Friday, November 22, 2024
Novel

സൂര്യതേജസ്സ് : ഭാഗം 9

നോവൽ
******
എഴുത്തുകാരി: ബിജി

തീർത്ഥനും തപസ്സിയും ആക്സിഡന്റിൽ മരണപ്പെട്ടു
അതറിഞ്ഞ സാരംഗി ആത്മഹത്യ ചെയ്തു…….

വീണ്ടും ആ രംഗം മുൻപിൽ തെളിഞ്ഞപോൽ സൂര്യൻ കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു….

തന്റെ മുന്നിൽ പൊട്ടിക്കരയുന്ന ആ ഇരുപത്തിയേഴുകാരനെ അത്രമേൽ അലിവോടെ നോക്കി……

നീയെന്നെ വീണ്ടും…… വീണ്ടും വേദനിപ്പിക്കുകയാണല്ലോ സൂര്യ…..

ഹൃദയത്തിൽ വേദന ജ്വാലയായി മാറുന്നു
കനലുകൾ എരിയുന്നനെരിപ്പോടിൻ വേദന ഞാനറിയുന്നു…….

ക്രൂരമാം വിധിയെ തടുക്കാനാവുമോ എത്രമേൽ നിന്നിൽ നിന്ന് ഓടിയൊളിച്ചാലും….
അത്രമേൽ ഭ്രാന്തമായി നീ

എന്നിലേക്കാഴ്ന്നിറങ്ങിടുന്നു
തീരാത്ത നൊമ്പരമായി
ആത്മാവിലെന്നും എരിയുന്ന
കനലായി നീ നിന്നിടുന്നു

ഒരു വാക്കു കൊണ്ടുപോലും ആശ്വസിപ്പിക്കാനാകാതെ
വീണ്ടും…. വീണ്ടും അവനെത്തന്നെ
കണ്ണിമ വെട്ടാതെ നോക്കി നിന്നു……

സൂര്യനും അവളെ വേദന കടിച്ചമർത്തി നോക്കി
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി

ടി ചട്ടമ്പി …… വല്ലാതെ ബോറാകുന്നുണ്ട് ഈ ശോകം സീൻസ്
നമ്മുക്കൊന്നു മാറ്റിപ്പിടിച്ചാലോ സ്വന്തം വേദനയിലും അവളുടെ കണ്ണുനീര് അവനെ നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു

കാത്തു അവരുടെ ഇടയിലേക്ക് ഓടി വന്നു
രണ്ടും റൊമാൻസ് ഒന്നും അല്ലല്ലോ
ഇടയിൽ വന്ന് ശല്യപ്പെടുത്തിയെന്ന് തോന്നരുത് ചിരിച്ചോണ്ട് കാത്തു പറഞ്ഞു

ബെസ്റ്റ്….. ആരോടാ ഈ പറയുന്നത്
നിന്റെ ചേച്ചീടെ റൊമാൻസ്……അമ്മമ്മോ
മച്ചാനെ വാ…….പാട്ടും……..നീ കണ്ടിട്ടില്ലല്ലോ പെറ്റതള്ള സഹിക്കില്ല…. സൂര്യൻ പൊട്ടിച്ചിരിച്ചു…….

ഇതെന്തു ജന്മം ഇത്ര നേരവും മോങ്ങുവായിരുന്നു തന്നെ കളിയാക്കാൻ അവസരം കിട്ടിയപ്പോൾ എന്താ സന്തോഷം ഒടുക്കത്തെ ചിരിയും…….

കല്യാണി അവനെ കണ്ണുരുട്ടി കാണിച്ചു…..
അതേ…. ലൂസിഫറെ ഞാൻ വന്നത് ദാ നമ്മുടെ സ്കാനിങ് കൊച്ച്‌ വിടുന്ന ലക്ഷണമില്ല…….

ലൂസിഫറിന്റെ പേരും നാളും ഒക്കെ ചോദിച്ചു.
തനിച്ചു സംസാരിക്കണമെന്ന്

നിനക്ക് വേറൊരു പണിയുമില്ലേടി കല്യാണി കാത്തുവിനോട് ചൂടായി…..

ഞാൻ റെഡിയല്ലെ ….. സൂര്യൻ കൃസൃതി കണ്ണാൽ ചിരിച്ചു
അയ്യടാ !!! എന്നാ കിണി ഇയാൾടെ കണ്ണിന്ന് ഞാൻ കുത്തിപൊട്ടിക്കും കല്യാണിക്ക് അരിശം വന്നു…….

ഹലോ!!!!
ഞാൻ കാദംബരി……

ബ്ലൂ ചുരിദാർ പെൺകുട്ടി സൂര്യനു നേരെ കൈനീട്ടി ഷേക് ഹാൻഡ് ചെയ്തോണ്ട് സൂര്യൻ പറഞ്ഞു
ഹായ്….. ഞാൻ സൂര്യൻ

നമുക്കങ്ങട് മാറി നിന്നു സംസാരിച്ചാലോ കാദംബരി സൂര്യനോട് പറഞ്ഞു

ഓ…. ഷുവർ ……..
കല്യാണിയുടെ കാർമേഘം മൂടിയ മുഖം പാളി നോക്കി കുസൃതി ചിരിയാൽ ആ പെൺകുട്ടിയുമായി ഗാർഡൻ ഏരിയയിലേക്ക് മാറി നിന്നു.

വെറുതയല്ല ഇയാളെപ്പറ്റി പോലീസുകാരൻ പറഞ്ഞത് എത്ര ശരിയാണ്
അവര് സംസാരിക്കുന്നത് കുശുമ്പോടെ നോക്കിക്കൊണ്ട് മനസ്സിൽ പറഞ്ഞു.

🎶കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം
കാക്ക കൊത്തി പോയേ……🎶

കാത്തു പാടി കൊണ്ട് കല്യാണിയെ നോക്കി
കല്യാണിയുടെ ദേഷ്യം കണ്ടതും പാടി കൊണ്ടിരുന്നത് നിർത്തി കാത്തു ഊഞ്ഞാലിന്റെ അരികിലേക്ക് ഓടി

കാദംബരിയോട് സംസാരമൊക്കെ കഴിഞ്ഞ് ചിരിയോടെ സൂര്യൻ അവരുടെയടുത്തേക്ക് എത്തി
കല്യാണി കാദംബരിയെ നോക്കിയപ്പോൾ അതുവരെ പ്രകാശിച്ചിരുന്ന കൊച്ചിന്റെ മുഖം ഇരുണ്ടിരിക്കുന്നു……

കല്യാണി ഊഹിച്ചു ഭരണിപ്പാട്ട് ലൈവ് നടന്നു കാണും

എന്തായി ലൂസിഫറെ വല്ല് ഗുണവും ഉണ്ടോ കാത്തു ആകാംക്ഷയോട് ചോദിച്ചു…….

അവളുടെ പറച്ചിൽ കേട്ട് കല്യാണി പല്ലു ഞെരിച്ചു……

ഈ സൂര്യൻ പോയാൽ എന്താ നടക്കാത്തത് ആ പെൺകൊച്ചിന് നമ്മളെയങ്ങ് വല്ലാണ്ട് ബോധിച്ചു. അസ്ഥിക്ക് പിടിച്ചുത്രേ
നാളെ കാണാന്നു പറഞ്ഞു ഫോൺ നമ്പറും തന്നു

കല്യാണിക്ക് ദേഷ്യം ഇരച്ചു കയറി അവനെ നോക്കി പുച്ഛത്തിൽ ചിറി കോട്ടിക്കൊണ്ട് വേഗത്തിൽ പാർക്കിന് വെളിയിലേക്ക് നടന്നു

ഹാ….. അങ്ങനങ്ങു പോയാലോ ചട്ടമ്പി
നില്ക്ക് പറയട്ടെ…. സൂര്യൻ അവളുടെ കൈയ്യിൽ പിടിച്ച് നിർത്തി…..

എന്താടി …… ചെറിയ കുശുമ്പൊക്കെ മണക്കുന്നുണ്ടല്ലോ ഈ തല്ലുകൊള്ളിയോട്‌ ലേശം പ്രണയമൊക്കെ തോന്നി തുടങ്ങിയോ…..

അവസാനം പറയുമോ സൂര്യനില്ലാണ്ട് ജീവിക്കാൻ കഴിയില്ലെന്ന്…..

ആ കണ്ണുകളിലെ കൃസൃതിയെ നേരിടാൻ കഴിയാതെ കല്യാണി മുഖം താഴ്ത്തി

കാത്തുവേ……. നമുക്കങ്ങ് തെറിച്ചാലോ ….. തിരയെണ്ണാൻ പോയാലോ……

ഓകെ ഡൺ കാത്തു……. ലൂസിഫറിൽ കയറി ഇരുന്നു.
ഇനി നിന്നെ ഞാൻ എടുത്ത് കയറ്റണോ……. സൂര്യൻ ചോദിച്ചതും

പോടാ…..
കല്യാണി അവനെ ചുണ്ട് വക്രിച്ച് കാണിച്ചിട്ട് ഓട്ടോയിൽ കയറി ഇരുന്നു

നിന്റെ അഹങ്കാരം ഞാൻ തീർത്തു തരാമെടീ മനസ്സിൽ പറഞ്ഞിട്ട് ചിരിച്ചോണ്ട് വണ്ടി എടുത്തു.……

വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ഗ്ലാസിലൂടെ നോക്കിയ സൂര്യൻ കാണുന്നത് മുഖം വീർപ്പിച്ച് പുറത്തേക്ക് നോക്കിയിരിക്കുന്ന കല്യാണിയെ ആണ്.

അവളുടെ കുറുമ്പും ആ പിണങ്ങുമ്പോൾ വീർപ്പിച്ചു വച്ചിരിക്കുന്ന മുഖവും സൂര്യന്റെ മനസ്സിന് എന്തെന്നില്ലാത്ത തണുപ്പ് നല്കുന്നതായിരുന്നു.

നീയെനിക്ക് ആരാണ് എന്ന ചോദ്യത്തിന് ഉത്തരം പലതാണ്. എങ്കിലും ഏറ്റവും ലളിതമായി പറഞ്ഞാൽ ഇടറി വീഴുമെന്നു കരുതിയ വഴികളിലെല്ലാം എനിക്ക് കരുതലായി വന്നവളാണ് നീ…
നീ എനിക്ക് അത്രമേൽ പ്രിയപ്പെട്ടവളാകുന്നു

ഓല കൊണ്ടു മേഞ്ഞ ഒരു കുടിലിന് മുന്നിൽ ഓട്ടോ നിർത്തി……
കാത്തുവേ ഫുഡ് അടിച്ചാലോ…..

സൂര്യന്റെ ചോദ്യമാണ് എന്തോ ആലോചിച്ചിരുന്ന കല്യാണിയെ ഉണർത്തിയത്.
ഇറങ്ങ് ചേച്ചി……
കല്യാണി ഇറങ്ങിയതും കാത്തു ചാടിയിറങ്ങി…..

“”പപ്പടം….””
കുടിലിന്റെ മുന്നിൽ ബോർഡിൽ എഴുതിയിരിക്കുന്നു.

അതെന്താ ലൂസിഫറെ “”പപ്പടം””
അതീ ചിന്ന ഭക്ഷണശാലയുടെ പേരാടീ കാന്താരി….
അവർ ഉള്ളിലേക്ക് കയറി

നല്ല വൃത്തിയുള്ള അന്തരീക്ഷം ഓപ്പണായിട്ടു തന്നെയാണ് പാചകം എല്ലാം മൺപാത്രങ്ങളിൽ……

ഭക്ഷണമെല്ലാം തയ്യാറാക്കുന്നത് വിറകുഅടുപ്പിലാണ് …..അമ്മിക്കല്ലിൽ അരച്ചെടുത്ത് ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ സ്വാദൊന്നു വേറെ തന്നെയാണേ…..

നമ്മുടെ വീട്ടീനുള്ളിലെ അന്തരീക്ഷം
കല്യാണിക്ക് ശരിക്കും അവിടം ഇഷ്ടപ്പെട്ടു സൂര്യനെ പോലെ തന്നെ എല്ലാം വ്യത്യസ്തമാണ്
ടോ….. ഡാനീ….. താനിതെവിടെ പോയി കിടക്കുവാ……
സൂര്യൻ ഉറക്കെ വിളിച്ചു

അപ്പോഴേക്കും ഒരു യുവതി ഇറങ്ങി വന്നു സൂര്യേട്ടാ ഡാനിച്ചൻ ഇവിടില്ല കുറച്ചു കൃഷിയുണ്ട് അവിടേക്ക് പോയേക്കുവാ…….

എന്നാ അച്ചായത്തി ഊണ് എടുത്തോളൂ…..
ഇവിടെ നിലത്തിരുന്നാണ് ഭക്ഷണം കഴിക്കേണ്ടത്

ആനി കൊച്ചേ പായ ഞാൻ വിരിച്ചോളാം സൂര്യൻ തഴപ്പായ നിലത്തു വിരിച്ചു ആനി വാഴയിലയിൽ ആവി പറക്കുന്ന കുത്തരി ചോറു വിളമ്പി സൂര്യൻ ഇരുന്നതിന്റെ അടുത്താണ് കാത്തു ഇരുന്നത്

കല്യാണി കാത്തുവിനടുത്ത് ഇരിക്കാൻ ചെന്നതും ആനി ഇലയിട്ട് ചോറുവിളമ്പിയത് സൂര്യന് ഇപ്പുറത്തും
നിവർത്തിയില്ലാതെ കല്യാണി സൂര്യന് അടുത്തു പോയിരുന്നു.

ചട്ടമ്പിക്ക് രാത്രിയിൽ സൂര്യനെ കെട്ടിപ്പിടിച്ച്‌ കിടക്കാം അടുത്തിരിക്കാനാ പറ്റാത്തത് അല്ലേ അവൾ മാത്രം കേൾക്കാൻ പാകത്തിൽ സൂര്യൻ പറഞ്ഞതും

ഇതിനെ ഇന്നു ഞാൻ വല്ല പൊട്ടക്കിണറ്റിലും തള്ളിയിടും കഷ്ടകാലത്തിന് പേടിച്ച് എന്തോ സ്വപ്നം കണ്ടിട്ടാ ചേർന്നു കിടന്നത് അതിന് ഈ കൊരങ്ങന്റെ വായിന്ന് ദിവസവും കേൾക്കണം കല്യാണി പിറുപിറുത്തു

ആനി വിഭവങ്ങളെല്ലാം ചെറിയ മൺചട്ടികളിൽ നിരത്തിവച്ചു
ഒരു വിരലുകൊണ്ട് തൊട്ടെടുക്കാൻ പാകത്തിൽ ഇഞ്ചിക്കറി, പാവയ്ക്ക മെഴുക്കുവരട്ടി, ഒഴിച്ചു കറിയായി കശുവണ്ടി തീയൽ , രസം മോരു കറി എത്തക്കായ്തൊലി പയറും ഇട്ട് തോരൻ കാന്താരിയും തേങ്ങയും വച്ച ചമ്മന്തി കൂടാതെ വേണ്ടവർക്ക് ഉണക്ക കപ്പയും പയറും ചേർത്തു കുഴച്ച് വേവിച്ചത് കൂടെ ചാള കൂടംപുളിയിട്ട് തേങ്ങ വറുത്തരച്ച് കറിവച്ചതും

കല്യാണിയുടെ ഇലയിൽ നിന്ന് ഇഞ്ചിക്കറി തൊട്ടു നാക്കിൽ വച്ചിട്ട്
ഹാ……. അന്തസ്സ് സൂര്യൻ ആനിയോട് പറഞ്ഞു
ആനി ഒന്നു ചിരിച്ചു.

അലവലാതി സ്വന്തം ഇലയിൽ നിന്നങ്ങ് തിന്നാൽ പോരെ തീറ്റ പണ്ടാരം ഞക്കാൻ വന്നേക്കുന്നു…..
കല്യാണി അവനെ നോക്കി കോക്രി കാണിച്ചു.

എല്ലാവരും കഴിച്ച് എഴുന്നേറ്റു
കല്യാണിയും കാത്തുവും ഇതുവരെ ഇതുപോലൊരു ഉച്ച ഊണ് കഴിച്ചിട്ടില്ലാരുന്നു.

കല്യാണി ആനിയോട് രുചികരമായ ഭക്ഷണത്തിന് നന്ദി പറഞ്ഞു
സൂപ്പറാരുന്നു ചേച്ചി വയറു പൊട്ടാറായി
ഊണിന്റ കാശൊക്കെ കൊടുത്ത് അവിടുന്ന് ഇറങ്ങി.

അയ്യോ എന്നെക്കൊണ്ടു പറ്റത്തില്ലേ എവിടേലും ഇരുന്നിട്ട് പോകാമേ കാത്തു വയറിൽ കൈവച്ച് അവിടെ നിന്ന് കിതച്ചു.

നാണക്കേടായല്ലോ ഇതിനെക്കൊണ്ട് കല്യാണി തലയിൽ കൈവച്ചു……

കാത്തു മോളെ എന്നാടാ സൂര്യൻ അവളെ ചേർത്തുപിടിച്ചു.

മൂക്കു മുട്ടെ കുത്തി കേറ്റീട്ട് നടക്കാനും വയ്യ ഇതിനെയെല്ലാം പുന്നാരിക്കുന്ന ഇയാൾക്കിട്ട് വേണം ആദ്യം കൊടുക്കാൻ കല്യാണി സൂര്യൻ കേൾക്കാതെ പുലമ്പി

കുറച്ചുനേരം സൂര്യൻ കാത്തുവിനെ ചേർത്തുപിടിച്ച് നടന്നു അവർ രണ്ടു പേരും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. കല്യാണി ഓട്ടോയിൽ കയറി ഇരുന്നു.

അല്പ്പസമയത്തിനുള്ളിൽ അവർ തിരിച്ചു വന്നു വണ്ടിയിൽ കയറി ബീച്ചിലേക്ക് തിരിച്ചു

കടലു കണ്ടത്യം കാത്തു ചാടിയിറങ്ങി ഓടി……

നിക്കെടി….. വീഴുമെടി കല്യാണി പുറകീന്നു വിളിച്ചു.

കല്യാണിയും സൂര്യന്യം കൂടി കാത്തുവിനടുത്തേക്ക് നടന്നു. കല്യാണിയുടെ കാല് പൂഴിമണ്ണിൽ പുതയുന്നുണ്ടായിരുന്നു

കാലൊന്നു വഴുക്കിയതും കല്യാണിയുടെ ചെരുപ്പിന്റെ വള്ളി പൊട്ടി
കല്യാണി ചെരുപ്പിൽ നോക്കി
നാശം നേരവും കാലവും നോക്കാതെ പൊട്ടിക്കോളും
അവളവിടെ വിഷമിച്ച നിന്നു.

…. സൂര്യൻ കുറച്ചു മുന്നോട്ടു പോയിരുന്നു കല്യാണിയെ കാണാഞ്ഞിട്ട് തിരിഞ്ഞു നോക്കിയപ്പോൾ അവൾ നിന്ന് ഡാൻസ് കളിക്കുന്നു
എന്നതാടി പൊട്ടിക്കാളി നടക്കാൻ മേലായോ…..

അവൾ ഒന്നും മിണ്ടാതെ നിന്നപ്പോൾ അവളുടെ അടുത്തെത്തി
പൊട്ടിയ ചെരുപ്പും പിടിച്ചോണ്ടു നില്പുണ്ട് ആള്.

ഒന്നും മിണ്ടാതെ അവളെ തൂക്കി തോളിലിട്ട് സൂര്യൻ കാത്തുവിനടുത്തേക്ക് നടന്നു.

ടോ……
താഴെയിറക്കെടോ അലവലാതി നിന്നെ കൊല്ലും ഞാൻ
അവള് കുതറിയിട്ടും അവൻ ഇറക്കിയില്ല
കാത്തുവിന്റെയടുത്ത് കൊണ്ടു നിർത്തി…..

തനിക്കെന്തിന്റെ സൂക്കേടാടോ
നാണമില്ലാത്തവൻ
അവൾ അവന്റടുത്ത് ചാടിക്കൊണ്ടിരുന്നു.

എന്റെ സൂക്കേട് നീ തീർത്തു തരുവോടി……
ഞാൻ റെഡി നീങ്ക റെഡിയാ……
സൂര്യൻ അഴകൊഴമ്പൻ മൂഡീൽ l അവളെ ചേർന്നു നിന്ന് ചോദിച്ചു

ഈ അലവലാതിയോട്‌ സംസാരിച്ചാൽ ശരിയാകില്ല കുറച്ചു മാറി നിന്നു പിന്നെ മിണ്ടാതെ കടലിനെയും നോക്കിനിന്നു.

കാത്തു കടലിൽ തിരകളിൽ ഇറങ്ങി കളിക്കുന്നുണ്ടായിരുന്നു. കല്ലു ചേച്ചി വാ കാത്തു വിളിച്ചു.
കല്യാണി അങ്ങോട്ടു നോക്കാതെ നിന്നു.

കുറച്ചുനേരം അവിടെ ചിലവഴിച്ച് അവർ വീട്ടിലേക്ക് മടങ്ങി….
കാത്തു വളരെയധികം സന്തോഷവതിയായിരുന്നു. ഏത് നേരവും സൂര്യന്റെ കൂടെ നടക്കുന്നതു കാണാം.

അമ്മയോടും അച്ഛനോടും പാർക്കിൽ പോയതും ഭക്ഷണം കഴിച്ചതും കടലിൽ ഇറങ്ങി കളിച്ചതും വിവരിച്ചു കൊണ്ടേയിരുന്നു.

അത്താഴം ലഘുവായിട്ടായിരുന്നു കുത്തരി നുറുക്ക് കഞ്ഞിയും പയറു തോരനും പപ്പടവും

അത്താഴത്തിനു ശേഷം കുറച്ചുനേരം വീടിന്റെ തിണ്ണയിലിരുന്ന് കാത്തുവിനോടും സുമംഗലയോടും ഓരോരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.
കല്യാണിയും കേൾവിക്കാരിയായി അവിടെ ഇരുപ്പുണ്ടായിരുന്നു.

ഇടയ്ക്കെല്ലാം രണ്ടുപേരുടേയും കണ്ണുകൾ കൂട്ടിമുട്ടുമ്പോൾ അവരറിയാതെ ഏതോ ഒരു വികാരത്തിന് അടിമപ്പെട്ടിരുന്നു.

ലൂസിഫറെ ഇയാള് നന്നായി പാടുമല്ലോ എന്തെങ്കിലും ഒന്നു മൂളാമോ….. കാത്തു ചോദിച്ചു.

കല്യാണി അതിശയത്തോടെ അവനെ നോക്കി
ചുമ്മാ…. അവൻ അവളെ കണ്ണടച്ച് കാണിച്ചു.

ലൂസിഫറേ കള്ളം പറയല്ലേ….
സ്കൂളിൽ കൊണ്ടു വിടുമ്പോൾ പാടാറുണ്ടല്ലോ…..
പ്ലീസ്….. ഇരന്നിട്ടല്ലേ ഒന്നു സമ്മതിക്കുന്നെ….

എന്നാൽ ശരി എന്റെ കാത്തു പറഞ്ഞതുകൊണ്ടു മാത്രം ഒരു പാട്ടിന്റെ അനുപല്ലവി പാടാം

ഓരിലത്താളി ഞാൻ തേച്ചു തരാംനിന്റെ തളിർമേനിയാകെ ഞാൻ ഓമനിക്കാംചാലിച്ച ചന്ദനം ഞാനൊരുക്കാംനിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാംഅരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേകരളിലാളുന്ന കനലിൽ വീഴുന്ന ശലഭം ഞാനല്ലേകതിരവനെതിരിടും ഇളമുളം കിളിയുടെചിറകിലരികെയണയാം

സൂര്യൻ ഓരോ വരികളും പാടിയത് കല്യാണിയെ നോക്കി കൊണ്ടായിരുന്നു.
അവളും അവന്റെ കണ്ണുകളെ നേരിടാനാവാതെ മിഴിതാഴ്ത്തിയിരുന്നു.

സൂര്യൻ പാടി നിർത്തിയതും കാത്തു കൈയ്യടിച്ചു.
ലൂസിഫറേ ബലേ ഭേഷ്……

മുറ്റത്തെ വേലിക്കരികിൽ നില്ക്കുന്ന നന്ത്യാർവട്ടത്തിൽ നിന്ന് അഭൗമമായ സുഗന്ധം വമിച്ചു കൊണ്ടിരുന്നു.
സൂര്യന്റെ പാട്ടിൽ ലയിച്ച് കല്യാണി മിഴികളടച്ച് ഇരുന്നു.

അവളുടെ മിഴികളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ കവിൾത്തടം നനയിച്ച് ഒഴുകിയിറങ്ങി.

പെട്ടെന്നവൾ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു
കാത്തുവും ഉറക്കം വന്നതിനാൽ കിടക്കാനായി പോയി
സൂര്യൻ റൂമിൽ ചെന്നതും ബെഡ് ഷീറ്റ് കുടഞ്ഞു വിരിക്കുന്ന കല്യാണിയെയാണ് കണ്ടത്

ചട്ടമ്പി എന്റെ പാട്ടൊത്തിരി ബോറാണോ…..

അവൾ മുഖം ഉയർത്തി നോക്കി
അല്ല !!!!ചക്കര കരയുന്നതു കണ്ടു
സൂര്യൻ അവളോട് ചോദിച്ചു

ഞാൻ കരയുവോ ചിരിക്കുകയോ ചെയ്യും താൻ തന്റെ പണി നോക്ക്
എന്താണെന്നറിയില്ല സൂര്യന് അവളുടെ പറച്ചിൽ കേട്ട് സങ്കടവും ദേഷ്യവും ഒന്നിച്ചുണ്ടായി

ഇത്രയൊക്കെയായിട്ടും ഇവളു തന്നെ മനസ്സിലാക്കുന്നില്ലല്ലോ

ദേഷ്യത്തിൽ അവളുടെ കൈ പിടിച്ച് വലിച്ചു. പിടിച്ചു വലിച്ച കൂട്ടത്തിൽ നേര്യതിന്റെ മുന്താണി കൂടി അഴിഞ്ഞു വന്നു.

അവൾ വേപൂഥോടെ കൈകളാൽ മാറ് മറച്ചു
അനാവൃതമായ വയറും പുക്കിൾച്ചുഴിയും എന്തെന്നില്ലാത്ത വികാരങ്ങൾ സൂര്യനിൽ ജനിപ്പിച്ചു അവളെ ഇടുപ്പിലൂടെ ചേർത്ത്യ പിടിച്ചു വല്ലാത്തൊരു ഉൾപ്പുളകം കല്യാണിയിൽ അനുഭവപ്പെട്ടു.

വികാരങ്ങളുടെ വേലിയേറ്റത്തിൽ മൃദുവായി അതീവസ്നേഹത്തോടെ അവളുടെ ചുണ്ടിനെ നുകർന്നു.

കല്യാണി ഒന്നുയർന്ന് അവന്റെ മുടിഴകളിൽ വിരലുകളാൽ കൊരുത്തു വലിച്ചു

ആവേശത്തിലവൻ അവളെ ഒന്നു കൂടി ചേർത്തുപിടിച്ച് അവളുടെ കീഴ്ചുണ്ട് കടിച്ചു പിന്നെയും….. പിന്നെയും അവളിലേക്കലിയാൻ അവന്റെ മനസ്സ് കൊതിച്ചു

തുടരും
ബിജി

സൂര്യന്റെ ഫ്ലാഷ് ബാക്ക് ഇത്തിരി വേദനിപ്പികുന്നതാണ് ഒരു അസ്തമയത്തിനു ശേഷം ഉദയം ഉണ്ടാകുമല്ലോ സൂര്യോദയത്തിനായി കാത്തിരിക്കാം അഭിപ്രായങ്ങൾ വളരെ വിലപ്പെട്ടതാണ് ആരെയും ഈ കഥ കൊണ്ട് നിരാശപ്പെടുത്തില്ലെന്ന് വാക്കുതരുന്നു സൂര്യാ ഫാൻസ് ഈ പാർട്ട് ഒന്നു ക്ഷമിക്കുക അടുത്ത പാർട്ടിൽ പൊളിക്കാം

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2

സൂര്യതേജസ്സ് : ഭാഗം 3

സൂര്യതേജസ്സ് : ഭാഗം 4

സൂര്യതേജസ്സ് : ഭാഗം 5

സൂര്യതേജസ്സ് : ഭാഗം 6

സൂര്യതേജസ്സ് : ഭാഗം 7

സൂര്യതേജസ്സ് : ഭാഗം 8