Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 3

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

അരുണുമായുള്ള വിവാഹം കോളേജിൽ മുഴുവൻ അറിഞ്ഞു.. ഗൗരിയെ പലരും അസൂയയോടെ നോക്കി.. വളരെ നല്ല ചെറുപ്പക്കാരൻ ആയിരുന്നു അരുൺ.. വളരെ കുറഞ്ഞ കാലം കൊണ്ടു തന്നെ കോളേജിൽ നല്ലൊരു പേര് അവൻ ഉണ്ടാക്കിയിരുന്നു.. പല പെൺകുട്ടികളുടെയും ഉള്ളിൽ ഉള്ള ആഗ്രഹം ആണ് ഗൗരിക്ക് കിട്ടാൻ പോകുന്നത്.. അടുത്ത മുഹൂർത്തത്തിൽ തന്നെ അവരുടെ വിവാഹനിശ്ചയം നടത്താൻ രണ്ടു വീട്ടുകാരും തീരുമാനിച്ചു.. നിശ്ചയത്തിനു സ്വാതിയും ശ്രേയയെയും മാത്രം ആണ് ഗൗരി വിളിച്ചത്..

ബാക്കി എല്ലാവരെയും വിവാഹത്തിന് വിളിക്കാം എന്ന് കരുതി.. അരുണിന്റെ കുറച്ചു ഫ്രണ്ട്സും പിന്നെ കുറച്ചു ബന്ധുക്കളും മാത്രം ഉണ്ടായിരുന്നുള്ളൂ.. അരുൺ എന്ന് എഴുതിയ മോതിരം അവൻ അവളുടെ വിരലിൽ അണിയുമ്പോൾ രണ്ടു പേരുടെയും നോട്ടം തമ്മിൽ ഉടക്കി.. അവളും അവനു മോതിരം അണിഞ്ഞു.. ഒടുവിൽ രണ്ടു മാസത്തിനു ശേഷം ഉള്ള മുഹൂർത്തത്തിൽ വിവാഹം നടത്താൻ തീരുമാനിച്ചു.. ഒന്നു മിണ്ടാൻ പോലും അവർക്ക് അവസരം കിട്ടിയില്ലയിരുന്നു.. അതിൽ അവർക്ക് സങ്കടം തോന്നി..

എല്ലാവരും മടങ്ങി പോകുമ്പോൾ അരുണിനെ മാത്രം നോക്കുന്ന ഗൗരിയെ അവളുടെ കൂട്ടുകാരികൾ കളിയാക്കി.. എങ്കിലും കണ്ണിൽ നിന്നും മായും വരെ അവൾ നോക്കി നിന്നു.. എല്ലാവരും പോയി കഴിഞ്ഞു ശ്രേയയും സ്വാതിയും ഗൗരിയും കൂടെ അവളുടെ മുറിയിൽ സംസാരിച്ചു ഇരിക്കുമ്പോൾ ആണ് അപ്പു അങ്ങോട്ട്‌ വന്നത്.. കുഞ്ഞേച്ചി.. എന്താ ഡാ.. കുഞ്ഞേച്ചിക്ക് തരാൻ അരുൺ ഏട്ടൻ ഒരു സാധനം തന്നിട്ടുണ്ട്.. ഗൗരി ആകാംഷയോടെ അപ്പുവിന്റെ കയ്യിലേക്ക് നോക്കി..

അവന്റെ കയ്യിലെ പൊതി കണ്ടു അവർ മൂന്നു പേരും പരസ്പരം നോക്കി.. അപ്പൂ അത് അവളുടെ കയ്യിൽ കൊടുത്തു വേഗം കളിക്കാൻ ഓടി പോയി.. സ്വാതി അത് തുറന്നു നോക്കി.. ഫോൺ ആയിരുന്നു.. ഗൗരി അവരെ രണ്ടു പേരെയും നോക്കി.. ഹോ എന്റെ ഈശ്വര..ഇനി ഇപ്പൊ ക്ലാസ്സിൽ ഇവരുടെ റൊമാൻസ് കാണണം അല്ലോ.. പോടീ.. ക്ലാസ്സിൽ ഞാൻ സാറിന്റെ സ്റ്റുഡന്റ് മാത്രം ആണ്.. അപ്പൊ പുറത്തോ.. പുറത്തു അങ്ങേരുടെ ഭാര്യ.. നീ കേട്ടോ മോളെ സ്വാതി..

നമ്മൾ അന്ന് പറഞ്ഞപ്പോൾ എന്തായിരുന്നു.. മിണ്ടാതിരിക്ക്. സാറിന് അങ്ങനെ ഒന്നും ഇല്ല.. ഇപ്പൊ നോക്ക് അവർ രണ്ടു പേരും സെറ്റ്.. നമ്മൾ ഔട്ട്‌.. ശ്രേയ അവളെ കളിയാക്കി.. ഒരുപാട് നേരം അവരുടെ സംസാരം നീണ്ടു.. അവർ എല്ലാം പോയി കഴിഞ്ഞു ഗൗരി കുളിച്ചു ഭക്ഷണം എല്ലാം കഴിച്ചു മുറിയിൽ വരുമ്പോൾ ആണ് അവൾക്ക് ഫോണിന്റെ കാര്യം ഓർമ വന്നത്.. ഉടനെ തന്നെ അവൾ അത് ഓൺ ആക്കി.. അതിൽ അരുണിന്റെ മുഖം തെളിഞ്ഞതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു..

അവന്റെ കണ്ണുകളിലേക്ക് തന്നെ അവൾ നോക്കി നിന്നു.. പെട്ടന്ന് ആണ് അരുൺ കാളിങ് എന്ന് കാണിച്ചത്.. അവൾ ആകെ പരിഭ്രമിച്ചു.. എടുക്കണോ വേണ്ടയോ എന്ന ചിന്തയിൽ ആയി.. ഒടുവിൽ അവൾ വിറയലോടെ എടുത്തു.. ഹ… ഹലോ.. എത്ര നേരം ആയെടോ വിളിക്കാൻ തുടങ്ങിയിട്ട്.. ഇപ്പൊ ആണോ ഫോൺ കിട്ടിയത്.. അല്ല.. ഞാൻ മറന്നു പോയി ഓൺ ചെയ്യാൻ.. ഓഹ് അപ്പൊ നമ്മൾ ഒക്കെ അത്ര ഉള്ളു അല്ലെ.. അയ്യോ അതല്ല.. എനിക്ക് അറിയില്ലയിരുന്നു വിളിക്കും എന്ന്..

പിന്നെ എനിക്ക് വിളിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാ ഇത്.. സോറി.. ഏയ് സോറി ഒന്നും വേണ്ട.. ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ..പിന്നെ എന്താ ഭക്ഷണം കഴിച്ചോ.. മ്മ്.. എല്ലാവരും കിടന്നോ.. മ്മ്.. എന്താ മൂളുന്നത് വാ തുറന്നു സംസാരിക്ക്.. അമ്മ കിടന്നോ.. ഓഹ്.. കിടന്നു.. വീട്ടിലേ ലൈറ്റ് ഒക്കെ ഓഫ് ചെയ്തു.. വാതിൽ പൂട്ടി.. ഇനി എന്താ.. ഞാൻ.. അതെ ഞാൻ നിന്റെ സർ അല്ല.. ക്ലാസ്സിൽ ഉള്ള അരുണിനെ അല്ലെ നിനക്ക് അറിയൂ..പുറത്തു ഉള്ള അരുൺ വേറെ ആണ് മോളെ.. അത് കേട്ടപ്പോൾ ഗൗരി ചിരിച്ചു.. അവരുടെ സംസാരം രാത്രികൾ നീണ്ടു..

ഒടുവിൽ ഉറക്കം പോലും നഷ്ട്ടപ്പെട്ടു അവർ അവരുടെ ഓർമ്മകളിൽ മുഴുകി.. ഒന്നായി തീരാനുള്ള നാളുകൾ കാത്തു അവർ സ്വപ്‌നങ്ങൾ നെയ്തു.. ഒരു ദിവസം കോളേജ് കഴിഞ്ഞു അരുണിന്റെ കൂടെ ബീച്ചിൽ പോയി ഗൗരി.. അവർ ഒരുമിച്ചു പോകുന്ന ആദ്യത്തെ യാത്ര ആയിരുന്നു അത്.. അവൾ അരുണിന്റെ സംസാരം കെട്ട് ആകെ അന്താളിച്ചു.. കുറച്ചു മാത്രം സംസാരിക്കുന്ന അരുൺ ആയിരുന്നില്ല അത്.. അവർ ഒരുമിച്ചു ആ കടൽ തീരത്ത് ഇരുന്നു.. പരസ്പരം ഒരുപാട് അറിഞ്ഞ നിമിഷങ്ങൾ..

പ്രണയത്തിനു അപ്പുറം മറ്റെന്തെക്കോയോ ആണെന്ന് തിരിച്ചറിഞ്ഞു അവർ.. തിരിച്ചു പോകാൻ നേരം ഗൗരിയുടെ നോട്ടം ആ വഴിയോരത്തു ഇരിക്കുന്ന സ്ത്രീയിൽ പതിഞ്ഞു.. അവൾ അവരെ സൂക്ഷിച്ചു നോക്കി.. അതെ അവൾ അവരെ എവിടെയോ കണ്ടിരിക്കുന്നു.ഒടുവിൽ അവളുടെ മനസ്സിൽ രുദ്ര് ദേവ് എന്ന പേര് കടന്നു വന്നതും അവൾക്കു അവരെ പെട്ടന്ന് മനസ്സിലായി.. അവൾ അരുണിനോട് പറഞ്ഞു വേഗം തന്നെ അവരുടെ അടുത്തേക്ക് പോയി.. അതേയ്.. പ്രകാശിന്റെ അമ്മ അല്ലെ.. ഗൗരി അങ്ങനെ ചോദിച്ചതും അവർ അവളെ നോക്കി..

പിന്നെ ഒന്നും മിണ്ടാതെ വേഗം എഴുന്നേറ്റു പോയി.. അവൾ കുറെ വിളിച്ചെങ്കിലും അവർ നിന്നില്ല.. ഒടുവിൽ അവരുടെ അരികിൽ തന്നെ ഇരിക്കുന്ന ഒരു സ്ത്രീയിൽ നിന്നും ഗൗരി അത് ആരാണെന്നു തിരക്കി.. അവർക്ക് ആരും ഇല്ല.. ഇവിടെ ഉള്ള കോളനിയിൽ ആണ് തമസം.. പണ്ട് നാടകങ്ങളിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട്.. അപ്പൊ ഇവർക്ക് ഒരു മകൻ ഇല്ലേ.. ഇല്ല കുട്ടി.. എന്റെ അറിവിൽ അവർക്ക് ആരും ഇല്ല.. ഗൗരിയുടെ മനസ്സിൽ ചോദ്യങ്ങൾ ഉയർന്നു വന്നു.. അവൾ അരുണിന്റെ അടുത്ത് വന്നു അവനെയും കൂട്ടി കാറിൽ കയറി.. പിന്നെ അത് വരെ ഉണ്ടായത് എല്ലാം അവനോടു പറഞ്ഞു..

അപ്പൊ നീ പറയുന്നത് ആ സ്ത്രീ ആണ് നിന്നെ കാണാൻ വന്നത് എന്നാണോ.. അതെ അരുണേട്ടാ.. എനിക്ക് ഉറപ്പുണ്ട്.. പിന്നെ എന്തിനാ അവർ കള്ളം പറയുന്നേ.. അതാണ് എനിക്ക് അറിയാത്തത്.. ഒരു പക്ഷെ അന്ന് കോടതിയിൽ പോകാൻ നേരം ഒരാൾ ഞങ്ങളെ കാണാൻ വന്നിരുന്നു.. അയാൾ സത്യങ്ങൾ പറയാൻ വന്നത് ആണെങ്കിൽ.. നീ അത് വിട്ടേ.. എന്തായാലും ഒരാളെ കൊല്ലാൻ ഉള്ള അധികാരം ആർക്കും ഇല്ല.. അപ്പൊ നീ ചെയതത് ശരി തന്നെ ആണ്.. അവനു ശിക്ഷ കിട്ടണം..

അരുൺ അങ്ങനെ പറഞ്ഞപ്പോൾ ആണ് ഗൗരിക്ക് ആശ്വാസം ആയത്.. എങ്കിലും അവളുടെ മനസ്സിൽ എന്തൊക്കെയോ കിടന്നു മറിയാൻ തുടങ്ങി.. നീല ജീൻസും വെള്ള ഷർട്ടും ഇട്ട് ഒരു ചെറുപ്പക്കാരൻ ജയിലിൽ നിന്നും കുനിഞ്ഞു കൊണ്ടു ഇറങ്ങി വന്നു.. അവനെ കണ്ടതും കാർത്തി അടുത്തേക്ക് ഓടി പോയി.. ദേവേട്ടാ.. അവന്റെ വിളി കേട്ടതും രുദ്ര് ചിരിച്ചു കൊണ്ടു അവനെ കെട്ടിപിടിച്ചു.. അവർ രണ്ടു പേരും കൂടെ വണ്ടിയിൽ കയറി.. ഏട്ടാ ഇനി ഒരു കുഴപ്പവും ഉണ്ടാവില്ല.. അവനു ക്രിട്ടിക്കൽ സ്റ്റേജിൽ നിന്നും മാറി.. രുദ്ര് പുറത്തു തന്നെ നോക്കി ഇരിക്കുകയായിരുന്നു..

കാർത്തി പറയുന്നതിന് ഒന്നു പോലും അവൻ മറുപടി കൊടുത്തില്ല.. സൂര്യ മംഗലത്തു എത്തി രുദ്ര് കാറിൽ നിന്ന് ഇറങ്ങിയതും രുഗ്മിണി അവന്റെ അടുത്തേക് ഓടി. പക്ഷെ അവർക്ക് മുന്നിൽ തടസ്സം സൃഷ്ടിച്ചു കൊണ്ടു ഗംഗദരൻ കയറി നിന്നു..രുദ്ര് അകത്തേക്ക് കയറാൻ തുടങ്ങിയതും അയാൾ അവനെ തടഞ്ഞു.. കണ്ട കൊലപാതകികൾക്ക് ഒന്നും താമസിക്കാൻ ഉള്ള സ്ഥലം അല്ല ഇത്.. അങ്ങനെ ഉള്ള തെമ്മാടികൾ പുറത്തു ആണ് സ്ഥാനം.. രുദ്ര് അയാളെ ഒന്നു നോക്കി.. പിന്നെ സൂര്യന് നേരെ നോട്ടം എത്തിയതും സൂര്യ നാരായണൻ തല താഴ്ത്തി നിന്നു.. അവനെ നോക്കണ്ട..

എന്റെ തീരുമാനം ആണ്.. ഇവിടെ കേറി പൊറുതി തുടങ്ങാൻ ഒന്നും വന്നത് അല്ല ഞാൻ.. എനിക്ക് കാണണ്ടവരെ കണ്ടിട്ട് ഞാൻ അങ്ങ് പൊയ്ക്കോളാം.. രുദ്ര് ദേഷ്യത്തിൽ പറഞ്ഞു കൊണ്ടു രുഗ്മിണിയുടെ അടുത്തേക് നീങ്ങി.. അവനെ കണ്ടതും രുഗ്മിണി രുദ്രിനെ കെട്ടിപിടിച്ചു.. അവരെ പുണർന്നു കൊണ്ടു രുദ്ര് പറഞ്ഞു.. അമ്മ എനിക്ക് വേണ്ടി ഇനി കരയരുത്.. എനിക്ക് അതിന് അർഹത ഇല്ല.. അവർ അവനിൽ നിന്നും വേർപെട്ട് അവനെ നോക്കി.. രുദ്ര് അപ്പോളേക്കും സൂര്യന്റെ അടുത്ത് ചെന്നു.. അച്ഛൻ എന്തിനാ ഇങ്ങനെ തല താഴ്ത്തി നിൽക്കുന്നെ..

ഇതെല്ലാം അച്ഛന്റെ ആണ്.. അച്ഛൻ ഒരാൾ മാത്രം കഷ്ട്ടപെട്ടു ഉണ്ടാക്കിയത്.. തറവാടിന്റെ പേര് പറഞ്ഞു നടക്കുന്നവർ ഒന്നും ഉണ്ടാക്കിയിട്ടില്ല..ഉള്ളത് എല്ലാം നശിപ്പിച്ചത് അല്ലാതെ.. രുദ്ര് തന്നെ ആണ് പറഞ്ഞത് എന്ന് മനസ്സിലായതും ഗംഗദരന്റെ ഉള്ളിൽ ദേഷ്യം നിറഞ്ഞു.. അല്ല മോനെ.. നീ ഉണ്ടായതിൽ പിന്നെ ആണ് ഈ ഭാഗ്യം എല്ലാം അച്ഛന് ഉണ്ടായത്.. എന്നിട്ട് നീ എന്താ ഞങ്ങളെ ഇങ്ങനെ സങ്കടപെടുത്തുന്നത്.. ഞാൻ ഇങ്ങനെ ആണ് അച്ഛാ.. രാവിലെ എഴുന്നേറ്റു ഓഫീസിൽ പോകാൻ ഒന്നും എന്നെ കിട്ടില്ല…

എനിക്ക് തോന്നുന്ന ശരിയിൽ കൂടെ ഞാൻ ജീവിച്ചോട്ടെ.. രുദ്ര് ഭാമയെ നോക്കി ഒന്നു ചിരിച്ചു.. പിന്നെ കാർത്തിയുടെ കൈ പിടിച്ചു ആ പടികൾ ഇറങ്ങി.. ഒന്നുതിരിഞ്ഞു നിന്ന് കൊണ്ടു അവൻ പറഞ്ഞു.. രുദ്ര് ദേവ് അവനു വേണ്ടത് എല്ലാം സ്വന്തം ആയി ഉണ്ടാക്കിയിട്ടുണ്ട്.. അവിടെ ഉണ്ടാവും ഇനി മുതൽ.. കാർത്തിയെ കെട്ടിപിടിച്ചു കൊണ്ടു രുദ്ര് പറഞ്ഞു.. അച്ചനെയും അമ്മയെയും നോക്കണം.. ഒരു വിളിപ്പുറത് ചേട്ടൻ ഉണ്ടാവും.. ഏട്ട.. വെറുതെ എന്തിനാ.. ഇവിടെ.. വേണ്ട കാർത്തി..

എനിക്ക് കുറച്ചു പരിപാടികൾ ഉണ്ട്.. അതിന് ഇവിടെ ശരിയാവില്ല.. അവനിൽ നിന്നും വേർപെട്ട് കൊണ്ടു രുദ്ര് ആ വീടിന്റെ പടി ഇറങ്ങി.. നടന്നകലുന്ന മകനെ നോക്കി ആ അച്ഛനും അമ്മയും മിഴികൾ തുടച്ചു… അവന്റെ മനസ്സിലേ നീറൽ മാത്രം അവർ ആരും കണ്ടില്ല.. കായലോരത്തെ ആ വീട്ടിൽ രുദ്ര്ന്റെ കൂടെ അഭിയും മനുവും ഉണ്ടായിരുന്നു.. രുദ്ര് കായലിൽ കണ്ണും നട്ട് നിൽക്കുകയായിരുന്നു.. അവനു ബോധം വന്നു.. ചെയ്തത് എല്ലാം വെറുതെ ആയല്ലോ രുദ്രേട്ട.. രുദ്ര് തിരിഞ്ഞു കൊണ്ടു അവരുടെ അടുത്ത് ഉള്ള കസേരയിൽ വന്ന് ഇരുന്നു.. കാലിൽ കൽ കയറ്റി വച്ചു ഷിർട്ടിന്റെ കോളറിൽ പിടിച്ചു പുറകിലേക്ക് ഇട്ടു..

പിന്നെ ദീർഘമായി ഒന്നുശ്വസിച്ചു.. അവനു ബോധം വന്നാൽ അല്ലെ ഡാ ഒന്നു കൂടെ അവനെ നമുക്ക് വേദനിപ്പിച്ചു കൊല്ലാൻ പറ്റു..അവൻ സുഖം ആയി വരട്ടെ.. പക്ഷെ എനിക്ക് അതിനു മുന്നേ മറ്റൊരു ജോലി ഉണ്ട്.. അഭിയും മനുവും പരസ്പരം നോക്കി.. രുദ്ര് ചുണ്ടിൽ ചെറു ചിരിയോടെ പറഞ്ഞു.. ഗൗരി.. അവന്റെ നിഗൂഢമായ ചിരിയിൽ അഭിയും മനുവും ഒന്നും മനസ്സിലാവാതെ നിന്ന്.. പക്ഷെ രുദ്ര് മനസ്സിൽ എന്തോ തീരുമാനിച്ചിട്ടുണ്ടെന്ന് അവർക്ക് മനസിലായി.. കോളേജിൽ നിന്നും വന്നു ഗൗരി കുളിക്കുമ്പോൾ ആണ് അവളുടെ ഫോൺ നിർത്താതെ ബെൽ അടിച്ചത്..

ഗൗരി കുളിച്ചു വന്നു അരുൺ ആണെന്ന് കരുതി എടുത്തു നോക്കുമ്പോൾ സ്വാതി ആയിരുന്നു.. അവൾ തിരിച്ചു വിളിക്കാൻ തുടങ്ങും മുന്നേ സ്വാതി വീണ്ടും അടിച്ചു.. എന്താ ഡി.. ഇത്രയും അത്യാവശ്യം.. ഗൗരി.. നിന്നോട് ഒരു കാര്യം പറയാൻ… എന്താ.. എടി നമ്മൾ കരുതിയ പോലെ ഒന്നും അല്ല.. ആ പ്രകാശ് ഒരു പെൺകുട്ടിയെ പ്രണയിച്ചു വഞ്ചിച്ചു.. അവളെ അവനും അവന്റെ ഫ്രണ്ട്സ് ചേർന്നു റേപ്പ് ചെയ്തു..അത് കൊണ്ടാണ് രുദ്ര് അവനെ കൊല്ലാൻ നോക്കിയത്.. അത് കേട്ടപ്പോൾ ഗൗരി ആകെ തളർന്നു..

അവളുടെ ഉള്ളിൽ കുറ്റബോധം നിറഞ്ഞു.. എന്റെ ഏട്ടന്റെ ഫ്രണ്ട് ആണ് രുദ്രിന്റെ അനിയൻ കാർത്തിയുടെ ഫ്രണ്ട്.. അവൻ വഴി അറിഞ്ഞത് ആണ് ഞാൻ.. കേട്ടപ്പോൾ നിന്നോട് പറയണം എന്ന് തോന്നി..രുദ്ര് ചെയ്തത് ശരി തന്നെ ആയിരുന്നു.. പിന്നെ ഒരു കാര്യം കൂടെ.. എന്താ.. എടി ആ രുദ്ര് ജയിലിൽ നിന്നും ഇറങ്ങി.. ജ്യാമ്യം കിട്ടി ത്ര.. അത് കൂടെ കേട്ടതോടെ ഗൗരി ഞെട്ടി.. അവൾക്ക് ആകെ പരിപ്രാന്തി തോന്നി.. നെറ്റിയിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു.. മനസ്സിൽ പ്രതികൂട്ടിൽ നിന്ന് ചിരിക്കുന്ന രുദ്രിന്റെ മുഖം തെളിഞ്ഞു.. ഒപ്പം താൻ വിരൽ ചൂണ്ടിയപ്പോൾ തനിക്ക് നേരെ നോക്കിയ നോട്ടവും.. അവ രണ്ടും അവളെ വേട്ടയാടി.. അവന്റെ മുഖത്തു മിന്നി മറഞ്ഞ ഭാവങ്ങൾ എന്താണെന്നു തേടി കൊണ്ടിരുന്നു അവളുടെ മനസ്സ്.. (തുടരും)

വില്ലൻ ഫാൻസ്‌.. ഞാൻ ഋഷിയെ വില്ലൻ ആക്കിയപ്പോൾ എവിടെ ആയിരുന്നു ഈ ഫാൻസ്‌ അസോസിയേഷൻ ഒക്കെ.. എന്റെ വില്ലനെ നിങ്ങൾ 😪😪😪 ഇത് നായികയും വില്ലനും തമ്മിൽ ഉള്ള സ്റ്റോറി ആണ്… 😜 അർജുൻ ഫാൻസ്‌ ഒന്നു പോയിട്ടേ ഉണ്ടാർന്നുള്ളു.. ഇതാ ഇപ്പൊ രുദ്ര് ഫാൻസ്‌.. എന്നെ ആർക്കും വേണ്ടല്ലേ.. എന്റെ ഫാൻസ്‌ പവർ കാണിക്കു 😪😪😒 ആമി

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.