ഒറ്റയാൻ : ഭാഗം 15
എഴുത്തുകാരി: വാസുകി വസു
“ഏട്ടൻ എന്തെക്കയാ വിളിച്ചു പറഞ്ഞത് വട്ടായോ”
ഒറ്റയാന്റെ കിളി പറന്നെന്ന് എനിക്ക് തോന്നി..
ഒറ്റയാന്റെ ഇതുവരെയുള്ള 14 പാർട്ടുകളുടെ ലിങ്കുകൾ..
“എന്നാലും മനുഷ്യരെ കൊതിപ്പിക്കാനെങ്കിലും ഇങ്ങനെ പറയരുത്”
മടക്കയാത്രയിൽ ഞാൻ ഓരോന്നും പറഞ്ഞിട്ടും ഒറ്റയാനു ഒരു മൈൻഡുമില്ല..
“ഇങ്ങനെയുമുണ്ടോ ഒരു കാട്ടാളാൻ”
“അതേ ഏട്ടനോടാ ഞാനീ അലക്കുന്നത് മുഴുവനും.. എന്തെങ്കിലും ഒന്നു പറഞ്ഞു കൂടെ മനുഷ്യ നിങ്ങൾക്ക്”
“വസൂ നമുക്ക് വീട്ടിൽ ചെന്ന് സംസാരിക്കാം”
ഒറ്റയാൻ ഗൗരവത്തിലാണെന്ന് തോന്നിയതിനാൽ എനിക്കൊന്നും മിണ്ടാൻ തോന്നിയില്ല…
വീട്ടിൽ ചെല്ലുന്നത് വരെ ഞങ്ങൾ നിശബ്ദമായിരുന്നു,…
“ഇതെന്താ രണ്ടുംകൂടി മുഖം വീർപ്പിച്ചു വരുന്നത്”
ചെന്നയുടനെ ജോസേട്ടന്റെ തമാശരൂപേണ ഒരുതാങ്ങ്…
“ഓ..അതൊന്നും പറയാതിരിക്കുന്നെ ജോസേട്ടാ നല്ലത്. ഒരുവീട്ടിൽ കൊണ്ട് ചെന്നിട്ട് പറയുവാ ഞാൻ കൊട്ടാരമുറ്റത്തെ രാജേന്ദ്രവമ്മയുടെ കൊച്ചുമകളാണെന്ന്.അതിനു മുമ്പ് മറ്റൊരു വീട്ടിൽ ഒരു മുത്തശ്ശനെ കാണിച്ചിട്ട്,അദ്ദേഹത്തിന്റെ മാനേജരാണെന്നും ഫിനാൻഷ്യലൊക്കെ ഞാൻ മാനേജ് ചെയ്യണമെന്നും.ഇങ്ങനെയൊക്കെ ഒറ്റയാൻ പറഞ്ഞാൽ പിന്നെ ഞാൻ വട്ടാകില്ലെ”
ഞാൻ മുഖം വീർപ്പിച്ചു നിന്നു.ജോസേട്ടനും ഒറ്റയാനും ചിരിയായിരുന്നു…
“ഞാൻ പറഞ്ഞിട്ടെന്താ ജോസേട്ടൻ ഞെട്ടാത്തെ”
“ഒറ്റയാൻ പറഞ്ഞത് സത്യമായതിനാൽ”
“ങേ..” ഈ പ്രാവശ്യം ചുഴിയിൽപ്പെട്ടു വട്ടം കറങ്ങിയത് ഞാനാണ്..
“നിങ്ങളെന്തെക്കയാണ് പറയുന്നു..എനിക്കൊന്നും മനസിലാകുന്നില്ല
” അതൊക്കെയൊരു വലിയ കഥയാണ്. ഒറ്റയടിക്ക് പറഞ്ഞാൽ നിനക്ക് മനസിലാകില്ല മോളേ.എല്ലാം പതിയെ പറഞ്ഞു തരാം.എന്തായാലും നീ ദരിദ്രയല്ല കോടീശ്വരിയാണ്.കൊട്ടാരമുറ്റത്തെ കണക്കറ്റ സ്വത്തിന്റെ ഏക അവകാശി.രാജേന്ദ്രവർമ്മയുടെ കൊച്ചു മകൾ”
ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല.. ഞാൻ സ്വപ്നലോകത്തിലോ മറ്റോ ആണെന്ന് ശരിക്കും സംശയിച്ചു…
“അതേ വസൂ..നീ അറിഞ്ഞതും കേട്ടതുമെല്ലാം സത്യമാണ്”
ജോസേട്ടൻ പറഞ്ഞതിനു ഒറ്റയാൾ ശരിവെച്ചു….
“അപ്പോൾ എന്റെ അമ്മക്ക് എല്ലാം അറിയാമായിരുന്നോ?”
“നീ കൊട്ടാരമുറ്റത്തെയാണെന്ന് നിന്റെ അമ്മക്ക് അറിയാം.അവർ അത് മറച്ചു വെച്ചത് നിന്റെ ജീവനെ പേടിച്ചാണ്.നിങ്ങൾ എവിടെയുണ്ടെന്ന് മനസിലാക്കിയാൽ ശത്രുക്കൾ തേടിപ്പിടിച്ചു കൊല്ലുമെന്ന് അമ്മക്ക് അറിയാമായിരുന്നു”
എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരയായി പുറത്തേക്കൊഴുകി കൊണ്ടിരുന്നു….
പട്ടിണിയുടെയും പരിവട്ടത്തിന്റെയും നാളുകൾ എന്റെ മനസിലൂടെ കടന്നു പോയി… ചില സമയങ്ങളിൽ അമ്മ തനിയെ ഇരുന്ന് കരയുന്നത് കണ്ടിട്ടുണ്ട്…
അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയതുകൊണ്ടാണെന്ന് പലപ്പോഴും കരുതിയിരുന്നത്..പിന്നീട് ഭദ്രൻ വീട്ടിൽ സ്ഥിരതാമസം ആയതോടെ അമ്മക്കും എനിക്കും കരയാൻ കൂടി അവകാശമില്ലായിരുന്നു…
ഋതുമതിയായി കഴിഞ്ഞു മുതൽ ഭദ്രനിൽ എന്നോടൊരു താല്പര്യം ഉണ്ടായിരുന്നു. നീയെന്റെ പെണ്ണാണെന്ന് നാഴികക്ക് നാൽപ്പത് വട്ടം അയാൾ പറയുമായിരുന്നു….
“എന്തുവാടി നീ ആലോചിക്കുന്നത്”
“ഒന്നുമില്ല ഏട്ടാ..എന്റെ ലൈഫ് ഒന്നോർത്തു പോയതാ”
“അതൊക്കെയിനി നീ മറന്നേക്ക്…ദൈവം നിന്നെ പരീക്ഷിച്ചതാണെന്ന് കരുതിയാൽ മതി”
“മം..ഏട്ടാ ഞാനൊരു സംശയം ചോദിക്കട്ടെ”
“ചോദിക്ക്… ഒറ്റയാന്റെ ശ്രദ്ധ എന്റെ മുഖത്തായി”
“ഏട്ടൻ മുത്തശ്ശാന്നു വിളിച്ചയാളാണോ എന്റെയും മുത്തശ്ശൻ”
“അതേ..”
“എന്നിട്ട് മുത്തശ്ശൻ എന്നെയൊന്ന് ചേർത്തു പിടിച്ചില്ലല്ലോ.”
“അത് മുത്തശ്ശനു കുറ്റബോധമുണ്ട്.ഇത്രയും വർഷങ്ങൾ നിനക്ക് സ്നേഹം തരാൻ കഴിഞ്ഞില്ലല്ലോ.എല്ലാം ഉടനെ ശരിയാകും”
“ഈ മുത്തശ്ശൻ ഒറ്റയാന്റെ ആരാണ്”
ഒറ്റയാനൊന്ന് ഞെട്ടി.അത് ഞാൻ കണ്ടില്ലെന്ന് നടിച്ചു…
“എന്നെക്കുറിച്ച് നീ അറിയാൻ സമയമായിട്ടില്ല വസൂ…അങ്ങനെയൊരു അവസരം വന്നാൽ പറയാം..”
ഒറ്റായാനെന്താ അർത്ഥമാക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല…
“അതൊക്കെ പോട്ടേ ടൗണിൽ നമുക്ക് ഒന്നുകൂടി പോകണം.കുറച്ചു മോഡേൺ ഡ്രസ്സ് എടുക്കണം.എങ്കിലേ നീ ബോൾഡാണെന്ന് സ്വയം തോന്നൂ..നാട്ടുപെൺകുട്ടിയിൽ നിന്ന് നീ മാറിയേ പറ്റൂ”
“ഏട്ടാ വസൂനോട് കൽപ്പിച്ചാൽ മതി ഇന്നത് അനുസരിക്കെടീന്ന്..എന്റെ ഒറ്റയാന്റെ കീഴിൽ അനുസരണയുളള പെണ്ണായി ജീവിക്കാനാണ് എനിക്ക് ഇഷ്ടം”
“ആവോ ആർക്കറിയാം മാറ്റിപ്പറയില്ലെന്ന്.ഇപ്പോൾ കോടീശ്വരിയല്ലേ?”
എന്നെ കലിപ്പിക്കാനാണ് ഒറ്റയാൻ പറഞ്ഞത്. പക്ഷേ എനിക്ക് സങ്കടം വന്നു..
“ഏട്ടാ പ്ലീസ് എന്നോട് ഇങ്ങനെയൊന്നും പറയരുത്”
കരഞ്ഞുകൊണ്ട് ഞാനെന്റെ മുറിയിലേക്കോടി…ബെഡ്ഡിലേക്ക് വീണു പൊട്ടിക്കരഞ്ഞു. എനിക്ക് ശരിക്കും വിഷമമായി…
കുറച്ചു കഴിഞ്ഞു ഒറ്റയാൻ മുറിയേക്ക് വന്നു…
“വസൂ…”
“എന്തോ”
“എഴുന്നേൽക്ക്”
ഒറ്റയാന്റെ മുന്നിൽ എനിക്ക് അഭിനയിക്കാൻ അറിയില്ല. എഴുന്നേറ്റു ഞാൻ ഏട്ടന്റെ മാറിലേക്ക് ചാഞ്ഞു…
“കരയണ്ടാ…പോട്ടേ ഞാനിനി സങ്കടപ്പെടുത്തില്ല”
ഒറ്റയാൻ എന്നെ ആശ്വസിപ്പിച്ചു. കുറച്ചു നേരം കെട്ടിപ്പിടിച്ചു അങ്ങനെ നിന്നു..
“എന്തായാലും എന്നെ കരയിച്ചതല്ലേ ദുഷ്ടാ..സമ്മാനം താ”
“എന്ത് സമ്മാനം”
“ബർത്ത് ഡേക്ക് എന്നിൽ നിന്ന് വാങ്ങിയത് എനിക്ക് തിരിച്ച് താ”.
ഞാൻ രണ്ടു കവിളിലും തൊട്ടു കാണിച്ചു. ഒറ്റയാന്റെ ചുണ്ടുകൾ എന്റെ കവിളിൽ അമർന്നു…ഇടക്ക് ഒറ്റയാൻ കുസൃതി കാണിച്ചു. പ്രതീക്ഷിക്കാതെ എന്റെ അധരങ്ങളിൽ മുത്തി.ഞാൻ പുളഞ്ഞുപോയി…
” മതിയെടാ കൊതിയാ..”
ഒറ്റയാനെ ഞാൻ തളളിമാറ്റി….
“ശരി വസു ഞാനൊന്ന് കിടക്കട്ടെ”
ഒറ്റയാൻ ഏട്ടന്റെ മുറിയിലേക്ക് പോയി.യാത്രാ ക്ഷീണത്താൽ ഞാനും ഒന്നു മയങ്ങി.എഴുന്നേൽക്കുമ്പോൾ സമയം അഞ്ചുമണി കഴിഞ്ഞു…
“അയ്യോ..ചായയിട്ടില്ല…
ഞാൻ കിച്ചണിൽ ചെല്ലുമ്പോൾ ജോസേട്ടൻ ചായയിട്ടു കഴിഞ്ഞു..
” ദാ കുടിക്ക്..എന്നിട്ട് അവനു കൂടി കൊണ്ട് കൊടുക്ക്”
എനിക്കും ഏട്ടനും കൂടിയുളള ചായയുമായി ഞാൻ ഹാളിലെത്തി…ഏട്ടൻ ഫോണിൽ തേക്കുകയാണ്…
“ദേ മതി..ചായ കുടിക്ക്.”
ചായക്കപ്പ് നീട്ടി..ഏട്ടനും ഞാനും ചായ കുടിച്ചു ഞങ്ങൾ ടൗണിലേക്ക് പോകാൻ തയ്യാറെടുത്തു…
“നമുക്ക് ജോസേട്ടനെയും കൂടി കൂട്ടാം”
“ശരിയേട്ടാ ഞാനത് പറയാൻ വരികയായിരുന്നു”
ഞങ്ങൾ മൂന്നുപേരും കൂടി വാഗണറിൽ ടൗണിലെത്തി.മൂന്നു ജീൻസ്..ഫുൾ കൈ ബനിയൻ ഷർട്ട് മൂന്നെണ്ണം എടുത്തു…
പിന്നെ ടൗണിൽ നിന്ന് ഫുഡും കഴിച്ചു മടങ്ങി…
“അതേ നീ ചെന്ന് ഇതൊന്ന് ഇട്ടുവന്നേ”
ഞാൻ മുറിയിൽ ചെന്ന് ചുരീദാർ മാറ്റി ജീൻസും ഫുൾ കൈ ബനിയൻ ഷർട്ടും ധരിച്ചു വന്നു….
“വാവ്… അടിപൊളി പെണ്ണങ്ങ് മാറിപ്പോയല്ലോ.ഇപ്പോഴാടീ നീ ശരിക്കും ന്യൂജെൻ ആയത്…
കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്ക് മനസ്സിലായിരുന്നു അടിമുടിയുളള എന്റെ മാറ്റം..
എനിക്ക് തന്നെ ശരിക്കും അതിശമായി..ദൈവമേ ഞാൻ തന്നെയാണോയിത്…
മുടി വലത് വശത്തെ തോളിലൂടെ മുന്നിലേക്കിട്ട് വാങ്ങിയ കൂളിങ്ങ് ഗ്ലാസ് കൂടി വെച്ചപ്പോൾ അടിമുടി മാറ്റം….
” ദാ…ഇങ്ങനെയാണ് സ്റ്റൈൽ വേണ്ടത്…..
“മം”
രാതിഭക്ഷണവും കഴിഞ്ഞു ഒറ്റയാൾ എനിക്ക് ചില നിർദ്ദേശങ്ങൾ തന്നു. സ്വത്തുക്കൾ ഏറ്റെടുക്കുന്ന വിധവും കൈകാര്യം ചെയ്യുന്നതുമെല്ലാം..കൂടെ ശത്രുക്കളെ നേരിടേണ്ടതും….
“വസൂന്റെ ഒപ്പോടു കൂടിയ മൂന്ന് വെളള പേപ്പർ എനിക്ക് വേണം”
ഒറ്റയാൻ പറഞ്ഞതുപോലെ ഞാൻ ചെയ്തു…
“ഇത് ചിലപ്പോൾ ആവശ്യം വരും വസു”
“മം”
“ശരി കിടന്നോ..രാവിലെ പോകണം”
ഗുഡ്നൈറ്റ് ആശംസിച്ച് ഞാൻ കിടക്കാൻ പോയി…
കുടിലിൽ നിന്ന് കൊട്ടാരത്തിലേക്കുളള മാറ്റം അവിശ്വസനീയതുപോലെ എനിക്ക് തോന്നി.ഇടയിലിപ്പോഴും എന്തെക്കയൊ പൂരിപ്പിച്ചെടുക്കാനുണ്ട്….
പുലർച്ചെ എഴുന്നേറ്റു കുളിച്ചു.ആറുമണിക്ക് പുറപ്പെടണം….
ഞാൻ ഒരുങ്ങിയിറങ്ങിയപ്പോൾ എല്ലാവരും റെഡി.ഞങ്ങൾ ആറുമണിക്ക് ഇറങ്ങി.കൊട്ടാരമുറ്റത്ത് ഏഴുമണിക്ക് മുമ്പെത്തി….
മുത്തശ്ശൻ രാജപ്രൗഡിയോടെ ഒരുങ്ങി നിൽക്കുന്നു. എന്നെ അദ്ദേഹം അടുത്തേക്ക് വിളിച്ചു…
“വസുമതീ…ഇങ്ങുവാ”
ഞാൻ മുത്തശ്ശന്റെ അരിലെത്തി.അദ്ദേഹം എന്നെ ചേർത്തു പിടിച്ചു നെറ്റിയിൽ ചുംബിച്ചു…
“മുത്തശ്ശനോട് എന്റെ കുട്ടി ക്ഷമിക്കണം. അറിഞ്ഞിരുന്നില്ല അരുകിലുണ്ടെന്ന്…”
“മുത്തശ്ശാ എന്നോട് ക്ഷമ പറയരുത്.. ആരുമില്ലെന്ന് കരുതിയവളാ ഞാൻ. ഇപ്പോൾ ദൈവം എനിക്ക് എല്ലാവരെയും തിരിച്ച് തന്നു.എന്റെ അമ്മയെ ഒഴികെ”
“ദേ തുടങ്ങി അവളുടെ ഒടുക്കത്തെ സെന്റി”
ഒറ്റയാൻ പല്ലിറുമ്മി..കണ്ണുനീരു തുടച്ചു ഞാൻ ചിരിച്ചു…
“പൊന്നു വസൂ ..ഇന്നെങ്കിലും നീ സെന്റിയടിക്കാതെ”
“ഞാൻ നിർത്തിയേട്ടാ…”
“എങ്കിൽ നിനക്ക് നല്ലത്”
“മം”
ഞങ്ങൾ എലാവരും കൂടി കൊട്ടാരമുറ്റത്തെ മുറികൾ ചുറ്റി നടന്നു കണ്ടു. അതിൽ തുറക്കാത്തയൊരു മുറി കണ്ടതോടെ എനിക്ക് കൗതുകം തോന്നി…
“മുത്തശ്ശാ ഈ മുറിയൊന്ന് തുറക്കാവോ”
“അതിനെന്താ…രുദ്രാ ദാ താക്കോൽ നീ മുറിയൊന്ന് തുറക്ക്”
മുത്തശ്ശൻ നീട്ടിയ താക്കോൽ വാങ്ങി ഒറ്റയാൻ മുറി തുറന്നു…ഞാൻ അകത്ത് കയറി .എന്റെ കണ്ണുകൾ ആദ്യം ചെന്ന് തറഞ്ഞത് സുമുഖനായ ഒരുചെറുപ്പക്കാരന്റെ ഫോട്ടോയിൽ ആയിരുന്നു…
ഭിത്തിയിൽ പതിപ്പിച്ചിരിക്കുന്ന ഫോട്ടോയിൽ പൂമാലയൊക്കെ ഇട്ടിട്ടുണ്ട്. ഞാൻ സൂക്ഷിച്ചു നോക്കി .എന്റെ അതേ മുഖഛായ….
“ആരാ മുത്തശ്ശാ അത്”
ഭിത്തിയിലേക്ക് വിരൽ ചൂണ്ടി ഞാൻ… മുത്തശ്ശന്റെ കണ്ണുകൾ നിറഞ്ഞതു കണ്ട് ഞാൻ അമ്പരന്നു…
“അതാണ് മോളേ നിന്റെ അച്ഛൻ ഹരിവർമ്മ”
തളർന്നു താഴേക്ക് വീഴാതിരിക്കാനായിട്ട് ഒരാശ്രയത്തിനായി ഞാൻ ഒറ്റയാന്റെ കൈകളിൽ മുറുക്കിപ്പിടിച്ചു..
തുടരും