Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 17

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

വൈകുന്നേരം രുദ്ര് വന്നു ഗൗരിയെ കൂട്ടി കൊണ്ടു പോയി..ഗൗരിയുടെ മനസ്സിൽ അവനോട് ഉള്ള ദേഷ്യം എല്ലാം പോയിരുന്നു.. പകരം ഉള്ളിൽ അവനെ കുറിച്ച് അറിയാൻ ഉള്ള വിക്രത ആയിരുന്നു.. രാത്രി ഉറങ്ങാൻ നേരം അവൾ മുറിയിൽ വരുമ്പോൾ രുദ്ര് ഫോണിൽ നോക്കി കിടക്കുകയായിരുന്നു.. അവൾ അവളുടെ ഫോൺ എടുത്തു കൊണ്ടു അവന്റെ അടുത്ത് കിടന്നു.. അല്ല ഞാൻ ഒരു കാര്യം.. വല്ല കോനിഷ്ട്ടു പിടിച്ച കാര്യം കൊണ്ടു ആണ് വന്നെതെങ്കിൽ എഴുന്നേറ്റു പൊയ്ക്കോ.. പിന്നെ നിങ്ങൾ പറയുമ്പോൾ പോകാൻ ഉള്ളത് അല്ലെ ഞാൻ.. ഡി.. നീ രാവിലെ തുടങ്ങിയത് ആണല്ലോ..

എനിക്ക് ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടണം.. രുദ്ര് ദേഷ്യത്തിൽ എഴുനേറ്റു ഇരുന്നു അവൾക് നേരെ തിരിഞ്ഞു ഇരുന്നു.. ഗൗരിയും അത് കണ്ടു വേഗം എഴുനേറ്റു ഇരുന്നു.. പറ.. എന്താ നിന്റെ ചോദ്യം.. നിങ്ങൾ എങ്ങനെ ആ ഹോട്ടലിൽ കറക്റ്റ് സമയത്തു എത്തി.. മാത്രം അല്ല.. അരുൺ നിങ്ങളുടെ ശത്രു അല്ലെ.. അവൻ എന്തിനാ നിങ്ങളോട് ഉള്ള ദേഷ്യം എന്നോട് തീർക്കുന്നെ.. നമ്മൾ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടെങ്കിൽ അല്ലെ അങ്ങനെ ചെയ്യണ്ടേ.. പിന്നെ.. നിർത്തു.. ഓരോന്ന് ഓരോന്നായി പറഞ്ഞു തരാം.. ആദ്യം ഞാൻ എങ്ങനെ ഹോട്ടലിൽ കറക്റ്റ് സമയത്തു എത്തി എന്നല്ലേ..

ഗൗരി അതെ എന്ന് തല ആട്ടി.. അവളുടെ ആകാംഷ നിറഞ്ഞ മുഖം കണ്ടു അവനു ചിരി വന്നു.. അത് എനിക്ക് അവിടെ ഒരാളെ കാണാൻ ഉണ്ടായിരുന്നു.. അത് വഴി വന്നപ്പോ അടച്ച മുറിയിൽ നിന്നും ശബ്ദം കേട്ടപ്പോൾ തുറന്നു നോക്കി.. അപ്പൊ ഉണ്ട് നീ ബോധം ഇല്ലാതെ കിടക്കുന്നു.. കിട്ടിയ അവസരം മുതലാക്കി എന്റെ പക വീട്ടി.. അവന്റെ മറുപടി അവൾക് തൃപ്തികരം അല്ലായിരുന്നു.. അവളിൽ നിന്നും എന്തെല്ലാമോ ഒളിച്ചു വെക്കുന്നത് പോലെ ഒരു ഫീൽ… പിന്നെ അവൻ നിന്നോട് പകരം വീട്ടിയത് അല്ല.. അവന്റെ കയ്യിൽ നിന്നും നിന്നെ ഞാൻ രക്ഷിച്ചു അത്ര ഉള്ളു..

അപ്പൊ.. ശ്.. ശ്.. ഇനി മിണ്ടിയാൽ പുറത്തു കിടക്കേണ്ടി വരും.. രുദ്ര് അത് പറഞ്ഞു കൊണ്ടു തിരിഞ്ഞു കിടന്നു.. ഗൗരി അവനെ നോക്കി മുഖം കൊട്ടി ഓരോന്ന് പിറുപിറുത്തു കൊണ്ടു അവളും കിടന്നു.. അവളുടെ സംസാരം അവൻ കേട്ടിരുന്നു.. എനിക്ക് ആരുടേയും സഹായം വേണ്ട.. ഞാൻ കണ്ടു പിടിക്കും.. ഗൗരി നീ എന്തെങ്കിലും.. നാളെ സൂര്യൻ ഉദിക്കുമോ എന്ന് സ്വയം പറഞ്ഞത് ആണ്.. ഇനി മിണ്ടില്ല.. അവൾ ദേഷ്യത്തിൽ പറഞ്ഞു കൊണ്ടു തിരിഞ്ഞു കിടന്നു.. മനസ്സിൽ ഓരോ ചോദ്യങ്ങളും വിശകലനം ചെയ്തു അവൾ കിടന്നു.. എന്നാൽ രുദ്ര് അന്ന് കിടന്നത് ഒരുപാട് സന്തോഷത്തോടെ ആണ്..

പിറ്റേന്ന് ഗൗരി രുദ്ര് പോയതിനു ശേഷം ആണ് കോളേജിലേക്ക് പുറപ്പെട്ടത്.. അരുണിനെ കാണുക എന്നൊരു ലക്ഷ്യം ആയിരുന്നു അതിനു പിന്നിൽ.. അവൾ ഓട്ടോ പിടിച്ചു അവളുടെ പഴയ കോളേജിൽ പോയി.. അവിടെ അവളുടെ ക്ലാസ്സ്‌ ലക്ഷ്യം വച്ചു ഗൗരി നടന്നു.. ക്ലാസ്സിന് മുന്നിൽ നിൽക്കുന്ന സ്വാതിയെയും ശ്രേയയെയും കണ്ടു ഗൗരിക്ക് സന്തോഷം തോന്നി.. അവൾ അവരുടെ അടുത്തേക്ക് ഓടി.. ഗൗരി വരുന്നത് കണ്ട അവർക്ക് എന്നാൽ അവൾ പ്രതീക്ഷിച്ച സന്തോഷം ഉണ്ടായിരുന്നില്ല.. അവരുടെ മുഖത്തെ ഭാവം ഗൗരി ദൂരെ നിന്നെ കണ്ടിരുന്നു..……… (തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.