Tuesday, November 19, 2024
Novel

സ്വാതിയുടെ സ്വന്തം : ഭാഗം 10

നോവൽ
എഴുത്തുകാരി: ശക്തി കല ജി

ഇങ്ങോട്ടേക്ക് വരുമ്പോൾ അധികം ഒന്നും കൊണ്ടു വന്നില്ല.. കൈയ്യിരിക്കുന്ന ഈ കുഞ്ഞു ബാഗിൽ താൻ നിധിപോലെ സുക്ഷിക്കുന്ന കുഞ്ഞുകുഞ്ഞു സാധനങ്ങൾ മാത്രമാണ് കൊണ്ടുവന്നത്…..

ബാഗുമെടുത്തു റോഡിലേക്കിറങ്ങുമ്പോൾ ഡോക്ടർ നീരജയുടെ കാർ എന്നെയും കാത്തു കിടക്കുന്നുണ്ടായിരുന്നു….

. അവർ ഇറങ്ങി വന്നു…

എൻ്റെ കൈയ്യിലെ ബാഗു വാങ്ങി കാറിൻ്റെ ഡിക്കിയിൽ വച്ചു…

എന്നെ കാറിൽ കയറ്റി….. ഗേറ്റ് കടക്കുമ്പോൾ കണ്ണേട്ടൻ ഓടി വരുന്നത് മിററിൽ കൂടി കാണാമായിരുന്നു….

എങ്കിലും തിരിഞ്ഞ് നോക്കിയില്ല…

. കണ്ണേട്ടൻ്റെ മനസ്സിൽ ഇപ്പോഴും ശ്വേതയാണ്….

ആദ്യത്തെ പ്രണയം അങ്ങനെ ആർക്കും മറക്കാൻ പറ്റില്ല….

ശ്വേത ഒരിക്കൽ വിട്ടിട്ട് പോയി കഴിഞ്ഞ് തിരിച്ച് വന്നെങ്കിലെന്ന് കണ്ണേട്ടൻ വെറുതെയെങ്കിലും ഒരു പാട് തവണ മനസ്സിൽ ആഗ്രഹിച്ചിട്ടുണ്ടാവും…..

വൈകിയെങ്കിലും അവരുടെ പ്രണയം പൂവണിയട്ടേ….

പക്ഷേ വൃന്ദ ആ കൊച്ചു പെൺകുട്ടിയെ ഓർക്കുമ്പോൾ വല്ലാത്ത വേദന….

പാവം തിരിച്ച് പോകുമ്പോൾ അമ്മ കൂടെ വരില്ലാന്ന് എന്ത് വിഷമത്തോടെയാണ് പറഞ്ഞത്….

ശ്വേത കണ്ണേട്ടൻ്റെ അരികിലേക്ക് തിരിച്ച് വരണമെന്ന് തീരുമാനിച്ചെങ്കിൽ വൃന്ദയ്ക്ക് ഒരമ്മയുടെ സ്നേഹം ഒരിക്കലും നൽകരുതായിരുന്നു.. ..

ഓരോന്ന് ചിന്തിച്ച് വീടെത്തിയതറിഞ്ഞില്ല….

ഡോക്ടറാണ് ആദ്യം ഇറങ്ങിയത്….

” ഇറങ്ങി വാ… ഇതാണ് ഇനി നിൻ്റെ വീട്…” നീരജ പുഞ്ചിരിയോടെ അവളെ വീട്ടിലേക്ക് ക്ഷണിച്ചു…

എനിക്ക് മടി തോന്നി… ആർഭാടമായ ഇരുന്നില വീട്….

ജോലിക്കാരിയാവും… ഒരു പ്രായമുള്ള സ്ത്രീ വന്ന് ഡിക്കിയിൽ നിന്ന് ബാഗ് എടുത്തു വീടിനകത്തേക്ക് പോയി….

ഡോക്ടർ എന്നെ കൈ പിടിച്ച് അകത്തേക്ക് വിളിച്ച് കൊണ്ടുപോയി…

ഡോക്ടറിൻ്റെ ഭർത്താവ് ഹേമന്തിനെ എങ്ങും കണ്ടില്ല…..

എനിക്കുള്ള മുറി കാണിച്ചു തന്നു… –

” പ്രശ്നങ്ങളൊക്കെ എന്താണെന്ന് പിന്നീട് സംസാരിക്കാം….ആദ്യം കുളിച്ചിട്ട് ഫ്രഷ് ആയി വാ…. ചായ കുടിച്ചാൽ ഈ ക്ഷീണമൊക്കെ മാറും…. ..” നീരജ വാത്സല്യത്തോടെ പറഞ്ഞു…

“ശരി ഞാൻ കുളിച്ചിട്ട് വരാം “എന്ന് പറഞ്ഞ് ബാഗിൽ നിന്നും മാറിയിടാനുള്ള ഡ്രസ്സ് എടുത്തു…

നീരജ മുറിയിൽ നിന്ന് പോയി കഴിഞ്ഞപ്പോൾ ഞാൻ കുളിക്കാൻ കയറി…

വേഗം കുളിച്ച് ഡ്രസ്സ് മാറി….. ഹാളിലേക്ക് ചെന്നപ്പോൾ ഹേമന്ത് സാറിൻ്റെ സംസാരിക്കുന്ന ശബ്ദം കേട്ടു….

”എന്ത് പ്രശ്നമായാലും സ്വാതിയെ വിളിച്ച് കൊണ്ട് വന്നത് ശരിയായില്ല… കണ്ണൻ നല്ല പയ്യനാ…

അവൻ്റെ ഭാഗത്ത് നിന്ന് എന്ത് പ്രശ്നമുണ്ടാവാനാ..

. പിന്നെ എഗ്രിമെൻറിൻ്റെ കാര്യം…

അത് പിന്നെ താൻ നിർബന്ധിച്ചിട്ടല്ലേ അവർ എഗ്രിമെൻ്റ് തയ്യാറാക്കിയത്…..

ഒരു പെൺകുട്ടിയുടെ ജീവിതം മൂന്നു വർഷം കൊണ്ട് തീർന്നു….

താലികെട്ടി കൂടെ കൊണ്ട് പോയിട്ട് ഇങ്ങനെയാണോ വിളിച്ച് കൊണ്ടുവരുന്നത്.

.. കണ്ണൻ്റെ വീട്ടുകാരോട് എന്താ കാര്യമെന്ന് അന്വഷിച്ച് പരിഹരിക്കാൻ ശ്രമിക്കണമായിരുന്നു ” ഹേമന്ത് നീരജയെ കുറ്റപ്പെടുത്തി….

“ഏട്ടൻ എന്നെ എന്തിനാണ് കുറ്റപ്പെടുത്തുന്നത്….

ഞാൻ ചെല്ലുമ്പോൾ കണ്ടത് സ്വാതി കരഞ്ഞ് കൊണ്ട് ബാഗുമായി ഇറങ്ങി വരുന്നത്…..

അപ്പോൾ ഞാൻ അവളെ കൂടെ കൂട്ടിയില്ലാരുന്നേൽ അവൾ മറ്റെവിടെയെങ്കിലും പോയേന്നെ….

അവളുടെ മുഖത്തെ ഭാവം എന്താണെന്ന് ഒരു പിടിയുമില്ല…

. എന്തോ വല്യ പ്രശ്നമാണ്…. അല്ലെങ്കിൽ സ്വാതി ആ വിട്ടിൽ നിന്ന് ഇറങ്ങി പോരില്ലായിരുന്നു…..

എന്തായാലും അവളായി തന്നെ പറയട്ടെ…..

നമ്മൾ നിർബന്ധിക്കണ്ട…. കുറച്ച് നേരം തനിച്ചിരിക്കുമ്പോൾ മനസ്സൊന്ന് തണുക്കും” നീരജ പറഞ്ഞു..

ഞാൻ ഹാളിലേക്ക് വന്നത് കണ്ട് അവർ തമ്മിൽ സംസാരം നിർത്തി….

“വാ സ്വാതി ചായ കുടിക്കാം” നീരജ വിളിച്ചു…

ഞാൻ സ്വൽപ്പം മടിയോടെ ചെന്നു…..

എനിക്കുള്ള ചായ ഞാൻ എടുത്തു…. മുറ്റത്തേക്ക് നടന്നു….

. സമയം സന്ധ്യയോട്ടുത്തു…

മുറ്റത്ത് നല്ലൊരു പൂന്തോട്ടം കണ്ട് അങ്ങോട്ടേക്ക് ചെന്നു…..

മുറ്റത്ത് നിന്ന് പൂക്കളെയോരോന്നും നോക്കി കൊണ്ട് ചായ കുടിച്ചു….

. തൻ്റെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിച്ചത്…

എല്ലാം ഒരു സ്വപ്നം പോലെ തോന്നുകയാണ്..

അച്ഛൻ്റെ മുഖം പോലും കാണാനുള്ള ഭാഗ്യം ദൈവം തന്നില്ല….

അമ്മ ഒരുപാട് കഷ്ട്ടപ്പെട്ടിട്ടാണ് പഠിപ്പിച്ചത്….

അമ്മയുടെ ആഗ്രഹപ്രകാരമായിരുന്നു നഴ്സിംഗ് എടുത്തത്….

പഠിപ്പ് കഴിഞ്ഞ് തിരിച്ച് വന്ന് കഴിഞ്ഞാണ് അമ്മയ്ക്ക് ക്യാൻസറിൻ്റെ ലക്ഷണങ്ങൾ കണ്ടത്….

ചികിത്സകളുമായി മുൻപോട്ടു പോകുമ്പോൾ അമ്മയെയും ദൈവം തന്നിൽ നിന്നകറ്റുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു…

അമ്മ വിട്ട് പോയപ്പോൾ ഇനിയെന്ത് എന്ന അവസ്ഥയിൽ കഴിയുകയായിരുന്നു….

എല്ലാത്തിനും കൊച്ഛച്ചനെ ബുദ്ധിമുട്ടിക്കണമല്ലോ എന്ന് തോന്നിയപ്പോഴാണ് നീരജ ഡോക്ടറിൻ്റെ ആശുപത്രിയിൽ ജോലിക്ക് വന്നത്…..

പിന്നീട് വിവാഹവും അവരുടെ സ്വാർത്ഥ ലാഭത്തിന് വേണ്ടി തൻ്റെ ജീവിതം ഇങ്ങനെയാക്കിയ കൊച്ഛച്ചനോട് ദേഷ്യം തോന്നി….

നാളെ തന്നെ കൊച്ഛച്ചനെ കാണാൻ പോണം…..

എഗ്രിമെൻ്റ് കഴിഞ്ഞ് തിരിച്ച് ഇറങ്ങുമ്പോൾ എന്തോ ഒരു രഹസ്യം പറയാനുണ്ട് എന്ന് പറഞ്ഞിരുന്നു…

അത് എന്താണെന്ന് അറിയണം.’…. ഓരോന്ന് മനസ്സിൽ തീരുമാനിച്ചു…

. വീടനകത്തേക്ക് പോകാനായി തിരിഞ്ഞപ്പോൾ ഹേമന്ത് സർ നിൽക്കുന്നു… ഞാൻ മുഖം കുനിച്ച് നിന്നു….

“സ്വാതി വാ… എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട് ” എന്ന് പറഞ്ഞ് ഹേമന്ത് സർ വിളിച്ചു..

ഹേമന്ത് സാറിൻ്റെ പുറകേ വീടിനകത്തേക്ക് കയറിയപ്പോൾ അവിടെ നീരജ ഡോക്ടർ ഹാളിൽ കാത്തിരിക്കുന്നുണ്ടായിരുന്നു…

“സ്വാതി ഏട്ടൻ എന്നെ കുറ്റപ്പെടുത്തുകയാണ് നിന്നെ വിളിച്ച് കൊണ്ടുവന്നതിൽ…. നിൻ്റെ പ്രശ്നം എന്താണെങ്കിലും ഇപ്പോൾ തന്നെ പരിഹരിക്കാം….

വാ കണ്ണൻ്റെ വീട്ടിലേക്ക് പോകാം “…. നീരജ ഇത്തിരി വിഷമിച്ചാന്നെങ്കിലും പറഞ്ഞു….

കോളിംഗ് ബെൽ മുഴങ്ങി….

ഹേമന്ത് സർ പോയി വാതിൽ തുറന്നു…

വാതിൽ തുറന്നതും കണ്ടത് കണ്ണേട്ടനെയാണ്… കൈയ്യിൽ കുറെ ഫയലുകളും ഉണ്ട്….

ഞാൻ വേഗം മുറിയിലേക്ക് നടന്നു…

“സ്വാതിയോട് സംസാരിക്കണം… എഗ്രിമെൻ്റിനെ കുറിച്ച് മാത്രം ” എന്ന് കണ്ണേട്ടൻ പറയുന്നത് എനിക്ക് കേൾക്കാം…

” സ്വാതി മുറിയിൽ ഉണ്ട്…. ” ഹേമന്ത് സാറിൻ്റെ ശബ്ദം കേട്ടതും ആകെയൊരു പരിഭ്രമം….

പുറകിൽ കാൽ പെരുമാറ്റം കേട്ടതും കണ്ണേട്ടൻ മുറിയിൽ വന്നു എന്ന് മനസ്സിലായി ഞാൻ തിരിഞ്ഞ് നോക്കാതെ ജനലിൽകൂടി പുറത്തേക്ക് നോക്കിയിരുന്നു….

“സ്വാതി ” എന്ന് കണ്ണേട്ടൻ വിളിച്ചപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞൊഴുകി…. ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം….

ഇങ്ങനെയൊരു വിളി കേൾക്കാനായിരുന്നു ഇത്രയു നാൾ കാത്തിരുന്നത്….. ഓരോ നിമിഷവും കാതോർത്തിരുന്നു…

മനസ്സിൽ ഒരു പാട് സന്തോഷം തോന്നി….

പക്ഷേ അതെ സമയം കുറച്ച് മുൻപ് സംഭവിച്ച കാര്യങ്ങൾ ഓർത്തപ്പോൾ ഉയർന്ന് പൊങ്ങിയ സന്തോഷത്തെ എൻ്റെ മനസ്സിനുള്ളിൽ തന്നെ അടക്കി നിർത്തി…

കതക് കുറ്റിയിടുന്ന ശബ്ദം കേട്ടതും ഞാൻ ഞെട്ടിതിരിഞ്ഞു….

കണ്ണേട്ടൻ എന്നെ ഒരു പുഞ്ചിരിയോടെ നോക്കി നിൽക്കുകയാണ്…

“എന്താ കതകടച്ചത്.. തുറന്നിട്ടാൽ മതി” കണ്ണേട്ടൻ്റ തീഷ്ണമായ നോട്ടത്തിൽ ഞാൻ തളർന്ന് പോകുമെന്ന് തോന്നി…

“എനിക്ക് നിന്നോട് സംസാരിക്കണം ഇവിടെ വന്നിരിക്ക് ” കസേര എനിക്ക് നേരെ വലിച്ചിട്ടു….

“എനിക്ക് ഒന്നും സംസാരിക്കാനില്ല…. ” ഞാൻ മുഖം തിരിച്ചു….

” എൻ്റെ പെണ്ണേ… നീയിങ്ങ് വരുന്നുണ്ടോ ” കണ്ണേട്ടൻ എന്നരികിലേക്ക് നടന്നു വരുമ്പോൾ എൻ്റെ കാലിലൂടെ ഒരു വിറയൽ പാഞ്ഞു പോയി….

എൻ്റെ കൈയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് കസേരയുടെ അടുത്തേക്ക് നടന്നു.. .’

കസേരയിൽ പിടിച്ചിരുത്തി… എൻ്റെ കൈയ്യിൽ നിന്ന് പിടിവിടാതെ കണ്ണേട്ടൻ എനിക്കഭിമുഖമായി കസേരയിട്ടിരുന്നു…

“കൈവിട്” ഞാൻ ദേഷ്യത്തിൽ ഉറക്കെ പറഞ്ഞു….

കണ്ണേട്ടൻ കുറച്ചൂടെ എന്നരികിലേക്ക് കസേര നീക്കിയിട്ടിരുന്നു….

“എനിക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞിട്ടേ ഞാൻ ഇന്ന് തിരിച്ച് പോകുന്നുള്ളു… അതു വരെ ഞാൻ ഈ മുറിയിൽ തന്നെ കാണും… ” കണ്ണേട്ടൻ ഉറച്ച സ്വരത്തിൽ പറഞ്ഞു… –

ഞാൻ കൈവിടുവിക്കാൻ ശ്രമിച്ചു…

“എനിക്ക് ഒന്നും കേൾക്കണ്ട… ഞാൻ നേരിട്ട് കണ്ടതല്ലേ….

പൂർവ്വ കാമുകിയേയും കെട്ടി പിടിച്ച് നിൽക്കുന്നത്….

ഹോ എന്തായിരുന്നു… അവൾ കണ്ണേട്ടൻ്റെ നെഞ്ചിൽ വീണു കരയുന്നു..

.. ആ പോട്ടെ എന്ന് പറഞ്ഞ് പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നു….

എനിക്കെല്ലാം മനസ്സിലായി.. ഞാൻ കണ്ണുപൊട്ടിയുമല്ല…. മന്ദബുദ്ധിയുമല്ല “… മനസ്സിലുളള ദേഷ്യമെല്ലാം വാക്കുകളായി പുറത്തേക്ക് വന്നു….

കണ്ണേട്ടൻ എൻ്റെ കണ്ണുകളിലേക്ക് നോക്കി…

” അതു മാത്രമേയുള്ളോ…. എൻ്റെയും ശ്വേതക്കിടയിലേയും എങ്ങനെയുള്ള ബന്ധമാണ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്… എന്നിട്ടും നിനക്ക് എന്നെ സംശയമാണോ.. ”

കുസൃതി ചിരിയോടെ എന്നെ നോക്കി….

എൻ്റെ കൈയ്യിലെ പിടി വിട്ടു….

കണ്ണേട്ടൻ പിടിവിട്ടതും ഞാൻ എഴുന്നേറ്റു വീണ്ടും ജനാലക്കരുകിൽ പോയി പുറത്തേക്ക് നോക്കി നിന്നു….

“പിന്നെ എങ്ങനെ സംശയിക്കാതിരിക്കും… വൃന്ദ മോൾ പറഞ്ഞല്ലോ ദിവസവും അവളും അമ്മയും വീട്ടിൽ വരുമെന്ന്….

ഞാൻ ഓഫീസിലേക്ക് പോയി കഴിഞ്ഞു വരുന്നു… ഞാൻ ഓഫീസിൽ നിന്ന് തിരിച്ച് വരുമ്പോഴേക്ക് തിരിച്ച് പോകും എന്നൊക്കെ…

ഇത്രയു അറിഞ്ഞിട്ട് ഞാൻ വന്ന് നോക്കുമ്പോൾ രണ്ട് പേരു് കെട്ടി പിടിച്ച് നിൽക്കുന്നത്..” ഞാൻ മുഖം തിരിച്ചു….

” അവളുടെ സ്വഭാവത്തെ കുറിച്ചും ഞാൻ അതിൽ പറഞ്ഞതല്ലേ….

നീ വായിച്ചതല്ലേ… എന്നേക്കാൾ നല്ല ബന്ധം കിട്ടിയപ്പോൾ എന്നെ ഉപേക്ഷിച്ച് പോയവൾ ആണ്….

ഞാൻ മരിച്ച് പോകും എന്ന് കരുതി മരിക്കും മുന്നേ മറ്റൊരുവനെ സ്വീകരിക്കാൻ തയ്യാറാവൾ…..

അവളെ ഒരിക്കൽ ജീവന് തുല്യം സ്നേഹിച്ചിരുന്നു…

സ്വന്തമാക്കാൻ കൊതിച്ചിരുന്നു….

അവൾ വിവാഹo കഴിച്ചയാളെ ഉപേക്ഷിച്ച് വന്നാലും താലികെട്ടിയ നിന്നെ ഉപേക്ഷിച്ച് ശ്വേതയെ ഞാൻ സ്വീകരിക്കില്ല…

കാരണം അവളോടുള്ള പ്രണയം എൻ്റെ മനസ്സിൽ എന്നോ മരിച്ചു കഴിഞ്ഞു…… – “… കണ്ണേട്ടൻ പറഞ്ഞു നിർത്തിയപ്പോൾ അടുത്തേക്ക് ഓടി ചെല്ലണമെന്ന് മനസ്സ് കൊതിച്ചെങ്കിലും തിരിഞ്ഞ് നോക്കാതെ പുറത്തേക്ക് നോക്കി നിന്നു….

തൊട്ടു പുറകിൽ കണ്ണേട്ടൻ്റെ നിൽക്കുന്നുണ്ട്… ആ നെഞ്ചിൽ ചാരാൻ മനസ്സ് കൊതിക്കുന്നുണ്ട്.. പക്ഷേ പാടില്ല… ഇതിലൊന്നും തളരില്ല… അപ്പോൾ ഞാൻ കണ്മുന്നിൽ കണ്ടതോ….

“നമ്മൾ തമ്മിൽ എഗ്രിമെൻ്റെ ബന്ധമല്ലേയുള്ളു കണ്ണേട്ടാ….

ഞാൻ എൻ്റെ ഡ്യൂട്ടി ചെയ്തു…. അതിനുള്ള ശമ്പളവും മാസാമാസം എൻ്റെ അക്കൗണ്ടിൽ വരുന്നുണ്ടായിരുന്നു…

അത് മാത്രം ഞാൻ നോക്കിയാൽ മതിയായിരുന്നു… കണക്ക് പറയുകയല്ല… എന്നാലും ഈ മൂന്നു വർഷം ഊണും ഉറക്കവും ഉപേക്ഷിച്ച് ഞാൻ പരിചരിച്ചതിന് ഒരർത്ഥവുമില്ലാതാക്കിയില്ലേ….

കണ്ണേട്ടൻ്റെ ശബ്ദം ആദ്യം ഞാൻ കേൾക്കണമെന്ന് വെറുതെ സ്വപ്നം കണ്ടു നടന്നു…

മൂന്നു മാസമായി സംസാരശേഷി തിരികെ കിട്ടിയിട്ടും എന്നോടൊന്ന് പറയാൻ തോന്നിയോ.. ഞാൻ ഇത്രയും നാൾ വിഡ്ഢിവേഷം കെട്ടിയാടുകയായിരുന്നു അവിടെ…

എനിക്കിന്ന് മനസ്സിലായി… ഞാനവിടെ ആരുമല്ലായിരുന്നു… ശ്വേത പറഞ്ഞത് പോലെ ഒരു ജോലിക്കാരി മാത്രം… ” എന്ന് പറയുമ്പോൾ കരഞ്ഞ് പോയി…

തളർന്ന് പോകാതിരിക്കാൻ ജനൽ കമ്പിയിൽ ഇരുകൈകളും മുറുകെ പിടിച്ചു മുഖം കുനിച്ചു………..

എൻ്റെ കൈകളെ കണ്ണേട്ടൻ്റെ കൈകൾ പൊതിഞ്ഞു പിടിച്ചു…. കൈവിടുവിക്കാൻ പാഴ്ശ്രമം നടത്തി…

” ശരിയാണ് ഇത് വരെ ജോലിക്കാരിയായിരുന്നു…

. ഞാൻ സംസാരിച്ച് തുടങ്ങിയതോടെ നീ എഗ്രിമെൻ്റിൽ നിന്ന് സ്വതത്രയായി…

ഡോക്ടർ നീരജ പറഞ്ഞിരുന്നു മനോഹറിനെ പറ്റി.. നിനക്ക് ചേരും.. മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചതാണ് എഗ്രിമെൻ്റ് കഴിഞ്ഞാൽ നീ തിരിച്ച് പോകും എന്ന്……

. നീയെന്നെ അവഗണിച്ചപ്പോഴാണ് ഞാൻ എത്ര മാത്രം നിന്നെ ആഗ്രഹിക്കുന്നു എന്ന് അറിഞ്ഞത്….
.സംസാരശേഷി കിട്ടിയപ്പോൾ പക്ഷേ നിന്നെ ആർക്കും വിട്ട് കൊടുക്കാൻ തോന്നിയില്ല….

നീയെൻ്റെ കൂടെ നിൽക്കാൻ ജീവിതകാലം മുഴുവൻ സംസാരശേഷിയില്ലാത്തവനാകാൻ എനിക്ക് സന്തോഷമേയുള്ളു….

ഇപ്പോൾ ഉടനെ വരണമെന്നില്ല….

നിൻ്റെ മനസ്സിൻ്റെ വിഷമങ്ങൾ മാറിയിട്ട് വാ… ഞാൻ കാത്തിരിക്കും “… ഇല്ലെങ്കിലും എനിക്ക് ദേഷ്യമില്ല….

മനോഹറിനെ വിവാഹം കഴിച്ച് സന്തോഷമായി കഴിയുന്നത് ഏതെങ്കിലും ഒരു കോണിൽ മറഞ്ഞ് നിന്ന് കണ്ടോളാം…

എന്നെ വെറുക്കരുത് എന്ന അപേക്ഷ മാത്രം…. എഗ്രിമെൻ്റ് പേപ്പഴ്സ് എല്ലാം ഫയലിലാക്കി തിരികെ കൊണ്ടു വന്നിട്ടുണ്ട്.. എല്ലാം ക്ലോസ്സ് ചെയ്തു..

.. ഇനി ഞാൻ ഒരു ശല്യത്തിനും വരില്ല…. എന്നെ ഇത്രയും ആരോഗ്യവാനാക്കി തന്നതിന് നന്ദി ….. എനിക്കിത്രയെങ്കിലും നിന്നോട് പറയണം എന്ന് തോന്നി…

അല്ലെങ്കിൽ നിൻ്റെ മനസ്സ് എന്നെയോർത്ത് വേദനിക്കും… ഞാൻ പോട്ടെ…… പിന്നെയൊരു കാര്യം ഞാൻ മൂന്ന് മാസമേ ഞാൻ നിന്നോട് പറയാതെ കള്ളത്തരം കാണിച്ചുള്ളു..

പക്ഷേ നീ ഒരു കാര്യം മാത്രം എന്നിൽ നിന്ന് മറച്ചു വച്ചിട്ടും ഞാനിന്ന് വരെ അറിഞ്ഞതായി ഭാവിച്ചിട്ടില്ല…..

ഇനിയെല്ലാം നിൻ്റെ ഇഷ്ട്ടം….” കണ്ണേട്ടൻ പറയുമ്പോൾ ശബ്ദമിടറി തുടങ്ങിയിരുന്നു…

കണ്ണേട്ടൻ എൻ്റെ കൈയ്യിലെ പിടി വിട്ടു…. കതക് തുറന്ന് മുറി വിട്ട് പോവുന്നത് ഞാൻ അറിഞ്ഞു….

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വാതിയുടെ സ്വന്തം : ഭാഗം 1

സ്വാതിയുടെ സ്വന്തം : ഭാഗം 2

സ്വാതിയുടെ സ്വന്തം : ഭാഗം 3

സ്വാതിയുടെ സ്വന്തം : ഭാഗം 4

സ്വാതിയുടെ സ്വന്തം : ഭാഗം 5

സ്വാതിയുടെ സ്വന്തം : ഭാഗം 6

സ്വാതിയുടെ സ്വന്തം : ഭാഗം 7

സ്വാതിയുടെ സ്വന്തം : ഭാഗം 8

സ്വാതിയുടെ സ്വന്തം : ഭാഗം 9