Sunday, December 22, 2024
Novel

അസുരന്റെ മാത്രം: ഭാഗം 9

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


മാളുവിനെ തല്ലാൻ ആഞ്ഞ കൈയിൽ ഉണ്ണി കയറി പിടിച്ചു

“അച്ചു ഏട്ടൻ എന്നെ എത്ര വേണേലും തല്ലിക്കോ പക്ഷേ മാളൂനെ തല്ലാൻ ഞാൻ സമ്മതിക്കില്ല”

“ഓഹോ അപ്പോൾ അത്രത്തോളം ആയോ അപ്പോൾ ആ കുട്ടി എന്താ ചെയ്യേണ്ടത്”
അനുവിന്റെ നേർക്ക് കൈ ചൂണ്ടി അച്ചു ചോദിച്ചു അതിനു മറുപടി കൊടുക്കാതെ അവൻ താഴേക്കു നോക്കി നിന്നു

“അച്ചു ഏട്ടാ പോവാം”

“നിന്നെ പോലൊരുത്തൻ അനിയൻ ആണെന്ന് പറയാൻ പോലും എനിക്കിപ്പോൾ അറപ്പാണ്”
അത്രയും പറഞ്ഞു അനുവിനെയും ചേർത്തു പിടിച്ചു അച്ചു നടന്നു

“മാളു നീ പൊക്കോ ഞാൻ പിന്നെ വരാം”

“ഇല്ലാ ഉണ്ണി ഏട്ടനില്ലാണ്ട് ഞാൻ എങ്ങോട്ടും പോവില്ല”

“നിന്നോട് പോവാന പറഞ്ഞേ”ഉണ്ണി ദേഷ്യത്തോടെ പറഞ്ഞു മാളു കരഞ്ഞു കൊണ്ട് അവിടെ നിന്നും ഓടി
******************
മോനെ അച്ചു unniyum മാളുവും എവിടെ”

എല്ലാം തുറന്നു പറയാൻ തുടങ്ങിയ അച്ചുവിന്റെ കയ്യിൽ അനു കയറി പിടിച്ചു കണ്ണുകൊണ്ട് പറയരുതെന്ന് കണ്ണുകൊണ്ടു ആംഗ്യം കട്ടി

“അച്ചു ചോദിച്ചത്തു കേട്ടില്ലേ അവരെവിടെന്നു”

“അവരിപ്പോൾ വരും അമ്മേ “അനു വിഷമം ഉള്ളിലൊതുക്കി പറഞ്ഞു അപ്പോഴേക്കും അവിടേക്ക് മാളു എത്തിയിരുന്നു

“ഇതെവിടാരുന്നു മോളേ ഞങ്ങൾ എത്ര പേടിച്ചു എന്നറിയോ”

“ആ കുട്ടിക്ക് താമര വേണത്രെ അതു പറിക്കാൻ ഉണ്ണിയുമായി പോയേക്കുക ആയിരുന്നു”അവൾ എന്ധെകിലും പറയുന്നതിന് മുൻപേ അച്ചു മറുപടി കൊടുത്തു

എല്ലാവരുടെയും മുഖത്തു ആശ്വസത്തിന്റെ ചിരി നിറഞ്ഞു

“എന്നിട്ടെന്താ മുഖം കടന്നലു കുത്തിയ പോലെ ഇരിക്കുന്നെ ”

“അതു അവക്ക് താമര കിട്ടിയില്ല അതിന്റെ വിഷമവ”

“അത്രേ ഉള്ളോ നമുക്ക് ഇപ്പൊ വീട്ടിൽ പോവാം പിന്നെ പരിക്കാട്ടോ ഉണ്ണി കുട്ടൻ എവിടെ”

“അവനിപ്പോ വരും നമുക്ക് പോകാം”
അച്ചു താല്പര്യമില്ലാതെ മറുപടി കൊടുത്തു

എല്ലാവരും നടന്നു ഗായു എല്ലാവരെയും ശ്രെദ്ധിക്കനുണ്ടാരുന്നു അനു അച്ചുവിന്റെ കൈയിൽ മുറുക്കി പിടിച്ചിരുന്നു അവർ എങ്ങിനൊക്കെയോ വീട്ടിൽ എത്തി വീട്ടിൽ ചെന്ന പാടെ അമ്മമാരെല്ലാരും കിച്ചണിൽ കയറി പിന്നെ അവിടവൾക്കു നിൽക്കാൻ തോന്നാത്തത് കൊണ്ട് കുളത്തിലേക്ക് പോയി കാലുകൾക്കിടയിൽ മുഖം വെച്ചു കൊണ്ട് അവൾ കുനിഞ്ഞിരുന്നു അനുസരണ ഇല്ലാതെ കണ്ണുനീർ ഒഴുകി

“അനുട്ട”തല ഉയർത്താതെ തന്നേ ആ ശബ്ദത്തിന്റെ ഉടമയെ അവൾക്കു മനസിലായി അവൾ മുഖം ഉയർത്താതെ തന്നേ ഇരുന്നു

“അനു എന്നെ ഒന്ന് നോക്ക് നീ”ഉണ്ണി വേദനയോടെ പറഞ്ഞു

അവൾ ഉണ്ണിയെ നോക്കാതെ എണീറ്റു പോവാൻ തുടങ്ങി ഉണ്ണി അവളുടെ കൈയിൽ കയറി പിടിച്ചു

“ഇനിയും നിങ്ങൾക്കെന്താ വേണ്ടത് എന്നെ ദ്രോഹിച്ചു മതിയായില്ലേ”

“ഞാൻ പറയുന്നതൊന്നു കേൾക്ക്”

“എനിക്കൊന്നും കേൾക്കേണ്ട”

ഉണ്ണിയുടെ കൈ തട്ടി എറിഞ്ഞു അവൾ പോവാൻ തുടങ്ങി അവൻ അവളുടെ ഇടുപ്പിൽ ചുറ്റിപിടിച്ചു അവന്റെ നെഞ്ചോടു ചേർത്തു നിർത്തി അവന്റെ മുഖം അവളുടെ അടുത്തേക്ക് കൊണ്ട് വന്നു അവന്റെ ചുടു നിശ്വാസം അവളുടെ മുകളിൽ വീണു

അവൾ അവന്റെ ആ പ്രേവർത്തിയിൽ ഒരു നിമിഷം പകച്ചു പിന്നീട് ധൈയിര്യം സംഭരിച്ചു സർവ്വ ശക്തിയും എടുത്തവനെ തള്ളി മാറ്റാൻ നോക്കിയെകിലും അവന്റെ ബലത്തിൽ അവക്കത്തിനു സാധിച്ചില്ല അവന്റെ പിടി മുറുകി കൊണ്ടിരുന്നു അവളുടെ കണ്ണു നിറഞ്ഞൊഴുകി

“ഞാൻ പറയുന്നത് കേൾക്കാതെ നിന്നെ ഇവടന്ന് ഒരടി അനങ്ങാൻ ഞാൻ സമ്മതിക്കിലാ”

“ഉണ്ണി മോളേ വിട്”അവർ ശബ്ദം കെട്ടിടത്തേക്കു നോക്കി ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന അച്ചുവിനെ ആണ് അവർ കാണുന്നത് ഉണ്ണി അവളുടെ മേലുള്ള പിടി അയച്ചു

അവൾ അവനെ തള്ളിമാറ്റി അച്ചുവിനെ പോയി കെട്ടിപ്പിച്ചു അവൻ ഒരു കുഞ്ഞിനെ പോലെ അവളെ ചേർത്തു പിടിച്ചു അവന്റെ നെഞ്ചം അവളുടെ കണ്ണീരിനാൽ കുതിർന്നു

“ഗായു മോളേ അകത്തെക്കു കൊണ്ടുപോ ”

ഗായു അവളെയും ചേർത്തു പിടിച്ചു അകത്തേക്ക് നടന്നു
“ഉണ്ണി ഇനി മോളേ നീ ശല്യം ചെയ്യുന്ന കണ്ടാൽ എന്റെ പ്രതികരണം ഇങ്ങാനാവില്ല”

ഉണ്ണി അച്ചുവിനെ നോക്കി അകത്തേക്ക് നടന്നു

ഗായു അവളെയും കൊണ്ട് മുറിയിൽ ചെല്ലുമ്പോൾ കട്ടിലിൽ കിടക്കുന്ന മാളുവിനെ കണ്ടവളുടെ നിയന്ത്രണം നഷ്ടമായി അവിടിരുന്ന ഫ്ലവർവൈസ് എടുത്തു കണ്ണാടിക്കട്ടെറിഞ്ഞു മാളു ഞെട്ടി എണീറ്റു അനു ഓടി ചെന്നവളുടെ കഴുത്തിൽ കുത്തി പിടിച്ചു

“ഡി നിന്നെ സമാധാനത്തോടെ ജീവിക്കാൻ അനുവദിൽകില്ല നിന്നെ കൊന്നിട്ടാണെകിലും ഉണ്ണിയേട്ടനെ എന്റേതാകും”അവൾ ഒരു ഭ്രാന്തിയെ പോലെ പുലമ്പി അവളുടെ മാളുവിന്‌ മേലിൽ ഉള്ള പിടുത്തം മുറുകി മാളു ശ്വസം കിട്ടാതെ പിടഞ്ഞു

ഗായു ഓടി വന്നവളെ പിടിച്ചു മാറ്റി മറ്റു നിലത്തു വീണു ശ്വാസം വലിച്ചെടുത്തു ശേഷം ഗായുവിനെ നോക്കി ഗായുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല ഉണ്ണി ഇതെല്ലാം കാണുന്നുണ്ടാരുന്നു കൂടെ മറ്റൊരാളും

ഉണ്ണി അനുവിന്റെ അവസ്ഥ കണ്ടു ചങ്ക് പൊടിഞ്ഞു അവൻ കണ്ണു തുടച്ചവിടെ നിന്നും പോയി

ഗായു അനുവിനെയും കൊണ്ട് പുറത്തേക്കു നടന്നു

“എന്താ മോളേ നീ ഈൗ കാട്ടുന്നെ”

“എനിക്കറിയില്ല അവളെ കണ്ടപ്പോൾ അറിയാതെ എന്റെ “അവൾ പറഞ്ഞു മുഴുവൻ ആക്കാതെ വിതുമ്പി

“മോളിങ്ങനെ കരയാതെ നമുക്കെല്ലത്തിനും പരിഹാരം ഉണ്ടാക്കാം”

“അതേ എല്ലാത്തിനും പരിഹാരം കാണണം”അവൾ എന്ധോ മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു
*********************
“എല്ലാരും കഴിക്കാൻ വാ”
നിലത്തു പാ വിരിച്ചു എല്ലാവരും ചമ്രം മടിഞ്ഞു നിലത്തു നിരന്നിരുന്നു ഉണ്ണി ലെച്ചുവിന്റെ അടുത്ത് വന്നിരുന്നു അവൾ എണീറ്റു അച്ചുവിന്റെ അടുത്ത് ചെന്നിരുന്നു ഉണ്ണിയുടെ കണ്ണിൽ നിന്നും കണ്ണീർ ഇലയിൽ വീണു ചിതറി

അതാരും കാണാതെ അവൻ തുടച്ചു നീക്കി അവർ എന്ധോക്കെയോ കഴിച്ചെന്നു വരുത്തി എണീറ്റു പിന്നീടുള്ള ദിവസങ്ങളിൽ അവർ അകന്നു കൊണ്ടേ ഇരുന്നു

അങ്ങിനെ അമ്പലത്തിലെ ആറാട്ട് ദിവസം വന്നെത്തി

എല്ലാരും അമ്പലത്തിലേക്ക് നടന്നു വയലുകളും വഴികളും എല്ലാം ദീപപ്രഭയാൽ മുങ്ങിയിരുന്നു

അമ്പലത്തിലേക്കുള്ള വഴികൾ പലവിധ കലാരൂപങ്ങൾ കൊണ്ടും വെച്ചുവാണിഭ കാരെ കൊണ്ടും നിറഞ്ഞിരുന്നു

അനു എല്ലാം നോക്കികൊണ്ട്‌ നടന്നു പെട്ടെന്നു ആരിലോ തട്ടി അവൾ നിന്നു അവൾ മുഖം ഉയർത്തി നോക്കി

തന്നേ തന്നേ നോക്കി നിൽക്കുന്ന ഉണ്ണിയെ കണ്ടു അവൾ ഒന്ന് പകച്ചു പിന്നീട് താഴേക്കു നോക്കി നിന്നു അവക്കാറിയാരുന്നു ഉണ്ണിയുടെ കണ്ണിൽ അവൾക്കധികം നേരം നോക്കാൻ കഴിയില്ല എന്നു അവൻ അവളുടെ ഇടുപ്പിൽ പിടിച്ചു മറു കൈ കൊണ്ട് അവളുടെ മുഖം പിടിച്ചുയർത്തി

(തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8