Saturday, January 18, 2025
Novel

കൗസ്തുഭം : ഭാഗം 28

എഴുത്തുകാരി: അഞ്ജു ശബരി

നവിയുടെ ജീപ്പ് ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്ക് വന്നു… നവി ഇറങ്ങി അവരുടെ അടുത്തേക്ക് വന്നു അപ്പോൾ നവിയുടെ കയ്യിലൊരു കവർ ഉണ്ടായിരുന്നു… അതുകണ്ട് സംശയത്തോടെ ശ്രീനി നവനീതിനെ നോക്കി “നവി എന്തായിത് ഡിഎൻഎ റിസൾട്ട് ആണോ..” “മ്മ് അതെ…” “ഇതു വാങ്ങാനാണോ നീ രാവിലെ പോയത്…” “അതെ രാവിലെ കാർത്തി വിളിച്ചിരുന്നു അങ്ങോട്ട് ചെല്ലാനായി..” “എന്നിട്ട് നീ റിസൾട്ട്‌ നോക്കിയോ..” ആകാംഷ അടക്കാനാവാതെ ശ്രീനി ചോദിച്ചു.. “ഇല്ല… ” “അതെന്താ നവി ഇത് കയ്യിൽ വെച്ച് തന്നെ നോക്കാത്തത്… ” നൗഫൽ ചോദിച്ചു “ആദ്യം നമുക്ക് കാണേണ്ട ആളെ കാണാം അത് കഴിഞ്ഞിട്ട് റിസൾട്ട് നോക്കാം അതുപോരെ … ” നവി പറഞ്ഞു.. “എന്നാലും നമ്മുടെ ചോദ്യത്തിനുള്ള ഉത്തരം കൈയിൽ വച്ചിട്ട് നോക്കാതിരുന്നാൽ എങ്ങനെ സമാധാനം ഉണ്ടാകും… ” ശ്രീനി പറഞ്ഞു..

“ഈ റിസൾട്ടിൽ നിന്നും അനുരാധ ആരാണെന്ന് നമുക്ക് അറിയാൻ പറ്റും പക്ഷേ അന്നവിടെ എന്താണ് ശരിക്കും സംഭവിച്ചത് എന്ന് അറിയണമെങ്കിൽ ഈ റിസൾട്ട് മാത്രം അതിനു നമ്മൾ ഇപ്പോൾ കാണാൻ പോകുന്ന വ്യക്തിയിൽ നിന്ന് തന്നെ വിവരങ്ങൾ അറിയണം..” “രണ്ട് ദിവസം നമ്മൾ കാത്തിരുന്നില്ലെ ശ്രീനി ഇനി കുറച്ചു സമയം കൂടിയല്ലേ ഉള്ളൂ നമുക്ക് ആദ്യം അവരെ കാണാം സമയം കളയണ്ട” അവർ നാല് പേരും കൂടി ഹോസ്പിറ്റലിന്റെ അകത്തേക്ക് ചെന്നൂ.. നിങ്ങളിവിടെ നിൽക്ക് ഞാൻ ആരോടെങ്കിലും ഒന്ന് ചോദിക്കട്ടെ… അത് പറഞ്ഞിട്ട് നൗഫൽ അകത്തേക്ക് ചെന്നു.. അവിടെനിന്ന ഒരു നഴ്സിനോട് എന്തോ സംസാരിച്ചു.. അവർ അകത്തേക്ക് പോയി കുറച്ചു കഴിഞ്ഞ് കുറച്ച് പ്രായമുള്ള മറ്റൊരു സ്ത്രീ പുറത്തേക്കിറങ്ങി വന്നു… “അവരെ കണ്ടതും എല്ലാം എല്ലാവരും കൂടി ആ നഴ്സിനെ അടുത്തേക്ക് ചെന്നു.. ”

“ദേവകി സിസ്റ്റർ അല്ലേ..” നൗഫൽ ചോദിച്ചു.. “അതെ… എനിക്ക് മനസ്സിലായില്ല നിങ്ങൾ ആരാ എന്താ വേണ്ടത്.. ആ സിസ്റ്റർ ചോദിച്ചു..” “സിസ്റ്റർ എന്റെ പേര് നവനീത്.. ഇവരൊക്കെ എന്റെ ഫ്രണ്ട്സ് ആണ് ഇത് അക്ഷയ് സിസ്റ്ററുടെ കൂട്ടുകാരിയായ സുമിത്രയുടെ മകനാണ്..” “സുമിത്രയുടെ മകനോ … അല്ല നിങ്ങൾ എല്ലാരും കൂടി എന്താ എന്നെ കാണാൻ ഇങ്ങോട്ട് വന്നത് എന്തെങ്കിലും ആവശ്യമുണ്ടോ.. ” “ഞങ്ങൾക്ക് സിസ്റ്ററിന്റെ ഒരു സഹായം ആവശ്യമുണ്ട്… ” നവി പറഞ്ഞു “പറയൂ എന്ത് സഹായമാണ് വേണ്ടത് എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതാണെങ്കിൽ ഞാൻ ചെയ്തു തരാം..” “സിസ്റ്റർ നമുക്ക് കുറച്ചങ്ങോട്ട് നീങ്ങി നിന്ന് സംസാരിക്കാം… ” “അതിനെന്താ… വരൂ.. ” ഹോസ്പിറ്റലിന് പുറത്തുള്ള ഗാർഡനിലേക്ക് നിന്നു..

നവി തന്നെ സംസാരത്തിനു തുടക്കമിട്ടു.. “സുമിത്രാമ്മ പറഞ്ഞുകേട്ടിട്ടുണ്ട് അമ്മയുടെ പ്രസവസമയത്ത് അമ്മയോടൊപ്പം സിസ്റ്റർ ഉണ്ടായിരുന്നു എന്ന്… ” അവർ പറഞ്ഞു വരുന്നത് എന്താണ് എന്ന് മനസ്സിലായപ്പോൾ ദേവകി സിസ്റ്റർ സംശയത്തോടെ അവരെ നോക്കി.. “അതെ ഞാൻ ഉണ്ടായിരുന്നു… ” “അന്ന് അവിടെ ലേബർ റൂമിൽ ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്… പലരിൽ നിന്നും പലതും ഞങ്ങൾ അറിഞ്ഞു പക്ഷെ പൂർണമായും ഞങ്ങൾക്കതറിയാൻ കഴിഞ്ഞിട്ടില്ല…” ” അന്ന് ആ പ്രസവം എടുത്ത ഡോക്ടർ സരസ്വതി ഇന്ന് ജീവിച്ചിരിപ്പില്ല… പിന്നെ അവിടെ ഉണ്ടായിരുന്നതിൽ ഞങ്ങൾക്ക് അറിയാവുന്നത് രണ്ട് വ്യക്തികളാണ് ഒന്ന് ദേവകി സിസ്റ്ററും മറ്റൊന്ന് അലീന സിസ്റ്ററും…”

“അലീന സിസ്റ്റർ എവിടെയാണെന്ന് പോലും ഞങ്ങൾക്ക് അറിയില്ല… പക്ഷെ ദേവകി സിസ്റ്റർ എവിടെയുണ്ടെന്ന് അറിഞ്ഞിട്ടാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്….” “സിസ്റ്റർക്ക് അറിയാവുന്ന കാര്യങ്ങൾ ദയവുചെയ്ത് സിസ്റ്റർ ഞങ്ങളോട് തുറന്നുപറയണം..” ” നിങ്ങൾ എന്താ എന്നെ ഭീഷണിപ്പെടുത്തുവാണോ..” “ഒരിക്കലുമല്ല സിസ്റ്റർ… ഇത് ഭീഷണിയല്ല… ഞങ്ങൾക്ക് കിട്ടിയ അവസാനത്തെ വഴി ആണ് സിസ്റ്റർ… സിസ്റ്റർ ഇപ്പൊ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞില്ല എന്നുണ്ടെങ്കിൽ… കാര്യങ്ങൾ നമ്മുടെ എല്ലാവരുടെയും കൈവിട്ടു പോകും..” അവർ പറഞ്ഞത് മനസ്സിലാവാതെ സിസ്റ്റർ നിന്നു… നവി അതുവരെയുണ്ടായ കാര്യങ്ങളെല്ലാം സിസ്റ്ററോട് പറഞ്ഞു… അതൊക്കെ കേട്ട് വിശ്വാസം വരാതെ അവർ നിന്നു.. “അതാണ് സിസ്റ്റർ ഞങ്ങൾ പറഞ്ഞത്… കാര്യങ്ങളൊക്കെ കൈവിട്ടു പോകും…

ഇത് കോടതിയിൽ എത്തിയാൽ എല്ലാവരും എല്ലാം അറിയും അത് സിസ്റ്ററുടെ ജോലിയെയും ബാധിക്കും… ” “നമുക്ക് രണ്ടുകൂട്ടർക്കും പ്രശ്നമാവാതെ ഈ പ്രശ്നത്തിന് തീരുമാനം വേണം… അതിന് സിസ്റ്റർ ഞങ്ങളെ സഹായിക്കണം… ” കാര്യങ്ങളൊക്കെ മനസ്സിലായപ്പോൾ സിസ്റ്റർ എല്ലാം തുറന്ന് പറയാൻ തയ്യാറായി.. “പന്ത്രണ്ടു വർഷമായിട്ടുള്ള സൗഹൃദമാണ് ഞാനും സുമിത്രയും തമ്മിൽ… അവളുടെ വിവാഹം കഴിഞ്ഞ് ശിവേട്ടനോടൊപ്പം അവൾ പോയതിനു ശേഷം പിന്നെ ഞാൻ അവളെ കാണുന്നത് ആശുപത്രിയിൽ വച്ചിട്ടാണ്….” “സുമിത്രയ്ക്ക് നല്ല ഭയമായിരുന്നു… അതുകൊണ്ടുതന്നെ ഞാൻ എപ്പോഴും അവളുടെ കൂടെ തന്നെ നിൽക്കുമായിരുന്നു…” “അങ്ങനെ സുമിത്രയെ പ്രസവത്തിനായി ലേബർ റൂമിലേക്ക് കൊണ്ടുപോയി.. അതെ ദിവസം ശിവേട്ടന്റെ ഒരു കൂട്ടുകാരനന്റെ ഭാര്യയെയും പ്രസവത്തിനായി അവിടെ അഡ്മിറ്റ് ചെയ്തിരുന്നു “…

എനിക്ക് അവരുടെ പേര് ഓർമ്മയില്ല..സീനയെന്നോ ബീനയെന്നോ മറ്റൊ ആണ് … “ആ സ്ത്രീയാണ് ആദ്യം പ്രസവിച്ചത്… ആ കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾകൊടി ചുറ്റി അത് കുറച്ചു കോംപ്ലിക്കേറ്റഡ് ആയിരുന്നു അതുകൊണ്ട് തന്നെ അതിനെ വേഗം ഓപ്പറേഷൻ ചെയ്ത് ആ കുഞ്ഞിനെ പുറത്തെടുത്തു പക്ഷേ പുറത്തെടുത്തപ്പോഴേക്കും ആ കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു..” “അപ്പോഴേക്കും സുമിത്രക്ക് പ്രസവവേദന വന്നു അവളെ വേഗം ലേബർ റൂമിലേക്ക് കയറി… ഏതാണ്ട് ഒരു 10 മിനിറ്റിനുള്ളിൽ തന്നെ സുമിത്രയുടെ പ്രസവം കഴിഞ്ഞു… എന്റെ കൈയിലേക്കാ ഞാൻ ആ കുഞ്ഞിനെ ഏറ്റു വാങ്ങിയത്… “കുഞ്ഞിനെ ഐസിയുവിൽ ഉള്ള ലൈറ്റിൽ കിടത്തിയിട്ട് ഞാൻ ഡോക്ടറെ കാണാൻ ചെന്നപ്പോഴാണ് ഡോക്ടറുടെ മുറിയിൽ നിന്നും കുറച്ചു പേർ സംസാരിക്കുന്നതു കേട്ടത്..”

“സുമിത്രയുടെ പേര് പറഞ്ഞതുകൊണ്ട് ഞാൻ പുറത്തു തന്നെ നിന്നു അവർ പറയുന്നത് എന്താണെന്ന് അറിയാനായി…” “അത് സീനയുടെ ആങ്ങളയായിരുന്നു… അയാൾ ഡോക്ടറോട് യാചിക്കുന്നത് കേട്ടു…” “അപ്പോഴാണ് എനിക്ക് മനസ്സിലായത് അയാൾ ആവശ്യപ്പെടുന്നത് എന്റെ സുമിത്രയുടെ കുഞ്ഞിനെയാണ്…” “അത് കേട്ടുകൊണ്ട് അവിടെ നിൽക്കാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ട് ഞാൻ വേഗം ഐ സി യു വിലേക്ക് പോന്നു…” അപ്പോഴാണ് ഡോക്ടറും അലീന സിസ്റ്ററും അവിടേക്ക് കയറി വന്നത്… അവർ കാണാതെ ഞാൻ കതവിന്റെ പിറകിലേക്ക് മറഞ്ഞുനിന്നു ഡോക്ടറും അലീന സിസ്റ്ററും കൂടി ചേർന്ന് കുഞ്ഞുങ്ങളെ പരസ്പരം മാറ്റി കിടത്തി… എനിക്ക് എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥയിൽ ആയി പോയി ഞാൻ കാരണം ഞാൻ തിരിച്ചു മാറ്റി കിടത്തിയാലും അവർക്ക് മനസ്സിലാകും കാരണം ഒരു കുട്ടി മരിച്ചതാണ് അതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു…

ആ ഒരവസ്ഥയിൽ നിസ്സഹായയായി ഞാൻ നിന്നു… പെട്ടെന്നാണ് സുമിത്രയുടെ നില മോശമായത്… അവൾക്ക് അമിത രക്തസ്രാവം ഉണ്ടായി അവളെ വേഗം ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറി… ഉടനടി നടത്തിയൊരു ഓപ്പറേഷനിൽ അവളുടെ ഗർഭപാത്രം എടുത്തു മാറ്റി… അവൾക്കിനിയൊരു അമ്മയാകാൻ കഴിയില്ല എന്നുള്ള കാര്യം ഡോക്ടറെ തളർത്തിയതാവും… ഡോക്ടർ അലീനയോട് ചെയ്ത തെറ്റ് ഏറ്റു പറഞ്ഞു കുഞ്ഞിനെ തിരികെ ഏല്പിക്കാം എന്ന് പറഞ്ഞത് ഞാൻ കേട്ടു… പക്ഷേ അലീന സമ്മതിച്ചില്ല… കാരണം ഇത് പുറത്തറിഞ്ഞാൽ അവരുടെ ജോലിയെ അത് ബാധിക്കും എന്ന് അലീന പറഞ്ഞു.. അങ്ങനെ ഒന്നിനും കഴിയാത്തൊരു സിറ്റുവേഷനിൽ ആയ സമയത്താണ് ഹോസ്പിറ്റലിന്റെ വരാന്തയിൽ പൂർണ്ണ ഗർഭിണിയായ ഒരു നാടോടി സ്ത്രീ തളർന്നു വീണു എന്ന് അറിഞ്ഞത്…

എല്ലാവരും കൂടി ചേർന്ന് അവരെ വേഗം ലേബർ റൂമിലെത്തിച്ചു… പ്രസവിക്കാനുള്ള ആരോഗ്യം അവർക്കില്ലായിരുന്നു… എങ്കിലും കുറച്ചു കഷ്ടപ്പെട്ട് ആണെങ്കിലും അവർ പ്രസവിച്ചു.. പക്ഷേ അതോടൊപ്പം അവർ മരണപെട്ടു… പിന്നെ ഞാൻ കാണുന്നത് ആ നാടോടി സ്ത്രീയുടെ കുഞ്ഞിനെ എടുത്തു മരിച്ച കുഞ്ഞിന് പകരം കിടത്തുന്നതാണ്… എന്നിട്ട് അലീന ആ കുഞ്ഞുങ്ങളുടെ കയ്യിൽ അമ്മമാരുടെ പേര് വെച്ച ഒരു ടാഗ് കെട്ടി… അലീന പോയപ്പോൾ ഞാനവരുടെ അടുത്ത് വന്നു നോക്കി… സുമിത്രയുടെ കുഞ്ഞിന്റെ കയ്യിൽ സീനയുടെ പേര് ആയിരുന്നു ടാഗ് കെട്ടിയത്… നാടോടി സ്ത്രീയുടെ കുഞ്ഞിന്റെ കയ്യിൽ സുമിത്രയുടെയും.. മറ്റാരെങ്കിലും വരുന്നതിനു മുൻപ് തന്നെ ഞാൻ വേഗം ടാഗ് പൊട്ടിച്ചു മാറ്റി കെട്ടി… സുമിയെ ഓപ്പറേഷൻ കഴിഞ്ഞ് ഐസിയുവിൽ കൊണ്ടുവന്നപ്പോഴേക്കും ഞാൻ മോളെ കൊണ്ടുപോയി അവളുടെ അടുത്ത് കിടത്തി…

കുഞ്ഞുങ്ങളെ ഞാൻ മാറ്റിയത് ആരും അറിയാതിരിക്കാൻ ഞാൻ മുഴുവൻ സമയവും സുമിത്രയോടൊപ്പം നിന്നു… അവളെ റൂമിലേക്ക് മാറ്റുന്നത് വരെ… സത്യം പറഞ്ഞാൽ അവൾ ഡിസ്ചാർജ് ആവുന്ന വരെ എനിക്ക് ടെൻഷൻ ആയിരുന്നു ഇതൊക്കെ ആരെങ്കിലും അറിയുമോ എന്ന്… “അപ്പൊ അനുരാധ.. ” ആകാംഷ അടക്കാനാവാതെ ശ്രീനി ചോദിച്ചു.. “അനുരാധ സുമിത്രയുടെ മകളാണ്… സീനയുടെ കൂടെയുള്ളത് നാടോടിയുടെ കുഞ്ഞും.. ” സിസ്റ്ററുടെ വാക്കുകൾ കേട്ട് വിശ്വാസം വരാതെ അക്ഷയ് നിന്നു.. “സിസ്റ്റർ…” നവി വിളിച്ചു.. “പ്രസവിച്ച സമയത്ത് രണ്ടു കുഞ്ഞുങ്ങളും ഒരേപോലെ അല്ലെ പിന്നെ സിസ്റ്റർക്ക് എങ്ങനെ കുട്ടികളെ മനസ്സിലായി… ” അത് കേട്ട് അവരൊന്നു ചിരിച്ചു.. “പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ എന്റെ കയ്യിൽ ആണ് ഡോക്ടർ തന്നത്..”

“ഞാൻ ആണ് അവളെ ക്ലീൻ ചെയ്തത്… അപ്പോഴേ അവളുടെ വലതു ചെവിയുടെ പുറകിൽ ഉള്ള ഒരു കറുത്ത മറുക് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു… അലീന കുഞ്ഞുങ്ങളുടെ കയ്യിൽ ടാഗ് കെട്ടി പോയ ഉടനെ ഞാൻ വന്നു പരിശോധിച്ചത് ആ മറുക് ആണ്.. അതുകൊണ്ടാണ് എനിക്ക് ഇത്രയും ഉറപ്പ് സുമിത്രയുടെ കൂടെയുള്ളത് സുമിത്രയുടെ മകൾ തന്നെയാണ്.. ” “ഇങ്ങനെ ഒരു സംഭവം ഉണ്ടായപ്പോൾ സിസ്റ്റർ എന്തുകൊണ്ട് ഇത് പോലീസിൽ അറിയിക്കാൻ ശ്രമിച്ചില്ല.. ” “ഞാനും അതിനെക്കുറിച്ചൊക്കെ ആലോചിച്ചതാണ്… കാരണം സുമിത്ര എനിക്ക് അത്രയും പ്രിയപ്പെട്ടവളാണ് എനിക്ക് ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുള്ളതാണ്… അവൾക്ക് ഇങ്ങനെ ഒരു പ്രശ്നം വന്നപ്പോൾ ഞാൻ അടുത്ത് ഉണ്ടായത് കൊണ്ട് എനിക്ക് അവളെ സഹായിക്കാൻ പറ്റി അല്ലായിരുന്നെങ്കിൽ… ”

“ഇതൊക്കെ ഹോസ്പിറ്റൽ സൂപ്രണ്ട്നെ അറിയിക്കണം എന്ന് തന്നെയാണ് ഞാൻ കരുതിയത്,.. പക്ഷേ ഞാൻ ഇവിടെ ജോലിക്ക് കേറിയിട്ട് കുറച്ചു നാളെ ആയുള്ളൂ…” ” സരസ്വതി ഡോക്ടർ ഒരുപാട് പിടിപാടുള്ള വ്യക്തിയാണ് ഞാൻ അവർക്കെതിരെ എന്തെങ്കിലും ചെയ്താൽ അവർ എന്റെ ജോലി നഷ്ടപ്പെടുത്തും.. എന്നെ മാത്രം പ്രതീക്ഷിച്ച് കഴിയുന്ന ഒരു കുടുംബമുണ്ട് എനിക്ക്… അതൊക്കെ ആലോചിച്ചപ്പോൾ ഞാൻ അത് വേണ്ടെന്ന് വെച്ചതാണ്… ” “ഈ കാര്യം സുമിത്രയോടു എനിക്ക് പറയണം എന്നുണ്ടായിരുന്നു പക്ഷെ പിന്നെ വിചാരിച്ചു ഇത് എന്നിൽ തന്നെ ഇരിക്കുന്ന ഒരു രഹസ്യം ആയിക്കോട്ടെ പക്ഷേ അതിന്റെ പേരിൽ ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടാവുന്നത് ഞാനറിഞ്ഞിരുന്നില്ല എങ്കിൽ ഞാൻ നേരത്തെ പറഞ്ഞേനെ…. ”

“സാരമില്ല സിസ്റ്റർ പ്രശ്നം വഷളാക്കുന്ന സമയത്ത് അത് തുറന്നുപറയാൻ കാണിച്ച മനസ്സുണ്ടല്ലോ അത് തന്നെ വലിയ കാര്യം… ” “സിസ്റ്റർ ചെയ്തത് ഒരു വല്യ കാര്യമാണ് അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. ‘” അക്ഷയ് പറഞ്ഞു.. “അതിന്റെ ആവശ്യമില്ല.. കാരണം അതെന്റെ കടമയാണ്.. ” അവർ സിസ്റ്ററോട് യാത്ര പറഞ്ഞ് ഇറങ്ങി.. ” ഇനിയീ റിപ്പോർട്ട്‌ തുറക്കേണ്ട ആവശ്യമുണ്ടോ?? ” നവി ചോദിച്ചു… “എന്തായാലും തുറന്ന് നോക്കാം.. ” നൗഫൽ പറഞ്ഞു.. അത് കേട്ടപ്പോൾ നവി ആ റിപ്പോർട്ട്‌ അക്ഷയയുടെ കയ്യിൽ കൊടുത്തു.. “ഇതാ നീ തുറന്ന് നോക്ക്.. ” അക്ഷയ് അത് വാങ്ങിച്ചു നോക്കി… “എന്തായി അക്ഷയ്.. ” നവി ചോദിച്ചു.. “പോസിറ്റീവ്.. ” “ഇപ്പൊ നിന്റെ സംശയങ്ങൾ മാറിയല്ലോ.. അല്ലെ.. ” നവിയുടെ ചോദ്യത്തിന് അക്ഷയ്‌ക്ക് മറുപടി ഇല്ലായിരുന്നു.. 🍈🍈🍈🍈🍈🍈🍈🍈🍈🍈🍈🍈🍈🍈🍈

പറഞ്ഞതും കേട്ടതും ഒന്നും വിശ്വസിക്കാനാകാതെ സുമിത്രാമ്മയും അനുരാധയും ഇരുന്നു അനു ഒന്നും മിണ്ടാതെ എഴുനേറ്റു അകത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ അക്ഷയ് അനുവിനെ വിളിച്ചു.. അവൾ പെട്ടെന്ന് പിടിച്ചു നിർത്തിയപോലെ അവിടെ നിന്നു.. “മോളെ… ഏട്ടനോട് ക്ഷമിക്കണം… തെറ്റ് പറ്റിപ്പോയി.. ” അനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയതല്ലാതെ അവളൊരു വാക്കുപോലും പറഞ്ഞില്ല… സുമിത്രാമ്മ വന്നു അനുവിനെ കെട്ടിപിടിച്ചു… “ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീയെന്റെ പൊന്നുമോൾ തന്നെയാണെന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു… ഇപ്പോഴാ അമ്മക്ക് സമാധാനമായത്… ” ആരോടും ഒന്നും പറയാതെ അനു അകത്തേക്ക് പോയി… സുമിത്രാമ്മ പുറകെ പോകാൻ നിന്നപ്പോൾ നവി അവരെ പുറകിൽ നിന്ന് വിളിച്ചു… “അമ്മെ… കുറച്ചു നേരം അവൾ തനിച്ചിരിക്കട്ടെ…

അത്രക്ക് വിഷമം ഈ രണ്ടുമൂന്നു ദിവസങ്ങൾ കൊണ്ട് അവളനുഭവിച്ചു കഴിഞ്ഞു… ” കുറച്ചു കഴിഞ്ഞു നവി പോകാനായി ഇറങ്ങിയപ്പോൾ അനു അവന്റെ അടുത്തേക്ക് ഇറങ്ങി വന്നു… “നവി… ” “എന്താ അനു.. ” “താങ്ക്സ്… ” “എന്തിന്?? ” “എനിക്കെന്റെ ജീവിതം തിരിച്ചു തന്നതിന് എന്റെ കുടുംബം തിരിച്ചു തന്നതിന്… ഇതിനൊക്കെ എങ്ങനെ നന്ദി പറഞ്ഞാൽ തീരുമെന്ന് എനിക്കറിയില്ല…” അനു പറയുന്നത് കേട്ട് നവിയൊന്ന് ചിരിച്ചു.. “ഇതിനൊക്കെ നന്ദി പറയാൻ നിന്നാൽ പിന്നെ അതിനെ സമയമുണ്ടാവു… ഇപ്പൊ തന്റെ മൈൻഡ് ഫ്രീയായില്ലേ… ” “മ്മ്.. ” “എങ്കിൽ നാളെ രാവിലെ എന്നോടൊപ്പം താനുമുണ്ടാവണം.. ” “എവിടേക്ക്.. ” “ഓഹ്… വന്നുവന്ന് ഇപ്പൊ ഇയാൾക്കൊരു ബോധവുമില്ല അല്ലെ.. ” നവി ചോദിച്ചു.. നവി പറയുന്നതെന്തെന്നു മനസ്സിലാവാതെ അനു നിന്നു.. “എന്റെ അനു…

നാളെയല്ലേ കേസിന്റെ വിധി… അതോടൊപ്പം ജീവന്റെ കല്യാണം.. ” “ഓഹ്.. സത്യം പറഞ്ഞാൽ അതൊക്കെ ഞാൻ മറന്നു നവി… ആകെയൊരു മരവിപ്പായിരുന്നു മനസ്സ് നിറയെ.. ” “സാരമില്ല അതൊക്കെ ഒരു സ്വപ്നം പോലെ മറന്നു കളഞ്ഞേക്കണം.. ” “അപ്പൊ നാളെ രാവിലെ കല്യാണമണ്ഡപത്തിൽ താൻ ഉണ്ടാവണം അനു … ” “ഉണ്ടാവും നവി.. ” 🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊 അടുത്ത ദിവസം… പൂക്കൾ കൊണ്ട് ഭംഗിയായി അലങ്കരിച്ച ഓഡിറ്റോറിയം.. അതിഥികളായി ഏകദേശം അയ്യായിരത്തിനു മേലെ ആളുകൾ ഉണ്ടായിരുന്നു.. ആ ഓഡിറ്റോറിയത്തിൽ ആകമാനം പൈസയുടെ ആർഭാടം വിളിച്ചോതുന്നുണ്ടായിരുന്നു… പെണ്ണിന്റെ കൂട്ടര് ജീവനെ സ്വീകരിച്ച് സ്റ്റേജിലേക്ക് കൊണ്ടിരുത്തി..

കുറച്ചു കഴിഞ്ഞപ്പോൾ ആൾക്കൂട്ടത്തിനിടയിലൂടെ താലവുമായി സർവ്വാഭരണവിഭൂഷിതയായി വൈഷ്ണവി അച്ഛനോടൊപ്പം സ്റ്റേജിലേക്ക് വന്നു… ആ വേഷത്തിൽ വൈഷ്ണവി ഒരു ദേവതയെ പോലെ മനോഹരി ആയിരുന്നു.. ജീവൻ അവളെ കണ്ണിമവെട്ടാതെ നോക്കിയിരുന്നു… പെട്ടെന്നാണ് ജീവന്റെ കണ്ണ് മറ്റൊരാളിൽ ഉടക്കിയത്… ആമിയും അവളുടെ മടിയിൽ നച്ചുമോളും… ജീവന് ശരീരം തളരുന്നപോലെ തോന്നി.. ഒരാശ്രയത്തിനെന്നോളം അവൻ ചുറ്റിനും നോക്കി..

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12

കൗസ്തുഭം : ഭാഗം 13

കൗസ്തുഭം : ഭാഗം 14

കൗസ്തുഭം : ഭാഗം 15

കൗസ്തുഭം : ഭാഗം 16

കൗസ്തുഭം : ഭാഗം 17

കൗസ്തുഭം : ഭാഗം 18

കൗസ്തുഭം : ഭാഗം 19

കൗസ്തുഭം : ഭാഗം 20

കൗസ്തുഭം : ഭാഗം 21

കൗസ്തുഭം : ഭാഗം 22

കൗസ്തുഭം : ഭാഗം 23

കൗസ്തുഭം : ഭാഗം 24

കൗസ്തുഭം : ഭാഗം 25

കൗസ്തുഭം : ഭാഗം 26

കൗസ്തുഭം : ഭാഗം 27