Tuesday, April 1, 2025
Novel

അസുരന്റെ മാത്രം: ഭാഗം 22

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


ജിതിൻ ഷർട്ടിന്റെ ബട്ടൻസ് എല്ലാം ഓരോന്നായി ഊരി കൊണ്ട് അനുവിന്റെ അടുത്തേക്ക് വന്നു നിലത്തു തളർന്നു കിടക്കുകയായിരുന്ന അനുവിന്റെ മുടികുത്തിൽ കയറി പിടിച്ചു ഭിത്തിയോട് ചേർത്തു നിർത്തി അവൾ ഞെട്ടി അവനട്ടു തന്നേ നോക്കി നിന്നു

“ടി സത്യം പറയാലോ നീ ഒരു ചരക്കു തന്ന നീ അടുത്ത് വരുമ്പോൾ നിന്നിൽ നിന്നും ഉള്ള ആ ഗന്ധം ഉണ്ടലോ ഓഹ് തലയ്ക്കു മത്തു പിടിപ്പിക്കുന്ന ഒന്നാ”അതും പറഞ്ഞു ജിതിൻ അവന്റെ മുഖം അവളിലേക്കടിപ്പിച്ചു അവൾ മുഖം വെട്ടിച്ചു

“എന്താ മോളേ സിദ്ധുവിനും ആ മറ്റേ അവനും ഓക്കെ ഉള്ളോ നിന്റെ ഈൗ ഭംഗി ഉള്ള ശരീരം കൊടുക്കു എനിക്കുടെ താ ഞങ്ങളും ഒന്നറിയട്ടെ”അവൻ അനുവിന്റെ കവിളിൽ കുത്തി പിടിച്ചു ചോദിച്ചു

അവൾ അവന്റെ കൈയിൽ കിടന്നു കുതറി ഒരു രക്ഷക്കായി അവളുടെ കൈ പരതി ജിതിൻ അവന്റെ മുഖം അവളുടെ കഴുത്തിൽ മുട്ടിച്ചതും അവൾ എങ്ങുനിന്നോ വന്ന ശക്തിയിൽ അവനെ പിടിച്ചു തള്ളി അവളുടേ കൈയിൽ ഒരു ഇരുമ്പ് വടി കിട്ടി

“ഡീീ %$$*##:&&””$*+”അതും പറഞ്ഞു അവളിലേക്ക് അവൻ ചീറി അടുത്തു ആ കമ്പി വടി കൊണ്ട് അവന്റെ തലയിൽ അടിച്ചു പ്രേതിക്ഷിക്കാതെ ഉള്ള അടി ആയതു കൊണ്ട് ജിതിൻ നിലത്തേക്ക് വീണു

ജിതിന്റെ കൂട്ടുകാരെല്ലാരും അവന്റെ ഒച്ച കേട്ട് അങ്ങോട്ടേക്ക് ഓടി എത്തി അവർ ജിതിനെ പിടിച്ചുയർത്തിയ സമയം കൊണ്ട് അനു അവിടെ നിന്നും ഇറങ്ങി ഓടി

“ടാ വിടെരുത്അവളെ പിടിക്കെടാ”ജിതിൻ തല പൊത്തി പിടിച്ചു പറഞ്ഞു അവൻ പറഞ്ഞത് കേട്ട് അവന്റെ കൂട്ടാളികൾ അവളുടെ പുറകെ ഓടി

ഇതേ സമയം ഉണ്ണിയും മറ്റുള്ളവരും അനുവിനെ തിരിഞ്ഞു നടക്കുക ആയിരുന്നു

അനു അവിടുന്നു എങ്ങോട്ടെന്നില്ലാതെ ഓടി അവളുടെ പുറകെ തന്നേ അവന്റെ കൂട്ടാളികളും ഓടി ചുറ്റും ഇരുട്ട് വ്യാപിച്ചിരുന്നു അനു കയറുപൊട്ടിയ പട്ടം പോലെ എങ്ങോട്ടെന്നില്ലാതെ ഓടി ചുറ്റും ഒരു മനുഷ്യ കുഞ്ഞുങ്ങൾ പോലുമില്ല അവളുടെ ഉള്ളിൽ ഭയം ഇരട്ടിച്ചു

“ഡീ നിക്കെടി അവിടെ”പുറകെ ഉള്ളവർ അലറി അനുവിന്റെ കാലുകൾ തളർന്നു തുടങ്ങി കണ്ണിൽ ഇരുട്ടും കയറി തുടങ്ങി അവളുടെ മനസ് പൂർണ്ണമായും തളർന്നു അനു അപ്പോൾ അവളുടെ അച്ഛന്റെ വാക്കുകൾ ഓർത്തു

“മോളേ നമ്മൾ തളർന്നാൽ നമ്മളെ നശിപ്പിക്കാൻ ശ്രെമിക്കുന്നവർക്ക് ഒരു മുതൽ കൂട്ടാകും അതുകൊണ്ട് ഒരിക്കിലും തളരരുത് തോൽക്കുകയുമരുത്”
അവളുടെ മനസ് പറയുന്നുണ്ടാരുന്നു തന്റെ ഉണ്ണിയേട്ടൻ അടുത്തെവിടെയോ ഉണ്ടെന്നു

അവൾ പെട്ടെന്നു നിന്നു അവളുടെ മുൻപിൽ നിൽക്കുന്ന ആളെക്കണ്ടു അനുവിന് സ്വർഗം പിടിച്ചടക്കിയ സന്തോഷം ആയിരുന്നു

“ഉണ്ണിയേട്ടാ”അവൾ ഉറക്കെ വിളിച്ചു അവൻ അവളുടെ ഒച്ച കേട്ട ഭാഗത്തേക്ക്‌ നോക്കി അനു ഓടിച്ചെന്നു ഉണ്ണിയെ ഇറുക്കി പിടിച്ചു ഉണ്ണിയും അവളെ തന്റെ മാറോടു അടക്കിപ്പിടിച്ചു

അപ്പോഴേക്കും ഉണ്ണി സർവ്വ ശക്തികളോടും തന്റെ പ്രാണനെ തിരിച്ചു തന്നതിൽ നന്ദി പറഞ്ഞു അവൻ അവളെ ഒന്നുടെ അടക്കി പിടിച്ചു ശേഷം അവളുടെ മുഖം പിടിച്ചുയർത്തി ആ നെറ്റിയിൽ അമർത്തി ചുംബിച്ചു

അവൻ അവളുടെ മുഖത്തേക്കും ദേഹത്തേക്കും നോക്കി ചുണ്ടിൽ നിന്നും നെറ്റിയിൽ നിന്നും രക്തം ഒഴുകുന്നുണ്ടാരുന്നു ജിതിന്റെയും കൂട്ടാളികളുടെയും വിരൽ പാടുകളും അവളുടെ കവിളിൽ ഉണ്ടായിരുന്നു ഡ്രെസ്സുകൾ എല്ലാം കീറി ഇരിക്കുന്നത് കൂടെ കണ്ടപ്പോൾ ഉണ്ണിയുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അവളുടെ മുഖത്തു പതിച്ചു

പെട്ടെന്ന് ആ ഭാവം മാറി ദേഷ്യവും പകയും കലർന്ന ഭാവമായി ഉണ്ണി അവന്റെ ഷർട്ട് ഊരി അവളുടെ ദേഹത്തിട്ട ശേഷം തന്റെ മാറോടവളെ ചേർത്തു നിർത്തി അപ്പോഴേക്കും ജിതിന്റെ കൂട്ടാളികൾ അവിടെ എത്തിയിരുന്നു ഉണ്ണിയെ കണ്ട് അവർ ഒന്ന് പകച്ചു അവിടെ നിന്നു

“നീ എന്താ ഞങ്ങൾ ഇത്രയും പേരുടെ കൈയിൽ നിന്നും അവളെ രക്ഷിച്ചോണ്ട് പോകുമോ”ജിതിൻ അവരെ വകഞ്ഞു മാറ്റി മുന്പിലോട്ട് വന്നു ചോദിച്ചു ശേഷം പുച്ഛമായി ഒന്ന് ചിരിച്ചു

“പിടിച്ചു കൊണ്ട് വാടാ അവളെ”ജിതിൻ പറയുന്നത് കേട്ട ഉണ്ണി അവളെ ഒന്നുടെ ഇറുക്കി പിടിച്ചു

“ഏതാപത്തിൽ നിന്നും ഏതു കഴുകൻ കണ്ണിൽ നിന്നും ഇവളെ രെക്ഷിച്ചോളാം എന്നു ഉറപ്പുള്ളത് കൊണ്ട് തന്നാടാ പന്ന$%&%$”:’*-//(()$#@%& മോനെ ഇവളെ കെട്ടി കൂടെ പൊറുപ്പിച്ചോളാം എന്നു ഇവൾക്ക് വാക്ക് നൽകിയത്”അത്രയും പറഞ്ഞു അനുവിനെ ഒന്നുടെ ചേർത്തു പിടിച്ച് ഓടിവന്നവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി

ഉണ്ണിയുടെ ചവിട്ടിൽ അവൻ തെറിച്ചു ചെന്നു ജിതിന്റെ കാൽക്കിഴിൽ വീണു ഉണ്ണി ഉണ്ണി പുറകോട്ടു നോക്കി അഭിയും സിദ്ധുവും അച്ചുവും ഉണ്ണിയുടെ അടുത്തേക്ക് നടന്നു വന്നു ഉണ്ണി അനുവിനെ പുറകോട്ടു നിർത്തി

“എന്റെ കുട്ടി ഇവിടെ നിക്ക് കേട്ടോ ഏട്ടൻ ഇപ്പൊ വരാം “ഉണ്ണി അതു പറഞ്ഞു തീരുന്നതിനു മുൻപേ ഉണ്ണിയുടെ പുറത്തിനട്ട് ജിതിൻ ഒരു തടികൊണ്ട് അടിച്ചു അതു രണ്ടായി ഒടിഞ്ഞു പോയി

ഉണ്ണി തിരിഞ്ഞു ജിതിന്റെ കഴുത്തിൽ മുറുക്കി പിടിച്ചു ഉണ്ണിയുടെ കണ്ണുകൾ ചുവന്നു തുടുത്തു അവന്റെ ഉള്ളിൽ ജിതിനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടാരുന്നു ഉണ്ണി കൈ ചുരുട്ടി ജിതിന്റെ മൂക്കിൽ ഇടിച്ചു അവന്റെ മൂക്കിൽ നിന്നും ചോര ഒലിച്ചിറങ്ങി അവന്റെ തല കറങ്ങുന്നതു പോലെ തോന്നി

ഉണ്ണി അവന്റെ കലി അടങ്ങുന്നതു വരേ അവനെ തല്ലി ഉണ്ണിയുടെയും അച്ചുവിന്റെയും അഭിയുടെയും സിദ്ധുന്റെയും മുൻപിൽ ജിതിനും കൂട്ടർക്കും പിടിച്ച് നിൽക്കാൻ ആയില്ല ഉണ്ണിയെ അച്ചു പിടിച്ച് മാറ്റി

“ടാ മതി ഉണ്ണി ഇനി തല്ലിയാൽ ഈ %##&#$$@& ചത്തു പോകും”

“ഇവന്മാരെ പോലുള്ളവൻ ചാവുന്നതാ നല്ലത്”അഭി ജിതിന് നേരെ ചീറി അടുത്തു

“മതി അഭി ഇവനെ കൊന്ന് ജെയിലിൽ പോവണ്ടവരല്ല നമ്മൾ നമ്മളെ കാത്തു വീട്ടിൽ കുറച്ചു ജീവൻ ഉണ്ട്”

“ഇനി എന്റെ പെണ്ണിന്റെ നിഴലിനടുത്തെങ്കിലും നീ വന്നാൽ പിന്നെ നിന്റെ കുടുംബത്തുള്ളവർക്കു ഒന്ന് അന്ത്യചുംബനം നൽകാൻ നിന്റെ ബോഡി പോലും കിട്ടില്ല”ജിതിന്റെ നെഞ്ചിൽ കാല് വെച്ചു ഉണ്ണി പറഞ്ഞു തിരിഞ്ഞു അനുവിന്റെ അടുത്തേക്ക് നടന്നു

അപ്പോഴേക്കും അവൾ തീർത്തും അവശ ആയിരുന്നു അനു ഉണ്ണിയോട്എന്ധോ പറയാനായി തുടങ്ങിയതും അവൾ ബോധം കേട്ട് ഉണ്ണിയുടെ നെഞ്ചിലേക്ക് വീണു ഉണ്ണി അവളെ ചേർത്തു പിടിച്ചു

“വേഗം വണ്ടി എടുക്കഭി”ഉണ്ണി അലറി ഉണ്ണി അവളെ കൈയിൽ കോരി എടുത്തു കാറിന്റെ പിന്നിലേക്ക് കയറി

ഉണ്ണിയുടെ മടിയിൽ വാടിയ താമര പോലെ കിടക്കുന്ന അനുവിനെ കണ്ടതും ഉണ്ണിയുടെ നെഞ്ചു പിടച്ചു അവന്റെ കണ്ണിൽ നിന്നും കണ്ണീർ താഴേക്കൊഴുകി ഉണ്ണി പതിയെ അവളുടെ നെറ്റിയിൽ അവന്റെ ചുണ്ട് ചേർത്തു

അനു കണ്ണു തുറക്കുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു അവളുടെ ചുറ്റിനും കരഞ്ഞു വീർത്ത മുഖവുമായി ലക്ഷ്മിയും ഗായുവും രാധയും ഉണ്ടായിരുന്നു ബാക്കി ഉള്ളവരുടെ അവസ്ഥയും ഏറെ കുറെ അങ്ങിനായിരുന്നു

ഒരാളുടേതു ഒഴിച്ച് അവൾ എല്ലാവരെയും നോക്കി ചിരിക്കാൻ ഒരു ശ്രെമം നടത്തി പക്ഷേ മുഖത്തെ നീരുകാരണം അവക്കത്തിനു സാധിച്ചില്ല

“വേണ്ട മോളേ അനങ്ങണ്ട വേദന ഉണ്ടാകും”

അങ്ങിനെ കുറച്ചു ദിവസത്തെ ആസ്പത്രി വാസം കഴിഞ്ഞു അനുവിനെ വീട്ടിലേക്കു കൊണ്ട് പോയി അപ്പോഴേക്കും അവളുടെ മുഖത്തെ നീരെല്ലാം ഒരുവിധം കുറഞ്ഞു സംസാരിക്കാരായിരുന്നു അതുവരെ ഇടം വലം മാറാതെ ഉണ്ണിയും കൂടെ തന്നേ നിന്നു ഉണ്ണിയുടെ മാറ്റം എല്ലാവരിലും അത്ഭുതം ഉണ്ടാക്കിയിരുന്നു
*********************
രാത്രിയിൽ ജനലിൽ ആരുടെയോ മുട്ട് കേട്ടാണ് അനു ഉണരുന്നത് പുറത്തു നല്ല ഇടിയും മഴയും ഉണ്ടായിരുന്നു അനു പേടികൊണ്ട് വിറച്ചു

“”ആ…….. ആരാ “അനു വിക്കി വിക്കി ചോദിച്ചു

“നിന്റെ കാലൻ മര്യധക്ക് വന്നു വാതിൽ തുറക്കെടി കെട്ടിയോളെ”

“ഓ നിങ്ങളാരുന്നോ എന്തുവാ മനുഷ്യ ഈൗ പാതിരാത്രി വന്നത് എന്നെക്കൊണ്ടൊന്നും വയ്യാ നിങ്ങള് വീട്ടിൽ പോ”

“ടി രാജേന്ദ്രന്റെ മോളേ ഇപ്പൊ വന്നു വാതിൽ തുറന്നാൽ നിനക്കു കൊള്ളാം അല്ലേ ഞാൻ ഇവിടെ കിടന്നു കാറി കൂവും പിന്നെ നിനക്കാ നാണക്കേട്”ഉണ്ണി കറാനായി വാ തുറന്നതും അനു ഓടി വന്നു ജനലിലൂടെ അവന്റെ വാ പൊത്തി പിടിച്ചു

“അയ്യോ കാലമാട കാറണ്ട ഞാൻ തുറക്കാം”

“അങ്ങിനെന്റെ ഭാര്യ വഴിക്കു വാ”

അവൾ പോയി ബാൽക്കണിയുടെ വാതിൽ തുറന്നു ഉണ്ണി ചാടി അകത്തു കയറി

“എന്റെ ദേവ്യേ മുഴുവൻ നനഞ്ഞു കുളിച്ചലോ”അനു തോര്തെടുക്കാൻ ഓടി

“അതേ ഇവിടൊന്നു ഇരിക്കാമോ അമിതാബച്ചന്റെ പൊക്കോം കൊണ്ട് വന്നേക്കാം”അനു ഉണ്ണിയെ പിടിച്ച് കട്ടിലിൽ ഇരുത്തി അവൾ തല തുവർത്തി കൊടുത്തു അവന്റെ കള്ള നോട്ടം അനുവിന്റെ ആലില പോലുള്ള വയറിൽ ആയി ഉണ്ണി അവളെ ഇറുക്കി പിടിച്ച് അവന്റെ ചുണ്ടുകൾ അവളുടെ വയറിൽ അമർത്തി അവളിൽ ഒരു വിറയൽ കടന്ന് പോയി അവന്റെ താടിയും മീശയും അവളുടെ വയറിനെ ഇക്കിളി കൂട്ടി അവൻ മുഖം ഉയർത്തി അവളെ നോക്കി അവന്റെ മുടികളിൽ നിന്നും താഴേക്കു വെള്ളം ഇറ്റു വീഴുന്നുണ്ടാരുന്നു അവന്റെ നെറ്റിയിൽ എല്ലാം വെള്ളത്തുള്ളികൾ ഒരു മുത്തു പോലെ പറ്റി പിടിച്ചിരുപ്പുണ്ടാരുന്നു അനു അവന്റെ നെറ്റിയിൽ അവളുടെ ചുണ്ട് ചേർത്തു ആ വെള്ളത്തുള്ളികൾ ഒപ്പിയെടുത്തു പതിയെ രണ്ടു പേരും കട്ടിലിൽ കിടന്നു

“ടി പട്ടി എനിക്കിങ്ങനെ പറ്റണില്ല ഞാൻ വീട്ടിൽ പറയാൻ പോവാ നമ്മുടേ കാര്യം ഉണ്ണി അവളെ അവന്റെ നെഞ്ചോടു ചേർത്തു പറഞ്ഞു”ശേഷം ദാവണി നെഞ്ചിൽ നിന്നും മാറ്റി അവളുടെ കഴുത്തിൽ ചുംബിച്ചു അവൻ മുഖം ഉയർത്തി അവളുടെ നെറ്റിയിലെ മുറിവിൽ തലോടി

“വേദന ഉണ്ടോടി പെണ്ണേ”

“ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ ഇല്ലാ”അനു ഉണ്ണിയോട് ഒന്നുടെ ചേർന്ന് കിടന്നു പറഞ്ഞു അവൻ ആ മുറിവിൽ മൃദുവായി ചുണ്ടുകൾ ചേർത്തു
. “എന്നുണ്ണിയേട്ടൻ വന്നില്ലാരുന്നെകിൽ ഇന്ന് ഞാൻ “അവൾ പറഞ്ഞു മുഴുവൻ ആക്കുന്നതിനു മുൻപേ അവൻ വാ പൊത്തി

“കഴിഞ്ഞത് കഴിഞ്ഞു ഇനി എന്റെ കുട്ടി ഒന്നും ഓർക്കേണ്ട ഈൗ ഞാൻ നിന്റെ കൂടെ ഉള്ളടുത്തോളം കാലം എന്റെ കുട്ടീടെ ദേഹത്തു ഒരു പോറൽ പോലും വീഴില്ല”അതും പറഞ്ഞു

ഉണ്ണിയുടെ അധരങ്ങൾ അവളുടെ അധരങ്ങളെ കവർന്നെടുത്തു പിന്നീട് അവൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി എത്ര നേരം അങ്ങിനെ പോയെന്നു അവർ അറിഞ്ഞില്ല പെട്ടെന്ന് അനുവിന്റെ റൂമിന്റെ കതകിൽ ആരോ തട്ടുന്ന ഒച്ച കേട്ട് അവർ രണ്ടു പേരും അടർന്നു മാറി
( തുടരും )

എല്ലാരും പറഞ്ഞ പോലെ അനുവിന് ഒരാപത്തും വരുത്താതെ ഉണ്ണിക്ക് കൊടിത്തിട്ടുണ്ട് കേട്ടോ ഇനി അവരുടെ ജീവിതത്തിൽ എന്ധോക്കെ സംഭവിക്കോ ആവോ, 😁😁😁😁😁🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

 

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14

അസുരന്റെ മാത്രം: ഭാഗം 15

അസുരന്റെ മാത്രം: ഭാഗം 16

അസുരന്റെ മാത്രം: ഭാഗം 17

അസുരന്റെ മാത്രം: ഭാഗം 18

അസുരന്റെ മാത്രം: ഭാഗം 19

അസുരന്റെ മാത്രം: ഭാഗം 20

അസുരന്റെ മാത്രം: ഭാഗം 21