Sunday, May 5, 2024
Novel

നിന്നെയും കാത്ത്: ഭാഗം 47

Spread the love

രചന: മിത്ര വിന്ദ

Thank you for reading this post, don't forget to subscribe!

ഫോണിൽ നോക്കി കൊണ്ട് വെറുതെ ഇരിക്കുക ആയിരുന്നു മഹി. ഊണൊക്കെ എടുത്തു കഴിച്ച ശേഷം അല്പ സമയം അവൻ താഴത്തെ നിലയിൽ ഇരിക്കുക ആയിരുന്നു.. ഗൗരി കാളിങ് “ഹെലോ . ഗൗരി ” “ആഹ് മഹിയേട്ടാ.. ഊണ് കഴിച്ചോ ” “മ്മ്… നിയോ ” “ഞാനും കഴിച്ചു ഇപ്പൊ എഴുന്നേറ്റതെ ഒള്ളു’ “മ്മ്…… വൈകുന്നേരം ഞാൻ വന്നേക്കാം കേട്ടോ ” “ആഹ്… ശരി ഏട്ടാ.. നേരത്തെ ഇറങ്ങണെ… ആ കാലിങ്ക് കഴിഞ്ഞാൽ പിന്നെ ആരും ഇല്ല ഈ വഴിയിലേക്ക് ‘ “വന്നോളാം ഗൗരി…. നീ ഇങ്ങനെ പേടിക്കാതെ”

അവൻ ഗൗരി യോട് സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ അമ്മ വിളിക്കുന്നുണ്ടായിരുന്നു അവനെ.. “Ok ഗൗരി.. ഞാൻ വെയ്ക്കുവാ.. അമ്മ വിളിക്കുന്നുണ്ട് ” കാൾ കട്ട്‌ ച്യ്ത ശേഷം മഹി അമ്മയെ വിളിച്ചു. “ഹെലോ അമ്മേ ” “ആഹ് മോനേ…. നീ എവിടെ ആണ് ” “ഞാൻ വീട്ടിലാ അമ്മേ ” “അതെയോ… ഓഫീസിൽ പോയില്ലേടാ ” “ഇന്ന് പോയില്ല…..” അതെന്താ… എന്തെങ്കിലും വയ്യാഴിക ആണോടാ.. “ഹേയ് അല്ല അമ്മേ… ഞാൻ വെറുതെ പോകാതിരുന്നു ന്നേ ഒള്ളു…” “ഗൗരിമോള് സ്കൂളിൽ പോയോ മോനേ ”

“മ്മ്….പോയി അമ്മേ…കാലത്തെ ഞാൻ അവളെ കൊണ്ട് പോയി വിട്ടു” “പാവം കുട്ടി ആണ് .. നീ അവളെ വിഷമിപ്പിച്ചേക്കരുതേ ” “ഓഹ്…. എന്തൊരു സ്നേഹം ആണ് അമ്മയ്ക്ക്…നാവിൽ നിന്നും തേൻ ആണോ ഊറി വരുന്നത് ” “നീ പോടാ……. എനിക്ക് എന്റെ മൂത്ത മരുമക്കളെ പോലെതന്നെ അവളോടും ഒരുപാട് സ്നേഹം ഉണ്ട്….” “എന്നിട്ട് എന്തെ അമ്മ അവളെ ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ട് പോയത് ” “ഒറ്റയ്ക്കോ….. അവൾക്ക് ആരുടെ കൂടെ നിൽക്കുന്നത് ആണോ ഏറ്റവും ഇഷ്ടം..

അയാളുടെ അടുത്ത് ഏൽപ്പിച്ച ശേഷം ആണ് ഞാൻ അവിടെ നിന്നും പോന്നത്…” . “ഓഹോ… അമ്മയ്ക്ക് പിന്നെ പണ്ടേ വളരെ നന്നായി ട്ട് സംസാരിക്കാൻ അറിയാല്ലോ ഇല്ലേ…” അത് കേട്ടതും ടീച്ചർ ഒന്ന് ചിരിച്ചു.. “മോനേ…. നീ അവളോട് ദേഷ്യപ്പെടുവൊന്നും ചെയ്യല്ലേ.. അവളൊരു പാവം ആണ്…” “അവള് പാവം ആണെന്ന് കൂടെ കൂടേ അമ്മ പറയേണ്ട കാര്യാ ഇല്ല….എനിക്ക് അറിയാം എന്റെ ഭാര്യ യേ ” “ങ്ങേ……. അപ്പോൾ സെറ്റ് ആയോ…” ഹിമേടത്തി അമ്മേടെ അടുത്ത് ഉണ്ടോ… ഒന്ന് കൊടുത്തേ… ഹിമയുടെ ശബ്ദം കേട്ടതും മഹി അമ്മയോടായി പറഞ്ഞു… “ഹ്മ്മ്.. കൊടുക്കാം മോനേ…” അവർ ഫോൺ കൈമാറി. “ഹെലോ ഏടത്തി….” “ആഹ് മഹി .

നീ ഇന്ന് ഓഫീസിൽ പോയില്ലേ ” “ഇല്ല്യ.. ഇന്നൊരു ദിവസം ലീവ് എടുത്തു…” “നീയോ… എനിക്ക് വിശ്വസിക്കാൻ തന്നെ പ്രയാസം ആണ് കേട്ടോ…” “മ്മ്…. എന്നും ഈ അലച്ചില് അല്ലേ ഏടത്തി… ഒരു ദിവസം എങ്കിലും ഒന്ന് റീലാക്സ് ആവണ്ടേ ” “ആഹ്… അത് ശരിയാണ്… എങ്കിൽ പിന്നെ ഗൗരി യേയും കൂട്ടി എവിടേയ്ക്ക് എങ്കിലുമൊന്ന് കറങ്ങാൻ പോയ്‌ കൂടായിരുന്നോ ” “എനിക്ക് എപ്പോളെ സമ്മതം ആണ്.. പക്ഷെ ഗൗരി ഒന്ന് കൂടെ പോരണ്ടേ…. അവൾ കൂടി ഫ്രീ ആയെങ്കിൽ അല്ലേ ഏടത്തി, ഇതൊക്കെ നടക്കൂ ” മഹി അത് പറഞ്ഞപ്പോൾ ടീച്ചറിനും ഹിമയ്ക്കും ഒരുപാട് സന്തോഷം ആയിരുന്നു.

അവർ തമ്മിൽ ഒരു അടുപ്പം ഒക്കെ ഉണ്ടായി എന്ന കാര്യം മഹിയുടെ വാക്കുകളിൽ കൂടി വ്യക്തമാകുക ആയിരുന്നു. കുറെ സമയം രണ്ടാളോടും ഫോണിൽ ഒക്കെ സംസാരിച്ചു കൊണ്ട് ഇരുന്ന ശേഷം മഹി കാൾ കട്ട്‌ ചെയ്തത്. സമയം രണ്ട് മണി ആയിരിക്കുന്നു. ചെറുതായി ഇടി മുഴങ്ങി തുടങ്ങി. മഴ ഇന്നും കാണും. അവൻ ഓർത്തു… നാല് മണി ആകും മുന്നേ ഗൗരി യേ കൂട്ടാൻ പോണം.. പെണ്ണിന് ആണെകിൽ ഇടിയും മഴയും ഒക്കെ വല്ലാത്ത പേടി ആണ് താനും. മഹി തന്റെ റൂമിലേക്ക് ചെന്നു. രണ്ട് മൂന്നു ദിവസം ആയി നേരാം വണ്ണം ഒന്ന് ഉറങ്ങിയിട്ട്. ചെറുതായ് തല വേദനിക്കുന്നുണ്ട്.. ഉറക്കം ശരിയാവാഞ്ഞിട്ട് ആവും.. കുറച്ചു സമയം അവൻ ബാൽക്കണി യിൽ പോയ്‌ ഇരുന്നു.

അകലെ മാനത്തു മഴക്കാർ പൊതിഞ്ഞു.. ഒരു പെഗ് എടുത്തു അടിക്കാൻ അവനു ഒരു മോഹം. കുറച്ചു ദിവസം ആയി താൻ ഡ്രിങ്ക്സ് കഴിച്ചിട്ട്.. അവൻ ഒരു ബോട്ടിൽ എടുത്തു. പൊട്ടിച്ചു. ഒരെണ്ണം അടിച്ചതേ അവനു ഓർമ വന്നൊള്ളൂ. ബെഡിലേയ്ക്ക് ഒരു ഒറ്റ കിടപ്പ് ആയിരുന്നു. കാതടിപ്പിക്കുന്ന ഇടിയുടെ ശബ്ദം കേട്ടു കൊണ്ട് ആണ് മഹി ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്. ഭയങ്കര മിന്നലും ഇടിയും… ഒപ്പം കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട പോലെ അവനു തോന്നി. പുറത്തു ആണെകിൽ തുള്ളിയ്ക്ക് ഒരു കുടം എന്ന പോലെ മഴ കുതിച്ചു പെയ്യുന്നു. മഹി വേഗം എഴുന്നേറ്റു.

ക്ലോക്കിലേക്ക് നോക്കി. സമയം 5മണി ആവുന്നു. ഈശ്വരാ… ഗൗരി.. അവൻ എഴുനേറ്റ് താഴേക്ക് ഓടി. കാറിന്റെ കീ എടുത്തു കൊണ്ട് അവൻ ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി. അപ്പോളാണ് അവൻ കണ്ടത്.. ഭിത്തിയിൽ ചാരി, കാൽ മുട്ടിലേക്ക് മുഖം പൂഴ്ത്തി ഇരിക്കുന്ന ഗൗരി യേ. മുഴുവൻ നനഞ്ഞു ആണ്. സാരീ ഒക്കെ ദേഹത്തേക്ക് ഒട്ടി കിടക്കുന്നു. “ഗൗരി….. മോളെ….” അവളുടെ അടുത്തെയ്ക്ക് ഇരുന്ന് കൊണ്ട് അവൻ അവളെ വിളിച്ചു.. ഗൗരി പക്ഷെ അനങ്ങിയില്ല. “ഗൗരി… ഗൗരി…. മോളെ ” അവൻ അവളുടെ തോളിൽ തട്ടി. കത്തുന്ന മിഴുകളോടെ തന്നെ നോക്കുന്നവളെ കണ്ടതും അവന്റെ നെഞ്ച് വിങ്ങി. “ഗൗരി …. ഞാൻ…ഞ.. ഉറങ്ങി….” അവൻ വാക്കുകൾക്കായി പരതി ഗൗരി പക്ഷെ അവനോട് ഒന്നും പറയാതെ കൊണ്ട് ആ ഇരിപ്പ് തുടർന്ന്.

“ഗൗരി…. സോറി ടാ ” മഹി അവളെ എഴുനേൽപ്പിക്കാൻ ശ്രെമിച്ചു. പക്ഷെ അവൾ അവന്റെ കൈ തട്ടി മാറ്റി. തൊട്ട് പോകരുത് എന്നേ.. അവൾ അലറി. മഴ ആണെകിൽ ശക്തിയിൽ പെയ്യുക ആണ്.. “ഗൗരി…” “വിളിക്കരുത് എന്നേ അങ്ങനെ…… മാറി പോകുന്നുണ്ടോ…… എനിക്ക് ആരെയും കാണണ്ട…..” അവൾ എന്തൊക്കെയോ പുലമ്പി “ഗൗരി.. പ്ലീസ്…..” “എന്നോട് ഒന്നും മിണ്ടണ്ട….. പറഞ്ഞില്ലേ ഞാന്…..ആരോരും ഇല്ലാത്തവൾ ആണ് ഈ ഗൗരി… അനാഥ….. ആർക്കും വേണ്ടാത്തവൾ…. ജന്മം തന്നവർ പോലും വലിച്ചെറിഞ്ഞു കളഞ്ഞിട്ട് പോയി….”ആറാമത്തെ വയസ് മുതൽ അനുഭവിക്കുന്നത് ആണ് ഈ കഷ്ടപ്പാടും വേദനയും….ഞാൻ എന്നും ഒറ്റയ്ക്ക് ആണ്….

എനിക്ക് ആരും വേണ്ട…. ആരും… മഹിയേട്ടനും എന്നെ വേണ്ട… എനിക്ക് അറിയാം….. അതുകൊണ്ട് അല്ലേ ഇന്ന് എന്നേ കൂട്ടാൻ വരാഞ്ഞത്… ഞാൻ എത്ര വട്ടം പറഞ്ഞത് ആണ്.. എന്നിട്ടും….. ഞാൻ ഒറ്റയ്ക്ക് ആ മഴയും നനഞ്ഞു കൊണ്ട് ആകെ പേടിച്ചു വിറച്ചു . ” അത് പറഞ്ഞപ്പോളേക്കും അവൾ കരഞ്ഞു കൊണ്ട് മഹിയെ നോക്കി “ഗൗരി…. സോറി ടാ.. ഞാൻ മനഃപൂർവം അല്ലടാ… സത്യം ആയിട്ടും ” അവൻ അവളുടെ അടുത്തെയ്ക്ക് അല്പം കൂടി നീങ്ങി ഇരുന്നു. “കുടിച്ചിട്ടുണ്ടു അല്ലേ….” അവൾ മഹിയെ തുറിച്ചു നോക്കി. “അത് പിന്നെ ഗൗരി…..” “വേണ്ട….. എന്നോട് ഒന്നും പറയേണ്ട….. പ്ലീസ്.. എന്റെ അടുത്ത് നിന്നും ഒന്ന് പോയി തരുമോ…..” “നീ എന്താണ് ഞാൻ പറയുന്നത് ഒന്നു കേൾക്കാൻ പോലും ഉള്ള സാവകാശം തരാത്തത് ….” “എനിക്ക് ഒന്നും കേൾക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട്……”

“വേണ്ട..താല്പര്യം ഇല്ലെങ്കിൽ നീ ഒന്നും കേൾക്കേണ്ട…. പക്ഷെ ഇങ്ങനെ ഇരുന്നാൽ നിനക്ക് പനി പിടിക്കും ” “എനിക്ക് എന്ത് സംഭവിച്ചാലും മഹിയേട്ടന് എന്താണ്….” അവൾ മുഖം വെട്ടി തിരിച്ചതും മഹി അവളെ തന്റെ കൈകളിലേക്ക് കോരി എടുത്തു കഴിഞ്ഞിരുന്നു. “വിട്… വിടെന്നെ…” . കുതറി കൊണ്ട് ഗൗരി അവന്റ കൈയിൽ കിടന്നു പിടഞ്ഞു. “മിണ്ടാതിരിക്ക് പെണ്ണേ…..” അവൻ അവളെ അല്പം കൂടി തന്നിലേക്ക് ചേർത്തു കൊണ്ട് മുറിയിലേക്ക് കയറി. പക്ഷെ അല്പം ബലം പ്രയോഗിച്ചു തന്നെ ഗൗരി അവനിൽ നിന്നും ഊർന്നു ഇറങ്ങി. “തൊട്ട് പോകരുത് എന്നേ….” അവനെ തള്ളി മാറ്റി ക്കൊണ്ട് ഗൗരി മുകളിലേക്ക് കയറി പോയ്‌. വേഷം പോലും മാറാതെ അവൾ ബെഡിലേക്ക് വീണു..

അവിടെ കിടന്നു കുറെ സമയം പൊട്ടികരഞ്ഞു. കാലിൽ ഒരു നനവ് പടരും പോലെ തോന്നിയപ്പോൾ അവൾ മിഴികൾ ഉയർത്തി. മഹി ആണ്.. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. “സോറി ടാ…… ഞാൻ… ഉറങ്ങി പ്പോയ കൊണ്ട് ആണ്……..” എന്നിട്ട് അവളുടെ മറുപടി പോലും കേൾക്കാതെ അവൻ പുറത്തേക്ക് ഇറങ്ങി പോയ്‌. മഹിയേട്ടൻ വരുന്നതും കാത്തു സ്കൂളിലെ ഗേറ്റ് ന്റെ മുന്നിൽ നിൽക്കുക ആയിരുന്നു ഉച്ച കഴിഞ്ഞ ശേഷം തുടങ്ങിയ മഴ ആണ്… ഭാഗ്യത്തിന് കുട്ടികൾ സ്കൂളിൽ നിന്നും പോകുന്ന നേരം ആയപ്പോൾ മഴക്ക് ലേശം ശമനം വന്നത്.. .4.15വരെയും ഏട്ടനെ നോക്കി നിന്നു. പക്ഷെ കാണാഞ്ഞപ്പോൾ ഫോണിൽ വിളിച്ചു നോക്കി. എടുക്കുന്നില്ല…

കുറെ ഏറെ തവണ വിളിച്ചു.. ഫോൺ എടുക്കാഞ്ഞപ്പോൾ പേടി ആയി.. ഈശ്വരാ.. ഏട്ടന് എന്തെങ്കിലും ആപത്തു.. പിന്നീട് വേഗം വീട്ടിലേക്ക് പോരുക ആയിരുന്നു. പാതി വഴി പോലും എത്തും മുന്നേ മഴ വീണ്ടും വന്നെത്തി. ഭൂമി ഞെടുങ്ങും പോലെ ഇടിയുടെ ശബ്ദം മുഴങ്ങി.. മഴ നനഞ്ഞു ഓടി.. ഓടും വഴിയിൽ വീണു പോയിരിന്നു. കൈ മുട്ടിൽ നിന്നും രക്തം കിനിഞ്ഞു മനസ്സിൽ അപ്പോളും മഹിയേട്ടൻ എന്നൊരു നാമo മാത്രം ഉണ്ടായിരുന്നുള്ളു.. സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കുക ആയിരുന്നു. എന്നിട്ട് ഇവിടെ വന്നപ്പോൾ കണ്ടു ഏട്ടന്റെ വണ്ടി കിടക്കുന്നത്. കാളിംഗ് ബെലിൽ അമർത്തിയ ശേഷം ശ്വാസം പോലും നിലച്ചു പോകുന്ന അവസ്ഥ യിൽ ആയിരുന്നു താനപ്പോൾ..

കാലും കയ്യും ഒക്കെ തളർന്നു പോകുന്ന അവസ്ഥ… ശരീരത്തിന്റെ ബലം ഒക്കെ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഭിത്തിയിലേക്ക് ഊർന്ന് ഇരുന്നു കഴിഞ്ഞപ്പോളേക്കും കണ്ടു വാതിൽ തുറന്നു ഇറങ്ങി വരുന്ന ഏട്ടനെ.. ഏട്ടനെ നേരിൽ കണ്ടപ്പോൾ ആണ് സമാധാനം ആയതു.. ഒറ്റ നോട്ടത്തിൽ, തന്നെ മനസിലായി കുടിച്ചിട്ടുണ്ട് എന്ന്.. അത് കണ്ടതും തകർന്നു പോയിരിന്നു… ഗൗരി യുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുക ആണ്… ആകെ തകർന്നു പോയിരിക്കുന്നു. മഹിയേട്ടനോട് അത്രമാത്രം കാര്യം ആയിട്ട് വിളിച്ചു പറഞ്ഞിട്ട്പോലും ഏട്ടൻ….. ഓർക്കും തോറും അവളുടെ ഹൃദയം ആളി കത്തുക ആണ്… തനിക്ക് ആരും ഇല്ല….താൻ ഈ ജീവിതത്തിൽ ഒറ്റയ്ക്ക് ആണ്…. ആരോരും ഇല്ലാത്തവൾ.. മഹിയേട്ടന് തന്നെ ജീവൻ ആണ് എന്ന് ഒക്കെ കരുതി…… പക്ഷെ…താൻ ഓർത്തത് ഒക്കെ വെറും തെറ്റിദ്ധാരണ ആയിരുന്നു.…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…