Sunday, January 5, 2025
Novel

ദേവതാരകം : ഭാഗം 1

എഴുത്തുകാരി: പാർവതി പാറു


ഇത് ഞാൻ ആദ്യമായി എഴുതിയ തുടർകഥ ആണ്.. . എല്ലാവരും സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു..

..
കോളേജ് ലൈഫ് എല്ലാവരുടെയും ജീവിതത്തിലെ മനോഹരമായ കാലം. സൗഹൃദം, പ്രണയം, വിപ്ലവം… എല്ലാം ആഘോഷമാക്കുന്ന കാലം…

ഈ ലോകം ആസ്വദിക്കുന്ന മറ്റു ചിലരും ഉണ്ട് അവിടെ… നമ്മുടെ കുരുത്തകേടുകളെ കണ്ണുരുട്ടി പേടിപ്പിക്കുന്ന… എന്നാൽ ഉള്ളു കൊണ്ട് അതെല്ലാം ആഘോഷിക്കുന്ന അദ്യാപകർ…

ഇതവരുടെ കഥയാണ്…. അവർക്കിടയിലെ സൗഹൃദത്തിന്റെ കഥ…. പ്രണയത്തിന്റെ കഥ….
………………….

ok അപ്പൊ ഇനി ഞാൻ പറയാം… ഞാൻ ദേവദത്ത്… വീട്ടിൽ ദത്തൻ… ഫ്രഡ്സിന്റെ ഇടയിൽ ദേവ…

വീട് തൃശ്ശൂർ.വീട്ടിൽ അച്ഛൻ മോഹനൻ അദ്യാപകനാണ്. അമ്മ രാധിക.. പിന്നെ ഒരു തല്ലുകൊള്ളി അനിയൻ ശ്രീദത്ത്.. ഡിഗ്രീ തേർട് ഇയർ… എന്റെ ഡിഗ്രീ, പീജി ഒക്കെ നാട്ടിൽ തന്നെ ആയിരുന്നു…. മൂന്നു വർഷം കഷ്ടപ്പെട്ട് PSC കിട്ടി..

First Posting കോഴിക്കോട് ഒരു Govt കോളേജ് ആണ് കിട്ടിയെ. ഇപ്പൊ ജോയിൻ ചെയ്തിട്ട് ഒരു മാസം ആയി… ഞാൻ പഠിച്ച കോളേജ് പോലെ വലിയ കാമ്പസ് ആണ് ഇവിടെയും…പിന്നെ എന്റെ Dept വളരെ ഫ്രണ്ട്ലി ആണ്… Hod യും മൂന്ന് മാഷമാരും ഒഴിച്ച് ബാക്കി ചെറുപ്പക്കാരാണ്… രാഗേഷ്, ഫസൽ, അഭിറാം ഇവരാണ് എന്റെ ഇവിടുത്തെ ഗ്യാങ്ങ്.. ഇതിൽ ഫസൽ English Dept ആണ്. ഞങ്ങൾ മൂന്നം കൊമേഴ്സും.. കോളേജിന് അടുത്ത് ഒരു വീടെടുത്ത് മുകളിൽ ആണ് ഞങ്ങൾടെ താമസം… താഴെ കോളേജിലെ മൂന്ന് ലേഡീസ് ടീച്ചേഴ്‌സും… പ്രിയ, ദേവി, രമ്യ… ഇതിൽ രമ്യ ഒഴിച്ച് രണ്ടു പേരും മാരീഡ് ആണ്…

അതുകൊണ്ട് ഇടക്കൊക്കെ നല്ല food കിട്ടും… പ്രിയ ടീച്ചർ എന്റെ Dept ആണ്… എന്റെ തൊട്ടടുത്ത് ആണ് സീറ്റ്… എനിക്ക് കിട്ടാതെ പോയ ഒരു സഹോദരിയെ പോലെ ആണ്… പിന്നെ മിസ്സ് പ്രെഗ്നന്റെ ആണ്… അത്കൊണ്ട് ഒരു മാസം കൂടെ മിസ്സ്‌ ഇവിടെ കാണു… പിന്നെ നെക്സ്റ്റ് ഇയറെ വരൂ…

അപ്പൊ എന്നെ പരിജയപ്പെട്ടല്ലോ…

ബാക്കി പതിയെ പറയാം. ഇനി ഞാൻ നായകൻ ആണോ അല്ലയോ എന്നക്കെ നമ്മടെ പാറു പറയും……

………..

ദേവ അവൻ എന്നും എല്ലാവരിൽ നിന്നും വ്യത്യസ്തനായിരുന്നു… എപ്പോഴും ചിരിക്കുന്ന നീല കണ്ണുകളുളള, ഇടതൂർന്ന ചെമ്പൻ മുടികളുള്ള…. ഒതുക്കി വെച്ച താടിരോമങ്ങൾക്കിടയിൽ ഒളിപ്പിച്ച കുഞ്ഞു നുണക്കുഴികളുളള… മിതമായി സംസാരിക്കുന്ന ഒരു പാവം മാഷ്….

വന്ന കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ കുട്ടികൾക്കും സഹപ്രവർത്തകർക്കും അവൻ പ്രിയപ്പെട്ടവനായി… അവനെ ആരാധനയോടെ നോക്കുന്ന കണ്ണുകൾക്കിടയിൽ പ്രണയം നിറഞ്ഞ കണ്ണുകളും ഉണ്ടായിരുന്നു….

ഉച്ചക്ക് ലഞ്ച് ബ്രൈക്കിനിശേഷം ഉള്ള ഫ്രീ അവറിൽ ലൈബ്രറിയിൽ റഫറൻസ് ബുക്കുകൾ നോക്കുകയാണ് അവൻ. അതിനിടയിൽ ഒരു കട്ടിയുള്ള പുസ്തകത്തിന്റെ ഇടയിൽ നിന്ന് ഒരു ചെറിയ ലെറ്റർപാഡ് കിട്ടി….

ആരെങ്കിലും short note എഴുതി കഴിഞ്ഞ് മറന്ന് വെച്ചതാവും.

പുറം ചട്ടയിൽ നീലയും പച്ചയും കൊണ്ട് മനോഹരമായി ഒരു മയിൽ പീലിയുടെ ചിത്രം വരച്ച ഒരു കൊച്ച് പുസ്തകം….

കണ്ടപ്പോഴുള്ള കൗതുകം കൊണ്ട് അവനത് തുറന്ന് നോക്കി…..

“നീ നക്ഷത്രങ്ങൾ ചിരിക്കുന്നത് കണ്ടിട്ടുണ്ടോ… ഞാൻ കണ്ടിട്ടുണ്ട്…. കണ്ണടച്ചാൽ മതി…. ആയിരം നക്ഷത്രങ്ങൾ ചിരിക്കുന്നത് കാണാം…. പക്ഷെ ആ നക്ഷത്രങ്ങൾക്കൊക്കെ നിന്റെ മുഖമാണ്… ”

കറുത്ത മഷി പേന കൊണ്ട് എഴുതിയ ആ അക്ഷരങ്ങൾ അവനെ വല്ലാതെ ആകർഷിക്കുന്നുണ്ടായിരുന്നു… അവൻ ഓരോ പേജുകളും മറിച്ചു… ഒരോ പേജുകളിലും രണ്ടു വരി കവിതകൾ… എല്ലാം പ്രണയം ഒളിപ്പിച്ച വരികൾ…

ചിലത് വായിക്കുമ്പോൾ അവന്റെ ചുണ്ടുകൾ അവൻ പോലും അറിയാതെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു…… അപ്പോൾ അവന്റെ കണ്ണുകളിൽ ഇതുവരെ കാണാത്ത തിളക്കമുണ്ടായിരുന്നു………..

തുടരും