Saturday, January 18, 2025
Novel

കൗസ്തുഭം : ഭാഗം 26

എഴുത്തുകാരി: അഞ്ജു ശബരി

പുറകിൽ നിന്ന് ആരോ വിളിക്കുന്നത് കേട്ട് സുമിത്രയും അനുരാധയും തിരിഞ്ഞുനോക്കി ഏകദേശം ഒരു അൻപതു വയസ്സിന് മേലെ പ്രായമുള്ള ഒരു സ്ത്രീ ആയിരുന്നു അത് അവരെ കണ്ടിട്ട് മനസ്സിലാവാതെ സുമിത്ര നിന്നു… “ദേവു നീ…” വിളിച്ച ആളെ മനസ്സിലായപ്പോൾ സുമിത്ര ഓടിച്ചെന്നു അവരെ കെട്ടിപിടിച്ചു.. “എവിടെയായിരുന്നു നീ ഇത്രയും നാളും… ഞാൻ ഒരിക്കൽ ഹോസ്പിറ്റലിൽ ചെന്നപ്പോൾ അന്വേഷിച്ചിരുന്നു അപ്പോൾ അവര് പറഞ്ഞത് നീ ലോങ്ങ്‌ ലീവിൽ ആണെന്നാണ്…” “അതെ സുമി.. ഞാൻ ലീവ് എടുത്ത് ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയി… ഇപ്പോൾ ഒക്കെ നിർത്തി തിരികെ നാട്ടിലേക്ക് വന്നു വർഷം വർഷം കുറെ ആയില്ലേ അവിടെ കിടന്ന് കഷ്ടപ്പെടുന്നത്… ” ദേവകി പറഞ്ഞു.. “നീ എന്താ ഇവിടെ… ” സുമിത്ര ചോദിച്ചു.. “അതോ അത് ഇവിടെ ഒരാളെ കാണാൻ വന്നതാണ്..” “ഞാൻ കരുതി നീ ഇപ്പോൾ ഇവിടെയാണ് ജോലി ചെയ്യുന്നത് എന്ന്..”

“ഞാൻ ലീവ് ക്യാൻസൽ ചെയ്തു വീണ്ടും ഗവണ്മെന്റ് ഹോസ്പിറ്റലിൽ ജോലിക്ക് കയറി… ഇപ്പോൾ നഴ്സിങ് സൂപ്രണ്ട് ആണ്..” “നിനക്ക് ഒരു മാറ്റവുമില്ല സുമിത്രേ മുടി കുറച്ചു നരച്ചു എന്നല്ലാതെ പഴയതുപോലെ തന്നെയാണ് ഇപ്പോഴും ഇരിക്കുന്നത്..അതാണല്ലോ എനിക്ക് പെട്ടെന്ന് മനസ്സിലായത്.. ” “പക്ഷെ ദേവു നീ ആകെ മാറിപ്പോയി കേട്ടോ ആകെ തടിച്ചു.. അതാ എനിക്ക് പെട്ടെന്ന് മനസ്സിലാവാത്തത്.. ” “സുമി…ഇത് നിന്റെ മോളല്ലേ… ” “അതെ അനു… അനുരാധ ” “ഇരുപത്തിയഞ്ചു വർഷം എന്ന് പറയുന്നത് എത്ര പെട്ടെന്നാ കടന്നു പോയത്… ഇപ്പോഴും എന്റെ മനസ്സിൽ ആ വെള്ളത്തുണിയിൽ പൊതിഞ്ഞ ചോരകുഞ്ഞിനെ മുഖമാണ്… ” അവരുടെ സംസാരം കേട്ടു കൊണ്ടാണ് നൗഫൽ അങ്ങോട്ട് വന്നത്… കുറച്ചുനേരം കൂടി അവർ തമ്മിൽ വിശേഷങ്ങൾ പറഞ്ഞിട്ട് യാത്രയായി…

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 രാവിലെ ഓഫീസിൽ പോകാനായി തയ്യാറായി ഇറങ്ങിയതായിരുന്നു ബെന്നി… “അളിയോ… ഇറങ്ങാറായോ.. ” പുറകിൽ നിന്ന് ആരോ സംസാരിക്കുന്നത് കേട്ട് ബെന്നി തിരിഞ്ഞു നോക്കി… മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ബെന്നിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.. അനി… നീയെപ്പോ എത്തി… വരുന്ന കാര്യം ഒന്ന് വിളിച്ചു പറഞ്ഞിരുന്നെങ്കിൽ എയർപോർട്ടിലേക്ക് ഞാൻ വരുമായിരുന്നല്ലോ.. “അതൊന്നും സാരമില്ല അളിയാ… എവിടെ മോള്… ” “അവൾ അകത്തുണ്ട്… നീ ഇരിക്ക്… ” “എന്തിനാടാ അനി നീയിങ്ങനെ അന്യനാട്ടിൽ കിടന്നു കഷ്ടപ്പെടുന്നത്.. ഇവിടെ എങ്ങാനും ജീവിച്ചാൽ പോരെ… നിനക്കാണെങ്കിൽ കുടുംബവും കുട്ടികളുമൊന്നുമില്ല ഒറ്റാം തടി.. പിന്നാർക്കുവേണ്ടിയാ ഈ സമ്പാദിക്കുന്നത്… ” “എനിക്ക് നിങ്ങളൊക്കെയില്ലേ ബെന്നിച്ചായാ… സന എന്റെയും മോളല്ലേ…

അതൊക്കെ മതി എനിക്ക്…’ അതും പറഞ്ഞിട്ട് അനി എഴുനേറ്റ് ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി നിന്ന്.. “ഇച്ചേച്ചി നമ്മളെ വിട്ടുപോയിട്ട് വർഷം പത്തായി എന്ന് ഇപ്പോഴും എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല ബെന്നിച്ചായാ… ” “മ്മ്… കുറെ അനുഭവിച്ചതല്ലേ… അവൾക്ക് അത്രയേ ആയുസ്സ് കർത്താവു കൊടുത്തുള്ളൂ… ” “അല്ലേടാ അനി നീയെന്താ പെട്ടെന്ന്… ഒന്ന് പറയുക കൂടി ചെയ്യാതെ ” “അത് വേറൊന്നുമല്ല ഇച്ചായോ സനയുടെ കല്യാണം കഴിഞ്ഞ സമയം മുതൽ ഞാൻ ഇങ്ങോട്ട് വരാനായി നോക്കുകയാണ് ലീവ് കിട്ടണ്ടേ..” “ഇപ്പോഴാണ് ശരിയായത് ഇനി ഒരു രണ്ടുമാസം നാട്ടിൽ ഉണ്ടാവും അത് കഴിഞ്ഞിട്ടേ പോകുകയുള്ളൂ…” “ഇവിടത്തെ വിശേഷങ്ങൾ ഒക്കെ നീ അറിഞ്ഞിട്ടുണ്ടാവുമല്ലോ അനി..

“” “ഉവ്വ്. കാര്യങ്ങളൊക്കെ സന എന്ന് വിളിച്ച് അറിയിച്ചു… പെട്ടെന്ന് ഇങ്ങോട്ട് വരാൻ ഉള്ള കാരണം അതു തന്നെയാണ്.. ” “ബെന്നിച്ചായാ പോയിട്ട് അത്യാവശ്യം ഒന്നുമില്ലെങ്കിൽ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്…” “അനി നീ ഇത്രയും ദൂരം യാത്ര ചെയ്ത് വന്നതല്ലേ റെസ്റ്റ് എടുക്ക് നമുക്ക് വൈകിട്ട് സംസാരിക്കാം എനിക്ക് അത്യാവശ്യമായി ഓഫീസിൽ വരെ പോകണം.. കോടതി വിധി വരുന്നതിനു മുമ്പ് അവിടെ ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്…” ബെന്നി അനിയോട് യാത്രപറഞ്ഞു ഓഫീസിലേക്ക് പോയി.. 🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱 നവിയും ശ്രീനിയും താമസിക്കുന്ന റൂമിലെ വാതിൽക്കൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ശ്രീനി എഴുന്നേറ്റ് വാതിൽ തുറന്നു നോക്കിയത്… അവർ താമസിക്കുന്ന ലോഡ്ജിലെ റൂം ബോയ് ആയിരുന്നു അത്… എന്തേ… ശ്രീനി അവനോട് ചോദിച്ചു താഴെ ഒരാൾ കാണാൻ വന്നിട്ടുണ്ട്.. ആരെ കാണാൻ വന്നിരിക്കുന്നത്.. നവി അവനോട് ചോദിച്ചു.

നവനീത് സാറിനെ കാണണം എന്നാണ് പറഞ്ഞത്… ഒരു സ്ത്രീയാണ്.. “സ്ത്രീയോ അതാരാ… ” അവർ പരസ്പരം നോക്കി.. നീ പൊയ്ക്കോ ഞങ്ങൾ അങ്ങോട്ട് ഇറങ്ങി വരാം… ആ പയ്യനെ പറഞ്ഞ് വിട്ടിട്ട് നവിയും ശ്രീനിയും കൂടി താഴേക്കിറങ്ങി വന്നു… താഴെ വിസിറ്റിംഗ് ഹാളിൽ അവരെ കാത്തിരിക്കുന്ന ആളെ കണ്ടു നവിയുടെ മുഖം മാറി… അത് കണ്ട് ശ്രീനി ചോദിച്ചു.. ” ആരാ ഇത്… നിനക്കറിയാമോ…” “അറിയാം.. എന്റെ അമ്മയാണ്…” “അമ്മയോ…” നീ ചെന്ന് അവരോട് പറയ് ഞാൻ ഇവിടെ ഇല്ലാന്ന്… അതെങ്ങനെ ആ റൂം ബോയ് ചെന്ന് പറഞ്ഞിട്ട് ഉണ്ടാവില്ലേ നീ ഇപ്പൊ വരുമെന്ന്.. അമ്മയല്ലേ നീ ചെന്ന് സംസാരിക്ക് അവസാനം നവി മനസ്സില്ലാമനസ്സോടെ അമ്മയുടെ അടുത്തേക്ക് ചെന്നു… പെട്ടെന്ന് മകനെ മുന്നിൽ കണ്ടപ്പോൾ അമ്മയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ ആയിപ്പോയി അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി..

അവർക്ക് എഴുനേറ്റ് നവിയുടെ അടുത്തേക്ക് ചെന്ന് കൈ കൊണ്ട് അവന്റെ കവിളത്ത് തലോടി.. “അത്രയ്ക്കും വെറുപ്പായോ മോനേ അമ്മയോട്…” “എന്തിനാ വന്നത്…” “എനിക്ക് എന്റെ മോനെ കാണാൻ എന്തെങ്കിലും കാരണം വേണോ…” “എനിക്ക് ആരെയും കാണേണ്ട..” “നിനക്ക് എന്തൊക്കെ തെറ്റിദ്ധാരണകൾ ഉണ്ട് നീ കരുതുന്ന പോലെ ഒന്നുമല്ല കാര്യങ്ങൾ… നിന്റെ കാര്യങ്ങൾ ഒന്നും അച്ഛനെ അറിയിച്ചത് ഞാനല്ല എന്റെ മക്കളാണെ സത്യം… ആ പെൺകുട്ടി എവിടെയാണെന്നോ അവിടെ എന്ത് സംഭവിച്ചെന്നോ ഒന്നും എനിക്ക് അറിയില്ല… നീ കരുതുന്നത് പോലെ അച്ഛനും ഇതിൽ യാതൊരു പങ്കുമില്ല…” അമ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞോ അല്ലാതെ എന്റെ മുമ്പിൽ നിന്ന് ആ മനുഷ്യനെ ന്യായീകരിച്ച് സംസാരിക്കേണ്ട എനിക്കത് കേൾക്കണ്ട… അച്ഛനെ കുറിച്ച് സംസാരിക്കുന്നത് പോലും കേൾക്കാൻ താൽപര്യമില്ലാതെ നവനീത് മുഖം തിരിച്ചു നിന്നു..

ശരി നിനക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ പറയുന്നില്ല… ഞാൻ എന്ത് തെറ്റാ ചെയ്തത് നിനക്ക് എന്നോട് എന്തെങ്കിലും ഒരു വാക്ക് സംസാരിച്ചൂടെ നിന്നെ കാണാൻ ആഗ്രഹിച്ച് ഓടി വന്നത് അല്ല മോനെ ഇങ്ങനെ.. അമ്മയും മകനും സംസാരിക്കുന്നതിനിടയിൽ താൻ അധികം ആണല്ലോ എന്ന് കരുതി ശ്രീ നീ അവിടെ നിന്നും മാറിക്കളഞ്ഞു… അവർ രണ്ടുപേരും കുറച്ചുനേരം സംസാരിച്ചിട്ടു അമ്മ തിരികെ പോയി… “എന്തായി നവി.. അമ്മയോടുള്ള പിണക്കമൊക്കെ മാറിയില്ലേ… ” “അമ്മയോട് എനിക്ക് ദേഷ്യം ഒന്നുമില്ല എനിക്ക് ദേഷ്യവും വൈരാഗ്യവും അയാളോട് മാത്രമാണ് എന്റെ അച്ഛൻ എന്ന് പറയുന്ന വ്യക്തി എന്നോട്… ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതിനി മാറാനും പോകുന്നില്ല എന്റെ മരണം വരെ അത് അങ്ങനെ തന്നെ ഉണ്ടാവും…

🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳 അനി തോമസ് സനയോടൊപ്പം ബാൽക്കണിയിൽ ഇരുന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബെന്നി അവിടേക്ക് കയറി വന്നത്… “അളിയൻ എത്തിയോ…” “സാധാരണ ഇതിലും വൈകാറുണ്ട് പിന്നെ നീ എന്നെ ഇവിടെ കാത്തിരിക്കുന്നത് കൊണ്ടാ ഞാൻ കുറച്ചു നേരത്തെ വന്നത്… നിനക്കെന്തോ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞില്ലേ..” “അളിയൻ വന്നതല്ലേ ഉള്ളൂ പോയൊന്ന് ഫ്രഷായിട്ട് വാ എന്നിട്ട് നമുക്ക് സംസാരിക്കാം…” എന്നാൽ നിങ്ങൾ ഇരിക്ക് ഒരു 5 മിനിറ്റ് ഞാനിപ്പോൾ വരാം.. കുറച്ചു കഴിഞ്ഞപ്പോഴേക്കും ബെന്നി ഫ്രഷായി അവിടേക്ക് വന്നു… “മോളു ഡാഡിക്ക് ഒരു കോഫി വേണം ഭയങ്കര തലവേദന..” “ദാ ഇപ്പോ എടുക്കാം ഡാഡി…”

സന അകത്തേക്ക് പോയ്‌… ” എന്താ നിനക്ക് സംസാരിക്കാൻ ഉള്ളത്…” എനിക്ക് സംസാരിക്കാൻ ഉള്ളത് കുറച്ച് സീരിയസ് ആയ കാര്യമാണ്… സത്യം പറഞ്ഞാൽ ഈ രഹസ്യം മറ്റാരും അറിയരുത് എന്ന് ഞാൻ ആഗ്രഹിച്ചതാണ് പക്ഷേ ഇനിയും ഇത് ഒളിച്ചു വയ്ക്കാൻ പറ്റില്ല.. ബെന്നിച്ചായൻ ഇത് അറിയണം.. അനി നീ വളച്ചു കെട്ടാതെ കാര്യം പറയ്.. ഇച്ചേച്ചിയെ പ്രസവത്തിനായി ആശുപത്രിയിൽ കൊണ്ടുപോയ ദിവസം ഇച്ചായന്‌ ഓർമയില്ലേ.. മരുന്ന് വാങ്ങാനും രക്തം ഏർപ്പാടാക്കാൻ ഒക്കെ ബെന്നിച്ചായൻ ഓടിനടക്കുന്ന സമയത്ത് ഞാനും അമ്മച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ ലേബർ റൂമിന് മുൻപിൽ…. എന്റെ കൂട്ടുകാരൻ അലോഷിയുടെ പെങ്ങൾ അലീനയും അവിടുത്തെ സിസ്റ്റർ ആയിരുന്നു… അലീനയോട് ചേച്ചിയെ നോക്കാനായി ഞാൻ പ്രത്യേകം പറഞ്ഞു ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു… ”

ഇച്ചായൻ മരുന്ന് വാങ്ങാൻ പോയ സമയത്താണ് ചേച്ചി അലീനയെ വിട്ട് എന്നെ കാണണമെന്ന് പറഞ്ഞു അകത്തേക്ക് വിളിപ്പിച്ചത്..” ലേബർ റൂമിന് പുറത്ത് ഗർഭിണികളെ കിടത്തിയിട്ട് ഉള്ള ഐസിയുവിലേക്ക് ആണ് അലീന എന്നെ കൂട്ടിക്കൊണ്ടു പോയത്… അവിടെ കർട്ടൻ ഇട്ട് തിരിച്ച രണ്ടുമൂന്ന് കട്ടിലുകൾ ഉണ്ടായിരുന്നു… അതിലൊന്നിൽ വേദനയോടെ കരഞ്ഞു വിളിക്കണ ചേച്ചിയെ ഞാൻ കണ്ടു.. “എന്നെ കണ്ട് ചേച്ചി അടുത്തേക്ക് വിളിച്ചു…” “ചേച്ചിയുടെ അപ്പോഴത്തെ ഭാവം എന്നെ ശരിക്കും ഭയപ്പെടുത്തി…” “ഞാൻ അടുത്തേക്ക് ചെന്നപ്പോൾ ചേച്ചി എന്റെ കയ്യിൽ മുറുകെ പിടിച്ചു…” ” ചേച്ചി… കരയല്ലേ ചേച്ചി…” ഞാനും ചേച്ചിയോടൊപ്പം കരഞ്ഞു.. ” മോനെ അനി കുട്ടാ…നീ അമ്മച്ചിയേയും കൂട്ടി പള്ളിയിൽ പോയി മുട്ടിപ്പായി പ്രാർത്ഥിക്കണം ഈ കുഞ്ഞിനെയെങ്കിലും കർത്താവ് എനിക്ക് തരാനായി… ”

“എന്റെ കുഞ്ഞ് ജീവനോടെ ഇല്ലെങ്കിൽ അതോടൊപ്പം ഞാനും ഈ ലോകത്തു നിന്ന് പോകും… ” “എന്റെ ഇച്ചായന്‌ ഒരു കുഞ്ഞിനെപോലും കൊടുക്കാനായില്ലെങ്കിൽ ഞാൻ പിന്നെന്തിനാടാ ജീവിക്കുന്നത്… ” “അന്നത്തെ ആ 23 വയസ്സുകാരന് ചേച്ചി പറഞ്ഞത് പൂർണ്ണമായും മനസ്സിലായില്ലെങ്കിലും ഒന്നുമാത്രം മനസ്സിലായി ഈ കുഞ്ഞു ജീവനോടെ ഇല്ലെങ്കിൽ അതോടെ എനിക്ക് ചേച്ചിയെ നഷ്ടപ്പെടു മെന്ന്..” “ഞാൻ നിസ്സഹായനായി അലീനയുടെ മുഖത്തേക്ക് നോക്കി… ചേച്ചിയുടെ കരച്ചിൽ അവളെയും വേദനിപ്പിച്ചിരുന്നു അത് അവളുടെ മുഖത്തു കാണാമായിരുന്നു… ” “ചേച്ചി വിഷമിക്കണ്ട.

കുഞ്ഞുവാവയ്ക്ക് ഒന്നും സംഭവിക്കില്ല ചേച്ചിയെ ഒരുവിധം സമാധാനിപ്പിച്ചു ഞാൻ പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ് മറ്റൊരു ബെഡിൽ ഒരു സ്ത്രീ കിടക്കുന്നത് കണ്ടത്… ” ശിവദാസന്റെ ഭാര്യ സുമിത്ര…. “ഞാൻ വേഗം പുറത്തേക്കിറങ്ങി പോയി… ” “കുറച്ച് സമയം കഴിഞ്ഞ് ചേച്ചിയുടെ ഓപ്പറേഷൻ കഴിഞ്ഞ് കുഞ്ഞിനെ പുറത്തെടുത്തു കഴിഞ്ഞപ്പോൾ അലീന മറ്റാരും കാണാതെ എന്റെ അടുത്തേക്ക് വന്നു…. ” “അനിച്ചായാ… കുഞ്ഞ്… ” “എന്താ അലീന.. ” “കുഞ്ഞിന് ജീവനില്ല… ” “എന്റെ കർത്താവെ.. ചതിച്ചോ.. ചേച്ചിയോ… ” “ഓപ്പറേഷൻ കഴിഞ്ഞിട്ടില്ല… ” കുഞ്ഞു മരിച്ച കാര്യം പുറത്തു നിന്ന അമ്മച്ചിയോ ബെന്നിച്ചായനോ ഒന്നുമറിഞ്ഞിട്ടില്ല… എന്തുചെയ്യണമെന്നറിയാതെ ഞാൻ ആകെ അസ്വസ്ഥനായി… ചേച്ചിയെ നഷ്ടപ്പെടുമോ എന്നോർത്തപ്പോൾ എനിക്ക് എന്റെ സമനിലതെറ്റുന്നത് പോലെ തോന്നി…

ഓപ്പറേഷൻ കഴിഞ്ഞ് പുറത്തേക്കിറങ്ങി വന്ന് ഡോക്ടറെ മറ്റാരും കാണാതെ ഞാൻ പോയി കണ്ടു… “ഒരേസമയത്ത് പ്രസവിച്ച രണ്ടു കുഞ്ഞുങ്ങൾ.. ശിവദാസന്റെയും ബെന്നിച്ചായന്റെയും കുഞ്ഞുങ്ങളെ പരസ്പരം മാറ്റി കിടത്തണമെന്നു ഞാനവരോട് പറഞ്ഞു.. ” “കരഞ്ഞു കാലുപിടിച്ചിട്ടും പൈസ കൊടുക്കാമെന്നു പറഞ്ഞിട്ടും ഒന്നും അവർ സമ്മതിച്ചില്ല… അവസാനം എന്നോടൊപ്പം അലീനയും വന്നു ഡോക്ടറോട് ചേച്ചിയുടെ അവസ്ഥ പറഞ്ഞു… ” “ശിവേട്ടന് മറ്റൊരു കുഞ്ഞുണ്ട്.. ഇനിയും സുമിത്രയ്ക്ക് കുട്ടികൾ ഉണ്ടാവും പക്ഷേ എന്റെ സീനേച്ചിക്ക് ഇനിയതിനു കഴിയില്ല എന്ന് ഡോക്ടർക്ക് അറിയാമായിരുന്നു… അവസാനം ഡോക്ടർ സമ്മതിച്ചു… ” “അങ്ങനെ കുഞ്ഞുങ്ങളെ പരസ്പരം മാറ്റി കിടത്തി..

ശിവദാസന്റെ മകളാണ് സന… ” അനി പറയുന്നതൊന്നും വിശ്വാസം വരാതെ ബെന്നി തറഞ്ഞു നിന്നുപോയി.. “ഒരുപക്ഷെ പ്രായത്തിന്റെ പക്വത കുറവായിരിക്കാം.. എനിക്കെന്റെ ചേച്ചിയെ ജീവനോടെ വേണമായിരുന്നു അതാണ് ഞാൻ… ” ബെന്നി കസേരയിൽ നിന്നും എഴുനേറ്റ് അനിയുടെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു കസേരയിൽ നിന്നും വലിച്ചെഴുനേല്പിച്ചു.. “നീ…. നീ… ഇത്രയും വലിയൊരു ചതി എന്നോടും സീനയോടും ചെയ്തല്ലേ…. ” “നിന്നെ ഞാൻ കൊല്ലും… ” എന്ന് പറഞ്ഞു അയാളെ തലങ്ങും വിലങ്ങും അടിച്ചു.. അത് കണ്ടുകൊണ്ടാണ് സന അവിടേക്ക് വന്നത്.. “ഡാഡി… എന്തായിത്… ” സന വേഗം അയാളെ പിടിച്ചു മാറ്റി… “ഡാഡി എന്തായീ ചെയ്യുന്നത്… അങ്കിൾ എന്ത് ചെയ്തു … ”

“മോളെ.. ഇവൻ.. ഈ ചെറ്റ… എന്നോട് ചെയ്തത്.. ” പെട്ടെന്നാണ് അയാൾക്ക് എന്താണ് പറയുന്നതെന്ന് ബോധം വന്നത്.. അയാൾ സനയെ തള്ളിമാറ്റിയിട്ട് അനിയുടെ അടുത്തേക്ക് വന്നു.. “സ്വന്തം സഹോദരങ്ങളെ തമ്മിൽ ആണല്ലോ ഞാൻ വിവാഹം കഴിപ്പിച്ചത്… ഞാനിനി എന്താ ചെയ്യേണ്ടത് നീ തന്നെ പറയ്… ആരൊക്കെ ക്ഷമിച്ചാലും കർത്താവ് ക്ഷമിക്കുമോ… ” ബെന്നിക്ക് ശരീരത്തിന് തളർച്ച പോലെ തോന്നി അയാൾ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു.. “ഡാഡി…. ” അത് കണ്ടു സന അടുത്തേക്ക് ഓടിവന്നു…കൂടെ അനിയും “ഡാഡി.. എന്തുപറ്റി… എന്തെങ്കിലും വയ്യാഴിക ഉണ്ടോ ഹോസ്പിറ്റലിൽ പോകാം നമുക്ക്.. ” “മോളെ… നീ.. എന്നോട് ക്ഷമിക്ക്… ” “ബെന്നിച്ചായൻ വിഷമിക്കല്ലേ.. സനയ്ക്ക് എല്ലാം അറിയാം… ” അനി പറയുന്നത് കേട്ട് വിശ്വാസം വരാതെ ബെന്നി സനയെ നോക്കി.. “അതെ ഡാഡി.. എനിക്കെല്ലാം അറിയാമായിരുന്നു… ”

“എന്നിട്ടാണോ മോളെ.. സ്വന്തം ഏട്ടനെത്തന്നെ നീ…. ” “അങ്ങനെയല്ല ഡാഡി… കല്യാണം വരെ എനിക്കൊന്നുമറിയില്ലായിരുന്നു… അതുകഴിഞ്ഞപ്പോഴാണ് അങ്കിൾ എല്ലാം എന്നോട് പറഞ്ഞത്.. ” “പിന്നെ… പിന്നെന്താ മോൾ എന്നോടൊന്നും പറയാഞ്ഞത്.. ” “ഞാൻ ഡാഡിയുടെ മോളാണ് എന്ന് വിശ്വസിക്കാനാ എനിക്കിപ്പോഴും ഇഷ്ട്ടം.. ആ ഞാൻ… എങ്ങനാ…. ഡാഡി… ഞാൻ ഡാഡിയുടെ മകളല്ല എന്ന് പറയുന്നത്… ” അതുപറഞ്ഞു സന അയാളെ കെട്ടിപിടിച്ചു കരഞ്ഞു.. “അപ്പൊ അക്ഷയ്.. ” ബെന്നി സനയെ അടർത്തി മാറ്റിയിട്ടു ചോദിച്ചു… “അയാളെ ഞാൻ അകറ്റി നിർത്തിയേക്കുവാണ് ഡാഡി.. ഞങ്ങൾ തമ്മിൽ അരുതാത്ത ബന്ധമൊന്നുമില്ല.. ” “അയാളെന്റെ ഏട്ടനായിരിക്കാം പക്ഷേ അയാളെ എനിക്കങ്ങനെ കാണാൻ കഴിയില്ല.. ഇത്രയും നാൾ ഡാഡിക്ക് ഒന്നുമറിയാത്തത് കൊണ്ടാണ് ഞാനയാളെ സഹിച്ചത്.. ഇനിയെനിക്ക് വയ്യ.. അയാളെ ഇവിടെനിന്നു പറഞ്ഞു വിട് ഡാഡി.. ” കരഞ്ഞുകൊണ്ട് സന ഇത് പറയുമ്പോൾ ഒരു ചുവരിനപ്പുറം ഇതൊക്കെ കേട്ട് അക്ഷയ് ഒരു ശില പോലെ നിൽക്കുന്നുണ്ടായിരുന്നു…

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12

കൗസ്തുഭം : ഭാഗം 13

കൗസ്തുഭം : ഭാഗം 14

കൗസ്തുഭം : ഭാഗം 15

കൗസ്തുഭം : ഭാഗം 16

കൗസ്തുഭം : ഭാഗം 17

കൗസ്തുഭം : ഭാഗം 18

കൗസ്തുഭം : ഭാഗം 19

കൗസ്തുഭം : ഭാഗം 20

കൗസ്തുഭം : ഭാഗം 21

കൗസ്തുഭം : ഭാഗം 22

കൗസ്തുഭം : ഭാഗം 23

കൗസ്തുഭം : ഭാഗം 24

കൗസ്തുഭം : ഭാഗം 25