Friday, June 14, 2024
Novel

❣️പ്രാണസഖി❣️: ഭാഗം 4

രചന: ആമി

Thank you for reading this post, don't forget to subscribe!

പർവതിയ്ക്ക് കൈകാലുകൾ തളരുന്നത് പോലെ തോന്നി…..ഒപ്പം ഹൃദയമിടിപ്പ് കൂടുന്നതായും….അവളെ തന്നെ ഉറ്റു നോക്കി നിൽക്കുന്ന കാശിയെ കണ്ടു ദേവി പാർവതിയെ നോക്കി…. അവരുടെ നോട്ടത്തിൽ നിന്ന് തന്നെ വിളിച്ചത് അവൻ ആണെന്ന് ദേവിക്ക് മനസിലായി….. നീ എന്നെ മറന്നു കാണില്ല…… നിന്റെ നാഥ്‌ അല്ലെ ഞാൻ…… പരിഹാസം കലർന്ന ചിരിയോടെ അവൻ പറയുമ്പോളും അവൾക്ക് ഒന്നു ചലിക്കാൻ പോലും കഴിഞ്ഞില്ല….

ഒരായിരം വാക്കുകൾ വന്നു നിറയുമ്പോളും ഒരു അക്ഷരം അവളുടെ വായിൽ വന്നില്ല….. നീ വരും….. ഞാൻ പറയുന്ന സ്ഥലത്തു…. പറയുന്ന സമയത്തു…… ഭീഷണി കലർന്ന സ്വരത്തിൽ പറഞ്ഞു കാശി ഫോൺ കട്ടാക്കി….. ഫോൺ പോക്കറ്റിൽ ഇട്ടു ബൈക്കിൽ കയറി….. ബൈക്ക് തിരിച്ചു അവളുടെ അടുത്ത് വന്നു നിന്ന് അവളെ നോക്കി കണ്ണുകൾ അടിച്ചു മീശ പിരിച്ചു കൊണ്ട് അവൻ പോയി…… പാർവതിയ്ക്ക് അപ്പോളും ഞെട്ടൽ മാറിയിട്ടില്ലായിയുന്നു….. അവൾ അതെ നിൽപ്പ് തുടർന്നു….

ദേവി എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും അവളുടെ കാതുകളിൽ കാശിയുടെ സ്വരം മാത്രം ആയിരുന്നു…. ഡീ…. അയാൾ ആണോ വിളിച്ചത്….. ആരാ അത്……നിന്നെ ഉപദ്രവിച്ചത് ഇയാൾ തന്നെ ആണോ….. ദേവി ഒരുപാട് ചോദ്യങ്ങൾ അവളോട്‌ ചോദിച്ചു എങ്കിലും മൗനം ആയിരുന്നു മറുപടി……. യാത്രയിൽ ഉടനീളം അവളുടെ മനസ്സിൽ ആ മഴക്കാലം മാത്രം ആയിരുന്നു….. അവസാനം ആയി ആ സ്വരം കേട്ടതും അന്നായിരുന്നു…..

. ബസ് ഇറങ്ങി നടക്കുമ്പോൾ പാർവതിയെ പിടിച്ചു നിർത്തി ദേവി….. അവൾക്ക് ക്ഷമ ഇല്ലായിരുന്നു…. പാറു…. ആരാ ഡി അത്….. അത്….. അത് കാശിയേട്ടൻ ആണ്…. ആ പേര് കേട്ടതും ദേവിയിലും ഒരു ഞെട്ടൽ ഉണ്ടായി….. അപ്പൊ നിന്നെ ഉപദ്രവിച്ചത് കാശിയേട്ടൻ ആണോ….. പാർവതി അതെ എന്നർത്ഥത്തിൽ തല ആട്ടി…. അതും കൂടെ കേട്ടതോടെ ദേവിക്കും ഒരു പേടി തോന്നി…. പാറുവിന്റെ അവസ്ഥ ദേവിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു…. ഡി…..

ഏട്ടൻ വന്നത് പഴയത് മനസ്സിൽ വെച്ചു ആണെങ്കിൽ…… ദേവി ഒന്ന് നിർത്തി…. പാർവതിയിലും അതെ ചോദ്യം തന്നെ ആയിരുന്നു….. എന്താണെങ്കിലും നേരിടുക തന്നെ…. പിന്നെ ദേവി അവളോട് ഒന്നും ചോദിച്ചില്ല…. വീട്ടിൽ എത്തി തലവേദന എന്ന് പറഞ്ഞു പാർവതി നേരെത്തെ കിടന്നു….. ജനൽ പാളി തുറന്നു അവൾ പുറത്തു നോക്കി നിന്നു… പക്ഷെ മനസ്സിൽ ഒരു പൊടിമീശക്കാരൻ ആയിരുന്നു…. എപ്പോളോ മനസ്സിൽ മൊട്ടിട്ടുപോയ പ്രണയം ഇന്ന് എത്തി നിൽക്കുന്ന അവസ്ഥയും എല്ലാം അവൾ ഓർത്തു…

. അലമാര തുറന്നു ആ പഴയ പെട്ടി തുറന്നപ്പോൾ തന്നെ കാശിയുടെ മണം ആണെന്ന് തോന്നി അവൾക്ക്….. ആ എഴുതുകളിലൂടെ അവൾ വിരൽ ഓടിച്ചു…. അതിൽ നിന്നും ഒന്നെടുത്തു വായിച്ചു…. “”””മരണം കൊണ്ട് അല്ലാതെ പെണ്ണെ നിന്നെ എന്നിൽ നിന്നും പിരിക്കാൻ കഴിയില്ല…. അങ്ങനെ ഒരു വേർപാട് നമുക്ക് വന്നാൽ അത് നിന്റെ നാഥിന്റെ മരണം ആയിരിക്കും….. “””” അതെ എന്റെ നാഥ്‌ മരിച്ചു…. ഇപ്പൊ കാശി ആണ്…. അയാൾക്ക് എന്നോട് പ്രണയം അല്ല പക ആണ്….

ആ മനസ്സിൽ പാറു ഇല്ല പാർവതി ആണ്…. അവൾ അവന്റെ ഓർമകളിൽ നിന്നു ചുഴറ്റി….. ആ എഴുത്തുകളെ തന്റെ മാറോട് ചേർത്ത് മുറുകെ പിടിച്ചു….. കാശി മദ്യം ഒഴിച്ച് കുടിച്ചു കൊണ്ടേ ഇരുന്നു….. അവന്റെ പ്രവർത്തി കണ്ടു സഞ്ജയും നിവേദും പരസ്പരം നോക്കി…. ഡാ…. മതി….. നിനക്ക് ഇന്ന് എന്ത് പറ്റി….. സഞ്ജയ്‌ മദ്യക്കുപ്പി എടുത്തു മാറ്റി വെച്ചു കൊണ്ട് ചോദിച്ചു…. അവനെ രൂക്ഷമായി ഒന്ന് നോക്കി കാശി അത് പിടിച്ചു വാങ്ങി വീണ്ടും കുടിച്ചു….. പിന്നെ എഴുന്നേറ്റു കൊണ്ട് ഒരു സിഗരറ്റ് എടുത്തു വലിച്ചു പുക ഊതി വിട്ടു….. നിങ്ങൾക്ക് അറിയോ അവൾ ആരാണെന്നു……

അവൾ…….വർഷങ്ങൾക്ക് മുൻപ് ഈ മനസ്സിൽ കുടി കൊണ്ടിരുന്ന എന്റെ പെണ്ണ് ആയിരുന്നു…. ആരെ ആണെന്ന് മനസ്സിലാവാതെ അവർ രണ്ടു പേരും ഇരുന്നു…. കയ്യിലെ സിഗരറ്റ് വലിച്ചെറിഞ്ഞു കൊണ്ട് അവൻ വീണ്ടും മദ്യം എടുത്തു കുടിച്ചു….. നീ ആരെക്കുറിച്ച് ആണ് പറയുന്നത്……. അവൾ….. പാർവതി….. കേട്ടതു വിശ്വാസം വരാതെ അവർ ഇരുന്നു…. കാശി അപ്പോളും ചുണ്ടിൽ ഒരു ചിരിയോടെ കസേരയിൽ ചാരി ഇരുന്നു….. പെണ്ണ് അല്ലെ വർഗം….. അതിന്റെ ഗുണം കാണിച്ചു അവളും പോയി….

അവിടെയും ഈ കാശി തോറ്റു….. ആദ്യം പെറ്റ തള്ള പിന്നെ സ്നേഹിച്ച പെണ്ണ്…….പക്ഷെ….. അവൻ ഒന്ന് നിർത്തി…. മുഷ്ടി ചുരുട്ടി മേശയിൽ ഇടിച്ചു…. കണ്ണുകൾ ചുവന്നു വന്നു…. ഇനി തോൽക്കില്ല….. ഒരുത്തിയുടെ മുന്നിലും…. കാശി ആരാണെന്നു അവളെ ഞാൻ കാണിക്കുന്നുണ്ട്….. കാശി എഴുന്നേറ്റു പോയി…. ബൈക്കിൽ അവൻ പോകുമ്പോളും അവന്റെ വാക്കുകളിലെ പൊരുളും ഞെട്ടലും അവരുടെ മുഖത്തു തെളിഞ്ഞു വന്നു….. വീട്ടിൽ എത്തുമ്പോൾ അവനെ കാത്തു പതിവ് മിഴികൾ ഉണ്ടായിരുന്നു…. പതിവ് പോലെ അവയെ അവഗണിച്ചു അവൻ പോയി….

വിളമ്പി വെച്ച ചോറിൽ വെള്ളം ഒഴിച്ച് അവർ മുറിയിൽ പോയി കിടന്നു…. കണ്ണുകളിലെ നനവിനു ഒപ്പം മനസ്സിൽ ഒരു അമ്മമനത്തിന്റെ തേങ്ങലും….. കട്ടിലിൽ ചാരി നിലത്തു ഇരിക്കുമ്പോൾ ആണ് ഫോൺ അടിക്കുന്ന ശബ്ദം കാശി കേട്ടതു….മേശയുടെ മുകളിൽ നിന്നും കയ്യെത്തി പിടിച്ചു ഫോൺ എടുത്തു…. പാർവതിയുടെ ഫോൺ ആയിരുന്നു…. അതിലെ സ്‌ക്രീനിൽ തെളിഞ്ഞു വന്ന പേര് കണ്ടതും അവന്റെ രക്തം ചൂട് പിടിച്ചു….. നരമ്പുകൾ വലിഞ്ഞു മുറുകി….ഫോൺ ഭിത്തിയിൽ ഇടിച്ചു തെറിച്ചു വീണു….. അത് പല കഷ്ണങ്ങൾ ആയി ചിതറുമ്പോളും അവന്റെ കണ്ണിലെ ദേഷ്യം കൂടി വന്നു……

പാർവതി…….പല്ലുകൾ കടിച്ചു കൊണ്ട് അവൻ പറഞ്ഞു….. ഇതേ സമയം തന്നിൽ നിന്നും അകന്നു പോയ പ്രണയത്തെ താലോലിച്ചു കിടക്കുകയായിരുന്നു പാർവതി…. ആ മനസ്സിൽ ഒരു തരി പോലും സ്നേഹം അവശേഷിക്കുന്നില്ല എന്ന് തിരിച്ചറിയാതെ…… രാവിലെ സ്കൂളിൽ പോകാൻ അവൾക്ക് ഒരു പേടി തോന്നി…. എത്ര നാൾ എന്ന തിരിച്ചറിവിൽ അവൾ പോകാൻ തീരുമാനിച്ചു…. യാത്രയിൽ ഒന്നും തന്നെ ദേവിയും അവളും മിണ്ടിയില്ല… രണ്ടു പേരുടെ കണ്ണുകളും എങ്ങോട്ട എന്നില്ലാതെ പാഞ്ഞു കൊണ്ടിരുന്നു…..

പെട്ടന്ന് ബസ് ബ്രൈക് ഇട്ടതും പാർവതി വീഴാൻ ആയി മുന്നോട്ടു പോയി….. അപ്പോളേക്കും ഒരു കൈ വന്നു അവളുടെ ഇടുപ്പിൽ ചുറ്റി പിടിച്ചു…… പേടിച്ചു പോയ അവൾ തിരിഞ്ഞു നോക്കിയതും കാശിയെ കണ്ടു അവൾ ഞെട്ടി….. വേഗം തന്നെ അവൾ തിരിഞ്ഞു നിന്നു….. ആ അവളുടെ ഹൃദയം പൊട്ടി പോകുമെന്ന് തോന്നി…. അവൻ അവളോട് കൂടുതൽ ചേർന്ന് നിന്നു…. അടുത്ത സ്റ്റോപ്പിൽ എന്റെ കൂടെ ഇറങ്ങണം….. അവളുടെ കാതുകളിൽ മൊഴിയുമ്പോൾ അവളുടെ മുടിയിലെ എണ്ണയുടെ മണം അവന്റെ സിരകളിൽ മത്തു പിടിപ്പിച്ചു…. അവൾക്കും ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു…..

അവൾ ഇല്ല എന്ന് തല ആട്ടി…. അത് കണ്ടു കാശി അവളുടെ സാരീക്കിടയിലൂടെ അവളുടെ വയറിൽ പിടിച്ചു വീണ്ടും അടുപ്പിച്ചു….. ആ സമയം അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി….. വന്നില്ലെങ്കിൽ ഞാൻ തൂക്കി എടുത്തു കൊണ്ട് പോകും…. മര്യാദക്ക് എങ്കിൽ അങ്ങനെ….. എന്ത് ചെയ്യണം എന്നറിയാതെ അവൾ കുഴഞ്ഞു…. ദേവി കുറച്ചു ദൂരെ ആയതു കൊണ്ട് അവളോട് പറയാനും വഴി ഇല്ല….. സ്റ്റോപ്പിൽ ബസ് നിർത്തിയതും കാശി പാർവതിയുടെ കയ്യിൽ പിടിച്ചു ഇറങ്ങി…

പാർവതി ദേവിയെ ഒന്ന് തിരിഞ്ഞു നോക്കി….. ദേവി അവളെ ദയനീയമായി നോക്കി…. അവൾക്ക് അതിനെ കഴിയു….. ബസ് പോയതും ഒരു ജീപ്പ് വന്നു നിന്നു…. പാർവതി നോക്കുമ്പോൾ അതിൽ അവൾ തല്ലിയ ആളും ഉണ്ടായിരുന്നു….. അവൾ കാശിയെ നോക്കി…. അവൻ അവരോടു എന്തൊക്കെയോ സംസാരിക്കുകയായിരുന്നു…… ഓടി പോയാലോ എന്ന് വരെ അവൾ ഓർത്തു…. പക്ഷെ കാശി പിടിക്കും എന്ന് അവൾക്ക് ഉറപ്പ് ഉണ്ടായിരുന്നു….. വാ കയറ്….. ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു കാശി അവളെ വിളിച്ചു….. അപ്പോൾ ആണ് അവൾ കണ്ടത് തല്ലിയ ആളും മറ്റൊരാളും കൂടെ ബൈക്കിൽ പോകുന്നത്….

കാശിയുടെ കൂടെ കയറാൻ അവൾക്ക് മനസ്സ് വന്നില്ല…. നീ കയറുന്നുണ്ടോ…. അതൊ ഞാൻ കയറ്റണോ….. ദേഷ്യത്തിൽ കാശി പറഞ്ഞതും പാർവതി വേഗം കയറി…. യാത്രയിൽ അവൾ പുറത്തു നോക്കി ഇരുന്നു…. എവിടേക്ക് ആണെന്ന ചിന്തയിൽ ആയിരുന്നു…… കാശിയുടെ മനസ്സിൽ ഒരുപാട് സംഘർഷം നടന്നു കൊണ്ടിരുന്നു…. പക്ഷെ ജയിക്കണം എന്നൊരു ചിന്ത മാത്രം ആയിരുന്നു…. വണ്ടി നിന്നതും പാർവതി ചുറ്റും നോക്കി….. ബൈക്കിൽ വന്നവർ തങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു…..

കാശി ഇറങ്ങി അവരോട് സംസാരിക്കുമ്പോൾ പാർവതി എവിടെ ആണെന്ന് നോക്കുകയായിരുന്നു…. അമ്പലത്തിൽ ആണെന്ന് മനസിലാക്കി അവൾ…… ഏതു അമ്പലം ആണെന്നു കൂടി മനസിലാക്കിയതോടെ തല ചുറ്റുന്നത് പോലെ തോന്നി അവൾക്ക്….. “”””” ദേ ഏട്ടാ…… നമ്മുടെ കല്യാണം ആ വലിയ കുളം ഉള്ള ശിവ ക്ഷേത്രത്തിൽ വെച്ചു മതി ട്ടോ…… അവിടെ വെച്ചു വേണം ഈ ശിവന്റെ പാർവതി ആയി എനിക്ക് ജീവിതം തുടങ്ങാൻ……. “””””” ആ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി….. അവളുടെ ഇരുപ്പ് കണ്ടു കൊണ്ട് കാശി മാറി നിന്നു ചിരിച്ചു….. കണ്ണിൽ എരിയുന്ന പകയോടെ…………. (തുടരും )

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…