Tuesday, January 21, 2025
Novel

അസുര പ്രണയം : ഭാഗം 12

നോവൽ
എഴുത്തുകാരി: ചിലങ്ക


എല്ലാം നേടി എന്ന സന്തോഷം ആയിരുന്നു കിരണിന്റെത്………അവൻ വണ്ടി മുമ്പോട്ട് എടുത്തു……… കിരണിന്റെ ബൈക്കിൽ പുറകെ ഇരിക്കുബോഴും ദേവിയുടെ മനസ്സ് വേറെ എവിടെയോ ആയിരുന്നു…. തെറ്റ് എന്തോ സംഭവിക്കാൻ പോകുന്ന പോലെ……… പക്ഷേ എന്തോ മനസ്സിൽ ഒരു ഉറപ്പ് ഉണ്ടായിരുന്നു തനിക്ക് ഒന്നും സംഭവിക്കില്ലാ എന്ന്……….
വണ്ടി പോയിക്കൊണ്ടേ ഇരുന്നു…. അവസാനം ഒരു ചെറിയ വിടിന്റ മുമ്പിൽ വണ്ടി നിന്നു….. അവൾ അവിടെ ഇറങ്ങി…
ചുറ്റും നോക്കി…. ഒഴിഞ്ഞ സ്ഥലം…
കുറച്ച് വീടുകൾ മാത്രം……
സത്യം പറഞ്ഞാൽ ഒരു പട്ടിക്കാട്…
കിരൺ വണ്ടിയിൽ നിന്നും ഇറങ്ങി…. അടഞ്ഞു കിടന്ന മുൻവാതിൽ തുറന്നു….

വാടോ…..

കിരൺ ഇവിടെ ആരും ഇല്ലല്ലോ ?? ദേവി സംശയത്തോടെ ചോദിച്ചു….

അമ്മ അപ്പുറത്തെ വിട്ടിൽ പോയതാകും … താൻ വാ…???

ഞാൻ ഇവിടെ നിന്നോളാം.. അമ്മ വരട്ടെ….

അതെന്താടോ നിനക്ക് എന്നെ പേടിയാണോ???

ഏയ്യ് എന്തിനാ…???

പിന്നെന്താ താൻ വാ………

പിന്നെ അവൾ ഒന്നും പറയാതെ അവന്റെ കൂടെ വിട്ടിൽ കേറി…..

താൻ ഇവിടെ ഇരിക്കു ഞാൻ കുടിക്കാൻ വല്ലതും എടുക്കാം…… എന്നു പറഞ്ഞ് അവൻ അടുക്കളയേക്ക് പോയി………

ദേവി ചുറ്റും കണ്ണുകൾ ഓടിച്ചു…..

ഒറ്റയ്ക്ക് താമസിക്കുന്ന വിട് ആണെന്നെ പറയും……

എല്ലാം ഒരുമാതിരി അലകോലം ആയിട്ട് ഉണ്ട്……. എന്തോ കുഴപ്പം ഒണ്ട്… അധികസമയം ഇവിടെ നിന്നാൽ ശെരിയാകില്ല….. എന്ന് അവൾക്ക് മനസ്സിലായി……..

ദേവി സോഫയിൽ നിന്നും എഴുനേറ്റു……. പോകാനായി തിരിഞ്ഞതും കിരൺ അവളുടെ കയ്യിൽ കേറി പിടിച്ചു…..

എന്താ കിരൺ ഇത്…. കയ്യിൽ നിന്ന് വിട്….
അവൾ അവന്റെ കൈകൾ മാറ്റാൻ നോക്കികൊണ്ട് പറഞ്ഞു………

ഇതെന്താ ദേവി.. ഇങ്ങനെ ഞാൻ നിന്റെ ഫ്രണ്ട്‌ അല്ലേ…. നിന്റെ കൈയിൽ പിടിച്ചു എന്ന് വെച്ചോ . എന്തിന് നിന്റെ കൂടെ കിടന്നു എന്ന് വെച്ചോ ഇപ്പോഴത്തെ കാലത്ത് ഒരു കുഴപ്പം അല്ല………..

എന്നും പറഞ്ഞ് കിരൺ ദേവിയുടെ കൈയിൽ പിടിച്ചു വലിച്ച് അവന്റെ ദേഹത്ത് ഇട്ടു….

അവന്റെ പ്രവർത്തിയിൽ പേടിച്ചു ദേവി കുതറി മാറാൻ നോക്കി……
എന്നാൽ അവന്റെ മുഖം അവൻ അവളുടെ കഴുത്തിലേക്ക് കൊണ്ടുവന്ന് ആഞ്ഞു ശ്വാസം വലിച്ചു……

എന്ത് മണo ആണ് ദേവി നിനക്ക്…….

എന്നെ വല്ലാതെ മത്ത് പിടിപ്പിക്കുന്നു…..

ദേവി വെറുപ്പോടെ അവനെ നോക്കി…..

എല്ലാം എന്റെ തെറ്റ് ആണ്…. ദത്തനെ കാണിക്കാൻ വേണ്ടി ഇതിനൊക്കെ പോകുമ്പോൾ ഞാൻ ചിന്തിക്കണമായിരുന്നു…… ഇനി എനിക്ക് രക്ഷയില്ല……..

എന്ത് ചെയ്യൂo……അവൾ ചിന്തിച്ചു കൊണ്ട് ഇരുന്നതും….കിരണിന്റെ നോട്ടം അവളുടെ ഷോളിലേക്ക് ആയി…..അവൻ അത് വലിച്ചു ഊരി…. നെഞ്ച് മറയ്ക്കാൻ പോലും ആകാതെ ദേവി അവന്റെ കൈവലയത്തിൽ നിന്നും…..

അവന്റെ കാമം കലർന്ന നോട്ടം അവളുടെ മാറിലേക്ക് ആയി…….

അവന്റെ കൈകൾ ദേവിയുടെ മാറിലേക്ക് തൊടാൻ പോയതും ദേവി കണ്ണുകൾ ഇറുക്കി അടച്ചു………..

കുറച്ച് നേരം അനക്കം ഒന്നും ഇല്ലാത്തതുകൊണ്ട് കണ്ണ് തുറന്നതും അവളെ തൊടാൻ വേണ്ടി കൈ നീട്ടി വന്ന അവന്റെ കൈയിൽ ആരോ തടഞ്ഞു പിടിച്ചേക്കുന്നു….. ആരാണെന്നു നോക്കിയപ്പോൾ ദേവിയുടെ കണ്ണിലെ കൃഷ്ണമണി വിടർന്നു……

ദത്തൻ…………

ദേവിയുടെ ചുണ്ടിൽ ആശ്വാസത്തിന്റെ ചിരി വിരിഞ്ഞു……

കിരൺ ദത്തനെ കണ്ട് ദേവിയിൽ നിന്നും ഉള്ള അവന്റെ പിടി വിട്ടു……

ദേവി ഓടി ദത്തനെ രണ്ട് കൈകൾ കൊണ്ട് ഇറുക്കെ വലയം ചെയ്തു……

ദത്തൻ അവളുടെ പുറത്ത് തടകി സമദാനിപ്പിച്ച് അവളെ അവന്റെ നെഞ്ചിൽ നിന്നും പിടിച്ചു മാറ്റി…..

ദേവി നീ ഓക്കെ അല്ലേ…??? അവൻ ചോദിച്ചു …..

ആണെന്ന് അവൾ തലയാട്ടിയതുo… ദത്തന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു…..
ദേവി മുഖം പൊത്തി അവനെ നോക്കി…

ഇത് കൊള്ളാം ഓക്കെ ആണോന്ന് ചോദിച്ചത് ഇതിന് ആയിരുന്നു അല്ലേ???
മനസ്സിൽ പറഞ്ഞതാ ആ കാലൻ കെട്ടു…

അവൾ പറഞ്ഞതും കൂടി കേട്ടപ്പോൾ കലി മൂത്ത് ദത്തൻ ദേവിയുടെ ഇരു കവിളിലും മാറി മാറി അടിച്ചു…….

ദേവിയുടെ ചുണ്ടിൽ നിന്നും ചോര ഒലിച്ചു…. എന്നിട്ടും അവന്റെ അടി നിർത്താൻ തയ്യാർ ആയില്ല…… അവസാനം ദേവി കുഴഞ്ഞു നിലത്തേക്ക് വീണു……

ഇതെല്ലാം കണ്ട് കിരൺ പേടിച്ചു വെളിയിലേക്ക് പോകാനായി തിരിഞ്ഞതും ദത്തൻ അവന്റെ പുറത്ത് ചവിട്ടി അവനെ താഴെ ഇട്ടു……… അവൻ നിലത്ത് വീണു….

ദത്തൻ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി….. അവിടെ കിടന്ന കസേര എടുത്ത് കിരണിനെ നെരപ്പേ തല്ലി……..

സാർ പ്ലീസ് എന്നെ ഒന്നും ചെയ്യല്ലേ…..

അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു എന്നാൽ അവൻ അതൊന്നും കേട്ടില്ല…. ആ കസേര ഓടിയുന്നവരെ അവനെ അടിച്ചു…..

കിരണിന്റെ ദേഹത്ത് നിന്നും ചോര ഒലിച്ചു…… എന്നിട്ടും ദത്തന്റെ ദേഷ്യം മാറിയില്ല അവൻ നിലത്ത് നിന്നും കിരണിനെ പിടിച്ചു എഴുനെൽപ്പിച്ച് അവന്റെ വിരളുകൾ ചുരുട്ടി മടക്കി അവന്റെ മുക്കിൽ ഇടിച്ചു …..

കിരൺ നിലവിളിച്ചു കൊണ്ട് ഇരുന്നു….

അപ്പോഴേക്കുo സംഹാരത്തിന്റെ അവസാന നിമിഷത്തിലേക്ക് ദത്തൻ എത്തിയിരുന്നു……..
ദേവി നിലത്ത് കിടന്നു കൊണ്ട് ഭയത്തോടെ ഇതെല്ലാം കണ്ടു……

കിരൺ ദത്തന്റെ അടിയിൽ തെറിച്ചു വീണ്ടും നിലത്തേക്ക് വീണു….

ടേബിളിൽ കണ്ട കത്തി പോയി എടുത്ത് കിരണിന്റെ എടുത്തേക്ക് നടന്നതും
ദേവി അവന്റെ കാലിൽ രണ്ട് കൈകൾ കൊണ്ട് വലയം ചെയ്തു…..

ദത്തൻ താഴെ നോക്കിയപ്പോൾ കരഞ്ഞു മുറിവ് പറ്റിയ മുഖവും ആയി ഇരിക്കുന്നു ദേവി യെ ആണ്……
അവനെ ഒന്നും ചെയ്യല്ലേ എന്നു അവൾ തലയാട്ടി….

പെട്ടെന്ന് ദത്തൻ കൈയിൽ ഇരുന്ന കത്തി നിലത്ത് ഇട്ടിട്ട് ദേവിയെ പിടിച്ചു എഴുനേൽപ്പിച്ചു……
എന്നിട്ട് കിരണിന്റെ അടുത്തേക്ക് നടന്നു….

എടാ പന്ന.. താ ##&&$$:$:മോനേ….. എന്റെ പെണ്ണിന്റെ ദേഹത്ത് തൊടാൻ നോക്കിയപ്പോൾ ഇങ്ങനെ …തൊട്ടായിരുന്നെകിൽ നിന്റെ എല്ലാം ഞാൻ ദാണ്ടെ വെട്ടി നുറുക്കി തെരുവിലെ കൊതിച്ചി പട്ടികൾക്ക് ഇട്ട് കൊടുത്തേനെ……

ഇനി മേലാൽ എന്റെ പെണ്ണിന്റെ എടുത്ത് നിന്റെ കാമകണ്ണുമായി ചെന്നാൽ മോനേ കിരണേ…. ആഹ്ഹ്…. അത്രയും പറഞ്ഞ് ദത്തൻ ദേവിയുടെ കൈ പിടിച്ചു കൊണ്ട് വണ്ടിയുടെ അടുത്തേക്ക് നടന്നു…….

വണ്ടിയിൽ കേറാൻ പോയതും ദത്തൻ അവളുടെ കൈയിൽ പിടിച്ചു നെഞ്ചിലേക്ക് വലിച്ചിട്ടു… .
ദേവി തല കുഞ്ഞിച്ചു നിന്നും….

മുഖത്ത് നോക്കടി ….. നോക്കാൻ അവൻ ദേഷ്യത്തിൽ പറഞ്ഞപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി……

നിനക്ക് എന്നോട് വാശി കാണിക്കണം എക്കിൽ ഇങ്ങനെ മറ്റേടത്തെ പരുപാടി അല്ല ചെയ്യണ്ടേ …..??? നിനക്ക് എന്തെകിലും പറ്റിയായിരുന്നെക്കിലോ…???

ദത്തൻ അങ്ങനെ ചോദിച്ചപ്പോഴേക്കും അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി കരഞ്ഞു……
അവന് വിഷമം വന്നു…

അവളുടെ മുഖം പിടിച്ചു ഉയർത്തിയപ്പോൾ അവളുടെ കവിളുകളിൽ അവന്റെ കൈ അടയാളം പതിഞ്ഞിരുന്നു…. അവൻ അവന്റെ ചുണ്ടുകൾ ദേവിയുടെ കവിളിൽ പതിപ്പിച്ചു…….

എന്നിട്ട് അവിടെ കുഞ്ഞു കടിയും കൊടുത്തു…..
സ്സ് …….ദേവി ശബ്ദം ഉണ്ടാക്കി…… എന്നിട്ട് അവനെ തെള്ളി മാറ്റി…… കാറിൽ കേറി…..
അവനും കേറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു…

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

വണ്ടി നിർത്തിയപ്പോൾ ആണ് ദേവി കണ്ണ് തുറന്നത്…… വേദന കൊണ്ട് അവൾ ഒന്ന് ഉറങ്ങിയായിരുന്നു…..

വീട് എത്തിയോ..??? ദേവി കണ്ണ് തിരുമ്മി കൊണ്ട് ചോദിച്ചു…..

ഇറങ്ങു…എന്നും പറഞ്ഞ് ദത്തൻ വണ്ടിയിൽ നിന്നും ഇറങ്ങി….

ദേവി വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി….. ഇത് അമ്പലo അല്ലേ…. ഇവിടെ എന്തിനാ വന്നത്….???

മറുപടിയായി ദത്തൻ അവളുടെ കൈയിൽ പിടിച്ച് അമ്പലത്തിന്റെ മുമ്പിൽ കൊണ്ട് നിർത്തി…….

ഏഹ്ഹ് ഇവൻ ഇതെന്തുവാ കാണിക്കുന്നേ….??? എന്ന് തലയുo ചൊറിഞ്ഞു ദേവി ആലോചിച്ചു കൊണ്ട് ഇരുന്നതും ദത്തൻ പോക്കറ്റിൽ കരുതി വെച്ച താലിയെടുത്ത് അവളുടെ കഴുത്തിൽ കെട്ടി……….

കഴുത്തിൽ എന്തോ ഇഴയുന്ന പോലെ തോന്നിയപ്പോൾ ആണ് ദേവി അവിടേക്ക് നോക്കുന്നത്…. അത് കണ്ടതും ദേവി പകച്ചു പോയി…..

താലി………..

തുടരും

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3

അസുര പ്രണയം : ഭാഗം 4

അസുര പ്രണയം : ഭാഗം 5

അസുര പ്രണയം : ഭാഗം 6

അസുര പ്രണയം : ഭാഗം 7

അസുര പ്രണയം : ഭാഗം 8

അസുര പ്രണയം : ഭാഗം 9

അസുര പ്രണയം : ഭാഗം 10

അസുര പ്രണയം : ഭാഗം 11