Tuesday, September 17, 2024
Novel

വേളി: ഭാഗം 10

രചന: നിവേദ്യ ഉല്ലാസ്‌

അകത്തേക്ക് കയറിച്ചെന്ന അവൾ ഞെട്ടി തരിച്ചു പോയി… ഏതോ വിദേശമദ്യത്തിന്റെ കുപ്പി പൊട്ടിക്കാൻ ശ്രമിക്കുന്ന നിരഞ്ജൻ… പെട്ടന്ന് അവനു ഒരു കാൾ വന്നു.. അവളോട് ഒരു വാക്ക് പോലും മിണ്ടാതെ അവൻ ഇറങ്ങിപ്പോയി…. എല്ലാവരും ക്ഷീണം കൊണ്ട് ഉറങ്ങി പോയെന്നു അവൾക്ക് മനസിലായി.. കൃഷ്ണപ്രിയയുടെ കണ്ണു രണ്ടും നിറഞ്ഞൊഴുകി വന്നു…. തന്റെ ജീവിതം ഇനിയും പരീക്ഷണങ്ങൾക്കു വിട്ടു കൊടുക്കുക ആണല്ലോന് അവൾ ഓർത്തു.. രാത്രി ഒരു മണിയായിട്ടും അവൻ തിരിച്ചു വന്നില്ല…

ഉറങ്ങാതെ അവൾ കാത്തിരിക്കുകയാണ്.. ക്ഷീണം കൊണ്ട് വേഗം ഉറങ്ങി പോകുമെന്ന് ഓർത്ത പ്രിയ വെളുപ്പിന് രണ്ട് മണിയായിട്ടും ഉറങ്ങാതെ നിരഞ്ജനെ കാത്തിരിക്കുകയാണ്.. എന്തൊക്കെയോ രഹസ്യങ്ങൾ നിരഞ്ജനെ ചുറ്റി പറ്റി ഉണ്ടെന്നു അവൾക്ക് മനസിലായി.. പക്ഷെ ഇപ്പോൾ അയോളോട് ഒന്നും ചോദിക്കാൻ പറ്റാത്ത അവസ്ഥയിലും ആണ്‌… കാരണം നിരഞ്ജൻ ഒരു വാക്ക് പോലും അവളോട് സംസാരിക്കുന്നില്ല… അവൾ മനമുരുകി കണ്ണനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുകയാണ്…

നിമിഷങ്ങൾ കഴിയും തോറും അവൾക്ക് പേടിയായി തുടങ്ങി.. രണ്ട് തവണ അവൾ വെളിയിൽ വന്നു നോക്കിയതാണ്, അപ്പോളേക്കും എല്ലാവരും ഉറങ്ങി… എന്ത് ചെയ്യണംന്നു അറിയാതെ പ്രിയ വിഷമിച്ചു.. പെട്ടന്നു തന്നെ വാതിൽ തുറക്കപ്പെട്ടു… നിരഞ്ജൻ അകത്തേക്ക് കയറി വന്നു.. അവൾ പിടഞ്ഞെഴുനേറ്റു.. അകത്തേക്ക് വന്ന നിരഞ്ജൻ ഡ്രസിങ് റൂമിൽ പോയി അയാളുടെ കുർത്ത മാറിയിട്ടിട്ട് വേഗം കുളിക്കാനായി കയറി… പ്രിയയെ ഒന്ന് നോക്കുക പോലും ചെയ്തില്ല അവൻ…

ഇത്ര നേരം ഉറങ്ങാതെ ഇരുന്ന പ്രിയയ്ക്ക് അവനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി.. കുളി കഴിഞ്ഞു നിരഞ്ജൻ ഇറങ്ങി വന്നപ്പോൾ പ്രിയ കട്ടിലിന്റെ ഓരത് ഇരിക്കുകകയാണ്.. “ഇയാൾ എന്നും ഈ സമയത്തു ആണോ കിടന്നു ഉറങ്ങുന്നത്..മണി രണ്ട് കഴിഞ്ഞു ” നിരഞ്ജന്റെ പെട്ടന്നുള്ള ചോദ്യത്തിന് മുൻപിൽ പ്രിയ പകച്ചുപോയി.. അവൾ തല കുനിച്ചു നിൽക്കുകയാണ്….. “എന്താടോ താൻ ഉത്തരം പറയാത്തത്….. തനിക്കു കേട്ടു കൂടെ ” “ഞാൻ… അതു പിന്നെ….. ” അവൾക്ക് വാക്കുകൾ കിട്ടിയില്ല “എന്നെ കാത്തു ഉറക്കം വെടിഞ്ഞു ഇയാൾ ഇരിക്കേണ്ട കെട്ടോ…

ഞാൻ എനിക്കിഷ്ടമുള്ള സമയത്തു പോയി വരും…. ആരും ചോദ്യം ചെയ്യാനും വരുന്നത് എനിക്ക് ഇഷ്ടമല്ല… ആരും കാത്തിരിക്കുന്നതും ” “ഞാൻ… ഞാൻ… ഒന്നും ചോദിച്ചില്ലലോ ഏട്ടാ… എവിടെപോയിന്നു അറിയാഞ്ഞത് കൊണ്ട് കാത്തിരിക്കുക ആയിരുന്നു… അതുകൊണ്ട് ആണ്… പ്രിയ പറഞ്ഞു.. “നിക്ക് പല സ്ഥലങ്ങളിലും പോകേണ്ടതുണ്ട്… അപ്പോൾ ഒക്കെ താൻ ഉറക്കം വെടിഞ്ഞു കാത്തിരിക്കുമോ.’.. പ്രിയ അതിനു മറുപടി പറഞ്ഞില്ല… നിരഞ്ജൻ കിടക്കാനായി കട്ടിലിലേക്ക് ഇരുന്നു… പ്രിയ അവിടെ അടുത്ത് തന്നെ നിൽപ്പുണ്ട്.. പക്ഷെ അവൻ പറയാതെ എങ്ങനെ അവന്റെ കൂടെ കിടക്കും…

ഓർത്തപ്പോൾ അവൾക്ക് വിഷമം കൊണ്ട് വയ്യായ്യിരുന്നു… നിരഞ്ജൻ ക്ഷണിച്ചില്ല…കുറച്ച സമയം അവൾ നോക്കി നിന്ന്… കൂടെ കിടന്നാൽ ഇനി അതും ഇഷ്ടമായില്ലെങ്കിലോ.. അത്കൊണ്ട് അവൾ മറ്റൊരു ബെഡ്ഷീറ് എടുത്തു നിലത്തു വിരിച്ചു… അതിൽ കിടന്നു ഉറങ്ങിയപ്പോൾ വെളുപ്പിന് 4മണിയായിരുന്നു.. കൃത്യം 6മണിക്ക് നിരഞ്ജന്റെ അലാറം ശബ്ദിച്ചു.. അവൻ അതെടുത്തു ഓഫ് ചെയ്തപ്പോൾ ആണ് ശ്രദ്ധിച്ചത് പ്രിയ തന്റെ കൂടെ കിടപ്പില്ല..ഡ്രൈവ് ചെയ്തു വന്ന ക്ഷീണം കാരണം അവൻ പെട്ടന്ന് ഉറങ്ങി പോയിരുന്നു.. അവൾ എഴുനേറ്റ് പോയി കാണുമൊന്നു ഓർത്തു നോക്കിയപ്പോൾ,

പതിയെ നിലത്തു നിന്ന് എഴുനേറ്റ് വരുന്ന പ്രിയയെ അവൻ കണ്ടത്.. അലാറത്തിന്റെ ശബ്‌ദം കേട്ട് അവൾ എഴുനേറ്റാതായിരുന്നു.. അവൾ എഴുനേറ്റ് ബാത്റൂമിലോട്ട് വേഗത്തിൽ പോയി… നിരഞ്ജൻ ആകെ ക്ഷീണിതനായിരുന്നത് കൊണ്ട് ഉറങ്ങിപോയത് അറിഞ്ഞില്ല.. അതുകൊണ്ടാണ് പ്രിയ നിലത്തു കിടന്നത് അവൻ കാണാഞ്ഞത്.. പാവം കൃഷ്ണപ്രിയ… ‘അമ്മ ഒറ്റ ഒരാൾ കാരണം ആണ് ആ കുട്ടി ഇങ്ങനെ വേദനിക്കുന്നത്… തന്റെ സമ്മതം ആരായുക പോലും ചെയ്യാതെ അമ്മ നടത്തിയ വിവാഹം ആണ് ഇത്… വെറുതെ ആ കുട്ടീടെ കൂടി കണ്ണീരു കാണാൻ .അവനു കലികയറാൻ തുടങ്ങി..

പ്രിയ കുളി കഴിഞ്ഞു ഇറങ്ങിവന്നു… നീല കണ്ണാടിക്കു മുൻപിൽ നിന്ന് നീണ്ടു ഇടതൂർന്ന മുടി അവൾ അഴിച്ചു തോർത്തുകയാണ്… മുടിയിൽ നിന്നും വെള്ളം അവന്റെ മുഖത്തേക്ക് തെറിച്ചു വീഴുന്നുണ്ട്… നിരഞ്ജൻ ഉറങ്ങുകയാണ് എന്നാണ് അവളുടെ ധാരണ.. മുടി തോർത്തി കെട്ടി വെച്ചിട്ട് അവൾ കുംകുമ ചെപ്പ് എടുത്തു സിന്ദൂരം ചാർത്തി.. നിരഞ്ജന്റെ പാദത്തിൽ ഒരു തണുത്ത കരസ്പർശം ഏറ്റപ്പോൾ അയാൾ കാൽ പെട്ടന്ന് വലിച്ചു.. കൃഷ്ണപ്രിയയും ഞെട്ടി പോയി. അവൾ അയാളുടെ കാലിൽ തൊട്ടു വണങ്ങി.. “എനിക്ക് ഇതൊന്നും ഇഷ്ടമല്ല.. മേലാൽ ഇത്തവർത്തിക്കരുത്..ഓരോരോ ശീലങ്ങൾ. എവിടെ നിന്നും കണ്ടു പിടിച്ചു കൊണ്ട് വന്നത് ആണോ ഇതിനെ ”

നിരഞ്ജൻ ആണെങ്കിൽ ദേഷ്യത്തിൽ കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോൾ കൃഷ്ണപ്രിയ വേഗം പുറത്തിറങ്ങിയിരുന്നു.. അവൾക്ക് സഹിക്കാൻ പറ്റുന്നില്ലായിരുന്നു അവന്റെ പെരുമാറ്റം.. അവൾ അടുക്കളയിൽ ചെന്നപ്പോൾ അരുന്ധതി ഉണ്ടായിരുന്നു അവിടെ… “മോൾ എണീറ്റോ ഇത്ര വേഗം..നല്ല ക്ഷീണം ഉള്ളത് അല്ലാരുന്നോ. ദൃതി വേണ്ടായിരുന്നു ട്ടോ “എന്ന് പറഞ്ഞു കൊണ്ട് അവർ കാപ്പിപ്പകർന്നു കൊടുത്തു.. അരുന്ധതിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് മറുപടി ഒന്നും പറയാതെ കൊണ്ട് അവൾ കാപ്പി മേടിച്ചു ചുണ്ടൊടിപ്പിച്ചു. പതിയെ പതിയെ എല്ലാവരും എഴുനേറ്റ് വന്നു… ”

കുട്ടിയോളെ രണ്ടാളേം കൃഷ്ണൻകോവിലിൽ പറഞ്ഞു വിടണം കെട്ടോ അരുന്ധതി…കാലത്തെ അവിടെ പോയി തൊഴുതു വരട്ടെ, ഒക്കെ ഐശ്വര്യം ആവും “മുത്തശ്ശി വന്നു പറഞ്ഞപ്പോൾ അമ്മ തലകുലുക്കി സമ്മതിക്കുന്നത് അവൾ കണ്ടു “ആഹ് പുതുമണവാട്ടി കുളി കഴിഞ്ഞോ…ശോ, നല്ല തണുപ്പല്ലേ ഏടത്തി..”ദേവിക വന്നു പ്രിയ യുടെ അടുത്തായി വന്നു നിന്ന് ചോദിച്ചു… “ശീലം ആണ്, പണ്ട് മുതലേ ഇങ്ങനെ ആയത്കൊണ്ട് എനിക്ക് അങ്ങനെ പ്രശ്നം ഇല്ല്യാ ” അവൾ മെല്ലെ പറഞ്ഞു. ഒരു കപ്പിലേക് കാപ്പി എടുത്തു അരുന്ധതി അവൾക്ക് കൊടുത്തു… “ഇത് സച്ചുമോന് കൊടുക്ക് കുട്ടി… അവനോട് ഉണരാൻ പറയുക.. കോവിലിൽ പോയി പ്രാർത്ഥിക്കണം രണ്ടുപേരും കൂടി രാവിലെ തന്നെ ”

അവൾക്ക് മറുത്തൊന്നും പറയാൻ വയ്യായിരുന്നു.. അതും മേടിച്ചുകൊണ്ട് പേടിയോടെ അവൾ പടികൾ ഒന്നൊന്നായി കയറി മുറിയിലേക്ക് വന്നു… നിരഞ്ജൻ അപ്പോളും ഉറങ്ങുകയാണ്.. അവൾ അയാളുടെ കിടപ്പ് കണ്ടു നോക്കി നിന്ന്.. ഏതൊരു പെണ്ണിനും ആഗ്രഹിക്കാവുന്നതിലും അപ്പുറം ആണ്‌ ദൈവം തനിക്ക് തന്നത്…അതീവ സുന്ദരൻ ആയ ഭർത്താവ്, ഇട്ടു മൂടാൻ സ്വത്തും, ആർക്കും ഇഷ്ടം ആകും ആളെ ഒറ്റ നോട്ടത്തിൽ തന്നെ… അദ്ദേഹത്തിന്റെ വീട്ടുകാരോ, എത്ര നല്ല ആളുകൾ ആണ്…പക്ഷെ തന്റെ ഭർത്താവിന്റെ മനസ് മാത്രം അറിയുവാൻ തനിക്ക് പറ്റുന്നില്ല..

പെട്ടന്ന് അവന്റെ ഫോൺ ശബ്‌ദിച്ചു…പ്രിയ വേഗം അത് എടുത്തു നോക്കിയപ്പോൾ ഡോക്ടർ രാഘവേന്ദ്ര എന്നാണ് തെളിഞ്ഞു വന്നത്…. ഫോണും നോക്കികൊണ്ട് നിക്കുന്ന കൃഷ്ണപ്രിയയുടെ കൈയിൽനിന്നും അവൻ അത് തട്ടിപ്പറിച്ചു വാങ്ങി..എന്നിട്ട് ദേഷ്യം കൊണ്ട് നിരഞ്ജൻ അവളുടെ കൈ വിരലുകളിൽ പിടിച്ചു തിരിച്ചു… “അമ്മേ…അഹ് വേദനിക്കുന്നു,. വേദന കൊണ്ടവൾ കരഞ്ഞു പോയി.. നിരഞ്ജൻ ബാത്റൂമിലേക്ക് പോയത് ഫോണും എടുത്തു കൊണ്ട് ആയിരുന്നു..

പത്തു ഇരുപതു മിനിറ്റ് കഴിഞ്ഞു അവൻ തിരികെ റൂമിലേക്ക് എത്തിയപ്പോൾ.ആ സമയം കൊണ്ട് അവൻ കുളിയും കഴിഞ്ഞാണ് എത്തിയത്.. അപ്പോളും പ്രിയ ആണെങ്കിൽ അവിടെ കിടന്നിരുന്ന ഒരു മേശയിൽ പിടിച്ചു കൊണ്ട് അങ്ങനെ നിൽപ്പുണ്ട്. നീ എന്തിനാ എപ്പോളും റൂമിൽ തന്നെ നിക്കുന്നത്.. താഴേക്ക് ചെല്ലാൻ വയ്യേ നിനക്കു… അവിടെ എല്ലാവരും ഇല്ലേ,അവൻ ചോദിച്ചു..……..…. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…