Wednesday, January 22, 2025
Novel

പ്രണയകീർത്തനം : ഭാഗം 6

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌


സ്വപ്ന ഗൂഢസ്മിതത്തോടെ അവളെ നോക്കി നിന്നു…

ഉള്ളിലെ വിങ്ങൽ അടക്കിപിടിച്ചു കീർത്തന ഒന്നു ചിരിക്കാൻ ശ്രെമിച്ചു..പക്ഷെ അവൾ മുഖം കൊടുക്കാതെ അകലേക്ക് നടന്നു പോയി…

ഇവളെ ഇതിനു മുൻപ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നു വീണ്ടും അപ്പു ചിന്തിച്ചു..

കീർത്തന കയ്യിൽ പിടിച്ചപ്പോഴാണ് അവൻ ചിന്തകളിൽ നിന്നും ഉണർന്നത്…

വാതിൽ മെല്ലെ തുറന്നു അപ്പു അകത്തേക്ക് കയറി..

അപ്പൂനെ കണ്ടു Varun ചിരിയോടെ എഴുന്നേറ്റിരുന്നു..

പുറകെ കയറിയ കീർത്ത്നയെ കണ്ടു അവൻ അമ്പരന്നു…

അവൾ ശ്വാസം അടക്കി പിടിച്ചാണ് നിന്നത്..

സാഹചര്യം ഒന്നു തണുപ്പിക്കാൻ അപ്പു ചോദിച്ചു..

“എങ്ങനുണ്ടെടാ?…

“കുഴപ്പമില്ല അപ്പ്വേട്ട..ഇപ്പൊ ok ആണ്..”

“ഇവൾക്ക് കാണണമെന്ന് പറഞ്ഞു അതാ വന്നേ…അല്ലെങ്കിലും വന്നേനെ..പക്ഷെ ഇവൾ പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞേ..”

Varun വിശ്വാസം വരാതെ അവളെ നോക്കി..

“നോക്കണ്ടാ..അവൾ എന്നോട് എല്ലാം പറഞ്ഞു..”
“രണ്ടു പേരും സീരിയസ് ആയിട്ടു തന്നെയാണല്ലോ അല്ലെ…അവസാനം വിഷമിക്കേണ്ടി ഒന്നും വരരുത്…”

“ഇല്ല …അപ്പ്വേട്ട…ഇവളുടെ കോഴ്സ് കഴിയാനിരിക്കുകയാ…അതിനുശേഷം അമ്മയുമായി പോയി അച്ഛനോട് സംസാരിച്ചോളാം…

കുറച്ചു നേരം സംസാരിച്ചതിന് ശേഷം ഇപ്പൊ വരാം എന്ന് പറഞ്ഞു അപ്പു പുറത്തേക്കിറങ്ങി..

Varun കീർത്തനയെ നോക്കി…

“നീയെന്താ വല്ലാതെ…”?

“ഒന്നൂല്ല “എന്നു പറയുന്നതിനൊപ്പം ഒരു തുള്ളി കണ്ണുനീർ പിടിഞ്ഞു വീണു…

“കരയല്ലേ…”എന്തായിത്…

“എന്തിനാ ഇപ്പൊ കരയുന്നേ…”

“എനിക്കൊന്നുമില്ലെടാ…നാളെ ഡിസ്ചാർജ് ആവുമല്ലോ…”

“ഉം..”

അവനറിഞ്ഞില്ല….അവന്റെ ക്ഷീണിച്ച മുഖത്തേക്കാളും സ്വപ്നയുടെ വിജയീഭാവത്തിലുള്ള മുഖമാണ് ആ സങ്കടത്തിനു പിന്നിലെന്ന്…

“അപ്പ്വേട്ടൻ രോഹിതിനോട് പറയുവോ നമ്മുടെ കാര്യം”..അവൻ ചോദിച്ചു..

“ഇല്ല”

“നീ അപ്പ്വേട്ടനോട് പറയണം പറയരുതെന്ന്…ഞാൻ പറഞ്ഞോളാം അവനോട്..ഞാൻ പറഞ്ഞേ അവനറിയാവൂ..
അവനൊരിക്കലും തോന്നരുത് ഞാൻ അവനെ പറ്റിച്ചെന്നു…
അവന്റെ ഫ്രണ്ടായിട്ടു അവന്റെ വീട്ടിൽ വന്നിട്ട് …അവന്റെ പെങ്ങളെ…
എനിക്കത് ചിന്തിക്കാൻ പോലും വയ്യാ.”

“അപ്പ്വേട്ടൻ പറയില്ല ഉണ്ണ്യേട്ട..”

“ഉം…”

“നീ വിഷമിക്കണ്ടാ കേട്ടോ…നന്നായി പടിക്ക്…വേറൊന്നും ചിന്തിക്കണ്ടാ..”

“ഉം..”

“എന്നാ പിന്നെ പോയ്ക്കോ…അധികനേരം നിൽക്കണ്ടാ…സ്റ്റാഫ് ആരെങ്കിലുമൊക്കെ വരും…

പറഞ്ഞു തീർന്നില്ല ജിജോ അകത്തേക്ക് കയറി വന്നു…

കീർത്തനയെ കണ്ടു അവൻ കുറെ നേരം അന്തം വിട്ടു നിന്നു..

പോകുന്നു എന്ന് കണ്ണുകൾ കൊണ്ട് ഉണ്ണിയെ കാട്ടിയിട്ടു അവൾ പോയി..

“ആരാ ഉണ്ണ്യേട്ട അത്”…..

“ഒരു ഫ്രണ്ട്”..

“ഫ്രണ്ടോ…”

“എന്താ…എനിക്ക് ഫ്രണ്ട്‌സ് ഉണ്ടാവാൻ പാടില്ലേ…”

“കൊള്ളാം കേട്ടോ ഉണ്ണ്യേട്ട…നല്ല ഭംഗി…എനിക്കിഷ്ടപ്പെട്ടു..”

“നീയിഷ്ടപ്പെടേണ്ട…വരുണിന്റെ മുഖം ചുവന്നു…അവൻ മുഖം തിരിച്ചു”

“ഹ്…എടാ ഉണ്ണ്യേട്ട…എന്താണൊരു മുഖം ചുവക്കല്…എടാ..ഉണ്ണി കണ്ണാ..കള്ള കണ്ണാ…ഞാൻ പിടിച്ചോളാ കേട്ടോ…”

“പിന്നെ നീ ഒത്തിരിയങ്ങു പിടിക്കും..”

രണ്ടാളും കൂടി ചിരിച്ചു..
****************************************

പിറ്റേദിവസം അപ്പു ഒരു സന്തോഷ വാർത്തയുമായാണ് വന്നത്…

‘അവനൊരു അച്ഛനാവാൻ പോകുന്നു..’

കേട്ടപ്പോൾ എല്ലാവർക്കും സന്തോഷം…

രാജലക്ഷ്മിഅപ്പോൾ തന്നെ അപ്പുവിന്റെ അമ്മയെ വിളിച്ചു..അവർ നിശ്ശബ്ദയായിരുന്നു..
ഭർത്താവിന്റെ വാശിക്കു മുൻപിൽ അവർക്കൊന്നും ചെയ്യാൻ ആവില്ലായിരുന്നു…

അപ്പു അച്ചുവിനോടും സംസാരിച്ചു.
ഏറെ നാളുകൾക്കു ശേഷം ഏട്ടന്റെ ശബ്ദം കേട്ടു അച്ചുവിന്റെ മനസു പിടച്ചു…

താൻ അങ്ങോട്ട് വരുമെന്ന് അവൻ അ പ്പൂന് വാക് കൊടുത്തു..

ഏറെ നാളായി വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുന്ന അവന്റെ ആ തീരുമാനം അച്ഛൻ എതിർക്കില്ല എന്നു അവനു അറിയാമായിരുന്നു…
****************************************

ശ്രീമംഗലം….

“ബാലേട്ടനോട് നമ്മൾ ഈ കാര്യം എങ്ങനെയാ അമ്മേ പറയുക…കടിച്ചുകീറാൻ വരില്ലേ”….

“അതൊന്നും എനിക്കറിയണ്ട പവി..
എനിക്കെന്റെ കുട്ടിയെ ഒന്നു കാണണം..ഇരുപത്തെഴു വർഷായില്ലേ അതിവിടെ നിന്നു പോയിട്ടു…”

മുത്തശ്ശി നെടുവീർപ്പിട്ടു…പെട്ടെന്ന് തന്നെ ആ മുഖം പ്രസന്നമായി..

“പവി…നീ കണ്ടില്ലാരുന്നല്ലോ ഉണ്ണി കുട്ടനെ…നമ്മുടെ ഹരിക്കുട്ടൻ എങ്ങട് പോയീന്നു നോക്കണ്ടാ..
ഇരട്ട കുട്ടികളെ പോലല്ലേ..എന്താ ഒരു സാമ്യം..”

“ഈ ചെറിയ പ്രായത്തിലെ എന്തൊക്കെയോ വലിയ ബിസിനസാ..
ജൂവലറിയോ,റെസ്റ്റോറന്റോ…അങ്ങനെ എന്തൊക്കെയോ…എല്ലാത്തിനും ചിത്രകുട്ടിയുടെ പേരാണ്…”ചൈത്രം”…”

“എന്റമ്മേ…ഇത് എത്രാമത്തെ തവണയായി എന്നോട് പറയുന്നു…”
“നമുക്ക് ഹരി കുട്ടനെ കൊണ്ട് ബാലേട്ടനോട് പറയിക്കാം”….പവിത്ര ചിരിച്ചു കൊണ്ട് പറഞ്ഞു..

ഇതൊക്കെ കേട്ടു കൊണ്ട് ഒരാൾ അപ്പുറത്തിരിപ്പുണ്ടായിരുന്നു…”

“””ശ്രീലക്ഷ്മി””
**************************************** ജൂവലറിയിൽ ക്യാഷ് കൗണ്ടറിൽ നിൽക്കുമ്പോഴാണ് വരുണ് കമ്മൽ സെക്ഷനിൽ കമ്മൽ നോക്കുന്ന 2 പെണ്കുട്ടികളെ കണ്ടത്…

അതിൽ ഒരാളെ അവനു നല്ല പരിചയം തോന്നി…ജീൻസും സ്ലീവ്ലെസ് ടോപ്പും ആണ് വേഷം..

അവൻ ജിജോയെ അടുത്തു വിളിച്ചു…

“ഡാ… ആ പെണ്കുട്ടിയെ നല്ല പരിചയമുണ്ടല്ലോ…”

“ആ വൈറ്റ് ടോപ്പല്ലേ ഉണ്ണ്യേട്ട…എനിക്കും തോന്നി…ഒന്നു മുട്ടിയിട്ടു വരട്ടെ?….

“വേണ്ട…അവർ ഇങ്ങോട്ട് വരുമ്പോൾ ചോദിക്കാം…”

കുറച്ചു കഴിഞ്ഞപ്പോൾ അവർ കാഷ്ലേക്കു വന്നു…

ബിൽ pay ചെയ്യാൻ നേരം അവൾ ചോദിച്ചു…

“ഡിസ്‌കൗണ്ട് ഉണ്ടോ റീലെറ്റിവസ്ന്…”

Varun അവളെ ആശ്ചര്യത്തോടെ നോക്കി…

“എന്നെ മനസിലായോ വരുണ്ന്”?..

“ഞങ്ങളും അതു തന്നെ പറയുവാരുന്നു…എവിടെയോ കണ്ട പോലെ…പക്ഷെ ഞങ്ങൾക്കങ് പിടികിട്ടീല്ല..”ജിജോ പറഞ്ഞു..

“ഇയാൾക്കെന്തിനാ പിടികിട്ടുന്നെ?”അവൾ എടുത്തടിച്ചു ചോദിച്ചു….

“Varun,…Iam Sreelakshmi…ശ്രീമംഗലത്തെ…”

“ആഹ്!!! ഞാൻ ഫോട്ടോയിൽ കണ്ടിട്ടുണ്ട്…പെട്ടെന്ന് മനസിലായില്ല…എന്താ ഇവിടെ…”

“ഒരു ഫ്രണ്ടിന്റെ മാര്യജ്‌”….

“വാ നമുക്ക് റെസ്റ്റ് റൂമിൽ ഇരിക്കാം..”

ജിജോയോട് അവൻ 2 ജ്യൂസ് എത്തിക്കാൻ പറഞ്ഞു..

അവർ കുറച്ചുനേരം അവിടിരുന്നു സംസാരിച്ചു…2 ദിവസം കഴിഞ്ഞു തിരികെ പോകുമെന്നും..ഇനി വരുമ്പോൾ വീട്ടിൽ വരാമെന്നും അവൾ പറഞ്ഞു….

ജ്യൂസും കുടിച്ചു അവന്റെ ഫോൺ നമ്പറും വാങ്ങിയണവൾ പോയത്…

“കുഴപ്പമില്ല ഉണ്ണ്യേട്ട…കുറച്ചു അഹങ്കാരം ഉണ്ടെങ്കിലും ഉണ്ണ്യേട്ടന്റെ മുറപ്പെണ്ണ് കൊള്ളാം…ഒരു ആനചന്തം ഒക്കെയുണ്ട്’…

“നീ ആരെകണ്ടാലും ഇങ്ങനെയെ ചിന്തിക്കുകയുള്ളോ…..’വരുണ് ചോദിച്ചു…

“അതുപിന്നെ ചിന്തിക്കാതിരിക്കാൻ പറ്റ്വോ…ഉണ്ണ്യേട്ടന്റെ സകല കള്ളത്തരവും പിടിച്ചോളണം എന്നാ ചിത്രഅമ്മ എന്നോട് പറഞ്ഞിരിക്കുന്നെ…”

വരുണ് അവനെ രൂക്ഷമായി ഒന്നു നോക്കി…

“ഡാ ജിജോ…എനിക്ക് ഇപ്പോൾ ഒത്തിരി ബന്ധുക്കളായി അല്ലെടാ”…

“ബന്ധങ്ങൾ ദാ ആ ഷെൽഫിൽ ഇരിക്കുന്ന സ്വർണം പോലെയാണ് ഉണ്ണ്യേട്ട…എത്രയുണ്ടോ അത്രയും സന്തോഷം”

“ഒ…ഇവനെ കൊണ്ട് ഒരു രക്ഷയുമില്ലല്ലോ…”

വരുണ് തലയിൽ കൈവെച്ചു…

അപ്പോൾ ശ്രീലക്ഷ്മിയും കൂട്ടുകാരിയും അതു തന്നെയാണ് പറഞ്ഞു കൊണ്ട് നടന്നത്…

“നിന്റെ കസിൻ കൊള്ളാം …നല്ല ലുക്ക്..നിന്റെ മിഥുൻ നെ പോലല്ലാ…

“ഹേയ്…മിഥുനുമായി സീരിയസ് റിലാഷന്ഷിപ് ഒന്നുമില്ല…അതവനും അറിയാം…”

“ഈ ആൾ എങ്ങനുണ്ട്”…

“ഗുഡ് ആൻഡ് financially also ok”..ശ്രീലക്ഷ്മി ചിരിച്ചുകൊണ്ട് പറഞ്ഞു…
****************************************

കോളിംഗ് ബെൽ കേട്ടാണ് അപ്പു വന്നു വാതിൽ തുറന്നത്..

പുറത്തു ക്യാരി ബാഗും ട്രോളി ബാഗും ഒക്കെയായി നിൽക്കുന്ന അച്ചൂനെ കണ്ടു അവൻ അമ്പരന്നു…

“അച്ചൂട്ടാ…ഡാ”
അവനോടി ചെന്നു അച്ചൂനെ കെട്ടിപ്പിടിച്ചു…

“നീ ഒത്തിരി ക്ഷീണിച്ചു പോയി മോനെ”

“ഒക്കെ മാറും…ഇങ്ങോട്ടല്ലേ വന്നിരിക്കുന്നെ…” ഒരു മാറ്റം ഇല്ലാതെ പറ്റില്ല…
കുറെനാളായി …..എല്ലാം ഒന്നു മറക്കണം…”

“അച്ഛൻ സമ്മതിച്ചോ വരാൻ”

“ഒന്നും പറഞ്ഞില്ല…പിന്നെ അച്ഛനും അറിയല്ലോ അപ്പ്വേട്ടന്റെ അടുത്തു കിട്ടുന്ന സന്തോഷം എനിക്ക് മറ്റെവിടുന്നും കിട്ടില്ല എന്നു….”

“നീ വാ…ആശയെ കാണണ്ടേ…”
****************************************

കീർത്തനയുടെ പിറന്നാൾ…..

ചെറുതായി ഒന്നു ആഘോഷിക്കാമെന്നു അപ്പച്ചി പറഞ്ഞു…മറ്റാരുമില്ല..
രാജഗോപാൽ സാറും സ്വപ്നയും,അപ്പുവും ആശയും…അച്ചൂന് വരാൻ പറ്റില്ല ….അവൻ പുതുതായി ഒരു കോഴ്സിന് ചേർന്നു….

വരുണിനെ കൂടി വിളിക്കുന്നുണ്ടെന്നു രോഹിത് പറഞ്ഞു…

രോഹിതും ഋതുവും കൂടി വഴിപാട് മേടിക്കാൻ അമ്പലത്തിൽ പോയപ്പോൾ ആണ് വരുണ് വന്നത്….

അവൻ അകത്തേക്ക് കയറിയപ്പോൾ അവിടെ ആരുമില്ലായിരുന്നു…

അവൻ കിച്ചനിലേക്ക് ചെന്നു…അപ്പച്ചി അവിടെ പച്ചക്കറി അരിഞ്ഞുകൊണ്ടുനിൽക്കുന്നു..

“ഹൂയി….അവരൊക്കെ എവിടെ?”…

“ആഹ്! വരുണ്കുട്ടൻ വന്നോ”?…
രോഹിതും ഋതുവും അമ്പലത്തിൽ പോയി..
ചിന്നു ഇവിടെവിടെയോ ഉണ്ട്…റൂമിലുണ്ടെന്നു തോന്നുന്നു”

അവൻ നേരെ ഡൈനിങ് റൂമിലേക്കിറങ്ങി…അതിന്റെ ഒരു വശത്താണ് കീർത്തനയുടെ മുറി…

കിച്ചനിലേക്ക് പാളി നോക്കി കൊണ്ട് അവൻ ആ റൂമിന്റെ നേർക്കു നടന്നു..

വാതിൽ ചെറുതായി ചാരി ഇട്ടിരിക്കുകയായിരുന്നു…

അവനത് തുറന്നതും ബുള്ളെറ്റിന്റ് ഒച്ച കേട്ട് കീർത്തന വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയതും ഒരുമിച്ചായിരുന്നു…

രണ്ടുപേരുടെയും നെറ്റി തമ്മിൽ കൂട്ടിമുട്ടി…

“യ്യോ!….

“അയ്യോ !!എന്ത് പറ്റി…വേദനിച്ചോ”അവൻ അവളോട് ചോദിച്ചു…

“എന്തുവാ ഇത്..രാവിലെ തലക്കിട്ടു കൊട്ടാൻ വന്നതാണ്ല്ലേ….”

അവൻ അവളെ നോക്കി പുഞ്ചിരിച്ചു…പിന്നെ അവളെ നോക്കി കൊണ്ടു…
പോക്കെറ്റിൽ നിന്നു ഒരു സിന്ദൂരചെപ്പെടുത്തു തുറന്നു…അതിൽ നിന്ന് ഒരു നുള്ളു സിന്ദൂരം എടുത്തു അവൾക്ക് നെറ്റിയിൽ ഒരു കുറി വരച്ചു കൊടുത്തു…..

“ഇതിനും മുകളിൽ പിന്നീട് ചാർത്തി തരാം കേട്ടോ….സമായമാവട്ടെ…എല്ലാവരുടെയും അനുവാദത്തോടെയും അനുഗ്രഹത്തോടെയുമെ അതു ചെയ്യാൻ പറ്റൂ”……

അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി കൊണ്ടു പറഞ്ഞു..

അവളുടെ മുഖം സിന്ദൂരവര്ണമായി..

അവളും ആ കണ്പീലികളിലേക്കു നോക്കി കുറച്ചു നിമിഷങ്ങൾ നിന്നു..

“ഇതാ..”.അവൻ സിന്ദൂരച്ചെപ്പ് അവളുടെ കയ്യിൽ വെച്ചു കൊടുത്തു..

“ഇതേയുള്ളോ…വേറൊന്നുമില്ലേ..”.അവൾ കുസൃതിയോടെ ചോദിച്ചു..

“തൽക്കാലം ഇതു കൊണ്ടു തൃപ്തി പെട്ടാ മതി കേട്ടോ..എല്ലാം തരും….ഞാൻ തന്നോളാം…എന്റെ മോള് ചെല്ലു..”ഒരുപാട് നേരം ഇവിടെ നിൽക്കണ്ടാ..
അവൻ കണ്ണിറുക്കി കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു…

“ഓ….ഇങ്ങനൊരു പരിശുദ്ധ കാമുകൻ”

അവർ പറഞ്ഞതൊന്നും കേട്ടില്ലെങ്കിലും അവർ അടുത്തടുത്തു നിൽക്കുന്ന കണ്ടു കൊണ്ട് സ്വപ്ന നിൽപ്പുണ്ടായിരുന്നു….

“വരുണ്….അച്ഛനൊന്നു അങ്ങോട്ടു വരാൻ പറഞ്ഞു..”അവൾ പറഞ്ഞു..

“ദാ… വരുന്നു..”വരുണ് വേഗം തന്നെ പുറത്തേക്കിറങ്ങി നടന്നു..

ഉണ്ണ്യേട്ടൻ തന്നെ ഒന്നു നോക്കാതെ പോലും ഇറങ്ങിയല്ലോ എന്നു കീർത്തന ഓർത്തു…

ആ നിമിഷം ..വരുണിന്റെ ഒപ്പം പുറത്തേക്കിറങ്ങിയ സ്വപ്ന അവളെ തിരിഞ്ഞു നോക്കി…

രണ്ടു മിഴികൾ കുറുകിയപ്പോൾ മറ്റു രണ്ടു മിഴികൾ നിറയുകയായിരുന്നു…അതിശക്തമായ ഹൃദയവേദനയിൽ….!!!!

തുടരും

പ്രണയകീർത്തനം : ഭാഗം 1

പ്രണയകീർത്തനം : ഭാഗം 2

പ്രണയകീർത്തനം : ഭാഗം 3

പ്രണയകീർത്തനം : ഭാഗം 4

പ്രണയകീർത്തനം : ഭാഗം 5