Friday, April 26, 2024
Novel

ഇരട്ടച്ചങ്കൻ : ഭാഗം 10

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

ഞങ്ങൾക്ക് കുറുകെ വഴി വിലങ്ങി നിന്ന വാഹനത്തിൽ നിന്നും ആദ്യമൊരു ഷൂവാണ് പുറത്തേക്ക് വന്നത്.പിന്നാലെ കാക്കി പാന്റും…

കാറിനകത്തെ ആൾ പൂർണ്ണമായും വെളിയിലേക്ക് ഇറങ്ങിയതും ഞങ്ങൾ അറിയാതെയൊന്ന് ഞെട്ടി…

“ACP ജനനി അയ്യർ”

ഞങ്ങളെ കണ്ടവർ ചെറുതായിട്ടൊന്നു പുഞ്ചിരിച്ചു…

“കർണ്ണാ ഒരുഅഞ്ച് മിനിറ്റ്.എനിക്കൊന്ന് സംസാരിക്കണം”

ഏട്ടനെ മാറ്റി നിർത്തി ജനനി അയ്യർ എന്തെക്കയൊ പറയുന്നത് ഞങ്ങൾ ശ്രദ്ധിച്ചു.ഏട്ടൻ തല കുലുക്കുന്നതല്ലാതെ മറുപടിയൊന്നും പറയുന്നില്ല….

അവരുടെ സംസാരം കഴിഞ്ഞതും രണ്ടു പേരും കൂടി ഞങ്ങൾക്ക് അരുകിലെത്തി…

“ഇടിക്കുള ബെഞ്ചമിൻ ഇവിടെ നടത്തിയ കലാപരിപാടികൾ ഞാനറിഞ്ഞു. നിങ്ങൾ നാളെ രാവിലെ ഏസിപി ഓഫീസിൽ വന്ന് വിശദമായിട്ടൊരു പെറ്റീഷൻ എഴുതി തരൂ..അയാളിനി സർവ്വീസിൽ ഉണ്ടാകില്ല.ഇത് ജനനി അയ്യർ നൽകുന്ന വാക്ക്”

പിന്നെയും കുറച്ചു സമയം കൂടി സംസാരിച്ചിട്ട് അവർ മടങ്ങി…

“നിങ്ങൾ കയറ്”

ഏട്ടന്റെ വാക്കുകൾ ഞങ്ങൾ അനുസരിച്ചു.ഇരട്ടച്ചങ്കൻ ഹുണ്ടായി വീട്ടിലേക്ക് വിട്ടു.മുറ്റത്ത് ഇരമ്പലോടെ കാർ സഡൻ ബ്രേക്കിട്ടു നിന്നു…

“ഇറങ്ങ്..ജാനകി ഡ്രസ് മാറ്റിയട്ട് പോകാം”

ഞങ്ങൾ വീട്ടിലേക്ക് കയറിയതും അമ്മ ഞങ്ങൾക്ക് മുമ്പിൽ ജ്വലിച്ചു നിന്നു…

‘എവിടെ വിൽക്കാൻ കൊണ്ട് പോയതാടാ ഇവരെ”

“ഛെ.. അപമാനത്താൽ തൊലിയിരിഞ്ഞു പോയി…ഏട്ടനു ചിരിയായിരുന്നു…

” അമ്മയെന്ത് അനാവശ്യമാണീ പറയുന്നത്.. ഏട്ടൻ അങ്ങനെ ചെയ്യില്ല”

“ഏതു വകയിലെയാടീ നിനക്കിവൻ ഏട്ടനായത്.വല്ലയിടത്തും നിന്ന് തെണ്ടി കയറി വന്ന് ഏതോ അവിഹിത ബന്ധത്തിൽ പിറന്ന സന്തതി.ഇവനെങ്ങെനെ നിന്റെ ഏട്ടനാകും”

“തള്ളേ നിങ്ങൾ ഒരക്ഷരം മിണ്ടരുതിനി..ഇതെന്റെ സ്വന്തം കൂടപ്പിറപ്പ് തന്നെയാണ്”

ഞാൻ ദേഷ്യപ്പെട്ടു അമ്മക്ക് നേരെ വിരൽ ചൂണ്ടി…ജാനകി എന്തു പറയണമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ്…

“സീതേ നീ മിണ്ടാതിരിക്കെടീ”

ഏട്ടൻ മുന്നറിയിപ്പു നൽക്കിയതും ഞാനും ജാനകിയും കൂടി അകത്തേക്ക് പോയി….

ജാനകിക്ക് മാറ്റി ധരിക്കാൻ എന്റെ ചുരീദാർ ഒരെണ്ണം നൽകി.ഏട്ടൻ അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി…

ഞാൻ അടുക്കളയിലേക്ക് ചെല്ലുമ്പോൾ അമ്മയെന്നെ കണ്ടിട്ട് മുഖം വീർപ്പിച്ചു.. അതുവരെ ഏട്ടനു നൽകിയ വാക്ക് ഞാൻ മറന്നു….

“അമ്മേ സത്യങ്ങളറിയാതെ ഏട്ടനെയിങ്ങനെ കുറ്റപ്പെടുത്തരുത് എനിക്ക് കേട്ടിരിക്കാൻ പറ്റില്ല”

“എന്താടീ നിനക്ക് സഹിക്കാൻ വയ്യാത്തത്.അതിനും നീയും അവനും തമ്മിലൊരു ബന്ധവുമില്ല”

അമ്മയിൽ നിന്നും സത്യങ്ങൾ മറച്ചു വെക്കുന്തോറും ഏട്ടൻ കൂടുതൽ വെറുക്കപ്പെടുമെന്ന് എനിക്ക് മനസിലായി…

“അമ്മക്കൊരു ആനന്ദിനെ അറിയാമോ? അതായത് ഏട്ടൻ കൊന്നുവെന്ന് നിങ്ങൾ ആരോപിക്കുന്ന ആനന്ദിനെ”

അമ്മ ശക്തിയായി ഞെട്ടുന്നത് ഞാൻ ശ്രദ്ധിച്ചു…

“അമ്മ ആദ്യം സ്നേഹിച്ചിരുന്ന ആനന്ദിനെ…നിങ്ങൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചതും വീട്ടുകാരുടെ എതിർപ്പിനെ ഭയന്ന് അകലേണ്ടി വന്നതുമൊക്കെ എനിക്കറിയാം..”

“നീ നീയിതൊക്കെ എങ്ങനെ അറിഞ്ഞു..”

അമ്മയുടെ മുഖത്ത് ദയനീയത പരന്നു.സ്വന്തം മകൾ അമ്മയുടെ പൂർവ്വബന്ധം ഓർമ്മിപ്പിക്കുന്നതിനെക്കാൾ വലിയ പാപം മറ്റൊന്നുമില്ല.പക്ഷേ ഏട്ടനെ രക്ഷിക്കാൻ എനിക്ക് ഇതല്ലാതെ മറ്റ് മാർഗ്ഗമില്ല….

“കർണ്ണൻ അച്ഛന്റെ മകനാണെന്ന് അമ്മ കരുതുന്നുവെങ്കിൽ അത് തെറ്റാണ്.. കർണ്ണൻ നിങ്ങളുടെ മകനാണ്… ആനന്ദിന്റെ മകൻ..നിങ്ങൾ മുമ്പ് പറഞ്ഞില്ലെ അവിഹിതത്തിൽ ജനിച്ച ജാരസന്തതിയെന്ന്..അതേ എന്റെ അമ്മക്ക് ജനിച്ച സന്തതിയാണ് എന്റെ ഏട്ടൻ”

നിന്ന നിൽപ്പിൽ ഭൂമി പിളർന്നു പോയങ്കിലെന്ന് അമ്മ ആഗ്രഹിച്ചു കാണും.തളർന്നുളള ആ നിൽപ്പ് കണ്ടപ്പോൾ…

“മകൾക്ക് അവിഹിതത്തിൽ ജനിച്ച കുഞ്ഞിനെ നിങ്ങളുടെ വീട്ടുകാർ ഈ വീടിന്റെ പടിക്കൽ ഉപേക്ഷിച്ചു.. മക്കളില്ലാതിരുന്ന അച്ഛനും ലക്ഷമിയമ്മക്കും കർണ്ണൻ സൂതപുത്രനായിരുന്നില്ല.സ്വന്തം മകനായിരുന്നു.. സ്വന്തം അമ്മ കണ്മുമ്പിൽ ഉണ്ടായിട്ടും അമ്മേയെന്ന് വിളിക്കാൻ കഴിയാത്തവന്റെ അവസ്ഥ വളരെ ദയനീയമാണ്”

ഗദ്ഗദത്താൽ എന്റെ വാക്കുകൾ ചിന്നിച്ചിതറി…

“അമ്മ കരുതുന്നത് പോലെ ഇവിടെ അമ്മയെ കാണാൻ വന്ന ആനന്ദിനെ കൊലപ്പെടുത്തിയത് ഏട്ടനല്ല..അച്ഛനാണ്.അച്ഛനെ രക്ഷിക്കാൻ ഏട്ടൻ കുറ്റം ഏറ്റെടുത്തതാണ്.പക്ഷേ അമ്മയുടെ മൊഴി ഏട്ടനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു..”

“നിന്നോടിതൊക്കെ ആരാണു പറഞ്ഞത്”

അമ്മയുടെ ശബ്ദത്തിൽ വിറയിൽ ബാധിച്ചത് ഞാൻ അറിഞ്ഞു…

“ഏട്ടനാണ്.. ഏട്ടനു സത്യങ്ങൾ എല്ലാം അറിയാം.ഒരിക്കലും അമ്മയിത് അറിയരുതെന്ന് ഏട്ടൻ ആഗ്രഹിച്ചിരുന്നു.. ഏട്ടനെ അമ്മയിങ്ങനെ വെറുക്കുന്നത് കാണുമ്പോൾ പറയാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല”

അമ്മശ്വാസം പോലും എടുക്കുന്നുണ്ടോന്ന് ഞാൻ ഭയന്ന് പോയി..ഞാൻ അമ്മയുടെ തോളിൽ കൈവെച്ചതും അമ്മ ഞെട്ടുന്നത് ഞാനറിഞ്ഞു…

“അമ്മയുടെ രഹസ്യമൊഴിയാണ് ഏട്ടനു ജീവപര്യന്തം ലഭിച്ചതെന്ന് അച്ഛനു ഇപ്പോഴും അറിയില്ല”. ….

” മം”

അമ്മയിലെ നിർവികാരിത എന്നെ ഭയപ്പെടുത്തി.ഞാൻ അമ്മക്ക് ചുറ്റും മാറാതെ നിന്നു…

കുറച്ചു കഴിഞ്ഞാണ് ഏട്ടൻ വീട്ടിലേക്ക് വന്നത്.വന്നയുടെനെ എന്നെ വിളിച്ചു…

“ഡീ സീതപ്പെണ്ണേ കുറച്ചു വെളളമിങ്ങ് എടുത്തോളൂ”

ഏട്ടന്റെ വിളിയൊച്ച കേട്ട് കപ്പിൽ വെള്ളം പകർന്നു കൊണ്ട് പോകാൻ ഒരുങ്ങിയതും അമ്മ എന്നിൽ നിന്നത് ബലമായി വാങ്ങി.സ്തംഭിച്ചു നിന്നയെന്നെ അത്ഭുതപ്പെടുത്തി അമ്മ വെളളവുമായി ഏട്ടനു അരുകിലെത്തി.. പിന്നാലെ ഞാനും ചെന്നു….

എനിക്ക് പകരം അമ്മ ഏട്ടനു വെള്ളം കൊണ്ട് വന്നത് കണ്ടിട്ട് ഇരട്ടച്ചങ്കൻ സ്തബ്ധനായിപ്പോയി.അമ്മ നീട്ടിയ വെള്ളം ഒറ്റവലിക്ക് ഏട്ടൻ കുടിച്ചു തീർക്കുമ്പോഴും ആ കണ്ണുകളിലെ വിസ്മയം തീർന്നിരുന്നില്ല…

“മോനേ കർണ്ണ..അമ്മയോട് ക്ഷമിക്കെടാ”

അമ്മയുടെ മാപ്പപേക്ഷ കേട്ടതും ഏട്ടൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി… ഏട്ടൻ എന്നെ സൂക്ഷിച്ചു നോക്കിയെങ്കിലും ഞാനത് കണ്ടില്ലെന്ന് നടിച്ചു…

“കയ്യെത്തും അകലത്തും ഉണ്ടായിരുന്നിട്ടും അമ്മ നിന്നെ തിരിച്ചറിഞ്ഞില്ലല്ലോടാ”

അമ്മയും ഏട്ടനും പരസ്പരം തിരിച്ചറിയുന്നത് കണ്ടു ഞാൻ വളരെയേറെ സന്തോഷിച്ചു…

“ഇതുവരെ ഏട്ടനു നിഷേധിക്കപ്പെട്ട സ്നേഹം അമ്മ കൂടുതൽ നൽകട്ടെ….അന്നുമുതൽ ഞങ്ങളുടെ വീട്ടിൽ പഴയാ സന്തോഷം തിരിച്ച് വരികയായിരുന്നു.അമ്മയുടെ മാറ്റത്തിൽ

വളരെയധികം സന്തോഷിച്ചതും അച്ഛനായിരുന്നു….

നടന്നതെല്ലാം ഞാൻ ജാനകിയോട് തുറന്നു പറയുമ്പോൾ അവളുടെ കണ്ണുകളും ഈറനണിഞ്ഞു…

“എന്റെ ഇരട്ടച്ചങ്കന്റെ സങ്കടം മാറിയല്ലോ”

അടുത്ത ദിവസം ഞാനും ജാനകുയും ഏട്ടന്റെ കൂടെ ഏസിപി ഓഫീസിലെത്തി പരാതി നേരിട്ടു നൽകി…

“ബെഞ്ചമിനെക്കൊണ്ട് നിങ്ങൾക്ക് ശല്യമുണ്ടാകില്ല”

ഏസിപി ഞങ്ങൾക്ക് ഉറപ്പു നൽകി…

മടക്കയാത്രയിൽ ജാനകി രാവണനെ കുറിച്ച് സൂചിപ്പിച്ചു….

“രാവണൻ ആളൊരു ശുദ്ധനാണ്.ആരൊക്കെയൊ ചേർന്ന് അയാളെ ചതിക്കുക ആയിരുന്നു..”

“ഏട്ടാ അയാളെ ഇപ്പോൾ കാണാനില്ല..രണ്ടു ദിവസമായി.. ഏട്ടൻ പരോളിൽ ഇറങ്ങിയ ദിവസം തന്നെയാണ് ആയാളെയും കാണാതെയായത്”

ഞാനത് പറഞ്ഞപ്പോൾ ഏട്ടൻ നെറ്റിയൊന്ന് ചുളിച്ചു…

“ഞാൻ രണ്ടു ദിവസം മാറി നിന്നത് ആൽബിനെയൊന്ന് കയ്യിൽ കിട്ടാൻ ആയിരുന്നു.. അവനുളള ഡോസ് ശരിക്കും കൊടുത്തിട്ടുണ്ട്”

“അല്ലാതെയും കുറച്ചു കണക്കുകൾ തീർക്കാനുണ്ട് എനിക്ക്…”

ഏട്ടന്റെ സ്വരത്തിലെ കാഠിന്യം ഞങ്ങൾ തിരിച്ചറിഞ്ഞു…

“തങ്ങൾക്ക് അറിയാത്ത എന്തെക്കയോ രഹസ്യങ്ങൾ ഏട്ടനിൽ ഉണ്ടെന്ന് എനിക്ക് തോന്നി…

അതെന്തായിരിക്കും ഞങ്ങൾക്ക് ഒരുപിടിയും കിട്ടിയില്ല…

” ഏട്ടാ ഞാനും രാവണനും കൂടി ഒരുദിവസം അയാളുടെ വീട്ടിൽ പോയിരുന്നു… ”

“എന്നിട്ട്”

ഏട്ടന്റെ ശ്രദ്ധ എന്നിലേക്കായി…

“പ്രത്യേകിച്ച് പറയത്തക്കതായി ഒന്നും കിട്ടിയില്ല”

“മം..എങ്കിൽ ഞാനും നീയും കൂടി ഇന്ന് രാത്രിയിൽ രാവണന്റെ വീട്ടിലേക്ക് പോകുന്നു”

ഉറച്ചയൊരു തീരുമാനം പോലെ ഏട്ടൻ പറഞ്ഞു…

“അതുശരി…ഇയാൾക്ക് ഇപ്പോഴും പെങ്ങളൂട്ടി മതിയല്ലൊ..ഞാൻ വേണ്ടല്ലേ.എന്നോടൊരു സ്നേഹവും ഇല്ല..ദുഷ്ടൻ”

ജാനകി ഏട്ടനോടും എന്നോടും കുശുമ്പ് കുത്തി…

“എന്റെ ജാനകി നീയും സീതപ്പെണ്ണും എനിക്ക് ഒരുപോലെയാണു..”

“കളളം പച്ചക്കളളം ഞാൻ വിശ്വസിക്കില്ല…”

“എങ്കിൽ നീ വിശ്വസിക്കണ്ട”

ജാനകി മുഖം വീർപ്പിച്ചു അങ്ങനെ ഇരിക്കുന്നത് കണ്ടെനിക്ക് ചിരി വന്നു..

“നീ കുശുമ്പിയാടീ നാത്തൂനെ”

“ഇവളെക്കൊണ്ട് തോറ്റു”

ഏട്ടൻ ഒടുവിൽ തോൽവി സമ്മതിച്ചു…

ജാനകിയെ വീട്ടിൽ വിട്ടിട്ട് ഞങ്ങൾ രാത്രിയിൽ രാവണന്റെ വീട്ടിലേക്ക് പോകാൻ തയ്യാറെടുത്തു…

എനിക്ക് അവിടെ നിന്ന് കിട്ടിയ ഡയറിയുടെ കാര്യം ഞാൻ ഏട്ടനെ അറിയിച്ചു…

“നീയതിങ്ങ് കൊണ്ട് വന്നേ”

ഏട്ടൻ ചോദിച്ചതോടെ ഡയറി ഞാൻ ഏട്ടനു നൽകി…

ഡയറി വായിക്കുന്നത് കണ്ടിട്ട് ഏട്ടന്റെ നെറ്റിയിൽ വിയർപ്പ് പൊടിയുന്നത് ഞാൻ കണ്ടു…

“എന്താ ഏട്ടാ”

“ഈ ജനനി അയ്യർ ആരാണെന്ന് നിനക്ക് അറിയാമോ?”

“ഇല്ല”. ഞാൻ തലയാട്ടി…

” രാവണന്റെ ഭാര്യ യാമിനി അയ്യരുടെ സഹോദരിയാണ് ഏസിപി ജനനി അയ്യർ… ”

അതുകേട്ടതും ഞാൻ ഞെട്ടിപ്പോയി…

“ചുമ്മാതല്ല അവർ വേട്ടമൃഗത്തെ പോലെ അയാളെ പിടികൂടാൻ പാഞ്ഞു നടക്കുന്നത്”

“അതെ…പക്ഷേ ഞാനാണ് ഇപ്പോൾ ധർമ്മസങ്കടത്തിലായത്”

“എന്തുപറ്റി ഏട്ടാ”

“ഞാൻ ആകാംഷയോടെ തിരക്കി”

“ജനനി അയ്യർ എനിക്കൊരു കൊട്ടേഷൻ നൽകി.പണത്തിന്റെ ആവശ്യത്തിൽ ഞാനേറ്റു പോയി”

ഏട്ടന്റെ വെളിപ്പെടുത്തൽ കേട്ടതും ഞാൻ ഞെട്ടിപ്പോയി..

“എന്താണ് കൊട്ടേഷൻ..”

“ഒരാളെ കൊല്ലണം”

“ങേ…കൊല്ലാനൊ..ആരെ…എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല…”

“രാവണനെ”

എന്റെ നടുക്കം പൂർണ്ണമായി.. ഏട്ടൻ രാവണനെ കൊല്ലാനൊ..ഏട്ടനു സുഹൃത്തിനെ കൊല്ലാൻ എങ്ങനെ കഴിയും..

ഞാൻ ഇപ്പോൾ കരയുന്ന മട്ടിലായി..അറിയാതെ ഞാൻ രാവണനെ സ്നേഹിച്ചു തുടങ്ങിയിരുന്നു….

“ഇതിഹാസങ്ങളിൽ രാവണൻ വില്ലനായിരുന്നെങ്കിലും യാഥാർത്ഥ്യത്തിൽ രാവണനെനിക്ക് ഹീറോ ആയിരുന്നു.. രണ്ടു പ്രാവശ്യം എന്റെ മാനം രക്ഷിച്ചവൻ..എന്റെ ആരാധ്യാ പുരുഷൻ….

” രാവണൻ ആണെന്ന് അറിയാതെയാ ഞാൻ കൊട്ടേഷൻ ഏറ്റെടുത്തത്..രണ്ടു ദിവസം കൂടി കഴിഞ്ഞെ അവർ ആളെ പറയൂ..ബട്ട് ഇപ്പോൾ എനിക്ക് എല്ലാം വ്യക്തമായി..”

“ഏട്ടാ അരുത്..സത്യത്തിന്റെ ഭാഗത്തേ കർണ്ണൻ എന്നും നില കൊണ്ടിട്ടുളളൂ…ഏട്ടൻ തെറ്റായ വഴിയിലൂടെ സഞ്ചരിക്കരുത്”

ഏട്ടനോട് ഞാൻ കേണപേക്ഷിച്ചു…

“കൊട്ടേഷൻ ഏറ്റെടുത്താൽ പിന്മാറാൻ കഴിയില്ല..സീതപ്പെണ്ണേ”

“ഇല്ല..രാവണനെ കൊല്ലാൻ ഞാൻ സമ്മതിക്കില്ല”

എന്റെ കണ്ണുകളിൽ കൂടി അഗ്നി വർഷിച്ചു…

“എന്റെ ജീവനുള്ള കാലം രാവണനെ കൊല്ലാൻ പറ്റില്ല”

“നിന്റെ സമ്മതം ആർക്കു വേണം”

“ഏട്ടാ പ്ലീസ്‌‌‌…ഒന്നുകൂടി ആലോചിക്കൂ”

ഞാൻ പിന്നെയും യാചിച്ചു…

“എനിക്ക് മുമ്പിൽ തടസമായി നിൽക്കുന്നത് നീയാണെങ്കിലും ഞാൻ വെട്ടിമാറ്റും..അറിയാലൊ നിനക്കെന്നെ…”

ഏട്ടന്റെ ഇതുവരെ കാണാത്ത മറ്റൊരു മുഖം കണ്ട് ഞാൻ ഞെട്ടിപ്പോയി….

എനിക്കറിയാം.. ഇരട്ടച്ചങ്കൻ ഒന്നു തീരുമാനിച്ചാൽ അത് നടപ്പിലാക്കിയിരിക്കും..അത് തന്നെയാണ് എന്റെ ഭയവും…

കർണ്ണ രാവണ യുദ്ധത്തിൽ ആർക്കെന്ത് സംഭവിച്ചാലും നഷ്ടം എനിക്ക് തന്നെയാണ്…

പക്ഷേ ചില സമയങ്ങളിൽ കരിങ്കൽപ്പാറയുടെ മനസ്സുളള പോരാളിയായ കർണ്ണനെ എതിരാളിക്ക് മറികടക്കാൻ കഴിയില്ല..,..

കാരണം കർണ്ണൻ ധീരനും ശക്തനുമാണ്..ഒന്നുകാണാതെ മറ്റൊന്ന് ചെയ്യില്ല…

“അതു തന്നെയാണ് എന്റെ പേടിയും”

(“തുടരും)

ഇരട്ടച്ചങ്കൻ : ഭാഗം 1

ഇരട്ടച്ചങ്കൻ : ഭാഗം 2

ഇരട്ടച്ചങ്കൻ : ഭാഗം 3

ഇരട്ടച്ചങ്കൻ : ഭാഗം 4

ഇരട്ടച്ചങ്കൻ : ഭാഗം 5

ഇരട്ടച്ചങ്കൻ : ഭാഗം 6

ഇരട്ടച്ചങ്കൻ : ഭാഗം 7

ഇരട്ടച്ചങ്കൻ : ഭാഗം 8

ഇരട്ടച്ചങ്കൻ : ഭാഗം 9