Thursday, December 26, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 10

നോവൽ
എഴുത്തുകാരി: ചിലങ്ക

അവിടെ കാഴ്ച കണ്ട് മയൂ വിജനബിച്ചു പോയി……

ഹർഷന്റെ നെറ്റിയിൽ നീലു ചന്ദനം ഇട്ട് കൊടുക്കുന്നു………. കൂടാതെ രണ്ടും കൂടി കണ്ണും കണ്ണും കഥ പറഞ്ഞ് നിൽക്കുന്നു…

അമ്പലത്തിൽ ആണെന്നുള്ള വല്ല വിചാരം ഇവറ്റകൾക്ക് ഉണ്ടോ എന്ന് നോക്കിയേ ……. മയൂ തലയിൽ കൈ വെച്ചു….

ഡീീ………. 😠😠

അവളുടെ വിളികേട്ട് ഞെട്ടി നീലുവും ഹർഷനും അവളെ നോക്കി……
രണ്ടു പേരും എന്ത് ചെയ്യും എന്ന അവസ്ഥയിലായി…………

മയൂ അവർക്ക് അടുത്തേക്ക് പോകാൻ പോയതും പുറകിൽ ആരോ നിൽക്കുന്ന പോലെ തോന്നി …. നോക്കിയപ്പോൾ ഇന്ദ്രൻ………….

എടി….. നിന്നെ ഞാൻ ഇന്ന് ഇങ്ങോട്ട് വാടി എന്നും പറഞ്ഞ് അവൻ അവളുടെ ചെവിയിൽ പിടിച്ചു കൊണ്ട് വലിച്ചു നടന്നു…..

നീലുവും ഹര്ഷനും ആശ്വാസത്തിൽ പരസ്പരം നോക്കി……

ഇന്ദ്രേട്ടാ എന്നെ വിട്ടേ എനിക്ക് വേദനിക്കുന്നു …… വിടാടാ പട്ടി….. 😠😠

ഇങ്ങോട്ട് വാടി കോപ്പേ …… അമ്പലം ആയി പോയി … അല്ലായിരുന്നെങ്കിൽ ???

ഓഹ് എന്റെ പോന്നോ ഷമിക്ക് എന്നെ ഒന്ന് വിട്ടേ എനിക്ക് അത്യാവശ്യം ആയിട്ട് ഇമ്പോര്ടന്റ്റ്‌ അർജെന്റ് ആയിട്ട് ഒരു കാര്യം ചെയ്യാനുണ്ട്?????? എന്നും പറഞ്ഞ് അവനെ തെള്ളി മാറ്റിയിട്ട് അവൾ തിരിച്ചു ഓടിയപ്പോൾ ഹർഷന്റെയും നീലുവിന്റെയും പൊടി പോലും കാണാനില്ല…….

പരട്ടകൾ ….. സാരമില്ല നാളെ കോളേജിലോട്ട് തന്നെയല്ലേ നീ ഒക്കെ വരുന്നത് … ഞാൻ എടുത്തോളാം …………….

തിരിഞ്ഞതും വീണ്ടും ഇന്ദ്രൻ ……

അല്ലേ ഇയാൾക്ക് വേറെ പണിയില്ലേ????

ഡി……….

പറ മുത്തേ ……

നീ എന്തിനാടി എന്റെ പേരിൽ വെടി വഴിപാട് നടത്തിയത് ??? 😠😠😠

സ്നേഹം ഉണ്ടായിട്ട് 😘

എടി കോപ്പേ നീ മനപ്പൂർവം എന്നെ നാണം കെടുത്താൻ അല്ലേ അങ്ങനെ ചെയ്തത് ??????

ഓഹ് ഗോഡ്…. ഇയാളെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും ……. എന്റെ ഇന്ദ്രേട്ടാ… നിങ്ങളോട് ഉള്ള എന്റെ പ്രേമം ഇങ്ങനെ കര കവിഞ്ഞു ഒഴുകുകയാണ്…അതിനെ പിടിച്ചു നിർത്താൻ പറയുന്നത് കോട്ട് വാ തടഞ്ഞു നിർത്തുന്ന പോലെയാ അത് താനെ പോകും…………

എടി……. 🥵🥵

എന്റെ പിള്ളേരെ ഭാര്യയുംഭർത്താവും വീട്ടിൽ വെച്ചു അടി ഇട്ടാൽ പോരേ ഇത് അമ്പലം ആണ്… തൊഴുതിട്ട് പോകാൻ നോക്ക് പിള്ളേരെ ………. അവരുടെ അടുത്ത് ഇതെല്ലാം കണ്ടുകൊണ്ട് നിന്ന ഒരു അമ്മുമ്മത്തള്ള പറയുന്നത് കേട്ട് രണ്ടും അവരെ അന്ധം വിട്ട് നോക്കി……
മയൂ ചിരിച്ചു കൊണ്ട് അവരുടെ കവിളിൽ പിച്ചി…… അവർ അവളുടെ തലയിൽ തലോടി……
എന്താ മോളെ നിന്റെ കെട്ടിയോന് ഇത്രയും ദേഷ്യം ??? എന്ന് ചോദിച്ചപ്പോൾ അവൾ അവനെ നോക്കി…..
ഇന്ദ്രൻ കണ്ണുരുട്ടി അവളെ പേടിപ്പിച്ചു….
എന്റെ അമ്മുമ്മ കുട്ടി ഈ സേട്ടൻ അങ്ങനെയാ മൂക്കത്ത് ആണ് ശുണ്ഠി….. വീട്ടിലും ഇങ്ങനെ തന്നെയാ…….

അമ്പടാ…… അമ്മുമ്മ അവരുടെ തടിക്ക് കൈ വെച്ചു….

ആണോ മോളെ…. പിന്നെ നീ എങ്ങനെ ഇവനെ മെരുക്കി എടുക്കും…..

അതോ അത് ഞാൻ സേട്ടന് ഒരു സിനിമ കാണിക്കും അത് കാണിക്കുമ്പോൾ സേട്ടന്റെ ദേഷ്യം മാറും…. അല്ലേ സേട്ടാ…??????

വേറെ നിവർത്തി ഇല്ലാത്തതുകൊണ്ട് അവൻ ശരിയാണെന്ന് തലയാട്ടി…..

അത് ഏത് സിനിമയാ.. കുഞ്ഞേ നീ എനിക്കും കൂടി പറഞ്ഞ് തായോ എന്റെ കെട്ടിയോന് വയസ്സായിട്ടും ഒടുക്കത്തെ ദേഷ്യം ആണ്…….

ആണോ* ട്വന്റി ടു ഫിമൈയിൽ കോട്ടയം….*
അതിൽ അവസാനം ഒരു അടർ ഐറ്റം ഉണ്ട്…… അത് കാണിച്ചാൽ മതി .. പിന്നെ നമ്മളുടെ കെട്ടിയോന്മാർ നമ്മളെ നിലം തൊടിക്കില്ലാ… സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കും……. അതും പറഞ്ഞ് ഇന്ദ്രനെ നോക്കിയതും അവന്റെ കുരുവികൾ എല്ലാം പറന്നു പോയി……

ആണോ മോളെ …… അവർ അതിശയത്തോടെ നോക്കി……

അവൾ അതേ എന്നും തലയാട്ടി….. 😁😁😁

മോനേ നീ ഇങ്ങോട്ട് വന്നേ……

എന്താ അമ്മുമ്മേ ………. അവൻ അവരുടെ അടുത്ത് വന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് … അവൻ പ്യാവം ആയി കാര്യം പറയുന്നത് കേട്ട് മയു ചിരി കടിച്ചു പിടിച്ചു നിന്നു…….
അവർ അവസാനം രണ്ട് പേരുടെയും തലയിൽ കയ്യി വെച്ച് അനുഗ്രഹിച്ചു……

നിങ്ങൾക്ക് രണ്ട് പേർക്കും നല്ലതേ വരൂ…….. വേഗം ഒരു കൂട്ടിനായി ഒരു കുറുമ്പനെ കൂടി തരാൻ ഈ അമ്മുമ്മ പ്രാർത്ഥിക്കാം കേട്ടോ ???? എന്നും പറഞ്ഞ് അവർ പോയി…..

ഇത് ഇപ്പോൾ എന്താ സംഭവം ….

മനസ്സിലായില്ലേ ഇന്ദ്രേട്ടാ…. ഗർഭാ….ഗർഭാ……….

എന്ന് വെച്ചാൽ ……..??? 🤔🤔

എന്ന് വെച്ചാൽ ഗർഭം………

what………..

ആ വാ ഒന്ന് അടച്ചു വെച്ചിട്ട് വരാൻ നോക്ക് നട അടച്ചു കാണുവോ ആവോ ??? ഒന്നും അറിയാത്ത രീതിയിൽ അങ്ങനെ പറഞ്ഞും കൊണ്ട് അവൾ അമ്പലത്തിലേക്ക് കേറി……

ഇന്ദ്രൻ ആകെ എന്തോ പോയ അവസ്ഥയിൽ നിൽക്കുകയാണ്…. .

അല്ലാ എല്ലാ പെണ്ണുങ്ങളും ഇങ്ങനെ ആണോ ?????

ഏറെ കുറേ …………

ഏഹ് അതാരാ…. എന്നും പറഞ്ഞ് ചുറ്റും നോക്കിയതും അമ്പലത്തിൽ രസിത് എഴുതി കൊണ്ടിരുന്ന ചേട്ടൻ ആയിരുന്നു….

ഇന്ദ്രൻ അയാളെ കണ്ണുരുട്ടി പേടിപ്പിച്ചിട്ട് അകത്തേക്ക് കേറി…..

**************************

രുദ്രൻ മകം എന്ന് പൂജാരി പറഞ്ഞതും ഭദ്ര അദ്ദേഹത്തിന് ദക്ഷിണ കൊടുത്ത് അത് മേടിച്ചു…..

ഭഗവാന്റെ തിരുമുമ്പിൽ മനസ്സറിഞ്ഞു പ്രാർത്ഥിച്ചു…….. അവളുടെ പ്രാർത്ഥനയിൽ മുഴുവൻ രുദ്രൻ ആയിരുന്നു……….
എല്ലാം കഴിഞ്ഞു തിരിച്ചു ഇറങ്ങി നെറ്റിയിൽ ചന്ദനം ഇട്ടിട്ട് നോക്കുമ്പോൾ ആണ് മറഞ്ഞു നിന്ന് ഇതെല്ലാം കാണുന്ന രുദ്രനെ അവൾ കാണുന്നത് ………
മനസ്സിൽ ഒരു സന്തോഷം ഉണ്ടായെങ്കിലും അവൾ അത് മറച്ചു വെച്ചു…..
രുദ്രൻ കള്ള ചിരിയോടെ അവളുടെ മുമ്പിൽ വന്നു നിന്നും……..
അവൾ എന്താ എന്ന് അവൾ പിരികം പൊക്കി കാണിച്ചതും രുദ്രൻ ചുറ്റും കണ്ണോട്ടിച്ചു.
അവളും അവന്റെ നോട്ടം കണ്ട് ചുറ്റും നോക്കി……
എന്താ ?? മുമ്പിൽ നിന്നും മാറിയേ…..
അവനെ കടന്നുപോകാനായി പോയതും രുദ്രൻ അവളെ തന്നോട് ചേർത്ത് നിർത്തി അവളുടെ മുഖം കൈ കൊണ്ട് തന്റെ മുഖത്തോട് അടുപ്പിച്ചു….
ഭദ്ര ഒന്ന് ഭയന്നു…….
അവന്റെ നെറ്റി അവളുടെ നെറ്റിമേൽ ഒന്ന് ഉരസിയിട്ട് അവളിൽ നിന്നും മാറി………
അവൻ കള്ളച്ചിരിയോടെ അവളെ നോക്കി…..

എനിക്ക് അറിയാമായിരുന്നു നീ ഇന്നത്തെ ദിവസം മറക്കില്ലെന്ന് ???? അത് കേട്ടതും അവൾ പെട്ടന്ന് അവനെ നോക്കി …
തന്റെ നെറ്റിയിലെ കുറി അവന്റെ നെറ്റിയിൽ കണ്ടതും അവൾ മുഖം കൂർപ്പിച്ചു …..

നീ പക്ഷേ ഈ അമ്പലത്തിൽ വരുമെന്ന് കരുതിയില്ല…. പക്ഷേ ഞാൻ അറിഞ്ഞു നീ ഇവിടെ ഉണ്ടെന്ന് …. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു … അവൾ മിണ്ടാതെ നിന്നും…

എങ്ങനെ അറിഞ്ഞു എന്ന് എന്താ നീ ചോദിക്കാത്തത് ???

എന്തിന്??? the great business man രുദ്രന് ഇതൊക്കെ അറിയിക്കാൻ ചാരന്മാർ ഉള്ള കാര്യം ഒന്നുo അറിയാത്തവൾ അല്ലാ ഈ ഭദ്ര.. എന്നും പറഞ്ഞ് അവൾ മുന്നോട്ട് നടന്നു…….

അതേ… നീ എന്റെയാകാൻ അധിക താമസം ഇല്ലാട്ടോ ……….. അവൻ പറയുന്നത് ശ്രദ്ധിക്കാതെ അവൾ മുന്നോട്ട് നടന്നു…

അവൻ ചിരിച്ചു കൊണ്ട് നിന്നതും തോളിൽ ഒരു സ്പർശം അനുഭവപ്പെട്ടു…..

ഇന്ദ്രൻ… കൂടെ മയുവും ഒണ്ട്….

നീ ഇത് എവിടെ പോയതാ….???

അത് പിന്നെ … അഹ് എന്റെ ഒരു ഫ്രണ്ടിനെ കണ്ടു … അതാ ഞാൻ അവൻ തപ്പി തടഞ്ഞുകൊണ്ട് പറഞ്ഞു…….

ഓഹ് നീ തൊഴുതോ????

ഇല്ലടാ…..

പിന്നെ ഈ കുറിയോ?? ( മയൂ )

അത് അത് പിന്നെ അവൻ തൊട്ടുതന്നതാണ്…… ( രുദ്ര )

മ്മ് പോയി തൊഴുതിട്ട് വാ..ഞങ്ങൾ തൊഴുതു ….. വെളിയിൽ നിൽക്കാം …

മ്മ്മ്മ്…… ശരി……. എന്നും പറഞ്ഞ് അവൻ പോയി…..

വാടി ഇങ്ങോട്ട് ……..

ഇയാളെ ഇന്ന് ഞാൻ…….. അവൾ അവന്റെ പുറകെ സാരിയിൽ പിടിച്ചു കൊണ്ട് ഓടി….

എന്താടോ ഇത് ??? അവന്റെ നെഞ്ചിൽ ചൂണ്ടി ക്കൊണ്ട് അവൾ ചോദിച്ചതും അവൻ അന്തം വിട്ട് നോക്കി….

എന്ത്???

അമ്പലത്തിൽ നിന്ന് വെളിയിൽ വന്നില്ലേ ??? ഈ ഷർട്ട് ഇടാതെ ആരെ കാണിക്കാൻ വേണ്ടിയാ താൻ ഇങ്ങനെ നിൽക്കുന്നത് ????

ഫ….. എരപ്പാളി…..

അവൾ ഞെട്ടി ക്കൊണ്ട് ചുറ്റും നോക്കി…. ആരെങ്കിലും കണ്ടോ ….. ഏയ്യ് ഇല്ലാ…….

നീ ആരാടി മൂദേവി….. എന്നെ ഭരിക്കാൻ വരുന്നത്……… അവളുടെ ഒരു ഓർഡർ…… ഞാൻ പലതും കാണിച്ചു നടക്കുമെടി നിനക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ കണ്ണടച്ച് നിന്നോ….അല്ലാതെ ഇങ്ങോട്ട് ഒണ്ടാക്കാൻ വരരുത് ….. മനസ്സിലായോ ??????
ആയോ എന്ന് ??????

പ്ലിങ് …. അവൾ ആയെന്ന് തലയാട്ടി………

പിന്നെ രുദ്രൻ വന്നു… അവർ ഒരുമിച്ചു തിരിച്ചു വീട്ടിലേക്ക് പോയി……. പിന്നെ സദ്യ പായസം കേക്ക് മുറി…… അങ്ങനെ ഇങ്ങനെ ഒക്കെ ആയി പോയി………

*********************—–**

കോളേജിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു ഹർഷനും നീലുവും ………….. രണ്ടും ഗഹനമായ ചിന്തയിൽ ആയിരുന്നു………

ഹർഷ……………

പറയടി…………

ഇന്നലെ അമ്പലത്തിൽ വെച്ച് മയൂ നമ്മളെ കണ്ടില്ലേ ?? നമ്മളുടെ കള്ളത്തരം അവൾക്ക് മനസ്സിലായില്ലേ ??? അവരോട് ഒന്നുo പറയാതെ ഇരുന്നതിൽ അവൾക്ക് സങ്കടം വല്ലതും തോന്നുവോ???? അവൾ വല്ല ചീത്തയും പറയുവോ???? ഇനി നമ്മളോട് മിണ്ടാതെ ഇരിക്കുവോ?????

എന്റെ അമ്മോ ഒന്ന് നിർത്ത് നീലൂ …. നീ ഇങ്ങനെ ചോദ്യത്തോട് ചോദ്യം ചോദിച്ച് എന്നെ വട്ട് പിടിപ്പിക്കല്ലേ ….. ജോൺ ബ്രിട്ടാസ്സ് കളിക്കാൻ പറ്റിയ നേരം………. അവൻ ദേഷ്യത്തോടെ തിരിഞ്ഞതും മയൂ അവരുടെ മുമ്പിൽ വന്നു നിന്നു……

ഈ… നീ എപ്പോൾ വന്നു……… ഹർഷൻ അങ്ങനെ പറഞ്ഞതും മയുവിന്റെ കൈയി അവന്റെ കവിളിൽ പതിഞ്ഞു………….
നീലു അവളുടെ കവിളിൽ കൈ പൊത്തി പിടിച്ചു……………
ഹർഷൻ ചുറ്റും നോക്കി…….. ആരെങ്കിലും കണ്ടോ????..

രണ്ടെണ്ണം എന്ത് നാടകം ആയിരുന്നു…………..
….എന്തിനായിരുന്നു നിങ്ങൾ ഇങ്ങനെ കാണിച്ചേ??? നിങ്ങൾ ഒന്നായി കണ്ടാൽ സന്തോഷിക്കുന്നത് ഞാനും അച്ചുവും അല്ലായിരുന്നോ??? എന്നിട്ട്…………….. അവൾ പരമാവധി ദേഷ്യം ഫിറ്റ്‌ ചെയ്തുകൊണ്ട് പറഞ്ഞു…….

അത് പിന്നെ മയൂ … നിങ്ങളോട് പറയാം എന്ന് ഞാൻ ഇവനോട് പറഞ്ഞതാ … ഇവന് നാണക്കേട് … അത് കൊണ്ട് കുറച്ചു കഴിഞ്ഞു പറയാം എന്ന് കരുതി…. അല്ലേ ഹർഷ….

അവൻ അതേ എന്ന് തലയാട്ടി …..

മ്മ് ശരി……. ശരി……. ഇതിന് പരിഹാരം ആയിട്ട് ഈ month full നിങ്ങളുടെ ട്രീറ്റ്‌ ….. സമ്മതിച്ചോ ?????

അത് കേട്ടതും ഹർഷൻ അവന്റെ പോക്കറ്റിൽ തപ്പി … കൂടി പോയാൽ ഒരു 100….അതിൽ കൂടുതൽ പോകില്ല………..
മയൂ അത് കണ്ട് ചിരിച്ചു…..
പെട്ടെന്ന് അവൻ നീലുവിന്റെ ബാഗിൽ തപ്പി…….

ആഹാ….. ഒണ്ട്…. ഒണ്ട്…. അപ്പോൾ done…. അല്ലേ നീലൂ…….. ( ഹർഷ )

അവൾ അതേ എന്ന് തലയാട്ടി……..

അപ്പോൾ പിന്നെ പറയും… ഈ പ്രേമം എപ്പോൾ മൊട്ടി മുളച്ചു….

മയൂ വരാന്തയിൽ ഇരുന്നു…..

അത് പിന്നെ…. അന്ന് ഞാൻ അവളെ വഴക്ക് പറഞ്ഞില്ലേ ?????

എന്ന് ??????

എടി കുറച്ച് ദിവസം മുമ്പ്………

അവൾ ഓർത്തു……

(((((((ഓഹ് വന്നല്ലോ രണ്ടാളും….. ( നീലു)

എന്താടി നിനക്ക് ഒരു പുച്ഛം…… നിന്റെ ആരെങ്കിലും ചത്തോ??? ( ഹർഷൻ )
ഹർഷന്റെ വർത്താനം കേട്ട് മയുവും അച്ചുവും മുഖാമുഖം നോക്കി….. നീലുവിന്റെ മുഖം വാടി…..

നീ എന്താ ഹർഷ ഇങ്ങനെ സംസാരിക്കുന്നെ?????, 😠😠😠(അച്ചു ))))))))))))

അഹ് ഓർമയുണ്ട്…… (മയൂ)

മ്മ്.. അന്ന് രാത്രി എനിക്ക് എന്തോ ഉറക്കം വന്നില്ല..കണ്ണ് അടയ്ക്കുമ്പോൾ ഇവളുടെ മുഖം മാത്രം ആയിരുന്നു ……. (ഹ)

എന്നിട്ട്???(മയൂ )

എന്നിട്ട് എന്താ പിറ്റേന്ന് ഞാൻ love u മൈ…

എന്ത് 😨😨😨

അതല്ലടി i love മൈ.. കരളേ എന്നും പറഞ്ഞ് ഒരു ഉമ്മയും കൊടുത്തു…..

എന്നിട്ട്…??????

എന്നിട്ട് കോപ്പ്….. ഒന്ന് പോടീ…..

ഓഹ് പിന്നെ ഒന്ന് ദേഷ്യപെട്ടപ്പോൾ അവൾക്ക് സങ്കടം ആയെന്നു പറഞ്ഞ് നീ അവളോട്‌ ഇഷ്ടം ആണെന്ന് പറയുന്നു…..
ഉവ്വാ ഉവ്വേ…… അപ്പോൾ നേരത്തെ ഇഷ്ട്ടം അല്ലാഞ്ഞിട്ട് അല്ലാ അല്ലേ ????

ഈ ……….. ( ഹർഷ )

അവർ കാര്യം പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ആണ് കുറേ പിള്ളേർ ഓടുന്നത് കണ്ടത്…… അത് വരെ കളിച്ചുo ചിരിച്ചുകൊണ്ട് ഇരുന്ന അവർ മൂന്ന് പേരും കൂട്ടം കൂടി നിന്നയിടത്തേക്ക് ഓടി ചെന്നു……
പിള്ളേരെ തെള്ളി മാറ്റി മുന്നോട്ട് കേറിയതും അവിടുത്തെ കാഴ്ച്ച കണ്ട് മൂന്നും ഞെട്ടി…….
ഹർഷൻ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി…. മയുവും നീലുവും പരസ്പരം ഒന്നും മനസ്സിലാകാതെ നോക്കി……….

അച്ചു നിലത്ത് കിടക്കുന്ന കാഴ്ചയായിരുന്നു അത്….അവളുടെ കണ്ണുകൾ കരഞ്ഞു ചുവന്നു ഇരിക്കുന്നു… കയ്യിൽ മുറിവ് പറ്റിയിരിക്കുന്നു………. ഡ്രസ്സ്‌ മുഴുവൻ മണ്ണ് പറ്റി കീറി…
അവൾക്ക് മുമ്പിലായി കലിത്തുള്ളി അഖിൽ സാറും…….
അയാൾ ദേഷ്യപ്പെട്ടു അവൾക്ക് നേരെ വീണ്ടും തിരിഞ്ഞതും …. അച്ചു പേടിച്ചു ചുറ്റും നോക്കി ……..

എടാ …. പന്ന നായിന്റെ മോനേ എന്നും പറഞ്ഞ് ഹർഷൻ ഓടി അഖിൽ സാറിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി……..
അയാൾ ബാലൻസ് തെറ്റി നിലത്ത് വീണു…..മയുവും നീലുവും അച്ചുവിനെ പിടിച്ചു എഴുനെല്പിച്ചു അവിടെ കൂടി നിന്ന പിള്ളേർ എല്ലാം അമ്പരന്നു പോയി……..
അഖിൽ നിലത്ത് നിന്നും ചാടി എഴുനേറ്റ് ഹർഷനെ അടിക്കാനായി പോയതും അച്ചുവിന്റെ കൈ അവന്റെ കൈയ്യിൽ പിടിത്തം ഇട്ടു……….
അവൻ ദേഷ്യത്തോടെ അവളെ നോക്കി…..

ദേഷ്യം എന്നോട് മതി… അവനോട് വേണ്ടാ…….. അത് അവളുടെ ഉറച്ച വാർത്തമാനം ആയിരുന്നു……

അവർ മൂന്ന് പേരും ഒന്നുo മനസ്സിലാക്കാതെ അച്ചുവിനെയും അഖിൽസാറിനെയും മാറി മാറി നോക്കി…

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9