ്ധക്കുറവുകൊണ്ട് ആണ് കണ്ണേട്ടൻ രക്ഷപ്പെട്ടത് എന്ന്…”….

“പക്ഷേ വീട്ടിൽ കണ്ണേട്ടനോടും അമ്മായിയോടും പറഞ്ഞാൽ വിശ്വസിക്കില്ലെന്ന് എനിക്കറിയാം…അല്ലേലും അമ്മായി ഒരു കാരണം നോക്കിയിരിക്കുകയായിരുന്നു എന്നെ ഒഴിവാക്കാൻ…

അതുകൊണ്ടാണ് അവസരം കാത്തിരുന്ന് കണ്ണേട്ടൻ്റെ ഓപ്പറേഷൻ്റെ പിറ്റേ ദിവസം ആരുമറിയാതെ എനിക്ക് പോലീസിൽ പരാതി കൊടുത്തത്……. “… എന്തായാലും സത്യം വെളിച്ചത്ത് വന്നല്ലോ അത് മതി… ” എന്ന് അമ്മയിയുടെ മുഖത്തേക്ക് നോക്കിയാണ് ഞാൻ പറഞ്ഞത്….

അമ്മായി സരസമ്മയുടെ മറവിലേക്ക് നീങ്ങി നിന്നു…

എസ്.ഐ .ദേവ് പറഞ്ഞു തുടങ്ങി…

“ശ്വേതയുടെയും കണ്ണൻ്റെയും വിവാഹം നിശ്ചയം കഴിഞ്ഞ് വിജയനും സുരേന്ദ്രൻ കൂടി നിന്ന് സംസാരിക്കുന്നത് കണ്ണൻ്റെ അച്ഛൻ രാഘവ് കണ്ടു…

. സുരേന്ദ്രന് പണം നൽകിയില്ലെങ്കിൽ വിജയന് രാധയിൽ ജനിച്ച മകളെ ശ്വേതയുടെ വിവാഹ ദിവസം വീട്ടിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് കണ്ണൻ്റെ അച്ഛൻ രാഘവ് മറഞ്ഞിരുന്നു കണ്ടു….
..
വൈകാതെ രാധയുടെ കുടുംബത്തെ പറ്റി അന്വഷിച്ചു….

രാധ മരിച്ചൂന്നും മകൾ സ്വാതി മാത്രം കുടുംബവീട്ടിൽ തനിച്ച് താമസിക്കുകയാണ് എന്ന് അന്വഷിച്ചറിഞ്ഞു..

വിജയൻ്റെ ചതിയോർത്തതും രാഘവ് പ്രായശ്ചിത്തമായി തൻ്റെ സ്വത്തുക്കൾ പകുതി വിജയന് രാധയ്ക്ക് ജനിച്ച മകൾ സ്വാതിയുടെ പേരിൽ എഴുതി വച്ചു…. ആ സമയത്ത് കമ്പനി നഷ്ട്ടത്തിലായി…

ഇതറിഞ്ഞ വിജയൻ സ്വത്തില്ലാത്ത വീട്ടിലേക്ക് മകൾ ശ്വേതയെ വിവാഹം കഴിപ്പിച്ചയക്കാൻ ആഗ്രഹിച്ചില്ല….

വേറൊരു കാരണം ശ്വേതയ്ക്ക് ഒരിക്കലും കുഞ്ഞുങ്ങളുണ്ടാവില്ല…

കണ്ണനെ വിവാഹം കഴിച്ചാലും സമാധാനത്തോടെ ജീവിക്കാൻ പറ്റില്ല…

അതു കൊണ്ട് ഭാര്യ മരിച്ച കുഞ്ഞുള്ള ഒരാളെ കണ്ടു പിടിച്ചുവച്ചു….
.’.അപകടസംഭവം നടന്ന അന്ന് ഉച്ചകഴിഞ്ഞ് ശ്വേതയെ കൊണ്ട് കണ്ണൻ്റെ അച്ഛൻ്റെ ഫോണിലേക്ക് വിളിപ്പിച്ചത് വിജയനാണ്…

അവർ ആ സമയം എവിടെയാണ് എന്നറിയാനാണ് വിജയൻ മകൾ ശ്വേതയെ കൊണ്ട് വിളിപ്പിച്ചത് “….

കൂട്ടുകാരൻ്റെ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു കണ്ണൻ്റെ അച്ഛൻ രാഘവ് മറുപടി പറഞ്ഞുവച്ചു..

ശ്വേതയിൽ നിന്നും എവിടെയാണ് എന്ന വിവരം വിജയൻ ചോദിച്ചറിഞ്ഞു…

.. ഉടനെ ഡ്രൈവറിനും സുരേന്ദ്രനൊപ്പം വണ്ടിയിൽ പോയി കണ്ണനും അച്ഛൻ രാഘവും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയി…..

പിന്നീട് വിജയൻ്റെ അമേരിക്കയിലുള്ള സുഹൃത്തിൻ്റെ മകനെ കൊണ്ട് മകൾ ശ്വേതയെ വിവാഹം കഴിപ്പിക്കുകയും ചെയ്തു….

ഇത്രയും ചെയ്തിട്ടും ഒന്നുമറിയാത്തയാളെ പോലെ നിങ്ങളുടെയിടയിൽ നടന്നു…

ഇയാളുടെ ഡ്രൈവർ കുറ്റം സമ്മതിച്ചിട്ടുണ്ട് ” എസ്.ഐ പറഞ്ഞു നിർത്തുമ്പോൾ ശ്യാമളമ്മായി വലിയ വായിൽ കരയാൻ തുടങ്ങി….

കരയട്ടെ എന്നെ ഒരു പാട് വിഷമിപ്പിച്ചതല്ലേ… ഞാൻ മുഖം തിരിച്ച് നിന്നു…..

” ഒത്തിരി നന്ദിയുണ്ട് സർ…. സത്യം വെളിച്ചത്ത് കൊണ്ടുവന്നതിന്…. “…. ഇനി എനിക്ക് സമാധാനമായി ജീവിക്കാം”…എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റു….

ആരേയും നോക്കാതെ നടന്നു പുറത്തേക്കിറങ്ങി…

ഹേമന്ത് സാറിൻ്റെ കാറിനരുകിൽ പോയി നിന്നു….

ഉറക്കെ കരയുന്ന അമ്മായിയെ പിടിച്ചു കൊണ്ട് കണ്ണേട്ടൻ അവർ വന്ന വണ്ടിയിലേക്കി കയറി…

എൻ്റെ കണ്ണുകൾ നിറഞ്ഞു വന്നു…..

സരസമ്മ അതിൻ്റെയിടയിൽ എൻ്റെയടുത്തേക്ക് ഓടി വന്നു…. കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

. ” മിടുക്കി… ഞാൻ അന്നേ അവളോട് പറഞ്ഞായിരുന്നു ശ്യാമളയുടെ സഹോദരൻ വിജയൻ ആള് ശരിയല്ലാന്ന്… അവൾ വിശ്വസിച്ചില്ല… ദാ ഇപ്പം കണ്ടില്ലേ സത്യമറിഞ്ഞപ്പോൾ വാവിട്ട് കരയുന്നത്… പാവം” എന്ന് സരസമ്മ പറയുമ്പോൾ ഞാൻ തിരിച്ച് ഒന്നും മിണ്ടിയില്ല….

ഇപ്പോൾ എന്തെങ്കിലും പറഞ്ഞാൽ തന്നെ ഞാൻ പറഞ്ഞ വാക്കുകൾക്ക് കണ്ണും മൂക്കും ചെവിയും രണ്ടു കൊമ്പുമൊക്കെ വരച്ച് ചേർത്ത് രാക്ഷസ രൂപമായി ശ്യാമളമ്മായിയുടെ ചെവികളിൽ എത്തിക്കും…..

വെറുതെ പ്രാക് ഇനിയുമെന്തിനാണ് വാങ്ങിക്കൂട്ടുന്നത്.- അതു കൊണ്ട് ഞാൻ നാവടക്കി….

ഞാനെന്തെങ്കിലും പറയുമെന്ന് വിചാരിച്ച് സരസമ്മ ആകാംക്ഷയോടെ എൻ്റെ മുഖത്തേക്ക് നോക്കി…

” അല്ല സരസമ്മയെങ്ങനെ ഇവരുടെ കൂടെ വന്നു ” ഒന്നും മിണ്ടരുത് എന്ന് കരുതിയെങ്കിലും അവരുടെ നിപ്പും ഭാവവും കണ്ടപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.. –

ഞാനങ്ങനെ ചോദിച്ചപ്പോൾ അവരുടെ മുഖത്തെ തെളിച്ചം മറഞ്ഞു…..

” അത് പിന്നെ കണ്ണനെ പോലിസ് സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചെന്ന് കേട്ടപ്പോൾ സ്വാതി കുഞ്ഞിനെ പോലീസ് പിടിച്ചു കാണുമെന്ന് ശ്യാമളയാ പറഞ്ഞത്… അത് കേട്ടതും ഞാനും കൂടി കാറിൽ കയറി പോന്നു ” എന്ന് സരസമ്മ ചിരിയോടെ പറഞ്ഞു…’

‘” എന്നാലെ ചിരിച്ചോണ്ട് ഇവിടെ നിന്നോ ” ഞാൻ പോവാ ” എന്ന് പറഞ്ഞ് ഹേമന്ത് സാർ കാർ- സ്റ്റാർട്ട് ചെയ്തതും ഞാൻ കാറിൽ കയറിഡോർ അടച്ചു…. –

എനിക്ക് യാത്ര പറയുന്ന കൂട്ടത്തിൽ ഹേമന്ത് സാറിനെ കുനിഞ്ഞ് കിടന്ന് നോക്കുന്നത് കണ്ടു…. –

കണ്ണേട്ടൻ്റെ കാർ കടന്നു പോയപ്പോ സരസമ്മ പുറകേ ഓടുന്നത് കണ്ടപ്പോൾ ഞാനറിയാതെ ചിരിച്ചു പോയി….

കണ്ണേട്ടന് ഇഷ്ട്ടപ്പെട്ടുട്ടുണ്ടാവില്ല പരദൂഷണം സരസമ്മ കൂടെ വന്നത്…..

കുറച്ച് മുൻപോട്ട് മാറ്റിയാണ് കണ്ണേട്ടൻ കാർ നിർത്തിയത്…. സരസമ്മ സാരിയും പൊക്കി പിടിച്ച് ഓടി കാറിൽ കയറുന്നത് കണ്ടു.. അവരുടെ വണ്ടി വിട്ടതും ഹേമന്ത് സർ വണ്ടി മുന്നോട്ടെടുത്തു.. ‘

” ഇപ്പോൾ കണ്ണേട്ടന് എന്നോട് ദേഷ്യമായി കാണും… കണ്ണേട്ടനറിയാതെ എല്ലാം ചെയ്തതിന് ” എന്ന് ഞാൻ ഹേമന്ത് സാറിനോട് പറഞ്ഞു..

” നിൻ്റെ കണ്ണേട്ടന് എല്ലാം അറിയാമായിരുന്നു… സംസാരശേഷി കിട്ടുന്നത് വരെ ക്ഷമയോടെ ഇരിക്കുകയായിരുന്നു…..

എന്താ അറിയണ്ടത് എന്ന് വച്ചാൽ കണ്ണനോട് നേരിട്ട് സംസാരിക്ക്….

ഈ സമയത്താണ് സ്വാതി കൂടെ വേണ്ടത്….

ആലോചിച്ച് തീരുമാനം പറ…. വൈകുന്നേരം വരെ സമയമുണ്ട്….

.കണ്ണൻ്റെ വീട്ടിലേക്ക് ഞാനും നീരജയും വരാം സ്വാതിയെ കൊണ്ടുവിടാൻ……… ” എന്നു ഹേമന്ത് സർ പറഞ്ഞപ്പോൾ ഞാൻ വിശ്വസിക്കാനാകാതെ ഇരുന്നു പോയി…. എന്തൊക്കെയാണ് തനിക്ക് ചുറ്റു നടക്കുന്നത് എന്നറിയാതെ കണ്ണുമിഴിച്ചിരുന്നു പോയി…

“സംസാരശേഷി കിട്ടിയിട്ടും എന്നോടൊരു വാക്ക് പോലും പറഞ്ഞില്ലല്ലോ എന്ന വിഷമം ഇപ്പോഴും മനസ്സിലുണ്ട്” ഞാൻ പരിഭവത്തോടെ പറഞ്ഞു…

ഹേമന്ത് ഒന്നും മറുപടി പറഞ്ഞില്ല… അവർ തമ്മിലുള്ള വിഷമം അവർ രണ്ടു പേരും പറഞ്ഞ് തീർക്കട്ടെ എന്ന് ഹേമന്ത് കരുതി…

ആശുപത്രിയിൽ ചെന്നതുo സ്വാതി ഇന്ന് നടന്ന എല്ലാ കാര്യങ്ങളും നീരജയോട് പറഞ്ഞു…

അവർ എല്ലാം നല്ലതിന് എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു…. എൻ്റെ മനസ്സ് ആകെ അസ്വസ്ഥമായി….

എത്രയും വേഗം കണ്ണേട്ടൻ്റെ അരികിൽ എത്താൻ മനസ്സ് കൊതിച്ചു.. കുടുതൽ ഒന്നും വേണ്ട ഒന്ന് കണ്ടാൽ മതി….

പക്ഷേ എങ്ങനെ തിരിച്ച് പോകും…

കണ്ണേട്ടൻ വിളിക്കാൻ വരില്ലാന്ന് ഉറപ്പാണ്….

എന്ത് ചെയ്യും എന്ന് തല പുകഞ്ഞ് ആലോചിച്ചു..

അപ്പോഴാണ് എസ്.ഐ ദേവ് പറഞ്ഞ കാര്യം ഓർമ്മ വന്നത്…. കണ്ണേട്ടൻ്റെ സ്വത്തിൻ്റെ പകുതി എൻ്റെ പേരിലാണല്ലോ.” അപ്പോൾ ആ അവകാശത്തോടു കൂടി തിരികെ ചെല്ലാം…. ഡോക്ടർ നീരജയോടും ഹേമന്ത് സാറിനോടും വിവരം പറഞ്ഞു..

… മനസ്സിൽ പുതിയ തീരുമാനങ്ങളുമായി ആശുപത്രിയിൽ നിന്നിറങ്ങി….

ഈ സമയം കണ്ണൻ അമ്മയെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിക്കുകയായിരുന്നു…. പോരാത്തതിന് സരസമ്മ കുറച്ചൂടി കരച്ചിലിന് ആക്കം കൂട്ടാൻ ഓരോന്ന് അടുത്തിരുന്ന് പറയുന്നുണ്ട്….

കണ്ണന് ദേഷ്യം വന്നെങ്കിലും അവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് അവൻ മുറിയിലേക്ക് പോയി…

സ്വാതിയുടെ സംസാരം ചുറ്റിനും മുഴങ്ങി കേൾക്കുന്നത് പോലെ തോന്നി…..

മൂന്നു വർഷം ഒപ്പമുണ്ടായിരുന്നിട്ട് പെട്ടൊന്നൊരു ദിവസം അവൾ വിട്ട് പോയപ്പോൾ വല്ലാത്ത ശൂന്യത…..

ഇനി സ്വാതി മാറി നിൽക്കുന്നത് ശരിയല്ല…

എത്രയും വേഗം വിളിച്ച് കൊണ്ടുവരണമെന്ന് ആഗ്രഹിച്ചു……

എല്ലാ സത്യങ്ങളും അറിയണ്ടവരെല്ലാം അറിഞ്ഞു കഴിഞ്ഞു…..

സ്വാതി എന്ത് സാമർത്ഥ്യത്തോടെയാണ് എല്ലാം കൈകാര്യം ചെയ്യുന്നത്…..

അടുത്തുള്ളപ്പോൾ അവളോടൊന്ന് സ്നേഹത്തോടെ പെരുമാറിയിട്ടില്ല…

തന്നോട് വെറുപ്പ് തന്നെയാവും…. വരുന്നത് പോലെ വരട്ടെ… ഇന്ന് ഇനി ഓഫീസിൽ പോകുന്നില്ല എന്ന് കരുതി കണ്ണൻ വീട്ടിൽ ഇരുന്നു….

കുറച്ച് കഴിഞ്ഞപ്പോൾ ഓഫീസിൽ നിന്ന് കോൾ വന്നു…. “പുതിയ എം ഡി. ചാർജ്ജ് എടുത്തിരിക്കുന്നു…. മനേജർ എവിടെ എന്ന് പറഞ്ഞ് ബഹളം ” എന്ന് ഓഫീസിലെ സിദ്ധു പറഞ്ഞു..

“എന്ത് എം.ഡി.. യോ… ഞാനറിയാതെ എൻ്റെ ഓഫീസിൽ എത് എം.ഡി…” കണ്ണൻ അത്ഭുതത്തോടെ ചോദിച്ചു….

ഫോണിൻ്റെ മറുവശത്ത് നിന്ന് കേട്ട ശബ്ദം കേട്ട് കണ്ണൻ നിശ്ചലനായി നിന്നു പോയി….

സ്വാതി…

തുടരും

ശക്തി കല ജി.

കഥ തീരാറായി… ഇനി അധികം കാത്തിരിക്കേണ്ടി വരില്ല…. രണ്ട് മുന്ന് പാർട്ടിൽ തീർക്കാം
അടുത്ത ഭാഗവുമായി വരാംട്ടോ.. സ്നേഹം മറുപടി കൊടുത്ത് കമൻ്റ് ബ്ലോക്കായി…. ബ്ലോക്ക് മാറുമ്പോൾ തീർച്ചയായും മറുപടി തരാം

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വാതിയുടെ സ്വന്തം : ഭാഗം 1

സ്വാതിയുടെ സ്വന്തം : ഭാഗം 2

സ്വാതിയുടെ സ്വന്തം : ഭാഗം 3

സ്വാതിയുടെ സ്വന്തം : ഭാഗം 4

സ്വാതിയുടെ സ്വന്തം : ഭാഗം 5

സ്വാതിയുടെ സ്വന്തം : ഭാഗം 6

സ്വാതിയുടെ സ്വന്തം : ഭാഗം 7

സ്വാതിയുടെ സ്വന്തം : ഭാഗം 8

സ്വാതിയുടെ സ്വന്തം : ഭാഗം 9

സ്വാതിയുടെ സ്വന്തം : ഭാഗം 10

സ്വാതിയുടെ സ്വന്തം : ഭാഗം 11

സ്വാതിയുടെ സ്വന്തം : ഭാഗം 12