Thursday, December 19, 2024
Novel

കൗസ്തുഭം : ഭാഗം 22

എഴുത്തുകാരി: അഞ്ജു ശബരി


ആമിപറയുന്ന ഓരോ വാക്കുകളും കേട്ട് വിശ്വാസം വരാതെ നവി നിന്നു… എന്നിട്ട് ഒന്നും മിണ്ടാതെ തന്റെ ജീപ്പെടുത്തു പുറത്തേക്കിറങ്ങിപോയി..

“നവി… പോകല്ലേ.. നിൽക്ക്…. ”

അനു വിളിച്ചോണ്ട് പുറകേയോടിയപ്പോഴേക്കും ജീപ്പ് പടിപ്പുര കടന്നു മുന്നോട്ട് നീങ്ങി..

അനു അപ്പോൾ തന്നെ ഫോണെടുത്തു ശ്രീനിയെ വിളിച്ചു കാര്യങ്ങൾ അറിയിച്ചു…

“അനു… ”

“ഇക്കാ.. ”

“നിനക്കിത്തിരി എടുത്തുചാട്ടം കൂടുതലാ… ഇങ്ങനൊരു കാര്യം അവനോടു കുറച്ചു സമാധാനത്തിൽ പറയേണ്ടേ.. അവനത് എന്തുമാത്രം വിഷമം ഉണ്ടാക്കിട്ടുണ്ടാവും അതല്ലേ അവൻ ഒന്നും മിണ്ടാതെ പോയത്.. ”

“അതുപിന്നെ ഇക്കാ… വേണമെന്ന് വെച്ചിട്ടല്ല… നവിക്ക് ആമിയോടുള്ളത് ഭ്രാന്തമായ ഇഷ്ടമാണ്… ഞാൻ പറഞ്ഞാൽ അവനതൊന്നും വിശ്വസിക്കില്ലെന്നു മാത്രമല്ല എന്നോടും ദേഷ്യമാകും.. ”

“സാരമില്ല.. പോട്ടെ.. കഴിഞ്ഞത് കഴിഞ്ഞു.. ഇനിയിപ്പോ അതും പറഞ്ഞിരുന്നിട്ടു കാര്യമില്ല അവന്റെ സങ്കടം കുറയുമ്പോൾ നവി ഇങ്ങു വരും.. തല്ക്കാലം അമ്മയെ ഒന്നും അറിയിക്കേണ്ട.. ”

“ഇല്ല ഇക്ക… ”

അതും പറഞ്ഞിട്ട് അനു അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ നൗഫൽ അനുവിനെ പുറകിൽ നിന്നും വിളിച്ചു..

“അനു.. ”

നൗഫൽ വിളിക്കുന്നത് കേട്ട് അനു തിരിഞ്ഞു നിന്നു.

“നിനക്ക് നവനീതിനെ ഇഷ്ടമാണല്ലേ.. ”

“ഇക്കാ.. അത്.. പിന്നെ… ”

“അവന് നിന്നോടും ഒരു പ്രത്യേക താല്പര്യം ഉള്ളത് പോലെ എനിക്ക് തോന്നിട്ടുണ്ട്.. ”

അത് കേട്ടപ്പോൾ അനുവിന്റെ മുഖത്ത് ഒരു പ്രതീക്ഷ ഉണ്ടായി…

“പക്ഷെ മോളെ… അത് ചിലപ്പോൾ ആ പഴയ കളികൂട്ടുകാരിയോടുള്ള ഇഷ്ടമാകാം.. നീ കൂടുതലൊന്നും പ്രതീക്ഷിക്കരുത്… ”

അത് കേട്ടപ്പോൾ അവളാകെ വല്ലാതായി.. എങ്കിലും പുറമെ ഒന്നും കാണിച്ചില്ല…

“എന്റെ ഇക്കൂസെ.. ഇവിടെ മനുഷ്യന് ചെയ്യാൻ നൂറുകൂട്ടം പണിയുണ്ട് അപ്പോഴാ… പ്രേമിച്ചു നടക്കാനൊന്നും സമയമില്ലെന്നേ… എങ്ങനെയെങ്കിലും ആ കേസ് ജയിക്കണം.. ”

“അതിന്റെ കാര്യം ഞാൻ വിട്ടുപോയി.. വക്കീലെന്തിനാ വിളിപ്പിച്ചത്. ”

“അത് ചില ഒറിജിനൽ പേപ്പേഴ്സ് എന്റെ കയ്യിലുണ്ട്.. സ്ഥലത്തിന്റെ അഗ്രിമെന്റും കൺസ്ട്രക്ഷന് കമ്പനിയുടെ ലൈസൻസും പിന്നെ പാർട്ണർഷിപ് ഡീടും.. ”

“അപ്പൊ അതൊന്നും അവരുടെ അടുത്തില്ലേ… ” നൗഫൽ ചോദിച്ചു

“അതല്ല ഇക്കാ… ഇതൊക്കെ പഴയ പേപ്പേഴ്സ് ആണ് അതായതു കമ്പനി തുടങ്ങിയപ്പോൾ ഉള്ളത്.. അതുകഴിഞ്ഞു അഗ്രിമെന്റും ലൈസൻസും ഒക്കെ പുതുക്കുമല്ലോ ആ പുതുക്കിയ പേപ്പേഴ്സ് ആണ് അവരുടെ അടുത്തുള്ളത്.. ”

“അപ്പൊ ഇതൊക്കെ ഇത്രയും നാൾ എവിടെയായിരുന്നു.. ആദ്യം കേസ് നടക്കുമ്പോൾ എന്തുകൊണ്ട് ഇതൊന്നും ഹാജരാക്കിയില്ല.. ”

“അന്നത്തെ വക്കീൽ അത്ര പോരായിരുന്നു.. പക്ഷെ അരുണേട്ടൻ അങ്ങനല്ല… ഓരോന്നും ഇഴകീറി പരിശോധിക്കും… പൈസക്ക് വേണ്ടിയല്ല കേസ് വാദിക്കുന്നത്… ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയുണ്ട് ”

“അപ്പൊ മോളെ ഇത്തവണ ജയിക്കാൻ കഴിയുമല്ലേ.. ”

“കഴിയുമിക്കാ.. ഇത്തവണ നമ്മൾ ജയിക്കും.. ”

അനുവിന്റെ മുഖത്ത് ആ പ്രതീക്ഷയുണ്ടായിരുന്നു..

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

“ജീവൻ ഇതെവിടെയാ… ”

“ദാ ഒരഞ്ചുമിനിറ്റ് വൈഷ്‌ണ ഞാനെത്തി.. ”

ജീവനെയും കാത്ത് വൈഷ്‌ണ നിള ഗ്രൂപ്പിന്റെ ഏറ്റവും വല്യ ജൂവലറിയുടെ പാർക്കിങ്ങിൽ നിൽക്കുന്നുണ്ടായിരുന്നു..

ജീവന്റെ കാർ അകത്തേക്ക് കടന്നതും സെക്യൂരിറ്റി വന്നു ഡോർ തുടന്ന് കൊടുത്തു…

ജീവൻ കാറിൽ നിന്നുമിറങ്ങി വൈഷ്ണയുടെ കാറിന്റെ അടുത്തേക്ക് നടന്നു… കാറിന്റെ ഫ്രന്റ് ഡോർ തുറന്നു കൊടുത്തു…

വൈറ്റ് സ്ലീവെലെസ്സ് ടോപ്പും ബ്ലാക്ക് ലെഗ്ഗിൻസും ഇട്ടു തോളറ്റം വെട്ടിയിട്ട സ്വര്ണനിറമുള്ള മുടിയുടെ മുകളിൽ ഒരു സൺഗ്ലാസും വെച്ച് ജീവന്റെ കൈകളിൽ തന്റെ കൈകൾ കോർത്ത് അവൾ കാറിൽ നിന്നും ഇറങ്ങി…

അവൾ വൈഷ്‌ണ… ഇന്ത്യയൊട്ടാകെ പടർന്നു പന്തലിച്ചു കിടക്കുന്ന ടെക്സ്റ്റയിൽ ഗ്രൂപ്പായ ആർ കെ
ഗ്രൂപ്പിന്റെ എംഡി ആയ രാധാകൃഷ്ണ മേനോന്റെ ഏക മകൾ…

വൈഷ്‌ണ ജീവന്റെ കൈപിടിച്ച് അകത്തേക്ക് കയറിപ്പോകുന്നത് കുറച്ചകലെനിന്നും രണ്ടു കണ്ണുകൾ അവരെ വീക്ഷിക്കുന്നുണ്ടായിരുന്നു..

ജീവൻ വൈഷ്ണ കൂട്ടിക്കൊണ്ട് ഡയമണ്ട് സെക്ഷനിലേക്ക് പോയി…

ജീവനെ കണ്ടപ്പോൾ സെക്ഷനിൽ ഇരിക്കുന്ന സ്റ്റാഫ് എല്ലാം എഴുന്നേറ്റുനിന്നു..

“ബിനു… ഡയമണ്ടിന്റെ ആ ചോക്കർ സെറ്റ് എടുക്കു… ”

“ശരി സാർ… ”

അപ്പോഴേക്കും ആ സെയിൽസ്മാൻ കുറെ സെറ്റ് എടുത്തു നിരത്തി വെച്ചു….

“വൈഷു… തനിക്കിഷ്ടമുള്ളതു എടുത്തോളൂ.. ”

“നോ ജീവൻ… എനിക്കിതൊന്നും താല്പര്യമില്ല… ഞാനധികം ഒർണമെന്റ്സ് ഉപയോഗിക്കാറില്ല.. ”

“അതെന്താ ഡിയർ.. വിവാഹത്തിന് മുൻപുള്ള അവസാനത്തെ പിറന്നാളല്ലേ എന്തെങ്കിലും സമ്മാനം തരാതിരിക്കാൻ എനിക്ക് മനസ്സ് വരില്ല… താൻ ഏതെങ്കിലും എടുക്കേടോ.. ”

“എനിക്കിതൊന്നും ഇഷ്ടല്ല ജീവൻ… ഞാനാകെ ഉപയോഗിക്കുന്നത് റിങ്‌സ് ആണ്.. എനിക്കൊരു റിങ് മതി.. ”

“ഇത്രയും വലിയൊരു ജ്വല്ലറി ഉടമയുടെ ഭാര്യയയാവാൻ പോകുന്ന കുട്ടിയുടെ ബർത്ഡേയ്ക്കു വെറുമൊരു റിംഗോ.. ”

“ജീവൻ… എനിക്കതുമതി.. ”

“ഓക്കേ എങ്കിൽ നിനക്കിഷ്ടമുള്ളത് എടുക്കു വൈഷു… ”

അവർ റിങ്‌സ് സെലക്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ ജീവന്റെ ഫോണിലേക്ക് ഒരു കാൾ വന്നു..

ജീവൻ വേഗം ഫോൺ വൈഷുവിന്റെ അടുത്തു നിന്നും കുറച്ച് അങ്ങോട്ട് നീങ്ങി നിന്ന് അറ്റൻഡ് ചെയ്തു…

“ഡാഡി.. ”

“ജീവൻ.. കം ടു മൈ ക്യാബിൻ ”

“യെസ് ഡാഡ്.. ”

ജീവൻ കാബിനിലേക്ക് ചെന്നപ്പോൾ ചന്ദ്രബാബു സി സി ടി വി കണക്ട് ചെയ്ത ടീവി സ്‌ക്രീനിലേക്ക് നോക്കി കൊണ്ടിരിക്കുകയായിരുന്നു..

“ഡാഡ്.. ”

” കാമുകി ആയാലും ഭാര്യ ആയാലും എന്തെങ്കിലും വാങ്ങി കൊടുക്കണമെങ്കിൽ സ്വന്തം കാശുകൊണ്ട് വാങ്ങി കൊടുക്കണം… അല്ലാതെ അച്ഛന് പാർട്ണർഷിപ് ഉള്ള ഷോപ്പിൽ വന്നിട്ട് ഓസിനല്ല എടുത്തു കൊടുക്കുന്നത്… മനസ്സിലായോ… ”

“മ്മ്… ”

“എന്നാ പോ.. ”

ജീവൻ പുറത്തിറങ്ങി വന്നപ്പോഴേക്കും വൈഷ്ണ റിംഗ് സെലക്ട് ചെയ്തുകഴിഞ്ഞിരുന്നു…

ജീവൻ തന്റെ ഡെബിറ്റ് കാർഡ് കൊടുത്തു ബിൽ സെറ്റിൽ ചെയ്തു..

ജീവന്റെ ആ പ്രവൃത്തി കണ്ടപ്പോൾ വൈഷ്ണക്ക് അവനോടുള്ള ഇഷ്ടം കൂടി..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

“അക്ഷയ്… ”

“ഡാഡി… ”

“കാര്യങ്ങളൊക്കെ കൈവിട്ടു പോകുവാണ്… നിന്നെക്കൊണ്ടിതു വരെ ഒന്നും ചെയ്യാനായിട്ടില്ലല്ലോ… ”

ബെന്നി ദേഷ്യത്തോടെ ചോദിച്ചു…

അയാൾ പറയുന്നത് കേട്ട് അവനൊന്നും മിണ്ടാതെ നിന്നു…

“എന്നാലും അവളെന്തോ തുറുപ്പുചീട്ട് അവസാനമായി കരുതിയിട്ടുണ്ട്… അതാണ് അവൾക്കിത്ര ധൈര്യം.. അതെന്താണെന്നു മനസ്സിലാവുനില്ലല്ലോ… ”

” അതെന്താണെന്ന് കണ്ടുപിടിക്കാൻ നിന്നെക്കൊണ്ട് കഴിയുമോ..”

” അത് ഡാഡി… അമ്മയെയും മകളെയും ഇത്രയും ഉപദ്രവിച്ചിട്ടില്ല ഞാൻ ഇനി എങ്ങനെ അവിടേക്ക് ചെല്ലുന്നത് സ്നേഹം ഭാവിച്ച് ചെന്നാൽ അവരെന്നെ വിശ്വസിക്കില്ല..”

” പിന്നെ നിന്നെ കൊണ്ട് എന്തിന് കൊള്ളാം… ഒരു പീറ പെണ്ണിനെ ഇത്രയും നാളായിട്ടും ഒന്നും ചെയ്യാൻ കഴിയില്ല നിനക്ക്”

“ഇല്ല ഡാഡി… അവളെ അങ്ങനെ വെറുതെവിട്ടില്ല ഞാൻ… കേസിന്റെ അവസാന ഹിയറിങ്ങിനു അവൾ ഹാജരാവില്ല… ഇത് ഡാഡിക്കു അക്ഷയ്യുടെ ഉറപ്പാണ്.. ”

” എങ്കിൽ നിനക്ക് കൊള്ളാം അല്ലെങ്കിൽ എന്റെ മകളുടെ ഭർത്താവ് ഉദ്യോഗസ്ഥനായി നീ ഇനി ഇവിടെ വേണ്ട മനസ്സിലായല്ലോ…”

അത്രയും പറഞ്ഞിട്ട് അയാൾ പുറത്തേക്കിറങ്ങി പോയി.

എന്റെ അച്ഛന്റെ സ്വത്തുക്കൾ അനുഭവിക്കേണ്ടത് ഞാനാണ്… അത് എന്റെ കയ്യിൽ തന്നെ തിരികെ എത്തും.. അതിനുവേണ്ടി ഈ അക്ഷയ് എന്തും ചെയ്യും…

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12

കൗസ്തുഭം : ഭാഗം 13

കൗസ്തുഭം : ഭാഗം 14

കൗസ്തുഭം : ഭാഗം 15

കൗസ്തുഭം : ഭാഗം 16

കൗസ്തുഭം : ഭാഗം 17

കൗസ്തുഭം : ഭാഗം 18

കൗസ്തുഭം : ഭാഗം 19

കൗസ്തുഭം : ഭാഗം 20

കൗസ്തുഭം : ഭാഗം 21