Sunday, December 22, 2024
Novel

പ്രണയകീർത്തനം : ഭാഗം 4

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌


Flashback OFF…
Present Time Loaded…

പിന്നീട് ഉണ്ണ്യേട്ടന്റെ അറിവൊന്നും ഉണ്ടായിരുന്നില്ല…
💓💓💓💓💓💓💓💓💓💓💓💓💓

ചിന്നൂ…എന്താട… ഒറ്റയ്ക്കിരിക്കുന്നെ?
അച്ഛനെ മിസ് ചെയ്യുന്നുണ്ടോ?…വീട്ടിൽ പോകാൻ തോന്നുന്നോടാ…നിനക്ക്??

അപ്പച്ചിയുടെ സംസാരമാണ് കീർതനയെ ഓർമകളിൽ നിന്നുണർത്തിയത്…

ഏയ്… ഒന്നൂല്ല അപ്പച്ചി…വെറുതെ…

അല്ല…എന്തോ ഉണ്ട്…അച്ഛനെ കാണാൻ തോന്നുന്നുണ്ടോ?…

ഇല്ല എന്റെ അപ്പുക്കുട്ടി..അച്ഛനെ കാണണമെങ്കിൽ അപ്പച്ചീടെ മുഖത്തോട്ട് നോക്കിയാ പോരെ…ഇരട്ടക്കുഞ്ഞുങ്ങളെ പോലെ അല്ലെ രണ്ടാളും…അവൾ അവരുടെ 2 കവിളും പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു…

ഉം…നീയും ഞങ്ങളെ പോലെയാ…

വിള്ക്ക് വെക്കാൻ നേരമായി..വാ..

രണ്ടുപേരും കൂടി ചേർന്നു സന്ധ്യവിളക്കു കൊളുത്തി…

പൂജാമുറിയിലേക്കു പോകും നേരം അവൾ ഹാളിലേക്ക് നോക്കിയാരുന്നു…അവിടെ രോഹിത്തേട്ടനേയും ഉണ്ണ്യേട്ടനേയും കണ്ടില്ല…

വിള്ക്കവെച്ചു അപ്പച്ചിയും ഋതുവും ആയിരുന്നു കുറച് നേരം നാമം ജെപിച്ചു…
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

കോളേജിൽ ക്ലാസ് ആരംഭിച്ചു മൂന്നാമത്തെ ദിവസം…

അപ്പച്ചിയും അങ്കിളും ഋതുവും കൂടി കാറിൽ പോകും…കീർത്തനയെ രോഹിത് കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്യും..അവന്റെ ഓഫീസിലേക്കുള്ള വഴി തന്നെയാണ് കോളേജും…

ഒരു ദിവസം വൈകുന്നേരം കോളേജിൽ നിന്ന് വരും വഴി രോഹിതിനൊരു ഫോൺ വന്നു…

അവൻ ബൈക് സൈഡിലേക്ക് ഒതുക്കി നിർത്തി ഫോൺ എടുത്തു..

അവന്റെ സംസാരത്തിൽ നിന്നു അത് വരുണ് ആണെന്ന് കീർത്തനക്ക് മനസിലായി…

“എടാ..ദേ വരുന്നു..ഒരു പത്തു മിനിറ്റ്…നീ അവിടെ നിക്ക്..

അവൻ ബൈക് സ്റ്റാർട് ചെയ്തു…
കീർത്തനക്ക് നെഞ്ചിടിക്കാൻ തുടങ്ങി…

വീട്ടിലെത്തുമ്പോഴേ കണ്ടു സിട് ഔട്ടിന്റെ ചാരുപടിയിൽ ഇരിക്കുന്ന ഉണ്ണ്യേട്ട നെ…

കീർത്തന മെല്ലെ അവനെ ഒന്നു നോക്കിക്കൊണ്ട് സ്റ്റെപ് കയറി..
പതിവിനു വിപരീതമായി അവൻ അവളെ പാളിയൊന്നു നോക്കി..ഇരുവരുടെയും മിഴികൾ തമ്മിൽ ഉടക്കി..ഒരു നിമിഷത്തേക്ക്….

അവൾ വാതിൽ തുറന്നു അകത്തേക്ക് കയറി…

രാവിലത്തെ ധൃതി പിടിച്ചുള്ള ഓട്ടത്തിനിടയിൽ ആകെ അലങ്കോലമായി കിടക്കുകയാണ് വിസിറ്റിംഗ് റൂമും ഡൈനിങ് റൂമും ഒക്കെ…
5 പേർക്കും പോകേണ്ടതിനാൽ രാവിലെ അവിടെ ഒരു ബഹളം തന്നെയാണ്…

Varun അകത്തേക്ക് കയറുന്നതിനു മുന്നേ അവൾ സെറ്റിയൊക്കെ ഒന്നു ഒതുക്കിയിട്ടു…

രോഹിതും വരുണും അകത്തേക്ക് കയറിയിരുന്നു…കീർത്തന ഡൈനിങ് ടേബിൾ ഒന്നു ക്ളീൻ ചെയ്യുവാരുന്നു…അവൾ തിരിഞ്ഞുനിൽക്കുകയാണ്….

അപ്പോഴാണ് സിറ്റ് ഔട്ടും കടന്നു ഒരാൾ അകത്തേക്ക് കയറിയത്..

രോഹിത് എന്തോ ഉച്ചത്തിൽ പറയാൻ പോകുന്നതിനു മുന്നേ അയാൾ വിരൽ ചുണ്ടിൽ വെച്ചു മിണ്ടരുത് എന്ന ചിരിയോടെ ആംഗ്യം കാണിച്ചു…

എന്നിട്ട് കീർത്തനയുടെ പുറകിൽ ചെന്നു അവളുടെ മിഴികൾ പൊത്തിപ്പിടിച്ചു..
രോഹിത് ഇരുന്നു ചിരിക്കുകയും കീർത്തന അതാരാണെന്നു അറിയാതെ കൈകളിൽ പിടിച്ചു നോക്കുകയുമൊക്കെ ചെയ്തു…

അവന്റെ വാച്ചിൽ തൊട്ട് കീർത്തന ആശ്ചര്യത്തോടെ അവന്റെ കൈകൾ ബലമായി വിടീക്കുകയും തിരിഞ്ഞുനോക്കുകയും ചെയ്തു…

അപ്പ്വേട്ട….എന്ന വിളിയോടെ അവൾ അവന്റെ വയറിലൂടെ കെട്ടിപ്പിടിച്ചു നെഞ്ചിൽ മുഖം പൂഴ്ത്തി…

ഒരു നിമിഷം കഴിഞ്ഞാണ് അവൾ കാരയുകയാണെന്നു എല്ലാവർക്കും മനസിലായത്…
ഏയ്… എന്താടാ ഇത്…അപ്പു അവളുടെ മുഖം പിടിച്ചുയർത്താൻ നോക്കി…

പക്ഷെ അവൾ കൂടുതൽ ബലത്തോടെ മുഖം പൂഴ്ത്തി തന്നെ നിന്നു….

വരുണിനൊരു വല്ലായ്മ തോന്നി…അതാരാന്ന് അവനു മനസ്സിലായില്ല…ജനലിലൂടെ പുറത്തേക്കു നോക്കി അവൻ ഇരുന്നു…ആ ദൃഷ്ടികൾ എങ്ങും ഉറയ്ക്കുന്നുണ്ടായിരുന്നില്ല….

കീർത്തനയെ പിടിച്ചു സെറ്റിയിലിരുത്തി അപ്പു അവളെ തന്നിൽ നിന്നു അടർത്തിമാറ്റി…
അപ്പോഴും അവൾ അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു…

“പോട്ടെടാ..അപ്പുവെട്ടൻ വന്നില്ലേ…കരയാതെ..

അവളുടെ കണ്ണും മുഖവുമൊക്കെ ചുവന്നിരിക്കുന്ന കണ്ടിട്ടാവണം രോഹിതും വന്നു അവൾക്കരികിലിരുന്നു…അവളുടെ തോളിലൂടെ കയ്യിട്ടു…

ഏട്ടന്മാരുടെ രണ്ടുപേരുടെയും നടുവിൽ അവൾ ഇരുന്നു….

“എന്നാലും അപ്പുവെട്ടാ…ആരും കൂടെയില്ലാതെ വിഷമിച്ചിട്ടുണ്ടാവും അല്ലെ..”.

അവൾ ചോദിച്ചു..രണ്ടു വർഷായില്ലേ നമ്മളൊക്കെ തമ്മിൽ കണ്ടിട്ടു…അച്ഛന് വരണമെന്നുണ്ടാരുന്നു…

പക്ഷെ വല്യച്ഛന്റെ കര്ശനവിലക്കുണ്ടാരുന്നു….വല്യച്ഛനെ എതിർക്കാൻ കഴിയില്ല…അച്ഛന്..അച്ഛൻ ഒത്തിരി വിഷമിച്ചു…അപ്പുവേട്ടനും…

ഇല്ലെടാ…എനിക്കറിയല്ലോ കാര്യങ്ങൾ..
എല്ലാം ശെരിയാവും..

കീർത്തനയുടെ വീട്ടിൽ നിന്നാണ് അപ്പു എട്ടാം ക്ലാസ് വരെ പഠിച്ചത്…അപ്പുവെട്ടന്റെ കുഞ്ഞിപ്പങ്ങൾ ആണവൾ…

ഒക്കെകണ്ടു ഒന്നും മനസ്സിലാവാതെ ഇരുന്ന വരുണിനോട് രോഹിത് പറഞ്ഞു…ഞങ്ങളുടെ എട്ടനാണ്..
ചെറുതായിട്ടോന്നു ആരെയും കൂട്ടാതെ കല്യാണം കഴിച്ചു…ഇപ്പൊ രണ്ട് വർഷമായി പടിക്ക് പുറത്താ..

അതു കേട്ടു എല്ലാവരും ചിരിച്ചു…

വരുണിന്റെ മനസിൽ ഒരു കുളിർ കാറ്റു വീശി..

അപ്പുവിന് കൊച്ചിയിലേക്ക് കിട്ടിയിട്ടുണ്ട്…ഇനിയിപ്പോ ആശയുമായി ഒരു വീടെടുത് താമസിക്കണം…ഇത്രയും നാൾ അവൻ അനന്തപുരിയിലും അവൾ ഇവിടെ കൊച്ചിയിൽ ഹോസ്റ്റലിൽ ഉം ആയിരുന്നു…

കസിൻസിൽ കീർത്തനക്ക് ഏറ്റവും പ്രിയപ്പെട്ട ആളാണ് അപ്പ്വേട്ട ൻ…അവർ തമ്മിൽ വല്ലാത്ത ഒരു മാനസിക ബന്ധമാണ്…

പരസ്പരം പരിചയപ്പെട്ടൊക്കെ കഴിഞ്ഞപ്പോൾ കീർത്തന ചായ എടുക്കാൻ പോയി…രോഹിത് കുളിക്കാനും…

കീർത്തന നാലു കപ്പിൽ ചായയുമായി വന്നപ്പോൾ ഹാളിൽ ആരെയും കണ്ടില്ല…

അപ്പു ഗേറ്റിങ്കൽ ഫോൺ ചെയ്തു കൊണ്ട് നിൽക്കുന്നത് കണ്ടു…Varun sit out ലെ തൂണിൽ ചാരി പുറത്തെക്ക് നോക്കി നിൽക്കുന്നു…

ഒരു നിമിഷം നിന്നിട്ട് കീർത്തന ഒരു കപ്പും എടുത്തു അവന്റെ അടുത്തേക്ക് ചെന്നു…

അവൾ പുറകിൽ എത്തിയിട്ടും അവൻ അറിഞ്ഞില്ല…

“ഉണ്ണ്യേട്ട..”…അവൾ പതുക്കെ വിളിച്ചു..

അവൻ ഞെട്ടിത്തിരിഞ്ഞു നോക്കി…

“ദ..”കപ് അവൾ അവന്റെ നേരെ നീട്ടി

“ഞാ…ഞാൻ ചായ കുടിക്കില്ല…”

“എനിക്കറിയാം…കുടിക്കില്ലെന്നു…ഇത് കോഫി ആണ്”അവൾ പറഞ്ഞു..

ആദ്യസംസാരം…രണ്ടുപേരുടെയും..

അവൻ ചെറുചിരിയോടെ ആ കപ് വാങ്ങി ചുണ്ടോടടുപ്പിച്ചു…

അവൾ അവനെ നോക്കി ഒന്നു ചിരിച്ചിട്ടു പിന്തിരിഞ്ഞു…

Varun പുറകിലേക്ക് തിരിഞ്ഞു നോക്കി..അപ്പു ഇപ്പോഴും ഫോണിൽ തന്നെയാണ്..

മുന്നോട്ട് നടന്ന കീർത്തനയുടെ അടുത്തേക്ക് രണ്ട് സ്റ്റെപ് വെച് കൊണ്ടാവൻ വിളിച്ചു…

കീർത്തനാ….
അവൾ തിരിഞ്ഞു നിന്നു..അവനെ നോക്കി…

“കീർത്തനക്ക് എന്നെ മനസിലായാരുന്നോ…”

അതെന്താ അങ്ങനെ ചോദിച്ചേ….

“അല്ല…ഇവിടെ വെച് ആദ്യം കണ്ടപ്പോൾ പരിചിതഭാവം ഒന്നും കാണിച്ചില്ലല്ലോ…”
“അതു ഉണ്ണ്യേട്ടനും കാണിച്ചില്ലല്ലോ…” അവൾ ചിരിയോടെ പറഞ്ഞു…

അവനു ചെറിയ ചമ്മൽ തോന്നി…എങ്കിലും ആ ഉണ്ണ്യേട്ട…എന്ന വിളി അവനെ സന്തോഷിപ്പിച്ചു..വേണ്ടപ്പെട്ടവർ മാത്രമേ അങ്ങനെ വിളിക്കൂ…

“Coffee is awesome”അവൻ ചിരിയോടെ കപ് തിരികെ കൊടുത്തു…

ഒ…വരവ് വെ്ച്ചു്…അവൾ ചിരിയോടെ അതു വാങ്ങി…
“ചിരിക്കാനൊക്കെ അറിയാല്ലേ..”
എന്ന അവളുടെ അടുത്ത ചോദ്യത്തിലും അവൻ ചമ്മി…

രാജലക്ഷ്മി വന്നപ്പോൾ പുതിയ വീടെടുത്ത കാര്യത്തെക്കുറിച്ചും ആശയെ അവിടേക്ക് കൊണ്ടുവരുന്ന കാര്യത്തെ കുറിച്ചുമൊക്കെ അപ്പു പറഞ്ഞു…

അമ്മയും അച്ഛനും വരില്ല.. അപ്പച്ചി നിലവിളക്കു കൊടുത്തു അകത്തേക്ക് കയറ്റണമെന്നു അവൻ പറഞ്ഞപ്പോൾ രാജലേക്ഷ്മിയുടെ കണ്ണു നിറഞ്ഞു…

എന്തുവന്നാലും ആര് എതിർത്താലും താൻ വരുമെന്ന് അവർ അപ്പുവിന് ഉറപ്പു നൽകി…

ദേവരാജി നെ വിളിച്ചപ്പോൾ അവരും ആലപ്പുഴയിൽ നിന്ന് എത്താമെന്നു വാക്ക് കൊടുത്തു…

****************************************
ഒന്നു രണ്ട് ആഴ്ച കൂടി കടന്നു പോയി…ഇതിനിടയിൽ Varun രണ്ട് മൂന്ന് പ്രാവശ്യം അവിടെ വന്നു പോയി…

മുൻപ് വിളിച്ചാലും വരാത്ത ആളായിരുന്നു എന്നും ഇപ്പൊ ഇവിടുന്നു പോകാൻ നേരമില്ല എന്നും പറഞ്ഞു ഋതു അവനെ കളിയാക്കുന്നുണ്ടായിരുന്നു…അത് പറഞ്ഞപ്പോൾ അവന്റെ മിഴികൾ അറിയാതെ കീർത്തനയെ തേടുകയും ആ നോട്ടത്തിന്റെ തീക്ഷണത അവൾക്ക് താങ്ങനാവാതെയും വന്നു..

ഒരു ശെനിയാഴ്ച… കീർത്തനക്ക് സ്‌പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു ഉച്ച വരെ…ക്ലാസ് കഴിഞ്ഞിട്ടു വിളിക്കാൻ രോഹിത് പറഞ്ഞിരുന്നു..അതിനനുസരിച്ചു അവൻ ഇറങ്ങാം എന്നാണ് പറഞ്ഞിരുന്നത്.

വലിയ പരിചയമില്ലാത്ത സ്ഥലം ആയതിനാൽ അവളെ ഒറ്റക്ക് എങ്ങും വിട്ടിരുന്നില്ല…

ക്ലാസ് കഴിഞ്ഞു 2 മണിയോടെ അവൾ കോളേജ് ഗേറ്റിലേക്ക് നടന്നു..
ബാഗ് തുറന്നു ഫോൺ പരത്ിയപ്പോളാണ് ഫോൺ രാവിലെ ചാർജ് ചെയ്യാനിട്ടടുത് തന്നെ കിടക്കുവാണല്ലോ എന്നവൾ ഓർത്തത്…ഇനിയിപ്പോ രോഹിത്തേട്ടനെ വിളിക്കാൻ എന്തു ചെയ്യും ….അവൾക്ക് ഒരു എത്തും പിടിയും കിട്ടിയില്ല…

ആരുടെയെങ്കിലും കയ്യിൽ നിന്ന് ഫോൺ വാങ്ങി വിളിക്കാമെന്ന് വെച്ചാൽ നമ്പർ കാണാതെ അറിയില്ല..

പെട്ടെന്നാണ് അവൾ ഓർത്തത്…ഉണ്ണ്യേട്ടന്റെ നമ്പർ അറിയാം….”വിളിച്ചാലോ???””..വിളിച്ചിട്ട് രോഹിത്തേട്ടനെ വിളിച്ചു പറയാൻ പറയാം….

കൂടുതൽ ഒന്നും കൂട്ടിക്കിഴിച്ചു ചിന്തിക്കാതെ അവൾ അടുത്തു നിന്ന മീരയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ആദ്യമായി ആ നമ്പർ ഡയൽ ചെയ്തു…

മൂന്നാമത്തെ റിങ്ങിന് അവൻ ഫോണെടുത്തു….

“ഹലോ…
ആ സ്വരം അവൾ തിരിച്ചറിഞ്ഞു..

നോടിയിട നേരത്തേക്ക് അവൾക്ക് ഒന്നും പറയാൻ സാധിച്ചില്ല…
വീണ്ടും ഹലോ കേട്ടപ്പോൾ..
അവൾ വിറയലോടെ…തിരിച്ചും ഒരു ഹലോ പറഞ്ഞു..

“ഞാൻ കീർത്തനയാ…”
ആഹ്!!!അപ്പുറത്തും..
ഒരു നിശബ്ദത…

“ഒന്നു രോഹിത്തേട്ടനെ വിളിക്കുവോ..
ഞാൻ ഫോൺ എടുക്കാൻ മറന്നുപോയി…ക്ലാസ് കഴിഞ്ഞൂ ന്നു പറഞ്ഞാൽ മതി…ഏട്ടൻ വരും…

“ശെരി പറയാം…
അവൾ ഫോൺ വെച്ചുകഴിഞ്ഞും Varun കുറചുനേരം കൂടി അതും പിടിച്ചു എന്തോ ആലോചിച്ചു നിന്നു…
ജൂവലറിയുടെ കാഷ് കൗണ്ടറിൽ ആയിരുന്നു അവൻ…

അവന്റെ നിൽപ്പ് കണ്ടു ജിജോ അടുത്തു വന്നു..അവൻ അവിടുത്തെ അക്കൗണ്ട് സെക്ഷൻ ഹെഡ് ആണ്…അതിലുപരി വരുണിന്റെ ഒരു അനിയനെ പോലെയും…

“ഹൂയി…ഉണ്ണ്യേട്ട…എന്ത് പറ്റി”പന്തം കണ്ട പെരുച്ചാഴി യെ പോലെ”
“ഒന്നു പോടാ…

“ഉം…എന്തോ ഉണ്ട്..”
“ഒന്നൂല്ല…നീയിവിടെ ഒന്നു ശ്രെദ്ധിച്ചോ…ഞാനിപ്പോ വരാം…

“ഉം…ഞാൻ പിടിച്ചോളാം…ഇതൊക്കെ എന്റടുത് വരാതെ എവിടെ പോകാൻ…”
“ഒ…സമ്മതിച്ചു…ദേ..സ്റ്റാഫ് ഒക്കെ ശ്രെദ്ധിക്കുന്നു…നീ ഞാൻ പറഞ്ഞത് ചെയ്യ്…

Varun കാറെടുത് വെളിയിലേക്കിറങ്ങി..

കോളേജിന്റെ ഫ്രണ്ടിൽ വരുണ് എത്തുമ്പോൾ കീർത്തന അവിടെ പോസ്റ്റായി നിൽപ്പുണ്ടായിരുന്നു…

അവളുടെ അടുത്തു കാർ നിർത്തിയ ശേഷം അവൻ തല വെളിയിലേക്കിട്ടു പറഞ്ഞു…”വാ…കയറു..

“രോഹിത്തേട്ട ൻ വന്നില്ലേ..”
അവൾ ചോദിച്ചു…
“പറയാം..കയറു…

അവൻ വണ്ടി മുന്നോട്ട് എടുത്തു…
അവൾ അവനെ ചോദ്യഭാവത്തിൽ നോക്കി…

“രോഹിതിനോട് ഞാൻ എന്താ പറയേണ്ടിയിരുന്നത്?..

“എന്തേ..”

“അവനെ വിളിക്കാതെ എന്നെ വിളിച്ചതെന്താണ് എന്നു ചോദിച്ചാൽ എന്തു പറയും”?…

“എനിക്ക് രോഹിതേട്ടന്റെ നമ്പർ അറിയില്ലാരുന്നു”…

“എന്റെ അറിയാമായിരുന്നു…അല്ലെ?”
അപ്പോഴാണ് അങ്ങനെ ഒരു പഴുത് അതിനിടയിലുണ്ടല്ലോ എന്നു അവൾ ഓർത്തത്…

“പറ..എന്റെ നമ്പർ കാണാതെ അറിയാമായിരുന്നു അല്ലെ?”…
വീണ്ടും ആ തീക്ഷ്ണമായ നോട്ടം ഏറ്റു അവളുടെ മിഴികൾ താഴ്ന്നു…

“ചിന്നൂ….അവന്റെ വിളി അവളുടെ ഹൃദയത്തിലേക്കാണ് തുളച്ചു കയറിയത്…

ഉം…

“അന്നിവിടെ വെച് ആദ്യമായി കണ്ടപ്പോൾ നീയെന്താ പരിചയം കാണിക്കാതിരുന്നെ”

“അത്…എനിക്ക് വിശ്വസിക്കാൻ ആകുന്നില്ലായിരുന്നു…എന്തൊക്കെയോ പോലെ….ആ ഒരു മൂഡിൽ നിന്നു ഫ്രീ ആവാൻ ഒന്നു രണ്ടു ദിവസമെടുത്തു…പിന്നെ ഉണ്ണ്യേട്ടനും അങ്ങനെ തന്നെയല്ലേ ബിഹേവ് ചെയ്തേ?…അതുകൊണ്ടാ ഞാനും…”

ഉം….

“ഞാനും… നിന്നെയിവിടെ കണ്ടപ്പോൾ….അതും രോഹിത്തിന്റെ വീട്ടിൽ….സന്തോഷമാണോ,അങ്കലാപ്പാണോ എന്നൊന്നും എനിക്ക് മനസ്സിലായില്ല…

മുഖത്തോട്ട് നോക്കിയാൽ ഉള്ളിലുള്ള ആഹ്ലാദവും കള്ളത്തരവുമൊക്കെ എല്ലാവരും അറിയുമോ എന്നൊക്കെ ഒരു പേടി…തന്നെയുമല്ല രോഹിത് എന്തെങ്കിലും ചോദിച്ചാൽ…അവന്റെ പെങ്ങളല്ലേ നീ…

നീയിവിടെ വരുമെന്ന് ഒരു ഊഹവും ഇല്ലായിരുന്നു….അഞ്ജുവും ഒന്നും പറഞ്ഞില്ല…
ഏതായാലും നന്നായി….ആഴ്ചയിലാഴ്ചയിൽ ആലപ്പുഴ വരെ പെട്രോൾ കത്തിക്കണ്ടല്ലോ….അവൻ ചിരിച്ചു…

അതവൾക്ക് പുതിയൊരു അറിവായിരുന്നു…..💘

“ചിന്നൂ…’അങ്ങനെ വിളിച്ചോട്ടെ ഞാൻ..’
അവൾ തലയാട്ടി..

“നിനക്കു ആരുടെയൊക്കെ നമ്പർ കാണാതെ അറിയാം?”

അവൾ ചിന്തിച്ചു നോക്കി….അച്ഛന്റെ,അമ്മയുടെ,അപ്പുവെട്ടന്റെ….പിന്നെ ഉണ്ണ്യേട്ടന്റെയും….

അവൾ വിറയലോടെ അത് അവനോട് പറഞ്ഞു….

“ഏറ്റവും ഇഷ്ടപ്പെട്ട മൂന്നുപേർ അല്ലെ..?
നിന്റെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയവർ….അതല്ലേ അവർ?..

ഉം….

“അപ്പൊ…ആ കൂട്ടത്തിൽ നീ എന്നെയും കൂട്ടിയിട്ടുണ്ട് എന്നു ഞാൻ വിശ്വസിച്ചോട്ടെ?..അവൻ ആർദ്രമായി ചോദിച്ചു….

കീർത്തനക്ക് മറുപടി ഇല്ലായിരുന്നു..ശ്വാസം അടക്കിപ്പിടിച്ചു് അവളിരുന്നു….
ഇടക്കിടെ Varun അവളെ നോക്കുന്നുണ്ടായിരുന്നു…
അവൾ മുഖം കൊടുക്കാതെ ഇരുന്നു..

കാർ വീടിന്റെ മുന്നിലെത്തി..Varun തന്നെയിറങ്ങി ഗേറ്റ് തുറന്നു..
കാർ അകത്തേക്ക് ഓടിച്ചുകയറ്റി..

അവനെ ഒന്നു നോക്കിയ ശേഷം കീർത്തന ഡോർ തുറന്നു പുറത്തേക്കിറങ്ങി…
ബാഗിൽ നിന്നു കീ എടുത്തു വാതിൽ തുറന്നു…

തന്റെ പുറകെ സിറ്റ് ഔട്ടിലേക്ക് കയറുന്ന വരുണി നെ കണ്ടു അവൾ ഭിത്തിയിൽ തറഞ്ഞു നിന്നു..

അവൻ അവളുടെ മിഴികളിലേക്കു സൂക്ഷിച്ചു നോക്കി….

“ഒന്നും പറഞ്ഞില്ല…”ഞാൻ വിശ്വസിച്ചോട്ടെ…?എനിക് ഈ കള്ളക്കളി ഇനി തുടരാൻ വയ്യ….നാല് വർഷം കഴിഞ്ഞു നമ്മൾ രണ്ടുപേരും ഒളിച്ചുകളിക്കാൻ തുടങ്ങിയിട്ടു..ഇനിയിതു നിർത്താൻ പോകുവാ ഞാൻ….

അവൾ ഒന്നും മിണ്ടിയില്ല…

“താനിതല്ലേ ഇത്രനാളും കേൾക്കാൻ കൊതിച്ചത്?

“ഇതല്ലേ മിഴികൾ അടക്കുമ്പോഴൊക്കെ കണ്ടിരുന്നത്…
“ഇതു തന്നെയല്ലേ മഹാദേവന്റെ നടക്കൽ പ്രാര്ഥിച്ചിരുന്നതും….

അവൾ അവന്റെ മുഖത്തേക്ക് നോക്കി നിമിഷങ്ങളോളം നിന്നു…

“ഈ കണ്പീലികൾ തനിക്കു സ്വന്തമാകാൻ പോവുകയാണോ?”അപ്പോൾ തന്നെ അച്ഛന്റെ മുഖവും അവളുടെ മനസിൽ മിന്നിമറഞ്ഞു….എവിടയോ ഒരു നീറ്റൽ.

“അവൻ ചെന്നു കാറിൽ കയറി കാർ തിരിച്ചു….

“എനിക്കൊരു മറുപടി കിട്ടിയിട്ട് മാത്രേ ഞാൻ ഇനി വരൂ…
“അത് ഞാൻ ഉദ്ദേശിക്കുന്ന മറുപടി ആണെങ്കിൽ മാത്രമേ നമ്മൾ തമ്മിൽ ഇനി കാണൂ…

അവളുടെ നെഞ്ചകം പൊള്ളിപ്പോയി….

അവൾ കാറിനാടുത്തേക്കു ചെന്നു…

Varun അവളുടെ മുഖത്തു നോട്ടം ഉറപ്പിച്ചു….

“ഉണ്ണ്യേട്ട….ഞാൻ….
ഞാൻ എന്റെ അച്ഛനും അമ്മയ്ക്കും കൂടി ഒറ്റമോളാ…ഇതുവരെ വാക്കുകൊണ്ടുപോലും അവർ എന്നെ വേദനിപ്പിച്ചിട്ടില്ല…

ഞാൻ അതിനുള്ള സാഹചര്യവും ഉണ്ടാക്കിയിട്ടില്ല…എല്ലാം അവർ പറയുന്ന പോലെയെ കേട്ടിട്ടുള്ളൂ….

അഥവാ എനിക് മാത്രമായൊരു ഇഷ്ടം ഉണ്ടെങ്കിൽ അത് അവർ അറിയാതെയൊന്നും എനിക്ക് പറ്റില്ല…ഞാൻ ഇപ്പോൾ പടിക്കുവല്ലേ…

ഇപ്പോൾ ഇത് എനിക്ക് വീട്ടിൽ പറയാനും പറ്റില്ല….തന്നെയുമല്ല…ഇവിടെ അപ്പച്ചിയുടെ വീട്ടിൽ വന്നിട്ട് ….

അതും രോഹിത് ഏട്ടന്റെ ഫ്രണ്ടിനെ ….
അവരൊക്കെ അറിഞ്ഞാൽ…..

“ആരും അറിയില്ല….ഇപ്പോൾ…”
ഞാനും എന്റെ അമ്മയുടെ ഒറ്റ മോനാ….അമ്മയറിയാതെ ഒരു കാര്യവും എനിക്കുമില്ല….”

“പിന്നെ നീ പറഞ്ഞില്ലേ…
അച്ചനോട് ഇപ്പോൾ പറയാൻ പറ്റില്ലാന്ന്…ഇപ്പോഴെന്നല്ല….എപ്പോഴായാലും…നീയായിട്ടു പറയണ്ടാ…

“ഞാനും അമ്മയും കൂടി വന്നു ചോദിച്ചുകൊള്ളാം…അപ്പോഴേ…എന്റമ്മ പോലും ഇതറിയൂ…
അതുവരെ ആരും അറിയില്ല….എത്ര കാലം കഴിഞ്ഞിട്ടാണെങ്കിലും….പോരെ????

കീർത്തന ഒരു ദീർഘനിശ്വാസം ഉതിർത്തു….

“അപ്പോൾ ഇനിയും വരാം ഇവിടെ അല്ലെ?അവൻ ചിരിയോടെ ചോദിച്ചു…

പിന്നെ രോഹിത്തി നെ വിളിച്ചു ഞാൻ പറഞ്ഞോളാം…വഴിയിൽ വെച്ചു കണ്ടപ്പോൾ ഡ്രോപ്പ് ചെയ്തതാണെന്ന്….നീയും അത് പറഞ്ഞാൽ മതി…അവൻ കാർ മുന്നോട്ട് എടുത്തു…

കീർത്തന തന്റെ പ്രീയപ്പെട്ട ഭഗവാനെ ഓർത്തു….എല്ലാം നല്ലാതിനാവണ് …ഭഗവാനെ…അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു….

അപ്പോൾ കാറ്റ് ഇല്ലാഞ്ഞിട്ടു പോലും..മഹാദേവന്റെ ക്ഷേത്രമുറ്റത്തെ എരിക്കിൻ പൂക്കൾ മെല്ലെ തലയാട്ടി…..

അവൻ പോയിട്ടും അവൾ കുറേനേരം കൂടി അവിടെ തന്നെ നിന്നു….

കാലം തനിക്കായി കുറച്ചു കണ്ണുനീർ കരുതിവെക്കാൻ തിരക്ക് കൂട്ടുന്നതറിയാതെ…

തുടരും

പ്രണയകീർത്തനം : ഭാഗം 1

പ്രണയകീർത്തനം : ഭാഗം 2

പ്രണയകീർത്തനം : ഭാഗം 3