Sunday, December 22, 2024
Novel

രുദ്രഭാവം : ഭാഗം 8

നോവൽ
എഴുത്തുകാരി: തമസാ

ഭാവയാമിക്ക് ഏറ്റവും പേടി, വീട്ടിൽ നിന്ന് മടങ്ങിവന്ന ദിവ്യയെ ആയിരുന്നു.. തന്റെ പ്രണയം ഇപ്പോഴും കാത്തുസൂക്ഷിക്കപെടുന്നുണ്ടെന്ന് അറിഞ്ഞാൽ, ചിലപ്പോൾ അവളത് വീട്ടിൽ അറിയിക്കും….

അവൾ പറഞ്ഞാൽ ആരും വിശ്വസിക്കാതിരിക്കുകയുമില്ല…

അതുകൊണ്ട് പലപ്പോഴും അമ്പലത്തിൽ പോകുന്ന കാര്യം അവളോട് പറഞ്ഞില്ല…

ട്യൂഷന് എന്ന് പറഞ്ഞ് അമ്പലത്തിലേക്ക് പറ്റുന്ന ദിവസങ്ങളിലൊക്കെ ഇറങ്ങും…

ഒന്നിടവിട്ട ദിവസങ്ങളിൽ ട്യൂഷനും പോവും…

പക്ഷെ അവിടെ വെച്ച് കണ്ടാലും ഞങ്ങളധികം മിണ്ടാറില്ല…

മറ്റുള്ളവരെ അറിയിക്കരുതെന്ന് രുദ്രന് നിർബന്ധം ആയിരുന്നു….

എന്തേ…. മറ്റുള്ളവരെ കണ്ടാൽ മറഞ്ഞിരിക്കാൻ പറ്റില്ലേ… ആ…. പറ്റില്ലായിരിക്കും….

എട്ടരയ്ക്ക് ആണ് നടയടക്കുന്നത്…

ഭാവ ട്യൂഷൻ കഴിഞ്ഞു പോവുമ്പോഴും അമ്പലത്തിൽ കയറാറുണ്ട്…. വീണ്ടും വീണ്ടും കാണുംതോറും പ്രണയം കൂടിക്കൂടി വരുവാണ് ..

മിന്നായം പോലെയേ പലപ്പോഴും കാണാറുള്ളു.. എങ്കിലും……

പക്ഷേ ഇതെല്ലാം അലട്ടിക്കൊണ്ടിരുന്നത് രുദ്രനെ ആയിരുന്നു… തന്റെയീ രുദ്ര ദേവ വേഷം… അഴിഞ്ഞുവീണാൽ തകർന്നടിയുന്ന ജീവിതങ്ങൾ…

ഭാവ…. അച്ഛൻ…. കുടുംബ മഹിമ…. എല്ലാം നശിക്കും…

ടെൻഷൻ കൂടിയിട്ട് ഉറ്റ സുഹൃത്തിനോട് രുദ്രൻ തന്റെ വിഷമങ്ങൾ പങ്കു വെച്ചു…. കുരുട്ട് ബുദ്ധിയുടെ കാര്യത്തിൽ അവനെ….

അനന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ…

അങ്ങനെ അനന്തു പറഞ്ഞു കൊടുത്ത ഐഡിയ ആണ്, ട്രിപ്പും ഹോട്ടലും മാനസികവും ശാരീരികവുമായ ഒന്നാവലും…..

മനസ്സുകൊണ്ടപോഴേ ബന്ധനത്തിലായിക്കഴിഞ്ഞു… ഇനി ശരീരം കൂടി ചേർന്നാൽ അവിടെ വേർപിരിയൽ ഉണ്ടാവില്ലെന്ന്…..

പക്ഷേ എനിക്കതെന്തോ ദഹിച്ചില്ല…

എന്റെ പ്രണയം ശാരീരികമല്ല….

ഭാവയുടെ ആത്മാവിനെ മാത്രമേ രുദ്രൻ പ്രണയിച്ചിട്ടുള്ളു… ശരീരത്തെ അറിയാൻ ആഗ്രഹിച്ചിട്ടില്ല…

എങ്കിലും അങ്ങനൊരടുപ്പമുണ്ടായാൽ അവൾ എന്നെ വിട്ട് പോവില്ലെന്ന് അവൻ തീർത്തു പറയുമ്പോൾ ഒരു പ്രതീക്ഷ…

പിന്നെ അതിനു ശേഷം, ഞാൻ നീ പ്രണയിച്ച സംഹാര രുദ്രൻ അല്ലെന്ന് പറഞ്ഞ് കഴിയുമ്പോൾ അവൾ എന്നെ അംഗീകരിക്കാൻ തയ്യാറായാലോ…. ഒരു പരീക്ഷണം…
.

അങ്ങനെ ഞങ്ങളുടെ പ്രണയത്തിന്റെ മൂന്നാം മാസത്തിൽ ഞാനൊരു ട്രിപ്പ്‌ പ്ലാൻ ചെയ്തു… അടുത്ത് തന്നെ ആണ്… പൊന്മുടി ..

പച്ചപ്പും ഹരിതാഭയും ഒക്കെ ആവോളം ആസ്വദിച്ചു മടങ്ങി എത്തി ഒരു മുറി എടുക്കുമ്പോഴൊന്നും അവൾ എതിർത്തില്ല….

പ്രയാസപ്പെടേണ്ടി വരുമെന്ന് ഞാൻ കരുതിയതെല്ലാം ഇതുവരെ സ്മൂത്ത്‌ ആയിപ്പോയി…

ഇനി എന്ത് എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു….

ഭാവയാമി കുളിച്ചു ഫ്രഷ് ആയി വന്നപ്പോൾ രുദ്രൻ മുറിയിലുണ്ടായിരുന്നു..
മീന്മുട്ടിയിൽ നിന്ന് തന്നെ രുദ്രൻ കുളിച്ചിരുന്നു….

മറ്റൊരു ടർക്കി കൊണ്ട് മുടി വീണ്ടും പൊതിഞ്ഞു കെട്ടി ഭാവ ബെഡിൽ വന്നിരുന്നു…. രുദ്രനും…

ഭാവ….. എനിക്കൊരു കൂട്ടം ചോദിക്കാനുണ്ട്… നീ എന്താണ് ഞാൻ ഇവിടെ റൂം എടുക്കുന്ന കാര്യം പറഞ്ഞപ്പോഴൊന്നും എതിർക്കാതിരുന്നത്….?

അതെനിക്ക് രുദ്രനെ വിശ്വാസമായതുകൊണ്ട്.

ഞാനുമൊരാണല്ലേ…… എന്ത് ധൈര്യത്തിൽ…..?

ആണാണെങ്കിൽ എന്താണ് രുദ്രാ…..

സ്ത്രീയ്ക്കും പുരുഷനും വികാരങ്ങളുണ്ട്… ഞാനൊരു സ്ത്രീയും നീയൊരു പുരുഷനാണ്…

അതുകൊണ്ട് ഞാൻ നിന്നോട് ചേർന്നിരിക്കാൻ പേടിക്കണോ…..

തന്നെ നോക്കുന്ന പുരുഷന്റെ കണ്ണുകളിലെ വികാരങ്ങളെ മനസിലാക്കാൻ ഒരു സ്ത്രീയ്ക്ക് കഴിയും.. കഴിയണം….

എനിക്ക് മനസിലാക്കാനും കഴിയും… എതിർക്കാനും കഴിയും… എനിക്ക് എന്നെ തന്നെ വിശ്വാസമാണ്.. അതുപോലെന്റെ ദേവനെയും…

ചില വിശ്വാസങ്ങൾ തെറ്റാം…….

തെറ്റാൻ ഞാൻ സമ്മതിക്കില്ല രുദ്രാ….

നിനക്കെങ്ങനെ എന്റെ കാര്യത്തിലെതിർക്കാൻ പറ്റും?

ചില ഉണ്ണികളേ കണ്ടാൽ മനസിലാകും…

ഇന്നത്തെ യാത്രയിലെപ്പോഴെങ്കിലും മോശമായി പെരുമാറിയിരുന്നെങ്കിൽ പോലും ഞാൻ തിരിച്ചു വീട്ടിലെത്തിയേനെ…

ഇതിപ്പോൾ അവൾ ഫ്രണ്ടിന്റെ വീട്ടിലെക്ക് പോയത് കൊണ്ടല്ലേ ഞാനും വന്നത്…..

എനിക്ക് നിന്റെ ശരീരമൊന്നും വേണ്ട……

നീ തെറ്റിദ്ധരിക്കുമോ എന്ന് പോലും എനിക്ക് പേടിയായിരുന്നു…

പക്ഷേ അതുപോലും നീ മാച്ചു കളഞ്ഞു…

രുദ്രന് അവളെ കൂടുതൽ ഇഷ്ടമായി..

സ്വന്തമായി ഈ കാര്യത്തിലൊരു അഭിപ്രായം ഉള്ളവൾ…. തന്റേതായ തീരുമാനം ഉള്ളവൾ……

ഇങ്ങനൊരാളെ അല്ലേ താനും ആഗ്രഹിച്ചത്….തനിക്കായിട്ട് അവളെ കിട്ടാൻ ആയിട്ട് ആണെങ്കിൽ പോലും അവളുടെ ശരീരത്തെ പ്രണയിക്കാൻ രുദ്രൻ തയ്യാറായിരുന്നില്ല…

രുദ്രാ…… വീട്ടിൽ ഒരു ആലോചന വന്നിരുന്നു…

പയ്യൻ സിവിൽ എഞ്ചിനീയർ ആണ്…. അവര് എന്നെ പഠിപ്പിക്കാനും തയ്യാറാണ്…..

വീട്ടിലെ എല്ലാവരും എന്നോട് അഭിപ്രായം ചോദിച്ചു….

എന്നിട്ട് നീയെന്ത് പറഞ്ഞ്ഞു…

ആലോചിച്ചു പറയാമെന്നു പറഞ്ഞു…

നിനക്കിനി ഒരു സിവിൽ എൻജിനീയറുടെ ആവശ്യം ഇല്ല ഭാവ…..

രുദ്രനില്ലേ… പിന്നെന്തിന്…..

രുദ്രനും കുശുമ്പ് വരുമോ……..

ഞാൻ നമ്മുടെ കാര്യം നല്ല നേരം നോക്കി വീട്ടിൽ പറയാമെന്നു കരുതുവാ… എന്ത് പറയുമെന്നാ സംശയം…

പ്രണയിക്കുന്നവരിലൊക്കെ അത്യാവശ്യം നല്ല നന്മയുള്ള കുശുമ്പുകളുണ്ട്….

നിന്റെ വീട്ടുകാരെങ്ങാനും ഇവിടെ വന്ന് നിന്നെ വീട്ടിലേക്ക് വിളിച്ചു കൊണ്ട് പോകുമോ ഭാവ?….

അങ്ങനെ രുദ്രനെ മറന്ന് ഭാവ പോവില്ലല്ലോ…..

നിന്നെ അവർ തേടി വരുമ്പോൾ, റാണിയുടെ മുടിയിൽ ഒളിച്ചിരുന്ന നാഗത്തെപ്പോലെ, നിന്റെ നീളമുള്ള മുടിയിൽ ഞാനൊളിച്ചിരിക്കും…….

എന്നിട്ട് ഞാനും പോരും നാട്ടിലേക്ക്… അങ്ങനെ അടുത്ത നാഗമണ്ഡല എഴുതപ്പെടും….

നാഗം ശങ്കരാഭരണമല്ലേ…… വിളിച്ചാൽ വിളിപ്പുറത്തെത്തും…… അല്ലേ?

..മ്മ്… ആവശ്യം വന്നാൽ വേണമെങ്കിൽ പാമ്പാട്ടി ആയിട്ടാണെങ്കിലും ഞാൻ നിന്റെ അടുത്ത് വരും….. പിന്നേ ഭാവാ…. കുറച്ചു ദിവസം ഞാനിവിടെ കാണില്ല….

എന്നെ തേടി അലയരുതീ കണ്ണുകൾ…. മടങ്ങി വരും…. അന്ന് കുറേ പറയാനുണ്ട് നിന്നോട്….

ചിരിച്ചു കൊണ്ട് അവൾ തലയാട്ടി… പിന്നെയും വിശേഷങ്ങൾ പറഞ്ഞു ഞങ്ങളുറങ്ങി…..

രുദ്രനെല്ലാം കാലത്തിനു വിട്ടുകൊടുത്തിരിക്കുകയാണ്….. എല്ലാം…. വിധിയെപ്പോലും…

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7