Wednesday, December 25, 2024
Novel

അസുരന്റെ മാത്രം: ഭാഗം 25

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


അന്നൊരു അവധി ദിവസം ആയിരുന്നു പുറത്തെല്ലാവരും ഭയങ്കര സംസാരത്തിൽ ആണു പെട്ടെന്ന് പ്രെവീണയുടെ ഫോൺ ശബ്‌ദിച്ചതു അവൾ ഫോൺ എടുത്തു നോക്കി ജിതിൻ എന്ന പേര് കണ്ടു അവൾ ഒന്ന് പകച്ചു പതിയെ ആ ഫോണുമായി ആരും കാണാതെ ഫോണും കൊണ്ടവൾ അകത്തു കയറി അച്ചു ഇതെല്ലാം ശ്രെദ്ധിക്കുന്നുണ്ടാരുന്നു

“ഹലോ ഞാൻ പറഞ്ഞിട്ടില്ലേ എന്നെ ഇങ്ങോട്ടേക്കു വിളിക്കരുതെന്നു”പ്രെവീ ദേഷ്യത്തോടെ പറഞ്ഞു

“ഒരു പ്രധാന പെട്ട കാര്യം ഉണ്ട് പറയാൻ ഒന്ന് കാണാനാണ് എപ്പോ പറ്റും”

“എന്താ കാര്യം”

“അതു ഫോണീലൂടെ പറയാൻ കഴിയില്ല നേരിട്ട് കാണണം”

“”ഓക്കെ എങ്കിൽ നമ്മൾ എന്നും കാണുന്നിടത്തു വെച്ചു കാണാം”

“ഒക്കെ സമയം”

“ഒരു മൂന്നുമണി ഓക്കെ ആകുമ്പോൾ”

💗💗💗💗💗💗💗💗💗💗💗💗💗💗💗

പ്രെവീണ പറഞ്ഞതനുസരിച് ജിതിൻ അവർ കാണുന്നിടത്തു ചെന്നു പറഞ്ഞ പോലെ പ്രെവീണ ചെന്നു

“ഹലോ ജിതിൻ എന്താ പെട്ടെന്നു കാണണം എന്നു പറഞ്ഞേ”

“അതൊക്കെ പറയാം ഒരാളുടെ വരാൻ ഉണ്ട്”

“ഹേയ് മീനാക്ഷി ഇവിടെ”ജിതിൻ വിളിച്ചിടത്തേക്ക് പ്രെവീണ നോക്കി ഇറുകിയ ജീൻസും ഒരു ബനിയനും ആണ് വേഷം തോളറ്റം ഉള്ള മുടി കളർ ചെയിതു പടർത്തി ഇട്ടിട്ടുണ്ട് ഒറ്റനോട്ടത്തിൽ അഹങ്കാരം ഒട്ടും ഇല്ലന്നെ പറയു

“ഇതാരാ ജിതിൻ”

“ഇതു മീനാക്ഷി ഞങ്ങളുടെ കോളേജിൽ പഠിക്കുന്ന കുട്ടിയ”

“ഓക്കെ അതിനു നമുക്കെന്തു പ്രേയോജനം”

“പ്രേയോജനം ഉണ്ട് ഫസ്റ്റ് നീ ഇതൊന്നു കാണു”ജിതിൻ മീനയുടെ ഫോൺ എടുത്തു പ്രെവീയുടെ കൈയിൽ കൊടുത്തു അതു കണ്ടതും പ്രെവിയുടെ മുഖം തെളിഞ്ഞു അതിൽ സിദ്ധുവിന്റെയും അനുവിന്റെയും കുറച്ചു ഫോട്ടോസ് ആയിരുന്നു

“ഇപ്പൊ നിനക്ക് മനസ്സിലായോ എന്താ പ്രേയോജനം എന്നു”

പ്രെവീണ ജിതിനെ നോക്കി ചിരിച്ചു

“അപ്പൊ നമുക്ക് കാണാം”പ്രെവി അവരെ നോക്കി ചിരിച് നടന്നു

💗💗💗💗💗💗💗💗💗💗💗💗💗💗💗

രാത്രിയിൽ അനുവും ആയുള്ള ഫോൺ സംഭാഷണത്തിൽ ആയിരുന്നു ഉണ്ണി

“എന്താ മാഷേ സമയം എത്ര ആയെന്നുള്ള വല്ല വിചാരവും ഉണ്ടോ ഉറങ്ങണ്ടേ”

“നീ ഇനി എന്നാ എന്റെ ഈൗ റൂമിലോട്ട് എന്റെ കെട്ടിയോളായി”

“എത്രയും പെട്ടെന്ന് ഇപ്പൊ നമുക്ക് ഉറങ്ങാം”

“എങ്കിൽ എനിക്കൊരു ഉമ്മ വേണം”

“ചെക്കന് ഈൗ ഒരു വിചാരെ ഉള്ളോ ഒന്ന് പൊ ചെക്കാ”

“എങ്കിൽ വേണ്ട ഞാൻ അങ്ങോട്ടേക്ക് വരാം”

“അയ്യോ വേണ്ട ഞാൻ തരാം”

“എങ്കിൽ വേഗം ആവട്ടെ”

“കെട്ടി പിടിച്ച് ഉമ്മാാ”

“മ്മ് തല്കാലത്തേന് ഇതു മതി അപ്പൊ എന്റെ മോളു ഉറങ്ങിക്കോ”

അത്രയും പറഞ്ഞു ഉണ്ണി ഫോൺ കട്ട്‌ ചെയിതു അപ്പോഴാണ് ഫോൺലേക്ക് വാട്സ്ആപ്പ് നോട്ടിഫികേഷൻ വരുന്നത് ഉണ്ണി അതു തുറന്നു നോക്കി അതിലേ ഫോട്ടോസ് കണ്ട് ഉണ്ണിയുടെ കൈയിൽ നിന്നും ഫോൺ താഴേക്കു പതിച്ചു

💗💗💗💗💗💗💗💗💗💗💗💗💗💗💗

ഉണ്ണി അനുവിനോട് അധികം മിണ്ടാറില്ല അനുവിനോട് ആ ഫോട്ടോസിനെ പറ്റി പലപ്പോഴായി ചോദിക്കണം എന്നു കരുതിയെകിലും ഉണ്ണി ചോദിച്ചില്ല അനു ഉണ്ണിയുടെ വീട്ടിലേക്ക് ഇറങ്ങി വീട്ടിൽ എത്തിയപ്പോഴേ രാധയെ അവൾ കണ്ടു അവൾ രാധയെ ചെന്നു ചുറ്റി പിടിച്ചു

“ആഹാ കാന്താരിക്ക് ഈൗ വഴി ഓക്കെ ഓർമ ഉണ്ടോ”

“അതേന്തൊരു ചോദ്യമാ രാധമ്മേ”

“അല്ല ഇങ്ങോട്ടേക്കു കാണാറേ ഇല്ലാലോ”

“എന്റെ പൊന്നു രാധാകുട്ടി ഒന്ന് ക്ഷെമി ഈൗ കൊല്ലം കൂടി അല്ലേ കോളേജ് ഉള്ളു എക്സാം ഇങ്ങെത്താറായി ഞാൻ എന്തു ചെയ്യാനാ”

“അയ്യോടാ എന്റെ കുട്ടിക്ക് വിഷമായോ”

“ഏയ് അമ്മേ അച്ചുവേട്ടൻ എവിടെ”

“അവൻ കമ്പനി പോയെടാ”

അപ്പോഴേക്കും ഗായു മുകളിൽ നിന്നും ഇറങ്ങി വന്നു

“അല്ല ഇതെങ്ങോട്ടേക്കാ രണ്ടും കൂടെ”

“ഞാനും അമ്മയും കൂടെ മാർക്കറ്റിൽ പോവാൻ ഇറങ്ങിതാ നീ വരണുണ്ടോ”

“ഇല്ലാ നിങ്ങള് പോയിട്ട് വാ ഞാൻ ഇവിടെ നിക്കാം”

“എങ്കിൽ ഞങ്ങൾ പോയിട്ട് വരാട്ടോ”അവർ ഇറങ്ങിതും രാധ തിരിഞ്ഞു നിന്നു

“മോളേ ഉണ്ണി മുകളിൽ ഉണ്ട് കേട്ടോ അവൻ കഴിക്കാൻ എന്ധെലും ചോദിച്ച ഒന്ന് വിളമ്പി കൊടുത്തേര്”

“ശെരി അമ്മേ”അവർ പോയതും വാതിൽ ചാരി മുകളിലേക്ക് ഓടി കയറി ഉണ്ണിയുടെ റൂമിൽ എത്തിയപ്പോഴേക്കും അവൾ അങ്ങോട്ട് കേറി ഉണ്ണി കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറുക ആയിരുന്നു അവൾ റൂമിൽ കേറി വാതിൽ അടച്ചു ഉണ്ണി തിരിഞ്ഞു നോക്കി

“എന്താ ഉണ്ണിയേട്ടന് പറ്റിയെ ഇതിനു മാത്രം അവോയ്ഡ് ചെയ്യാൻ ഞാൻ എന്തു തെറ്റാ ചെയിതെ”അനു കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു

“എനിക്കൊന്നും പറ്റിയില്ല നീ എന്തിനാ ഇങ്ങോട്ടേക്കു വന്നേ”

“ഞാൻ ഇപ്പോൾ ഇങ്ങോട്ട് വന്നതാല്ലേ തെറ്റ്”

“അങ്ങിനെ ഞാൻ പറഞ്ഞില്ല ആരേലും കണ്ടാൽ എന്തു ചെയ്യും”

“എന്നെ വേണ്ടെങ്കിൽ അതു പറഞ്ഞ മതി വെറുതെ ഓരോ കാരണങ്ങൾ നിരത്തണ്ടാ”അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

“ഡി നിന്നോട് എനിക്കെപ്പോഴും ഇരുന്ന് കൊഞ്ചാൻ പറ്റില്ല”

“ശെരി ഉണ്ണിയേട്ടാ ഞാൻ പൊക്കോളാം ഇനി ഏട്ടനെ ഞാൻ ശല്യം ചെയ്യില്ല”അനു അതു പറഞ്ഞു തിരിഞ്ഞു നടന്നതും ഉണ്ണിയുടെ ഉള്ളും ഒന്ന് പിടഞ്ഞു അവൻ അവളുടെ ധാവണിയിൽ കയറി പിടിച്ചു

“ഡീ”ഉണ്ണി വിളിച്ചെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല

“എന്റെ ധാവണിയിൽ നിന്നും വിട് എനിക്ക് പോണം”അവൾ ധാവണി വലിച്ചു കൊണ്ട് പറഞ്ഞു

“അങ്ങിനെ നീ ഇപ്പൊ പോവേണ്ട”

“ഉണ്ണി ഏട്ടന്റെ പഞ്ചാര കാണാൻ എനിക്ക് നേരമില്ല ഇയാള് ഭയങ്കര ബിസി ഉള്ള ആളല്ലേ “അതും പറഞ്ഞു ധാവണി വലിച്ചു അപ്പോൾ അവൻ അതിൽ ഒന്നുകൂടെ ഇറുക്കി പിടിച്ചു
അവൻ മുൻപിൽ വന്നു നിന്നു അവൻ അനുവിന്റെ മുഖം പിടിച്ചുയർത്തി അവളുടെ മുഖം കണ്ടതും ഉണ്ണിയുടെ ഉള്ളിൽ ഒരു കൊളുത്തി വലി ഉണ്ടായി

“അനു”അവൻ അവളെ ആർദ്രമായി ഒന്ന് വിളിച്ചു അവൾ മിണ്ടാതെ തല താഴ്ത്തി

“എന്നോട് ക്ഷെമിക്ക്”ഉണ്ണി അതു പറഞ്ഞതും അവൾ അവന്റെ മാറിൽ വീണു പൊട്ടി കരഞ്ഞു അത്രയും നേരം അടക്കി വെച്ചിരുന്ന കണുനീർ ധാരയായി പുറത്തേക്കൊഴുകി

“എന്തിനാ ഏട്ടാ എന്നോടിങ്ങനെ ഞാൻ എന്തു തെറ്റാ ചെയ്തത്

അവൻ അവളോടെന്ധോ പറയാൻ വേണ്ടി തുടങ്ങിയതും പെട്ടെന്നു മൗനം ആയി

!!വേണ്ട അവളോടിപ്പോ അതിനെ പറ്റി ചോദിക്കേണ്ട!!!ആത്മ

“എന്നോട് ക്ഷേമിക്കെടി പെണ്ണേ”ഉണ്ണി അതു പറഞ്ഞതും അനു ഉണ്ണിയുടെ വാ പൊത്തി വേണ്ട എന്നു തലയാട്ടി അവൻ അവളെ ഒന്നുടെ തന്നിലേക്ക് ചേർത്തു നിർത്തി

( തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14

അസുരന്റെ മാത്രം: ഭാഗം 15

അസുരന്റെ മാത്രം: ഭാഗം 16

അസുരന്റെ മാത്രം: ഭാഗം 17

അസുരന്റെ മാത്രം: ഭാഗം 18

അസുരന്റെ മാത്രം: ഭാഗം 19

അസുരന്റെ മാത്രം: ഭാഗം 20

അസുരന്റെ മാത്രം: ഭാഗം 21

അസുരന്റെ മാത്രം: ഭാഗം 22

അസുരന്റെ മാത്രം: ഭാഗം 23

അസുരന്റെ മാത്രം: ഭാഗം 24