Saturday, January 18, 2025
Novel

അസുരന്റെ മാത്രം: ഭാഗം 26

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


അനുവിനെ ഉണ്ണി തന്നിലേക്ക് ഒന്നുടെ ചേർത്തു നിർത്തി അനുവിന്റെ കഴുത്തിൽ ഉണ്ണിയുടെ ചുടു നിശ്വാസം വീണു അവൾ ഒന്ന് കുറുകി പതിയെ അവന്റെ ചുണ്ടുകൾ അവളുടെ തോളയിൽ ചേർന്നു

“ഉണ്ണിയേട്ടാ”അവന്റെ നെഞ്ചിൽ നിന്നും എണീക്കാതെ പ്രേണയാർദ്രമായി വിളിച്ചു

“മ്മ്”

“എന്തിനാ എന്നോടിങ്ങനെ ഓക്കെ ഉണ്ണിയേട്ടൻ ഒന്ന് മിണ്ടാതിരുന്നാൽ പിടയുന്നത് എന്റെ നെഞ്ചാ”

“അറിയാടാ പൊന്നെ ഇനി അവർത്തിക്കില്ലട്ടോ. ആട്ടെ അമ്മയും ഏടത്തിയും ഓക്കെ എവിടെ”

“അവർ മാർക്കറ്റിൽ പോയി”

“അപ്പൊ ഇവിടെ നമ്മള് മാത്രേ ഉള്ളോ”

“അതേ എന്താ”അനു അവനിൽ നിന്നും അടർന്നു മാറി ചോദിച്ചു അവൻ മീശ പിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു അവൻ അവളുടെ അടുത്തേക്ക് വരും തോറും അവൾ പുറകോട്ടു പോക്കൊണ്ടേ ഇരുന്നു അവൾ തിരിഞ്ഞോടി വാതിലിൽ ചെന്നു പിടിച്ചു ഉണ്ണി ഓടി വന്നു അവളുടെ വയറിൽ ചുറ്റിപിടിച്ചു അനുവിനെ ഉണ്ണി കൈകളിൽ കോരി എടുത്തു അവൾ ഉണ്ണിയുടെ കൈയിൽ കിടന്നു കുതറി അവൻ അവളെ കട്ടിലിലേക്ക് എറിഞ്ഞു അവൻ ചാടി അവളുടെ മുകളിൽ കടന്നു ശേഷം അവളുടെ ധാവണി ഊരി താഴേക്ക്എറിഞ്ഞു അവൾ കിടന്നു പിടച്ചു

“അടങ്ങി കിടക്കെന്റെ പെണ്ണേ”ഉണ്ണി അതും പറഞ്ഞു അവളുടെ ചുണ്ടിൽ അവന്റെ ചുണ്ട് ചേർത്തു അവന്റെ ചുണ്ടും നാവും അവളുടെ മുഖത്തുംമറ്റുമായി ഓടി നടന്നു അവൻ അവന്റെ മുഖം അവളുടെ വയറിൽ അമർത്തി അവൾ ഒന്ന് പിടച്ചു അവൻ അങ്ങിനെയേ കിടന്നു അപ്പോഴാണ് ഉണ്ണിയുടെ റൂമിന്റെ വാതിൽ തുറന്നു പ്രെവീണ അകത്തേക്ക് വന്നു അനുവിന്റെ വയറിൽ മുഖം പൂഴ്ത്തി കിടക്കുന്ന ഉണ്ണിയെ കണ്ടതും അവൾ ദേഷ്യം കൊണ്ട് വിറച്ചു അവൾ ശബ്ദം ഉണ്ടാക്കാതെ താഴേക്കിറങ്ങി

താഴെ നിന്നും ഒരു ഒച്ച കേട്ട് അനുവും ഉണ്ണിയും ഞെട്ടി അവൻ അവളിൽ നിന്നും അടർന്നുമാറി റൂം തുറന്ന് താഴേക്കോടി അനുവും ധാവണി എടുത്തണിഞ്ഞു ഉണ്ണിയുടെ പുറകെ താഴേക്കോടി താഴെ ബോധം ഇല്ലാതെ കിടക്കുന്ന പ്രെവീണയെ കണ്ട് ഉണ്ണിയും അനുവും ഒരുപോലെ ഞെട്ടി

“അനു ഓടി പോയി ഇത്തിരി വെള്ളം എടുത്തിട്ട് വാ”

അവൾ അടുക്കളയിലേക്ക് ഓടി അവൾ വെള്ളവുമായി വന്നപ്പോൾ ഉണ്ണി അവളെ എടുത്തു കട്ടിലിൽ കിടത്തിയിരുന്നു
അനു വെള്ളം മുഖത്തു തളിച്ചു പ്രെവീണ പതിയെ കണ്ണു തുറന്നു

“ഇതാ ഈൗ വെള്ളം കുടിക്ക് പ്രെവീ”അനു കൈയിൽ ഇരുന്ന വെള്ളം പ്രെവിയുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു അവൾ അതു വാങ്ങി കുടിച്ചു

“എന്താ പ്രെവീ എന്താ പറ്റിയെ”

“അറിയില്ല മുകളിലേക്ക് വരാൻ തുടങ്ങിയതായിരുന്നു അപ്പോഴാ തല കറങ്ങിയേ”

“ഹോസ്പിറ്റലിൽ പോകണോ”

“വേണ്ട ഒന്ന് കിടന്ന മതി”

“എങ്കിൽ നീ കിടന്നോ ഞങ്ങൾ പുറത്തുണ്ട്”അത്രയും പറഞ്ഞു അവർ പുറത്തേക്ക്ഇറങ്ങി അവർ പോയെന്ന് ഉറപ്പാക്കിയതും പ്രെവീണ കിടക്കയിൽ നിന്നും ഏണീറ്റിരുന്നു ക്രൂരമായി ഒന്ന് ചിരിച്ചു

“അങ്ങിനെ നീ ഉണ്ണിയേട്ടന്റെ ആവാൻ ഞാൻ അനുവദിക്കില്ലെടി”പ്രെവീണ മനസ്സിൽ മൊഴിഞ്ഞു

അവൾ ഫോൺ എടുത്തു ജിതിൻ എന്നാ പേരിൽ വിരൽ അമർത്തി

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

രണ്ടു മൂന്നു ദിവസത്തിനു ശേഷം രാവിലെ പതിവില്ലാതെ ഉള്ള കാളിങ് ബെൽ കേട്ട് രാധ വന്നു വാതിൽ തുറന്നു

“ഇവിടെ ഈൗ അശ്വിൻ ചന്ദ്രശേഖർ ആരാ”പോസ്റ്മാൻ രാധയോടായി ചോദിച്ചു

“എന്റെ മകൻ ആണു”

“ആളെ ഒന്ന് വിളിക്കുമോ ആൾക്കൊരു പോസ്റ്റ്‌ ഉണ്ട്”

“ഇപ്പോൾ വിളിക്കാം”
അതും പറഞ്ഞു രാധ അകത്തേക്ക് കയറി കുറച്ചു കഴിഞ്ഞതും ഉണ്ണി ഇറങ്ങി വന്നു

“ഇയാളാണോ അശ്വിൻ”

“അതേ ഞാനാണ്”

പോസ്റ്മാൻ ഒരു കവർ എടുത്തു ഉണ്ണിയുടെ നേരെ നീട്ടി

“ഇതു സൈൻ ചെയ്യ്തു വാങ്ങിച്ചോളൂ”

ഉണ്ണി അതു സൈൻ ചെയ്യ്തു വാങ്ങി അകത്തേക്ക് നടന്നു

“എന്താ മോനെ അതു”

“അറിയില്ല അമ്മേ ഞാൻ ഒന്ന് നോക്കട്ടെ”അതും പറഞ്ഞു ഉണ്ണി റൂമിലേക്ക്‌ നടന്നു

റൂമിൽ കയറിയ ഉണ്ണി ആ കവർ പൊട്ടിച്ചു അതു കണ്ടു ഉണ്ണിയുടെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി അവന്റെ കണ്ണുകൾ നിറഞ്ഞു എന്തു ചെയ്യണം എന്നറിയാതെ അവൻ നിന്നു പെട്ടെന്ന് അവന്റെ ഭാവം മാറി അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി

“ഇല്ലാ ഇതിൽ കാണുന്നത് എന്റെ അനു അല്ല”അവൻ മനസ്സിൽ ഒരായിരം ആവർത്തി പറഞ്ഞു

“ഇനിയും ഇതു മൂടി വെക്കുന്നത് ശെരിയല്ല അവളോട് ചോദിക്കണം “അവൻ മനസ്സിൽ പറഞ്ഞു കണ്ണുകൾ അമർത്തി തുടച്ചു ബൈക്കിന്റെ കീയും എടുത്തു കൊണ്ട് താഴേക്കിറങ്ങി അവന്റെ മുഖത്തെ ഭാവ മാറ്റം കണ്ടു രാധ അവനടുത്തേക്കു വന്നു

“എന്താ മോനെ നിന്റെ മുഖം വല്ലാണ്ടിരിക്കുന്നെ”രാധ പരിഭ്രമത്തോടെ ചോദിച്ചു

“ഒന്നുല്ല ഞാൻ രാജൻഅങ്കിളിന്റെ അടുത്തു വരേ പോയിട്ട് വരാം ”

“എന്താ മോനെ എന്താ ആ പോസ്റ്റ്‌മാൻ കൊണ്ടേ തന്നത്”

“ഞാൻ പോയിട്ട് വരാം കൂടുതൽ ഒന്നും ചോദിക്കേണ്ട”ഉണ്ണി ദേഷ്യത്തോടെ പറഞ്ഞു രാധ ഒന്ന് പകച്ചു അവൻ പിന്നെ രാധയെ നോക്കാതെ ബൈക്കുമായി ചീറി പാഞ്ഞു പോയി ഇതെല്ലാം പ്രെവീണ കാണുന്നുണ്ടാരുന്നു അവളുടെ മുഖത്തു വിജയിയുടെ ചിരി വിരിഞ്ഞു

!!!തന്റെ പെണ്ണിന്റെ ദേഹത്ത് വേറൊരുത്തൻ തൊടുന്നത് പോലും ഇഷ്ട്ടം അല്ലാത്ത ആൾ അല്ലേ ഇതെങ്ങനെ സഹിക്കും എന്നെനിക്കു കാണണം!!!പ്രെവീണ മനസ്സിൽ പറഞ്ഞു

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

“അയ്യോ എന്റെ അമ്മേ”
അനുവിന്റെ കാറിച്ച കേട്ട് സിദ്ധു ഓടി വന്നു നിലത്തു വീണു കിടക്കുന്ന അനുവിനെ കണ്ടതും സിദ്ധു നിന്നു ചിരിക്കാൻ തുടങ്ങി അപ്പോഴേക്കും ലക്ഷ്മിയും രാജനും അങ്ങോട്ടേക്ക് വന്നു

“അയ്യോ മോളേ എന്തു പറ്റി” ലക്ഷ്മിയും ഓടി അനുവിന്റെ അടുത്തു വന്നു

“സ്റ്റെപ്പിന് തലേം കുത്തി വീണതാന്ന തോന്നുന്നേ”സിദ്ധു കളിയാക്കി പറഞ്ഞു

“നീ പോടാ കാലമാടാ എന്നെ ഒന്ന് റൂമിൽ കൊണ്ട് പോടാ പട്ടി”അനു കരഞ്ഞു കൊണ്ട് പറഞ്ഞു

അവൻ അനുവിനെ പിടിച്ചെണീപ്പിച്ചു അവൾ ഒരു സ്റ്റെപ്പിൽ കാലുവെച്ചതും സിധുവിന്റെ കൈയിൽ കയറി അമർത്തി ആ അമർത്തലിൽ അവളുടെ കാലിനു നല്ല പണി കിട്ടിട്ടുണ്ടെന്നു സിധുവിനു മനസിലായി അവൻ അവളെ കൈയിൽ കോരി എടുത്തു മുകളിലേക്കു കയറി അപ്പോഴേക്കും പുറത്തൊരു ബൈക്ക് വന്നു നിന്നിരുന്നു

“മോൻ അവളെ റൂമിൽ കൊണ്ടേ കിടത്തു ഞാൻ തൈലവും ആയി വരാട്ടോ”

സിദ്ധു അനുവിനെയും കൊണ്ട് കയറി പോയി അപ്പോഴേക്കും രാജൻ ചെന്നു വാതിൽ തുറന്നു

“ഹാ മോനോ എന്താ മോനെ രാവിലെ തന്നെ”

“ചുമ്മാതെ വന്നതാണച്ച അഭി എവിടെ”അവൻ ദേഷ്യം മറച്ചു പിടിച്ച് ചോദിച്ചു

“അപ്പൊ അവൻ മോനോടൊന്നും പറഞ്ഞില്ലേ അവനല്ലേ ഇപ്പൊ ബിസിനസ് ഓക്കെ നോക്കുന്നെ അതിന്റെ ഒരവിശത്തിനായി പോയതാ 2ദിവസായി പോയിട്ട് വിളിച്ചപ്പോ ഇന്ന് വരും എന്നാ പറഞ്ഞേ

“”അമ്മ എവിടെ””

“”അവൾ അടുക്കളെലോട്ട് പോയി””

“അവളോ”

“റൂമിൽ ഉണ്ട്”

“എങ്കിൽ ഞാൻ ഒന്ന് അവളെ കണ്ടിട്ട് വരാം”രാജൻ ബാക്കി പറയുന്നത് കേൾക്കാതെ ഉണ്ണി അവളുടെ റൂമിലേക്ക് പോയി

അവൻ റൂമിൽ ചെല്ലുമ്പോൾ അനുവിനെ കട്ടിലിലോട്ട് കിടത്തുന്ന സിദ്ധുവിനെ കണ്ടതും ഉണ്ണിയുടെ നിയന്ത്രണം നഷ്ട്ടപെട്ടു ആ ഫോട്ടോസ് എല്ലാം സത്യം ആണെന്ന് വിശ്വസിച്ചു അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി

“ഡാ”ഉണ്ണി അലറി സിദ്ധുവും അനുവും ഉണ്ണിയെ കണ്ട് ഞെട്ടി ഉണ്ണി ഓടി വന്നു സിധുവിന്റെ ഷർട്ടിൽ കുത്തി പിടിച്ചു സിദ്ധു അവൾ വീണ കാര്യം പറയാനായി തുടങ്ങിയതും ഉണ്ണി അവന്റെ കരണകുറ്റി നോക്കി ഒരടി കൊടുത്തു

(തുടരും)

ഞാൻ ഓടി എനിച്ചൊന്നും അറിയാൻ മേലെ പൊങ്കാല വേണ്ടാട്ടോ ഞാൻ നന്നായിക്കോളാം 🤭🤭🤭🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

 

( തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14

അസുരന്റെ മാത്രം: ഭാഗം 15

അസുരന്റെ മാത്രം: ഭാഗം 16

അസുരന്റെ മാത്രം: ഭാഗം 17

അസുരന്റെ മാത്രം: ഭാഗം 18

അസുരന്റെ മാത്രം: ഭാഗം 19

അസുരന്റെ മാത്രം: ഭാഗം 20

അസുരന്റെ മാത്രം: ഭാഗം 21

അസുരന്റെ മാത്രം: ഭാഗം 22

അസുരന്റെ മാത്രം: ഭാഗം 23

അസുരന്റെ മാത്രം: ഭാഗം 24

അസുരന്റെ മാത്രം: ഭാഗം 25