Wednesday, December 18, 2024
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 7 NEW

നോവൽ
IZAH SAM

ഞാൻ അമ്മുനെയും വിളിച്ചു കൊണ്ട് വേഗം ഓടി…. ഓടുമ്പോഴും ദൂരെ പടവുകളിൽ ആ കോംറെഡ് റിഷിയേട്ടൻ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു എന്നെ നോക്കി.

ഞങ്ങൾ വേഗം ക്ലാസ് കണ്ടു പിടിച്ചു. ക്ലാസ്സിൽ കുട്ടികൾ വരുന്നുണ്ടായിരുന്നുള്ളൂ. പലരും ഞങ്ങളെ പോലെ പണി കിട്ടിയും പണി പേടിച്ചും വന്നവരായിരുന്നു. ശെരിക്കും പറഞ്ഞാൽ ഞങ്ങള് ഒന്ന് പരസ്പരം മിണ്ടി പോലും ഇല്ല..കുറച്ചു നേരം.. ഒടുവിൽ അമ്മു, ‘നീ ഇതൊക്കെ എപ്പോ പഠിച്ചു ശിവാ….’

പിന്നെ ലോ കോലേജിൽ വരുമ്പോ ഇതൊക്കെ പ്രതീക്ഷിക്കണ്ടേ…അല്ല…അമ്മു ….നീ എന്തു വിചാരിച്ച…ഈ ധാവണിയും ഉടുത്തു പോന്നത്…ഇനി മേലിൽ നീ ദാവണി ഉടുക്കരുത്.’ അമ്മുന് നേരെ കൈയും ചൂണ്ടി ഞാൻ ദേഷ്യത്തിൽ പറഞ്ഞു.

‘ലേശം കണ്ണീരു പോയാൽ എന്താ..ഒരു അടിപൊളി ഐറ്റം ഡാൻസ് കാണാൻ പറ്റീലെ…’ അതും പറഞ്ഞു പിശാശ് ചിരിക്കാൻ തുടങ്ങി.

‘അയ്യടാ വലിയ തമാശ…’ ഞാൻ ചുണ്ടു കൂട്ടി തല തിരിച്ചിരുന്നു.

‘പിണങ്ങല്ലേ ശിവ കുട്ടി…. നീയില്ലായിരുന്നേൽ ഞാൻ അവിടെ തലകറങ്ങി വീണേനേ…നീ പൊളി അല്ലേ….’
ഞാനും ചിരിച്ചു. അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.

ഞങ്ങൾ ചുറ്റും നോക്കി…അവസാനത്തെ ബേഞ്ചിൽ ഒരു കൂട്ടം സുന്ദരിമാർ….അവർ നേരത്തെ പരിചയക്കാർ ആണ് എന്ന് തോന്നുന്നു.നേതാവ് എന്ന് തോന്നിച്ച കുട്ടി എന്റമ്മൊ…വെറും സുന്ദരിയല്ല…അതീവ സുന്ദരി.അവൾ ചുറ്റുമുള്ള ആരെയും ശ്രദ്ധിക്കുന്നില്ല.
ഓഹോ…. അപ്പൊ അവരാണ്…താരം…
ബാക്കി എല്ലാപേരും അവരിൽ നിന്ന് മാറിയിരിക്കുന്നു. അയ്യോ ആൺകുട്ടികൾ ഒന്നുമില്ല…ഒന്നോ രണ്ടോ
പേർ മാത്രം. ശോ കഷ്ടായല്ലോ….ആംമ്പിള്ളേരില്ലേ .

‘ഡീ അമ്മു…ശോകം….ആമ്പിള്ളേരില്ലാ…’ അപ്പോഴാ അവൾ ചുറ്റും നോക്കുന്നത്….
.’അത് ശെരിയാണല്ലോ’
എനിക്ക് ശെരിക്കും ദുഃഖം വന്നു..കഷ്ടപ്പെട്ട് വീട്ടിൽ യുദ്ധം ചെയ്തു വന്നപ്പോ….ഈ ശോകമൂകമായ ക്ലാസ്സിൽ അഞ്ചു വര്ഷം. എന്റീശ്വരാ … ഞാൻ വിഷമിച്ചു ഡെസ്‌കിൽ തല വെച്ച് കിടന്നു.

അമ്മു എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

‘ആമ്പിള്ളേരില്ലെങ്കിൽ എന്താ ശിവ …നീ ഇല്ലേ…ഈ ക്ലാസ്സ് ലൈവ് ആക്കാൻ.’

എന്നിട്ടും ഞാൻ മുഖം വീർപ്പിച്ചു തന്നെയിരുന്നു. ‘വെറുതെ അല്ല നന്ദിനിക്കുട്ടി നിന്നെ കെട്ടിച്ചുവിടാൻ നോക്കിയത്…’ ആ പിശാശിന്റെ ആത്മഗതമാണ്.
ഞാൻ അവളെ ഒന്ന് തുറിച്ചു നോക്കി. ആദ്യത്തെ പിരിയഡ് പൊളിറ്റിക്കൽ സയൻസ് ആയിരുന്നു. സാർ വന്നു….പുറകെ എത്തിയല്ലോ കലി പ്പൻമാരും,സുന്ദരന്മാരും,നിഷ്‌കളക്കന്മാരും,,പൂവാലന്മാരും.

ആൺ കുട്ടികൾ ഒക്കെ സാറിന്റെ കൂടെയും പുറകെയും എന്തിനു സാർ പോവുന്നവരെ യും വന്നുകൊണ്ടേയിരുന്നു. എന്റെ മുഖമാണെങ്കിൽ പറയണ്ട…പ്രകാശപൂരിതമായിരുന്നു..

.’എന്താ… പ്രകാശം….നീയാനോടീ ഈ ക്ലാസ്സിലെ പ്രകാശംപരത്തുന്ന പെൺകുട്ടി.’ വേറാരുമല്ല അവള് തന്നെ എന്റെ ചങ്ക് അമ്മു .ഞാൻ അവളെ നോക്കി നന്നായി ഇളിച്ചു കാണിച്ചു.

എനിക്ക് ഇപ്പഴാ ശെരിക്കും സമാധാനമായതു.അല്ലേൽ ക്ലാസ് വധമായി പോയേനെ.

‘ഹലോ ഡാന്‌സർ…’ ഞാനും അമ്മുവും പെട്ടന്ന് തിരിഞ്ഞു. കുറ്റി താടിയും ആവശ്യത്തിന് പൊക്കവും വണ്ണവും നല്ല തിളക്കമുള്ള കണ്ണുകളും ഒക്കെ ആയി ഒരു പുരുഷകേസരി.

‘ഇയാളെ തന്നെ…ശാസ്ത്രീയ നൃത്തം പഠിച്ചിട്ടുണ്ടോ..’ ഞാൻ മിഴിച്ചു നോക്കി.

‘എന്താ തനിക്കങ്ങനെ തോന്നിയോ…’ ഞാൻ തിരിച്ചു ചോദിച്ചു.

‘അതല്ല….ഭവതിയുടെ ഈ നൃത്തം ടീച്ചറിന് കാണിച്ചു കൊടുക്കാമായിരുന്നു.’ എന്നും പറഞ്ഞു അവന്റെ ഫോണിലെ വീഡിയോ എനിക്ക് കാണിച്ചു തന്നു. ശെരിക്കും ഞാനും അമ്മുവും പൊട്ടിച്ചിരിച്ചു പോയി.
‘ഈ നൃത്തം കണ്ടാൽ ടീച്ചർ തലതല്ലി മരിക്കും’ ഞാൻ പറഞ്ഞു..അവനും ചിരിച്ചു.

‘തനിക്കു വേണമെങ്കിൽ വീഡിയോ സെൻറ് ചെയ്തു തരാം’
‘അയ്യോ വേണ്ടാ…. മാത്രല്ല പെൺകുട്ടികളുടെ വീഡിയോ ഇങ്ങനെ എടുക്കാവോ സോദരാ അവരറിയാതെ’
ഞാൻ കുറുമ്പൂടെ ചോദിച്ചു.

‘ പാടില്ല സോദരി കൗതുകം കൊണ്ട് എടുത്തതാണെ . ധാ ഡിലീറ്റ് ചെയ്തു’ അവനപ്പോ തന്നെ ഡിലീറ്റ് ചെയ്തു.
എന്നിട്ടു മൊബൈൽ എന്റെ കയ്യിൽ തന്നു എന്നെ കൊണ്ട് കുരിശ് ചെക്ക് ചെയ്യ്പിച്ചു.

‘പേര് പറഞ്ഞില്ലാലോ നമ്മൾ. ഞാൻ രാഹുൽ. അച്ഛൻ വക്കീൽ ‘അമ്മ സർക്കാർ ഉദ്യോഗസ്ഥ. ഒരു അനിയത്തി. ഇവിടെ ഹോസ്റ്റലിൽ. നാട് ഹരിപ്പാട് .’

ഞങ്ങളും സ്വയം പരിചയപ്പെടുത്തി. അവൻ ഞങ്ങളുടെ അടുത്തിരുന്നു. ശെരിക്കും അന്ന് തൊട്ടു എന്റെയും അമ്മുന്റെയും ഒപ്പം ഞങ്ങൾക്ക് ഒരു ചങ്കിനെയും കൂടെ കിട്ടി.

അന്നത്തെ ദിവസം അങ്ങനെ പോയി. എല്ലാപേരും അങ്ങൂട്ടും ഇങ്ങോട്ടും പരിചയപ്പെട്ടു. പിന്നെ എന്റെ ഡാൻസ് കുറച്ചധികം ആൾക്കാർ കണ്ടായിരുന്നു.
അങ്ങനെ ഒത്തിരിപേർ വന്നു പരിചയപ്പെട്ടു.

പിന്നെ ആ സുന്ദരിയുടെ പേര് യാമി എന്നാണ്.

പുരുഷ കേസരിമാർ ഒക്കെ അങ്ങോട്ട് ഒരു ചായ്വുണ്ട്.
അത് പിന്നയങ്ങനെയാണല്ലോ. രാഹുലിനും ഉണ്ട്.

നോട്ടം മാത്രമേയുള്ളു. അവനു മിണ്ടാൻ ഒരു സ്‌പേസ് വേണ്ടേ.

ഞങ്ങൾ മൂന്നും നല്ല കൂട്ടായി.

വൈകിട്ട് വീട്ടിൽ എത്തുമ്പോൾ അമ്മയും താക്കൂടുകളും കാത്തു നിൽപ്പുണ്ടായിരുന്നു.

കാരണം അവരൊക്കെ എന്റെ ഡാൻസ് പ്രാക്ടീസ് കണ്ടവരായിരുന്നേ. ഞാൻ അവരോടു
‘എല്ലാരും വെയിറ്റ് ചെയ്യണം. ഞാൻ ഒന്ന് ഫ്രഷ് യാവട്ടെ ‘
‘എന്തിനു ചേച്ചി നടന്നാണോ വരുന്നേ അതോ ആംബുലൻസിലാണോ എന്നറിയാനല്ലേഞങ്ങൾ ഇവിടെ നിന്നെ..’ കാശിയാണ്.

‘അയ്യോടാ….ഒരുപാട് തമാശിക്കല്ലേ’ ഞാൻ അവനോടു ചുണ്ടു കൊട്ടി.

‘ശിവാ വേഗം ഫ്രഷായി വാ…’ അമ്മയാണ്.

??????????????????????

‘നിനക്ക് നാണം എന്ന് ഒരു സാധനം ഉണ്ടോ ശിവാ….’ അമ്മയാണ്. എന്റെ ആദ്യദിനം കേട്ടിട്ടുള്ള പ്രതികരണം ആണ്.

‘ചേച്ചീ….ശെരിക്കും ചേച്ചി ആ പാട്ടിൽ ഡാൻസ് കളിചോ….’ പാറുവാന്.

‘അങ്ങനെയൊക്കെ കാലിച്ചേ പറ്റുള്ളൂ…ഇതൊക്കെ രസമല്ലേ….’

‘ശിവാ…സീനിയർസ് ആയി വഴക്കിനൊന്നും പോവരുത്. എന്ത് പ്രശ്‌നമുണ്ടെങ്കിലും വീട്ടിൽ പറയണം. ഒറ്റയ്ക്ക് ഹാൻഡിലെ ചെയ്യാം എന്ന് ഒന്നും വിചാരിക്കരുത്.’ അമ്മയാണ്.

‘പേടിക്കണ്ട അമ്മാ….ഞാൻ നോക്കിക്കൊള്ളാം’

അമ്മയ്ക്ക് എപ്പോഴും ഭയം ആണ്.. ഒരു വാർത്ത പോലും മിസ് ആക്കില്ല. അമ്മയുടെ ഗാലറി മുഴുവനും ദുരന്തം വീഡിയോസ് ആണ്.

അതുകൊണ്ടു തന്നെ എനിക്ക് സാധാരണ നോക്കിയ സ്റ്റാൻഡേർഡ് മൊബൈൽ ആണ് വാങ്ങി തന്നത്. നോ വാട്‌സാപ് . പിന്നെ ലാപ്‌ടോപ്പ് ഉണ്ട്.

അതിന്റെ ആവശ്യമുള്ളൂ എന്നാ ‘അമ്മ പറയുനെ.

??????????????????????????

കോളേജിൽ ഞാൻ ആദ്യദിവസം കൊണ്ട് തന്നെ അറിയപ്പെട്ടു.

സീനിയർസ് ഇന്റെ ഇടയ്ക്കു. അതുകൊണ്ടു തന്നെ എന്നെ കാണുമ്പോഴെല്ലാം അവരൊക്കെ അങ്ങ് സാത്ക്കരിക്കാറുണ്ട്.

പാട്ടുപാടിയും ഡാൻസികളിച്ചും എന്തിനു കസേരയില്ലാതായിരുന്നും എനിക്കുണ്ടായിരുന്ന കുറച്ചു നാണവും കൂടി പോയിക്കിട്ടി. അമ്മുക്കുട്ടി പിന്നെ കുറച്ചൊക്കെ ഫോമായി തുടങ്ങി.

രാഹുൽ പിന്നെ എന്റെ ഈ കലാപരുപാടികളൊക്കെ വീഡിയോ എടുത്തു പിന്നീട് ഞങ്ങൾ മൂന്നുപേരും കൂടെ ആസ്വദിച്ചു കണ്ടു ചിരിക്കാറുണ്ട്.

പണി പണി തന്നു ഞാനും സീനിയോഴ്‌സും കൂട്ടായി. റിഷിയേട്ടൻ കോളേജിലെ വലിയ പ്രവർത്തകനാ…നേതാവുമാണ്.

സയൻസ് പശ്ചാത്തലത്തിൽ നിന്ന് വന്ന എനിക്കും അമ്മുവിന് ഒന്നാം വർഷ ക്ലാസുകൾ വളരെ പോരായിരുന്നു. ആദ്യ ദിവസത്തെ പുരുഷകേസരികളിൽ പകുതി പേരെ ക്ലാസ്സിൽ വരാറുള്ളൂ.

ബാക്കിയുള്ളവരയൂക്കെ ഇപ്പോഴും ക്യാന്റീനിലും പുറത്തും ഒക്കെ കാണാറുണ്ട്.

ഒരിക്കൽ നോട്‌സ് എഴുതാൻ ബുക്ക്‌സ് റെഫർ ചെയ്യാനുമായി ഞാനും അമ്മുവും ലൈബ്രറിയിൽ പോയതായിരുന്നു. രാഹുൽ വന്നില്ല.

‘ നോട്‌സ് നല്ല നീറ്റ് ആയിട്ട് എഴുതി പ്രിന്റ് എടുത്തു ഈ ചങ്കിനു വെച്ചേക്കണം കേട്ടോ’ എന്നും പറഞ്ഞു ഒറ്റ പോക്കാ ദുഷ്ടൻ. ഞങ്ങൾ രണ്ടു പേരും ലൈബ്രറിയിൽ എത്തി.

നോട്ടിസ് എഴുതാൻ തുടങ്ങി.
കൊറേ നേരം കഴിഞ്ഞപ്പോൾ എനിക്ക് മതിയായി.

അമ്മുനെ നോക്കിയപ്പോ പുസ്തകത്തിന്റയകത്തു ഊളിയിടുന്നു. ഞാൻ പതുക്കെ സ്റ്റോറി ബുക്ക് ഉണ്ടെങ്കില് ഉണ്ടോ എന്ന് തപ്പി തപ്പി…ഒരെണ്ണ കണ്ടുപിടിച്ചു…ലൈബ്രറി മുഴുവൻ ലോ ബുക്കും അതിനോടനുബന്ധിച്ച പല പുസ്തകങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.

കുഞ്ഞു ഷെൽഫിൽ മാത്രം കുറച്ചു മലയാള പുസ്തകം ഉണ്ടായിരുന്നു.അതിൽ നിന്നും എനിക്ക് കിട്ടിയത് മാധവിക്കുട്ടിയുടെ എന്റെ കഥ.

എനിക്കങ്ങു സന്തോഷമായി…ഞാൻ അവിടെ നിന്ന് തന്നെ അങ്ങ് വായിച്ചു…
‘ഇയാള് ആള് കൊള്ളാലോ’ പുരുഷ ശബ്ദം തൊട്ടടുത്ത്.

ഞാൻ പെട്ടന്ന് തിരിഞ്ഞു പിന്നോട്ടു മാറി.

റിഷിയേട്ടൻ. ചിരിച്ചു കൊണ്ട് എന്നെ നോക്കുന്നു.

‘ആരും വരാത്തെ ഈ ഭാഗത്തു നീ എന്താ ഇത്രക്കു അത്യാവശ്യമായി വായിക്കുന്നെന്ന് നോക്കിയപ്പോ….’
വീണ്ടും ചിരിക്കുന്നു. എന്റമ്മോ ..ഇയാൾക്ക് എന്തൊരു ഭംഗിയാ…

‘അത്…പിന്നെ ..ഞാൻ…..ആരോടും പറയരുത് പ്‌ളീസ് ചേട്ടാ…’

ചിരി അടക്കി പിടിച്ചു കൊണ്ട് തലയാട്ടി മുന്നോട്ടു നടന്നു. ഒന്ന് തിരിഞ്ഞു നിന്നിട്ടു.

‘ബാക്കി കൂടെ ഇപ്പൊ വായിക്കുന്നോ…. ഇല്ലേൽ വാ…’ ഞ്ഞാൻ അപ്പോൾ തന്നെ പുസ്തകം അവിടെ വെച്ചിട്ടു പോയി.

‘എന്താ പേര്?’

‘ശിവാനി’

‘ശിവാനിയെ ഇനി ആരെങ്കിലും റാഗ് ചെയ്യാൻ ബാക്കിയുണ്ടോ…?.’

ഞാൻ ചിരിച്ചു.

‘എല്ലാം പോസിറ്റീവ് ആയി എടുക്കുന്നത് നല്ലതാണ്….എനിക്കും അതാണിഷ്ടം. ആ പുസ്തകം തിരിച്ചു വെചോ? . അത് നല്ല പുസ്തകം ആണ്. മാധവി കുട്ടിയും ഒരുപാട് ധൈര്യം ഉള്ള സ്ത്രീയാണ്. അവരുടെ ആശയങ്ങളെയും ഭ്രാന്തുകളെയും എല്ലാർക്കും പോസിറ്റീവ് ആയി എടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ അവർക്കെതിരെ ഒരുപാട് വിമർശകരും ഉയർന്നിരുന്നു’

റിഷിയേട്ടൻ വാചാലനായി…ഞാൻ ഒരു നല്ല ശ്രോതാവായി. അദ്ദേഹത്തിന്റെ കാഴ്ചപാടുകളോട് എനിക്ക് ബഹുമാനം തോന്നി.

‘ശെരി ശിവാനി പിന്നെ കാണാം.’ റിഷിയേട്ടൻ പോയി. അമ്മു എന്നെ സസൂക്ഷ്മാം വീക്ഷിച്ചു കൊണ്ട് അടുത്തേക്ക് വന്നു. ‘നിങ്ങൾ എപ്പോ കൂട്ടായി?’ അവൾ സംശയത്തോടെ ചോദിച്ചു.

‘ഇപ്പൊ.’ ഞാൻ പറഞ്ഞു.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒരിക്കൽ ക്ലാസ്സിൽ സമരക്കാർ വന്നു ഇറങ്ങാനാവശ്യപ്പെട്ടു. റിഷിയേട്ടൻ വന്നു സമരം ചെയ്യാനുള്ള കാരണവും മറ്റും വിശദീകരിച്ചു. ക്ലാസ്സിലെ തരുണീമണികൾ യാമി യുൾപ്പടെ അദ്ദേഹത്തെ വായുംനോക്കിയിരുന്നു. ഒപ്പം ഞാനും.

ക്ലാസ്സിൽ നിന്നിറങ്ങാൻ നേരം റിഷിയേട്ടൻ എന്നെ നോക്കി ചിരിച്ചു. ഒന്ന് കണ്ണ് ചിമ്മുകയും ചെയ്തു.

അമ്മുവും രാഹുലും അന്തം വിട്ടു എന്നെ നോക്കി..

‘എന്തിനാദി ആ ചേട്ടൻ നിന്നെ നോക്കി കണ്ണ് ചിമ്മിയത്?’ അമ്മുവാണു.

‘എനിക്കെങ്ങനെയറിയാം. എന്നെ റാഗിങ്ങ് ചെയ്യുംമ്പോഴൊക്കെ ആ ചേട്ടൻ അവിടെയുണ്ടല്ലോ…കണ്ടിട്ടുണ്ടാവും.’.

‘എനിക്കെന്തോ ഒരു സ്‌പെല്ലിങ്മിസ്റ്റാകെ?’ രാഹുൽ ആണ് .

എനിക്ക് ഒന്നും തോന്നീല….കാരണം എന്റയുള്ളിൽ കഴിഞ്ഞ ദിവസങ്ങളൊലൊക്കെ വൈകിട്ട് വരുന്ന ലാൻഡ് ഫോൺ ബെല്ലുകളായിരുന്നു.

പാറുവും കാശിയും ഒക്കെ എടുക്കുമ്പോ കട്ട് ആവുന്ന..വീണ്ടും ഒരു തവണയും കൂടയടിക്കുന്ന ആ ബില്ലുകൾ. അത് എടുക്കാതിരിക്കുമ്പോ ഞാനും അറിയുന്നു പ്രണയത്തിന്റെ നീറ്റലും കുസുര്തിയും ഒക്കെ.

(കാത്തിരിക്കുമല്ലോ)

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 2

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 3

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 4

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 5

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 6