Friday, January 17, 2025
Novel

പ്രണയമഴ : ഭാഗം 24

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

പെണ്ണിനെ നെഞ്ചോടു ചേർത്ത് ഏറെ സമയം ശിവ നിന്നു…. ഒരു കൊച്ചുകുഞ്ഞിനെ പോലെ തന്റെ നെഞ്ചോടു ചേർന്നു നിൽക്കുന്ന ഗീതുവിനെ തന്നിൽ നിന്നു അകറ്റാൻ അവനെ മനസ്സ് അനുവദിച്ചില്ല…. ശിവയുടെ നെഞ്ചിലെ ചൂടും സുരക്ഷിതത്വവും അകലാൻ ഗീതുവിന്റെ മനസിനെയും അനുവദിച്ചില്ല.

“അതേയ്…. ഞങ്ങൾക്ക് അങ്ങോട്ട് വരവോ???”… ഏറെ നേരം ആയിട്ടും ഗീതുവിനെ കാണാത്തത് കൊണ്ടു ഹിമയോടൊപ്പം അവളെ തിരഞ്ഞിറങ്ങിയ കിച്ചു ആയിരുന്നു ആ ചോദ്യത്തിന്റെ അവകാശി.

ഹിമയെയും കിച്ചുവിനെയും കണ്ടു ഗീതു പെട്ടെന്ന് ശിവയുടെ നെഞ്ചിൽ നിന്നും അടർന്നു മാറി…. നാണം കൊണ്ടു അവളുടെ മുഖം റോസാപൂ പോൽ ചുമന്നു തുടുത്തിരുന്നു…. ശിവയും നന്നായി ചമ്മി നിൽക്കുവായിരുന്നു.

“അതേയ്…. നിങ്ങൾ രണ്ടു വർഷം കാണാതെ ഇരുന്നു കണ്ടത് ആണ്…. അടക്കി പിടിച്ച സ്നേഹം എല്ലാം അണപൊട്ടി ഒഴുകിയാലും തെറ്റൊന്നും ഇല്ല… പക്ഷേ ഇതു കോളേജ് ആണ്….രണ്ടും ഒരുപാട് അങ്ങു റൊമാന്റിക് ആകണ്ട കേട്ടോ… ” ഹിമ ഇരുവരെയും നന്നായി ഒന്നു ആക്കി കൊണ്ടു ആണ് അതു പറഞ്ഞത്.

“ഓഹ് ശരി പെങ്ങളെ…. നമ്മൾ ഒത്തിരി സ്നേഹിച്ചാൽ കുറ്റം….കഴിഞ്ഞ രണ്ടു വർഷം മരം ചുറ്റി പ്രേമം ആയിട്ട് വരുണദേവന്റെ കൂടെ നടക്കുവല്ലായിരുന്നോ നീ?? ഇപ്പോൾ രണ്ടു വർഷം കാണാതിരുന്ന നമ്മൾ ഒത്തിരി സ്നേഹിച്ചപ്പോൾ കുറ്റം…

ആഹ്….നടക്കട്ട് നടക്കട്ട്… രണ്ടിനെയും പിന്നെ ഞാൻ എടുത്തോളാം..” ശിവ ഹിമയെ ഒന്നു ആക്കി പറഞ്ഞു.

“ഇപ്പോൾ ആണ് നീ ആ പഴയ ശിവ ആയതു…. മറ്റതു ഒരുമാതിരി നിരാശ കാമുകൻമാരെ പോലെ കട്ടകലിപ്പും തമാശ പറയാൻ പോയിട്ട് ചിരിക്കാൻ പോലും മറന്ന പോലത്തെ നടപ്പും… സത്യം പറയാല്ലോ അവാർഡ് ഫിലിം പോലെ ആയിരുന്നു….

ഇപ്പോഴാണ് ആ പഴയ ഓജസ്സും തേജസ്സും ഉള്ള ഗംഗയെ… സോറി.. ശിവയെ നമുക്ക് തിരിച്ചു കിട്ടിയത്…. ഇനി എന്നും ഇങ്ങനെ ആയിരിക്കണം… കേട്ടോടാ കാട്ടുപോത്തെ…താങ്ക്സ് ഗീതു…ആ പഴയ സഹോദരനെ എനിക്ക് തിരിച്ചു തന്നതിന്.”

“എന്താ ഹിമ ഇതു….. ഫ്രണ്ട്‌സിനു ആരേലും താങ്ക്സ് പറയോ?? പിന്നെ ഈ കാട്ടുപോത്തിനെ നേരെ ആകും എന്നു ഞാൻ ആദ്യ ദിവസം തന്നെ തീരുമാനിച്ചത് ആണ്…. എന്നെയും കൊണ്ടു നിലത്തു വീണു ചുളുവിൽ ഉമ്മയും വാങ്ങിട്ടു എണീറ്റ് നിന്നു എന്നെ ചീത്ത വിളിച്ച അന്ന് ഞാൻ ഉറപ്പിച്ചത് ആണ്…. അതിനുള്ള ശിക്ഷ ആയിട്ട് ഇങ്ങേരെ അങ്ങു കെട്ടും എന്നു… എന്നിട്ടു ജീവിതകാലം മുഴുവൻ പ്രാന്തു പിടിപ്പിക്കും എന്നു…. ഞാൻ എന്നോട് തന്ന ചെയ്ത പ്രോമിസ് പാലിക്കാതിരിക്കോ എന്റെ ഹിമു??? ”

“അതു ഇല്ല…. രണ്ടും കെട്ടിയിട്ടു അങ്ങോട്ടും ഇങ്ങോട്ടും പ്രാന്തു പിടിപ്പിച്ചു ജീവിച്ചാൽ മതി…” ഹിമ ശിവയോടും ഗീതുവിനോടും ആയി പറഞ്ഞു.

“ശിവക്ക് എന്നെ അറിയില്ല…. പക്ഷേ ഗീതു പറഞ്ഞു പറഞ്ഞു എനിക്ക് നിന്നെ നന്നായി അറിയാം…. ഞാൻ കൃഷ്ണപ്രിയ… ജന്മം കൊണ്ടു അല്ലേലും ഇവളുടെ ഇരട്ട സഹോദരി ആണ്…. എനിക്കും ഹിമ പറഞ്ഞത് തന്നെ ആണ് പറയാൻ ഉള്ളത്… തമ്മിൽ സ്നേഹിച്ചും പ്രാന്തു പിടിപ്പിച്ചും വഴക്കിട്ടും ഇണങ്ങിയും പിണങ്ങിയും എന്നും ഒപ്പം കാണണം….ഗീതുവിന്റെ ശിവയായി നീയും ശിവയുടെ മാത്രം ഗീതുവയി മഹിയും ഉണ്ടാവണം…. നിങ്ങളുടെ പ്രണയത്തിനു സാക്ഷി ആകാൻ നിങ്ങളുടെ സ്വപ്നക്കൂട്ടിൽ ഹിമക്കും മഹിക്കും ഒപ്പം എന്നേ കൂടി ചേർത്തൂടെ???”….

“അതിനെന്താ കൃഷ്ണ…ഇന്നു മുതൽ ഞാനും ഗീതുവും ഹിമയും വരുണും കാർത്തിയും രാഹുലും ഉള്ള സ്വപ്നക്കൂട്ടിലേക്ക് നിന്നെയും ഞാൻ സ്വാഗതം ചെയുന്നു… നിനക്ക് സമ്മതം അല്ലേ ഹിമേ??”

“എനിക്ക് നൂറു വട്ടം സമ്മതം ആണ് ശിവ…. ഗീതുവിനെ പോലെ ഒരു കൂട്ടുകാരി…. അല്ല.. ഒരു പെങ്ങളെ കിട്ടുന്നതിൽ…”

“ഞങ്ങൾക്കും നൂറുവട്ടം സമ്മതം…. വെൽക്കം കൃഷ്ണ….” അവിടേക്ക് വന്ന വരുണും രാഹുലും കാർത്തിയും ഒരേ സ്വരത്തിൽ പറഞ്ഞു.

ശിവയുടെയും ഗീതുവിന്റെയും പ്രണയത്തിനു സാക്ഷി ആകാൻ ആ സ്വപ്നക്കൂട്ടിൽ ഒരു പുതിയ അഥിതി ആയി ഇനി കൃഷ്ണയും.

****

ദിവസങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു…. ശിവയുടെയും ഗീതുവിന്റെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള പ്രണയത്തിനു ആ കലാലയം സാക്ഷി ആയി….

ശിവയുടെ പ്രണയം എല്ലാർക്കും ഒരു അത്ഭുതം ആയിരുന്നു…. കട്ടകലിപ്പനു ഇങ്ങനെയും പ്രണയിക്കാൻ അറിയോ എന്നായിരുന്നു എല്ലാരുടെയും സംശയം…. ഗീതുവിനെ കണ്ടു മോഹിച്ച ഒരുപാട് ചെക്കൻമാർ ആ കാമ്പസിൽ ഉണ്ടായിരുന്നു… പക്ഷേ അവൾ ശിവയുടെ പെണ്ണ് ആണ് എന്നു അറിയുന്ന നിമിഷം എല്ലാ സ്നേഹവും ആവി ആയി പോകാറാണ് പതിവ്….കുഞ്ഞു കുഞ്ഞു വഴക്കുകളും പിണക്കങ്ങളും ഇണക്കങ്ങളും ആയി ശിവയും ഗീതുവും ക്യാംപസിൽ ആകെ പറന്നു നടന്നു…

പക്ഷേ ഇതൊന്നും ഇഷ്ടം ആകാത്ത ഒരാൾ അവിടെ ഉണ്ടായിരുന്നു…”ആതിര”…..ഓരോ നിമിഷവും ദേഷ്യവും പകയും കൊണ്ടു അവളുടെ മനസ്സ് നീറി കൊണ്ടേ ഇരുന്നു…. പക്ഷേ തന്റെ ചേട്ടന്റെ വാക്ക് കേട്ടു അവൾ കാത്തിരുന്നു നല്ലൊരു അവസരത്തിനായി.

***

“ആരവ്….എനിക്ക് ഇതു ഇനി സഹിക്കാൻ പറ്റില്ല….നിന്റെ കൂട്ടുകാരനെ അവൾ അടിച്ചു….നിനക്ക് അതിൽ ഒരു പ്രശ്നവും ഇല്ല….പക്ഷേ ഞാൻ മോഹിച്ച ഒന്നു അവൾ സ്വന്തം ആക്കി…..അതു ഞാൻ സമ്മതിക്കില്ല… ശിവ എന്നെ സ്നേഹിക്കണ്ട….. പക്ഷേ അവൻ എന്നും എനിക്ക് കളിക്കാൻ ഒരു കളിപ്പാട്ടം ആയി എന്റെ കൂടെ വേണം..

ഇത്രയും നാളു നീ പറഞ്ഞിട്ട് ആണ് ഞാൻ സഹിച്ചത്….ഇനി പറ്റില്ല…നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ല എങ്കിൽ പറ….ഞാൻ തീർത്തോളാം അവളെ.”…..ആതിര കലിതുള്ളുക ആയിരുന്നു.

“ആതി നീ ഒന്നു ക്ഷമിക്കു….ഒരാഴ്ച്ച കൂടി എനിക്ക് സമയം താ… ഓണം സെലിബ്രേഷൻ വരെ…അതുവരെ മാത്രം…അന്ന് അവൾക്കു ഉള്ളത് ഞാൻ കൊടുത്തോളം.

അവളെ എനിക്ക് അങ്ങു ഇഷ്ടം ആയി…. അതോണ്ട് കാര്യം ആയിട്ട് ഒന്നു സ്നേഹിച്ചു കൊല്ലാം…. നിനക്ക് നിന്റെ കളിപ്പാട്ടത്തെ കിട്ടേം ചെയ്യും….. എനിക്ക് ഒരു എന്റർടൈൻമെന്റ് ഉം ആകും…. അതു പോരെ ചേട്ടന്റെ ആതിക്കു?? “….

“മതി…..അവർ ഒന്നിക്കരുത്….. എന്റെ മുന്നിൽ രണ്ടും കൂടി സ്നേഹിച്ചു നടക്കുന്നത് എനിക്ക് സഹിക്കുന്നില്ല…. നീ അവളെ എന്തു വേണോ ചെയ്തോ….. പക്ഷേ എന്റെ ജീവിതത്തിൽ ഗീതു എന്നൊരു അപശകുനം ഇനി ഉണ്ടാവരുത്…. അതു മതി എനിക്ക്.

അടുത്ത വെള്ളിയാഴ്ച അല്ലേ ഓണം സെലിബ്രേഷൻ….. അന്ന് തീർക്കണം അവളെ…. ആ വാക്ക് ചേട്ടൻ എനിക്ക് തരണം… പ്രോമിസ്??? “…ആതിര കൈ മുന്നോട്ടു നീട്ടി.

“ഈ ആരവ് പ്രസാദ് നിനക്ക് വാക്ക് തരുന്നു….നിന്റെ ജീവിതത്തിൽ ഗീതു ഉണ്ടാവില്ല….അങ്ങനെ അല്ലാതെ വന്നാൽ ഞാൻ പിന്നെ നിന്റെ മുന്നിൽ വരില്ല…. ”

ആരവിന്റെ വാക്കു വിശ്വസിച്ചു ആതിര കാത്തിരുന്നു ഓണം സെലിബ്രേഷനു ആയി…. കാത്തിരുന്നു കാത്തിരുന്നു ആ ദിവസം വന്നെത്തി…. കോളേജ് ഓണം സെലിബ്രേഷൻ ഡേ.

അത്തപ്പൂക്കളവും, ഉഞ്ഞാൽ ആട്ടവും, മത്സരങ്ങളും, സദ്യയും, എല്ലാത്തിനും ഉപരി എല്ലാ പെൺകുട്ടികളും ആൺകുട്ടികളും കേരള തനിമയോടെ ഒരുങ്ങി വരുന്ന സുദിനം.

എപ്പോഴത്തെയും പോലെ പയ്യൻമാർ നാലും മരണമാസ്സ് ലുക്കിൽ മുണ്ടൊക്കെ ഉടുത്തു കൂളിംഗ് ഗ്ലാസ്‌ ഒക്കെ വെച്ചു ഇങ്ങു എത്തി….. ഹോസ്റ്റലിൽ ഉള്ള കിച്ചുവും ഹിമയും വരെ സാരി ഒക്കെ ഉടുത്തു ഇങ്ങു എത്തി…. പക്ഷേ കൂടെ ഉള്ള യക്ഷി മാത്രം വന്നില്ല. ഹിമ വന്ന ഉടനെ വരുൺ അവിടെ അങ്ങു ബിസി ആയി….പിന്നെ ആന കുത്തിയാലും രണ്ടും അറിയില്ല.

“കൃഷ്ണേ…. ഗീതു എവിടെ??? നിങ്ങളുടെ കൂടെ വരോന്നു ആണല്ലോ ഞാൻ വിളിച്ചപ്പോൾ പറഞ്ഞത്. എന്നിട്ട് എവിടെ?? ”

തന്റെ പെണ്ണിനെ കാണാത്തത് കൊണ്ടു ശിവയുടെ ആയിരുന്നു ആ ചോദ്യം.

“എന്റെ പൊന്നു ശിവ… അതു ചോദിക്കാതിരിക്കുന്നതു ആണ് ഭേദം…. അവിടെ ഒരാൾ രാവിലെ മുതൽ സാരി ഉടുക്കുവാണ്…. കൊച്ചു കൊച്ചിനെ പോലെ ഇരിക്കുന്ന അവൾ സാരി ഉടുത്താൽ ഉള്ള അവസ്ഥ നീ ഒന്നും ഓർത്തു നോക്കിക്കേ…. ഞാൻ അവളോട്‌ പറഞ്ഞത് ആണ് വല്ല പട്ടുപാവടയോ ദാവണിയോ ഉടുക്കാൻ….ആരു കേൾക്കാൻ…. ഇനി എന്തു ആവോന്ന് എനിക്ക് അറിയില്ല”…. കിച്ചു തലയിൽ കൈ വെച്ചു കൊണ്ടു പറഞ്ഞു.

“എന്തോന്ന് ആവാൻ… നീ പറഞ്ഞ ആ കുരുട്ട് പെണ്ണ് ദോ കാവിലെ ഭവതി നേരിട്ട് പ്രത്യക്ഷപെട്ടത് പോലെ വരുന്നു….” രാഹുൽ പറഞ്ഞത് കേട്ടു എല്ലാവരും അങ്ങോട്ട് നോക്കി.

അവിടെ സെറ്റ്സാരി ഒക്കെ ഉടുത്തു…. തലയിൽ മുല്ലപൂവും കൈയിൽ നിറയെ കുപ്പിവളകളും ഒക്കെ ആയി നടന്നു വരുന്ന ഗീതുവിനെ എല്ലാരും ഒരു നിമിഷം നോക്കി നിന്നു പോയി…. എല്ലാത്തിനും മാറ്റു കൂട്ടാൻ കരിമഷി എഴുതി ഭംഗി കൂട്ടിയ ഉണ്ടക്കണ്ണുകളും…ഒരു കുഞ്ഞു വട്ട പൊട്ടും.
തന്റെ പെണ്ണിന്റെ ഇങ്ങനെ ഒരു രൂപം കണ്ടു ശിവ കണ്ണും തള്ളി നിന്നു പോയി.

“അളിയാ സ്വന്തം പെണ്ണിനെ തന്നെ ഇങ്ങനെ നോക്കി രക്തം കുടിക്കല്ലേ….നാണക്കേട് ആണ്…”

ശിവയുടെ നോട്ടം കണ്ടു കാർത്തി അവന്റെ ചെവിയിൽ പറഞ്ഞു. അതു കേട്ടിട്ട് ആണ് ശിവ തന്റെ നോട്ടം ഒന്നു പിൻവലിച്ചതു പോലും.

ഗീതു അപ്പോഴേക്കും അവർക്ക് അടുത്ത് എത്തിയിരുന്നു…… സൂപ്പർ ആയിട്ട് ഉണ്ട് എന്നൊക്കെ പറഞ്ഞു എല്ലാരും അവളെ പുകഴ്ത്തി…..പക്ഷേ ശിവ മാത്രം ദേഷ്യം കൊണ്ടു വിറയ്ക്കുക ആയിരുന്നു. ഗീതു കാര്യം തിരക്കിയപ്പോൾ അവളോട്‌ കൂടെ വരാൻ മാത്രം ശിവ ആവശ്യപ്പെട്ടു.

ശിവ ഗീതുവിന്റെ കയ്യും പിടിച്ചു കോളേജിന്റെ ആളൊഴിഞ്ഞ ഒരു കോണിൽ എത്തി…..അധികം ആരും ചെല്ലാത്ത ഒരുപാട് ഭാഗങ്ങൾ ഉള്ള ആ കോളേജിൽ ഇങ്ങനെ ഒരു പ്രദേശം ഉള്ളത് ഗീതു ആദ്യമായി കാണുക ആയിരുന്നു…. അങ്ങോട്ടുള്ള വഴിയും അവൾക്കു പരിചിതമായിരുന്നില്ല… കാടു പിടിച്ചു കിടക്കുന്ന ഒരു പഴയ കെട്ടിടം മാത്രം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. അതിനു അടുത്ത് എത്തിയതും ശിവ ഗീതുവിന്റെ കൈയിലെ പിടി വിട്ടു….എന്നിട്ട് അവളെ തന്റെ നേരെ തിരിച്ചു നിർത്തി.

എന്തോ കുരുത്തക്കേടു ഒപ്പിക്കാൻ ഉള്ള പ്ലാൻ ആണെന്ന് കരുതി ഗീതുവിന്റെ മുഖത്തും ചെറിയ ഒരു നാണം ആയിരുന്നു….പക്ഷേ അവളെ പോലും ഞെട്ടിച്ചു കൊണ്ടു ശിവയുടെ കൈ ഗീതുവിന്റെ കവിളിൽ പതിഞ്ഞു….. അടിയുടെ ആഘാതത്തിൽ പുറകിലേക്ക് മറിഞ്ഞ അവൾ പുറകിലെ ചുമരിൽ തട്ടി നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

“ശിവ…. എന്തി…നാ…എന്തിനാ…എന്നെ…അ… അടിച്ചത്…?? ”

കരച്ചിലിനു ഇടയിൽ അവളുടെ പലവാക്കുകളും മുറിയുന്നുണ്ടായിരുന്നു…. ദേഷ്യം കൊണ്ടു വിറയ്ക്കുന്ന മുഖവും ആയി തനിക്കു അടുത്തേക്ക് നടക്കുന്ന ശിവയുടെ മുഖത്തു നോക്കാൻ പോലും അവൾക്കു പേടി ആയി…

ശിവ ചുമരിൽ ചാരി നിൽക്കുന്ന ഗീതുവിനു അരികിൽ ആയി വന്നു നിന്നു… തന്റെ ഇടതുകൈ അവൾക്കു അരികിൽ ആയി ചുമരിൽ ഊന്നി….വലതു കൈ ഗീതുവിന്റെ അരക്കെട്ടിലേക്ക് നീങ്ങി…. ശിവയുടെ കയ്യിലെ ചൂട് തന്റെ നഗ്നമായ ആലിലവയറിൽ സ്പർശിച്ച നിമിഷം തന്നെ അവൾക്കു ശിവ തന്നെ തല്ലാൻ ഉള്ള കാരണം…..

ആ കാരണം ഗീതുവിനു മനസിലായി എന്നു അവളുടെ മുഖത്തുണ്ടായ ഭവ വ്യത്യാസത്തിൽ നിന്നു ശിവയ്ക്കും മനസിലായി… അതോടെ ഒരു വാക്ക് പോലും പറയാതെ അവൻ തിരിഞ്ഞു നടന്നു…. ഗീതു തന്റെ സാരി ശരി ആക്കി നിവർന്നു നോക്കുമ്പോഴേക്കും ശിവ പോയിക്കഴിഞ്ഞിരുന്നു….

ഇങ്ങോട്ടു ശിവയ്ക്ക് ഒപ്പം വന്നത് കൊണ്ടു വന്ന വഴി ഒന്നും അവൾ നോക്കിയിരുന്നില്ല… ഏതു വഴി തിരിച്ചു പോകും എന്നു അറിയാതെ നിന്ന ഗീതുവിനു മുന്നിലേക്ക് ആരവും അവന്റെ കൂട്ടുകാരും എത്തി.. അവരെ അവഗണിച്ചു മുന്നോട്ടു നടക്കാൻ ഒരുങ്ങിയ ഗീതുവിനെ ആരവ് കടന്നു പിടിച്ചു….. അവന്റെ കൈയിൽ നിന്നു രക്ഷപെടാൻ ഗീതു ആകും പോലെ ഒക്കെ ശ്രമിച്ചു…. പക്ഷേ എല്ലാ ശ്രമങ്ങളെയും വിഫലമാക്കി കൊണ്ടു അവന്റെ കൈകൾ കൂടുതൽ മുറുകി.

“എന്നെ വിട്….വിടാൻ അല്ലേ പറഞ്ഞത്….എനിക്ക് എന്തേലും പറ്റിയാൽ നിന്നെ ഒന്നും എന്റെ ശിവ വെറുതെ വിടില്ല…. ഓർത്തോ.”….

“നിന്റെ ശിവ കാരണം ആണ് നിനക്ക് ഇപ്പോൾ ഈ ഗതി വന്നത്…. എന്റെ പെങ്ങൾ അവനെ ഒന്നു മോഹിച്ചു…അപ്പോൾ അവനു നിന്നെ മതി പോലും…. അതു അറിഞ്ഞപ്പോൾ എന്റെ അനിയത്തി പറഞ്ഞു നിന്നെ അങ്ങു കൊന്നു കളയാൻ…. കൊല്ലാൻ തന്നാണ് പോണത്…. അതിനും മുൻപ് നിന്നെ ഞങ്ങൾ എല്ലാരും ഒന്നു സ്നേഹിക്കും…അതു കഴിഞ്ഞു ആരും അറിയാതെ കൊന്നു തള്ളും….നിനക്ക് എന്തു പറ്റിയെന്നു പോലും ആരും അറിയില്ല…. കേട്ടോടി &%$%മോളേ… ”

“നിനക്ക് തെറ്റി ആരവ്….എനിക്ക് എന്തേലും സംഭവിച്ചാൽ നീയും പിന്നെ രക്ഷപെടില്ല… നിനക്ക് അറിയില്ല ഞാൻ ആരാണെന്നു…. നിന്റെ കുടുംബം പോലും ചെലപ്പോൾ ബാക്കി ഉണ്ടാവില്ല…. ഓർത്തോ….”

“ഫ്ഭാ….നിർത്തേടി $&#$%%$….എന്റെ അച്ഛന്റെ പവർ എന്താന്ന് നിനക്ക് അറിയോ… മഹേശ്വരി ഇൻഡസ്സ്ട്രീസിന്റെ ഇന്ത്യൻ ഹെഡ് ആണ് എന്റെ അച്ഛൻ…..നിയമം പോലും എന്റെ അച്ഛന്റെ കാൽക്കീഴിൽ ആണ്…. അങ്ങനെ ഉള്ളപ്പോൾ നീ എന്നല്ല….ഇവിടുത്തെ നിയമം പോലും എന്നേ ഒന്നും ചെയില്ല..

നിന്നെ കുരുക്കാൻ ഇരുന്നത് ആണ് ഞങ്ങൾ….അപ്പോൾ നിന്റെ മറ്റവൻ ആയിട്ട് തന്നെ ഞങ്ങൾക്ക് നിന്നെ കൊണ്ടു തന്നിട്ട് പോയി…ഇവിടെ കെടന്നു നീ വിളിച്ചു കൂവിയാലും ആരും കേൾക്കില്ല…..ഇങ്ങോട്ടു വാടി…. ”

” അമ്മയും പെങ്ങളെയും തിരിച്ചറിയാത്ത നീ ഈ ചെയുന്നത് ഓർത്തു കരയും ആരവ്….. ഒരു തരി ജീവൻ എങ്കിലും എന്റെ ദേഹത്തു ബാക്കി ഉണ്ടെങ്കിൽ ഓർത്തോ ആരവ്….നിന്റെ നാശം എന്റെ കൈ കൊണ്ടാകും….ഞാൻ ആരാണ് എന്നു നീ അറിയും…ഇപ്പോഴും സമയം ഉണ്ട്…എന്നെ പോകാൻ അനുവദിക്കു…”

“അതിനു നിന്റെ ദേഹത്തു ജീവൻ ബാക്കി കാണില്ല…അതു ഞാൻ എന്റെ അനിയത്തിക്കു കൊടുത്ത വാക്കാണ്…”

ഗീതു ആരവിന്റെ കയ്യിൽ നിന്നും രക്ഷപെടാൻ ആയി ആകുന്ന അത്രയും ശ്രമിച്ചു…. പക്ഷേ ആരവിന്റെയും കൂട്ടുകാരുടെ കൈ കരുത്തിന് മുന്നിൽ അവൾ പരാജയപ്പെട്ടു…. ആരവിന്റെ അടി കൊണ്ടു ബോധം മറഞ്ഞു നിലത്തു വീഴുമ്പോഴും ഗീതുവിന്റെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു ശിവയുടെ പേരു…..

“ശിവ……….. ”

 

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 4

പ്രണയമഴ : ഭാഗം 5

പ്രണയമഴ : ഭാഗം 6

പ്രണയമഴ : ഭാഗം 7

പ്രണയമഴ : ഭാഗം 8

പ്രണയമഴ : ഭാഗം 9

പ്രണയമഴ : ഭാഗം 10

പ്രണയമഴ : ഭാഗം 11

പ്രണയമഴ : ഭാഗം 12

പ്രണയമഴ : ഭാഗം 13

പ്രണയമഴ : ഭാഗം 14

പ്രണയമഴ : ഭാഗം 15

പ്രണയമഴ : ഭാഗം 16

പ്രണയമഴ : ഭാഗം 17

പ്രണയമഴ : ഭാഗം 18

പ്രണയമഴ : ഭാഗം 19

പ്രണയമഴ : ഭാഗം 20

പ്രണയമഴ : ഭാഗം 21

പ്രണയമഴ : ഭാഗം 22

പ്രണയമഴ : ഭാഗം 23