Saturday, April 27, 2024
Novel

നിന്നെയും കാത്ത്: ഭാഗം 33

Spread the love

രചന: മിത്ര വിന്ദ

Thank you for reading this post, don't forget to subscribe!

. എല്ലാം കേട്ട് കൊണ്ട് നിന്ന മഹിയെ കണ്ടതും ഗൗരി ദയനീയ്യമായി അവനെ നോക്കി. അവൾക്ക് പിന്നാലെ പാഞ്ഞു വന്ന രാധമ്മയും ഒന്നും മിണ്ടാതെ നിന്നു. “എന്നാലേ… നമ്മൾക്ക് ഇറങ്ങാം അല്ലെടോ… വിരുന്ന് ഒക്കെ കേമം തന്നെ ആയിരുന്നു ല്ലേ…വയറു നിറയെ കിട്ടിയല്ലേ… ഓഹ് സോറി കഴിച്ചുല്ലോ അല്ലേ ” ഗൗരി യെ നോക്കി അവൻ ചോദിച്ചു. ഗൗരി മറ്റെവിടെക്കോ നോക്കി നിൽക്കുക ആണ്.. “ഇനി എന്ത് കൂത്തു കാണാൻ നിൽക്കുവാ.. പോയി വണ്ടിയിൽ കേറടി…..” അവ്ൻറെ അലർച്ച കേട്ടതും ഗൗരി നടുങ്ങി പോയി.. അവൾ മാത്രം അല്ല ലെച്ചുവും രാധമ്മയും ഒക്കെ.

അവൾ പെട്ടന്ന് തന്നെ ഇറങ്ങി വണ്ടിയിലേക്ക് പോയി. ലെച്ചു…. മോള് ചെന്നു ചേച്ചിയെ ഒന്ന് അശ്വസിപ്പിക്കു…. പാവം.. സങ്കടം ആയില്ലേ…. അവൻ ലെച്ചുനോട് പറഞ്ഞതും അവൾ മുറ്റത്തേക്ക് ഓടി. “എടി…… ചൊറിയമ്മേ….” മഹി ആണെങ്കിൽ രാധമ്മയുടെ അടുത്തേക്ക് ചെന്നു. അവർ ആണെകിൽ ശ്വാസം പോലും വിലങ്ങി നിൽക്കുക ആണ്. “നീങ്ങൾ കുറെ നേരം ആയല്ലോ കിടന്ന് പുലമ്പാൻ തുടങ്ങീട്ട്… ഞാൻ മുക്കുടിയൻ ആണെന്നും, എന്നെ വീട്ടിൽ കേറ്റിയാൽ, പെണ്ണുങ്ങൾ പിഴച്ചു പോകുമെന്നോ….തള്ളേം പെങ്ങളേം തിരിച്ചു അറിയാൻ പറ്റില്ലാത്തവൻ ആണെന്നോ ..

വയറ്റിൽ ഉണ്ടകുമെന്നോ… അങ്ങനെ എന്തൊക്കെയോ ഒക്കെ…..” അവർക്ക് വലം വെച്ചു കൊണ്ട് താടിയിൽ ചൂണ്ടു വിരൽ മുട്ടിച്ചു കൊണ്ട് മഹി അവരോട് ചോദിച്ചു. “നീ ആരാടാ ഇതൊക്കെ ചോദിക്കാൻ… ഇതു എന്റെ വീട് ആണ്…. ഇറങ്ടാ വെളിയില്… ഇല്ലെങ്കിൽ ഞാൻ ഒച്ച വെച്ചു ആളെ കൂട്ടും… കാണണോ നിനക്ക് ” രാധയും വിട്ട് കൊടുത്തില്ല.. “ആഹ് കാണണം… വിളിക്ക് പെണ്ണുമ്പിള്ളേ… എനിക്കും പറയാൻ ഉണ്ട് നാട്ടുകാരോട്.. ആ പാവം പെണ്ണിന് വില ഇട്ടു കൊണ്ട് എന്റെ അമ്മേടെ കൈയിൽ നിന്നും ക്യാഷ് മൊത്തം മേടിച്ചു എടുത്തതും പോരാ….

ദേ.. ഒരു കാര്യം പറഞ്ഞേക്കാം,രണ്ട് ദിവസത്തിന് ഉള്ളിൽ അമ്മ തന്ന മുഴുവൻ പണോം എനിക്ക് കിട്ടിയിർക്കണം.. ഇല്ലെങ്കിൽ ഞാൻ നിയമ നടപടി നോക്കും.. അത് കേട്ടതും രാധമ്മ കുഴഞ്ഞു. ഇതു ആരുടെ വീട് ആണെന്ന് ഒക്കെ അപ്പോൾ പറയാം…” ഈശ്വരാ… ഒന്നും വേണ്ടിയിരുന്നില്ല.. അവരെ വിയർത്തു. “പിന്നെ ഒരു കാര്യം… അവളെ ഞാൻ ആണ് കെട്ടിയത് എങ്കിൽ അന്തസ് ആയിട്ട് എനിക്ക് അവളെ നോക്കാനും അറിയാം.. അല്ലാതെ രുചിച്ചു നോക്കിയിട്ട് വലിച്ചെറിയാൻ നിങ്ങളുടെ കെട്ടിയോൻ ചന്ദ്രൻ അല്ല ഞാന്… കേട്ടല്ലോ….”

ഉമിനീർ പോലും ഇറക്കാൻ ആവാതെ നിന്നു പോയി അവർ അപ്പോൾ.. “പൊന്ന് പോലെ ഉള്ള പെണ്ണ് ആണ് അവൾ എങ്കിൽ, എന്റെ ഭാര്യ ആയതിന്റെ പേരിൽ അതിന്റെ മാറ്റ് കൂടുകയേ ഒള്ളു…. ഒട്ടും കുറയില്ല അവൾക്ക്… ഈ മഹി യ്ക്ക് ശ്വാസം ഉള്ളിടത്തോളം…കേട്ടോ ചൊറിയമ്മേ ” “ഞാൻ കുടിയൻ ആണ്.. ചിലപ്പോൾ തട്ടി പോയെന്നും ഇരിക്കും… പക്ഷെ എന്റെ പേരിലെ മുഴുവൻ സ്വത്തും അവൾക്ക് എഴുതി വെച്ച് കഴിഞ്ഞു.. അതുകൊണ്ട് നിങ്ങടെ വീട്ടിലേക്ക് ഇനി ദാരിദ്ര വാസി ആയി കഴിയാൻ അവൾ കയറി വരില്ല.. ആ ഒരു ഉറപ്പ് ഞാൻ തരം കേട്ടോ.. ലെച്ചു അപ്പോളേക്കും കയറി വന്നു.

“പിന്നെ ഒരു കാര്യം കൂടി….. ഇനി എന്റെ പെണ്ണിനെ ഒരു വാക്ക് കൊണ്ട് പോലും നോവിക്കാൻ ശ്രമിച്ചാൽ രാധമ്മേ… എന്നെ കാട്ടിലും മുന്നേ പരലോകത്തേക്ക് പോകുന്നത് നിങ്ങൾ ആവും കേട്ടോ… പറഞ്ഞില്ലെന്നു വേണ്ട.. പിന്നെ മറ്റേ ക്യാഷ്.. ന്റ കാര്യം വേഗം സെറ്റ് ആക്കാൻ നോക്കണേ.. ഒരു വരവ് കൂടി വരാൻ ഇട വരുത്തരുത് എന്നെ…… അതും പറഞ്ഞു കൊണ്ട് ലെച്ചു വിനെ ഒന്ന് കണ്ണിറുക്കി കാണിച്ച കൊണ്ട് അവൻ വണ്ടിയുടെ അരികിലേക്ക് ചെന്ന്. സീറ്റിൽ ചാരി കിടക്കുക ആണ് ഗൗരി. എല്ലാം നഷ്ടപ്പെട്ടവളെ പോലെ.. മഹി വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. “പോകാം…..” അവളെ നോക്കി ചോദിച്ചു.. ഗൗരി ഒന്നും പറയാതെ ഇരുന്ന്. “സന്തോഷം ആയോ…. ചെറിയമ്മേം ലെച്ചു കുട്ടിയേയും ഒക്കെ കണ്ടപ്പോൾ…..

ഇനി ഒരാളെയും കൂടി കാണാൻ ഉണ്ട് അല്ലേ….എന്ത് ചെയ്യും….. ” ഗൗരി അപ്പോളും ഒന്നും മിണ്ടാതെ തന്നെ ഇരുന്നു. “നിന്റെ നാവ് എന്ത്യേടി… എന്നോട് എന്തേലും പറയുമ്പോൾ കഴുത്തിനു ചുറ്റും നാവാ… ഇപ്പൊ അവൾക്ക് മിണ്ടാൻപോലും വയ്യാ….” “ഞാൻ ഇനി എന്താണ് പറയേണ്ടത്….. എന്റെ ജീവിതം തന്നെ തീർന്നു.. ജന്മം തന്നവർ പോലും വേണ്ടാതെ ഇട്ടിട്ട് പോയില്ലേ….ആരെ എങ്കിലും ഒരാളെ പോലും എന്നെ ഒന്ന് ചേർത്തു നിറുത്തി അശ്വസിപ്പിക്കാൻ പോലും ഈശ്വരൻ ബാക്കി തന്നില്ലാലോ…. ” ഗൗരി അവനെ നോക്കി പറഞ്ഞു. പിന്നീട് അവൻ ഒന്നും ചോദിക്കനെ പോയില്ല..

വീട് എത്തുവോളം.. വീട്ടിൽ എത്തിയപ്പോൾ ഏകദേശം 6മണി കഴിഞ്ഞു. ഗൗരി വേഗം തന്നെ കുളിക്കാനായി പോയി.. എന്നിട്ട് പൂജ മുറിയിൽ പോയി വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു… അമ്മ വിളിക്കുന്നുണ്ടായിരുന്നു മഹിയുടെ ഫോണിൽ. ഗൗരി യും സംസാരിച്ചു.. “ശബ്ദം എന്താ മാറി ഇരിക്കുന്നെ… മോൾക്ക് സുഖം ഇല്ലേ…. ” “കുഴപ്പമില്ല ടീച്ചറമ്മേ….. ഞാൻ കുളി കഴിഞ്ഞു ഇറങ്ങി വന്നേ ഒള്ളു.. അതുകൊണ്ട് ആണ്..” അത് കേട്ടപ്പോൾ ആണ് ടീച്ചർ നു ആശ്വാസം ആയതു. മഹിക്ക് അത്താഴം വിളമ്പി കൊടുത്തിട്ട് അവൾ അടുക്കളയിലേക്ക് പോയി. “ഗൗരി…” അവൻ ഉറക്കെ വിളിച്ചു. “എന്താ …” “ഇവിടെ വന്നിരുന്ന് കഴിക്ക്… ” അവൻ കസേര ഇളക്കി.

“വേണ്ട ഏട്ടാ… ഞാൻ അടുക്കളയിൽ….” അവൾ പറഞ്ഞു മുഴുവിപ്പിച്ചില്ല.. “ഇരിക്കടി ഇവിടെ..” അവൻ ഒച്ച വെച്ചു. ഗൗരി പക്ഷെ ഇരിക്കാൻ കൂട്ടാക്കി ഇല്ല.. വാശിയോട് അവിടെ നിന്നു. “ഗൗരി…. ” മഹി വീണ്ടും വിളിച്ചു. അവൾ നിന്നിടത്തു നിന്നും അനങ്ങാതെ നിൽക്കുക ആണ് അപ്പോളും. മഹി തന്റെ പ്ലേറ്റ് ലേക്ക് കുറച്ചു ചോറ് എടുത്തു ഇട്ടു.. കൂടെ കറികളും.. എന്നിട്ട് എഴുന്നേറ്റു… അവളുടെ അടുത്തേക്ക് വന്നു. ഇരു കൈകൾ കൊണ്ടും ഗൗരിയെ പൊക്കി എടുത്തു.. ഓർക്കാ പുറത്ത് ആയതിനാൽ അവൾ വിറച്ചു പോയി. “മഹിയേട്ടാ… എന്താണ് ഈ കാണിക്കുന്നേ… വിട്ടേ…” കുതറി കൊണ്ട് ഗൗരി ഊർന്ന് ഇറങ്ങി. “ഇരുന്ന് മര്യാദക്ക് ഭക്ഷണം കഴിക്ക്..

ഇല്ലെങ്കിൽ ഇനിയും നിന്നേ പൊക്കി എടുക്കേണ്ടി വരും….” ഗൗരി പ്ലേറ്റ് എടുത്തു വെച്ചതും മഹി അവൾക്ക് വേണ്ടി വിളമ്പി. “ഇത്രയും ഒന്നും വേണ്ട മഹിയേട്ടാ… ഞാൻ എടുത്തോളാം…” അവൾ തടഞ്ഞു. “കഴിക്കെടി മര്യാദക്ക്…. കുറച്ചൂടെ ഭാരം ആയാലും എനിക്ക് കുഴപ്പമില്ല….” അവൻ പറയുമ്പോൾ ഗൗരി അവനെ ദേഷ്യത്തിൽ നോക്കി. “എന്താടി ഉണ്ടക്കണ്ണി…..” ഗൗരി പ്ലേറ്റ് ലേക്ക് നോക്കി ഇരുന്ന് ഭക്ഷണം കഴിച്ചു എഴുനേറ്റ്. കിടക്കാനായി വന്നപ്പോൾ മഹി നേരത്തെ തന്നെ സ്ഥാനം പിടിച്ചു കഴിഞ്ഞു.. അവൾ നോക്കിയപ്പോൾ ഒന്ന് കണ്ണിറുക്കി. മ്മ്… എന്താ ഇന്ന് ഇത്ര ഇളക്കം… ചെറിയമ്മ എന്നോട് അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ടാണോ… ” “എങ്ങനെ ഒക്കെ… ഞാൻ ഒന്നും കേട്ടില്ലല്ലോ….”

“ഓഹ്.. ഒരുപാട് അഭിനയിക്കാതെ….. നിങ്ങളെ എനിക്ക് അറിയാംല്ലോ…” “എന്നെയോ… നിനക്കോ…. എന്റെ.അമ്മയ്ക്ക് പോലും അറിയില്ല.. പിന്നേ ആണ് ഈയിടെ വന്ന നീയ്…” മുടി മുഴുവനും പൊക്കി ഉച്ചിയിൽ കെട്ടി വെച്ചു കൊണ്ട് ഗൗരി കസേരയിൽ ഇരുന്നു. “നീ എന്താ കിടക്കാത്തത്….” “ഉറക്കം വരുന്നില്ല….” “അതെന്താ….. ചെറിയമ്മ നിന്റെ ഉറക്കവും കവർന്നെടുത്തോ…. ഹോ എന്തായിരുന്നു പ്രകടനം…” .”ഇതൊന്നും കേട്ടാലും ഈ ഗൗരിക്ക് യാതൊരു വിഷമവും ഇല്ലല്ലോ….. ഞാനേ ഓർമ വെച്ച നാൾ മുതൽക്കേ തുടങ്ങിയത് ആണ് ഇതെല്ലാം ” “ഹ്മ്മ്…. അങ്ങനെ വരാൻ വഴി ഇല്ല മോളേ…” മഹിയും ബെഡിൽ എഴുന്നേറ്റു ഇരുന്നു.. കട്ടിലിന്റെ ക്രസയിൽ ചാരി കൊണ്ട്.

“ഇത്രയും കാലം പറഞ്ഞത് നിന്നേ കുറിച്ച് അല്ലേ… പക്ഷെ ഇന്ന് അങ്ങനെ അല്ലായിരുന്നു….. അമ്മേം പെങ്ങളേം തിരിച്ചു അറിയില്ലാത്ത ഒരു ആഭാസനെ കുറിച്ച് അല്ലേ പറഞ്ഞത് മുഴുവൻ…… കുടിയനെ കെട്ടരുത് എന്ന് നിന്നോട് അവര് പറഞ്ഞത് അല്ലെടി പുല്ലേ… എന്നിട്ട് നീ കേട്ടോ…. രുചിച്ചു നോക്കിട്ട് നിന്നേ വലിച്ചെറിഞ്ഞാലും കേറി ചെല്ലാൻ ആ വീട് അല്ലേ ഒള്ളു…വല്ലോ പാണ്ടി ലോറിയും കേറി ഞാൻ അരഞ്ഞു ചത്താൽ പിന്നെ അന്ന് തീരു നിന്റെ അഹങ്കാരം…” ഗൗരി അവനെ സൂക്ഷിച്ചു നോക്കി.. തിരിച്ചു അവനും.. അവളുടെ കണ്ണുകളിൽ എവിടെ എങ്കിലും തനിക്ക് വേണ്ടി ഒരല്പം സ്നേഹം കാണുന്നുണ്ടോ എന്ന് അവൻ സസൂഷമം നിരീക്ഷിച്ചു.. . “ഒരു കാര്യം കൂടി ചെറിയമ്മ പറഞ്ഞു ല്ലോ… ഞാൻ ആരുടെ കൂടെ കൂടിയാലും അവര് ആയുസ് എത്താതെ പോകും എന്ന്..

എന്റെ അച്ഛനും അമ്മയും ഒക്കെ മരിച്ചത് എന്റെ ജാതക ദോഷം കൊണ്ട് ആണ് പോലും….. മഹിയേട്ടന്…..മഹിയേട്ടന് ഈ കാര്യത്തിൽ പേടി ഉണ്ടോ….” അത് ചോദിക്കുമ്പോൾ അവളുടെ ശബ്ദം പതറി…. അത് അവൻ അറിയുകയും ചെയ്തു.. “ആഹാ ബെസ്റ്റ്…. പേടിയോ….. അതും എനിക്ക്…..” അവൻ ഗൗരി യെ നോക്കി ഉറക്കെ ചിരിച്ചു. “എടി പെണ്ണേ….. എന്റെ ചങ്കും കരളും എല്ലാം മുക്കാൽ ഭാഗവും തീർന്നത് ആണ്…. മരണം….. അത് എപ്പോൾ വേണേലും എന്നോട് കൂട്ട് കൂടാൻ വരും….വേണമെങ്കിൽ ഇന്ന് . അല്ലെങ്കിൽ നാളെ….അതുകൊണ്ട് നീ പറഞ്ഞ പോലെ ഉള്ള യാതൊരു വിധ ഭയവും എനിക്ക് ഇല്ല….” ഗൗരി അവനെ സൂക്ഷിച്ചു നോക്കി… ആദ്യം കാണും പോലെ…..

കണ്ണിലെ കാഴ്ച മറയും പോലെ അവൾക്ക് തോന്നി.. അവന്റെ വാക്കുകൾ കേട്ടതും നെഞ്ചിലേക്ക് എന്തോ ഭാരം വന്നു അടിഞ്ഞത് പോലെ തോന്നി.. “അതുകൊണ്ട്… ഗൗരിമോളേ… നീ കൂടിയത് കൊണ്ട് ഒന്നും എന്റെ ആയുസ് തീരുന്നത്… അത് ഞാൻ ആയിട്ട് തീർത്തത് ആണ്… നിന്റെ പേരിൽ ആരും പഴി ചാരില്ല …. ഉറപ്പ്….പിന്നെ… ഈ കാര്യങ്ങൾ ഒക്കെ അമ്മ നിന്നോട് പറഞ്ഞില്ലേ…” അവൻ പറയുന്ന ഓരോ വാചകവും കേട്ടപ്പോൾ ഹൃദയം വിങ്ങി പൊട്ടുക ആണ് ഗൗരിക്ക്……… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…