Monday, December 30, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 9

നോവൽ
എഴുത്തുകാരി: ചിലങ്ക

മുറ്റത്ത് ഇന്ദ്രന്റെ വണ്ടി വന്നു നിന്നതും
മയുവിന്റെ അച്ഛനും അമ്മയും ഗൗരിയമ്മയും വെളിയിലേക്ക് വന്നു…..
പാർവതിയെ കണ്ടതും അവൾ അമ്മേ എന്നും പറഞ്ഞ് ഓടി കെട്ടിപ്പിടിച്ചു….. ആ മാറിൽ തല വെച്ച് കിടന്നപ്പോൾ അവൾക്ക് ചെറിയ ആശ്വാസം തോന്നി…

അല്ലേ ഇത് ഇപ്പോൾ അമ്മേടെ മോൾക്ക് എന്ത് പറ്റി ഭയങ്കര സ്നേഹം….. പാർവതി അവളുടെ തലയിൽ തടകി കൊണ്ട് പറഞ്ഞു …..

നീ ഇവളെ വിളിക്കാൻ ആണെന്ന് പറഞ്ഞു പോയിട്ട് എന്താ ഇത്രയും താമസിച്ചത് എന്ന് ഗൗരി പറഞ്ഞപ്പോൾ മയൂ ഞെട്ടി അവനെ നോക്കി……

പിടിക്ക പെട്ട കള്ളനെ പോലെയുള്ള അവന്റെ നിൽപ്പ് കണ്ട് അവൾക്ക് ചിരി വന്നു…….

അത് അത് പിന്നെ.. നിങ്ങൾക്ക് കണ്ണ് കണ്ടുടെ അമ്മേ???? ഇത്രയും മഴയത്ത് എങ്ങനെ വരാനാ..?? എന്നും പറഞ്ഞ് അവൻ ചാടിത്തുള്ളി അകത്തേക്ക് കേറി പോയി……

അല്ലേ ഇവന് ഇത് എന്താ പറ്റിയെ ഗൗരി ( നാരായണൻ )

ആർക്കറിയാം ചേട്ടാ….. അവൻ അങ്ങനെയാ…..

ഉണ്ണി എവിടെ അച്ഛാ…..

അവൻ കളിക്കാൻ പോയി…. മോൾ വ …. എന്നും പറഞ്ഞ് പാർവതി അവളെ പിടിച്ചു കൊണ്ട് നടന്നതും ഗൗരി അവരുടെ കയ്യിൽ പിടിച്ചു….

ഇന്നും കൂടി അവൾ ഇവിടെ നിൽക്കട്ടെ ചേച്ചി……. …..നാളെ അങ്ങോട്ടു വിടാം…………..

പക്ഷേ അത്…. പാർവതിക്ക് എന്തോ മയുവിനെ വീട്ടിൽ കൊണ്ട് പോകാൻ വല്ലാതെ ആഗ്രഹിച്ചു…..

എന്നാൽ ഇന്ന് ഇവിടെ നിൽക്കട്ടെ എന്റെ പാറു……… നാരായണനും അത് ശരിവെച്ചു…………..

***********************************

ബാത്‌റൂമിൽ നിന്നും ഇന്ദ്രൻ തല തോർത്തിക്കൊണ്ട് കണ്ണാടിയുടെ മുമ്പിൽ നിന്നും പാട്ട് പാടി നിന്നപ്പോൾ ആണ് പുറകിൽ ആരോ നിൽക്കുന്ന പോലെ തോന്നിയത്
നോക്കുമ്പോൾ തന്നെ നോക്കി ഇളിച്ചു നിൽക്കുന്ന രുദ്രൻ ………

എന്താടാ……….

എന്താ മോനേ ഒരു ഇളക്കം…….

u mean വയറിളക്കം????????

ശേ….. പറഞ്ഞിട്ട് എന്താ ഡൽഹിയിൽ നിന്നും പഠിച്ചവന്നവൻ എന്നാൽ വാ തുറന്നാൽ ഇങ്ങനെ മ്ലേച്ഛം വർത്തമാനം എന്നും പറഞ്ഞ് രുദ്രൻ അവന്റെ ബെഡിൽ കേറി കിടന്നു……

ഓഹോ ഈ വയറിളക്കം അത്രയ്ക്ക് മോശം ആണെന്ന് ഞാൻ അറിഞ്ഞില്ല കേട്ടോ???

ഈൗ….. ഞാൻ ആ ഇളക്കം അല്ല ഉദേശിച്ചത്‌ ????

പിന്നെ??????

പതിവ് ഇല്ലാത്ത പാട്ട്……. …. മയുവിനെ കോളേജിൽ നിന്നും വിളിക്കാൻ പോയത് എല്ലാം കൂടി വായിച്ചു നോക്കുമ്പോൾ എന്തോ ചിഞ്ഞു നാറുന്നു…..

u mean പ്രേമം.???????

അത് തന്നെ……. എന്നും പറഞ്ഞ് രുദ്രൻ ബെഡിൽ നിന്നും ചാടി എഴുനേറ്റു…..

കോപ്പാണ്……… എടാ ഒന്നാമത്തെ കാര്യം ഞാൻ പാട്ട് പാടിയത് ??? എന്താ പാടിയാൽ കുഴപ്പം ???? ഒരു സ്റ്റിൽ ബാച്ചിലർ ആയ അല്ലെങ്കിൽ കെട്ടുപ്രായo ആയി നിൽക്കുന്ന എനിക്കു എന്താ പാടിയാൽ കുഴപ്പം..?????? പറയാണം ????
രണ്ടാമത്തെ കാര്യം എനിക്കു അവളോട് പ്രേമം???? അങ്ങനെ നീ വിചാരിക്കുകയെ വേണ്ട…..എനിക്കു അവളോട്‌ പ്രേമം ഒന്നുമില്ല … ജസ്റ്റ്‌…….

ജസ്റ്റ്‌ ???? ബാക്കി പോരട്ടെ??????

അത് പിന്നെ ജസ്റ്റ്‌ സിമ്പതി…….. അത്രേം ഉള്ളു……. അവൻ അത്രയും പറഞ്ഞു കൊണ്ട് വീണ്ടും കണ്ണാടിയിൽ നോക്കി നിന്നു…….

ഓഹ് കള്ളത്തരത്തിൻറെ ആശാൻ തന്നെ എന്നും പറഞ്ഞ് ഇന്ദ്രനെ നോക്കിയപ്പോൾ ആണ് അവന്റെ കയിൽ മുറിവ് കണ്ടത്.
രുദ്രൻ പെട്ടെന്ന് അവിടെ കേറി പിടിച്ചു……

ആഹ്ഹ് ….. ഇന്ദ്രൻ വേദന കൊണ്ട് നിലവിളിച്ചു………

എന്താടാ $$*%%%%+%നീ കാണിച്ചേ…???????
ഇന്ദ്രൻ അവന്റെ കൈ തട്ടി മാറ്റി ഊതി…….

ഇത് എന്ത് പറ്റിയതാ??? മുറിവ് ഉണ്ടല്ലോ ???

ഓ വല്യ മുറിവ് ഒന്നുമില്ല ……. നിന്റെ ബിസിനെസ്സ് ശക്ത്രൂ ഇല്ലേ ????

ആര് നീലനോ????

ആ ആ #*$$+$%””മോനും ആയി ഇന്ന് ഒന്ന് ഉടക്കി ….. അതിന്റെ ചെറിയ മുറിവ് ആണ്……
അവൻ കൂസൽ ഇല്ലാതെ പറയുന്നത് കേട്ട് രുദ്രൻ ദേഷ്യം കൊണ്ട് വിറച്ചു…….

എന്താ ഉണ്ടായത് എന്ന് പറയടാ കോപ്പേ ……………

ഇന്ദ്രൻ നേരത്തെ നടന്നതെല്ലാം അവനോട് പറഞ്ഞു…. രുദ്രൻ ദേഷ്യം കൊണ്ട് വിറച്ചു ……
അവൻ ഇരുന്നയിടത്തും നിന്നും എഴുനേറ്റു…….

ആ #–$+$+$+%+%+%$+$*മോന് സാമർഥ്യം കാണിക്കാൻ വീട്ടിലെ പെണ്ണിനെ കിട്ടിയുള്ളോ??? പല തന്തയ്ക്ക് ഉണ്ടായ മോനേ ഇന്ന് ഞാൻ കൊല്ലും …… എന്നും പറഞ്ഞ് അവൻ വെളിയിലേക്ക് പോകാൻ പോയതും ഇന്ദ്രൻ അവന്റെ കയ്യിൽ കേറി പിടിച്ചു……….
രുദ്രൻ മുഖം തിരിച്ചു ഇന്ദ്രനെ നോക്കി…..

നീ ഇപ്പോൾ ഒന്നുo ചെയ്യണ്ട…. അവന് കൊടുക്കേണ്ടത് ഞാൻ കൊടുത്തിട്ടുണ്ട്…………. ഇനിയും ആവിശ്യം വന്നാൽ ഞാൻ അവനെ കൊല്ലും അത്രേയുള്ളൂ ……………

കഴിഞ്ഞ ആനന്ദ് ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ കരാർ നമ്മൾക്ക് കിട്ടിയപ്പോൾ മുതൽ അവന് നമ്മളോട് ഒരു കലിപ്പ് ഉള്ളതാ…

ആയിരിക്കാം … പക്ഷേ അത് മാത്രം ആണ് ഇന്ന് അങ്ങനെ നടന്നത് എന്ന് എനിക്കു തോന്നുന്നില്ല രുദ്രാ…….

പിന്നെ ???? രുദ്രൻ സംശയത്തോടെ അവനെ നോക്കി……

അറിയില്ല … ബട്ട്‌ മയൂരി അവനെ നന്നായിട്ട് പേടിക്കുന്നുണ്ട് ???? അത് ഉറപ്പാ………. എന്താണെന്ന് കണ്ടുപിടിക്കണം……

മ്മ്…. അവന് എന്തായാലും എന്റെ വക ഒരു പണി ഞാൻ കൊടുക്കുന്നുണ്ട് …….

************************

രാത്രിയിൽ റൂമിൽ ഒരുതരത്തിൽ കിടന്നിട്ട് മയുവിന് ഉറക്കം വന്നില്ല……… പല ചിന്തകളും അവളിൽ വല്ലാത്ത ആശയ കുഴപ്പത്തിലാക്കി…..

പിന്നെ ഒന്നുo ചിന്തിച്ചില്ലാ…… നേരെ ഇന്ദ്രന്റെ റൂമിലേക്ക് വെച്ച് പിടിച്ചു…… ഡോർ ലോക്ക് അല്ലാത്തത് കൊണ്ട് രക്ഷപ്പെട്ടു….
അവൾ അകത്ത് കേറി അവന്റെ അടുത്തേക്ക് വന്നു…..

ഉറങ്ങി കിടക്കുന്ന അവനെ കണ്ടതും അവൾക്ക് എന്തെന്ന് ഇല്ലാത്ത ഒരു സ്നേഹം തോന്നി….
അവന്റെ കൈയ്യിലെ മുറിവ് കണ്ടതും അവളുടെ മുഖം മാറി…. ഇന്ന് നടന്ന സംഭവങ്ങൾ മനസ്സിൽ തെളിഞ്ഞു……

അവൾ അവന്റെ അടുത്ത് ഇരുന്ന് അവന്റെ മുറിവിൽ ചുണ്ടുകൾ അടുപ്പിച്ചതും ഇന്ദ്രൻ പെട്ടെന്ന് അവളെ ബെഡിലേക്ക് കിടത്തി അവളുടെ മുകളിൽ കൈ കുത്തി കിടന്നു….
മയൂ ഞെട്ടി പേടിച്ച് അങ്ങനെ തന്നെ കിടന്നു . അവന്റെ ശ്വാസം അവളുടെ മുഖത്ത് അടിച്ചതും ശരീരം ഒന്ന് വിറപൂണ്ടു……

അവന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചതും അവൾ കണ്ണുകൾ അടച്ചു……….
കുറച്ച് കഴിഞ്ഞു അനക്കം ഒന്നുo ഇല്ലാത്തത് കൊണ്ട് കണ്ണുതുറന്ന് നോക്കിയപ്പോൾ കലിപ്പോടെ തന്നെ നോക്കുന്ന ഇന്ദ്രനെ ആണ് കണ്ടത്.

നീ എന്താടി എന്റെ റൂമിൽ വന്നത്??? അങ്ങനെ കിടന്നുകൊണ്ട് തന്നെ അവൻ അങ്ങനെ പറഞ്ഞതും അവൾക്ക് ദേഷ്യം വന്നു……

എടോ ആദ്യം തന്റെ ഈ ലോഡ് ഒന്ന് ഇറക്കി വെക്ക് . ഒടുക്കത്തെ weight . ശ്വാസം മുട്ടുന്നു എന്ന് പറഞ്ഞപ്പോൾ അവൻ അവളിൽ നിന്നും മാറി…….
മയൂ എഴുനേറ്റ് നിന്നു………

ഇനീ പറയടി എന്റെ റൂമിൽ എന്തിനാ വന്നത്???????

ഇനിയെങ്കിലും എന്നോട് പറഞ്ഞൂടെ????

എന്ത്??????

എന്നോട് പറ i love u എന്ന് ….. മയൂ നാണത്തോടെ പറയുന്നത് കേട്ട് ഇന്ദ്രൻ പൊട്ടിച്ചിരിച്ചു….

എന്തിനാ ചിരിക്കുന്നത് 😠😠😠

പിന്നെ കോമഡി പറഞ്ഞാൽ ചിരിക്കണ്ടേ……??? i love u എന്ന് പറയാൻ പോലും അതും ഞാൻ ??? നടക്കുന്ന കാര്യം തന്നെ…
..

എനിക്ക് അറിയാം നിങ്ങൾക്ക് എന്നെ ഇഷ്ട്ടം ആണെന്ന്…. ഇന്ന് അത് എനിക്ക് മനസ്സിലായതാ……….

ഓഹോ എങ്ങനെയാ നിനക്ക് മനസ്സിലായത് ?? ഒന്ന് പറഞ്ഞേ കേൾക്കട്ടെ … അവൻ പുച്ഛത്തിൽ പറഞ്ഞു…….

എന്നെ അയാളിൽ നിന്നും രക്ഷിച്ചില്ലേ ???? അത് ഇഷ്ട്ടം കൊണ്ടല്ലേ ????

അതേ രക്ഷിച്ചു… അത് നീ അല്ലാ ഏത് പെണ്ണായാലും ഞാൻ അങ്ങനെ തന്നെ ചെയ്യും…….

പിന്നെ ആയാളുടെ എടുത്ത് പറഞ്ഞില്ലേ എന്റെ പെണ്ണ് എന്ന്????

അതേ പറഞ്ഞു …. നീ ഈ വീട്ടിലെ പെണ്ണല്ലേ ???? അതായത് എന്റെ പെണ്ണ് ….. ആ ഒരു മീനിങ് മാത്രമേ ഉള്ളു……….

മയൂ ഇപ്പോൾ കരയും എന്ന മട്ടിലായി…….

പിന്നെ കടയിൽ കേറി നിന്നപ്പോൾ എന്നെ ഉമ്മിച്ചതോ?????

അവൻ ഒന്ന് ഞെട്ടി …. പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു : അതേ ഉമ്മ വെച്ചു ….. നീ എന്നെ കെട്ടിപിടിച്ചതുക്കൊണ്ടല്ലേ ഞാൻ ഉമ്മ വെച്ചത് ??? എന്നെ കെട്ടിപ്പിടിച്ചാൽ ആരായാലും ഞാൻ ഉമ്മാ വെക്കും… ഡൽഹിയിലും അങ്ങനെ തന്നെ ആയിരുന്നു…………….

പിന്നെ അവൾ അവന്റെ അടുത്ത് നിന്നില്ല ……… കരഞ്ഞുകൊണ്ട് റൂമിലേക്ക് പോയി….. ഇന്ദ്രൻ അത് നിർവികാരത്തോടെ നോക്കി നിന്നു……..

*********-**************–**************
അടുക്കളയിൽ ജോലി ചെയ്യുന്ന തിരക്കിൽ ആയിരുന്നു ഭദ്ര …… അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത്…..

ഹലോ ……… രാമു ഏട്ടാ…….

ഓഹോ അപ്പോൾ മറന്നിട്ടില്ല അല്ലേ ???? അയാൾ ദേഷ്യത്തോടെ പറയുന്നത് കേട്ട് അവൾ ഒന്ന് ഭയന്നു…..

ചേട്ടാ ജോലിക്ക് കയറിയതേ ഉള്ളല്ലോ .. ഞാൻ വാടക തരാം കുറച്ചു ദിവസം കൂടി നീട്ടി തരണം……

നീട്ടിത്തരണം എന്ന് പോലും എത്ര മാസത്തേ വാടകയാ തരാൻ ഉള്ളത് എന്ന് നിനക്ക് അറിയാവോ കൊച്ചേ ?????

അറിയാം ചേട്ടാ …… പ്ലീസ് ഈ ഒരു മാസം ഞാൻ ഉറപ്പായും തരുo…….

ശരി ഈ മാസം കൂടി ഞാൻ കാക്കും …. അല്ലെങ്കിൽ അറിയാലോ ?? എന്നും പറഞ്ഞ് അയാൾ ഫോൺ കട്ട്‌ ചെയ്തു….
ഭദ്ര ആശ്വാസത്തോടെ ഒരു നെടുവീർപ്പിട്ടു…..
അവളുടെ മനസ്സിൽ രുദ്രന്റെ മുഖം ഓർമ്മവന്നു….. ഇന്ന് നടന്ന കാര്യങ്ങൾ മനസ്സിൽ വീണ്ടും കടന്നുവന്നു……

നിങ്ങളുടെ കൂടെ ഉള്ള ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതാണ് പക്ഷേ …….

പെട്ടെന്ന് അവളുടെ വയറ്റിൽ കുഞ്ഞു ചവിട്ട് കിട്ടി … ഭദ്ര കൈ അവളുടെ വയറ്റിൽ വെച്ചു………

അമ്മേടെ വാവയ്ക്ക് അച്ഛായെ ഭയങ്കര ഇഷ്ട്ടആണല്ലേ ???? അവളിൽ ഒരു ചിരി വിരിഞ്ഞു…..

ഇതേ സമയം രുദ്രന്റെ സ്വപ്നത്തിലും ഭദ്രയായിരുന്നു……

********************
കുറച്ച് ദിവസങ്ങൾ മുന്നോട്ട് പോയി…. ഇന്ദ്രൻ അങ്ങനെ അവളോട് പറഞ്ഞതിന് ശേഷം മയൂ അവനോട് അങ്ങനെ മിണ്ടാൻ പോയില്ല….. അവനും അത് കാര്യം ആക്കിയില്ല…… രുദ്രന്റെ ഓഫീസ് റൂമിൽ ഭദ്രയ്ക്ക് വേണ്ടി ഒരു സീറ്റ് ഒരുക്കി… അവൾ വേണ്ടെന്ന് പറഞ്ഞെങ്കിലും ഫലം ഉണ്ടായില്ല…. അത് കൊണ്ട് തന്നെ രുദ്രന് അത് സൗകര്യം ആയി…….

ആ സംഭവത്തിന് ശേഷം നീലനെ കണ്ടിട്ടില്ല……….

നീലുവിൽ നിന്നും അവൻ ബിസിനെസ്സ് കാര്യത്തിന് വേണ്ടി ബാംഗ്ലൂരിൽ പോയെന്നു കേട്ടു….
അച്ചു അഖിൽ സാറിനെ അന്നേ നോട്ടം ഇട്ട് വെച്ചതാണ് … പക്ഷേ എന്തോ അയാൾ അങ്ങോട്ട് അടുക്കുന്നില്ല…….
ഹർഷൻ നീലുവും ഒരു നടയ്ക്ക് പോകുന്ന ലക്ഷണം ഇല്ലാ…..
*********–****

ഓഹ് ഇന്ദ്ര വേഗം വാ നടയടയ്ക്കും …. കാറിൽ ചാരി നിന്നും കൊണ്ട് രുദ്രൻ പറഞ്ഞു……

ദ വരുന്നു……. . . അവൻ വെളിയിലേക്ക് വന്നു……… അവനെ കണ്ടതും രുദ്രൻ അന്തം വിട്ടു നോക്കി….

എന്താടാ…..

അല്ലടാ ഇന്ന് എന്റെ പിറന്നാൾ ആണോ അതോ നിന്റെയോ ??

സംശയം എന്താ നിന്റെ ?????

പിന്നെ എന്തിനാടാ ഇത്ര പുട്ടി അടിച്ചു വരുന്നത് ???

ഓഹോ ….. എനിക്ക് ഇച്ചിരി ഗ്ലാമർ കൂടി പോയത് എന്റെ കുറ്റം അല്ല ……

ഓഹ്……. രുദ്രൻ പുച്ഛിച്ചു…..

വാ പോകാം …..

വെയ്റ്റ് ഒരാളും കൂടി ഒണ്ട്

അത് ആര്????

ദോ വരുന്നു എന്ന് രുദ്രൻ പറഞ്ഞപ്പോൾ ഇന്ദ്രൻ ആ ഭാഗത്ത്‌ നോക്കി ….. അവന്റെ കണ്ണുകൾ പ്രകാശിച്ചു….

മയൂരി സെറ്റ് സാരി ഉടുത്ത് …. മുടി കുളി പിഞ്ഞൽ കെട്ടി …… കണ്ണുകൾ വാലിട്ട് എഴുതി .. കാതിൽ ജിമിക്കി കമ്മൽ . നെറ്റിയിൽ കുഞ്ഞ് പൊട്ടുo കയ്യിൽ രണ്ട് ജോഡി വളകൾ ….. ശരിക്കുo സുന്ദരി…

ഇന്ദ്രന്റെ തുറന്ന വാ രുദ്രൻ കൈ കൊണ്ട് അടപ്പിച്ചു….

ഹാപ്പി ബര്ത്ഡേ രുദ്രേട്ട……

താങ്ക്സ് മോളെ…… വാ കേറൂ….. എന്നും പറഞ്ഞ് അവൻ ഡോർ തുറന്ന് കൊടുത്തു….
മയു ഇന്ദ്രനെ മൈൻഡ് ചെയ്യാതെ അതിൽ കേറി ഇരുന്നു…

ഇന്ദ്രൻ മിററിലൂടെ അവളെ തന്നെ നോക്കുകയായിരുന്നു….. അവൾ അതെല്ലാം കണ്ടെങ്കിലും അതെല്ലാം പുച്ഛിച്ചു തള്ളി . അല്ലാപിന്നെ അത്രയ്ക്ക് സങ്കടം ഒണ്ട് 😌😌

*****-*****************

വണ്ടി അമ്പലത്തിൽ നിന്നതും രുദ്രനും ഇന്ദ്രനും മയുവും വണ്ടിയിൽ നിന്നും ഇറങ്ങി അമ്പലത്തിലേക്ക് നടന്നു…..

നിങ്ങൾ നടന്നു വാ… ഞാൻ ഇപ്പോൾ വരാം എന്നും പറഞ്ഞ് രുദ്രൻ അവിടെ നിന്നും എസ്‌കേപ്പ് ആയി…… ഇന്ദ്രനും മയുവും പരസ്പരം മുഖത്തോട് മുഖം നോക്കി ഇയാൾക് ഇത് എന്താ പറ്റിയെ എന്ന മട്ടിൽ…..

ഓ പുല്ല് ഈ സാരി ഒക്കെ ഉടുക്കുന്നേ ഒരു മാതിരി പരുപാടിയാ….

ആര് പറഞ്ഞു ഇതൊക്കെ ചുറ്റിക്കൊണ്ട് വരാൻ ഇന്ദ്രൻ പുച്ഛം ഫിറ്റ്‌ ചെയ്തു കൊണ്ട് പറഞ്ഞതും മയൂ മുഖം കൂർപ്പിച്ചു അവനെ നോക്കി ….

എന്താടി ഊളെ നോക്കി പേടിപ്പിക്കുന്നേ????

എടോ മാക്കാനെ ഈ സാരി എന്ന് പറയുന്നത് ഞങ്ങൾ പെണ്ണുങ്ങളുടെ പ്രത്യേകിച്‌ കേരളത്തിലെ പെൺപിള്ളേരുടെ അഴക് കൂട്ടുന്ന സംഭവം തന്നെയാ……

അതെങ്ങനെ കുട്ടി നിക്കർ ഇട്ട് നിൽക്കുന്ന പെണ്ണുങ്ങളുടെ കൂടെ പഠിച്ചതല്ലേ താൻ …..

പിന്നെ ഇങ്ങനെ പറഞ്ഞില്ലെങ്കിലെ ഉള്ളു കാര്യം …. അവളും വിട്ടുകൊടുത്തില്ല……

എടി……… 😠😠😠😠ഇന്ദ്രൻ പല്ലിറുമ്മിക്കൊണ്ട് അവളെ നോക്കി……. ഇത് അമ്പലം ആയി പോയി .. അല്ലായിരുന്നെങ്കിൽ ????

അല്ലായിരുന്നെങ്കിൽ ??? ഒന്ന് പോടോ …. അവള് അവനെ പുച്ഛിച്ചുകൊണ്ട് അർച്ചന എഴുതുന്നയിടത്തേക്ക് നടന്നു…… ഇന്ദ്രനും പുറകെ പോയി കുറച്ചു മാറി നിന്നും …..

ചേട്ടാ ഒരു അർച്ചന …..

പേര് പറ കുട്ടി…..

രുദ്രൻ ,,,, മകം എന്നും പറഞ്ഞ് പയിസ കൊടുത്തു തിരിഞ്ഞു നോക്കിയതും എവിടെയോ വായിനോക്കി നിൽക്കുന്ന ഇന്ദ്രനെ ആണ് കണ്ടത് .

മോനേ മനസ്സിൽ ലഡു പൊട്ടി…… മീശമാധവൻ 🙈

ചേട്ടാ ഈ വെടി വഴിപാട് മൈക്കിൽ കൂടി പറയുവോ?????

പിന്നെ വെടി വഴിപാട് അങ്ങനേ പറയൂ…..

ആണോ??? എന്നാൽ ഒരു വെടി വഴിപാട്
പേര് ഇന്ദ്രൻ നാള് മൂലം…. ചെറിയ വെടി 3 വലിയ വെടി 5(5+3=8)
ആഹാ ഒരു 8ന്റെ പണി ആയിക്കോട്ടെ എന്നും പറഞ്ഞ് അവൾ പയിസ കൊടുത്തു….

പിന്നെ ചേട്ടാ ഞാൻ ആ മിറ്റത്ത് എത്തിയിട്ട് വിളിച്ചു പറഞ്ഞാൽ മതിട്ടോ……

അതെന്താ കുട്ടി??????

അല്ലാ എനിക്ക് ഓടാൻ അതാണ് സൗകര്യം………… (ആത്മ )

ഒന്നുമില്ല ചേട്ടാ….. അപ്പോൾ പറഞ്ഞു പോലെ എന്നും പറഞ്ഞ് അവൾ മുറ്റത്ത് ഇറങ്ങിയതും മൈക്കിൽ നിന്നും ആ വിളംബരം പുറത്ത് വന്നു…..

” ഇന്ദ്രൻ മൂലം ചെറിയ വെടി 3….വലിയ വെടി 5………..”

അത്രയും നേരം വായിനോക്കിക്കൊണ്ട് ഇരുന്ന ഇന്ദ്രൻ ഒന്ന് ഞെട്ടി……. അല്ലാ ഇവിടെ ഇപ്പോൾ എന്താ വിളിച്ചു പറഞ്ഞത്????

ഇന്ദ്രൻ മൂലം ചെറിയ വെടി 3,, വലിയ വെടി 5………അവന്റെ അടുത്തും കൂടി പോയ പെണ്ണുങ്ങൾ കളിയാക്കിക്കൊണ്ട് പറഞ്ഞതും ഇന്ദ്രൻ നാണം കെട്ട് വല്ലാണ്ടായി……..

ഈശ്വര ഇതെപ്പോൾ… ആരാ ഈ മഹാപാപം ചെയ്തത് എന്നും പറഞ്ഞു ചുറ്റും നോക്കിയതും മയൂ ചിരി കടിച്ചുപിടിച്ച് അവിടെ വയറും പൊത്തി നിൽക്കുന്നതാണ് കണ്ടത്……

ഡീ….. അവൻ അലറിക്കൊണ്ട് അവളുടെ അടുത്തേക്ക് അടുത്തതും മയൂ സാരി കുറച്ചു പൊക്കിക്കൊണ്ട് ഓടി……..

അവളുടെ പുറകിലായി അവനും……….

അങ്ങനെ ഓടി ഓടി അവസാനം അവൾ കുഴഞ്ഞു ഒരിടത്ത് നിന്നു…..

വീണ്ടും ഓടാനായി പോയതും മുമ്പിലത്തെ കാഴ്ച്ച കണ്ട് അവൾ വിജനമ്പിച്ചുപോയി…

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8