Sunday, January 19, 2025
Novel

പ്രണയമഴ : ഭാഗം 18

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


തിരിച്ചുള്ള യാത്രയിൽ മുഴുവനും ഗീതു നിശബ്ദ ആയിരുന്നു…. ഹിമയോട് പോലും അവൾ ഒന്നും മിണ്ടിയില്ല.

വിൻഡോ സീറ്റിൽ തണുത്ത കാറ്റും ഏറ്റു അവൾ അവളുടെതായ ലോകത്ത് ഒതുങ്ങി നിന്നു. ഇടയ്ക്കിടെ നിറഞ്ഞു ഒഴുകുന്ന കണ്ണീർത്തുള്ളികൾ അവളുടെ ഓർമകളിലെ നൊമ്പരം വെളിപ്പെടുത്തി…

ആ കണ്ണുനീർത്തുള്ളികൾ ശിവയെ ഓർത്തണോ അതോ കിച്ചുവിനെ ഓർത്താണോ അതോ തന്റെ നിസഹായത ഓർത്ത് ആണോ എന്നു അവൾക്കു പോലും അറിയില്ല.

ശിവയുടെ അവസ്ഥയും വ്യത്യസ്‌തം ആയിരുന്നില്ല…. ബസ്സിന്റെ ഒരു മൂലയിൽ കണ്ണു നിറഞ്ഞു ഇരിക്കുന്ന ശിവ അവന്റെ കൂട്ടുകാർക്കു തീരാ വേദന ആയി… കാരണം അവന്റെ ദേഷ്യവും സ്നേഹവും മാത്രം ആണ് എല്ലാരും കണ്ടിട്ട് ഉള്ളത്.

കണ്ണീർ ആദ്യം ആയി കണ്ടപ്പോൾ പിടഞ്ഞത് അവനെ ജീവന്റെ ജീവൻ ആയി കൊണ്ടു നടക്കുന്ന കൂട്ടുകാരുടെ മനസ്സ് ആയിരുന്നു. അവന്റെ കണ്ണിൽ നിന്നും ഒഴുകുന്ന ഓരോ തുള്ളി കണ്ണീരും ഗീതുവിനോടുള്ള പ്രണയം വിളിച്ചു പറഞ്ഞു.

രാത്രി ഭക്ഷണം കഴിക്കാൻ എല്ലാരും ഇറങ്ങിയപ്പോഴും ശിവയും ഗീതുവും ഒഴിഞ്ഞു മാറി. ഇരുവരുടെയും വാശി കാരണം ബാക്കി ഉള്ളവർ ഭക്ഷണം കഴിക്കാൻ പോയി.

ബസ്സിൽ ഗീതുവും ശിവയും തനിച്ചു ആയി…. ഒരിക്കൽ കൂടി ഗീതുവിന്റെ മനസ്സിൽ തനിക്കു ഒരൽപ്പം പോലും സ്ഥാനമില്ലേ എന്നു അറിയാൻ ശിവ തീരുമാനിച്ചു.

അവൻ ഗീതുവിനു അരികിൽ ആയി ചെന്നിരുന്നു. ബസ്സിലെ ഇരുട്ടിലും തന്റെ പെണ്ണിന്റെ നിറഞ്ഞ കണ്ണുകൾ അവൻ കണ്ടു.

“ഗീതു…. ഞാൻ ഒരിക്കൽ കൂടി ചോദിക്കുവാ നിന്റെ മനസ്സിൽ എനിക്ക് സ്ഥാനം ഇല്ലേ??? ഒരിക്കൽ പോലും നീ എന്നെ പ്രണയിച്ചിട്ട് ഇല്ലേ??”

ഗീതുവിൽ നിന്നു ഒരു പ്രതികരണവും ഇല്ലാത്തതു കൊണ്ട് ശിവ അവളുടെ മുഖം തനിക്കു നേരെ തിരിച്ചു.ശേഷം തുടർന്നു.

“നിനക്ക് എന്നോട് സ്നേഹം ഇല്ലെങ്കിൽ എന്തിനാ പെണ്ണെ നിന്റെ കണ്ണുകൾ ഇങ്ങനെ നിറഞ്ഞു ഇരിക്കുന്നത്….. ഈ കണ്ണുകൾ ഈ ഇരുട്ടിൽ പോലും വിളിച്ചു പറയുന്നുണ്ട് നിനക്കു എന്നോടുള്ള സ്നേഹം.

പിന്നെ എന്തിനാ ടാ എന്നോട് ഇങ്ങനെ ഒരു ഒളിച്ചു കളി….. നിന്നെ എനിക്ക് അത്രക്ക് ഇഷ്ടം ആയോണ്ട് ആണെടാ….. പൊന്നു പോലെ നോക്കിക്കോളാം ഞാൻ നിന്നെ….. ഈ ശിവയുടെ നെഞ്ചിൽ തുടിപ്പുള്ള കാലത്തോളം നിന്നെ ഞാൻ കരയിക്കില്ല…. എന്നെ ഇഷ്ടം അല്ലെന്നു പറയല്ലേടാ…. പ്ലീസ്.”

തന്റെ മുന്നിൽ ഇരുന്നു വിതുമ്പി കരയുന്ന ശിവയെ ചേർത്ത് പിടിച്ചു ഈ ജന്മം മുഴുവൻ ഞാൻ നിന്റെ ആണെടാ എന്നു പറയാൻ ഗീതുവിന്റെ മനസ്സ് വെമ്പി…. പക്ഷേ ദൂരെ കണ്ണുചിമ്മുന്ന ഒരു നക്ഷത്രം അതിൽ നിന്നും അവളെ വിലക്കി….തന്റെ കിച്ചു തനിക്കു വേണ്ടി സ്വന്തം ജീവൻ കളഞ്ഞതു ആണ്.

ആനന്ദ് ഏട്ടൻ സ്വന്തം ജീവിതവും… സ്വന്തം സന്തോഷങ്ങൾക്കു വേണ്ടി തന്റെ പ്രിയപെട്ടവർക്ക് കൊടുത്ത വാക്ക് തെറ്റിക്കാൻ ഗീതു ഒരുക്കം ആയിരുന്നില്ല.

അവൾ ശിവയുടെ കണ്ണീർ തുടച്ചു കൊടുത്തു…..ആ കണ്ണുകൾ തുടച്ചു കൊണ്ടു അരുത് എന്നു അവൾ തല കുലുക്കി. ശേഷം ശിവയുടെ കയ്യിൽ സ്വന്തം കൈവിരലുകൾ കൊണ്ടു എഴുതി “എന്നോടുള്ള സ്നേഹം സത്യം ആണെങ്കിൽ ഈ കണ്ണുകൾ ഇനി നിറയരുത്…എന്നെ കാത്തിരിക്കരുത്. ”

ഈ വാക്കുകൾ എഴുതുമ്പോഴും ഗീതുവിന്റെ കണ്ണീരിന്റെ ചൂട് ശിവ അറിയുന്നുണ്ടായിരുന്നു. അവൻ അവൾക്കു അരികിൽ നിന്നു എണീറ്റു…. തിരിഞ്ഞു നടന്നു… ഒരു നിമിഷം തിരിഞ്ഞു നിന്നു എന്നിട്ട് ഗീതുവിനോടായി പറഞ്ഞു

“നീ എന്നെ സ്നേഹിക്കണം എന്നു ഞാൻ വാശി പിടിക്കുന്നില്ല ഗീതു….പക്ഷേ നിന്നെ ഞാൻ മറക്കും എന്നു നീ സ്വപ്നം പോലും കാണണ്ട…. ഈ ശിവക്ക് ഒരു പെണ്ണ് ഉണ്ടെങ്കിൽ അതു നീ ആയിരിക്കും…

ഞാൻ ഈ പറയുന്നത് എന്റെ പ്രായത്തിന്റെ തമാശ ആയി നീ കാണണ്ട…. നിന്റെ നിറഞ്ഞു നിൽക്കുന്ന ഈ കണ്ണുകളെ സാക്ഷി ആക്കി ഞാൻ പറയുന്നു എന്റെ ജീവിതത്തിൽ ഗീതു അല്ലാണ്ട് ഒരു പെണ്ണ് ഉണ്ടാവില്ല….

നീ പറഞ്ഞില്ല എങ്കിലും നിന്റെ ഈ കണ്ണുകൾ പറയുന്നുണ്ട് നിനക്കു എന്നോട് ഉള്ള പ്രണയം…അതു മാത്രം മതി ഈ ജീവിതകാലം മുഴുവൻ നിന്നെ സ്നേഹിക്കാൻ… ദൈവം സ്വയം കൊണ്ടു തന്നത് ആണ് ഈ അസുരനു നിന്നെ…ആർക്കും വിട്ടു കൊടുക്കില്ല നിന്നെ ഞാൻ….ജീവിതം മുഴുവൻ നിന്നെ ഓർത്തു ഞാൻ ജീവിക്കും….I Love You ഗീതു.”

ശിവ പറഞ്ഞതു കേട്ടു ഇങ്ങനെ സ്നേഹിക്കുന്ന ഒരു ചെക്കനെ കിട്ടിയതിൽ സന്തോഷിക്കണോ…. അതോ തന്റെ ജീവന്റെ ജീവനെ വേദനിപ്പിക്കുന്നതിൽ വിഷമിക്കാണോ എന്നു അറിയാതെ നിന്നു.

“ഞാൻ മടങ്ങി വരും ശിവ…..എന്റെ കിച്ചുവിനും ആനന്ദ് ഏട്ടനും കൊടുത്ത വാക്ക് പാലിച്ചു….എന്റെ പ്രതികാരം പൂർത്തിയാക്കി ഞാൻ മടങ്ങി വരും……

എനിക്ക് വേണ്ടി നീ കാത്തിരിക്കും എങ്കിൽ ഈ ലോകത്ത് നിന്നു അല്ല മരണത്തിനു അപ്പുറം ഒരു ലോകം ഉണ്ടെങ്കിൽ അവിടെ നിന്നു പോലും ഞാൻ തിരിച്ചു വരും….ഇതു മഹി ശിവദത്തിന് തരുന്ന വാക്കാണ്…. എന്റെ പ്രണയത്തെ സാക്ഷി ആക്കി എന്റെ ശിവക്ക് നിന്റെ ഗീതു തരുന്ന വാക്ക്.”

*****

ടൂറിനു ശേഷം ഗീതുവും ശിവയും തമ്മിൽ അധികം സംസാരം ഒന്നും ഉണ്ടായിരുന്നില്ല… കാണുമ്പോൾ ഒരു പുഞ്ചിരി… അതിൽ മാത്രം ആയി ഒതുങ്ങി നിന്നു അവരുടെ പ്രണയവും സൗഹൃദവും എല്ലാം.

ആ അല്ൽച്ച ശിവയെ വളരെ അധികം വേദനിപ്പിച്ചു…പക്ഷേ താൻ കാരണം തന്റെ പെണ്ണ് വിഷമിക്കാതിരിക്കാൻ അവൻ എല്ലാം സഹിച്ചു.

ഹിമ പലപ്പോഴും ഗീതുവിനോട് ശിവയെ കുറിച്ചു സംസാരിക്കാൻ ശ്രെമിച്ചു എങ്കിലും അവൾ അതിനു തയ്യാറായില്ല. കാർത്തിയെയും വരുണിനെയും രാഹുലിനെയും തന്നെ കുറിച്ച് ഗീതുവിനോട് സംസാരിക്കുന്നതിൽ നിന്ന് ശിവ വിലക്കി.

ദിവസങ്ങൾ വീണ്ടും മുന്നോട്ടു പോയി….എക്സാം ചൂട് നിറഞ്ഞു വീണ്ടും ഒരു ക്രിതുമസ് കാലം കൂടി വന്നു….എഴുന്ന ഈ പേപ്പറുകൾ അല്ല നമ്മുടെ ഭാവി നിച്ഛയിക്കുന്നതു എന്നാ രീതിയിൽ കുട്ടികൾ പരീക്ഷ എഴുതി.

കാരണം ക്രിതുമസ് എക്സാം അത്രക്ക് വലിയ വില്ലൻ ഒന്നും അല്ല എന്നു അവർക്കു അറിയാം. കേക്ക് മുറിക്കലും പരസ്പരം കഴിപ്പിക്കലും പുൽക്കൂട് മത്സരവും ഒക്കെ ആയി ക്രിതുമസ് ആഘോഷങ്ങളും കഴിഞ്ഞു പോയി…. പിന്നെ കുട്ടികൾക്കു പ്രിയപ്പെട്ട അവധിക്കാലവും.

അവധിക്കാലം കഴിഞ്ഞു തിരികെ വരുമ്പോഴേക്കും ന്യൂഇയർ കഴിഞ്ഞിരുന്നു. ഇനി അങ്ങോട്ട് പബ്ലിക് എക്സാമിന്റെ ചൂട് കാലം…. നമ്മുടെ പിള്ളേരും നേരുത്തേ പഠിച്ചു തുടങ്ങി.

അതിനു കാരണക്കാരി ഗീതു മാത്രം ആയിരുന്നു….അവളുടെ വാശി ആയിരുന്നു എല്ലാരും നന്നായി പഠിക്കണം എന്നത്… താൻ കാരണം ശിവ പഠിക്കാതിരിക്കോ എന്നു അവൾ നന്നായി ഭയപ്പെട്ടിരുന്നു.

അങ്ങനെ സംഭവിക്കാതെ അവൾ ശ്രദ്ധിച്ചു. അതുകൊണ്ട് തന്നെ ആറു പേരും മോഡൽ എക്സാം ഉഴപ്പികളിക്കാതെ നന്നായി തന്നെ എഴുതി…

ഫെബ്രുവരി 26 നു ആയിരുന്നു സെൻറ് ഓഫ്‌ ഡേ….. പിരിയുന്ന സങ്കടം ഉള്ളിൽ ഒതുക്കി അവസാന ദിവസവും ആഘോഷമാക്കി മാറ്റുവാൻ ആണ് എല്ലാരും ശ്രമിച്ചതു….കാരണം +2 ലൈഫിലെ അവസാന ഓർമ്മകൾ പോലും സുഖം ഉള്ളത് ആകാൻ അവർ ആഗ്രഹിച്ചു….

എങ്കിലും ചിലരുടെ ഒക്കെ കണ്ണുകൾ നിറഞ്ഞു… എത്ര ഒക്കെ അടക്കി വെയ്ക്കാൻ ശ്രമിച്ചലും വിട പറയൽ എന്നും വേദന ആണ്….പഠിച്ച ക്ലാസുകളും കഥകൾ പറഞ്ഞ വരാന്തകളും കളികൾ നിറഞ്ഞ ഗ്രൗണ്ട് ഉം ഒക്കെ വിട്ടു ഒരു മടക്കം വേദന തന്നെ ആണ്.

എത്ര ഒളിക്കാൻ ശ്രമിച്ചാലും ഒളിപ്പിക്കാൻ കഴിയാതൊരു വേദന. തല്ലും വഴക്കും ഒക്കെ ഉണ്ടാക്കി എങ്കിലും കുട്ടികൾ പോകുമ്പോൾ അറിയാതെ എങ്കിലും അധ്യാപകന്റെ മനസും നോവും…എങ്കിലും അതു മറച്ചു വെച്ചു എല്ലാവർക്കും ഭാവുകങ്ങൾ നേർന്നു അധ്യാപകരും.

അങ്ങനെ സ്കൂൾ ജീവിതത്തിലെ അവസാന പരീക്ഷകൾ ആരംഭിച്ചു…. ഗീതു ഒഴികെ ബാക്കി അഞ്ചു പേരും ഒരു ടെൻഷനും ഇല്ലാതെ ആണ് എക്സാം എഴുതിയത്….അവളുടെ ടെൻഷനു കാരണം ഒരിക്കലും എക്സാം ആയിരുന്നില്ല എന്നു മാത്രം.

ഗീതു അവസാന പരീക്ഷ ദിവസം എത്തും തോറും വളരെ അധികം സങ്കടത്തിൽ ആകാൻ തുടങ്ങി…. എല്ലാവരെയും പിരിയുന്നതിനെക്കാൾ ഉപരി അവൾ തന്റെ പ്രിയപ്പെട്ട കൂട്ടുകാരോട് ചെയ്യാൻ പോകുന്നത് വലിയ തെറ്റ് ആണല്ലോ എന്നു ഓർത്തു അവളുടെ മനസ്സ് നീറി പുകഞ്ഞു….

അപ്രതീക്ഷിതമായി വന്നു കേറിയ അവൾ ആരോടും ഒരു വാക്ക് പോലും പറയാതെ ഒരു വിട വാങ്ങലിനു ഒരുങ്ങുന്നു.

മറ്റുള്ളവരെ കൊണ്ടേല്ലാം ഗീതു തന്റെ ഓർമ പുസ്തകത്തിൽ എഴുതിച്ചിരുന്നു…പക്ഷേ അപ്പോഴും ശിവയെ അവൾ മാറ്റി നിർത്തി വിട വാങ്ങുന്ന ആ ദിവസത്തേക്ക് ആയി….

അവസാന പരീക്ഷ ദിവസം ഗീതു ശിവയെ വിളിച്ചു കൊണ്ടു സ്കൂൾ ഓഡിറ്റോറിയത്തിനു അരികിൽ ഉള്ള പാലമരച്ചുവട്ടിലേക്ക് പോയി….

ആ പാലമരം ആയിരുന്നു ഇരുവരുടെയും ആദ്യ ചുമ്പനത്തിന്റെ ഒരേ ഒരു സാക്ഷി… ഇന്നു ഇരുവരുടെയും വേർപാടിനും സാക്ഷി ആകുന്നു.

ഗീതു ഈ അവസാന ദിവസം എങ്കിലും അവളുടെ മനസ്സിൽ ഉള്ള ഇഷ്ടം തന്നോട് പറയും എന്നു ശിവ പ്രതീക്ഷിച്ചിച്ചു.

പക്ഷേ തനിക്കു നേരെ ഓർമ പുസ്തകം തുറന്നു പിടിച്ചു നിൽക്കുന്ന തന്റെ പെണ്ണിനെ കണ്ടപ്പോൾ അവനു മനസിലായി അവൾ ഒരിക്കലും ഉള്ളിൽ ഉള്ള ഇഷ്ടം തുറന്നു പറയില്ല എന്നു.

ഓർമ പുസ്തകത്തിന്റെ ഒരു താളിൽ അവൻ രണ്ടു കണ്ണുകൾ വരച്ചു അതിനോടൊപ്പം എഴുതി “ഈ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന പ്രണയം സത്യം ആണെന്ന് വിശ്വസിച്ചു ഞാൻ കാത്തിരിക്കും…. മരണം വന്നു വിളിക്കുന്ന നിമിഷം വരെയും” :- ശിവ

ആ വാക്കുകളിൽ കൂടി ഒരു നിമിഷം കണ്ണോടിച്ചു നിന്ന ഗീതു തിരിഞ്ഞു നടന്നു. ഒരു വാക്ക് പോലും ഉത്തരം നൽകാതെ.

എന്നും പരീക്ഷ കഴിഞ്ഞു ഏറ്റവും ഒടുവിൽ ഇറങ്ങുന്ന ഗീതു ആ ദിവസം നേരുത്തേ ഇറങ്ങി…. ഒരു വേർപിരിയലിനു ഉള്ള ശക്തി തനിക്കു ഇല്ല എന്നു അവൾക്കു അറിയാം…

എങ്കിലും ഒരു സമ്മാനം തന്റെ ശിവക്ക് ആയി അവൾ നൽകി പോയി…. അവൻ പോലും അറിയാതെ അവന്റെ ബാഗിൽ ആ സമ്മാനത്തോടൊപ്പം ഒരു കത്തും അവൾ ഉപേക്ഷിച്ചു.

എക്സാം കഴിഞ്ഞു ഗീതുവിനെ തിരഞ്ഞു അഞ്ചുപേരും ഒരുപാട് തിരിഞ്ഞു ഗീതുവിനെ… ഒരു വാക്കു പോലും പറയാതെ അവൾ പോയത് എല്ലാർക്കും സങ്കടം ആയിരുന്നു.

സ്കൂളിൽ നിന്നും ഇറങ്ങാൻ നേരം ആയിരുന്നു ശിവ തന്റെ ബാഗിൽ ഒരു ഗിഫ്റ്റും അതിനോടൊപ്പം ഉള്ള ആ കത്തും കണ്ടത്. അതിൽ ഗീതു ഇപ്രകാരം എഴുതി..

“ശിവ,

ഞാൻ പോകുന്നു….ഈ നാട്ടിൽ നിന്നു തന്നെ പോകുകയാണ്…. എന്നെ ഓർത്ത് നീ വിഷമിക്കരുത്. നിനക്ക് അറിയുന്നത് തകർന്നു പോയ ഒരു പാവം ഗീതുവിനെ മാത്രം ആണ്….അതിനും മുൻപ് ആരുടെയും മുന്നിൽ തോൽക്കാത്ത മഹി എന്ന എന്നെ നിങ്ങൾക്കു ആർക്കും അറിയില്ല. അവൾക്കു ചെയ്തു തീർക്കാൻ പലതും ബാക്കി ഉണ്ട്….

അതിനു വേണ്ടി എനിക്ക് മടങ്ങി പോയെ പറ്റൂ. എനിക്ക് അറിയാം നിന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഇപ്പോൾ ഉണ്ടാകും. അതിനു ഉത്തരം നൽകാൻ ഇപ്പോൾ എനിക്ക് കഴിയില്ല. കാലം ഇനി ഒരു കൂടി കാഴ്ച്ച സാധ്യമാക്കും എങ്കിൽ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം അന്നു ഞാൻ നൽകാം.

കാത്തിരിക്കാൻ ഞാൻ ഒരിക്കലും ആവിശ്യപ്പെടില്ല…തിരികെ വരും എന്നു ഉറപ്പും ഇല്ല. എങ്കിലും ഓർമയുടെ ഒരു കോണിൽ ഗീതുവിനെ എന്നും സൂക്ഷിക്കുക. നിനക്ക് വേണ്ടി ഇതിനോടൊപ്പം ഒരു കുഞ്ഞു സമ്മാനം വെക്കുന്നു…..ഇഷ്ടം ആകുമോ എന്നു അറിയില്ല… പക്ഷേ എന്റെ ഓർമ്മക്ക് ആയി സൂഷിക്കുക.
Miss you all….

ഒത്തിരി സ്നേഹത്തോടെ
മഹി”

ഒരു മൗത്ത് ഓർഗൻ ആയിരുന്നു ഗീതു ശിവക്ക് ആയി നൽകിയ സമ്മാനം….തന്റെ കൂട്ടുകാർക്കു പോലും അറിയില്ല തനിക്കു ഈ ലോകത്ത് ഏറ്റവും ഇഷ്ടം രാത്രി നിലാവിനെ നോക്കി ഒറ്റയ്ക്ക് ഇരുന്നു മൗത്ത് ഓർഗൻ വായിക്കാൻ ആണെന്ന്…

.അവർക്കു ശിവ മൗത്ത് ഓർഗൻ വായിക്കും എന്നു പോലും അറിയില്ല…എന്നിട്ടും ഗീതു തന്ന ആ സമ്മാനം ശിവയെ അത്ഭുതപ്പെടുത്തി….

ഗീതു ഒരു വാക്ക് പോലും പറയാതെ…. എവിടേക്ക് ആണ് എന്നു കൂടി പറയാതെ ഇങ്ങനെ പോയത് എല്ലാരിലും വിഷമത്തോടൊപ്പം ദേഷ്യവും ഉണ്ടാക്കി.

പക്ഷേ ശിവ മാത്രം ഒരു വാക്ക് പോലും മിണ്ടിയില്ല….അവന്റെ മനസ്സിനു അറിയാം എവിടെ പോയാലും തന്റെ അരികിൽ അവൾ മടങ്ങി എത്തും എന്നു….ആ വിശ്വാസം മാത്രം ആകും ഇനി ഉള്ള ജീവിതത്തിൽ ശിവക്ക് കൂട്ട്. ഈ സമയം അങ്ങു അകലെ മൂന്നു പേരുടെ ജീവൻ എടുക്കാൻ ഉള്ള യാത്ര മഹി ആരംഭിച്ചു കഴിഞ്ഞിരുന്നു.

തുടരും….

(+2 ജീവിതത്തിനോടൊപ്പം ഈ +2പ്രണയ കഥ ഇവിടെ അവസാനിക്കുന്നു….

ഇനി അങ്കം അങ്ങു കലാലയത്തിൽ… വാകമരങ്ങൾ പൂക്കുന്ന കൊടികൾ പാറിപ്പറക്കുന്ന പ്രണയവും സൗഹൃദവും നിറഞ്ഞു നിൽക്കുന്ന കോളേജിൽ…..)

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 4

പ്രണയമഴ : ഭാഗം 5

പ്രണയമഴ : ഭാഗം 6

പ്രണയമഴ : ഭാഗം 7

പ്രണയമഴ : ഭാഗം 8

പ്രണയമഴ : ഭാഗം 9

പ്രണയമഴ : ഭാഗം 10

പ്രണയമഴ : ഭാഗം 11

പ്രണയമഴ : ഭാഗം 12

പ്രണയമഴ : ഭാഗം 13

പ്രണയമഴ : ഭാഗം 14

പ്രണയമഴ : ഭാഗം 15

പ്രണയമഴ : ഭാഗം 16

പ്രണയമഴ : ഭാഗം 17