Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 26

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

രാത്രി ഏറെ വൈകിയാണ് രുദ്ര് വീട്ടിൽ വന്നത്.. ഗൗരി വാതിൽ തുറന്നു കൊടുത്തു മുറിയിൽ പോയി ഇരുന്നു.. രുദ്ര് അവളെ തന്നെ നോക്കി.. എന്നാൽ ഗൗരി അവനെ നോക്കാൻ പോയില്ല.. രുദ്ര് കുളിക്കാൻ വേണ്ടി ബാത്രൂമിൽ കയറി.. അവൻ പോയതും ഗൗരി ചിരിച്ചു..നേരം വൈകിയതിൽ ഉള്ള പരിഭവം ആയിരുന്നു അവൾക്ക്… ഗൗരി തോർത്ത്‌ എടുക്കാൻ മറന്നു.. ഒന്നു എടുത്തു താ.. രുദ്ര് ബാത്‌റൂമിൽ നിന്നു വിളിച്ചു പറഞ്ഞതും ഗൗരി അവന്റെ തോർത്ത്‌ തിരഞ്ഞു.. എന്നാൽ മുറിയിൽ എവിടെയും അവൾ കണ്ടില്ല.. ഇവിടെ ഒന്നും കാണുന്നില്ലല്ലോ.. എന്ന നിന്റെ താ.. ഗൗരി അവളുടെ തോർത്ത്‌ എടുത്തു വാതിലിന്റെ അടുത്ത് പോയി നിന്നു വാതിലിൽ പതിയെ തട്ടി..

രുദ്ര് വാതിൽ കുറച്ചു തുറന്നു.. ഗൗരി അവനെ നോക്കാതെ തോർത്ത്‌ നീട്ടി.. എന്നാൽ രുദ്ര് അവളുടെ കയ്യിൽ പിടിച്ചു അവളെ ബാത്രൂമിലേക്ക് വലിച്ചിട്ടു.. ഗൗരി പേടിച്ചു കൊണ്ടു അവനെ നോക്കി.. അവന്റെ തോർത്ത്‌ ഉടുത്തു ആയിരുന്നു അവൻ നിന്നിരുന്നത്.. മനഃപൂർവം ആണെന്ന് മനസ്സിലായതും ഗൗരി വേഗം പുറത്തേക്ക് പോകാൻ നിന്നു.. എന്നാൽ അപ്പോളേക്കും രുദ്ര് വാതിൽ കുറ്റി ഇട്ടു അവളുടെ നേരെ തിരിഞ്ഞു.. ഗൗരി അവനെ നോക്കാതെ നിലത്തു നോക്കി നിന്നു.. അവളുടെ വെപ്രാളവും പരവേശവും എല്ലാം കണ്ടു അവന് ചിരിയും ഒപ്പം അവളോട് ഉള്ള സ്നേഹവും കൂടി വന്നു..

അവൻ അടുക്കുന്നതിനു അനുസരിച്ച് അവൾ പുറകിലേക്ക് നീങ്ങി.. ചുമരിൽ തട്ടി നിന്നതും ഗൗരി തോർത്ത്‌ പിടിച്ച കൈ നെഞ്ചിൽ വച്ചു അവനെ നോക്കാതെ നിന്നു.. ഞാൻ പൊക്കോട്ടെ.. പ്ലീസ്.. മുഖത്തു നോക്കി പറയെടി.. ഇല്ല.. എനിക്ക് പോണം.. എന്റെ മുഖത്തു നോക്കി ചോദിച്ചാൽ പോകാം.. ആ മുഖത്തു നോക്കാനും ആ കണ്ണിലെ നോട്ടം നേരിടാനും തനിക്കു കഴിയില്ല.. അതിലെ കാന്തികതയിൽ ലയിച്ചു പോകും താൻ എന്ന് തോന്നി അവൾക്ക്.. ദേവേട്ടാ.. മാറിനിക്ക്.. ഇപ്പൊ ദേവേട്ടാ വിളിച്ചത് സ്നേഹം കൊണ്ടു അല്ലെ.. അപ്പൊ എന്നെ ഒന്നു നോക്കിയാൽ ഞാൻ മാറി തരാം..

അവളിലേക്ക് ഒന്നു കൂടെ അമർന്നു കൊണ്ടു അവൻ പറഞ്ഞു.. ഗൗരിയുടെ ശ്വാസഗതി വർധിച്ചു.. അവിടെ നിന്നും രക്ഷപെടാൻ എന്നോണം അവൾ മുഖം ഉയർത്തി അവനെ നോക്കി.. അവന്റെ ഹൃദയത്തിലെ ആഴത്തിൽ ചെന്നു പതിക്കുന്ന നോട്ടം കണ്ടു അവൾ വീണ്ടും തല താഴ്ത്താൻ തുനിഞ്ഞതും രുദ്ര് അവളുടെ കവിളിൽ പിടിച്ചു അവളുടെ അധരങ്ങളെ അവന്റെ ചുണ്ടുകളാൽ സ്വന്തം ആക്കി.. ഗൗരി ഒന്നു വിറച്ചു.. അവളുടെ ചുണ്ടിൽ അവന്റെ ചുംബനം പതിയുമ്പോൾ അവൾ ആകെ തളർന്നു പോയി.. അവളിലേക്ക് കൂടുതൽ അമർന്നു കൊണ്ടു രുദ്ര് അവന്റെ കൈ അവളുടെ ഇടുപ്പിൽ അമർത്തി.. ആ നിമിഷം അവനിലെ പ്രണയം സ്വീകരിക്കാൻ അവളും തയ്യാറായിരുന്നു..

രുദ്ര് അവളുടെ അധരങ്ങളെ മോചിപ്പിക്കാതെ തന്നെ അവളെ പിടിച്ചു ഷവറിനു കീഴിൽ നിർത്തി..ചോര പൊടിയുമ്പോളും അവനിൽ ആവേശം അടങ്ങിയില്ല.. വെള്ളവും ഉമിനീരും ചോരയും കൂടി ചേർന്നു അത് ഒരു ദീർഘ ചുംബനം ആയി മാറി.. ഒടുവിൽ അവളുടെ ശ്വാസം മുട്ടുന്നെന്ന് തോന്നി രുദ്ര് ഒട്ടും ആഗ്രഹം ഇല്ലാതെ അധരങ്ങൾ മോചിപ്പിക്കുമ്പോൾ അത് ചുവന്നു തുടുത്തിരുന്നു.. ഗൗരി മിഴികൾ അടച്ചു തന്നെ നിന്നു.. അവളുടെ മിഴികളിൽ ചുംബിച്ചു കൊണ്ടു രുദ്ര് അവളെ വിളിച്ചു.. ഗൗരി.. അവന്റെ ആർദ്രമായ വിളിയിൽ അവൾക്ക് അവനെ നോക്കാതിരിക്കാൻ കഴിഞ്ഞില്ല.. അവൾ അവന്റെ കണ്ണുകളിൽ അലയടിക്കുന്ന പ്രണയത്തെ സ്വീകരിക്കാൻ തയ്യാറായിരുന്നു..

ഈ നിമിഷം നിന്റെ കഴുത്തിലെ മറുക് ഞാൻ സ്വന്തം ആക്കട്ടെ.. അവന്റെ വാക്കുകൾ കേട്ട് ഗൗരി അവനെ മിഴിച്ചു നോക്കി.. അതെ സമയം രുദ്ര് അവന്റെ മുഖം അവളുടെ കഴുത്തിൽ പൂഴ്ത്തി.. അവളുടെ കൈകൾ അവന്റെ മുടിയിൽ പിടുത്തം ഇട്ടു.. അവളുടെ കഴുത്താകെ ചുംബനം കൊണ്ടു മൂടുമ്പോൾ അവളിലെ സ്ത്രീ ഉണരുന്നത് അവൾ അറിഞ്ഞു.. അവനെ സ്വീകരിക്കാൻ എന്നോണം അവളുടെ രോമകൂപങ്ങൾ എഴുനേറ്റു.. ഒടുവിൽ ചുംബനം അവളുടെ മുഖം ആകെ വ്യാപിക്കുമ്പോൾ അവളുടെ ഹൃദയമിടിപ്പ് വർധിച്ചു.. രുദ്ര് കിതച്ചു കൊണ്ടു അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ടു കണ്ണുകൾ അടച്ചു നിന്നു.. അവന്റെ മുടിയിലൂടെ ഇറ്റ് വീഴുന്ന വെള്ളം അവളുടെ ചുണ്ടിലൂടെ ഒഴുകി ഇറങ്ങി.. അവളും കിതച്ചു പോയിരുന്നു.. ഗൗരി.. മ്മ്… സോറി..

അവൾ എന്തിനാ എന്ന ഭാവത്തിൽ അവനെ നോക്കി.. അവൻ അവളുടെ ചുണ്ടിൽ തടവി കൊണ്ടു പറഞ്ഞു.. ഈ മുറിവ് സമ്മാനിച്ചതിന്.. കൂടെ ഇനി സമ്മാനിക്കാൻ പോകുന്ന മുറിവുകൾക്ക്.. ഗൗരി ചിരിച്ചു കൊണ്ടു അവനെ പുണർന്നു.. അവന്റെ നെഞ്ചിലെ സ്നേഹത്തിൽ ലയിക്കാൻ അവളുടെ ഉള്ളം തുടിച്ചു.. അവനും ആഗ്രഹം ഉണ്ടായിരുന്നു എന്നാൽ സത്യം മുന്നിൽ വെല്ലുവിളിക്കുന്നത് പോലെ തോന്നി..കിട്ടിയത് എല്ലാം നഷ്ടം ആവുന്നതിലും നല്ലത് നഷ്ടം ആവാതെ അകലത്തിൽ ഇരിക്കുന്നത് ആണെന്ന്..അവളിൽ ഉള്ള അവന്റെ പിടി മുറുകി വന്നതും ഗൗരി വേഗം അകന്നു മാറി.. മതി.. വേഗം കുളിച്ചു വരാൻ നോക്ക്.. അവന്റെ നേരെ തോർത്ത്‌ എറിഞ്ഞു കൊണ്ടു അവൾ വാതിൽ തുറന്നു പുറത്തു പോയി..

രുദ്ര് ചുമരിൽ രണ്ടു കൈയും കുത്തി ഷവറിനു കീഴിൽ നിന്നു.. നിന്റെ മുന്നിൽ എനിക്ക് എന്നെ നഷ്ടം ആവുന്നു ഗൗരി.. നിന്റെ സ്നേഹം ഞാൻ അറിയുന്നു.. നിന്റെ കണ്ണിലെ പ്രണയം ഞാൻ കാണുന്നു.. പക്ഷെ ഞാൻ ഈ ഭൂമിയിൽ സ്വന്തം എന്ന് പറയാൻ ആരും ഇല്ലാത്തവൻ ആണെന്ന് അറിയുന്ന നിമിഷം അതെല്ലാം നഷ്ടപ്പെട്ടാൽ ഞാൻ തകർന്നു പോകും.. രുദ്ര് കുളി കഴിഞ്ഞു വരുമ്പോൾ ഗൗരി ഡ്രസ്സ്‌ മാറിയിരുന്നു.. മുടിയിലെ വെള്ളം തുടയ്ക്കുമ്പോൾ ആണ് അവൻ അങ്ങോട്ട്‌ വന്നത്.. അവന്റെ സാമീപ്യം അരിഞ്ഞതും ഗൗരി വേഗം കുറച്ചു മാറി നിന്നു.. രുദ്ര് ചിരിച്ചു കൊണ്ടു വീണ്ടും അവളിലേക്ക് അടുത്തതും ഗൗരി തിരിഞ്ഞു നിന്നു പുരികം പൊക്കി എന്താ ചോദിച്ചു..

രുദ്ര് ചുമൽ മുകളിലേക്ക് ആക്കി ഒന്നും ഇല്ലെന്ന് പറഞ്ഞു ഷർട്ട്‌ ഇട്ട് മുറിയിൽ നിന്നും പോയി.. ഗൗരി രുദ്രിനെ നോക്കി പോകുമ്പോൾ അവൻ വരാന്തയിൽ നിന്ന് കായലിലേക്ക് നോക്കി നിൽക്കുകയായിരുന്നു.. അവൾ അവന്റെ അടുത്ത് പോയി നിന്നു.. അവന്റെ കൈകളിൽ കൈ കോർത്തു പിടിച്ചു.. രുദ്ര് ആ കൈ എടുത്തു അവളുടെ തോളിലൂടെ ഇട്ടു.. ഇളം കാറ്റിൽ ആടുന്ന അവളുടെ മുടിയിലകൾ നോക്കി അവൻ നിന്നു.. ആ നിമിഷം അവളുടെ ഭംഗി ഏറെ കൂടിയത് പോലെ തോന്നി.. അവളെ തനിക്ക് നേരെ തിരിച്ചു നിർത്തി.. ഗൗരി ഒരിക്കൽ നമുക്ക് പിരിയേണ്ടി വന്നാലോ.. മരിച്ചു പോകും ഞാൻ.. ഒട്ടും ആലോചിക്കുക പോലും ചെയ്യാതെ ഉള്ള അവളുടെ മറുപടി കേട്ട് രുദ്ര് അവളെ തന്നെ നോക്കി..

ഗൗരി ദേവിൽ നിന്നും ഗൗരിയും ദേവും ആയി മാറുന്ന നാൾ ഗൗരി ജീവിക്കില്ല.. ഈ അസുരനിൽ നിന്നും ഞാൻ ഒരു മോചനം ആഗ്രഹിക്കുന്നില്ല.. അവൾ അവന്റെ കൈകൾ എടുത്തു അവളുടെ കവിളോരം വച്ചു.. അവനിലേക്ക് ഒന്ന് കൂടെ അടുത്ത് അവന്റെ കണ്ണുകളിൽ നോക്കി.. അനാഥൻ ആണെന്നുള്ള കാരണം കൊണ്ടാണ് ഒരു വേർപിരിയൽ ഉണ്ടാവും എന്ന് ഭയക്കുന്നത് എങ്കിൽ എന്റെ പ്രണയത്തെ അത്ര വില കുറച്ചാണോ ദേവേട്ടൻ കാണുന്നത്.. അവളുടെ വാക്കുകൾ കേട്ട് രുദ്ര് ഞെട്ടി.. അവൾ എല്ലാം അറിഞ്ഞിരിക്കുന്നു.. എല്ലാം അറിഞ്ഞാൽ തന്നെ ഉപേക്ഷിച്ചു പോകുമെന്ന് കരുതിയ അവൾ ഇന്ന് തന്നെ കൂടുതൽ ചേർത്തു പിടിക്കുന്നു.. എന്റെ അസുരൻ അനാഥൻ അല്ല.. അമ്മയുണ്ട്.. അച്ഛൻ ഉണ്ട്.. അനിയൻ ഉണ്ട്.. അനിയത്തി ഉണ്ട്..

ഭാര്യ ഉണ്ട്.. സ്നേഹം മാത്രം നൽകാൻ ഒരു കുടുംബം തന്നെ ഉണ്ട്.. പിന്നെ എന്തിനാ ഈ അകൽച്ച അവരിൽ നിന്നെല്ലാം.. ഇനി അവരെല്ലാം സ്വന്തം അല്ലെങ്കിൽ കൂടെ ദേവേട്ടന്റെ കൈകളാൽ കെട്ടിയ താലി ഇട്ട ഒരു പെണ്ണ് ഇല്ലേ.. സുഖവും ദുഃഖവും ഒരുപോലെ പങ്കിട്ടു പോകേണ്ടവർ അല്ലെ.. എനിക്ക് സ്വന്തം ആയത് ദേവേട്ടനും സ്വന്തം അല്ലെ.. ഇനി നമ്മൾ തമ്മിൽ ഉള്ള ബന്ധം അവസാനിപ്പിച്ചാലും ഒരിക്കൽ ബന്ധം പിരിയാത്ത ഈ അസുരന്റെ അസുരക്കുട്ടന്മാരെ സമ്മാനിക്കില്ലേ ഈ ഗൗരി ഈ ദേവന്.. രുദ്ര് അവളെ വാരി പുണർന്നു കൊണ്ടു അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.. ആ നെഞ്ചിൽ അവളുടെ കണ്ണുനീർ ഇറ്റ് വീണു നനഞ്ഞു.. നിന്നോട് എനിക്ക് പ്രണയം അല്ല ഗൗരി.. അതിനുമപ്പുറം.. എന്റെ എല്ലാം നീ ആണ്.. എന്റെ ജീവൻ പോലും നീ ആണ്.. അവളെ ഇറുക്കി പിടിച്ചു അവൻ പറയുമ്പോ പറയാതെ പറയുന്നുണ്ടായിരുന്നു അവരുടെ ഹൃദയങ്ങൾ.. ഒരിക്കലും പിരിയില്ലെന്നു.. പിരിയുന്നത് മരണം കൊണ്ടാണെന്ന്..…..(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.