Novel

അഷ്ടപദി: ഭാഗം 17

Pinterest LinkedIn Tumblr
Spread the love

രചന: രഞ്ജു രാജു

Thank you for reading this post, don't forget to subscribe!

 “കാർത്തിക … നിനക്ക് ഇന്ന് ഉച്ചയ്ക്ക് വീട്ടിൽ പോണോ…” ധരൻ ചോദിച്ചപ്പോൾ കാർത്തു അവനെ ദേഷ്യത്തിൽ നോക്കി. “ആഹ് ഇനി പോയിട്ട് എന്താണ് കാര്യം അല്ലേ….. വെറുതെ ഹാഫ് ഡേ ലീവ് എടുക്കാം എന്നല്ലാതെ എന്താ വിശേഷം…” “എനിക്ക് ലീവ് വേണം… ഞാൻ പോകുകയും ചെയ്യും… നിങ്ങൾ എന്തോ വിവരക്കേട് കാണിച്ചു….. അത്ര മാത്രം ഞാൻ കരുതുന്നുള്ളു ” “വിവരക്കേടോ ” “അതേ….” “അങ്ങനെ ആണോടി നീ ഈ താലി കണ്ടത് ” “അതേ സാർ….എന്ന് കരുതി എനിക്ക് ലഭിക്കാൻ പോകുന്ന നല്ലോരു ജീവിതം ഞാൻ ആയിട്ട് നശിപ്പിക്കാൻ പാടില്ല ല്ലോ ” “നിനക്ക് ലീവ് തന്നാൽ അല്ലേ പോകുവൊള്ളൂ….

തന്നില്ലെങ്കിലോ ” “ഇല്ലെങ്കിലും ഞാൻ പോകും… കാണണോ സാറിന് ” “ആഹ്… കാണണം…” അവനും വിട്ട് കൊടുത്തില്ല.. “ഈ താലീടേ അധികാരം പറഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് വന്നാൽ ഉണ്ടല്ലോ ഈ കാർത്തിക ആരാണ് എന്ന് നിങ്ങൾ അറിയും…” “ഓക്കേ.. ഞാൻ അറിഞ്ഞോളാം….” അവൻ പുഞ്ചിരിച്ചു.. “നിങ്ങൾ വല്യ കൊമ്പത്തെ ആളായിരിക്കും…ഇഷ്ടം പോലെ പണവും, നല്ല ജോലിയും, വീടും.. ഒക്കെ കാണും.. പക്ഷെ അതുകൊണ്ട് ഒന്നും ഒരു കാര്യവും ഇല്ലാ സാറെ..” “ഓഹ്… ആയിക്കോട്ടെ മാഡം ” “സാറെ… ഒരു പെണ്ണിന്റെ അനുവാദം ഇല്ലാതെ, അവളുടെ സമ്മതവും, ഇഷ്ടവും ഒന്നും അറിയാതെ കൊണ്ട്,

സ്വന്തം സ്വാർത്ഥത യ്ക്ക് വേണ്ടി താലി ചാർത്തുക അല്ല ചെയ്യേണ്ടത്…. അന്തസ് ആയിട്ട് അവളുടെ വീട്ടിൽ ചെന്നു പെണ്ണ് ചോദിക്കണമായിരുന്നു…. എന്നിട്ട് എല്ലാവരുടെയും സമ്മതത്തോടെ നാലാളു അറിഞ്ഞു അവളെ ഭാര്യ ആക്കണമായിരുന്നു. അല്ലാതെ ഇത്രമാത്രം തരം താഴ്ന്ന കളി അല്ലായിരുന്നു കളിക്കേണ്ടത്.. ഇത്രയ്ക്ക് നാണം ഇല്ലാത്തവൻ ആയിരുന്നല്ലോ നിങ്ങള്. എന്നിട്ട് മറ്റുള്ളവരുടെ മുൻപിൽ ഉള്ള നിങ്ങടെ അഭിനയമോ.. ദേഷ്യം കൊണ്ട് കിതയ്ക്കുക ആണ് കാർത്തികയെ… എല്ലാത്തിനും മറുപടി ആയി പുഞ്ചിരിയോട് കൂടി ഇരിക്കുക ആണ് ധരൻ അപ്പോളും.. ”

എനിക്ക് നിങ്ങളെ ഇഷ്ടം അല്ല…. എനിക്ക് വെറുപ്പ് ആണ് …. അതുകൊണ്ട് ഈ താലി അഴിച്ചു മാറ്റുന്നുണ്ടോ…” അവന്റെ ചിരിച്ചു കൊണ്ട് ഉള്ള ഇരിപ്പ് കണ്ടപ്പോൾ കാർത്തു അലറി. “ഒച്ച വെയ്ക്കാതെ പെണ്ണേ.. ദേ, ആരെങ്കിലും ഒക്കെ കേൾക്കും ” “കേൾക്കട്ടെ.. എല്ലാവരും കേൾക്കട്ടെ… അല്ലെങ്കിൽ വേണ്ട… ഞാൻ തന്നെ ചെന്നു എല്ലാവരോടും പറയാം.. അറിയട്ടെ എല്ലാവരും.. ഇങ്ങനെ ഒരു ആഭാസനെ….” അവൾ സീറ്റിൽ നിന്നു എഴുനേൽക്കാൻ തുടങ്ങി യതും ധരൻ വന്നു അവളുടെ കൈക്ക് കേറി പിടിച്ചു. “കൈ എടുക്കേടോ….” കാർത്തു കുതറി മാറാൻ ശ്രെമിച്ചു. “ഓഹോ.. ഇങ്ങനെ ബലം പിടിക്കാതെ പെണ്ണേ….. ഈ ചേട്ടൻ തോറ്റു പോകും…” “അതിനു നിങ്ങള് തോറ്റോ ധരൻ….. തോറ്റത് ഈ ഞാൻ അല്ലേ…..

.എന്റെ ജീവിതം വെച്ചല്ലേ നിങ്ങൾ കളിച്ചത്…എന്തിനാണ്… എന്തിനാണ് നിങ്ങൾ എന്നോട് ഇങ്ങനെ ചെയ്തത്… ഞാൻ… എന്ത് തെറ്റാ ചെയ്തേ….” .. അവൾ അത്രയും നേരം അടക്കി പിടിച്ചു വച്ചിരുന്ന ദേഷ്യവും സങ്കടവും എല്ലാം ഒരു പൊട്ടി കരച്ചിലിൽ കൂടി പുറത്തേക്ക് ഒഴുകി വന്നു…. “കാർത്തിക…..” അവൻ വിളിച്ചപ്പോൾ അവൾ ഊർന്നു തറയിലേക്ക് ഇരുന്നു. “ഞാൻ…. ഞാൻ നിങ്ങടെ കാലു പിടിക്കാം.. ഈ താലി ഒന്ന് അഴിച്ചു മാറ്റു…. പ്ലീസ്….” തന്റെ കാലിൽ കെട്ടിപിടിച്ചു കരയുന്നവളെ കാങ്കെ ധരന് സങ്കടം തോന്നി “സാർ.. പ്ലീസ്…. എന്നെ ഉപ ദ്രവിക്കരുതേ…. ഈ താലി.. ഇതു എന്റെ വീട്ടിൽ ആരെങ്കിലും കണ്ടാൽ….

എനിക്ക് പേടിയാ സാർ.. സത്യം ആയിട്ട് എനിക്ക് പേടിയാ…….” അവൾ അപ്പോളും അവന്റെ കാലിലെ പിടുത്തം മാറ്റിയിട്ടില്ല.. അവൻ അവളെ ഇരു കൈകൾ കൊണ്ടും മേല്പോട്ട് ഉയർത്തി. “താൻ ഇങ്ങനെ കരയാതെ….. ഞാൻ ഇതു അഴിച്ചു മാറ്റിക്കൊള്ളാം ” അവൻ അവളുടെ മിഴിനീർ തുടച്ചു മാറ്റി. ഈ താലിമാല നിന്റെ കഴുത്തിൽ അണിയാൻ ഏറ്റവും കൂടുതൽ അധികാരo ഉള്ളവൻ തന്നെ ആണ് ഞാന്…പക്ഷെ, അത് നിന്റെ ഇഷ്ടത്തോടെ അല്ലായിരുന്നു എന്നൊരു തെറ്റ് മാത്രമേ ഞാൻ ഇപ്പൊ ചെയ്തുള്ളൂ…… എനിക്ക് വേറെ നിവർത്തി ഇല്ലായിരുന്നു.. അതുകൊണ്ട് ആണ് പെണ്ണേ….അല്ലെങ്കിൽ ഇതുപോലെ ഒരു തരം താഴ്ന്ന പ്രവർത്തി ഞാൻ ചെയുക ഇല്ലായിരുന്നു…

നിന്നേ എനിക്ക് നഷ്ടപ്പെടുത്താൻ വയ്യടി….. അതുകൊണ്ടാ… സോറി….” കാർത്തു അവനെ സൂക്ഷിച്ചു നോക്കി. “നിങ്ങൾ… നിങ്ങൾ ആരാണ്…. എന്താണ് നിങ്ങടെ ഉദ്ദേശം… ” അവൾക്ക് എന്തൊക്കെയോ സംശയം പോലെ… അവൾ ധരന്റെ മുഖത്ത് നിന്നും കണ്ണെടുത്തില്ല. “ഒക്കെ നിന്നോട് വഴിയേ പറയാം….സമയം ആകുമ്പോൾ… എന്നിരുന്നാലും ഈ താലി നിനക്ക് ഇനി വേണ്ട…അതും പറഞ്ഞു കൊണ്ട് ധരൻ താലിമാല മേല്പോട്ട് വലിച്ചു ഊരാൻ തുടങ്ങിയതും ഡോറിൽ ആരോ തട്ടി അവന്തിക ആയിരുന്നു. അവൾ കയറി വന്നപ്പോൾ ധരൻ തന്റെ ചെയറിൽ പോയ്‌ ഇരുന്നു. കാർത്തു ആണെങ്കിൽ ഷോള് മേല്പോട്ട് കയറ്റി ഇട്ടു കൊണ്ട് അവന്തിക യേ ഒന്ന് നോക്കുകപോലും ചെയ്യാതെ കൊണ്ട്, സിസ്റ്റത്തിലേക്ക് കണ്ണ് നട്ടു ഇരുന്നു..

അവന്തിക അവനോട് എന്തൊക്കെയോ ചോദിച്ചു കൊണ്ട് കുറച്ചു സമയം നിന്നു.. ശേഷം കാർത്തു വിനെ അടിമുടി ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി പോയ്‌. പിന്നീട് ധരനും കുറച്ചു തിരക്കുകളിൽ ആയിരുന്നു.. ഒന്ന് രണ്ട് പാർട്ടികൾ അവനെ മീറ്റ് ചെയ്യാനായി വന്നിരുന്നു.. അവരുടെ സംശയങ്ങളൊക്കെ തീർത്തു കൊടുക്കുന്നത് കാർത്തിക കൂടിയായിരുന്നു… കാരണം ധരൻ അവിടെ പുതിയ ആൾ ആയതുകൊണ്ട് അവന്, അത്രകണ്ട്, ഓഫീസിലെ കാര്യങ്ങളെല്ലാം, മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നില്ല.. സിനാരിയോ ഗ്രൂപ്പ്‌… ധരന്റെ കമ്പനിയോട് ഒപ്പം തന്നെ, കിടപിടിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കമ്പനിയാണിത്.. അതിന്റെ എംഡിയായ സിദ്ധാർഥ് വർമ്മയാണ് ഇന്ന് ഓഫീസിൽ എത്തിയിരുന്നത്…

മുപ്പത്തിനോട് അടുത്തു പ്രായം ഉള്ള, ക്‌ളീൻ ഷേവ് ഒക്കെ ചെയ്ത ഒരു സുന്ദരനായ യുവാവ്.. പിസ്ത ഗ്രീൻ കളർ ഷർട്ട് ആണ് ഇട്ടിരിക്കുന്നതു…. ഓഫീസിൽ എല്ലാവരും അവനെ ഒന്നു നോക്കി. എല്ലാവരെയും വിഷ് ചെയ്തു കൊണ്ട് അവൻ ധരന്റെ അടുത്തേക്ക് കയറി ചെന്നു. ധരന്റെ ഒപ്പം കാർത്തുവും നിൽപ്പുണ്ടയിരുന്നു കാർത്തിക ആണെങ്കിൽ അയാൾ ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാം വ്യക്തമായ മറുപടി ആയിരുന്നു കൊടുത്തത്.. അതു എല്ലാം കേട്ട് കൊണ്ട് അവളെ സാകൂതം നിരീക്ഷിച്ചു നിൽക്കുക ആയിരുന്നു സിദ്ധാർഥ് അവന്റ നോട്ടം അത്ര ശരിയല്ല എന്ന് തോന്നിയത് കാർത്തു ധരന്റെ പിന്നിലേക്ക് ഒതുങ്ങി… അത് ധരന് വ്യക്തമാകുകയും ചെയ്ത്.. ഒരു പുഞ്ചിരി അവന്റെ ചൊടികളിൽ വിരിഞ്ഞു. കാർത്തിക… തന്റെ വീട് എവിടെ ആണ് ഇടയ്ക്ക് സിദ്ധാർഥ് അവളോട് ചോദിച്ചു.

അവൾ സ്ഥലപ്പേര് പറഞ്ഞു. ഒക്കെ…. താൻ എവിടെ ആയിരുന്നു പഠിച്ചത്… എവിടെയോ കണ്ടു മറന്നത് പോലെ ” “ഞാൻ സെന്റ് തോമസിൽ ആയിരുന്നു…..” “ഓഹ്… ഗ്രേറ്റ് ” അവൻ പിന്നെയും ഓരോന്ന് ചോദിക്കക്നായി തുടങ്ങിയതും കാർത്തു ധരനോട് ചോദിച്ചിട്ട് വെളിയിലേക്ക് ഇറങ്ങി പോയ്‌. അവളുടെ പോക്ക് നോക്കി കൊണ്ട് സിദ്ധാർഥ് നിൽക്കുന്നത് കണ്ടപ്പോൾ ധരന് അവനിട്ടു ഒന്ന് പൊട്ടിക്കാൻ ആണ് തോന്നിയെ.. കാർത്തു പിന്നിലേക്ക് ഇറങ്ങി ചെന്നപ്പോൾ ഗിരി അവളുടെ അടുത്തേക്ക് വന്നു. പതിവില്ലാതെ അവൻ അവളോട് ലോഹ്യം കൂടിയപ്പോൾ കാർത്തു അവനെ നോക്കി. “എന്താടോ.. ആദ്യം ആയിട്ട് കാണും പോലെ ” “ഹേയ്… ഒന്നുല്ല… ”

“ഹ്മ്മ്… വീട്ടിൽ എന്തൊക്കെ ഉണ്ട് വിശേഷം ഒക്കെ… എല്ലാവരും സുഖം ആയിരിക്കുന്നൊ ” “മ്മ്…. സുഖം…..” അതും പറഞ്ഞു കൊണ്ട് അവൾ മുന്നോട്ട് നടന്നു. “അതേയ് കാർത്തികാ….. ഇന്ന് ഒരു സർപ്രൈസ് ഉണ്ട് കേട്ടോ ” ഗിരി വിളിച്ചു പറഞ്ഞതും അവൾ തിരിഞ്ഞു നോക്കി. അപ്പോളേക്കും അവൻ ആരെയോ ഫോണിൽ വിളിച്ചു കൊണ്ട് അവിടെ നിന്നും മാറി പോയിരിന്നു. കാർത്തുനു ഒന്നും മനസിലായില്ല.. ഇതു എന്താണ് ഗിരി അങ്ങനെ തന്നോട് പറഞ്ഞത്… അങ്ങനെ ആലോചിച്ചു നിന്നപ്പോൾ കാർത്തു വിന്റെ ഫോണിലേക്ക് അവളുടെ അമ്മ വിളിച്ചു. ഇവിടെ അർജന്റ് ആയിട്ട് ഒരു മീറ്റിംഗ് ഉണ്ടെന്നും താൻ വരുമ്പോൾ ചിലപ്പോ ലേറ്റ് ആകും എന്നും അവൾ വിമലയോട് മറുപടി പറഞ്ഞു.

“നീ എന്ത് വർത്തമാനം ആണ് പറയുന്നേ മോളെ….. അവരൊക്കെ വരും…. നീ ഇല്ലതെ എങ്ങനെ ആണ്… ” “അമ്മേ . പ്ലീസ്….. എനിക്ക് സംസാരിക്കാൻ പോലും ടൈം ഇല്ല….. ഇവിടെ വേറെ കമ്പനി യിലെ സാറുമാരു ആണ് വന്നിരിക്കുന്നത്… ഞാൻ വെയ്ക്കുവാ കേട്ടോ ” അവൾ ഫോൺ കട്ട്‌ ചെയ്തു കൊണ്ട് തിരിഞ്ഞതും ധരന്റെ മുന്നിലേക്ക് ആയിരുന്നു. “നീ ഹാഫ് ഡേ ലീവ് എടുത്തോ പൊയ്ക്കോ.. ഇല്ലെങ്കിൽ സിദ്ധാർഥ് നിന്നേ നോക്കി വെറുതെ വെള്ളം ഇറക്കി മടുക്കും….” ധരൻ ഇരു കൈകളും പാന്റിന്റെ പോക്കറ്റിൽ ഇട്ടു കൊണ്ട് വെളിയിലേക്ക് നോക്കി പറഞ്ഞു. “മ്മ്…. ഓക്കേ സാർ ”

അവൾ അവനെ കടന്ന് പോകാൻ തുനിഞ്ഞതും, ധരൻ അവളുടെ കൈക്ക് കേറി പിടിച്ചു. ഈ താലി ഊരിയിട്ട് പോകാം… “തോന്നുമ്പോൾ കെട്ടാനും, അതുപോലെ ഊരി എടുക്കാനും നിങ്ങൾക്ക് കഴിയുമായിരിക്കും… അത്ര കണ്ടു ഉള്ള വില മാത്രം നിങ്ങൾ ഇതിനു കാണുന്നുമൊള്ളൂ.. പക്ഷെ…എന്നെപോലെ ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടി ഈ ഒരു മഞ്ഞ ലോഹത്തിന് ഒരുപാട് മൂല്യവും, ആർദ്രത യും കാത്തു സൂക്ഷിക്കുന്നത് ആണ്… രാഹുകാലമൊ, മുഹൂർത്തമോ, ജാതകമോ, പൊരുത്തമോ ഒന്നും നോക്കാതെ അല്ലേ ഇതു എന്റെ കഴുത്തിൽ അണിയിച്ചത്…

ഇതു തത്കാലം എനിക്ക് അവകാശപ്പെട്ടത് ആണ്…” അതു പറയുമ്പോൾ അവളെ കിതച്ചു… ഒപ്പം അവളുടെ ശബ്ദവും ഇടറി യിരുന്നു. “മറ്റന്നാൾ ഞാൻ കാവിൽ പോകുന്നുണ്ട്… ആരും കാണാതെ ഇതു ഊരി അവിടുത്തെ ഭണ്ടാരത്തിൽ സമർപ്പിച്ചോളാം…. അതുവരെ യ്ക്കും എന്റെ കൈകളിൽ ഇതു ഭദ്രമായി ഇരുന്നോളും” ധരനെ ഒന്ന് നോക്കിയിട്ട് അവൾ വേഗം അകത്തേക്ക് കയറി പോയി. എന്നിട്ട് തന്റെ ബാഗ് എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയ്‌. അവൾ പോകുന്നതും നോക്കി ധരൻ നിന്നിടത്തു തന്നെ അങ്ങനെ നിന്നു. എന്തോ…. അവന്റ കണ്ണുകൾ നിറഞ്ഞു…. .***

തന്റെ നെഞ്ചിൽ പറ്റി ചേർന്നു കിടക്കുന്ന താലിയിലേക്ക് മുറുക്കെ പിടിച്ചു കൊണ്ട് കാർത്തു ബസ് സ്റ്റോപ്പിലേക്ക് നടന്നു. ന്റെ കാവിലമ്മേ, ഇന്ന് എന്തൊക്കെ ആണ് എന്റെ ജീവിതത്തിൽ നടന്നത്. ഒരിക്കലും… ഒരിക്കലും എനിക്ക് അയാളെ എന്റെ ഭർത്താവായി അംഗീകരിക്കാൻ പറ്റില്ല…. ഒരു പെണ്ണിനോട് പിടിച്ചു പറിച്ചു മേടിക്കുന്ന ഒന്നാണോ ഈ സ്നേഹവും പ്രണയവും ഒക്കെ… പല വിധത്തിൽ ഉള്ള വിചാരങ്ങൾ ആണ് അവളുടെ മനസ് നിറയെ. ഇടയ്ക്ക് കണ്ണ് നിറയുന്നുണ്ട്.. സങ്കടം കൊണ്ട് അവളുടെ അധരം പോലും വിറ കൊള്ളുക ആണ് ബസിൽ നിന്നും ഇറങ്ങിയ ശേഷം വേഗം തന്നെ അവൾ ധരൻ അണിയിച്ച മഞ്ഞ ചരടിൽ കോർത്ത താലി ഊരി ബാഗിലെക്ക് ഒളിപ്പിച്ചു.

കുപ്പിയിൽ നിന്നും വെള്ളം എടുത്ത ശേഷം മുഖം ഒക്കെ നന്നായി ഒന്ന് കഴുകി.. എന്നിട്ട് മൊബൈൽ ക്യാമറ ഓൺ ചെയ്ത് നോക്കി.. ഇല്ല…. നെറുകയിൽ ചുവപ്പ് നിറം ഒന്നും ഇല്ല.. അവൾ വേഗത്തിൽ വീട്ടിലേക്ക് നടന്നു. രണ്ട് കാറുകൾ വീടിന്റെ മുറ്റത്തായി കിടപ്പുണ്ട്.. കുറച്ചു ആളുകൾ ഒക്കെ ഉമ്മറത്ത് ഇരിക്കുന്നു. മിടിക്കുന്ന ഹൃദയത്തോടെ അവൾ മുറ്റത്തേക്ക് നടന്നു. ഉമ്മറത്ത് ഇരിക്കുന്ന പരിചിതൻ ആയ ആ വ്യക്തിയെ കണ്ടതും അവൾക്ക് ശ്വാസം പോലും വിലങ്ങി.….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.