Thursday, April 25, 2024
Novel

ഋതു ചാരുത : ഭാഗം 12

Spread the love

എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

ചാരുവിന്റെയും ചേതന്റേയും മുന്നിലെ മറ്റൊരു വലിയ കടമ്പയുണ്ടായിരുന്നു… സാവിത്രിയമ്മ… അവരെ കൊണ്ടു എങ്ങനെ സമ്മതിപ്പിക്കുമെന്നുള്ളത്…

വരാനിരിക്കുന്നത് എന്തു തന്നെയാണെങ്കിലും നേരിടാൻ തയ്യാറായി ചാരു നന്ദനം വീട്ടിലേക്കു കയറി… തന്റെ വയറിൽ അരുമായായി തലോടി കൊണ്ട്…

പതിവുപോലെ വൈകീട്ട് എല്ലാവരും ഒരുമിച്ചിരിക്കുമ്പോൾ ചേതൻ അമ്മയ്ക്കുമുന്പിൽ കാര്യമവതരിപ്പിച്ചു.

“ഇതു… ഇതു അവസാന തീരുമാനമാണോ” കുറച്ചു വിഷമത്തോടെ എങ്കിലും ഗൗരവം ഒട്ടും വിടാതെ തന്നെ സാവിത്രിയമ്മ ചോദിച്ചു.

അവരുടെ കണ്ണുകൾ ചാരുവിൽ മാത്രം തങ്ങി നിന്നിരുന്നു. അവർ മൗനമായി… അവരുടെ കണ്ണുകൾ ചാരുവിനോട് എന്തൊക്കെയോ പറയും പോലെ…

“അതേ. ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. പിന്നെ അമ്മതന്നെയല്ലേ പറഞ്ഞതു എങ്ങനെയായാലും വേണ്ടില്ല ഒരു കുഞ്ഞിനെ മതിയെന്നു….” ചേതൻ മറു ചോദ്യം കൊണ്ടു സാവിത്രിയമ്മയെ നേരിടാൻ തയ്യാറായി.

പക്ഷെ മറുത്തവർ ഒരക്ഷരം പറഞ്ഞില്ല എന്നുമാത്രമല്ല അവർ പ്രതീക്ഷിച്ച എതിർപ്പൊന്നും കാണിച്ചതുമില്ല പറഞ്ഞതുമില്ല… ഒരുതരം നിസംഗാവസ്ഥ.

ദയനീയമായ നോട്ടം മാത്രം ചാരുവിന് നൽകി കൊണ്ടിരുന്നു… ആ നോട്ടത്തിൽ ദയനീയതയും അപേക്ഷയും എല്ലാമുണ്ടായിരുന്നു.

നിന്നിൽ ഒരു കുഞ്ഞിനെയല്ലേ ഞാൻ ആവശ്യപ്പെട്ടത്… ആ ചോദ്യം അവരുടെ കണ്ണുകളിൽ നിന്നും ചാരു വായിച്ചു.

ആദ്യമായി എല്ലാവരുടെയും മുന്നിൽ ആരെയും അഭിമുഗീകരിക്കാൻ കഴിയാതെ ചാരു തല കുമ്പിട്ടു നിന്നുപോയി…

അതു മനസിലാക്കിയ ചേതൻ അവളെ തന്നോട് ചേർത്തു പിടിച്ചായിരുന്നു ബാക്കി സമയം മുഴുവനും അവളുടെ കൂടെ നിന്നതു…

അതു മതിയായിരുന്നു ചാരുവിന്… ആ കൈതാങ്ങു മാത്രം മതിയായിരുന്നു അവളുടെ വേദനിക്കുന്ന മനസിന്‌ കൂട്ടായി… കണ്ണുനീരിലും അവളുടെ കണ്ണുകൾ അവനെ നോക്കി പുഞ്ചിരിച്ചു.

“എനിക്ക് …. എനിക്ക് ഒരു കണ്ടീഷൻ ഉണ്ട്. സരോഗസി തയ്യാറാകുന്ന സ്ത്രീ പ്രസവം കഴിയുന്നവരെ ഈ വീട്ടിൽ വേണം.

അതിനു അവർ തയ്യാറാകുമോ” ചെറിയ ഒരു വെല്ലുവിളി പോലെയായിരുന്നു സാവിത്രിയമ്മയുടെ ചോദ്യം. അതേ ഭാവത്തിൽ ചാരുവിനെയും ചേതനെയും അവർ നോക്കി നിന്നു.

ചേതൻ ഋതുവിനരികിലേക്കു നടന്നു… അവളുടെ കൈകൾ പൊതിഞ്ഞു പിടിച്ചു വലിച്ചു കൊണ്ടു സാവിത്രിയമ്മയുടെ മുന്നിൽ കൊണ്ട് നിർത്തി.

സാവിത്രിയമ്മയുടെ മുഖഭാവം അവർക്കൊന്നും മനസ്സിലായില്ലെന്ന് വിളിച്ചോതുന്നുണ്ടായിരുന്നു.

“ഇവളാണ് ഞങ്ങളുടെ കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നത്” ചേതന്റെ വാക്കുകൾ ഒരു ഞെട്ടലോടെയാണ് ആ അമ്മ കേട്ടത്… അവർക്ക് സങ്കടം അധികരിച്ചു.

ചാരുവിന്റെ മുഖത്തേക്ക് നീങ്ങിയ അവരുടെ കണ്ണുകളിൽ വിദ്വേഷവും ദേഷ്യവും കലർന്നിരുന്നു. അവരുടെ നോട്ടത്തിൽ താൻ ഇല്ലാതാകുന്നത് പോലെ ചാരുവിന് തോന്നി.

“എന്തിനാ മോളെ ഈ സാഹസത്തിനു മുതിരുന്നത്” അലിവോടെ ഋതുവിനെ തലോടികൊണ്ടു സാവിത്രിയമ്മ ചോദിച്ചു.

“പൂർണ സമ്മതത്തോടെയാണ് അമ്മേ… എനിക്ക് … എന്റെ വലിയ ബാധ്യതകൾ തീർക്കാൻ… പിന്നെ.. പിന്നെ” ഋതു വാക്കുകൾ കിട്ടാതെ വലഞ്ഞു.

“നിന്റെ വലിയ മനസാണ് മോളെ.

ചിലരൊക്കെ കണ്ടുപടിക്കേണ്ടതും ഈ വലിയ മനസാണ്. അമ്മക്ക് വാക്കുകൾ കിട്ടുന്നില്ല മോളെ… ഒരുപാട് നന്ദിയുണ്ട് മോളോട്” ഋതുവിനെ ചേർത്തണച്ചു അവർ നിന്നു. തന്റേയുള്ളിലെ അതികരിച്ച സങ്കടം അവളിലേക്ക് ഒഴുക്കി.

അതു കണ്ടുനിൽക്കാൻ വിഷമിച്ചു ചാരു വേഗം മുറിയിലേക്ക് പോയി. കരഞ്ഞില്ല അവൾ. കരയില്ല. കരയാൻ പാടില്ല.

രാത്രിയിൽ ചേതൻ അവന്റെ എഴുത്തു മുറിയിൽ ആയിരുന്ന സമയം ചാരു പൂജാമുറി ലക്ഷ്യമാക്കി നടന്നു.

അവിടെ അകത്തേക്ക് കയറി അവൾ ദൈവങ്ങളുടെ മുന്നിൽ കൈ കൂപ്പി നിന്നു. അവൾ മൗനമായി തന്റെ പരിഭവങ്ങളുടെ ഭണ്ഡകെട്ടു അവിടെ അഴിച്ചു വയ്ക്കാൻ തുടങ്ങി.

“ഇന്നോളം ഈ നടയിൽ നിന്നു കൈകൂപ്പി പ്രാർഥിച്ചത് അത്രയും ഈ വീടിനും എന്റെ ചേതനും വേണ്ടി മാത്രമാണ്.

എന്നിലെ കുറവ് അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ വീട്ടിലേക്കു കടന്നുവന്നത്.

ഇന്ന് അമ്മയടക്കം… എന്തിനേറെ ചേതനും കരുതുന്നത് എനിക്ക് പ്രസവിക്കാൻ താത്പര്യമില്ലാത്തത് കൊണ്ടാണെന്നാണ്… എനിക്ക്…

ചേതനും ഒപ്പമുള്ള ജീവിതം ഒരുപാട് ഞാൻ ആഗ്രഹിച്ചുപോയി… ഇനിയൊരു മടങ്ങി പോക്ക്… അതെന്റെ മരണം കൊണ്ട് മാത്രമേ സാധിക്കൂ.

എനിക്ക് പിടിച്ചു നിൽക്കാനുള്ള ശക്തി തരണേ നിങ്ങൾ… ആരൊക്കെ തെറ്റിദ്ധരിച്ചാലും… ചേതൻ… അവൻ എന്റെ കൂടെ വേണം…”

“ആരെ കാണിക്കാനാണ് നിന്റെയി കരച്ചിലും കണ്ണീരും” സാവിത്രിയമ്മ രൂക്ഷമായി ക്രോധത്തോടെ അവളെ നോക്കി നിൽക്കുന്നു.

മൗനമായി അലമുറയിട്ടു കരഞ്ഞു പറഞ്ഞതുകൊണ്ട് അവർ ഒന്നും കേട്ടില്ല.

“അനുസരണകേടു കാണിക്കുമ്പോഴും നിന്റെ കുസൃതിയും കുറുമ്പും ഞാൻ ആവോളം ആസ്വാധിച്ചിട്ടുണ്ട് ചാരു..

പലപ്പൊഴും നിന്നിൽ ഞാൻ എന്നെത്തന്നെയാണ് കണ്ടിരുന്നത്… അതുകൊണ്ടായിരുന്നു നിന്നോട് എനിക്ക് ഞാൻ പ്രസവിച്ച എന്റെ മോളേക്കാളും വാത്സല്യവും സ്നേഹവും കൂടുതൽ തോന്നിയിരുന്നത്…

പക്ഷെ ഒരു കുഞ്ഞിനെ തരാൻ നിനക്കു കഴിവില്ല എന്നു ഞാൻ കരുതുന്നില്ല… നിനക്കു അതിനു മനസില്ല… അതല്ലേ കാര്യം… ഇത്രത്തോളം നിന്റെ മനസു എങ്ങനെ അധഃപതിച്ചു… എ

നിക്കതു അംഗീകരിക്കാൻ ആകുന്നില്ല…. നീ ഇനി പഴയ സാവിത്രിയമ്മയെ എന്നിൽ കാണരുത്” നിശ്ചലയായി നിന്നു അവരുടെ വാക്കുകൾ കേൾക്കാൻ മാത്രമേ അവൾക്കായുള്ളൂ.

ഒരക്ഷരം മറുത്തു പറയുകയോ എതിർക്കാനോ അവൾക്കായില്ല.

കരയാതെ പിടിച്ചു നിൽക്കണമെന്ന് മനസിനെ വാശിയോടെ പഠിപ്പിച്ചതു എത്ര നന്നായെന്നു അവൾക്കു തോന്നി.

ഇനിയൊന്നും പഴയതുപോലെ ഈ വീട്ടിൽ നടക്കില്ലയെന്നു അവൾക്കു മനസിലായി.

അനുവും അനന്തുവും ജോലി റീസൈൻ ചെയ്തു.

അവർക്ക് പോകാനുള്ളതെല്ലാം ശരിയായിരുന്നു. യാത്ര പറയാൻ അവർ നന്ദനത്തു എത്തി. ഋതുവിന് അവരെ കാണുമ്പോൾ തന്നെ സങ്കടമായിരുന്നു.

ഇതുവരെ എല്ലാ കാര്യങ്ങൾക്കും ഒരുമിച്ചായിരുന്നു. എല്ല വിഷമങ്ങളും സന്തോഷങ്ങളും തുല്യമായി പങ്കു വച്ചിരുന്നു… ആദ്യമായാകും ഇത്ര ദൂരത്തേക്ക് മാറി നിൽക്കുന്നത്.

അതുകൂടാതെ തന്നെ അനുവിനോടും അനന്തുവിനോടും ചോദിക്കാതെ താൻ തെറ്റു ചെയ്തിരിക്കുന്നു… തെറ്റല്ല… തന്റെ മാത്രം ശരി.

അവർ ഇപ്പൊ ഒന്നുമറിയണ്ട… ചാരുവും ചേതനും അവരോടു സംസാരിച്ചിരുന്നിരുന്നു.

ഒടുവിൽ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങി. അനു സാവിത്രിയമ്മക്ക് അരികിലേക്ക് ചെന്നു. അവരുടെ കൈകൾ പിടിച്ചു.

“ഞങ്ങളുടെ ഋതു പാവമാണ്. ഈ കൈകളിൽ ഞാൻ ഏല്പിക്കുകയാണ്.

കുറച്ചു നാളുകൾ… കുറച്ചു നാളുകൾ കൂടി ഇവിടെ സംരക്ഷിക്കണം. ഞങ്ങൾ അവിടെ പോയി ഒന്നു സെറ്റ് ആകുന്ന സമയം വരെ… പിന്നീടുള്ള എല്ല കാര്യവും ഞങ്ങൾ നോക്കിക്കോളാം”

“ധൈര്യമായി പോയിട്ടു വാ മക്കളെ… അവൾ ഇവിടെ സുരക്ഷിതയായിരിക്കും… ഒരു കുറവുമുണ്ടാകില്ല… മകളെ പോലെ..

അല്ല എന്റെ മകൾ തന്നെയാണ് ഋതു” സാവിത്രിയമ്മയുടെ വാക്കുകൾ അവരുടെ എല്ല വിഷമങ്ങളെയും മാച്ചുകളായൻ തക്കവണ്ണം ഉള്ളതായിരുന്നു.

ഋതു അവരെ ഇരുവരെയും ഒരുമിച്ചു ചേർത്തു പിടിച്ചു കുറച്ചു നേരം കരഞ്ഞു നിന്നു… പിന്നീട് യാത്ര പറഞ്ഞിറങ്ങി… അനന്തു അമ്മുവിനോട് കണ്ണുകൾ കൊണ്ടു യാത്ര പറയാൻ മറന്നില്ല…

തിരികെ ഒരു പുഞ്ചിരി നൽകി പരിഭാവമൊന്നുമില്ലെന്നു അവളും പറഞ്ഞു.

പിന്നീട് ട്രീറ്റ്മെന്റ് പ്രോസസ്സിംഗ് വേഗത്തിലാക്കി.Ivf തുടങ്ങുന്നതിനു മുൻപ് ചാരുവിന്റെ ഓവുലേഷൻ പീരിയഡ് ക്രമീകരിക്കണമായിരുന്നു. അതിനു വേണ്ടി hormonal treatment കൊടുത്തിരുന്നു.

അങ്ങനെ ഓവുലേഷൻ നടക്കുന്ന സമയത്ത് ചെറിയ ഒരു minor പ്രോസസ്സിൽ കൂടി അണ്ഡം വേർതിരിച്ചെടുത്തു, അതിനു ശേഷം ചേതനിൽ നിന്നും ബീജം ശേഖരിച്ചു ivf നടത്തി.

ഭ്രൂണം develop ചെയ്തു കഴിഞ്ഞ്.. ഈ ഭ്രൂണത്തെ ഋതുവിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു…..
എന്നിട്ട് follow up പോലെ ഇടകിടെക് blood test…. പിന്നേ pregnancy test ….

എങ്കിലും surrogacy പ്രോസസ്സ് successful ആയി എന്ന് പറയണം എങ്കിൽ ഭ്രൂണം നിക്ഷേപിച്ചു കഴിഞ്ഞു six weeks കഴിഞ്ഞുള്ള സ്കാനിങ്ങിൽ heartbeat കേൾക്കുമ്പോഴാണ്…..

ആ ഹൃദയമിടിപ്പിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പിന്നീട് ചാരുവും.

“അല്ല ചാരു… ഞാൻ കേട്ടിട്ടുണ്ട് സരോഗസി ചെയ്യുന്ന സ്ത്രീ ഒരിക്കലെങ്കിലും ഒരു പ്രെഗ്നൻസി പീരിയഡ് complete ചെയ്യണമെന്ന്.

പക്ഷെ ഇവിടെ … ഋതു” ശ്രുതിക്കു ഇതുവരെയും മനസുകൊണ്ട് അംഗീകരിക്കാൻ പോലുമായിട്ടില്ല. അവളുടെ സംശയം ചാരുവിനെ ചിന്തയിൽ നിന്നുണർത്തി.

“ഏടത്തി… അങ്ങനെ ഒരു റൂൾ പറയുന്നുണ്ട്. പക്ഷെ അതു അത്ര ഇമ്പോര്ടൻറ് ഒന്നുമല്ല.

സരോഗസി എന്നു നമ്മൾ പേരിട്ടു വിളിച്ചാലും രക്തബന്ധം പോലുമില്ലാത്ത ആരുടെയോ കുട്ടിയെ ആണല്ലോ ആ അമ്മ വയറ്റിൽ പേറുന്നത്… ഒരു ബന്ധമില്ലായെന്നു പറഞ്ഞാലും…

അമ്മയും കുഞ്ഞും തമ്മിലൊരു ബന്ധം… നിർവചിക്കാൻ കഴിയാത്ത ഒന്നു അവർക്കിടയിലുണ്ടാകും.

ഇതൊരു കച്ചവടമാണെന്നു മനസിൽ ഉണ്ടായാലും” ചാരുവിന് വാക്കുകൾ കിട്ടുനില്ലായിരുന്നു ശ്രുതിയെ എങ്ങനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുമെന്നു.

“ആദ്യ അനുഭവം ആകുമ്പോൾ മനസുകൊണ്ട് ഒരു അടുപ്പം കൂടും.

കുഞ്ഞിനെ സ്വന്തമായി കണ്ടു സ്നേഹിക്കാൻ തുടങ്ങും… അതു ഭാവിയിൽ ചിലപ്പോ… അതുകൊണ്ടാണ് ഒരു പ്രഗ്നൻസി പീരിയഡ് കഴിഞ്ഞവർ ആണെങ്കി അത്രയും കുറവായിരിക്കും ഫീലിംഗ്‌സ്.

അവർക്ക് കാര്യങ്ങൾ വേഗം മനസിലാകും.

ഇവിടെ പിന്നെ ഋതു ഒരു നഴ്‌സ് അല്ലെ ചേച്ചി അവൾക്കെല്ലാം അറിയാം ഏകദേശം… പിന്നെ അവളുടെ കോണ്സെണ്ട് ലെറ്റർ ഉള്ളതുകൊണ്ട് വേറെ നിയമ പ്രേശ്നങ്ങൾ ഒന്നുമുണ്ടാകില്ല.

നമ്മുടെ തന്നെ ഹോസ്പിറ്റലിൽ അല്ലെ… അതുകൊണ്ടു വേറെ പ്രേശ്നങ്ങൾ ഒന്നുമുണ്ടാകില്ല”

“ചാരു… ഡെലിവറി കഴിഞ്ഞ… അവൾ പോകുവോ” ശ്രുതിയുടെ ആ ചോദ്യം… കുറച്ചു ദിവസങ്ങളായി തന്റേയുള്ളിൽ ഒരു തീ മഴ തന്നെ പെയ്യിക്കുന്നുണ്ടെന്നു ചാരു ഓർത്തു.

നിറഞ്ഞ കണ്ണുകൾ മറച്ചു പിടിക്കാൻ ശ്രുതിക്കു നേരെ തിരിഞ്ഞു നിന്നു ചാരു

“പോകാതെ പിന്നെ… അവൾക്കു എത്ര നാൾ ഇവിടെ നിൽക്കാൻ പറ്റും…”

“ഋതു ചേതന്റെ കുഞ്ഞിനെ പ്രസവിക്കുന്നുണ്ടെങ്കിൽ ഈ വീട്ടിൽ തന്നെ കാണും… അവൾക്കിഷ്ടമുള്ള അത്രയും ദിവസം” സാവിത്രിയമ്മയുടെ ഗൗരവത്തോടെയുള്ള വാക്കുകൾ…

“ചേതന്റെ മാത്രമല്ല… എന്റെ കൂടി കുഞ്ഞാണ്…” ചാരുവിന് ഉറക്കെ പറയണമെന്ന് തോന്നി… പക്ഷെ കഴിഞ്ഞില്ല… മനസിൽ ഒതുക്കി പറയാൻ മാത്രമേ അവൾക്കായുള്ളൂ.

തുടരും

ഋതു ചാരുത : ഭാഗം 1

ഋതു ചാരുത : ഭാഗം 2

ഋതു ചാരുത : ഭാഗം 3

ഋതു ചാരുത : ഭാഗം 4

ഋതു ചാരുത : ഭാഗം 5

ഋതു ചാരുത : ഭാഗം 6

ഋതു ചാരുത : ഭാഗം 7

ഋതു ചാരുത : ഭാഗം 8

ഋതു ചാരുത : ഭാഗം 9

ഋതു ചാരുത : ഭാഗം 10

ഋതു ചാരുത : ഭാഗം 11