Tuesday, January 21, 2025
Novel

❤️ എന്റെ രാജകുമാരൻ ❤️ ഭാഗം 9

നോവൽ
******
എഴുത്തുകാരി: അഫീന

ഞാൻ നോക്കുമ്പോ അവൻ നിലത്തു കിടന്ന് ഉരുളേണ്. എന്താ നടന്നതെന്നറിയാതെ ഞമ്മള് അന്തം വിട്ട് നിന്നു .

അപ്പോഴാ തൊട്ടടുത്ത് രണ്ട് ചെറുപ്പക്കാർ നിക്കണ കണ്ടേ. ഇവരൊക്കെ ആര്.. ഞാൻ കണ്ടിട്ട് പോലും ഇല്ലല്ലോ. ഇനി ഇവന്റെ കൂട്ടുകാരാണോ.

ഏയ് കൂട്ടുകാരാണെങ്കി ഇങ്ങനെ തല്ലോ.. അതിൽ ഒരുത്തന്റെ ഡയലോഗ് കേട്ട് ഞമ്മളെ കണ്ണെല്ലാം തളളി പുറത്ത് വന്നു.

” നിനക്കെന്റെ പെങ്ങളെ തൊടണംഅല്ലേടാ”.

പെങ്ങളാ എപ്പോ എങ്ങനെ .എനിക്കറിയാത്തൊരു ആങ്ങളയോ.. ഇവരൊക്കെ ആരെന്നും കൂടെ അറിയൂലാ അപ്പോഴാ പെങ്ങളാണ്ന്ന്.

മറ്റേ ആള് അടി നിർത്തി അവനെ നോക്കി.അവൻ പിന്നേം നിന്ന് ഡയലോഗ് അടിക്കേണ്. എന്നിട്ട് കിടക്കണോനെ തല്ലാൻ പിന്നേം ചെന്നു. മറ്റെയാൾ അവനെ തടഞ്ഞു.

” മതീഡാ ഫൈസി അവന് കൊടുക്കാനുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്. ”

അപ്പോഴും ഇവരാര എന്ന ആലോചനയിൽ ആയിരുന്നു ഞാൻ. ഒരെത്തും പിടീം കിട്ടണില്ലല്ലോ.
അപ്പോഴേക്കും ബഹളം കേട്ട് എല്ലാരും ഇറങ്ങി വന്നു. കൂട്ടുകാരന്റെ കോലം കണ്ടിട്ട് ഷാനുക്കയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.

” നീ ഒക്കെ ആരാടാ. എന്റെ വീട്ടിൽ കേറി വന്ന് എന്റെ കൂട്ടുകാരനെ തല്ലാൻ. ”

” ആ ഞങ്ങൾ ഇപ്പൊ കൂട്ടുകാരനെ തല്ലിയില്ലെങ്കി കൂട്ടുകാരൻ ഇപ്പൊ വീട്ടുകാരിനെ സ്നേഹിച്ചങ്ങു കൊന്നേനെ ” ഫൈസി

എല്ലാരും ഞെട്ടി നിക്കാണ്. ഉമ്മയും ഷാനയും വേഗം എന്റെ അടുത്തേക്ക് വന്നു.

” എന്താ മോളേ ന്താ പറ്റിയെ ” ഉമ്മയാണ്

ഞാൻ നടന്നതെല്ലാം ഉമ്മയോട് പറഞ്ഞു. ഇതെല്ലാം കേട്ട് ദേഷ്യത്തോടെ ഉമ്മ പറഞ്ഞു

“ഷാനു ഇപ്പൊ ഇറങ്ങിക്കോണം നിന്റെ കൂട്ടുകാരേം കൊണ്ട്. ഇവർക്കു വേഗം തിരിച്ചു പോണം എന്നല്ലേ പറഞ്ഞേ. എവിടെന്നു വെച്ചാ കോണ്ടാക്ക്. വാപ്പ ഇപ്പൊ ഇവിടെ ഇല്ലാതിരുന്നത് നന്നായി. ”

ഷാനുക്ക ദേഷ്യത്തോടെ അവന്റെ അടുത്ത് ചെന്നിട്ട് ഒന്നങ്ങട് പൊട്ടിച്ചു. അവരെല്ലാം പോയി കഴിഞ്ഞ് ഞമ്മള് ഫൈസിയോടും കൂടെ ഉള്ള ആളോടും നന്ദി പറഞ്ഞു.

അപ്പോഴാണ് സാബി ഉമ്മിച്ചി അവിടേക്ക് വന്നത്. ഉമ്മിച്ചി വേഗം എന്റെ അടുത്തേക്ക് വന്ന് എന്നെ കെട്ടിപ്പിടിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോ കൂടെ ഉണ്ടായിരുന്ന ആള് പോയി.

” സാബി, മോൻ എന്താ വേഗം പോയത്. ചായ പോലും കുടിച്ചില്ലല്ലോ ”

” അത് സാരോല്ല. അവൻ എവിടെയോ പോവാൻ ഇറങ്ങീതാ അപ്പോഴാ ഇങ്ങട്ട് വന്നേ. ”

ഞമ്മള് നോക്കണ കണ്ടാണ് ഉമ്മിച്ചി ചോദിച്ചത്.

” മോൾക് മനസ്സിലായില്ലേ ഇവനെ, ഇതാ ഞങ്ങടെ”

” ഫായിസ്, ഫൈസീന്ന് വിളിക്കും. ഇങ്ങടെ സാബി ഉമ്മിച്ചിടെ മോനാ ” ഫൈസി ഉമ്മിച്ചി പറയണെന്റെ ഇടയിൽ കേറി പറഞ്ഞു.

” കുഞ്ഞോനാണോ ഉമ്മിച്ചി ഇത്. ”

” അതേ. അതിന് ഇവൻ ഫുൾ പറയാൻ സമ്മതിക്കണ്ടേ. കുഞ്ഞോൻന്ന് വിളിക്കണത് അവന് ഇഷ്ടമല്ല അത് കൊണ്ടാ ഇവൻ ഇടക്ക് കേറി പറഞ്ഞേ ”

ഷാനയാണെങ്കിൽ മുട്ടൻ ചിരി. ഫൈസിയെ നോക്കുമ്പോ അവൻ നിന്ന് പല്ല് ഞെരിക്കേണ്..
അതും കൂടെ കണ്ടപ്പോ എനിക്കും ചിരി പൊട്ടി.

കലിപ്പ് ലുക്കും യമണ്ടൻ ബോഡീം കുഞ്ഞോൻന്ന് പേരും. ആരായാലും ചിരിച്ചു പോകും.

” ഇത്താത്തയും ചിരിക്കേണാ. കുശുമ്പത്തി ഇനി എന്തേലും പറ്റിയാ ഞാൻ വരൂല രക്ഷിക്കാൻ നോക്കിക്കോ ”

” അതിന് നിനക്ക് രക്ഷിക്കാൻ ഞാൻ ഇവിടെ ഇണ്ടായാലല്ലേ. ഞമ്മള് ഉടനെ ഞമ്മളെ വീട്ടില് പോവേല്ലേ.. ഹ ഹ ”

ഞാൻ അത് പറഞ്ഞതും എല്ലാരുടേം മുഖം മാറി.
സെന്റി ആകാൻ താല്പര്യം ഇല്ലാത്തോണ്ട് ഞാൻ കാര്യം മാറ്റി.

” അല്ല കുഞ്ഞോനേ നീ എന്നെ ആദ്യായിട്ടല്ലേ കാണാണേ. പിന്നെ നിനക്ക് എങ്ങനെ മനസ്സിലായി ഇത് ഞാൻ ആണെന്ന്. ”

” ആദ്യത്തെ കാര്യം ഇങ്ങളെന്നെ കുഞ്ഞോനേന്ന് വിളിക്കല്ലേ… ഉമ്മിച്ചിനേം കൊണ്ട് തന്നെ എടങ്ങേറായി നിക്കേണ്. എന്നെ ഫൈസീന്ന് വിളിച്ചാ മതി. ”

” അത് നമുക് ആലോചിക്കാം നീ കാര്യം പറ. ”

” ഇങ്ങള് എന്നെ ആദ്യായിട്ടായിരിക്കും കാണണേ. പക്ഷേങ്കിൽ ഞാൻ നേരത്തേ കണ്ടിട്ടുണ്ട്. ബോധം ഇല്ലാണ്ട് ആശൂത്രി കെടന്നില്ലേ. ഞാനും കൂടെയാ ആശൂത്രി കൊണ്ടോയത് ”

” ഡാ കുഞ്ഞോനേ നീ ഏത് ക്‌ളാസ്സിലാ പടിക്കണേ”
ഷാനയാണ്

” നീ പോടീ കൊരങ്ങി ഞാൻ എൻജിനീയറിങ് നാ പഠിക്കണേ. എന്നെ കണ്ടിട്ട് നിനക്ക് തോന്നണ്ട സ്കൂളിൽ പോണ പുള്ളയാന്ന് ”

” കണ്ടിട്ട് തോന്നണില്ല പക്ഷെ സംസാരം കേട്ടിട്ട് ചോതിച്ചതാണേ… ആശൂത്രിന്ന് ഹ ഹ ”

” നിനക്ക് ഉള്ളത് പിന്നെ തരാടി കുരുപ്പേ ”

” നീ പോടാ മരമാക്രി ”

” ഡീ ”

” അതേ ഒന്ന് നിർത്തോ. ആദ്യം പറ ആരാ എന്നെ ഹോസ്പിറ്റലിൽ കൊണ്ടോയെ ” സഹികെട്ടു ഞാൻ ഇടക്ക് കേറി പറഞ്ഞു. കിളിപറക്കണ് തലക്ക് ചുറ്റും.

പിന്നെ അവരൊക്കെ പറയണ കേട്ട് എന്റെ തലേൽ ബാക്ക് ഇണ്ടാർന്ന കിളികൾ കൂടി സ്ഥലം വിട്ടു.

@@@@@@@@@@@@@@@@@@@@@@@@

ഇവരെ എന്താ കാണാത്തെ. കുറേ നേരം ആയല്ലോ എന്താ ശരിക്കും സംഭവിച്ചേന്ന് എങ്ങനെ അറിയും .ഹോ ആകെ ടെൻഷൻ ആയല്ലോ.

അവള് എന്ത് തീരുമാനമാണോ എടുത്തേക്കണേ. ചിലപ്പോ കരഞ്ഞു കാല് പിടിച്ചു കാണും. അത്രക്ക് പാവമാണ് ആ പെണ്ണ്.

അല്ല ഞാൻ ആരാണെന്നാണോ ആലോചിക്കണേ പറഞ്ഞു തരാം. ഞാൻ അജ്മൽ ഫാരിസ്. അജുന്ന് വിളിക്കും. കുഞ്ഞോന്റെ ഇക്കാക്കയാ. ഐഷുന്റെ സാബി ഉമ്മിച്ചിടെ മൂത്ത മോൻ.

ഫൈസിക്ക് ഇങ്ങോട്ടേക്കു അഡ്മിഷൻ കിട്ടി വന്നപ്പോ തൊട്ട് കേക്കണതാ അയലത്തെ വീട്ടിലെ വിശേഷം. ഉമ്മിച്ചി ആദ്യം തന്നെ പറഞ്ഞത് അവിടെ അടിപൊളി പൂന്തോട്ടം ഉണ്ടെന്നാ. ഓര് പിന്നെ പണ്ട് തൊട്ടേ ചെടി പ്രാന്തി ആണ്.

അവള് വരുന്നതും സംസാരിക്കുന്നതും എല്ലാം ഞാൻ വിളിക്കുമ്പോ പറയും. ഫൈസി വിളിക്കുമ്പോഴും ഇത് തന്നെ കഥ ഇത്താത്ത അത് ഇണ്ടാക്കി തന്ന് ഇത്താത്ത ഇത് ഇണ്ടാക്കി തന്ന് ഒടുക്കത്തെ ടേസ്റ്റ് ആണ് അങ്ങനെ അങ്ങനെ.

അവളെ കുറിച്ച് കേട്ട് കേട്ട് നമ്മളെ മനസ്സിന് ചെറിയൊരു ഇളക്കം തട്ടാതെയില്ല. ഇങ്ങനെ ഇളകാതിരിക്കും അമ്മാതിരി പൊക്കി പറയലും ഇവള് അയലത്തെ മരുമോളാണെന്ന് ഒട്ടും പറഞ്ഞൂ ഇല്ല. പാവം ഞമ്മള് വെറുതേ ഓരോ മനക്കോട്ട കെട്ടി.

അത് കൊണ്ടല്ലേ വീട്ടിൽ നിന്ന് പോയി വരാനുള്ള ദൂരം ഉണ്ടായിരുന്നുള്ളു എങ്കിലും ഇവിടന്ന് പോകുന്നതാ എളുപ്പം എന്നും പറഞ്ഞു ഇങ്ങോട്ടേയ്ക്ക് കെട്ടി എടുത്തേ. ഇവിടെ എത്തിയപ്പോ ദേ മേശപ്പുറത്ത് ബിരിയാണി ഇരിക്കണ്.

എന്നാ പിന്നെ ബിരിയാണി കഴിച്ചിട്ട് മതി ബാക്കി എന്ന് വെച്ച് വേഗം കൈ കഴുകി അതെടുത്തു തിന്നു. മോശം പറയരുതല്ലോ ടേസ്റ്റ് എന്ന് വെച്ചാ ഇപ്പോഴും വായിന്നു വെള്ളം വരുന്നു.

” ഉമ്മിച്ചി ഇത് ആര് ഇണ്ടാക്കീതാ. വേറെ ടേസ്റ്റ് ”

” ആ അജു അതേ നമ്മടെ ഐഷു ഇണ്ടാക്കി തന്നതാ ”

” ആ ”

ഞമ്മള് വെല്യ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു.
ഈ പെണ്ണിനെ കാണാൻ എന്താ ഒരു വഴി എന്ന് ആലോചിച്ചോണ്ടിരിക്കുമ്പോഴാ ഉമ്മിച്ചി ബോംബ് പൊട്ടിക്കണത്.

” ഇന്ന് അവള്ടെ കെട്ടിയോൻ വന്നിട്ടുണ്ട് ഗൾഫീന്ന് അതിന്റെ സ്പെഷ്യലാ. ഓൻ ഭാഗ്യം ചെയ്തൊനാ ഐഷുനെ പോലെ ഒരു കൊച്ചിനെ കിട്ടിയല്ലോ. ”

ന്റെ ചങ്ക് തകർന്ന് പോയി.വല്ലാത്ത സങ്കടം.അവള് എന്റെ ആരും അല്ല പക്ഷെ ആരെല്ലാമോ ആകണമെന്ന് ഞാൻ കൊതിച്ചിരുന്നു.

കഴിപ്പ് മതിയാക്കി റൂമിലേക്ക്‌ പോയി. ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വന്നില്ല.

വേറൊരുത്തന്റെ പെണ്ണിനെ മനസ്സിൽ കൊണ്ട് നടന്നല്ലോ എന്നോർത്തപ്പോ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. കണ്ണെല്ലാം നിറഞ്ഞ് ഒഴുകാൻ തുടങ്ങി.

പിറ്റേ ദിവസം ഐഷുനെ കാണാൻ പോവാന്ന് പറഞ്ഞു ഉമ്മിച്ചി വിളിച്ചതാ ഞാൻ പോയില്ല. ഫൈസീം കണ്ടിട്ടില്ലാന്ന് അപ്പോഴാ അറിയണേ.

മനസ്സ് ശാന്തമാക്കാൻ പുറത്തൊക്കെ ഒന്ന് കറങ്ങി ബീച്ചിലൊക്കെ പോയി തിരിച്ചു വന്നപ്പോ രാത്രി ആയി.

ഞാൻ വേഗം റൂമിലേക്ക്‌ പോയി. ഉമ്മിച്ചി കിടന്നിരുന്നു. റൂമിലെത്തിയപ്പോ മനസ്സ് കൈ വിട്ട് പോകണ പോലെ.

നേരെ ടെറസിൽ പോയി നിലാവും കണ്ട് ഇരുന്നപ്പോഴാ ഐഷുന്റെ വീട്ടിലെ ടെറസിലേക്ക് നോക്കിയത്. നിറച്ചു റോസാച്ചെടികൾ എല്ലാം പൂവിട്ടിട്ടുണ്ട്. അതിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നപ്പോഴാ ഒരു രൂപം ചെടികൾക്കടുത്താ യിട്ട്.

അത് ഐഷു ആണെന്ന് മനസ്സിലായി. അവള് മെപ്പൊട്ടും നോക്കണ്ട് പൂക്കളെയൊക്കെ തലോടണും ഉണ്ട്. വേണ്ട അജു വെല്ലോന്റേം പെണ്ണാ ഇങ്ങനെ നോക്കല്ലേ എന്ന് പറഞ്ഞിട്ടും മനസ്സ് കേട്ടില്ല.

അപ്പോഴാ അവള് മതിലും ചാരി നിലത്തിരിക്കണ കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോഴാ മനസ്സിലായെ അവള് കരയാണെന്ന്. ന്തൊ ഓള് കരയണ കണ്ടപ്പോ ഞമ്മളെ ഖൽബാ പിടഞ്ഞത്. അപ്പോഴേക്കും മഴ പെയ്തു തുടങ്ങി.

ഈ പെണ്ണ് ഇതെന്താ കാണിക്കണേ മഴ കൊള്ളുന്നതൊന്നും അറിയാണില്ലാന്ന് തോന്നണുഓള് ഒരു വശത്തേക്ക്
വീഴണ കണ്ടപ്പൊഴാ ബോധം പോയിന്നു മനസ്സിലായെ.

ഞാൻ വേഗം താഴേക്ക് ഓടി. പിറകെ ഫൈസീം ഇണ്ട്. മതിലൊക്കെ ചാടി കടന്ന് അവര്ടെ വീട്ടിൽ എത്തി.ഓടണ വഴിക്ക് ഞമ്മള് അവനോട് കാര്യം പറഞ്ഞു.

ഫൈസി വേഗം ഗേറ്റ് തുറന്നിട്ട് കാർ റിവേഴ്‌സ് എടുത്തിട്ടു. ആ വീടിന് ഒരു റൗണ്ട് ഓടി കഴിഞ്ഞപ്പോഴാ ടെറസിലേക്കുള്ള സ്റ്റെപ് കണ്ടത്.

വേഗം ഓടി അവിടെ എത്തിയപ്പോ പെണ്ണ് ആകെ നനഞ്ഞു കുതിർന്നു കിടക്കേണ്.

വേറൊന്നും ആലോചിക്കാതെ അവളെ കയ്യിൽ കോരിയെടുത്തു നെഞ്ചോട് ചേർത്തു. എങ്ങിനെയൊക്കെയോ ഓടി താഴെ ഇറങ്ങി.

അപ്പോഴേക്കും കാറിന്റെ സൗണ്ട് കേട്ട് ഐഷുന്റെ ഉമ്മയും വാപ്പയും പുറത്തേക്ക് വന്നു.

ഞാൻ വേഗം ഐഷുനെ ബാക്കിലേക് കേറ്റി. അവള്ടെ ഉമ്മാനോട് വേഗം കേറാൻ പറഞ്ഞു ഞാൻ ഫ്രണ്ടിൽ കേറി. വണ്ടി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു.

പോണ വഴി ഉമ്മാനോട് എല്ലാം പറഞ്ഞു. പുള്ളിക്കാരി കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല.

ക്യാഷ്വാലറ്റിയിലേക് കൊണ്ടോയി കിടത്തിയപ്പോഴേക്കും വാപ്പയും ഷാനയും വന്നു. മാറ്റാനുള്ള ഡ്രെസ്സും മറ്റും നേഴ്സിനെ ഏല്പിച്ചിട്ട് ഞങ്ങൾ പുറത്തേക്ക് ഇറങ്ങി.

ആരും ഒന്നും മിണ്ടിയില്ല. ഞാൻ പതിയെ ആ വാപ്പയുടെ അടുത്തേക്ക് ചെന്നിട്ട് എന്താ സംഭവിച്ചെന്ന് ചോദിച്ചു. ഞാൻ കണ്ട കാര്യങ്ങളും പറഞ്ഞു.

“പാവം എന്റെ മോള്.അവള് ഒരുപാട് കരഞ്ഞിട്ടു ണ്ടാകും ”
നടന്ന എല്ലാ കാര്യങ്ങളും കേട്ടപ്പോ ഷാനിനെ പിടിച്ചു നല്ലത് പൊട്ടിക്കാനാ തോന്നിയെ പിന്നെ വെറുതെ പ്രശ്നം ഉണ്ടാക്കണ്ടന്ന് വെച്ചു.

മറ്റുള്ളവരുടെ കണ്ണിൽ നോക്കുമ്പോ എനിക്കിവിടെ റോൾ ഒന്നും ഇല്ലല്ലോ.

കുറച്ച് കഴിഞ്ഞ് ഡോക്ടർ വന്നു. ഫുഡ് കഴിക്കാത്തേന്റെയാ തലകറങ്ങി വീണത് . വേറെ പ്രോബ്ലം ഒന്നും ഇല്ലെന്ന് പറഞ്ഞപ്പോഴാ ആശ്വാസം ആയത്. ഉമ്മ എന്തൊക്കെയോ പതം പറഞ്ഞു കരയണുണ്ട്.
ഫൈസിയോട് ഉമ്മിച്ചിടെ അടുത്തേക് പൊക്കോളാൻ പറഞ്ഞ് വിട്ട് ഞാൻ ഉമ്മയുടേം ഷാനയുടേം അടുത്തേയ്ക്ക് ചെന്നു.

” ഇത്താത്ത കരഞ്ഞത് നന്നായി അല്ലേ ഉമ്മ.” ഷാന

” ആ അല്ലായിരുന്നെങ്കി എന്റെ മോള് മനസിന്റെ താളം തെറ്റിയവളായേനെ. ഷാനു ഇങ്ങനൊക്കെ ചെയ്യുന്ന് ഓർത്തില്ലല്ലോ മോളേ ” ഉമ്മ

” നിങ്ങൾ ഇങ്ങനെ കരഞ്ഞിട്ട് ഒരു കാര്യോം ഇല്ല. ആയിഷ വളരെ വീക്ക്‌ ആണെന്നാ ഡോക്ടർ പറഞ്ഞേ. അപ്പൊ നിങ്ങൾ വേണം ധൈര്യം കൊടുത്ത് കൂടെ നിക്കാൻ. ”

ഞാൻ അങ്ങനെ പറഞ്ഞപ്പോ രണ്ടാളും കരച്ചിൽ നിർത്തി. കുറച്ച് കഴിഞ്ഞപ്പോ ഐഷുനെ റൂമിലേക്ക്‌ കിടത്താം എന്ന് പറഞ്ഞു. എന്നോട് വീട്ടിൽ പൊക്കോളാൻ പറഞ്ഞെങ്കിലും എന്തോ പോകാൻ തോന്നിയില്ല. എന്റേതല്ലെന്ന് അറിഞ്ഞിട്ടും മനസ്സ് സമ്മതിക്കുന്നില്ല.എന്താകുമോ എന്തോ.

പിറ്റേ ദിവസം രാവിലെ തന്നെ ഉമ്മിച്ചി ഹാജർ. ഫൈസിക് സ്വൈര്യം കൊടുത്തിട്ടുണ്ടാവില്ല. എന്റെ അല്ലേ ഉമ്മിച്ചി.

എല്ലാരും കുറേ നിര്ബന്ധിച്ചപ്പോ ഞാൻ ഫൈസിടെ കൂടെ വീട്ടിലേക് പോന്നു. അത് വരേ ഷാനിബ് വന്നില്ല എന്നതാണ് എന്നെ അത്ഭുതപെടുത്തിയത്. ഞാൻ വീട്ടിലെത്തിയപ്പോ തന്നെ ഉമ്മിച്ചി വിളിച്ചു ഓൾക് ബോധം വന്നുന്നും പറഞ്ഞ്.

ശ്ശേ കുറച്ച് നേരം കൂടി അവിടെ നിക്കാർന്നു. അല്ല ഞാൻ നിന്നിട്ട് ഇപ്പൊ എന്ത് ചെയ്യാനാ. ഐഷു സംബന്ധിച്ച് ഞാൻ അന്യനല്ലെ എന്നെ അറിയേം കൂടി ഇല്ല.

പിന്നെ അവളെ കാണാൻ പറ്റിയില്ല. ഡിസ്ചാർജ് ആയതും ബാക്കി വിശേഷങ്ങളും ഉമ്മിച്ചി പറഞ്ഞു അറിയാറുണ്ട് എന്നല്ലാതെ അവിടേക്ക് പോകാൻ തോന്നിയില്ല. ചിലപ്പോ ഷാനിബ് അവളെ സ്വീകരിച്ചു കാണും. മനസ്സ് ഇങ്ങനെ ഓരോന്നും ചിന്തിച്ചു കൂട്ടി.

പിന്നെ ഇന്നാ പെണ്ണിനെ കണ്ടത്.കണ്ടപ്പോ ഇങ്ങനെ ഒരുത്തൻ അവളെ ചൊറിഞ്ഞോണ്ടിരി ക്കാണ്. നമ്മടെ കാല് മുതൽ ഉച്ചി വരേ തിരച്ചങ്ങട് കേറി.

അവനിട്ടു രണ്ട് പൊട്ടിക്കാൻ വേണ്ടി അടുത്തെത്തിയില്ല അപ്പോഴേക്കും ഒരുത്തൻ നമ്മടെ ഇടെൽ കേറി അവനെ ചവിട്ടി താഴെ ഇട്ടു. പിന്നെ ഒന്നും നോക്കിയില്ല ഷാനിബിനോടുള്ള ദേഷ്യം കൂടി കൂട്ടി അവനിട്ടു കൊടുത്തു.

നോക്കിയപ്പോ ഫൈസി നിന്ന് ഡയലോഗ് അടിക്കേണ്. അല്ല ഐഷു എപ്പോഴാ ഇവന്റെ പെങ്ങളായേ. ആ അവൻ അങ്ങനെ കണ്ടോട്ടെ എന്നോട് അങ്ങനെ കാണാൻ പറയാതിരുന്നാൽ മതി. ഐഷു ഞങ്ങളെ രണ്ടാളേം അന്തം വിട്ട് നോക്കണ്ട്. ആ അവള് അറിയില്ലല്ലോ ഞങ്ങളെ.

എന്നാലും അവരെന്താ വരാത്തെ. എന്തായി കാര്യങ്ങൾ എന്ന് അറിയാഞ്ഞിട്ട് ഒരു സുഖമില്ല.
ആ വരുന്നുണ്ട്. എന്തായി കാര്യങ്ങൾ എന്ന് അന്വേഷിക്കട്ടെ.

” എന്തായി ഉമ്മിച്ചി അവിടത്തെ കാര്യങ്ങൾ.എന്ത് തീരുമാനിച്ചു. ”

” എന്താവാൻ. ആ ചെക്കന് യോഗം ഇല്ല.അവള് ബന്ധം പിരിയാൻ സമ്മതിച്ചു.ഐഷു മോള് എങ്ങനെ സഹിച്ചോ ആവോ. എടുത്ത തീരുമാനം തെറ്റായിന്ന് നാളെ തോന്നിയാ എന്ത് ചെയ്യും. അതിന്റെ വീട്ടില് ആണെങ്കി ഇത് വരേ അറിയിച്ചിട്ടില്ല.

” ഇത്താത്ത എടുത്തത് ബോൾഡ് ആയ തീരുമാനമാണ്. ഇത്താത്താനെ ഓർക്കാതെ വേറെ പെണ്ണിന്റെ പിറകെ പോയ ഒരാൾടെ കയ്യും കാലും പിടിക്കാതെ ധൈര്യം ആയിട്ട് ഡിവോഴ്സിന് സമ്മതം ആണെന്ന് പറഞ്ഞില്ലേ.അത് മാത്രം അല്ല ഷാനുക്കടെ ഒരു ചില്ലി കാശ് വേണ്ടാന്നും പറഞ്ഞു ”
ഫൈസി

ഉമ്മിച്ചി കരയുവാണേലും എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. ആ ചെക്കൻ കണ്ടോ ആവോ. ന്റെ റബ്ബേ കണ്ട് നീ തീർന്നെടാ തീർന്ന്….

@@@@@@@@@@@@@@@@@@@@@@@@

എന്റെ റബ്ബേ…. എന്തൊക്കെയാ ഞാൻ അറിയാതെ നടന്നെ. ഓർക്കുമ്പോൾ തന്നെ എന്തോ പോലെ. എനിക്ക് അറിയ പോലും ഇല്ലാത്ത ഒരാളുടെ മുമ്പിൽ നനഞ്ഞു കുതിർന്ന് യ്യേ… എനിക്ക് ഏതു നേരത്താവോ ടെറസിൽ പോവാൻ തോന്നിയെ…

ഇനി ഞാൻ സാബി ഉമ്മിച്ചിടെ വീട്ടിൽ എങ്ങനെ പോകും. അയാൾ എങ്ങാനും ഉണ്ടെങ്കിൽ എങ്ങിനെ ഫേസ് ചെയ്യും. അല്ലെങ്കിലും ഞാൻ ഇവിടെ അധികം നാൾ ഉണ്ടാവില്ലല്ലോ.. എല്ലാവരേം പിരിയണ കാര്യം ഓർത്തപ്പോ മനസ്സ് നീറുന്നു… കണ്ണ് അനുസരണയില്ലാതെ വീണ്ടും ഒഴുകാൻ തുടങ്ങി.

” മോളേ നീ എന്തിനാ കരയണേ.. ഷാനുന്റെ കാര്യം ഓർത്തിട്ടാണോ. ” ഉമ്മ

” ഇല്ല ഉമ്മ ഷാനുക്കനെ ഓർത്തു ഒരിക്കലും കരയില്ലെന്ന് ഞാൻ തീരുമാനിച്ചതാ. ഇത് പിന്നെ വീട്ടിൽ വിളിച്ചു പറയണ്ടേ. ഉമ്മാമയോടും ഉപ്പയോടും എന്ത് പറയണം എന്ന് ഓർത്തിട്ട് ഒരു സമാദാനം ഇല്ല. പിന്നെ നിങ്ങളെ ഒക്കെ പിരിയണ്ടേ.. ”

ഉമ്മയും ഷാനയും എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. വാപ്പ വന്നപ്പോഴാ കരച്ചിൽ നിന്നത്.
ഉപ്പയെ വിളിക്കണ കാര്യം പറഞ്ഞപ്പോ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ വിളിച്ചു.

” ആ പറ മോനെ. അവിടെ എല്ലാർക്കും സുഖം അല്ലേ ” ഉപ്പ

” അതേ ഉപ്പ ഇവിടെ എല്ലാർക്കും സുഖം. എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ. ”

” അൽഹംദുലില്ലാഹ്. എല്ലാർക്കും സുഖം തന്നെ. ഞങ്ങൾ അങ്ങട് വിളിക്കാൻ ഇരിക്കേർന്നു. ഫിറോസ് ഗൾഫിലേക്ക് പോയിട്ട് ഞങ്ങൾക്കുള്ള വിസ സെരിയാക്കി. ഇന്ന് രാവിലെ വിളിച്ചു പറഞ്ഞേ. അടുത്ത ആഴ്ച്ച ഞങ്ങൾ പോവും. 3 മാസത്തേക്കാ പോണേ. ”

” ആണോ. ഐഷു കുറച്ച് ദിവസം അവിടെ വന്ന് നിക്കണോന്ന് പറഞ്ഞു. അതാ വിളിച്ചത്. ”

” ആണോ. എന്നാ പോന്നോട്ടെ ഷാനു മോനും നിക്കാലോ കുറച്ച് ദിവസം ”

” അത് ഷാനുന് വേഗം തിരിച്ച പോണം. കമ്പനിന്ന് കാൾ വന്ന്. ഞാൻ ഐഷുന്റെ കയ്യിൽ കൊടുക്കാം ”
” ഉപ്പ ഉമ്മാമ എന്ത്യേ. ഫോൺ ലൗഡ് സ്പീക്കറിൽ ഇട് ”

” ഉമ്മാമ്മടെ മോളേ… എന്തൊക്ക ഒണ്ട് ”

” ഇവിടെ ഒന്നും ഇല്ല. എന്നോട് മിണ്ടണ്ടാ. രണ്ടും കൂടെ എന്നോട് പറയാതെ ഹണിമൂണിന് പോണേല്ലേ ”

” അല്ല മോളേ ഫിറോസ് വിളിച്ചു പറഞ്ഞതാ. ഞങ്ങൾ അറിഞ്ഞില്ല ”

” മ്മ് നടക്കട്ടെ നടക്കട്ടെ ”

പിന്നേം കുറേ വിശേഷങ്ങൾ പറഞ്ഞാ ഫോൺ വെച്ചത്. എന്റെ കാര്യങ്ങൾ ഒന്നും പറയാൻ തോന്നിയില്ല വെറുതെ എന്തിനാ അവരെ കൂടെ സങ്കടപ്പെടുത്തുന്നെ. സന്തോഷമായിട്ട് പോയി വരട്ടെ.

രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല. നേരെ ബാൽക്കണിയിൽ പോയി ഇരുന്നു. ഓർമ്മകൾ വേട്ടയാടാൻ തുടങ്ങിയപ്പോ നേരെ ടെറസിലേക്ക് പോയി. പാടില്ല ഷാനുക്കക്ക് വേണ്ടി ഒരു തുള്ളി കണ്ണീരു പോലും എന്നിൽ നിന്ന് വരാൻ പാടില്ല.

ടെറസിൽ ചെന്നപ്പോൾ നല്ല തണുത്ത കാറ്റ്. അതും കൊണ്ട് അങ്ങിനെ നിന്നു. അന്നത്തെ കാര്യം ഓർത്തപ്പോൾ അറിയാതെ കണ്ണുകൾ സാബി ഉമ്മിച്ചിടെ വീട്ടിലേക്ക് നീണ്ടു.
അവിടെ ഒരു രൂപം.

അതെന്നെ തന്നെ നോക്കി നിക്കുന്ന പോലെ. ചിലപ്പോ എന്റെ തോന്നലാവാം. ഞാൻ വേഗം റൂമിലേക്ക് പോയി. ഇനി മൂന്ന് മാസം കൂടി ഇവിടെ ന്റെ ഉമ്മടേം വാപ്പടേം മോളായി ഇവിടെ നിക്കാം. അത് കഴിഞ്ഞാൽ പിന്നെ ഞാൻ ആരും അല്ലാതാകില്ലേ. ഒന്ന് കാണാൻ പോലും വരാൻ പറ്റില്ല. കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങിപോയി

@@@@@@@@@@@@@@@@@@@@@@@@

ഉറക്കം വരാതെ ടെറസിൽ പോയി ഐഷുന്റെ വീട്ടിലെക്കും നോക്കി ഇരിക്കുമ്പോഴാ നമ്മടെ ആള് അങ്ങോട്ടേക്ക് വരുന്ന കണ്ടത്.

എന്തോ ആലോചനയിൽ ആണ്. ഞാൻ ഇങ്ങനെ നോക്കി നിക്കുമ്പോളാണ് എന്തോ ഓർത്തെന്ന പോലെ ഇങ്ങട് നോക്കണത്. ഞാൻ നിക്കണ കണ്ടെന്നു തോന്നണു പെണ്ണ് ഒറ്റ ഓട്ടം. എനിക്ക് ചിരി വന്നു.

എന്റെ ഐഷു, ഇനി നീ എന്റെയാ ഈ അജ്മൽ ഫാരിസിന്റെ. നീ കാത്തിരുന്നോ പെണ്ണെ എന്റെ രാജകുമാരിയാകാൻ. നിനക്കായ്‌ ഈ ഖൽബിൽ ഒരു കൊട്ടാരം ഞാൻ പണിതിട്ടുണ്ട്. കൊണ്ട് പോകും നിന്നെ ഞാൻ എന്റെ സാമ്രാജ്യത്തിലേക്ക്.

വെല്യ ആഗ്രഹങ്ങൾ ഒക്കെ ഉണ്ട് പക്ഷെ പെണ്ണ് ആയിഷയാ… ഇച്ചിരി പാട് പെടണം… നിങ്ങള് കട്ടക്ക് കൂടെ നിന്നേക്കണേ…..

(തുടരും )
അങ്ങനെ നമ്മുടെ ഐഷുനെ രാജകുമാരി ആക്കാൻ ഒരാള് എത്തിയിരിക്കേണ് സൂർത്തുക്കളെ.. ഇനി അജുവാണോ നമ്മടെ ഐഷുന്റെ രാജകുമാരൻ എന്ന് നമുക് കാത്തിരുന്നു കാണാം . അഭിപ്രായങ്ങൾ അറിയിക്കണേ…
@ അഫി @

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 6

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 7

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 8