Thursday, December 26, 2024
Novel

ഋതു ചാരുത : ഭാഗം 8

എഴുത്തുകാരി: സേഷ്മ ധനേഷ്‌


“ഋതുവിനെ ഞങ്ങൾ കൊണ്ടുപോകാം… നിങ്ങൾ രണ്ടാളും നാളെ ഉച്ചതിരിഞ്ഞു നന്ദനത്തിലേക്കു വരണം” ചാരുവിന്റെ വാക്കുകൾ ഉറച്ചതായിരുന്നു. രഞ്ജുവും ചേതനും സൂര്യയും ആദ്യമൊന്നു അതിശയിച്ചു… ചാരുവിന്റെ വാക്കുകൾ എതിർക്കാനും തോന്നിയില്ല അവർക്ക്…. തങ്ങളുടെ വീട്ടിലേക്കു മാത്രമല്ല ജീവിതത്തിലേക്ക് കൂടിയാണ് ഋതുവിന്റെ വരവെന്നു ആ നിമിഷത്തിൽ ചാരു അറിഞ്ഞില്ല…..

നന്ദനം വീട്ടിലേക്കു തിരിക്കുമ്പോൾ വളരെ ഇരുട്ടിയിരുന്നു. ഋതുവിനെ കൂടെ കൂട്ടിയതിൽ ചേതന്റെ മുഖത്തെ നീരസം ചാരുവിന് മനസിലായി.

തനിക്ക് മാറ്റാൻ കഴിയാത്ത ഒരു പരിഭവങ്ങളും ചേതന് ഇല്ല എന്നുള്ളതുകൊണ്ട് ചാരു അത് കാര്യമാക്കിയില്ല.

ഋതുവിന്റെ മനസും കലുഷിതമായിരുന്നു. ഒരു പകൽ കൊണ്ടു തനിക്ക് എന്തെല്ലാമാണ് സംഭവിച്ചത്.

വിശ്വസിച്ചു സ്നേഹിച്ചു കൂടെ നിന്ന സുഹൃത് തന്നെ… എല്ലാ അർത്ഥത്തിലും താൻ ഒരു അനാഥയായിരിക്കുന്നു.

ചോദിക്കാനും പറയാനും തന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും ആരുമില്ല.

ഇപ്പൊ കിട്ടിയിരിക്കുന്നത് തൽക്കാലത്തേക്ക് ഒരു അഭയസ്ഥാനം… അതു കഴിഞ്ഞാല്… ഇനി എവിടേക്കാണ് തന്റെ ജീവിതം.

അവളുടെ ഉള്ളിലെ ആവലാതികൾക്കനുസരിച്ചു കണ്ണുകളും പെയ്യാൻ തുടങ്ങിയിരുന്നു.

ഇടക്കിടക്കുള്ള ഋതുവിന്റെ കരഞ്ഞുകൊണ്ടുള്ള ശ്വാസം എടുക്കുന്ന ശബ്ദം കേട്ടുകൊണ്ട് ചാരു തിരിഞ്ഞു നോക്കി….. ഋതു ഒന്നു ചിരിക്കാൻ ശ്രെമിച്ചു ചാരുവിനെ നോക്കി.

ചുണ്ടിലെ ചിരി കഷ്ടപ്പെട്ടു വരുത്താൻ ശ്രെമിച്ചെങ്കിലും കണ്ണുകൾ അവളെ ചതിച്ചു.

“താൻ ഇങ്ങനെ കഷ്ടപ്പെട്ടു ചിരിക്കേണ്ട കേട്ടോ…

ഇന്ന് കരയാൻ മാത്രം ഒരുപാടു ഉണ്ട് തന്റെ ജീവിതത്തിൽ. പക്ഷെ എന്തു തന്നെ ആണെങ്കിലും അതു ഇന്നത്തോടെ കരഞ്ഞു തീർത്തേക്കണം.

താൻ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലലോ… സോ… എല്ലാത്തിനും പരിഹാരം കാണമെഡോ… ok…”

ചാരുവിന്റെ ചിരിച്ചുകൊണ്ടുള്ള സംസാരം അവൾക്കു വലിയ ഒരു ആശ്വാസമായിരുന്നു… പക്ഷെ കണ്ണാടിയിലൂടെ കണ്ട ചേതന്റെ ഭാവം തെല്ലൊരു ഭയം ഉണ്ടാക്കി അവളിൽ.

നന്ദനത്തു കാലുകുത്തിയതും ഋതുവിന് ഒരു വിറയൽ പോലെ… ആദ്യമായാണ് നന്ദനത്തെക്കു വരുന്നത്. നന്ദനം വീടും അവിടുത്തെ സാവിത്രിയമ്മയേയും കുറിച്ചു ഒരുപാട് കേട്ടിട്ടുണ്ട്.

എങ്കിലും കാണാൻ പോകുന്നത് ആദ്യമായാണ്. കൊട്ടാര സദൃശ്യമായ വീട് അവൾക്കൊരു വിസ്മയമായിരുന്നു.

പരസ്പരം ഒന്നും സംസാരിക്കാതെ ചേതനും ചാരുവും അകത്തേക്ക് കയറി.

ഋതുവും പുറകെ തന്നെ അവരോടൊപ്പം മടിച്ചു മടിച്ചു ചുവടുകൾ വച്ചു.

മുന്നിൽ ചാരുവിന്റെയും ചേതന്റേയും മറ പറ്റിയാണ് ഋതു നടന്നിരുന്നത്.

അവരുടെ ചുവടുകൾ നിശ്ചലമായപ്പോൾ ഋതുവോന്നു സംശയിച്ചു നിന്നു… മിഴികളുയർത്തി നോക്കിയപ്പോൾ സാവിത്രിയമ്മ….

സെറ്റ് മുണ്ടും നെറ്റിയിലെ ഭസ്മക്കുറിയും കഴുത്തിലെ പവിഴമലയും കണ്ണുകളിലെ ഒരേ സമയത്തെ തീഷ്ണതയും വാത്സല്യവും മിന്നി മായും പോലെ തോന്നിപ്പിച്ചു. ആഢ്യത്തമുള്ള മുഖം.

അവളുടെയുള്ളിൽ എന്തുകൊണ്ടോ ഒരു മഞ്ഞു വീണ സുഖം… അവരുടെ മുഖത്തേക്ക് നോക്കും തോറും തന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകുന്ന പോലെ…

“അമ്മേ… ഇതു ഋതു… ഇന്ന്” ചാരു ഇന്നത്തെ സംഭവം ചുരുങ്ങിയ വാക്കുകളിൽ പറയാൻ തുടങ്ങിയതും അവർ കൈകളുയർത്തി വിലക്കി.

“രഞ്ജു എന്നോട് എല്ലാം പറഞ്ഞിരുന്നു. ചേതൻ ചെല്ലു” ചേതന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവനാകെ മടുത്തിരുന്നു എന്നു തോന്നി. ചേതൻ ഒന്നും പറയാതെ മുകളിലേക്ക് കയറി പോയി…

ചാരുവും ഋതുവും അമ്മയും മാത്രമായി അവിടം. ഋതുവിനെ സാവിത്രിയമ്മ കുറച്ചു നേരം നോക്കി നിന്നു.

കാർമേഘം മൂടുന്ന കണക്കെ അവളുടെ മുഖം ഇരുണ്ടു ഇരുന്നിരുന്നു. കുറച്ചു നേരം കൂടി അവൾ ആ നിൽപ്പ് തുടർന്നാൽ വീണുപോകുമെന്നു പോലും അവർക്ക് തോന്നി.

“അമ്മു… ഈ കുട്ടിയെ വിളിച്ചു നിന്റെ റൂമിൽ കൊണ്ടു പോ… അത്യാവശ്യം വേണ്ടുന്ന ഡ്രസ് സാധനങ്ങൾ നിന്റേത് കൊടുക്കണം…” അമ്മു ചിരിയോടെ തന്നെ ഋതുവിന്റെ കൈകൾ പിടിച്ചു കൊണ്ടു ഋതുവിനെ അകത്തേക്ക് കൊണ്ടുപോകാൻ തുടങ്ങി.

ഋതു നടന്നു സാവിത്രിയമ്മയുടെ അടുത്തെത്തിയതും പൊട്ടി കരഞ്ഞു കൊണ്ട് അവരുടെ കാലുകളിൽ വീണുപോയി… ചാരുവും അമ്മുവും ഒന്നു പകച്ചു പോയി അവളുടെ പ്രവൃത്തിയിൽ.

പക്ഷെ സാവിത്രിയമ്മ അതു പ്രതീക്ഷിച്ചപോലെയായിരുന്നു അവരുടെ നിൽപ്പ്.

ഒരു നിമിഷത്തിനു ശേഷം ഋതുവിനെ കൈകളിലുയർത്തി അവർ എഴുന്നേൽപ്പിച്ചു നിർത്തി… “വിഷമിക്കണ്ട കുട്ടി… എല്ലാം ശരിയാകും… സമാധാനത്തോടെയിരിക്കു… ഞങ്ങളെല്ലാവരും കൂടേതന്നെയുണ്ട്”

അവളുടെ തലയിൽ തലോടി അത്രയും പറഞ്ഞപ്പോൾ ഋതുവിന് ഒരു അമ്മയുടെ വാത്സല്യം കിട്ടിയപോലെ കണ്ണുകളടച്ചു…. നിർവൃതിയോടെ… അമ്മുവും ഋതുവും സ്റ്റെപ് കയറി പോകുന്നത് ചാരുവും സാവിത്രിയമ്മയും നോക്കി നിന്നു.

പതുക്കെ ചാരുവും രംഗം വിടാൻ ഒരുങ്ങിയപ്പോൾ “ചാരു” സാവിത്രിയമ്മയുടെ ഗൗരവമേറിയ വിളിയിൽ അവളുടെ കാലുകൾ മനസുപോലെ നിശ്ചലമായി…

ഒരു കള്ളച്ചിരിയോടെ ചാരു തിരിഞ്ഞു തന്റെ ചെവിയിൽ കൈ ചേർത്തു… സാവിത്രിയമ്മ ചെവിക്കു പിടിക്കുമെന്ന് അവൾക്കുറപ്പായിരുന്നു…

ചുണ്ടിൽ മിഞ്ഞി മറഞ്ഞ പുഞ്ചിരി സാവിത്രിയമ്മയിൽ കണ്ടപ്പോൾ അവർക്ക് തന്നോട് പരിഭവം ഒന്നുമില്ലെന്ന്‌ ചാരുവിനു മനസിലായി.

അവൾ അവരുടെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ടു തന്റെ മുറിയിലേക്ക് ഓടി കയറി പോയി… അവളുടെ ഓട്ടം ഒരു പുഞ്ചിരിയോടെ സാവിത്രിയമ്മ നോക്കി നിന്നു…

എത്ര ദേഷ്യം ചാരുവിനോട് കാണിക്കാൻ ശ്രമിച്ചാലും തനിക്കു അതു കഴിയുന്നില്ലെന്ന് അവർ അത്ഭുതത്തോടെ ഓർത്തു നിന്നു…

അല്ലെങ്കിൽ അവളുടെ ഇതുപോലുള്ള കുസൃതികളും മറ്റും അതു മായ്ച്ചു കളയുകയാണ്…

മക്കളുടെ മുന്നിലെ തന്റെ ഗൗരവത്തിന്റെ ആവരണത്തിനുള്ളിൽ ഒരു അമ്മ വാത്സല്യം കൂടിയുള്ള മുഖവും അതിനുള്ളിൽ സ്നേഹം നിറഞ്ഞ മനസുമുണ്ടെന്നു കണ്ടുപിടിച്ചതെ അവൾ മാത്രമാണ്… എങ്കിലും… എങ്കിലും… ഒരു കുഞ്ഞിനെ കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട്… അല്ലെങ്കി അവൾ അതു ഇതുവരെ മനസിലാക്കാത്തത് അതാണ് തന്നെ ചൊടിപ്പിക്കുന്നത്…

ഋതുവിന്റെ കരഞ്ഞു വീർത്ത മുഖം… പാവം കുട്ടി… അവർ മനസിൽ മന്ത്രിച്ചു കൊണ്ടു മുറിയിലേക്ക് നീങ്ങി.

ചാരു ചെല്ലുമ്പോൾ ഷൂ പോലും മാറിയിടാതെ കട്ടിലിൽ മലർന്നു കിടക്കുകയാർന്നു ചേതൻ. കണ്ണടച്ചു കിടക്കുന്നുണ്ട്….

അവന്റെ ഹൃദയമിടിപ്പിന്റെ വേഗത അവന്റെ നെഞ്ചിൽ കാണാമായിരുന്നു. ചാരു ചെറു ചിരിയോടെ വാതിൽ കുറ്റിയിട്ടു…

അവനടുത്തേക്കു നീങ്ങി. കയ്യിലെ ഹാൻഡ് ബാഗ് ടേബിളിൽ വച്ചു ac തണുപ്പ് കുറച്ചു കൂടെ കൂട്ടി…

അവനരികിലേക്കു ചെന്നു ഷൂ മാറിയിട്ട് കൊടുത്തു… കാലുകൾ ഒതുക്കി വച്ചു കൊണ്ടു അവന്റെ നെഞ്ചിൽ തലവെച്ചു അവളും കിടന്നു.

ചാരുവിന്റെ കൈകളിൽ ചേതന്റെ കൈ വിരലുകൾ കോർക്കുന്നതവൾ അറിഞ്ഞു. കണ്ണടച്ചു കൊണ്ട് അവൾ ചോദിച്ചു.

“എന്റെ മഹാ കവി എന്നോട് പിണക്കമാണോ” മറുപടി അവന്റെ കൈ വിരലുകൾ അവളുടേതുമായി മുറുക്കി കൊണ്ടു അവൻ നൽകി.

ഒരു ചെറു ചിരിയോടെ അവൾ തിരിഞ്ഞു അവന്റെ നെഞ്ചിലേക്ക് ചേക്കേറി…

“എന്റെ പ്രണയത്തിന് ആകാശത്തിന്റെ നീലിമയായിരുന്നു…. കടലിന്റെ അഗാദതയായിരുന്നു”

കണ്ണടച്ചു കിടന്നിരുന്ന ചേതന്റെ ചുണ്ടുകളിൽ നിന്നുതിർന്ന വരികൾ… അവന്റെ മനസിന്റെ അടിത്തട്ടിൽ നിന്നായിരുന്നു അതു വന്നതെന്ന് ചാരുവിന് തോന്നി….

അവന്റെ നെഞ്ചിലെ മിടിപ്പിൽ കാതുകൾ ചേർത്തു വച്ചു… ആ ഹൃദയമിടിപ്പിന്റെ താളത്തിൽ അവളും മറുപടി പറഞ്ഞു…

“ആ നീലിമയിലെ വെള്ളി മേഘങ്ങൾക്കിടയിൽ… നിന്നിലെ നിശ്വാസത്തെ പുൽകി… എന്നിലെ പ്രണയത്തെ നീല നിറം നൽകി നിന്നോട് ചേർക്കണമെനിക്കു…. ”

ചാരുവിന്റെ മറുപടിയിൽ അവന്റെ കൈകൾ അവളെ ഇറുകെ പുണർന്നു കൊണ്ടേയിരുന്നു… ഒരു ചിരിയോടെ…

“ചാരു… നിനക്കു എന്നെ ഇത്ര വിശ്വാസമാണോ”

“നിന്നെക്കാൾ വിശ്വാസമാണ്”. ചേതൻ അവളെ തന്നിലേക്കടുപ്പിച്ചു അവന്റെ പ്രണയത്തെ പകർന്നുകൊടുക്കാൻ തുടങ്ങി…

അമ്മുവിന്റെ മുറിയിലെ ജനലിൽ പിടിച്ചു തന്നിലേക്ക് പൊഴിയുന്ന നിലാവിനെ നോക്കി നിൽക്കുകയായിരുന്നു ഋതു…

ഇന്ന് തനിക്കു സംഭവിച്ച കാര്യങ്ങൾ ഓരോന്നായി മനസിൽ ആലോചിച്ചു ഒന്നുകൂടി ഒരു ഓട്ട പ്രദക്ഷിണം നടത്തി…

കുറച്ചു മണിക്കൂറുകൾ കൊണ്ട് തന്റെ മാറി മറിഞ്ഞ ജീവിതത്തെ ഒരു വിസ്മയത്തോടെ നോക്കി കണ്ടു… പൂർണ്ണ ചന്ദ്രനെ നോക്കി ചിരിതൂക്കി…

എന്തുകൊണ്ടോ ആ പൂർണ്ണ ചന്ദ്രന്റെയുള്ളിൽ ചേതന്റെ മുഖം കണ്ടു… ആ മുഖത്തെ കണ്ണുകളിൽ തെളിഞ്ഞ പ്രണയത്തെ കണ്ടു…. !!

തുടരും

ഞങ്ങളുട വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

ഋതു ചാരുത : ഭാഗം 1

ഋതു ചാരുത : ഭാഗം 2

ഋതു ചാരുത : ഭാഗം 3

ഋതു ചാരുത : ഭാഗം 4

ഋതു ചാരുത : ഭാഗം 5

ഋതു ചാരുത : ഭാഗം 6

ഋതു ചാരുത : ഭാഗം 7