Monday, November 18, 2024
Novel

ഇന്ദ്രധനുസ്സ് : ഭാഗം 6

നോവൽ
******
എഴുത്തുകാരി: ബിജി

യാദവി തീവ്രാനുരാഗത്തിൽ ലയിച്ചു പോയി…..

പ്രണയമേ നീയൊരു ഇന്ദ്രജാലക്കാരൻ….

രണ്ടു പേരെ ഇഷ്ടമെന്ന ഒരൊറ്റ വികാരത്തിലേക്ക് എത്തിക്കുന്ന ഇന്ദ്രജാലക്കാരൻ…..

ചുറ്റുമുള്ള എല്ലാത്തിനേയും വിസ്മരിക്കപ്പെടുന്ന മാന്ത്രിക നൂലുകൊണ്ട് പരസ്പരം
ബന്ധിതരായവർ…..

വീട്ടിലെത്തിയിട്ടും കഴിഞ്ഞ കുറേ നിമിഷങ്ങളിൽ ഇന്ദ്രൻ അവൾക്കു മേൽ ഉതിർത്ത പ്രണയമെന്ന പനിനീർപ്പൂവിൻ്റെ സൗരഭ്യത്തിലായിരുന്നു….

എന്തു കൊണ്ടോ ഗായത്രി മകളോടൊന്നും ചോദിച്ചില്ല…..

തൻ്റടുത്ത് പറഞ്ഞില്ലെങ്കിലും അച്ഛയുടെ അടുത്ത് എല്ലാം പറയും
എന്നവർക്കറിയാമായിരുന്നു. ….

സൂര്യൻ കടലിനെ ചുംബിക്കുന്നു യദു ഈ സമയം ബാൽക്കണിയിൽ നിന്ന് വിദൂരതയിലേക്ക് നോക്കി ….

എല്ലാം സ്വപ്നം പോലെ നെറ്റിയിൽ അവൻ ചാർത്തിയ ചുംബനം പോലും സ്വപ്നത്തിലായിരുന്നോ….

ഇന്ദ്രനെന്നെ സ്നേഹിക്കുന്നു.
ആ സ്നേഹത്തിൽ എന്തോ ഒരു നിഗൂഢം ….
ആ കണ്ണുകളിലെ പ്രണയം ഞാനറിയുന്നു.എന്നാൽ എന്തോ മറയ്ക്കാൻ ശ്രമിക്കുന്ന പോലെ…..

ഇന്ദ്രാ നീയെന്താണിങ്ങനെ നീയേതോ പുകമറയിൽ ഒളിഞ്ഞിരിക്കുന്നു…..

നിന്നിൽ നിന്ന് ഒരു മടക്കം എനിക്കില്ല. എന്തോ ഓർത്തെന്ന പോലെ പെട്ടെന്ന് റൂമിലെത്തി ഫോണെടുത്ത് അഖിലിനെ വിളിച്ചു. …..

എന്താ യാദവി….
ഇന്ദ്രൻ …….

എങ്ങനുണ്ടിപ്പോൾ…

ങാ കുഴപ്പമില്ല. …..
അഖിലേട്ടൻ കൂടെയുണ്ടോ

ഞാൻ ഹോസ്പിറ്റലിൽ തന്നെയാണ്….

ഇന്ദ്രന് ഫോണൊന്നു കൊടുക്കുമോ ..

ഇന്ദ്രേട്ടാ യാദവി സംസാരിക്കണമെന്ന്…..

താല്പര്യമില്ലെന്ന് പറഞ്ഞേക്ക്…

അവരുടെ സംഭാഷണം യദുവിന് കേൾക്കാമായിരുന്നു….

യാദവി ഇന്ദ്രേട്ടന് സംസാരിക്കാൻ
വേണ്ട പറയണ്ട ഇന്ദ്രൻ പറയുന്നത് ഞാൻ കേട്ടു.

സോറി യാദവി വേറൊന്നും ഇല്ലല്ലോ
ഇല്ല.

അവളുതന്നെ കോൾ കട്ട് ചെയ്തു.

അവളുടെ കണ്ണ് നിറഞ്ഞു
എന്തിനിങ്ങനെ പെരുമാറുന്നു

ഫോണിൽ ഒന്നു സംസാരിച്ചാലെന്താ
എനിക്കറിയണം ഇന്ദ്രാ നിൻ്റെ മനസ്സിലെന്താണെന്ന്

ബൊക്കെ കൊടുത്തപ്പോൾ അസാധാരണമാം ആ മിഴികൾ തിളങ്ങുന്നത് കണ്ടതാണ്….

ഞാനറിയാതെ എന്നെ ശ്രദ്ധിക്കുന്നതായും തോന്നി….

എല്ലാവരോടും ചിരിച്ചു സ്നേഹത്തോടെ ഇടപെട്ടു

ഞാൻ സംസാരിക്കാൻ ചെന്നപ്പോൾ ദേഷ്യത്തോടെ പെരുമാറുന്നു

എന്താ ഇന്ദ്രാ ഇതിൻ്റെയൊക്കെ അർത്ഥം
എനിക്കറിയണം നിന്നെ ഞാനറിയാത്ത ഇന്ദ്രനെ

ഇരുട്ടു പരന്നു അച്ഛൻ്റെ വണ്ടി വളവു തിരിഞ്ഞ് കയറി വരുന്നത് കണ്ടു

യദു താഴോട്ട് ചെന്നു.
അച്ഛേ
കാറിൽ നിന്നിറങ്ങുന്ന വിഷ്ണുവർദ്ധൻ മകളെയൊന്നു നോക്കി

എന്താ എൻ്റെ പൊന്നിന് ഒരു ക്ഷീണം
ഇന്നാഹാരം ഒന്നും കഴിച്ചില്ലെ

അവളെ ചേർത്തു പിടിച്ച് അകത്തോട്ട് കയറി

കഴിച്ചു അച്ഛേ എനിക്കൊരു ക്ഷീണവും ഇല്ല.

മോളു അച്ഛൻ ഫ്രഷായിട്ടു വരാം എന്നും പറഞ്ഞ് റൂമിലേക്ക് പോയി

ഗായു:…
അച്ഛൻ്റെ വിളി കേട്ട് അമ്മ അങ്ങോട്ടു ചെന്നു

കുഞ്ഞുനാളിൽ മുതൽ അച്ഛയുടെ ഗായൂവിളി കേട്ടാണ് ഞാനും അങ്ങനെ വിളിക്കാൻ തുടങ്ങിയത്

TV ഓണാക്കി വെറുതെ അതും നോക്കിയിരുന്നു

അവളുടെ മനസ്സിപ്പോഴും ഇന്ദ്രനു അടുത്തായിരുന്നു.

എനിക്കിപ്പോ കാണണം ഇന്ദ്രാ
നിയെന്നെ നിൻ്റെ നെഞ്ചിലേക്ക് പിടിച്ചിട്ടപ്പോൾ ഇന്ദ്രാ എൻ്റെ ശ്വാസം നിലച്ചതു പോലെ

നീ തന്ന ചുംബനം
ഇന്ദ്ര നീയില്ലാതെ ഞാൻ പൂർണ്ണതയിലെത്തില്ല.

അച്ഛനും Tv കാണാനിരുന്നു. അമ്മ ഒന്നും പറഞ്ഞില്ലെന്നു തോന്നുന്നു
അച്ഛനെന്നോടു ക്ഷമിക്കണം

അച്ഛൻ്റടുത്ത് പറയാത്ത ഒരു കാര്യവും ജീവിതത്തിലില്ല. ഇത് മാത്രം എനിക്ക് പറയാൻ കഴിയുന്നില്ല എനിക്ക് കുറച്ച് ടൈം വേണം മനസ്സിലതും തീരുമാനിച്ച്.ഭക്ഷണം കഴിച്ചതിനു ശേഷം മുകളിൽ റൂമിലേക്ക് പോയി.

ഡയറി തുറന്നു ഇന്ദ്രധനുസ്സെന്ന പേരിനെ നോക്കി ചോദിച്ചു –

ഇയാൾക്കെന്നോട് മിണ്ടാൻ താല്പര്യം ഇല്ല അല്ലേ സ്നേഹിക്കുന്ന പെണ്ണ് അത്ര ഇഷ്ടത്തോടെ വിളിക്കുമ്പോൾ തനിക്കൊന്ന് സംസാരിച്ചാലെന്താ

അഖിലേട്ടനെ ഒന്നു വിളിച്ചാലോ ഹോസ്പിറ്റലിൽ ഉണ്ടാകുമോ അതോ വീട്ടിൽ പോയിക്കാണുമോ ഏതായാലും ഒന്നു വിളിച്ചു നോക്കാം

വേണോ കുഴപ്പമാകുമോ
പ്രണയം അങ്ങനെയല്ലേ വിവേകംഅരുതെന്നു പറഞ്ഞാലും വികാരം സമ്മതിക്കില്ല.
രണ്ടും കല്പ്പിച്ച് യദു വിളിച്ചു.
കോൾ എടുത്തതും അവിടുന്ന് പറയുന്നതൊന്നും കേൾക്കാതെ യദു പറഞ്ഞു
അയാളോടൊന്നു പറഞ്ഞേക്ക് കിന്നരിക്കാൻ വേണ്ടി വിളിച്ചതല്ല എനിക്കയാളോട് അർജ്ജൻ്റായി നേരിട്ടൊന്നു സംസാരിക്കണം

അഖില് മറുപടി പറയുന്നതിന് മുൻപ് യദു കോൾ കട്ടാക്കി

എന്താകും എന്തോ എന്നാലും ഒരു സമാധാനം.
യദുവിൻ്റെ ആത്മാർത്ഥ സ്നേഹത്തെ ഇന്ദ്രനിങ്ങനെ പൂശ്ചിക്കരുത്

അല്ല പിന്നെ യദു വിനോടാ കളി
സ്നേഹം കൊണ്ട് പിന്നാലെ ചെന്നപ്പോൾ ജാഡ
യദു എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു.

വിത്തിൻ സെക്കൻഡ് അഖിലിൻ്റെ കാൾ വന്നു

ഇത്തവണ യദു ശരിക്കും പേടിച്ചു.
വിറയലോടെ കാൾ എടുത്തു

ഫോൺ ചെവിയിൽ വച്ചതും
ടി കോപ്പേ എന്നാ നിൻ്റെ വിചാരം ഇഷ്ടം പറഞ്ഞാലുടനെ നിൻ്റെ പുറകെ മണപ്പിച്ചു നടക്കണോടി

അങ്ങനെയുള്ളവൻമാരെയേ നീ കണ്ട് കാണുള്ളു. നിൻ്റെ സൂക്കേട് തീർക്കുന്നവരു കാണും അങ്ങോട്ട് ചെല്ല്

നിൻ്റെ തൊലി വെളുപ്പിൽ ഞാൻ മയങ്ങിയെന്നു വിചാരിച്ചോടി

കണ്ടുപോകരുത് എൻ്റെ മുൻപിൽ

ഇന്ദ്രൻ്റെ ദേഷ്യം കൊടുങ്കാറ്റായി യദുവിൽ വീശിയടിച്ചു. .കാൾ കട്ടായി .

യദുവിൻ്റെ കണ്ണ് നിറഞ്ഞൊഴുകിയിട്ടേയിരുന്നു.

എന്നെ നീ ഇങ്ങനെയൊക്കെയാ കരുതിയത് അല്ലേ.

കാണാതെ സ്നേഹിച്ച ആളെ കൺമുൻപിൽ കണ്ടപ്പോൾ മറ്റെല്ലാം മറന്നു എൻ്റെ പ്രണയം നിന്നെ അറിയിച്ചു.

ഞാൻ കണ്ടവൻമാരെയെല്ലാം മയക്കാൻ നടക്കുന്നവളാണോ ഇന്ദ്രാ.

എല്ലാ സ്വാതന്ത്ര്യവും തന്നാണ് അച്ഛൻ എന്നെ വളർത്തിയത്. ഒരിക്കലും അത് ദുരുപയോഗപ്പെടുത്തിയിട്ടില്ല.

ഇനി വരില്ല. ഇന്ദ്രാ എൻ്റെ സ്നേഹം എന്നോടു കൂടി മണ്ണടിയട്ടെ

തീവ്രമായ വേദനയിൽ നെഞ്ചു പിടഞ്ഞ് കരഞ്ഞു കൊണ്ടേയിരുന്നു.
ഇതു വല്ലാത്ത പ്രഹേളിക തന്നെ ‘ കുറച്ചു മുൻപുവരെ മഞ്ഞുതുള്ളിയായി വർഷിച്ച പ്രണയം ഇപ്പോൾ ഉമിത്തീയ്യിൽ വെന്തുരുകുകയാണ്.

എൻ്റെ കാത്തിരിപ്പ്
വ്യർത്ഥമായ എൻ്റെയി കാത്തിരിപ്പ്

നീ മനസ്സിലാക്കാത്ത നിനക്കു വേണ്ടിയാണ്.
നീ കാണാൻ ഇഷ്ടപ്പെടാത്ത
കേൾക്കാൻ ഇഷ്ടപ്പെടാത്ത നിനക്കു വേണ്ടിയാണ്

നിന്നോടുള്ള എൻ്റെ തീരാത്ത പ്രണയം
ആത്മാവുപേക്ഷിക്കുന്ന ശരിരം
അഗ്നിയിലമരുന്നിടത്തോളം കാലം

വിടരാൻ തുടങ്ങുമ്പോഴേ കൊഴിയാനാണല്ലോ പ്രണയമേ നിൻ്റെ വിധി.

ഇനി ഇന്ദ്രൻ്റെ വഴിയിൽ ഒരു തടസ്സമായി യദു വരില്ല.

എന്തിനിന്ദ്രാ ഞാൻ നിൻ്റെയാണെന്നു പറഞ്ഞത് എന്തിന് നീയെന്നെ ചുംബിച്ചത്
.ഞാൻ നിന്നെ കാണാൽ വന്നപ്പോഴേ എന്നെ ഒഴിവാക്കാമായിരുന്നില്ലേ.
രാത്രി വെളുക്കുവോളം കരഞ്ഞ് അവൾ തളർന്നിരുന്നു.

നേരം വെളുത്തപ്പോഴേക്കും അവളൊരു തീരുമാനമെടുത്തു

ഇനി ഇന്ദ്രനെ തേടി യദു പോകില്ല ഒന്നും പ്രതീക്ഷിച്ചല്ല സ്നേഹിച്ചതും കാത്തിരുന്നതും

യദു ഇത്ര കാലം എങ്ങനെയായിരുന്നോ അങ്ങനെ ജീവിക്കും
ഇനി ഇന്ദ്രനെന്ന വ്യക്തിയെ ഓർത്ത് കരയില്ല’

കോളേജിൽ വച്ച് കാണേണ്ടി വരും അതൊന്നും എന്നെ ബാധിക്കില്ല.

എൻ്റെ പ്രണയം സത്യമാണ് അതിനി എന്നിൽ മാത്രം മൂടി കിടക്കട്ടെ.

പുലരുവോളം അവൾ ഉറങ്ങിയതേയില്ല. 8 മണി ആയപ്പോഴേക്കും

അവൾ ഫ്രഷായി കോളേജിൽ പോകാനിറങ്ങി ചന്തുവും റെഡി ആയി എത്തിയിരുന്നു.
ചന്തുവും ഗായത്രിയും എന്തൊക്കെയോ സംസാരിക്കുന്നു. ഇന്ദ്രനെ കുറിച്ചാണെന്നു തോന്നുന്നു. എന്നെ കണ്ടപ്പോഴേ രണ്ടും സംസാരിക്കുന്നത് നിർത്തി..

എനിക്ക് രണ്ടാളോടും ഒരു കാര്യം പറയാനുണ്ട്

ഇപ്പോൾ നിങ്ങൾ സംസാരിച്ചത് എന്നെ കുറിച്ചാണെന്നു മനസ്സിലായി.

എന്താണോ സംസാരിച്ചത് ഇനിയത് വേണ്ട
ഞാനത് ക്ലോസ് ചെയ്തു.
ഇനിയത് ആരും തുറക്കണ്ട എനിക്കിഷ്ടമല്ല……

എന്താ ഗായൂ കഴിക്കാൻ
വേണോങ്കിൽ എടുത്ത് കഴിച്ചിട്ടു പോടി അവളൊന്നു ചിരിച്ചു ഇതാണ്ഗായൂ…..

ടി കഴിക്കുന്നേൽ കഴിക്കെടി വായും തുറന്നിരിക്കാതെ
എനിക്കെങ്ങും വേണ്ടായെ നിൻ്റെ ക്ലോസ് ദ ചാപ്റ്റർ കേട്ടപ്പോഴേ വയറു നിറഞ്ഞു.

രണ്ടും കോളേജിലക്കിറങ്ങി
യദ്യ ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല

യദു അവളുടെ ക്ലാസിലേക്ക് പോയി
കോളേജിലെ സംസാരവിഷയം ഇന്ദ്രൻ്റെ ആക്സിഡൻ്റ് ആയിരുന്നു…..

യദു ഒന്നിലും ഇടപെട്ടില്ല
മരിയ യദുവിനോട്
ടി നീ എന്താ ഇങ്ങനെയിരിക്കുന്നെ നമ്മുക്കൊന്നു പോയാലോ ഹോസ്പിറ്റലിൽ…..

ഞാനില്ല ഇനി ഈ വിഷയം എൻ്റടുത്ത് സംസാരിക്കുകയും വേണ്ട.
നീയെന്താ ഈപ്പറയുന്നെ നിനക്കൊരു വിഷമവുമില്ലേ ….

നിൻ്റടുത്തല്ലേ പറഞ്ഞത് എനിക്കൊന്നും കേൾക്കണ്ട….

മരിയ Pls നീ ഇനി ഇതൊന്നും എൻ്റടുത്ത് പറയേണ്ട….

യദുവിൻ്റെ സ്വഭാവം ശരിക്കറിയാവുന്നതുകൊണ്ട് മരിയ പിന്നെ മിണ്ടിയില്ല….

ആകപ്പാടെ മുടിക്കെട്ടിയ ദിവസമായിരുന്നു യദുവിന് ക്ലാസൊന്നും ശരിയാംവണ്ണം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല…

ഇതിനിടയിൽ ദീപൂ എന്തൊക്കെയോ ചോദിച്ചോണ്ടു വന്നു അവളൊന്നു ദേഷ്യപ്പെട്ടപ്പോൾ അവൻ പോയി….

ലഞ്ച് ബ്രേക്കിന് അഖിലിനെ കണ്ടെങ്കിലും അവള് കാണാത്ത മട്ടിൽ നടന്നു….

. യാദവി ന്നു വിളിച്ച്
അവൾ നില്ക്കുന്നിടത്തേക്ക് അവൻ വന്നപ്പോൾ അവൾ തിരിഞ്ഞ് ക്ലാസിലേക്ക് കയറിപ്പോയി…..

നീയെന്തിനാടിപോന്നത്
അഖിലേട്ടൻ വിളിച്ചിട്ടും എന്താ നില്ക്കാഞ്ഞത്….

പെണ്ണെന്നു വച്ചാൽ ആർക്കും തട്ടി കളിക്കാനുള്ള കളിപ്പാവയാണോ….

യദു രോഷാകുലയാകുകയായിരുന്നു.
എല്ലാവരും ശ്രദ്ധിക്കുന്നു എന്നു മനസ്സിലാക്കിയപ്പോൾ
അവൾ നിർത്തി …

യദു പെട്ടെന്ന് ബാഗുമെടുത്ത് പുറത്തേക്കിറങ്ങി ….

ചന്തു വിൻ്റെ ക്ലാസിൽ ചെന്നു അവളോട് പറഞ്ഞു ഞാൻ വീട്ടിൽ പോകുന്നു. എന്തു പറ്റി
ഒന്നുമില്ല പോകുവാന്നു പറഞ്ഞ് അവളിറങ്ങി….

യാദവീന്ന് വിളിച്ച് അഖിൽ ഓടി വരുന്നു….

യദു പെട്ടെന്ന് സ്കൂട്ടിയുo എടുത്ത് വേഗത്തിൽ പോയി……

എനിക്ക് ആരെയും കാണണ്ട
എന്തിന് പിന്നെയും അപമാനിക്കാനോ
ഇനിയതിന് യാദവിയെ കിട്ടില്ല…….

വീട്ടിലെത്തിയപ്പോൾ എന്തേ ഉച്ചവരെയുള്ളോ ചന്തൂനെ കണ്ടില്ലല്ലോ
എനിക്കൊരു തലവേദന ഞാനിങ്ങു പോന്നു……

എനിക്കൊന്നു കിടക്കണം അവൾ വേഗം മുറിയിലേക്ക് പോയി….

ഫോണ്ടെടുത്തു നോക്കിയപ്പോൾ കുറെ മിസ്സ്ഡ് കോൾസ് അഖിലിൻ്റെയാണെന്നു മനസ്സിലായി…..

ഡ്രസ്സ് പോലും മാറാതെ ബഡ്ഡിൽ കിടന്നു….

രാത്രിയിലൊന്നും ഉറങ്ങാത്തതു കൊണ്ടും അതിലേറെ മനസ്സും ശരീരവും തളർന്നതുകൊണ്ടും അവൾ ഉറങ്ങിപ്പോയി ……

ഫോണിലെ റിങ്ടോൺ കേട്ടാണ് ഉണർന്നത് ടൈം നോക്കിയപ്പോൾ അഞ്ചു മണി ഇത്രയും നേരം ഉറങ്ങിയോ…….

ഇതിപ്പോൾ ആരാണാവോ അറിയാത്തൊരു നമ്പറാണ്……..

യദു കോൾ അറ്റൻഡ് ചെയ്തതു….

തുടരും

ഇന്ദ്രധനുസ്സ് : ഭാഗം 1

ഇന്ദ്രധനുസ്സ് : ഭാഗം 2

ഇന്ദ്രധനുസ്സ് : ഭാഗം 3

ഇന്ദ്രധനുസ്സ് : ഭാഗം 4

ഇന്ദ്രധനുസ്സ് : ഭാഗം 5