Wednesday, May 1, 2024
Novel

വേളി: ഭാഗം 7

Spread the love

രചന: നിവേദ്യ ഉല്ലാസ്‌

Thank you for reading this post, don't forget to subscribe!

അമ്മ എന്നെ എന്റെ ലോകത്തേക്ക് വീടു പ്ലീസ്.. ഞാൻ ആർക്കും ഒരു ഉപദ്രവവും ഏൽപ്പിക്കാതെ എവിടെ എങ്കിലും ജീവിച്ചോളാം.. ഇനി ഒരു പെൺകുട്ടിയുടെ ജീവിതം കൂടി……. “നിരഞ്ജൻ പറഞ്ഞു നിർത്തി.. “എന്ത് പറഞ്ഞാലും ഒരു പെൺകുട്ടി…. നീ അതു ഒന്ന് മതിയാക്കൂ “വേണുഗോപാലിനു ദേഷ്യം വന്നു. “അച്ഛാ.. പ്ലീസ്…. ഞാൻ ആർക്കെങ്കിലും ഒരു ശല്യം ആകുവാൻ ഇങ്ങോട്ട് വരുന്നത് പോലും ഇല്ല …പിന്നെ എന്താണ്… ” “അങ്ങനെ പറഞ്ഞോ മോനെ ആരെങ്കിലും…

നീ… നിന്റെ ഭാവി… നിന്നെ മാത്രം സ്വപ്നം കണ്ടു കഴിയുന്ന ആ പെൺകുട്ടി… അവളോട്‌ അല്പം കരുണ കാണിക്ക്.. ” അയാൾക്കും അവന്റെ വാക്കുകൾ കേട്ടപ്പോൾ ദേഷ്യം തോന്നി. “മോനെ നീ ഇത് സമ്മതിക്കണം… ‘അമ്മ വാക്ക് കൊടുത്തു പോയി.. ആ പെൺകുട്ടി വിവാഹ സ്വപ്നം കണ്ടു നടക്കുകയാണ്…നിന്നെ നേരിട്ട് പോലും കണ്ടിട്ടില്ല.. ഈ അമ്മയോട് ഉള്ള വിശ്വാസത്തിൽ ആണ് അവൾ. നീ അവളെ വിഷമിപ്പിക്കരുത്… അരുന്ധതി പറഞ്ഞു.. ‘അമ്മ ആരോട് ചോദിച്ചിട്ടാണ് ഇതൊക്കെ തീരുമാനിച്ചത്….

പണ്ടും അമ്മ അങ്ങനെ ആണല്ലോ.. എല്ലാം അമ്മയുടെ ഇഷ്ട്ടം……അത് അനുസരിക്കാൻ ആണല്ലേ എന്റെ വിധി.. നിരഞ്ജന് ദേഷ്യം വന്നു തുടങ്ങിയിരുന്നു. “മോനെ നീ മാത്രം ഒള്ളു ഞങ്ങൾക്ക് ഒരു കുഞ്ഞായിട്ട്…. ഒന്നേ ഒന്ന്,, കണ്ണേ കണ്ണ് എന്ന് പറഞ്ഞാണ് നിന്നെ ഞങൾ വളർത്തിയത്… ഞങ്ങൾക്കും ഒരുപാട് പ്രതീക്ഷകൾ ഉണ്ട് നിന്നെ കുറിച്ച്.. നിന്റെ വിവാഹം.. നിന്റെ കുടുംബം.. നിന്റെ മക്കൾ എല്ലാം… അതുകൊണ്ട് നീ ഞങ്ങളെ നിരാശരാക്കരുത്…നിന്റെ അമ്മ എടുത്ത എന്തെങ്കിലും തീരുമാനം നിനക്ക് ദോഷം ആയി വന്നിട്ടുണ്ടോ മോനെ… ”

വേണുഗോപാൽ മയത്തിൽ അവനോട് കാര്യങ്ങൾ അവതരിപ്പിച്ചു… “നീ ഈ വിവാഹത്തിന് മാത്രം സമ്മതിക്കു മോനെ…നിന്റെ കുഞ്ഞിനെ ലാളിക്കാൻ ഉള്ള കൊതി കൊണ്ടാണ് മോനെ … നീ വിവാഹം കഴിച്ചിട്ട് എവിടെയാണ് വെച്ചാൽ പൊയ്ക്കോളൂ. ഒരു കുഞ്ഞു മാത്രം മതി ഞങ്ങൾക്ക്..” അരുന്ധതി വീണ്ടും പറയുകയാണ്. അവർക്ക് അറിയാം പ്രിയയെ കണ്ടാൽ ഇവൻ കഴിഞ്ഞത് എല്ലാം മറക്കു എന്ന്.. വല്യേട്ടന്റെ വിവാഹം സ്വപ്നം കണ്ടു നടക്കുകയാണ് രേണുവും കാർത്തുവും എല്ലാം… ഏട്ടൻ ഞങളെ നിരാശരാക്കരുത് വേണുഗോപാലിന്റെ ചേട്ടൻ കൃഷ്ണപ്രദാദിന്റെ മകൾ ദേവികയാണ് പറയുന്നത്…

കൃഷ്ണപ്രസാദിനും ഭാര്യ ത്രയംബികയ്ക്കും കുഞ്ഞു ജനിക്കുന്നത് വിവാഹം കഴിഞ്ഞു ഒരുപാട് വർഷങ്ങൾക്ക് ശേഷം ആണ്.. അപ്പോളേക്കും നിരഞ്ജൻ ജനിച്ചിരുന്നു… ദേവികയ്ക്ക് ഒരു അനുജത്തി കൂടി ഉണ്ട് മിത്ര… അങ്ങനെ ഇവരുടെ എല്ലാവരുടെയും വല്യേട്ടൻ ആണ് നിരഞ്ജൻ..ആകെ ഉള്ള ആൺതരി.. നീ ഇങ്ങനെ നിന്നാൽ നമുടെ കുലം തന്നെ നശിച്ചുപോകില്ലെട മോനേ… നിന്റെ രക്തത്തിൽ ഉള്ള ഒരു കുഞ്ഞിനെ താലോലിക്കാൻ ഞങ്ങൾക്ക് കഴിയുമോ… ഭാമ ആണ് അടുത്ത ഊഴത്തിനായി കാത്തിരുന്നത്… അപ്പോൾ ആണ് നിരഞ്ജന്റെ മുത്തശ്ശി അങ്ങോട്ട് കയറിവന്നത് ..

.. മുത്തശിയും മുത്തശ്ശനും കൂടി മൂകാംബികയിൽ പോയതായിരുന്നു… സച്ചുട്ടാ എന്നുവിളിച്ചു മുത്തശ്ശി അവനെ കെട്ടിപിടിച്ചു…. ഒരുപാട് ദിവസം കൂടി കാണുകയാണ് അവർ… വേണുഗോപാൽ അവരെയും കാര്യങ്ങൾ അവതരിപ്പിച്ചു… “മോനെ നിന്റെ വിവാഹം കൂടണം എന്നൊരു ആഗ്രഹം മാത്രമേ ഈ മുത്തശ്ശനും മുത്തശ്ശിക്കും ഒള്ളു… നിന്റെ കുഞ്ഞിനെ കൂടി താലോലിച്ചിട്ടു വേണം ഞങ്ങൾക്ക് മരിക്കുവാൻ…നീ അതിനു സമ്മതിക്കില്ലേ മോനെ….. ഒക്കെ ദൈവ ഹിതം ആണ് കുട്ടി…. നീ… ഞങ്ങളെ വിഷമിപ്പിക്കരുതേ.. മുത്തശ്ശിയുടെ കരച്ചിൽ ഏറ്റു…

ഒടിവിൽ നീരഞ്ജൻ വിവാഹത്തിന് സമ്മതം പറഞ്ഞു.. നിവേദ്യത്തിൽ എല്ലാവര്ക്കും സന്തോഷമായി… ഒടുവിൽ സച്ചുമോൻ സമ്മതിച്ചല്ലോ എന്നാണ് എല്ലാവരുടെയും ചർച്ച.. പിന്നെ അങ്ങോട്ട് കല്യാണത്തിന്റെ ഒരുക്കങ്ങൾ ആയിരുന്നു… പെണ്ണിനെ പോയി കാണാം എന്നു പലതവണ നിരഞ്ജനോട് അരുന്ധതി പറഞ്ഞെങ്കിലും അയാൾ കൂട്ടാക്കിയില്ല.. ഗുരുവായൂർ വെച്ചാണ് വിവാഹം തീരുമാനിച്ചത്… രണ്ട് കൂട്ടർക്കും താമസിക്കുവാൻ റൂം എല്ലാം റെഡി ആക്കിയെന്നു വേണുഗോപാൽ ദേവനെ വിളിച്ചു പറഞ്ഞു… പണമിടപാട് എല്ലാം തങ്ങൾ ചെയ്തോളാം എന്നും അയാൾ ദേവനോട് പറഞ്ഞു..

മീരക്ക് അതറിഞ്ഞപ്പോൾ സന്തോഷം ആയി.. . പെണ്ണിനെ അണിയിച്ചൊരുക്കാൻ ബ്യുട്ടിഷൻ വേണ്ടേ,,, എന്ന് ദേവൻ ചോദിച്ചപോൾ ഹേമയ്ക്ക് നന്നായിട്ട് ഒരുക്കാൻ അറിയാം.. അവൾ ഒരുക്കിക്കോളും എന്ന് മീര മറുപടി കൊടുത്തു.. ദേവന് പിന്നെ ഒന്നും പറയാൻ ഇല്ലായിരുന്നു.. ആര്യയും ഹേമയും എല്ലാവരും എത്തി… അടുത്ത ദിവസം ഗുരുവായൂർക്ക് പോകണം… പെണ്ണിന്റെ വീട്ടിൽ നിന്ന് 100ഇൽ കൂടുതൽ ആളുകൾ ഇല്ല പോകാനായി… അടുത്ത ദിവസം രാവിലെ തന്നെ പ്രിയ ഉണർന്നു… ഇന്ന് തൻ ഇവിടുന്നു യാത്ര ആകുകയാണ്… ഇത്രയും കാലം ജനിച്ചു വളർന്ന വീടാണ് ഇത്..

ആര്യയും ഹേമയും വിവാഹം കഴിഞ്ഞു പോയപ്പോൾ താനും കുറെ സ്വപ്നങ്ങൾ നെയ്തതാണ്. അത് നാളെ പൂവണിയാൻ പോകുകയാണ്.. നന്ദിനി പശുവിന്റെ അടുത്തെത്തിയപ്പോൾ അവൾ പ്രിയയുടെ കൈയിൽ കുറെ നക്കി തുടച്ചു… ആ മിണ്ടാപ്രാണിക്കും അറിയാം തന്റെ യജമാനത്തി ഇന്ന് പോകുമെന്ന്…. നാണിയമ്മയോടും നൃത്തവിദ്യാലയത്തിലെ കുട്ടികളോടും എല്ലാം അവൾ യാത്ര പറഞ്ഞു വന്നു… മീര രണ്ടായിരം രൂപയുടെ സാരി ആണ് പ്രിയയ്ക്ക് ഉടുക്കുവാൻ മേടിച്ചത്… അത് തന്നെ വില കുടി പോയിന്നു പറഞ്ഞു മീര ബഹളം ആയിരുന്നു… അങ്ങനെ ഉച്ചയോടു കൂടി എല്ലാവരും ഗുരുവായൂർക്ക് പുറപ്പെട്ടു…

അവിടെ എത്തിയപ്പോൾ നേരം വൈകിയിരുന്നു…ഹോട്ടൽ നന്ദനത്തിൽ ആയിരുന്നു റൂമുകൾ ബുക്ക് ചെയ്തത്. ക്ഷീണത്താൽ എല്ലാവരും ഉറങ്ങിപ്പോയി.. പിറ്റേ ദിവസം രാവിലെ 4മണി ആയപ്പോൾ അരുന്ധതിയും ഭാമയും കൂടി വന്നു പ്രിയയെ വിളിച്ചു .. മോളെ.. ബ്യുട്ടീഷൻ വന്നിട്ടുണ്ട്. റെഡി ആകണ്ടേ അവർ ചോദിച്ചു.. പ്രിയ അപ്പോളേക്കും കുളി കഴിഞ്ഞിരുന്നു ഭാമ ആദ്യമായി കാണുകയാണ് പ്രിയെയെ.. ഓഹ് എന്തൊരു സുന്ദരിയാണെന്ന് ഭാമ ഓർത്തു അവളെ കണ്ടപ്പോൾ…

സാരിയും ബ്ലോസും ഒന്നും വേണ്ട ട്ടോ.. എല്ലാം ഞാൻ മേടിച്ചിട്ടുണ്ട്.. മീര കൈയിൽ സാരീയുമായി വന്നപ്പോൾ അരുന്ധതി പറഞ്ഞു.. ബ്ലൗസ് തുന്നിയതിൽ എന്തേലും ചേഞ്ച് വരുത്തണമെങ്കിൽ ആവാം ട്ടോ പ്രിയമോളെ.. എന്റെ ഒരു ഫ്രണ്ട് ഉണ്ട് ഇവിടെ അടുത്ത്.. അവളോട് എല്ലാം ഞാൻ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്.. അതാണ് ഇത്തിരി നേരത്തെ ഉണർന്നത്… ഇതും പറഞ്ഞു ഭാമ അവളുടെ കരം പിടിച്ചു നടന്നു.. പോകും വഴി ഒക്കെ കുറെ പയ്യന്മാരെ കണ്ടു പ്രിയ.. ഇതിൽ ആരെങ്കിലും ആണോ തന്റെ പ്രാണനാഥൻ എന്ന് അവൾ തിരഞ്ഞു… ബ്യുട്ടീഷന്റെ കൈകൾ പ്രിയയെ ഒരു ദേവതയെ പോലെ സുന്ദരിയാക്കി…

അരുന്ധതിക് അഭിമാനം തോന്നി, തന്റെ മരുമകൾ ഇത്രയും സുന്ദരിയായല്ലോ എന്നോർത്തപ്പോൾ… ചുവന്ന കളർ കാഞ്ചീപുരം പട്ടും,അവൾക്ക് താങ്ങാൻ പറ്റാവുന്നത്രയും സ്വർണവും അരുന്ധതി അവളെ അണിയിക്കാൻ കൊണ്ടുവന്നിരുന്നു.. ആരൊക്കെയോ ചേർന്ന് അവളെ മണ്ഡപത്തിലേക്ക് കൊണ്ടുവന്നു… എല്ലാവരും കാണുകയാണ് കൃഷ്ണപ്രിയയെ… അരുന്ധതിയെ അഭിനന്ദിക്കുന്നുമുണ്ട് അവർ എല്ലാവരും.. അങ്ങനെ നിരഞ്ജന്റെ അരികിലായി പ്രിയ വന്നു നിന്ന്… അവൾ കുനിഞ്ഞു നീക്കുകയാണ്…

നിരഞ്ജന്റെ വിളഞ്ഞ ഗോതമ്പിന്റെ നിറമുള്ള നനുത്ത രോമത്തിൽ പൊതിഞ്ഞ കൈകൾ മാത്രം ആണ് അവൾ കണ്ടത്… കസവ് മുണ്ടുടുത്തു മേൽമുണ്ട് പുതച്ചാണ് അവൻ നിക്കുന്നത്… നിരഞ്ജനും അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല ഇതുവരെ… ഇനി പെണ്കുട്ടിയുടെ കഴുത്തിലേക്ക് ചാർത്താനായി മഞ്ഞ നൂൽ എടുക്കുക.. ആരോ നിർദ്ദേശങ്ങൾ കൊടുക്കുണ്ട്..

അങ്ങനെ നിരഞ്ജൻ പ്രിയയുടെ കഴുത്തിൽ താലി ചാർത്തി.. നാദസ്വരം തകർക്കുന്നുണ്ട്…എല്ലാവരും പുഷ്പങ്ങൾ ഇട്ടുകൊണ്ട് അവരെ അനുഗ്രഹിച്ചു… തുളസിമാല ഇട്ടപ്പോൾ ആണ് പ്രിയ അവനെ നോക്കിയത്… സിനിമയിൽ കാണുന്നതിലും ഒരു സുന്ദരൻ… അവൾക്ക് കണ്ണെടുക്കാൻ തോന്നിയില്ല അവന്റെ മുഖത്തു നിന്ന്. താലിമാല ഇടനായി ആരോ അവന്റെ കൈയിൽ മാല എടുത്തു കൊടുത്തു… മാല ഇട്ടപ്പോൾ ആണ് അവനും പ്രിയയെ ഒരു നോക്ക് കണ്ടത്…..…. (തുടരും )

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…