Thursday, December 19, 2024
Novel

രുദ്രഭാവം : ഭാഗം 17

നോവൽ
എഴുത്തുകാരി: തമസാ

രാവിലെ തിരിച്ചതാണെങ്കിലും തിരുവന്തപുരത്ത് എത്തിയപ്പോൾ വൈകുന്നേരമായിരുന്നു….. അരിയന്നൂർ ക്ഷേത്രത്തിന്റെ വേലിക്കെട്ടുകൾക്കിപ്പുറത്തു കൂടി പോവുമ്പോൾ രുദ്രന്റെയും ഭാവയുടെയും മനസുകൾ ഒരുപോലെ തേങ്ങി….

രണ്ട് പേരുടെയും നഷ്ടങ്ങൾ ഇവിടെനിന്നാണല്ലോ തുടങ്ങിയത്….

കണ്ണീരൊഴുകിയിറങ്ങി,ഭാവയുടെ തൊണ്ടയിൽ നിന്നൊരേങ്ങൽ പുറത്തേയ്ക്ക് വന്നു….. അതറിഞ്ഞുകൊണ്ട് രുദ്രൻ ഭാവയുടെ വിരലുകളെ കൂട്ടമായി കയ്യിലെടുത്തു ചേർത്ത് പിടിച്ചു… അവൾ അത് പിൻവലിച്ചു…..

രുദ്രന്റെ, ഉള്ളിൽ നെഞ്ച് നീറി കലങ്ങുന്നുണ്ടായിരുന്നു…. അത്രമേൽ പ്രിയമോടെ ചേർത്ത് പിടിച്ചിരുന്ന കൈകൾ….. നീയില്ലാതെ ഞാനില്ല എന്ന് പലവുരു പറഞ്ഞവൾ….കൈവിരലുകളെ ഉപേക്ഷിച്ചു പോവുന്നു ……

ഇല്ലത്തെത്തുമ്പോൾ കുറേ ആൾകാരുണ്ടായിരുന്നു….. നിറയെ ജനലുകൾ ഉള്ള, മണ്ണിഷ്ടികയിൽ തീർത്ത പഴയൊരു വീട്….

മുറ്റത്തു നിൽക്കുന്നവരെ നോക്കാൻ ഭയം തോന്നി അവൾക്ക്… തന്നെ അവർക്ക് ഇഷ്ടപ്പെടുമോ അംഗീകരിക്കാൻ പറ്റുമോ എന്നൊക്കെയോർത്തിട്ട് അവൾക്ക് നല്ല ടെൻഷൻ ആയി….

പക്ഷേ അവളെ തന്നെ ഞെട്ടിച്ചു കൊണ്ട്, പ്രായമായ ചിലർ വന്ന് ആചാരങ്ങളോടെ അവളെ അകത്തേക്ക് കയറ്റി… നടുമുറ്റമുള്ളോരു വീടാണതെന്ന് അപ്പോഴാണ് അവൾക്ക് മനസിലായത്…

നടുമുറ്റത്തിരുത്തി, രുദ്രനും ഭാവയാമിയ്ക്കും അവർ പാലും പഴവും നൽകി…. പിന്നെയും പല ചടങ്ങുകളും നടന്നു… കുഞ്ഞുകുട്ടികൾ പോലും അർമാദിക്കുകയാണ്.

എല്ലാ ചടങ്ങുകൾക്കും ശേഷം പിന്നെ രുദ്രന്റെ കസിൻസിന്റെ വക ഡാൻസും പാട്ടുമൊക്കെ ആയി അവിടം ഒരു ആഘോഷ ലഹരിയിലായിരുന്നു….

അതിനിടയിൽ പലരും വന്ന് അവളെ പരിചയപ്പെട്ടു… എങ്കിലും ഉള്ളിൽ അണയാത്ത തീ പോലെ അവളുടെ മനസിനെ വീട്ടുകാരുടെ മുഖം എരിച്ചുകൊണ്ടിരുന്നു……

💟💟💟💟💟💟💟💟💟💟💟💟💟💟💟

ഇടയ്ക്ക് മുറിയിലേക്കെത്തിയ രുദ്രൻ കണ്ടത് അമ്മ കൊടുത്ത മഞ്ഞൾക്കൂട്ട് തേച്ചു കുളിച്ചിറങ്ങി വന്ന് നീളമുള്ള മുടി തുവർത്തുന്ന ഭാവയേ ആണ്…… വാതിൽക്കൽ നിന്ന് രുദ്രൻ അവളെ തന്നെ നോക്കികൊണ്ടിരുന്നു…..

നീളമുള്ള മുടിയിൽ നിന്നിറ്റു വീഴുന്ന തുള്ളികൾ അവളുടെ മേലെ പിന്നെയും ഉതിർന്നു കൊണ്ടിരുന്നു….. ആ കാഴ്ച പോലും തന്നിൽ സന്തോഷം നിറയ്ക്കുന്നുണ്ടെന്ന് അവനോർത്തു……..

ഇങ്ങനെ ഒരു ദിവസം കൊതിച്ചതാണൊരുപാട്…. ഒത്തിരി ഏറെ….. പക്ഷേ……..

വാഴയിലയിൽ നിന്നും വലതു കയ്യിലെ തൊടുവിരലാൽ മുത്തിയമ്മ ഉണ്ടാക്കിക്കൊടുത്ത കരിമഴി അവൾ കണ്ണുകളിലേക്ക് ചാർത്തുന്നത് മുന്നിലെ കണ്ണാടിയിലൂടെ അവൻ കാണുന്നുണ്ടായിരുന്നു…. ഇതീ കുടുംബത്തിലെ ചടങ്ങാണ്….

മരുമകൾക്ക് അമ്മായിമാരും മുത്തശ്ശിയും ചേർന്നുണ്ടാക്കി കൊടുത്ത കൂട്ടുകളണിഞ്ഞാണ് മണിയറയിൽ വരേണ്ടത്….

പുറകിലൂടെ ചെന്ന് രുദ്രൻ ഭാവയേ ചേർത്ത് പിടിച്ചു……. ഞെട്ടിത്തിരിഞ്ഞ ഭാവ രുദ്രനെ നോക്കി നിന്നു……

ആ കൈകൾക്ക് പ്രണയത്തിന്റെ മണമുണ്ടായിരുന്നു…… കുറുകൽ ഉണ്ടായിരുന്നു………

എന്നോട് പിണക്കമാണോ ഭാവ ഇപ്പോഴും?

രുദ്രന്റെ ഉള്ളിൽ നിന്നും അത്രയും ഇടറി വീണു…..

പക്ഷെ രുദ്രനെ ഞെട്ടിച്ചുകൊണ്ട് ഭാവ രുദ്രനോട് ചേർന്ന് നിന്നു….. സന്തോഷത്തിന്റെ കൊടുമുടിയിലെത്തിയ പ്രതീതിയിലായിരുന്നു രുദ്രന്റെ ഉള്ളം…..

” ഞാൻ പോകണോ ഭാവാ…….. പൊറുത്തുകൂടെ എന്നോട്? ”

“എപ്പോഴേ അതൊക്കെ മറന്നു കഴിഞ്ഞു രുദ്രാ ഞാൻ….. നിന്റെ സ്നേഹം മനസിലാകുന്ന ഓരോ നിമിഷങ്ങളിലും ഞാൻ നിന്നോട് കൂടുതൽ അടുക്കുകയല്ലേ.. ”

സമാധാനത്തിന്റെ വെളുത്ത പക്ഷികൾ ചിറകടിച്ചുയർന്നു….സന്തോഷം നിറഞ്ഞാടിയ നിമിഷങ്ങൾ വെറും സ്വപ്നമായിരുന്നുവെന്ന് ഓർമിപ്പിച്ചു കൊണ്ട്, ഭാവ ചോദിച്ചു…

“തന്ന വാക്ക് രൂപൻ മറന്നോ? പോവുന്നില്ലേ?… ”

ഞെട്ടി നോക്കിയ രുദ്രൻ അവളുടെ തൊട്ട് മുന്നിൽ താൻ എത്തിയത് അപ്പോഴാണ് അറിഞ്ഞത്……. സ്വപ്നം… എന്റെ ചിന്ത…. അതുമാത്രമായിരുന്നു…….

നിന്റെ മാത്രം രുദ്രനല്ലായിരുന്നോ ഭാവാ ഞാൻ… എന്നിട്ടും എന്തിനാണീ പ്രഹസനം…. എന്നെ വെറുപ്പാണെന്ന് കാണിക്കാൻ ആണോ… വേണ്ട… രുദ്രന് അറിയാം…

രുദ്രന്റെ ഭാവ മാറിപ്പോയെന്ന്…. പക്ഷേ മനസിനോട് പറഞ്ഞു പഠിപ്പിക്കാൻ പറ്റുന്നില്ലടോ….. അത്രമേൽ ഇഷ്ടമാണ് രുദ്രന് ഈ ഭാവയേ…..

അവളുടെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു രുദ്രൻ പൊട്ടിക്കരഞ്ഞു…..

പോവണം… എന്നോട് പറഞ്ഞതിൽ ഒരെണ്ണം എങ്കിലും സത്യമാണെന്നു തെളിയിക്ക്…. ഭാവയ്ക്ക് പേടിയാണ് തന്നെ…. ഈ രൂപത്തെ ഭയമാണിപ്പോൾ….. എന്റെ സങ്കടങ്ങൾ കണ്ടിട്ടും കണ്ണുപൊട്ടനായി അഭിനയിച്ചവൻ…..

ഒരിക്കലെങ്കിലും നീ എന്നോട് ക്ഷമിക്കുമോ ഭാവാ….?

അറിയില്ല……….

മടങ്ങി വരേണ്ടേ ഇനി ഞാൻ????

വരണം……

ഒരു കുടുംബത്തിന്റെ പ്രാക്ക് കൂടി തലയിലേറ്റു വാങ്ങാൻ വയ്യ ഭാവയ്ക്ക്….. ദിവസങ്ങൾ കൊണ്ടു തന്നെ ഒരുപാട് സ്നേഹിച്ചു പോയി ഞാൻ അവരെ… താനിവിടെ നിന്നാൽ അവരെപ്പോലും ഞാൻ വെറുക്കും..

പക്ഷേ അവരുടെ മകനെ നഷ്ട്ടപ്പെടുത്തില്ല… വരാം….. പോകാം…. തന്റെ ഇഷ്ടം… പക്ഷേ എന്നെ പ്രതീക്ഷിക്കരുത്….. എന്നിൽ നിന്നൊരു നോട്ടം പോലും…..

എപ്പോഴാ ഞാനിറങ്ങേണ്ടതെന്ന് നീ പറഞ്ഞോ…. ഞാൻ തയ്യാറാണ്…. ഇപ്പോൾ ഇറങ്ങണോ…. പറഞ്ഞോ…. ആരും പോയിട്ടില്ല… അവരുടെ മുന്നിലൂടെ എങ്ങനെ ആണ് ഞാൻ ഇറങ്ങിപ്പോവുക???

എനിക്കറിയില്ല…..

സ്വരൂപ്‌ മുറിയിലേക്ക് വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചത് അപ്പോഴായിരുന്നു…

സ്വരൂപേ… ഞാൻ ഇന്ന് നിന്റെ കൂടെ കിടന്നോട്ടെ?

രുദ്രൻ പെട്ടെന്ന് ചോദിച്ചു….

അതെന്താ… ഇവിടെ അല്ലേ ഏട്ടൻ ഇന്ന് കിടക്കേണ്ടത്…. പിന്നെന്താ……..

നാളെ എനിക്ക് കാലത്തെ പോവണം.. ലീവ് വിളിച്ചു പറഞ്ഞിട്ട് മാത്രേ ഉള്ളു… ഇവിടെ നിന്ന് കാലത്തിറങ്ങിയാൽ ശരിയാവില്ല….. പക്ഷേ നീ ആരോടും പറയരുത് ഞാൻ നിന്റെ മുറിയിലാ ഉറങ്ങുന്നതെന്ന്…..

ഇല്ല… ഏട്ടൻ കഴിച്ചിട്ട് പോരെ…….. ഭാവേച്ചീ.. വായോ … അവിടെ എല്ലാം എടുത്ത് വെച്ചിട്ടുണ്ട്……

മുഖത്തൊരു ചിരി വരുത്തി അവന്റെ കൂടെ അവർ രണ്ടും പുറത്തേക്കിറങ്ങി…

കയ്യിൽ കിട്ടിയ പുത്തൻ ജോഡികളെ എല്ലാവരും നന്നായി കളിയാക്കുന്നുണ്ട്.. പക്ഷേ അവർ രണ്ടും നിശ്ശബ്ദരായിരുന്നു…….

അവരുടേതായ മൗനത്തിന്റെ വാചാലതയിൽ അവർ പരസ്പരം ഹൃദയത്തിൽ മറുപാതിയെ ഓർത്തു……

സ്നേഹം വേദനയാണല്ലേ, നമുക്കേറ്റവും പ്രിയപ്പെട്ടവർ അത് മനസിലാക്കാതെ വരുമ്പോൾ…

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15

രുദ്രഭാവം : ഭാഗം 16