Novel

നിന്നെയും കാത്ത്: ഭാഗം 19

Pinterest LinkedIn Tumblr
Spread the love

രചന: മിത്ര വിന്ദ

Thank you for reading this post, don't forget to subscribe!

ഈ ഓൾഡ് ഏജ് ഹോം നടത്തുന്നത് ആണ് മഹേശ്വർ സാറും കുടുംബവും ആണ്.. നിങ്ങളുടെ വിവാഹത്തിന് ഞാൻ വന്നിരുന്നു.. മോള് ഓർക്കുന്നുണ്ടോ.. ചന്ദന നിറം ഉള്ള കോട്ടൺ സാരീ ഉടുത്ത ആ സ്ത്രീ ഗൗരിയോട് ചോദിച്ചു. “ഉവ്വ്.. ഓർമ ഉണ്ട് ” . “മ്മ്…. മോൾടെ വിട്ടിൽ ആരൊക്കെ ഉണ്ട് ” “അമ്മ… പിന്നെ രണ്ട് അനുജത്തിമാരും ” മഹി ഏതൊക്കെയോ പേപ്പേറുകൾ പരിശോദിക്കുക ആണ്… ഗൗരി മെല്ലെ എഴുനേറ്റ്.. അവിടെ ഒക്കെ ചുറ്റി നടന്നു കണ്ടു. പതിനൊന്നു മണി കഴിഞ്ഞപ്പോൾ ഒരു വണ്ടിയിൽ ഭക്ഷണം എത്തി. നെയ് ചോറും ചിക്കൻ കറിയും ആയിരുന്നു.പിന്നെ സദ്യ വേണ്ടവർക്ക് അതുമുണ്ട്.

മഹി യും അവിടെ ഉള്ള ഒന്ന് രണ്ട് ജോലിക്കാരും ചേർന്നു ഭക്ഷണം ഒക്കെ വിളമ്പി എല്ലാവർക്കും കൊടുത്തു. എന്നിട്ട് അവരും ഒപ്പം ഇരുന്നു കഴിച്ചു. ഉച്ച യോടെ ആണ് രണ്ടാളും അവിടെ നിന്നും പിരിഞ്ഞു പോന്നത്. പോകും വഴിയിൽ രണ്ടാളും മൗനമായിയിരുന്നു. മക്കൾ ഉണ്ടായിട്ടും,ഉപേക്ഷിച്ച മാതാപിതാക്കൾ ആണ് ഏറെയും അവിടെ ഉള്ളത്. അവരുടെ ഒക്കെ വിഷമം കണ്ടപ്പോൾ ഗൗരിക്ക് ചങ്ക് പൊട്ടും പോലെ തോന്നി. മഹി അവരോട് ഒക്കെ സ്നേഹത്തോടെ പെരുമാറുന്നത് കണ്ടപ്പോൾ അവൾക്ക് താൻ പോലും അറിയാതെ അവനോട് അല്പം മതിപ്പ് തോന്നി.

ഓരോ കാര്യങ്ങൾ ആലോചിച്ചു കൊണ്ട് അവൾ പതിയെ മയങ്ങി പോയിരിന്നു.. വിട്ടിൽ എത്തി വണ്ടി നിറുത്തിയപ്പോൾ ആണ് അവൾ മിഴികൾ തുറന്നത്. ടീച്ചറമ്മയും ലീലേടത്തി യും ഉമ്മറത്ത് ഉണ്ടായിരുന്നു. അവരോട് പോയ വിവരങ്ങൾ ഒക്കെ അവൾ പങ്ക് വെച്ചു. മഹിയുടെ അച്ചൻ ആരംഭിച്ചത് ആണെന്നും മറ്റും ടീച്ചർ അവളോട് പറഞ്ഞു. ഡ്രസ്സ്‌ ഒക്കെ മാറിയിട്ട് വരാം എന്ന് പറഞ്ഞു കൊണ്ട് ഗൗരി മുറിയിലേക്ക് പോയി. മഹി വേഷം ഒക്കെ മാറിയിട്ട് ബെഡിൽ കിടപ്പുണ്ട്. തന്റെ ഫോൺ ശബ്‌ദിച്ചപ്പോൾ അവൻ നോക്കി. പരിചയം ഇല്ലാത്ത നമ്പർ ആണ്. “ഹെലോ ”

“ഹെലോ .. ചേട്ടാ.. ഗൗരിചേച്ചി ഉണ്ടോ അടുത്ത് ” . “ആരാണ് ” “ഞാൻ ലെച്ചു…… ചേച്ചിടെ കൈയിൽ ഒന്നു കൊടുക്കാമോ ” . “മ്മ്…… കൊടുക്കാം ” . ഗൗരി……. അവൻ വിളിച്ചു. “എന്തോ ” “നിനക്ക് ഫോൺ ഉണ്ട് ” അവൻ അവൾക്ക് നേർക്ക് നീട്ടി. “ഹെലോ…” “ചേച്ചി ” “മോളെ ലെച്ചു….. എത്ര ദിവസം ആയി ഒന്ന് മിണ്ടിട്ട്… നിങ്ങൾ… നിങ്ങൾ ഒക്കെ എവിടെ ആണ്.. ഇത്രയും പെട്ടന്ന് ചേച്ചി യെ മറന്നോ മോളെ നീയും… എനിക്ക് ആകെ ഉള്ളത് നീ മാത്രം ആണ് ” അവളുടെ ശബ്ദം ഇടറി.. “ചേച്ചി… അമ്മേടെ സ്വഭാവം അറിയാല്ലോ… ഫോൺ ഒന്നും തരില്ല… ഇതു അമ്മ ഇന്നലെ കുടുംബ ശ്രീ ക്ക് പോയപ്പോൾ ഞാൻ ഫോൺ എടുത്തു ഒളിച്ചു വെച്ചതാ..” “പുതിയ വീട് ഒക്കെ വെച്ചോ മോളെ…

രാജൻ മാമനും, അമ്മുമ്മയും ഒക്കെ പറഞ്ഞു ” “അവിടെ നിന്നും ഞങ്ങൾ താമസം മാറി ചേച്ചി.. ഇപ്പോൾ സന്തോഷ്‌ മാമന്റെ വീടിന്റെ അടുത്ത് ഉള്ള ഒരു രണ്ട് നില വിട്ടിൽ ആണ്.. ടീച്ചർ നോട്‌ അമ്മ പൈസ മേടിച്ചു, ഇല്ലെങ്കിൽ ചേച്ചിയെ കെട്ടിച്ചു കൊടുക്കില്ല എന്ന് പറഞ്ഞു ” അവൾ പറയുന്നത് എല്ലാം കേട്ടു ഗൗരി യുടെ കണ്ണുകൾ ഈറനണിഞ്ഞു. “ചേച്ചി…..” “മ്മ് ” “ചേച്ചി ഇനി എന്നാണ് ഇങ്ങോട്ട് വരുന്നത്… എനിക്ക് കാണാൻ കൊതി ആകുവാ ” “വരാം മോളെ… ഇടയ്ക്കു വരാം.. മോള് നന്നായി പഠിച്ചോണം കേട്ടോ ” . “മ്മ്…… പഠിച്ചോളാം ” “സേതു എവിടെ…” “ചേച്ചി ക്ക് പരീക്ഷ ആണ്.. പോയേക്കുവാ ”

“ഹമ്….. ചെറിയമ്മയോ ” “അമ്മ ആണെങ്കിൽ അപ്പുറത്തെ വീട്ടിലെ ഒരു ചേച്ചിയോട് പൊങ്ങച്ചം പറഞ്ഞു നിൽപ്പുണ്ട്.. അതല്ലേ ഒള്ളു ജോലി.. എന്റെ ഇചേച്ചിടെ പേരും പറഞ്ഞു ഇഷ്ടം പോലെ പൈസ കിട്ടിയില്ലേ…” “ഞാൻ എന്ത് തെറ്റാണു മോളെ ചെയ്തത് . എന്നോട് ഇങ്ങനെ ഒക്കെ ചെയ്യാൻ… ഇനി ഈ പൈസ ഒക്കെ എങ്ങനെ തിരിച്ചു കൊടുക്കും ” “ചേച്ചി….. വിഷമിക്കേണ്ട…. എല്ലാം ശരി ആകും ന്നേ… അതൊക്ക പോട്ടെ ആ ചേട്ടൻ പാവം ആണോ ചേച്ചി… ചേച്ചിയെ ഉപദ്രവിക്കുമോ മറ്റൊ ചെയ്യോ….” “പാവം ആണ് മോളെ ” . “കുടിയൻ ആണോ ചേച്ചി… അമ്മ പറഞ്ഞു ചേച്ചിക്കിട്ട് എന്നും അടി കൊടുക്കും എന്നൊക്കെ ” “അതൊക്ക ചെറിയമ്മ വെറുതെ പറയുവാ….

മോള് അതൊന്നും വിശ്വസിക്കേണ്ട ” “ചേച്ചി ഞാൻ വെയ്ക്കുവാ.. അമ്മ വരുന്നുണ്ടേ….” അവൾ ഫോൺ കട്ട്‌ ചെയ്തതായി ഗൗരി ക്ക് മനസിലായി.. ഫോൺ അവള് തിരികെ മഹിക്ക് കൈ മാറി. എന്നിട്ട് ആലോചനയോടെ അവിടെ കിടന്ന സെറ്റിയിൽ ഇരുന്നു മതി ** നാല് മണി ഒക്കെ ആയപ്പോൾ മഹി റെഡി ആയി പുറത്തേക്ക് എവിടയോ പോയിരിന്നു. പിന്നീട് അവൻ കയറി വന്നത് രാത്രിയിൽ 11മണിക്ക് ശേഷം ആണ്. ഗൗരി ഉറങ്ങാതെ അന്നും അവനെ നോക്കി ഇരുന്നു. മദ്യ ത്തിന്റെ മണം…. അവൻ അടുത്ത് വന്നപ്പോൾ ഗൗരി അവനെ സൂക്ഷിച്ചു നോക്കി. “ഇന്നും കുടിച്ചോ ”

“കുടിച്ചു… എന്താ നിനക്ക് വേണോ ” അവൻ ഷൂസ് അഴിച്ചു മാറ്റിയിട്ട് അവളുടെ അടുത്തേക്ക് വന്നു നിന്നു. “എനിക്ക് ഒന്നും വേണ്ട…. നിങ്ങൾ ഇങ്ങനെ കുടിച്ചു നശിക്കുന്നത് എന്തിനാ മഹിയേട്ടാ… ” അവൾ വിഷമത്തോടെ അവനെ നോക്കി. “ഞാൻ എനിക്ക് തോന്നിയത് പോലെ ചെയ്യും… നീ ആരാടി ചോദിക്കാൻ ” “നിങ്ങളുട ഭാര്യ ആണ് ഞാന്.. അല്ലാതെ പിന്നെ ആരാ ” “എന്ന് നീ മാത്രം പറഞ്ഞാൽ മതിയോ…” “ആഹ് തത്കാലം മതി…” “ഹമ്… ഒരു ഭാര്യക്ക് വേണ്ട കുറച്ചു കടമകൾ ഒക്കെ ഉണ്ട്.. നിനക്ക് അറിയോ ” അവൻ ഗൗരിയെ നോക്കി. ഗൗരി പെട്ടന്ന് അവന്റ അടുത്ത് നിന്നും തിരിഞ്ഞു..

ഇനി എന്തെങ്കിലും ഒക്കെ ചോദിച്ചാൽ കാര്യം വഷളാകും എന്നൊരു ഭയം അവളിൽ ഉടലെടുത്തു. അവൾ വേഗം തന്നെ കട്ടിലിന്റെ അങ്ങേ തലയ്ക്കൽ ആയി കയറി കിടന്നു. മഹി യും അവളുടെ അടുത്ത് കിടന്നു… അവളോട് ചേർന്ന് കൊണ്ട്. “ഒരു ഭാര്യ യുടെ കടമകൾ എന്തൊക്കെ ആണെന്ന് നിന്നോട് പറയട്ടെ ” അവളുടെ കാതോരം അവന്റ ശബ്ദം ഗൗരി കേട്ടു. ഒരു മറുപടി പോലും പറയാത്തത് ആണ് നല്ലതെന്ന് അവൾക്ക് തോന്നി. കണ്ണുകൾ അടച്ചു കൊണ്ട് അവൾ അങ്ങനെ കിടന്നു. അന്നത്തെ യാത്രയുടെ ക്ഷീണം കാരണം ഗൗരി വേഗം തന്നെ ഉറങ്ങി പോകുകയും ചെയ്തു.

രാത്രിയിൽ എന്തോ ദു സ്വപ്നം കണ്ടു കൊണ്ട് അവൾ ചാടി എഴുനേറ്റ്. മഹി അപ്പോൾ നല്ല ഉറക്കത്തിൽ ആയിരുന്നു. ചെരിഞ്ഞു കിടന്നു ഉറങ്ങുന്നവനെ നോക്കി അവനു അഭിമുഖം ആയി ഗൗരി കിടന്നു. അവന്റ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകളെ അവൾ മാടി ഒതുക്കി. ഉറങ്ങുമ്പോൾ എത്ര പാവം ആണ്… യാതൊരു ദേഷ്യവും ഇല്ല.. അല്ലാത്തപ്പോൾ… തന്നെ പിടിച്ചു തിന്നാൻ വരും.. അവൾ തന്റെ താലി യിലേക്ക് വിരലുകൾ കോർത്തു. ആറു മാസം… അത് കഴിഞ്ഞൽ ഇവിടെ നിന്നും ഇറങ്ങണം…

അതുവരെയെ ഒള്ളു മഹേശ്വർ സാറിന്റെ പട്ടമഹിഷി എന്നാ സ്ഥാനം.. അതിനു മുൻപ് എങ്ങനെ എങ്കിലും മഹി ഏട്ടന്റെ കുടി നിർത്തണം… ടീച്ചർ നു കൊടുത്ത വാക്ക് പാലിക്കണം…. അവൾ ചില കണക്കു കൂട്ടലുകൾ ഒക്കെ നടത്തി… മഹി ഒന്ന് നിവർന്നു കിടന്നതും ഗൗരി കണ്ണുകൾ അടച്ചു.. * കാലത്തെ മഹി എഴുന്നേറ്റു കുളി ഒക്കെ കഴിഞ്ഞു വന്നപ്പോൾ ഉണ്ട് നീലകണ്ണാടിക്ക് മുന്നിൽ നിന്നു കൊണ്ട് തല മുടിയുടെ കെട്ടു എറുത്തു മാറ്റുന്ന ഗൗരി യെ.. ഇളം പിങ്ക് നിറം ഉള്ള ഒരു കോട്ടൺ സാരീ ആണ് വേഷം.. ചെറിയ പ്ലീറ്റ് എടുത്തു എല്ലാം കൂടി തോളിൽ അടുക്കി വെച്ചിട്ടുണ്ട്.. ഫാനിന്റെ കാറ്റിൽ അവളുടെ അണിവയറിന്റെ ഇടതും വശം മുഴുവനായും കാണാം..

മഹി തന്നെ ശ്രെദ്ധിക്കുന്നത് ഒന്നും അവൾ അറിയുന്നില്ലായിരുന്നു. മുടി എല്ലാം കോതി ഇരു വശത്തു നിന്നും ചെറുതായി കുളി പിന്നൽ പിന്നി ഇട്ടിട്ട് അല്പം പൌഡർ എടുത്തു മുഖത്ത് പൂശി. ഒരു ചെറിയ വട്ട പൊട്ടും തൊട്ടു, സിന്ദൂരം എടുത്തു തൊടനായി ചെപ്പു തുറന്നതും അവളുടെ ഇടുപ്പിൽ മഹിയുടെ കൈ പതിഞ്ഞു. നിന്നിടത്തും നിന്നും പൊങ്ങി അവൾ തിരിഞ്ഞതും അവന്റ നെഞ്ചിൽ തട്ടി നിന്നു.. കുളി ഒക്കെ കഴിഞ്ഞു ഒരു ടവൽ മാത്രം ഉടുത്തു കൊണ്ട് തന്റെ അടുത്ത് നിൽക്കുന്നവനെ കണ്ടതും ഗൗരിക്ക് നെഞ്ചിടുപ്പ് ഏറി.. തോളിൽ അടുക്കി വെച്ചിരുന്ന സാരിയുടെ പ്ലീറ്റ് മാറി പോയതും അവൾ വേഗം ഇരു കൈകളും തന്റെ മാറിലേക്ക് പൊതിഞ്ഞു. എന്നിട്ട് സാരീ എടുത്തു തോളിലേക്ക് ഇട്ടു. “നീ എങ്ങോട്ടാ ഫാഷൻ ഷോയ്ക്ക് ”

അവന്റ ഗൗരവം നിറഞ്ഞ ശബ്ദം അവളുടെ കാതിലേക്ക് മുഴങ്ങി. അപ്പോളും അവന്റ കൈ യുടെ ചൂട് അവളുടെ ഇടുപ്പിൽ അമർന്നിരുന്നു. അവൾ ഒന്നും മിണ്ടാതെ നിന്നതും അവന്റ കൈ ക്ക് ബലം കൂടി. “ആഹ് .. മഹിയേട്ട….. എനിക്ക് വേദനിക്കുന്നു ” തന്റെ മുന്നിൽ നിന്നും പറയുന്നവളെ മഹി തുറിച്ചു നോക്കി.. “നിന്നോട് ചോദിച്ചതിന് ഉത്തരം പറയെടി പുല്ലേ… ആരെ കാണിക്കാനാ, നീ ഈ സാരീ ചുറ്റി ഇറങ്ങുന്നത് ” “ഞാൻ ആരെയും കാണിക്കാൻ ഒന്നും അല്ല…. എനിക്ക് സ്കൂളിൽ പോകാൻ വേണ്ടി ആണ് ” “അവിടെ എന്താ….നിന്റെ ചെറിയമ്മേടെ പതിനാറു ഉണ്ടോ .” “ഞാൻ ടീച്ചർ ആണ്…കുട്ടികളെ പഠിപ്പിക്കാൻ പോകുവാ .” അപ്പോൾ ആണ് അവൻ അറിയുന്നത് അവൾ ടീച്ചർ ആണെന്ന്..

. “എന്ത് പഠിപ്പിക്കാനാ… നിന്റെ ശരീര ശാസ്ത്രം ആണോ ” “ദേ… തോന്നിവാസം പറയരുത്.. ഞാൻ ഒന്നും പറയുന്നില്ല എന്ന് കരുതി നിങ്ങൾ എന്ത് പറയാൻ ഉള്ള അവകാശം ആണെന്ന് ഓർക്കരുതേ .”അവൾ അവന്റെ നേരെ വിരൽ ഉയർത്തി യതും അവൻ അതിൽ കയറി പിടിച്ചു. “നിനക്ക് തോന്നിവാസം കാണിക്കം…. ഞാൻ പറഞ്ഞാൽ ആണ് കുഴപ്പം അല്ലേടി ” “ഞാൻ എന്ത് കാണിച്ചു എന്നാണ് നിങ്ങൾ പറയുന്നത് ” അവൻ അവളെ കണ്ണാടിയുടെ മുന്നിൽ കൊണ്ട് വന്നു തിരിച്ചു നിറുത്തി. “ഇതെന്നതാടി ” ഇടതു വശത്തെ അവളുടെ നഗ്നമായ വയറിലേക്ക് അവൻ വിരൽ ചൂണ്ടി..

“ഇതു ഞാൻ പിൻ ചെയ്യുമ്പോൾ ശരി ആകും.. എന്റെ കൈയിൽ ഇപ്പോൾ സേഫ്റ്റി പിൻ ഇല്ലായിരുന്നു… താഴെ ചെന്നു ലീലേടത്തി യോടെ ചോദിച്ചോളാം….” അവനെ നോക്കി ഗൗരി ദേഷ്യത്തിൽ പറഞ്ഞു. “അടങ്ങി ഒതുങ്ങി ജീവിച്ചോണം.. അല്ലാതെ നിന്റെ കോപ്പിലെ ഷോ ഒന്നും ഇവിടെ വേണ്ട… കേട്ടല്ലോ ” മഹി അവളെ നോക്കി കടുപ്പിച്ചു പറഞ്ഞു. “ഞാൻ ഇത്രയും നാളും അടങ്ങി ഒതുങ്ങി തന്നെ ആണ് ജീവിച്ചത്.. പിന്നെ എന്റെ ഷോ… അത് എന്റെ ഭർത്താവിന്റെ അടുത്ത് ആണ് കാണിച്ചത്.. അല്ലാതെ നാട്ടുകാരുടെ മുന്നിൽ അല്ല..നിങ്ങൾക്ക് കാണാൻ ഉള്ള അവകാശം ഉണ്ടന്ന് തന്നെ അങ്ങ് കൂട്ടിക്കോ…. അല്ല പിന്നേ ..” അവളും വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു..

മഹി പെട്ടന്ന് അവളെ തന്റെ കൈകളിലേക്ക് വാരി എടുത്തു. ഗൗരി അവന്റെ കൈയിൽ കിടന്ന് കുതറി. “മഹിയേട്ടാ… പ്ലീസ്… എന്താണ് ഈ കാണിക്കുന്നത്…” അപ്പോളേക്കും അവൻ അവളെ ബെഡിലേക്ക് എടുത്തു ഇട്ടിരുന്നു. “ശരി… നീ നിന്റെ ഭർത്താവിനെ ശരിക്കും ഒന്ന് കാണിച്ചേ… ഞാൻ ഇതുവരെ ആയിട്ടും ഒന്നും കണ്ടിട്ടില്ലാലോ…” തന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു പറയുന്നവനെ നോക്കി ഗൗരി മിഴികൾ ഇറുക്കെ അടച്ചു..….. തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.