Thursday, November 21, 2024
Novel

ശ്രീശൈലം : ഭാഗം 9

നോവൽ
എഴുത്തുകാരി: ശ്രുതി അനൂപ്‌

ചൂടുപിടിച്ച ശരീരരവും മനസും തണുപ്പിക്കാൻ ഞാൻ ഷവറിന്റെ കീഴീൽ നിന്നെങ്കിലും കഴിഞ്ഞില്ല.കുറച്ചു നേരം കൂടി അങ്ങനെ നിന്നിട്ട് മുടിയിഴകളും ശരീരവും തോർത്തി ഞാനിറങ്ങി…

ഇന്നുവരെ ശ്രീയുടെ നിഴലയായി നടന്നിട്ടും എന്നിൽ നിന്ന് ചിലതൊക്കെ അവൾ ഒളിപ്പിക്കുന്നത് എന്നിൽ വേദന സൃഷ്ടിച്ചു.

മുറിയിലെത്തുമ്പോൾ ശ്രീ മൊബൈലിൽ ആയിരുന്നു. എന്നെക്കണ്ട് വിളറിയൊരു ചിരി സമ്മാനിച്ചു. കുറച്ചു നേരം ഞാൻ ശ്രീക്കുട്ടിയെ നോക്കി നിന്നു.

“എന്തുപറ്റിയെടീ..പതിവില്ലാതെ ഇങ്ങനെ നോക്കി നിൽക്കുന്നത്’

എന്ന് ചോദിച്ചു അവൾ എനിക്ക് അരികിലെത്തി.

” ഒന്നുമില്ലെടീ.വെറുതെ ”

“അതെന്താ അങ്ങനെ പതിവില്ലാത്തതൊക്കെ”

“ഹേയ്, ഞാൻ ശ്രീയെ അവഗണിച്ച് ഒരുങ്ങാൻ തുടങ്ങി.

” നീ വരണില്ലേ കോളേജിൽ ”

തിരിഞ്ഞ് നിന്ന് ഞാൻ സംശയം പ്രകടിപ്പിച്ചു..

“ഇന്നൊരു മൂഡില്ല”

“എന്തുപറ്റി”

“വല്ലാത്ത തലവേദന”

നെറ്റിയിൽ കൈ അമർത്തി ശ്രീക്കുട്ടി പറഞ്ഞു. ഒന്നും പറയാതെ ഞാൻ റെഡിയായി ഒറ്റക്ക് കോളേജിൽ പോയി..

ക്ലാസിൽ ഇരുന്നിട്ടും ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.ചിന്ത മുഴുവനും റൂമിൽ ഒറ്റക്ക് ഇരിക്കുന്ന ശ്രീക്കുട്ടിയിൽ ആയിരുന്നു.

എനിക്കാകെ ബോറടിയായതോടെ ക്ലാസ് കട്ട് ചെയ്തു ഞാൻ കോളേജിൽ നിന്ന് ഇറങ്ങി റൂമിലെത്തി.റൂം പൂട്ടി കിടക്കുന്നത് കണ്ടു ഞാൻ ഞെട്ടി.

“ഈ ശ്രീ എവിടെ പോയതാണ്” ഞാൻ ആകുലപ്പെട്ടു.മൊബൈലിൽ ശ്രീയെ വിളിച്ചെങ്കികും out of coverage area എന്നുള്ള reply ആണ് ലഭിച്ചത്.പെട്ടെന്ന് എന്റെ നെഞ്ചിലൊരു കൊള്ളിമീൻ പാഞ്ഞുപോയി.

“ഇനി ആര്യനെ കാണാൻ പോയതാണോ?” ഹേയ് അങ്ങനെ ആകില്ല.

ഞാൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. എന്നിട്ടും മനസിൽ നിന്ന് ആകുലപ്പെടുത്തുന്ന ചിന്തകൾ മാറിയില്ല.

ഇവിടെയും ഒറ്റക്ക് ആയതിനാൽ എനിക്ക് ബോറടിച്ചു തുടങ്ങി. കുറച്ചു നേരം കിടന്ന് ഞാൻ ഉറങ്ങി.ഉറക്കം ഉണരുമ്പോൾ ശ്രീക്കുട്ടി മുറിയിൽ ഉണ്ടായിരുന്നു.

“ശ്രീക്കുട്ടി നീ എവിടെ ആയിരുന്നു”

ഉറക്കം എഴുന്നേറ്റു വന്ന എനിക്ക് ശ്രീ ചായക്കപ്പ് നീട്ടി.ഞാനത് വാങ്ങി ഒരിറക്ക് കുടിച്ചു.

“കസിന്റെ അടുത്ത് വരെ”

അവൾ പറഞ്ഞത് കളളമാണെന്ന് എനിക്ക് അറിയാം.ഇവിടെ അടുത്തെങ്ങും ശ്രീയുടെ പരിചയക്കാർ ആരുമില്ല.എന്നിൽ നിന്ന് എന്തെക്കയൊ ഒളിപ്പിക്കാൻ ശ്രമിക്കുന്ന അവളുടെ തോളിലൂടെ ഇരുകയ്യുമിട്ട് ഞാൻ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

“ശ്രീ ഞാൻ നിന്റെ ആരാണ്”

“എന്താടീ ഇപ്പോൾ ഇങ്ങനെയൊരു ചോദ്യം”
.
അവളിലെ അമ്പരപ്പ് എനിക്ക് മനസിലായി.

“നീയെന്താ എന്നിൽ നിന്ന് മറച്ചു പിടിക്കുന്നത്.എന്നോട് ഷെയർ ചെയ്തു കൂടെ.ഞാൻ നിന്റെ കൂട്ടുകാരി മാത്രമല്ലല്ലോ കൂടപ്പിറപ്പ് കൂടിയല്ലേ”

അത് കൃത്യമായി ആളുടെ ഹൃദയത്തിൽ തറച്ചു.കുറച്ചു ടൈം കഴിഞ്ഞു. ശ്രീക്കുട്ടി എന്നോട് ഓരോന്നും പറയാൻ തുടങ്ങി..

“ഞാൻ പറയാം ശൈലി.എനിക്ക് നിന്നിൽ നിന്ന് ഒന്നും ഒളിപ്പിക്കാനില്ല”

കണ്ണുനീർ ചുരീദാറിന്റെ ഷാളിനാ അവൾ ഒപ്പി.

“പ്ലസ് ടൂ ആദ്യവർഷത്തിലാണ് ഞാൻ ആദ്യമായി ആര്യനെ പരിചയപ്പെടുന്നത്.ATM ൽ നിന്ന് പണവും എടുത്ത് ഇറങ്ങിയ പിന്നാലെ ഒരുത്തൻ എന്റെ ബാഗ് മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ചു. ഞാൻ ബഹളം വെച്ചതോടെ ആൾക്കാർ ഓടിക്കൂടി..

ഓടിക്കൂടിയവരിൽ ആര്യനും ഉണ്ടായിരുന്നു. അയാളാണ് മോഷ്ടാവിനെ പിന്തുടർന്ന് പിടിച്ചത്.പണം തിരികെ ലഭിക്കാൻ ഇടയായ ആര്യനു ഞാൻ നന്ദി പറഞ്ഞു. അതൊരു തുടക്കമായിരുന്നു.

ശ്രീക്കുട്ടിയെ തന്നെ ഞാൻ ശ്രദ്ധിച്ചിരിക്കുക ആയിരുന്നു.

പിന്നീട് പല സ്ഥലത്ത് വെച്ചും ആര്യനെ കാണാൻ ഇടയായി.അയാളുടെ സംസാരവും മാന്യമായ പെരുമാറ്റവും എന്നെ വളരെയേറെ ആകർഷിച്ചു.

ഇടക്ക് മനസിലൊരു ഇഷ്ടം തോന്നി.ഞാനത് തുറന്നു പറഞ്ഞെങ്കിലും അയാൾ ഒഴിയാൻ ശ്രമിച്ചു. പക്ഷേ എനിക്ക് കഴിഞ്ഞിരുന്നില്ല. ശരിക്കും പ്രേമിച്ചു ഞാൻ തുടങ്ങിയിരുന്നു..

ഒടുവിൽ ആര്യനു എന്റെ പ്രണയത്തിനു മുമ്പിൽ അടിയറവ് സമ്മതിച്ചു. അങ്ങനെ ഞങ്ങൾ പ്രണയത്തിലായി.എപ്പോഴും മാന്യമായി പെരുമാറാൻ അയാൾ ശ്രദ്ധിച്ചിരുന്നു.

എല്ലാ കാമുകന്മാരെയും പോലെ ശരീരത്തിൽ തൊടാനോ ഉമ്മ വെക്കാനൊന്നും ആര്യൻ ചെയ്തില്ല.

അങ്ങനെ ഞങ്ങളുടെ പ്രണയം വിജയകരമായി രണ്ടാം വർഷത്തിലേക്ക് കടന്നു.അങ്ങനെ ഒരുദിവസം അപ്രതീക്ഷിതമായിട്ടാണ് ആര്യന്റെ സുഹൃത്തിന്റെ കോൾ എന്നെ തേടിയെത്തിയത്..

“ആര്യനു ആക്സിഡന്റ് ആയെന്നും എമർജൻസിയായി സർജറി വേണമെന്നും.ഉടനെ ഒരുലക്ഷം രൂപ കെട്ടിവെക്കണമെന്ന്..

വിശ്വാസത്തിനായി അയാൾ ആര്യൻ അപകടത്തിൽ പെട്ട് ഹോസ്പിറ്റൽ കിടക്കുന്ന ദൃശ്യങ്ങൾ എനിക്ക് അയച്ചു തന്നു.ഈ സുഹൃത്തിനെ ഒരിക്കൽ ആര്യൻ എനിക്ക് പരിചയപ്പെടുത്തിയിരുന്നു..

അന്ന് എനിക്ക് ആര്യനെ കാണാൻ പോകാൻ കഴിയുന്ന സാഹചര്യം ആയിരുന്നില്ല.സുഹൃത്ത് പറഞ്ഞ അക്കൗണ്ടിലേക്ക് ഞാൻ പണം ട്രാൻസ്ഫർ ചെയ്തു..

അതുകഴിഞ്ഞ് ഓപ്പറേഷൻ സക്സ് ആയെന്നും പറഞ്ഞു അയാൾ മെസേജ് അയച്ചു. ആര്യനെ ഡിസ്ചാർജ് ആക്കി വീട്ടിൽ കൊണ്ട് വന്നപ്പോൾ ഞാൻ പോയി കണ്ടു.തുടർന്നും ഞാൻ ആര്യനു എന്റെ അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്തു…

പിന്നെയും ഞങ്ങളുടെ പ്രണയം തടസമില്ലാതെ ഒഴുകി കൊണ്ടിരുന്നു. ഒരുദിവസം ആര്യന്റെ വീട്ടിലേക്ക് പോയ ടൈമിൽ ഞാൻ മഴ നനഞ്ഞു.ഡ്രസ് എല്ലാം മഴയിൽ കുതിർന്നു.

ആര്യൻ എനിക്ക് ഒരുജോഡി ഡ്രസ് വാങ്ങിക്കൊണ്ട് തന്നിട്ട് മാറ്റി ധരിക്കാൻ പറഞ്ഞു.

ഞാൻ ആര്യന്റെ റൂമിൽ കയറി ഡ്രസ് ചെയ്ഞ്ച് ചെയ്തു. അന്ന് കുറച്ചു ടൈം അവിടെ സ്പെൻഡ് ചെയ്തിട്ട് ഞാൻ വീട്ടിലേക്ക് പോന്നു..

പ്ലസ് ടൂ പാസായി ന്യൂ കോളേജ് അഡ്മിഷനായി വെയ്റ്റ് ചെയ്യുന്ന ടൈമിൽ ആര്യന്റെ സുഹൃത്ത് എന്നെ തേടിയെത്തി.

ആര്യനു ആക്സിഡന്റ് ഉണ്ടായില്ലെന്നും എന്റെ കയ്യിൽ നിന്ന് പണം തട്ടാനുളള ഡ്രാമ ആയിരുന്നെന്നും അയാൾ തുറന്നു പറഞ്ഞു.

അതിനും കാരണമുണ്ട്.ആര്യനും സുഹൃത്തുമായി പിണങ്ങി. അതാണ് അയാളുടെ കുമ്പസാരത്തിനു കാരണം..

ചീറ്റ് ചെയ്യപ്പെട്ട ഞാൻ ആര്യനെ ചോദ്യം ചെയ്തു. ആദ്യം ഒന്നും സമതിച്ചില്ലെങ്കിലും തെളിവുകൾ നിരത്തിയതോടെ എല്ലാം തുറന്നു പറഞ്ഞു..

നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ആര്യൻ എന്നെയൊരു വീഡിയോ കാണിച്ചു.

അന്ന് അവന്റെ വീട്ടിൽ വെച്ച് ഡ്രസ് ചെയ്ഞ്ച് ചെയ്യുന്നതിന്റെ നഗ്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ.

പണം ആവശ്യപ്പെട്ടാൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണി പെടുത്തി.ആകെ നിസഹായ ആയപ്പെട്ട എനിക്ക് മറ്റ് വഴി ഇല്ലായിരുന്നു.

ഇപ്പോഴും ഇടക്കിടെ ആര്യൻ പണം ആവശ്യപ്പെടും.

ഇന്നലെ വിളിച്ചത് മറ്റൊരു ഡിമാൻ ആയിരുന്നു..

പറഞ്ഞിട്ട് ശ്രീക്കുട്ടി തേങ്ങിക്കരഞ്ഞു..

“എന്ത് പറ്റിയെടീ പറയ്..

ഞാൻ ശ്രീക്ക് ധൈര്യം പകർന്നു..

” ഞാൻ അവനു വഴങ്ങി കൊടുക്കണമെന്നാണു ആദ്യത്തെ ഡിമാന്റ്,,രണ്ടാമത്തേത് നിന്നെ വിവാഹം കഴിക്കാൻ ഞാൻ ഹെൽപ്പ് ചെയ്യണമെന്ന് ”

അതുകേട്ട് ഞാൻ ഞെട്ടിപ്പോയി..

“ആര്യനെ അങ്ങനെ വിട്ടാൽ പറ്റില്ല ശ്രീ..നമുക്ക് പരാതി കൊടുക്കാം”

“ശൈലി ഞാനത് ഒരുപാട് പ്രാവശ്യം ആലോചിച്ചതാണു.പോലീസും കോടതിയുമായി കയറി ഇറങ്ങിയാൽ എനിക്ക് തന്നെ പ്രശ്നമാകും”

ശ്രീ പറഞ്ഞതാണ് ശരിയെന്ന് എനിക്ക് തോന്നി.എന്നു കരുതി ആര്യനെ അങ്ങനെ വിട്ടാൽ പറ്റില്ല.. അതിനു എന്താണ് വഴി.ഞാൻ ചിന്തിച്ചു..

അപ്പോൾ എന്റെ മനസിലേക്ക് രണ്ടു പേരുടെ മുഖങ്ങൾ കടന്നു വന്നു..

“ഒന്ന് എന്റെ ഏട്ടന്റെയും മറ്റൊന്ന് ജീവൻ സാറിന്റെയും..

(തുടരും)

ശ്രീശൈലം : ഭാഗം 1

ശ്രീശൈലം : ഭാഗം 2

ശ്രീശൈലം : ഭാഗം 3

ശ്രീശൈലം : ഭാഗം 4

ശ്രീശൈലം : ഭാഗം 5

ശ്രീശൈലം : ഭാഗം 6

ശ്രീശൈലം : ഭാഗം 7

ശ്രീശൈലം : ഭാഗം 8