Novel

അഷ്ടപദി: ഭാഗം 28

Pinterest LinkedIn Tumblr
Spread the love

രചന: രഞ്ജു രാജു

Thank you for reading this post, don't forget to subscribe!

പത്തു മിനിറ്റ്.. അതിനുള്ളിൽ qറെഡിയായി ഇറങ്ങിക്കോണം ഓഫീസിലേക്ക് പോവാനായി. കാർത്തുവിനെ നോക്കി കലിപ്പിച്ചു പറഞ്ഞുകൊണ്ട് ധരൻ ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങിപ്പോയി. നിറഞ്ഞൊഴുകിയ മിഴിനീർ, തുടച്ചു മാറ്റിയിട്ട് കാർത്തു, നിന്നിടത്തു തന്നെ അനങ്ങാതെ നിൽക്കുകയാണ്… ധരനും ഇവിടെയുള്ളവരും എന്തൊക്കെ പറഞ്ഞാലും ശരി താൻ,ഇന്ന് വൈകുന്നേരം തിരിച്ച് തന്റെ വീട്ടിലേക്ക് പോകുമെന്ന് അവൾ ഉറച്ച തീരുമാനമെടുത്തിരുന്നു.. ഒരുങ്ങിയിറങ്ങി താഴേക്ക് ചെന്നപ്പോൾ കണ്ടു, തനിക്കും ധരനുമുള്ള ടിഫിൻ ബോക്സ് മേശമേൽ ഇരിക്കുന്നത്..

ലക്ഷ്മി അമ്മയാണ് അതെടുത്തു വച്ചിരിക്കുന്നത്.. അത് രണ്ടുമെടുത്ത് അവൾ ബാഗിലേയ്ക്ക് വെച്ചു.. “മോളെ… നി ഒന്നു കൊണ്ടും വിഷമിക്കേണ്ട…. ഞങ്ങൾ എല്ലാവരും ഉണ്ട് മോളുടെ ഒപ്പം… ഒരു കുഴപ്പവും വരാതെ ഞങ്ങൾ നോക്കിക്കോളാം….” അതു പറഞ്ഞപ്പോൾ . മേനോൻ അങ്കിളിനെ നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു.. താൻ കാറിന്റെ ബാക് സീറ്റിലേക്ക് കയറാൻ തുടങ്ങിയപ്പോൾ, ധരനോടൊപ്പം ഫ്രണ്ട് സീറ്റിലേക്ക് തന്നെ പിടിച്ചു കയറ്റി ഇരുത്തിയത് ദേവമ്മയായിരുന്നു ” എന്റെ കുട്ടി എന്തിനാ, പിന്നിലിരിക്കുന്നത്…. നീയെന്നും ഇവന്റെ ഒപ്പമാണ് കഴിയേണ്ടത്… ”

അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തുകൊണ്ട് ദേവമ്മ പറഞ്ഞു… . തന്റെ വീടിന്റെ മുന്നിലൂടെ,ധരനോടൊപ്പം പോകുമ്പോൾ, അറിയാതെ അവളുടെ മിഴികൾ അവിടേക്ക് നീണ്ടു.. ആളുകളൊക്കെ എത്തിത്തുടങ്ങുന്നുണ്ട്… എല്ലാവരും ആകെ തിരക്കിലാണ്.. നിശ്ചയം മാറിപ്പോയ,വിവരം ആരും അറിഞ്ഞില്ലേ ആവോ…കാർത്തുവിന് ടെൻഷനായി.. ” നിന്റെ അനുജത്തിയുടെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ നിന്നെ ക്ഷണിച്ചില്ലേ….’ ധരൻ അവളെ പരിഹസിച്ചു.. പെട്ടെന്നുള്ള അവന്റെ ചോദ്യത്തിൽ കാർത്തു ഞെട്ടി… “അനുജത്തിയോ ”

“എന്താ നിനക്ക് മനസ്സിലായില്ലേ… നിന്റെ അനുജത്തി അച്ചുവിന്റെയും സിദ്ധാർത്ഥ വർമ്മയുടെയും വിവാഹനിശ്ചയമാണ് ഇന്ന് . അങ്ങനെയൊന്നും ധരന്റെ മുൻപിൽ തോൽക്കാൻ അവർ ഒരുക്കമല്ല പോലും “അച്ചുവിന്റെ വിവാഹനിശ്ചയമോ… എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ, എന്നോടാരും പറഞ്ഞുമില്ല” അതു പറയുമ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു. “ആരെ കാണിക്കാൻ ആടി നീ കിടന്നു മോങ്ങുന്നത്..നിന്റെ വീട്ടുകാർ നിന്നോട്,ഇത് പറഞ്ഞില്ലെന്ന് കരുതി, ബാക്കിയുള്ളവരെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത്…” അവന് ദേഷ്യമായി. “അച്ചു…. അവൾ ചെറിയ കുട്ടിയല്ലേ…. ഇതൊക്ക ആരോടു ചോദിച്ചിട്ട് ആണ്..” കാർത്തു തന്നെത്താനെ പിറുപിറുക്കുകയാണ് .. ”

ചെറിയ കുട്ടിയാണോ, വലിയ കുട്ടിയാണോ,എന്നൊക്കെ നിന്റെ വീട്ടുകാർക്ക് അറിയൂ .. അതല്ലേ അവർ ഇത്രവേഗന്നു തന്നെ അതിനെ പിടിച്ച് കെട്ടിക്കുന്നത്… ബെസ്റ്റ് ഫാമിലി” അവൻ അവളെ നോക്കി പുച്ഛിച്ചു. ” ഞാൻ കാരണമാണ് …. ഞാനല്ലേ എല്ലാത്തിനും കാരണം…. അതുകൊണ്ട് അല്ലേ,എന്റെ പാവം അച്ചു… നിങ്ങള്….. നിങ്ങളും എന്നോട് പക വീട്ടുകയായിരുന്നു……. ” ഓഫീസിന്റെ വാതിൽക്കൽ,വണ്ടി നിർത്തിയിട്ടും കാർത്തു ഇറങ്ങാതെ ഇരിക്കുകയാണ്.. “ഡി…. നിന്നെ ഇനി എഴുന്നള്ളിക്കാൻ ആരെങ്കിലും താലവും ആയിട്ട് വരണോ…എന്തെടി ” അവന് കലി കയറി… കാർത്തു പതിയെ വണ്ടിയിൽ നിന്നും ഇറങ്ങി. ഓഫീസിലേക്ക് പ്രവേശിച്ചു.. അവൾ ആരെയും ഒന്ന് നോക്കുകപോലും ചെയ്തില്ല.. നേരെ തന്റെ ചെയറിലേക്ക് പോയിരുന്നു..

ധരൻ വന്നപ്പോൾ കണ്ടു, മേശമേൽ മുഖം ചേർത്ത് വെച്ച് കണ്ണീർ പൊഴിക്കുന്ന കാർത്തുവിനെ.. ” വിവാഹനിശ്ചയത്തിന് പങ്കെടുക്കാൻ പറ്റാത്തതു കൊണ്ടുള്ള കരച്ചിൽ ആണോ.. ലീവ് ആപ്ലിക്കേഷൻ കൊടുത്തിട്ട് നീ പൊയ്ക്കോ…” ധരന്റെ ശബ്ദം കേട്ടതും കാർത്തു, മുഖമുയർത്തി . അവളെ നോക്കി പരിഹസിച്ചു നിൽക്കുന്ന, ധരനെ കണ്ടതും കാർത്തു ചാടി എഴുന്നേറ്റു… അവന്റെ അടുത്തേക്ക് അവൾ പാഞ്ഞു. “നിങ്ങള്… നിങ്ങൾ കാരണമല്ലേ ഇങ്ങനെയെല്ലാം സംഭവിച്ചത് … എന്റെ അച്ചു.. അവൾ എത്രമാത്രം വേദനിക്കുന്നുണ്ടെന്ന്, നിങ്ങൾക്കറിയില്ല, എന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടായിരുന്ന ഒരു കുട്ടിയാണെന്ന് അറിയാമോ അവൾ.

..പഠിച്ച നല്ല നിലയിൽ എത്തണമെന്നും, സ്വന്തമായി ഒരു ജോലി നേടണമെന്നും, അതിനുശേഷം മാത്രം മതി തന്റെ കല്യാണം എന്നും, എന്നോട് എത്രവട്ടം അവൾ പറഞ്ഞതാണെന്നോ….,ഒക്കെ നിങ്ങൾ ഒരുത്തൻ കാരണമാണ് തകർന്നുപോയത്…. .. ഒരു തെറ്റും ചെയ്യാത്ത എന്റെ പാവം അച്ചു…. എന്റെ ജീവിതം മതിയായിരുന്നില്ലേ നിങ്ങൾക്ക്..അവളെയും കൂടെ ഇതിലേക്ക് വലിച്ചിഴച്ചു ഇട്ടില്ലേ നിങ്ങൾ… . അവന്റെ ഇരു കോളറിലും പിടിച്ചു കൊണ്ട് കാർത്തു പൊട്ടി കരഞ്ഞു. എന്നിട്ട് അവന്റെ നെഞ്ചിലേക്ക് വീണു.. ആരോ വന്ന് ഡോറിൽ തട്ടിയപ്പോൾ, ധരൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി.. അപ്പോഴാണ് താൻ അതുവരെയും, അവന്റെ നെഞ്ചിൽ കിടന്നാണല്ലോ കരഞ്ഞതെന്ന് കാർത്തു ഓർത്തത്…

ഗിരിയായിരുന്നു കടന്നുവന്നത് എന്തോ ഡൗട്ട് ക്ലിയർ ചെയ്യാനായി, കയറി വന്നതാണ് അവൻ കാർത്തു മുഖo കുനിച്ചുകൊണ്ട് കസേരയിൽ ഇരിക്കുകയാണ് . ” നിന്റെ അനുജത്തിയെ, എപ്പോഴാണ് വിവാഹം കഴിച്ച് അയക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത്, ആ കുട്ടിയുടെ അച്ഛനും അമ്മയുമാണ്… അവർക്ക് ഇപ്പോൾ അത് ഉചിതം എന്ന് തോന്നിയതുകൊണ്ട്, അവർ അവളുടെ എൻഗേജ്മെന്റ് നടത്തുന്നത്… അതിന് ഞാനെന്തു വേണം… ഒരുമാതിരി മറ്റേ വർത്താനവും പറഞ്ഞുകൊണ്ട്, നീ എന്റെ അടുത്ത് വന്നാൽ വിവരം അറിയും ” അവളെ നോക്കി കടുപ്പിച്ചു പറഞ്ഞുകൊണ്ട് ധരൻ അവന്റെ സീറ്റിലും പോയിരുന്നു. ” ധരൻ എനിക്ക് കൂടുതൽ ഒന്നും തന്നോട് സംസാരിക്കാൻ താല്പര്യം ഇല്ല…. ഇന്ന് വൈകുന്നേരം ഡ്യൂട്ടി കഴിയുമ്പോൾ, ഞാൻ എന്റെ വീട്ടിലേക്ക് തിരികെ പോകും…

എന്നെ അന്വേഷിച്ച് ആരും അവിടേക്ക് വരരുത്…. എന്നെ ആര് തടഞ്ഞാലും ശരി… ഞാൻ പോയിരിക്കും ” “നിന്നെ ആരാടീ തടഞ്ഞു വച്ചിരിക്കുന്നത്, ഡ്യൂട്ടി കഴിഞ്ഞ് ആക്കേണ്ട…ഇപ്പോൾ തന്നെ നീ പൊയ്ക്കോളൂ… ആരും വിളിക്കാനും വരില്ല പോരേ ..” അതിനു മറുപടിയൊന്നും പറയാതെ കൊണ്ട് കാർത്തു തന്റെ സിസ്റ്റം ഓൺ ചെയ്തു.. .കണ്ണുനീർ വന്നു മൂടിയത് കൊണ്ട് അവൾക്ക് മുന്നിൽ ഇരിക്കുന്ന സിസ്റ്റത്തിന്റെ സ്ക്രീൻ പോലും തെളിഞ്ഞു കാണാൻ പറ്റുന്നില്ലായിരുന്നു. ഉച്ച ആയപ്പോൾ മേനോൻ അങ്കിൾ ന്റെ കാൾ വന്നു ധരന്റെ ഫോണിലേക്ക്. ധരൻ അപ്പോൾ പുറത്തായിരുന്നു. കാർത്തു ഫോൺ എടുത്തു കാതിലേക്ക് ചേർത്തു…

ഹെലോ… അങ്കിൾ. ആഹ്… മോളെ… ധരൻ എവിടെ..ഒന്ന് കൊടുക്കുമോ. ധരൻ പുറത്ത് എവിടെയോ ആണ് അങ്കിൾ… ഞാൻ നോക്കട്ടെ.. അവൾ എഴുന്നേറ്റു കൊണ്ട് പറഞ്ഞു. ഹ്മ്മ്… അർജന്റ് ആണ് മോളെ…. പെട്ടന്ന് എന്നെ ഒന്ന് തിരിച്ചു വിളിക്കാൻ അവനോട് പറയു… ഓക്കേ അങ്കിൾ.. അവൾ ഫോൺ കട്ട്‌ ചെയ്ത ശേഷം വെളിയിലേക്ക് ഇറങ്ങി പോയി. “ഗിരി….. ” “എന്താ കാർത്തു…” “സാറിന് ഒരു കാൾ ഉണ്ടായിരുന്നു..ഒന്ന് കൊടുക്കുമോ ” അവൾ ഫോൺ അവനു നേർക്ക് നീട്ടി. “സാറ് വണ്ടി എടുത്തു ആണല്ലോ പോയെ…. ” “ഓക്കേ ടൊ…. കുഴപ്പമില്ല ” അവൾ അകത്തേക്ക് കയറി പോയി. അല്പം കഴിഞ്ഞതും വീണ്ടും മേനോന്റെ കാൾ… ഹെലോ അങ്കിൾ… ധരൻ വണ്ടിയിൽ ആണ് പോയിരിക്കുന്നത്… പെട്ടന്ന് വരുവായിരിക്കും… ഞാൻ വരുമ്പോൾ പറഞ്ഞാൽ മതിയൊ ”

“ഓഹ് ഗോഡ്…….” “എന്താ അങ്കിൾ… എന്തെങ്കിലും പ്രശ്നം ഉണ്ടോ ” കാർത്തുവിന് പേടി തോന്നി. അത് പിന്നെ മോളെ…. ഒരു ചെറിയ പ്രശ്നം ഇണ്ട്…. ഇന്നു ഇവിടെ പോലീസ് എത്തി…. മോളെ തട്ടി കൊണ്ട് പോയി എന്ന് പറഞ്ഞു കൊണ്ട് നാരായണനും വാസുദേവനും കൂടി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു…. അതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇന്ന് പോലീസ് ഇവിടെ എത്തിയത്….. അതുകൊണ്ട് എത്രയും പെട്ടെന്ന് നിങ്ങളുടെ രജിസ്റ്റർ മാരേജ് നടത്തണം മോളെ, ഇല്ലെങ്കിൽ കാര്യങ്ങൾ എല്ലാം കൈവിട്ടു പോകും….ധരനെ അറസ്റ്റ് ചെയ്യും….” മേനോൻ അങ്കിൾ പറഞ്ഞ വാചകങ്ങൾ കേട്ടുകൊണ്ട് കാർത്തു തരിച്ചിരുന്നു പോയി…

ഈശ്വരാ…. ഇനി എന്തൊക്ക ആണ് സംഭവിയ്ക്കുന്നത്… അച്ഛനും ചെറിയച്ഛനും കൂടി….. അവളെ വിറയ്ക്കാൻ തുടങ്ങി. മോളെ….. ധരനോട്‌ വന്നു കഴിയുമ്പോൾ,എത്രയും പെട്ടന്ന് എന്നെ വിളിക്കാൻ പറയണേ…. അയാൾ കാൾ കട്ട്‌ ചെയ്തു.. അവിടേക്ക് കയറി വന്ന ധരൻ കണ്ടത് ചിത്തഭ്രമം ബാധിച്ചത് പോലെ ഇരിക്കുന്ന, കർത്തുവിനെ ആണ്… അവനേ കണ്ടതും കാർത്തു അവന്റെ അടുത്തേക്ക് ഓടി വന്നു. ധരൻ…… ധരൻ എത്രയും പെട്ടന്ന് അങ്കിൾ നേ ഒന്ന് വിളിക്കുമോ…. എന്താ… എന്ത് പറ്റി.. അവനും എന്തോ പേടി പോലെ തോന്നി. അത് പിന്നെ… എന്റെ അച്ഛൻ….. അവർ എല്ലാവരും കൂടി കേസ് കൊടുത്തു,” അവൻ പെട്ടന്ന് ഫോൺ എടുത്തു മേനോനെ വിളിച്ചു.. ആ സമയത്തു ആണ് ഓഫീസിന്റെ വാതിൽക്കൽ ഒരു പോലീസ് വാഹനം വന്നു നിന്നത്..….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.