Saturday, January 18, 2025
Novel

പ്രിയനുരാഗം – ഭാഗം 8

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്


രാവിലെ കോളേജിൽ പോവാൻ റെഡി ആയി ഗൗതം താഴേക്ക് വന്നു . “അമ്മേ ബ്രേക്ക് ഫാസ്റ്റ് .എനിക്ക് പോവാൻ ടൈം ആവുന്നു .” എന്ന് പറഞ്ഞു അടുക്കളയിലേക്ക് നടന്നു .

“അമ്മയും അച്ഛനും ഇവിടെ ഇല്ല .അമ്പലത്തിൽ പോയി .” ലിവിങ്ങ് റൂമിൽ നിന്ന് ഗൗതമിനെ നോക്കി കിച്ചു വിളിച്ചു പറഞ്ഞു .

“അമ്പലത്തിലോ ഇന്നെന്താ പ്രത്യേകത ?” ഗൗതം കിച്ചുവിന്റെ അടുത്തേക്ക് നടന്നു വന്നു കൊണ്ട് ചോദിച്ചു .

“ദേവു ചേച്ചിക്ക് ഇന്ന് ക്ലാസ് തുടങ്ങുവല്ലേ .ചേച്ചിയെയും കൊണ്ട് അമ്പലത്തിൽ പോയതാ .ചേച്ചി രാവിലെ വന്നിരുന്നു .” കിച്ചു പറഞ്ഞത് കേട്ട് ഗൗതം ഒന്ന് മൂളി .

‘ഇപ്പോൾ അച്ഛനും അമ്മയ്ക്കും മോളെ മതി ! . പെണ്ണിനെ കണ്ടിട്ട് ഇപ്പൊ ഒരാഴ്ചയായി .ഇന്ന് മുതൽ കുരുപ്പ് കോളേജിൽ വരുവാണല്ലോ .

കോളേജിൽ കുറേ കാട്ടു കോഴികൾ ഉള്ളതാ . ഇവൾ അവിടേം വന്നു എന്നോട് വഴക്കുണ്ടാക്കാഞ്ഞാൽ മതി . ഞാൻ അങ്ങോട്ട് കേറി ചൊറിയുന്നത് ഒന്ന് കുറക്കണം .വല്യ മൈൻഡ് കൊടുക്കാഞ്ഞാൽ മതി . ‘ ഗൗതം മനസ്സിൽ ചിന്തിച്ചു .

ഗൗതവും കിച്ചുവും സിറ്റ് ഔട്ടിൽ ഇരുന്നു സംസാരിക്കുമ്പോൾ ആണ് പ്രിയയുടെ കാർ അങ്ങോട്ട് വന്നത് .

കാറിൽ നിന്നും ഇറങ്ങിയ പ്രിയയിൽ നിന്ന് കണ്ണെടുക്കാൻ ഗൗതമിനു കഴിഞ്ഞില്ല . ഒരു വെളുത്ത അനാർക്കലി സൽവാർ കമ്മീസ് ആയിരുന്നു പ്രിയ ഇട്ടിരുന്നത് . വല്യ മേക്കപ്പ് ഒന്നും ഇല്ല .ചെറുതായിട്ട് കണ്ണെഴുതിയിട്ടുണ്ട് .മുടി അഴിച്ചിട്ടിരിക്കുന്നു .

‘ഉഫ് … പെണ്ണിന് ഒരാഴ്ച്ച കൊണ്ട് ഗ്ലാമർ കൂടിയോ .!
അല്ല ഇവളിന്നു ഈ കോലത്തിലാണോ കോളേജിൽ വരുന്നത് . അവിടത്തെ കോഴികളെ ഒക്കെ മിക്കവാറും ഞാൻ ഇവള് കാരണം തല്ലേണ്ടി വരും .’ ഗൗതം അതും ആലോചിച്ചു അവിടെ തന്നെ നിന്നു .കിച്ചു എഴുന്നേറ്റു പോയതും .അച്ഛനും അമ്മയും അകത്തേക്ക് കയറിയതൊന്നും ഗൗതം അറിഞ്ഞില്ല .

“സീനിയർ സാർ എന്താ നോക്കി നിൽക്കുന്നത് ” പ്രിയ ഗൗതമിന്റെ അടുത്തു വന്നു നിന്ന് ചോദിച്ചു . അത് കേട്ടപ്പോൾ ആണ് ഗൗതം ബോധത്തിലേക്ക് വന്നത് .

“സീനിയർ സാറോ ?!” ഗൗതം സംശയത്തോടെ ചോദിച്ചു .

“താൻ ഇന്ന് മുതൽ എന്റെ സീനിയർ അല്ലേ ? അപ്പോൾ പിന്നെ ബഹുമാനിക്കണ്ടേ . ” പ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു .

“നീ കാണുമ്പോൾ ഒക്കെ എന്നോട് തല്ലുണ്ടാക്കാം എന്ന് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ ” ഗൗതം കൂർപ്പിച്ചുകൊണ്ട് ചോദിച്ചു .

“അതിനു ഞാൻ ഇപ്പൊ തല്ലുണ്ടാക്കിയോ .അല്ലേലും ഞാൻ ആണോ വഴക്കിനു വരുന്നത് ” പ്രിയ ചോദിച്ചു .

“ഓ ഞാൻ ഒന്നും പറഞ്ഞില്ലേ .ഇനി കോളേജിൽ വന്നു എന്നോട് വഴക്കിടാൻ നിൽക്കണ്ട .കേട്ടോ .” ഗൗതം പറഞ്ഞു .

“ഞാൻ തന്നെ മൈൻഡ് പോലും ചെയ്യിയ്ല്ല്യ പോരേ .അല്ലേലും തന്നോട് സംസാരിച്ചാൽ ചാടി കടിക്കാനല്ലേ വരൂ .” പ്രിയ കുറുമ്പൊടെ പറഞ്ഞു .

“ആ അങ്ങനെയേ വരൂ . അല്ലാ നീ ഇത് കോളേജിലേക്ക് തന്നെ അല്ലേ .യക്ഷിയെ പോലെ ഡ്രസ്സ് ഒക്കെ ഇട്ടിരിക്കുന്നു .കോളേജിൽ ഉള്ളവർക്ക് ഇന്ന് കണ്ടു ചിരിക്കാം .നല്ല കോലം .” ഗൗതം അവളെ കളിയാക്കി കൊണ്ട് പറഞ്ഞു .

“ങേ … അമ്മ പറഞ്ഞല്ലോ മാലാഖ കുഞ്ഞിനെ പോലുണ്ടെന്ന് .” പ്രിയ കുഞ്ഞു കുട്ടിയെ പോലെ പറഞ്ഞു .

“മാലാഖ കുഞ്ഞല്ല … യക്ഷി ” അതും പറഞ്ഞു ഗൗതം ചിരിക്കാൻ തുടങ്ങി .

പ്രിയ ഗൗതമിന്റെ മുഖത്തേക്ക് തന്നെ നോക്കി .
‘ആദ്യമായിട്ടാണ് എന്നോട് ഇങ്ങനെ ചിരിക്കുന്നത് .ഇന്ന് വല്യ വഴക്കിനും വന്നില്ല !.ഇതെന്തു പറ്റി ആവോ ?! എന്തായാലും ചിരിക്കുമ്പോ ഇങ്ങേരുടെ ഗ്ലാമർ പിന്നേം കൂടുന്നുണ്ട് .’ പ്രിയ മനസ്സിൽ ചിന്തിച്ചു .

“അമ്മ പറഞ്ഞിട്ടാണ് ഈ ഡ്രസ്സ് ഇട്ടത് എന്നാൽ അമ്മയോട് തന്നെ പറ ” പ്രിയ ദേഷ്യം പിടിച്ചുകൊണ്ട് പറഞ്ഞു .

ഗൗതമിന്റെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു .

“പാവം അമ്മക്ക് വിഷമം ആവണ്ട .അതോണ്ട് ഞാൻ ഒന്നും പറയുന്നില്ല .പിന്നെ പറഞ്ഞത് ഓർമയുണ്ടല്ലോ .കോളേജിൽ വന്നു എന്റെ കൈയ്ക്ക് പണിയുണ്ടാക്കി വെക്കരുത് .കേട്ടോടി .” ഗൗതം പറഞ്ഞതും പ്രിയക്ക് ദേഷ്യം വന്നു .

“എടോ തന്നോട് ഞാൻ …” പ്രിയ പറഞ്ഞു തുടങ്ങുമ്പോഴേക്കും ഗൗതം അകത്തേക്ക് പോയി .

“കാട്ടുമാക്കാൻ .ഒരു വ്യത്യാസവും ഇല്ല .തനിക്കുള്ള പണി പ്രിയ തരും മോനെ ” പ്രിയ നടന്നു പോയ ഗൗതമിനെ നോക്കി പതുക്കെ പറഞ്ഞു .

എല്ലാവരും ഒരുമിച്ച് ഇരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയായിരുന്നു .പ്രിയ നോക്കുമ്പോൾ ഒക്കെ ഗൗതം കണ്ണുരുട്ടി കാണിക്കും .അപ്പൊ പ്രിയയും തിരിച്ചു പല്ലിറുമും .

“കണ്ണാ നിങ്ങളുടെ കോളേജിലു റാഗിങ് ഒക്കെ ഉണ്ടോ ? നീ ദേവു മോളെ ഒന്ന് നോക്കിക്കോണേ .” സാവിത്രി പറഞ്ഞു .

“റാഗിങ് ഒക്കെ എല്ലായിടത്തും ഉണ്ടാക്കും . ഞാൻ എന്താ ഇവളുടെ ബോഡി ഗാർഡ് ആണോ . സ്വയം ശ്രദ്ധിച്ചാൽ മതി . ഇത്രയും വയസില്ലേ ആദ്യമായിട്ടൊന്നും അല്ലല്ലോ കോളേജിൽ .” ഗൗതം പുച്ഛിച്ചു കൊണ്ട് പറഞ്ഞു .

“കണ്ണാ …” കൃഷ്ണൻ ശാസനയോടെ വിളിച്ചു .

“നിനക്കു ഇത് എന്താ കണ്ണാ ..നീ എന്തിനാ ഇങ്ങനെ ആവിശ്യം ഇല്ലാതെ ദേഷ്യപെടുന്നേ .” സാവിത്രി ചോദിച്ചു .

“അമ്മേ എന്നെ നോക്കാൻ ഞാൻ തന്നെ ധാരാളം .അമ്മ എന്തിനാ പേടിക്കുന്നെ.എനിക്ക് ആരുടേം സഹായം ആവിശ്യം ഇല്ല്യ .” അവസാനത്തെ വാക്ക് പ്രിയ ഗൗതമിനെ നോക്കി ആണ് പറഞ്ഞത് .അവൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു .

“ചേച്ചിക്ക് എന്ത് പേടിക്കാനാ .ചേച്ചിയെ ആരേലും വിരട്ടിയാൽ ഒന്നും നോക്കണ്ട കേറി പൊട്ടിച്ചോ .കട്ട സപ്പോർട്ട് .” കിച്ചു പറഞ്ഞു .

പ്രിയ കിച്ചുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു .

ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ഗൗതവും കിച്ചുവും പ്രിയയും കോളേജിലേക്കും കൃഷ്ണൻ ഓഫീസിലേക്കും പോയി .

പ്രിയ കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങി കോളേജിന്റെ ഉള്ളിലേക്ക് നടന്നു . വഴിയിൽ കാണുന്നവരൊക്കെ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . സാവിത്രി പറഞ്ഞ പോലെ അവളൊരു കുഞ്ഞു മാലാഖ ആയിരുന്നു .

അവിടെയും ഇവിടെയും ആയി സീനിയർസ്
നിൽക്കുന്നുണ്ട് അവരിൽ പലരുടെയും കണ്ണ് പ്രിയയിൽ ആയിരുന്നു . പലരെയും വിളിച്ചു പേരും ബാച്ചും ചോദിച്ചു വിടുന്നുണ്ട് എന്നല്ലാതെ റാഗിങ് ഒന്നും എവിടെയും കാണുന്നില്ല .

“ഡാ ഇത് അവളല്ലേ നിന്റെ അച്ഛന്റേം അമ്മേടേം ഫ്രണ്ട്‌സ്ന്റെ മോളാണ് എന്ന് പറഞ്ഞ കുട്ടി .” കിരൺ അത് പറഞ്ഞപ്പോൾ ആണ് കാർത്തിക് നോട് സംസാരിച്ചു കൊണ്ട് നിന്ന ഗൗതം തിരിഞ്ഞു നോക്കിയത് . അവളെ എല്ലാവരും ശ്രദ്ധിക്കുന്നതും കമന്റ് പറയുന്നതും ഗൗതമിനു ഒട്ടും ഇഷ്ടപ്പെട്ടില്ല .

“ആ അതെ ” ഗൗതം ഒട്ടും താല്പര്യമില്ലാതെ പറഞ്ഞു .

“ഷീ ലൂക്കസ് ലൈക് ആൻ ഏയ്ഞ്ചൽ .സൊ ക്യൂട്ട് “. കിരണിലെ കോഴി ഉണർന്നു .

“ഹലോ ഒന്ന് ഇങ്ങോട്ട് വന്നേ ” കിരൺ പ്രിയയെ നോക്കി വിളിച്ചു .

“എന്നെ ആണോ ” പ്രിയ ചോദിച്ചു . ഗൗതമിനെ കണ്ടിട്ടും പ്രിയ കണ്ടഭാവം നടിച്ചില്ല . ഗൗതം ഫ്രണ്ട്‌സ് കൂടെ ഉള്ളത്കൊണ്ട് അവളെ ശ്രദ്ധിക്കാനേ പോയില്ല .

“ആ നിന്നെ തന്നെ ” കാർത്തിക് കിരണിനോട് ഒപ്പം ചേർന്ന് പറഞ്ഞു .അവരുടെ കൂടെ ഗൗതമിന്റെ ബാക്കി ഫ്രണ്ട്‌സ് അജാസ് ,ജോൺ ,റഹീം എന്നിവരും ഉണ്ടായിരുന്നു .

“എന്താ ചേട്ടന്മാരെ ” അവരുടെ അടുത്തേക്ക് വന്നു ഉള്ള വിനയം ഒക്കെ മുഖത്തു വാരി വിതറി പ്രിയ ചോദിച്ചു .

അവർ അവളുടെ പേരും ബാച്ചും ബാക്കി ഡീറ്റൈൽസും ഒക്കെ ചോദിച്ചു .അവൾ എല്ലാത്തിനും വിനയം വാരി വിതറി ഉത്തരവും കൊടുത്തു .

‘ഇവൾക്ക് ഇത്രക്ക് മര്യാദക്ക് സംസാരിക്കാൻ ഒക്കെ അറിയുമോ ?! ‘ ഗൗതം ചിന്തിച്ചു .

അവർ പൊക്കോളാൻ പറഞ്ഞപ്പോൾ അവൾ വീണ്ടും വിനയം നിറച്ചുകൊണ്ട് അവിടന്ന് പോയി .ഗൗതമിനെ അവൾ ശ്രദ്ധിച്ചേ ഇല്ല .

“ഒരു പാവം ആണെന്ന് തോന്നുന്നു .” കാർത്തിക്ക് പറഞ്ഞു .

“അതെ അതെ .ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി ” കിരൺ കുറുകിക്കൊണ്ട് പറഞ്ഞു .

അത് കേട്ടപ്പോ ഗൗതം ഒഴികെ എല്ലാവരും അയ്യേ എന്ന ഭാവം ആയിരുന്നു .ഗൗതമിനു ദേഷ്യം വരുന്നുണ്ടായിരുന്നു .

“അല്ല അവള് എന്താ നിന്നെ കണ്ടിട്ട് മൈൻഡ് ചെയ്യഞ്ഞത് ? ” കിരൺ ഗൗതമിനോട് ചോദിച്ചു .

“എനിക്ക് അറിയില്ല “ഗൗതം താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .

“അതിനു ഇവൻ ഏതെങ്കിലും പെണ്ണിനോട് മര്യാദക്ക് സംസാരിച്ചിട്ടുണ്ടോ ” റഹീം പറഞ്ഞു .
ഗൗതം മറുപടി ഒന്നും പറഞ്ഞില്ല .

പ്രിയ അവളുടെ ക്ലാസ്സിൽ വന്നു ഇരുന്നിരുന്നു .ക്ലാസ്സിൽ ഓരോരുത്തരായി വന്നു തുടങ്ങുന്നേ ഉള്ളു .അവൾ എല്ലാവരെയും പരിചയപെട്ടു .

ആദ്യത്തെ ദിവസം ആയത് കൊണ്ട് കൂടുതലും കോഴ്സ് ഇൻട്രൊഡക്ഷൻ ആയിരുന്നു .അവള് ക്ലാസ്സിലെ എല്ലാവരും ആയി പെട്ടന്ന് കൂട്ടായി . അവളുടെ അടുത്തിരുന്നിരുന്നത് പാലക്കാട് നിന്നും ഉള്ള ഒരു പാവം നാട്ടിന്പുറത്തുകാരി കുട്ടി ആയിരുന്നു,ശിവാനി .

പ്രിയക്ക് അവളെ ഒരുപാട് ഇഷ്ട്ടപെട്ടു .പരിചയപ്പെട്ടതും ശിവാനി അവളുടെ വീടും നാടും വീട്ടിലെ ആൾക്കാരെ കുറിച്ചും എന്തിനു വീട്ടിലെ പശുക്കുട്ടിയെ കുറിച്ചുവരെ പ്രിയയോട് സംസാരിച്ചു . അവളോട് സംസാരിച്ചു ഇരുന്നത് കൊണ്ട് പ്രിയ ലഞ്ച് ബ്രേക്കിന് പുറത്തു ഇറങ്ങിയില്ല .

വൈകീട്ട് ക്ലാസ് കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ ആണ് .രാവിലത്തെ പോലെ അല്ല റാഗിങ് ഒക്കെ ചെറുതായിട്ട് നടക്കുന്നുണ്ട് എന്ന് പ്രിയ ശ്രദ്ധിച്ചത് . ശിവാനി ആണേൽ കുട്ടികളെ പോലെ ആണ് പേടിക്കുന്നത് .

പ്രിയയും ശിവാനിയും ചെന്ന് പെട്ടത് അവിടത്തെ ഒരു വഷളൻ ടീമിന്റെ മുന്നിൽ ആണ് . ആൺകുട്ടികളും പെണ്കുട്ടികളും ചേർന്ന് ഒരു പത്തുപേർ കൂട്ടം കൂടി നില്കുന്നുണ്ട് .

ശിവാനിയെ ആണ് അവരാദ്യം വിളിച്ചത് . അവളെ കണ്ടതും കൂട്ടത്തിൽ ഒരുത്തൻ ഒരു വൃത്തികെട്ട കമന്റ് പറഞ്ഞു .

അത് കേട്ടതും അവള് കരയാൻ തുടങ്ങി .അവനാണെങ്കിൽ ഒരു കുടക്കമ്പി പോലെയേ ഉള്ളു .പക്ഷെ വായിൽന്നു വരുന്നത് കേട്ടാൽ അവൻ വല്യ ദാദ ആണെന്ന് തോന്നും .അവൻ പിന്നേം ഓരോന്ന് പറയാൻ തുടങ്ങി .

ശിവാനി അതിന്റെ കൂടെ കരയാനും ഇത് കണ്ടു കൊണ്ടാണ് ഗൗതവും ഫ്രണ്ട്സും അങ്ങോട്ട് വന്നത് .

“ക്യാൻ യു സ്റ്റോപ്പ് ദിസ് ” ദേഷ്യം സഹിക്കാൻ വയ്യാതെ പ്രിയ പറഞ്ഞു .

“നീ ആരാടി എന്നോട് ആജ്ഞാപിക്കാൻ ” ആ കൊടക്കമ്പി ദാദ പറഞ്ഞു .

പ്രിയ ഒന്നും മിണ്ടാതെ ശിവാനിയുടെ കയ്യും പിടിച്ചു നടന്നു . അപ്പോൾ അവൻ വന്നു പ്രിയയുടെ കയ്യിൽ പിടിച്ചു .

“നീ എങ്ങോട്ടാടി അവളേം കൊണ്ട് @@$@$@$@$@$@$@$@$@$@@@@$&@@ ” അനാവശ്യം പറഞ്ഞു .
ഇത് കണ്ട ഗൗതം അങ്ങോട്ട് ചെന്നു പക്ഷെ

“ഠപ്പേ …”

ഗൗതം നോക്കിയതും പ്രിയ അവളുടെ കയ്യിൽ പിടിച്ച അവന്റെ കൈ പിടിച്ചു തിരിച്ചു അവന്റെ മുഖത്തിനിട്ടു ഒന്ന് പൊട്ടിക്കുന്നത് ആണ് കണ്ടത് .

അവന്റെ കൂടെ വന്ന ഒരുത്തൻ അവളെ തല്ലാൻ വന്നതും അവൾ അവന്റെ വയറ്റിനിട്ടു ഒരു കുത്തു കൊടുത്തു .അവൻ വയറും പൊത്തി പിടിച്ചു അവിടെ ഇരുന്നു പോയി . ആ കൊടകമ്പി ദാദ കയ്യിയും താങ്ങി പിടിച്ചു ഇരിപ്പാണ് .

അവളുടെ ആ ചെറിയ ഫ്യറ്റ് കണ്ടപ്പോഴേ അവൾക്ക് ഈ തല്ലു നല്ല പിടിപാടുള്ള ഏരിയ ആണെന്ന് അവിടെ നിന്നവർക്കൊക്കെ മനസിലായി . ആ കൊടക്കമ്പി എഴുന്നേറ്റു വന്നു സോറി പറഞ്ഞു .

പ്രിയ അതൊന്നും മൈൻഡ് ചെയ്യാതെ ശിവാനിയുടെ കയ്യും പിടിച്ചു നടന്നു . ഈ തല്ലിന്റെ ഇടക്ക് ഗൗതമിനെ പ്രിയ കണ്ടില്ലായിരുന്നു .

ഗൗതം ആകെ കിളി പോയ നിൽപ്പാണ് .ഗൗതം മാത്രമല്ല അവിടെ ചുറ്റും നിന്നവർ എല്ലാരും അതേ അവസ്ഥയിലാണ് .എന്താപ്പോ ഉണ്ടായേ .

‘ഇവളാള് ഞാൻ വിചാരിച്ചതിലും അപ്പുറം ആണ് .അവള് മാർഷ്യൽ ആർട്സ് പഠിച്ചിട്ടുണ്ട് .അത് ഉറപ്പാണ് .എന്നാലും എന്റെ ദേവൂട്ടി നീ പൊളിച്ചു . എനിക്ക് പറ്റിയ പെണ്ണാടി നീ ‘ കിളികളൊക്കെ തിരിച്ചു വന്നപ്പോൾ ഗൗതം ചിന്തിച്ചു .

“എടാ ഗൗതം ഞാൻ നേരത്തെ പറഞ്ഞില്ലേ എനിക്ക് അവളെ ഇഷ്ട്ടമായിന്നു .അത് പെങ്ങളെ പോലെ ഇഷ്ട്ടായിന്നാണ് .നീ അബദ്ധത്തിൽ പോലും അവളോട് വേറൊന്നും പറയരുത് .” കിരൺ കിളി പോയ നിൽപ്പിൽ തന്നെ പറഞ്ഞു .

“ഇവള് ഇത്രേം പാവം ആണെന്ന് നേരത്തെ കണ്ടപ്പോൾ തോന്നില്ലാലോ അളിയാ .” കാർത്തിക്ക് പറഞ്ഞു .

ഗൗതമിന്റെ ചിന്ത മുഴുവൻ പ്രിയയെ കുറിച്ചായിരുന്നു . അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു .

ഇവരെക്കാളും ഒക്കെ കഷ്ട്ടം ശിവാനിയുടേതാണ് .അവളിപ്പോഴും അന്തം വിട്ട നിൽപ്പ് തന്നെ .പ്രിയ ഒരു വിധം ആണ് അവളെ ഹോസ്റ്റലിലേക്ക് പറഞ്ഞയച്ചത് . എന്നിട്ട് പ്രിയ നേരെ സാവിത്രിയുടെ അടുത്തേക്ക് പോയി .അവിടെ വന്നിട്ട് വീട്ടിൽ പോയാൽ മതിയെന്ന് സാവിത്രി അവളെ വിളിച്ചു പറഞ്ഞിരുന്നു .

സാവിത്രി അവളെ കാത്തു സിറ്റ് ഔട്ടിൽ ഇരിക്കുകയായിരുന്നു . പ്രിയ കാറിൽ നിന്നും ഇറങ്ങി വന്നു സാവിത്രിക്ക് ഒരു ഉമ്മ കൊടുത്തു .

പിന്നെ രണ്ടുപേരും അകത്തു പോയി സംസാരം തുടങ്ങി . ഇന്ന് തല്ലുണ്ടാക്കിയ കാര്യം മാത്രം പ്രിയ സാവിത്രിയോട് പറഞ്ഞില്ല .സാവിത്രി ചുമ്മാ പേടിക്കണ്ട എന്ന് വിചാരിച്ച് .

അപ്പോഴാണ് ഗൗതവും കിച്ചുവും അങ്ങോട്ട് വന്നത് .ഗൗതം പ്രിയയെ നോക്കി അവൾ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല .കിച്ചുവിനോട് സംസാരിക്കുവായിരുന്നു പ്രിയ .

“രണ്ടാളും വേഗം ഫ്രഷ് ആയി വാ കോഫി കുടിക്കാം ” സാവിത്രി കിച്ചുവിനോടും ഗൗതമിനോടും ആയി പറഞ്ഞു .അവര് രണ്ടുപേരും റൂമിലേക്ക് പോയി .

ഗൗതം കുളി കഴിഞ്ഞു വന്നു ഫോൺ എടുത്ത് നോക്കിയപ്പോൾ ആണ് .വാട്സ്ആപ്പിൽ റഹീം ഒരു വീഡിയോ അയച്ചത് കണ്ടത് . പ്രിയ കോളേജിൽ അവന്മാരെ തല്ലുന്ന വീഡിയോ ആരോ എടുത്തതാണ് .

ഗൗതം അത് കണ്ടു കൊണ്ടിരിക്കുമ്പോൾ ആണ് കിച്ചു അവന്റെ റൂമിലേക്ക് വന്നത് .ഗൗതം അതൊന്നും അറിഞ്ഞില്ല .കിച്ചു ഗൗതമിന്റെ കയ്യിലെ ഫോണിലേക്ക് നോക്കിയതും ഞെട്ടി നിന്ന് പോയി .

അവൻ ഗൗതമിന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി താഴോട്ട് ഒരു ഓട്ടം ആയിരുന്നു .ഗൗതം കിച്ചുവിന്റെ പിറകെയും .ഓഫീസിൽ നിന്ന് വന്ന കൃഷ്ണനോട് സംസാരിച്ചു ഇരിക്കാണ് സാവിത്രിയും പ്രിയയും .

കിച്ചു ഓടി വന്നു പ്രിയയുടെ മുന്നിൽ വന്നു നിന്നു .അവൻ കിതക്കുന്നുണ്ടായിരുന്നു .ഗൗതവും അവരെ എല്ലാവരെയും കണ്ടപ്പോൾ നിന്നു .

“എന്താടാ നീ എന്തിനാ ഓടി വന്നേ ?എന്താ പ്രശ്‍നം ? ” കൃഷ്ണൻ കിച്ചുവിനെ നോക്കി ചോദിച്ചു .അവൻ അപ്പോഴും പ്രിയയെ തന്നെ നോക്കി നിൽപ്പാണ് .

“ഇതാര് ഗോദയിലെ അദിതി സിങ്ങോ !” പ്രിയയെ നോക്കികൊണ്ട് കിച്ചു പറഞ്ഞു .

“കിച്ചു എന്താടാ ” സാവിത്രി ചോദിച്ചു .

“നിങ്ങൾ ഇതൊന്നു നോക്കിക്കേ ” അതും പറഞ്ഞു കിച്ചു ഗൗതമിന്റെ ഫോണിലെ വീഡിയോ കാണിച്ചു കൊടുത്തു .

പ്രിയ നിന്ന് പരുങ്ങാൻ തുടങ്ങി .കൂടെ ഗൗതമിനെ തറപ്പിച്ചു നോക്കാനും .

“കണ്ണന്റെ ഫ്രണ്ട് അയച്ചു കൊടുത്തതാണ് അവനു .കോളേജ് മൊത്തം വൈറൽ ആയിട്ടുണ്ടാവും ! ദേവ് ചേച്ചി ആള് കൊള്ളാലോ .ഈ ഐറ്റം ഒക്കെ കയ്യിൽ ഉണ്ടോ ?” കിച്ചു ചോദിച്ചു .

പ്രിയ നിന്നു ഇളിച്ചു കാണിച്ചു .

സാവിത്രി വന്നു പ്രിയയുടെ ചെവിക്ക് പിടിച്ചു .
“തല്ലുണ്ടാക്കാൻ ആണോ കോളേജിൽ പോവുന്നേ .

ആദ്യ ദിവസം തന്നെ തല്ലുണ്ടാക്കി വന്നിരിക്കുന്നു .നീ ആരാ ഉണ്ണിയാർച്ചയോ !” സാവിത്രി പറഞ്ഞു . ഗൗതം നോക്കി ചിരിക്കുന്നത് കണ്ടപ്പോൾ പ്രിയ കണ്ണുരുട്ടി കാണിച്ചു .

പ്രിയ നടന്ന കാര്യങ്ങൾ ഒക്കെ എല്ലാവർക്കും പറഞ്ഞു കൊടുത്തു .പ്രിയയുടെ ഭാഗത്തു ന്യായം ഉള്ളത് കൊണ്ട് ആരും പിന്നെ അവളെ വഴക്ക് പറഞ്ഞില്ല .

“എന്നാലും ഇനി അവരെങ്ങാനും മോളെ ഉപദ്രവിച്ചാലോ “സാവിത്രി ഭയത്തോടെ പറഞ്ഞു .

“സാവിത്രികുട്ടി പേടിക്കണ്ടാട്ടോ .ഞാൻ സൂക്ഷിച്ചോളാം .ആ കൊടകമ്പിക്ക് ഇനി വഴക്കുണ്ടാക്കാനുള്ള ധൈര്യം ഒന്നും ഉണ്ടെന്ന് തോന്നുന്നില്ലന്നേ ” പ്രിയ കണ്ണിറുക്കികൊണ്ട് പറഞ്ഞു .

“കണ്ണാ നീ ഒന്ന് ശ്രദ്ധിക്കണേ ” കൃഷ്ണൻ ഗൗതമിനോട് പറഞ്ഞു .

എതിർത്തു ഒന്നും പറയാതെ ഗൗതം ഒന്ന് മൂളുക മാത്രം ചെയിതു .
‘രാവിലെ അമ്മ ഇത് പറഞ്ഞപ്പോ കടിച്ചു കീറാൻ വന്ന ആളാണ് .ഇപ്പൊ ആ ചാട്ടം ഒന്നും ഇല്ലാലോ .എന്ത് പറ്റി ആവോ ‘ പ്രിയ മനസ്സിൽ ഓർത്തു .

“അല്ല ദേവു ചേച്ചി ഈ ഐറ്റത്തിനു ഗപ്പൊക്കെ വാങ്ങിയിട്ടുണ്ടോ ?!!” കിച്ചു ചിരിച്ചു കൊണ്ട് ചോദിച്ചു .

“ബാസ്‌കിങ് ഞാൻ പഠിച്ചിട്ടില്ലാ .പിന്നെ ഗാരട്ടേയ് .. പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു …നടന്നില്ല ..പിന്നെ ഗളരിപയറ്റ് അത് കൊറേക്കാലം പഠിക്കണം പടിക്കണംന്ന് പറഞ്ഞു നടന്നു .പക്ഷെ ടൈമ് കിട്ടിയിയില്ല .!! ആകെ അറിയാവുന്നത് നല്ല നാടൻ തല്ലാ .. അതൊരു ഗോമ്പറ്റീഷൻ ഐറ്റം അല്ലാത്തോണ്ട് ഗപ്പൊന്നും കിട്ടിയില്ല ..!! ” ലാലേട്ടനെ പോലെ പറഞ്ഞുകൊണ്ട് പ്രിയ ചിരിച്ചു .

ഇത് കണ്ടതും എല്ലാവരും ചിരിച്ചു .

“എന്നൊക്കെ പറയണം എന്നാണ് ആഗ്രഹം പക്ഷെ എന്ത് ചെയ്യാനാണ് . ഞാനൊരു കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആയി പോയില്ലേ .അതോണ്ട് ഗപ്പൊക്കെ കുറെ കിട്ടിയിട്ടുണ്ട് ” പ്രിയ കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു .

“അമ്പട കേമാ സണ്ണി കുട്ടാ .വെറുതെ അല്ല രാവിലെ എന്നെ നോക്കാൻ ഞാൻ തന്നെ ധാരാളം എന്നും പറഞ്ഞു പോയത് ” കിച്ചു പറഞ്ഞു .

“എന്ന് വിചാരിച്ചു നീ ഇത് സ്ഥിരം ആക്കണ്ട ട്ടോ ദേവു ” സാവിത്രി ശാസനയോടെ പറഞ്ഞു .
ദേവു ചിരിച്ചു .

“നീ ചായ എടുക്ക് സാവിത്രി ഞാൻ ഒന്ന് ഫ്രഷ് ആയി വരാം .എന്റെ മോൾക്ക് അറിയാം സ്വയം ശ്രദ്ധിക്കാൻ .” അതും പറഞ്ഞു കൃഷ്ണൻ പ്രിയയുടെ തലയിൽ തലോടി .

സാവിത്രി ചായ ഉണ്ടാക്കാൻ അടുക്കളയിലേക്കും കൃഷ്ണൻ റൂമിലേക്കും പോയി . കിച്ചുവും പ്രിയയും സംസാരിച്ചിരിക്കുക ആയിരുന്നു . ഗൗതം ഫോണിൽ തുഴച്ചിൽ ആണെങ്കിലും ശ്രദ്ധ അവരുടെ സംസാരത്തിൽ ആണ് .കിച്ചു അവനു കുറച്ചു കോറ്റേഷൻ തരാൻ ഉണ്ടെന്നൊക്കെ പറയുന്നുണ്ട് . കിച്ചുവിന് ഒരു കോൾ വന്നപ്പോൾ അവൻ ഫോണും പിടിച്ചു പുറത്തേക്ക് പോയി .

പ്രിയ ഗൗതമിനെ നോക്കി അവൻ ഫോണിൽ തുഴച്ചിൽ തന്നെ പക്ഷെ പ്രിയ നോക്കുന്നുന്നു കണ്ടതും അവളെ നോക്കി ഇളിച്ചു കാണിച്ചു .

‘ങേ ..! ഇങ്ങേർക്ക് ഇത് എന്ത്‌ പറ്റി .ഒരു കണ്ണുരുട്ടി പേടിപ്പിക്കലാണ് ഞാൻ പ്രതീക്ഷിച്ചത് .’ പ്രിയ മനസ്സിൽ ഓർത്തു .

“എന്താടി നോക്കി നിൽക്കുന്നെ ?! ” ഗൗതം ഗൗരവത്തിൽ ചോദിച്ചു .

‘എവിടന്ന് ഒരു മാറ്റവും ഇല്ല .’ പ്രിയ മനസ്സിൽ പറഞ്ഞു .

“എടോ താൻ എന്തിനാ ആ വീഡിയോ കിച്ചുനെ കാണിച്ചത് .” പ്രിയ ചോദിച്ചു .

“ഞാൻ കാണിച്ചതല്ല അവൻ കണ്ടതാ .കോളേജിൽ കിടന്നു തല്ലുണ്ടാക്കുമ്പോൾ ഓർക്കണം ഇത് പോലുള്ള പണിയൊക്കെ കിട്ടും എന്നു .” ഗൗതം പറഞ്ഞു .

“ഞാൻ നല്ല കുട്ടിയായി ഒഴിഞ്ഞു പോയതാ .അവൻ പിന്നേം കേറി ചൊറിഞ്ഞപ്പോ .എന്റെ കണ്ട്രോൾ പോയി .അല്ല സീനിയർ സാറിനെ അവിടൊന്നും കണ്ടില്ലല്ലോ .” പ്രിയ കുഞ്ഞിനെ പോലെ പറഞ്ഞു .

“നിന്റെ പിന്നാലെ നടക്കൽ ആണോ എന്റെ പണി . വായിലെ നാക്കിനു മാത്രം അല്ല അല്ലേ റൗഡി സ്വഭാവം . ആ നരുന്ത് ചെക്കന്റെ അടുത്തൊക്കെ നിന്റെ അടവ് നടക്കും എന്ന് വെച്ചു എല്ലാരോടും ഈ സ്വഭാവം കൊണ്ട് പോവണ്ട ” ഗൗതം പ്രിയയെ കളിയാക്കി പറഞ്ഞു .

“തനിക്ക്‌ എന്താടോ എന്നെ കേറി ചൊറിഞ്ഞില്ലെങ്കിൽ വല്യ സമാധാനകെടാണോ ?!” പ്രിയ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു .

ഗൗതം എന്തോ പറയാൻ തുടങ്ങിയതും കിച്ചുവും കൃഷ്ണനും അങ്ങോട്ട് വന്നു . അവൻ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ പ്രിയ എഴുന്നേറ്റു അടുക്കളയിലേക്ക് പോയി .

ചായ കുടിച്ചു കുറച്ചുനേരം സംസാരിച്ചു ഇരുന്നാണ് പ്രിയ വീട്ടിലേക്ക് പോയത് .പോവുമ്പോൾ ഗൗതമിനെ നോക്കി പുച്ഛം വാരി വിതറി ഗൗതം തിരിച്ചും .

തുടരും

പ്രിയനുരാഗം – ഭാഗം 1

പ്രിയനുരാഗം – ഭാഗം 2

പ്രിയനുരാഗം – ഭാഗം 3

പ്രിയനുരാഗം – ഭാഗം 4

പ്രിയനുരാഗം – ഭാഗം 5

പ്രിയനുരാഗം – ഭാഗം 6

പ്രിയനുരാഗം – ഭാഗം 7