Wednesday, January 22, 2025
Novel

അനു : ഭാഗം 13

നോവൽ
എഴുത്തുകാരി: അപർണ രാജൻ


“ഇവരെന്താ പോയിട്ട് ഇതുവരെ വരാത്തെ ??? ”

ക്ലോക്കിലേക്ക് നോക്കി സരൂ ചോദിച്ചത് കേട്ടപ്പോഴാണ് അത്രയും നേരം ചെസ്സ് കളിച്ചു കൊണ്ടിരുന്ന കരണും വിശ്വയും സമയത്തെ പറ്റി ആലോചിച്ചത് .

ശരിയാണ് സമയം ഇപ്പോൾ ഒരു മണിയായി .

ഇത്രയും നേരം ചെസ്സും കളിച്ചിരുന്നത് കൊണ്ട് സമയം പോയതറിഞ്ഞില്ല .

“ഇവരിതെങ്ങോട്ടാണാവോ പോയത് ??? ആങ്ങളയും പെങ്ങളുമാണെന്ന് കരുതി , പോയാൽ നേരത്തെയും കാലത്തെയും വരണം …… മനുഷ്യനിവിടെ വിശന്നിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറ് രണ്ടായി ……. ”

വയറും തടവി കൊണ്ട് ഷാന പറഞ്ഞത് കേട്ട് ശബരിയും തന്റെ വയറ്റിലേക്ക് നോക്കി .

രാവിലെ രണ്ടപ്പം കഴിച്ചേച് വന്നതാ ……

ഇങ്ങോട്ട് വന്നപ്പോഴേക്കും അത് രണ്ടും ദഹിച്ചു .

ഇപ്പോൾ ദേ വയറ് വീണ്ടും തന്തയ്ക്ക് വിളി തുടങ്ങി .

ഞാൻ ഇന്ന് വിശന്നു ചാവുമെന്റെ അമ്മച്ചിയേയ്യ് !!!!!!

“എങ്കിൽ നമ്മൾക്ക് എന്തെങ്കിലും കഴിക്കാം …… ”

ശബരിയുടെയും ഷാനയുടെയും വയറിലേക്കുള്ള നോട്ടം കണ്ടതും കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് വിശ്വ പറഞ്ഞു .

“ഇവിടെ അതിന് കഴിക്കാൻ ഒന്നുമില്ല …….. ”

അടുക്കളയിലേക്ക് എത്തി നോക്കി കരൺ പറഞ്ഞതും ശബരിയുടെ ഉള്ള സമാധാനം പോയി .

ഇവിടെ എന്തെങ്കിലും കഴിക്കാൻ ഉണ്ടാവുമല്ലോ ???

മഹിയും പെങ്ങളും ഒക്കെ വന്നിട്ട് കഴിക്കാൻ ഇരിക്കാമല്ലോ എന്നൊക്കെ ഓർത്താണ് ഇത്രയും നേരം കടിച്ചു പിടിച്ചിരുന്നത് .

എന്നിട്ടിപ്പോ ആ കണ്ണിൽ ചോരയില്ലാത്തവൾ പറയുന്നത് കേട്ടില്ലേ ????

ഇവിടെ ഒരു ഒണക്ക റൊട്ടി പോലും ഇല്ലന്ന് …

ഏത് നേരത്താണോ എന്തോ എന്റെ മുരുകാ , ഇങ്ങോട്ട് കെട്ടി എടുക്കാൻ തോന്നിയത് ????

“നമ്മക്ക് സ്വിഗി ചെയ്യാം ……. ”

എന്ത് വീടടെയ്യ് ???
എന്ന ഭാവത്തിലുള്ള വിശ്വയുടെ നോട്ടം കണ്ടതും സരൂ പറഞ്ഞു .

“എങ്കിൽ പിന്നെ വേഗം ചെയ്യ് …… എനിക്ക് വിശന്നിട്ട് കണ്ണ് കാണാൻ മേലാ ……. ”

ഷാനയുടെ വെപ്രാളം കണ്ടതും സരൂ വേഗം തന്നെ ഫോണും എടുത്തു ബാൽക്കണിയിലേക്ക് ഇറങ്ങി .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“കൊച്ചിന് എന്ത് പറ്റി ??? ”

ഓടി വന്നതും ബെഞ്ചിൽ വെട്ടിയിട്ട വാഴ പോലെ കിടക്കുന്ന ശ്രിയയെ കണ്ട് അനു ചോദിച്ചു .

“എനിക്കറിഞ്ഞുടടി …….. സംസാരിച്ചു നിൽക്കുന്നതിനിടയിൽ പെട്ടെന്ന് വീഴുവായിരുന്നു …….. ”

അവൾ വീണിടത്തേക്ക് കൈ ചൂണ്ടി കൊണ്ട് മഹി പറഞ്ഞതും , അനു അവനെ ഒന്ന് ചുഴിഞ്ഞു നോക്കി .

“സത്യം പറ ,,, ആ കൊച്ചിനെ എന്താ ചെയ്തേ ??? ”

മഹിയുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് അനു ചോദിച്ചതും , മഹി അവളെ പിടിച്ചു പുറകിലേക്ക് തളളി .

“ദേ അനാവശ്യo പറയരുത് ……. ഞാൻ അവളുടെ വിരലിൽ പോലും ഒന്ന് തൊട്ടില്ല ….”

തലയിൽ കൈ വച്ചു കൊണ്ട് മഹി പറഞ്ഞതും അനു ഒന്നമർത്തി തലയാട്ടി കൊണ്ട് ശ്രിയയുടെ അടുത്തേക്ക് ഇരുന്നു .

പൾസ് വീക്കല്ല , ടെംപറേച്ചർ നോർമലാണ് ……

എന്തോ കണ്ട് പേടിച്ചതാവും .

“ശ്രിയ ……. ”

കൈയിലിരുന്ന ബോട്ടിലിൽ നിന്ന് വെള്ളമെടുത്ത് തളിച്ചു കൊണ്ട് അനു അവളെ വിളിച്ചു .

ഒന്ന് രണ്ടു നിമിഷം ചെറിയ ഒരു പിടച്ചിലോടെ ശ്രിയ കണ്ണുകൾ തുറന്നു .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

കണ്ണുകൾ തുറന്നതും അവൾ കണ്ടത് ആധിയോടെ തന്നെ തന്നെ ഉറ്റു നോക്കുന്ന മഹിയെയാണ് .

“ഇന്നാ കുറച്ചു വെള്ളം കുടിക്ക് …….. ”

തന്റെ തലയുടെ അടുത്ത് നിന്നും ഒരു കൈ നീണ്ടു വരുന്നത് കണ്ട് നോക്കിയപ്പോഴാണ് തന്റെ അടുത്തിരിക്കുന്ന അനുവിനെ അവൾ കണ്ടത് .

അപ്പോഴാണ് താൻ അനുവിന്റെ മടിയിലാണ് കിടക്കുന്നതെന്ന് അവൾക്ക് മനസ്സിലായത് .

“ഇന്നാ കുറച്ചു വെള്ളം കുടിക്ക് ……… ”

ശ്രിയയെ താങ്ങി ഇരുത്തി കൊണ്ട് അനു കുപ്പി അവളുടെ ചുണ്ടോട് ചേർത്തു .

“അല്ല , എന്താ പെട്ടെന്ന് ബോധം പോയത് ??? കണ്ടിട്ട് വിളർച്ചയൊന്നുമില്ല ……. താൻ രാവിലെ ഒന്നും കഴിച്ചില്ലേ ?? ”

ഇപ്പോഴും ശ്രിയ ബോധം കെട്ട് വീണത്തിന്റെ പിടച്ചിൽ മാറാതെ കൈയിലെ ഞെട്ട് ഒടിച്ചു കൊണ്ടിരിക്കുന്ന മഹിയെ പാളി നോക്കി കൊണ്ട് അനു ശ്രിയയോട് ചോദിച്ചു .

പുന്നാര ആങ്ങള വല്ലോം ചെയ്തതാണോന്ന് അറിയണമല്ലോ …..

അനുവിന്റെ ചോദ്യം കേട്ടതും കുടിച്ചു കൊണ്ടിരുന്ന വെള്ളം ശിരസ്സിൽ കയറി ശ്രിയ ഇരുന്നു ചുമ തുടങ്ങി .

“നോക്കീം കണ്ടും കുടിക്കണ്ടേ ശ്രി ????? ”

അത്രയും നേരം ശ്രിയയുമായി ഒരു കൈയകലം പാലിച്ചു നിന്ന മഹി അവളുടെ ചുമ കണ്ട് ഓടി വന്നു അവളുടെ തലയിൽ തട്ടി കൊണ്ട് ചോദിച്ചു .

“അത് ……. ഞാൻ …… പെട്ടെന്ന് ……. ”

ചുമയുടെ ഇടയിലും മഹിയുടെ മത്തങ്ങാ പോലത്തെ കൈ കൊണ്ടുള്ള തട്ടലും സഹിച്ചു കൊണ്ട് ശ്രിയ പറഞ്ഞു .

“ഓ ആ മന്തക്കൻ കൈ കൊണ്ട് ഇങ്ങനെ ആ കൊച്ചിന്റെ തല തല്ലി പൊളിക്കല്ലെ …….. അയിന്റെ ബുദ്ധി മുരടിച്ചു പോകും ……. ”

മഹിയുടെ കൈ തട്ടി മാറ്റി കൊണ്ട് അനു പറഞ്ഞതും , നിനക്കെന്താടി ഞങ്ങളുടെ ഇടയിൽ കാര്യമെന്ന രീതിയിൽ മഹി അവളെ നോക്കി .

അനുവിന്റെ നേരെയുള്ള മഹിയുടെ കണ്ണുരുട്ടിയുള്ള നോട്ടം കണ്ടതും ശ്രിയയ്ക്ക് ചിരി വന്നു .

“അല്ല നീ എന്താ പെട്ടെന്ന് ബോധം കെട്ട് വീണേ ????? അത് പറഞ്ഞില്ലല്ലോ ????? .. ”

അനു വീണ്ടും ചോദിച്ചത് കേട്ട് അവൾ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി .

മഹാദേവാ കാലമാടൻ വല്ലോം ചെയ്തോ ????

അങ്ങനെ ആണെങ്കിൽ ഞാൻ ഏട്ടനാണെനൊന്നും നോക്കില്ല , കൈയും കാലും തല്ലി ഓടിക്കും ….

നോക്കിക്കോ ……

“അത് …….. ചേച്ചി …… ഞാൻ , ഇവിടെ നിന്നപ്പോൾ …….. കാലിൽ കൂടി എന്തോ കയറുന്ന പോലെ തോന്നി ……. ”

“പാമ്പോ !!!!???? ”

ശ്രിയ പറയുന്നതിന് മുന്നേ മഹി അലറി കൊണ്ട് ചോദിച്ചതും ശ്രിയ അല്ലയെന്ന് തലയാട്ടി .

“പിന്നെ ???? ”

“തേ …… തേരട്ടയായിരുന്നു ……. ”

ആരുടേയും മുഖത്ത് നോക്കാതെ നിലത്തേക്ക് തന്നെ നോക്കി കൊണ്ട് വിക്കി വിക്കി പറയുന്ന ശ്രിയയെ കണ്ട് തേരട്ടയെന്ന കേട്ടപ്പോൾ തന്നെ വായും തുറന്നിരിക്കുന്ന അനുവിനെ മഹി ദയനീയമായി നോക്കി .

ശ്രിയയെ ഒന്ന് നോക്കി കൊണ്ട് അനു മഹിയുടെ മുഖത്തേക്ക് നോക്കി .

ഞാൻ കേട്ടതിന്റെ കുഴപ്പം അല്ലല്ലോലെ എന്ന രീതിയിലുള്ള അനുവിന്റെ നോട്ടം കണ്ടതും മഹി ഏയ് ഞാനും അത് തന്നെയാ കേട്ടത് , അത് കൊണ്ട് കേട്ടതിന്റെ പ്രശ്നം ആവില്ലയെന്ന രീതിയിൽ തിരിച്ചു നോക്കി .

“നീ കണ്ടത് തേരട്ടയെ തന്നെയല്ലേ ???? കറുത്ത് നീളമുള്ള , കുറെ ചോന്ന കാലുള്ള ജീവി …….. ”

മാറി പോയതാവാണെ ഈശ്വരാ …..

വല്ല പാമ്പോ , പാഴ്താരയോ ആയിരിക്കണെ ഭഗവാനെ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് മഹി ശ്രിയയെ നോക്കി വീണ്ടും ചോദിച്ചു .

“അല്ല , മഹിയേട്ടാ ……. തേരട്ടയായിരുന്നു ……… ഞാൻ കണ്ടതാ ……. ”

ശ്രിയ പറഞ്ഞത് കേട്ട് ചിരിക്കണോ കരയണോയെന്നറിയാതെ മഹി അനുവിനെ നോക്കി .

“ബൈ തെ ബൈ , കുട്ടി എന്ത് ചെയ്യാന്നാ പറഞ്ഞത് ???? ”

ശ്രിയയെ നോക്കി കൊണ്ട് അനു ചോദിച്ചു .

“എഞ്ചിനീയറിങ് തേർഡ് ഇയർ …… ”

അനുവിനെ നോക്കി ചിരിച്ചു കൊണ്ട് ശ്രിയ പറഞ്ഞതും അനു മഹിയെ നോക്കി .

കൊള്ളാം !!!!

ഇതിലും വലുത് ഇനി എന്റെ ഏട്ടന്റെ ജീവിതത്തിൽ വരാൻ ഇല്ല …

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“ആ കൊച്ച് അത്ര ഇന്നോസ്ന്റ് ആയോണ്ടാവും ……. ”

മഹിയും വിശ്വയും ശബരിയും ഒക്കെ തിരികെ അവരുടെ വീട്ടിലേക്ക് പോയതും അനു പാർക്കിലെ സംഭവ വികാസങ്ങൾ ഓരോന്നും വിവരിക്കുന്നതിനിടയിൽ ഷാന പറഞ്ഞു .

“എന്തായാലും ആള് ഭയങ്കര ക്യൂട്ട് ആട്ടോ ……. ”

ഐസ് ക്രീം എടുത്തു വായിൽ വച്ചു കൊണ്ട് അനു പറഞ്ഞു .

“Then she is stunning …….. ”

അത്രയും നേരം ഒന്നും മിണ്ടാതെ ഐസ് ക്രീമും തിന്നു കൊണ്ടിരുന്ന കരൺ അത് പറഞ്ഞതും അതെന്താ അങ്ങനെയെന്ന ഭാവത്തിൽ സരൂ കരണിനെ തോണ്ടി .

“ബിലോ ആവറേജും ആവറേജിനെയും ഒന്നും അനു കോംപ്ലിമെന്റ് ചെയ്യാറില്ല ……. എബോവ് ആവറേജോ അതോ അതിനും മുകളിലാവും ……. അങ്ങനെയുള്ള ഇവള് ക്യൂട്ടെന്ന് പറഞ്ഞാൽ …….. ”

“ഓഫ് കോഴ്സ് ഷീ ഈസ്‌ എബോവ് ആവറേജ് ……. ”

കരൺ പറഞ്ഞു നിർത്തിയതും അതിന് ബാക്കിയെന്നപ്പോലെ ഷാന പറഞ്ഞു .

“അല്ല , ചോദിക്കാൻ വിട്ട് പോയി ….. രണ്ട് ആങ്ങളമാരും മൂന്ന് പെങ്ങന്മാരും ചേർന്ന് ഇവിടെ എന്തായിരുന്നു പരിപാടി ???? ”

മൂന്നു പേരെയും മാറി മാറി നോക്കി കൊണ്ട് അനു ചോദിച്ചതും സരൂവും ഷാനയും ചിരി തുടങ്ങി .

ഷാനയുടെയും സരൂവിന്റെയും നിർത്താതെയുള്ള ചിരി കണ്ടതും അനു ഒന്നും മനസ്സിലാവാതെ ഷാനയെയും സരൂവിനെയും നോക്കി …

രണ്ടും കൂടി കരണിനെ നോക്കിയാണ് കളിയാക്കി ചിരിക്കുന്നത് .

അപ്പോൾ ഇന്ന് അവൾ എന്തിനോ ഇരയായി .

എന്താണാവോ അത് ????

“ചിരിക്കാണ്ട് കാര്യം പറ ഷാനെ ????? ”

ക്ഷമ നശിച്ചതും അനു ഒച്ചയെടുത്തു .

“നമ്മുടെ ആങ്ങളമാരിൽ ഒരാൾക്ക് കരണിനോട്‌ ലത് ….. ലേത് ????? ”

ഷാന സരൂവിനെ നോക്കി കണ്ണിറുക്കി കൊണ്ട് ചോദിച്ചു .

“പ്യാർ …… ”

സരൂ നാണത്തിൽ മുഖം തിരിച്ചു കൊണ്ട് പറഞ്ഞതും അനു ആരെന്ന ഭാവത്തിൽ ആകാംഷയോടെ ഷാനയെ നോക്കി .

“സ്റ്റോപ്പ്‌ ഇറ്റ് യാർ !!!!!! ”

സോഫയിൽ നിന്നും ചാടി എഴുന്നേറ്റു കൊണ്ട് കരൺ പറഞ്ഞതും അനുവും ഷാനയും സരൂവും ഞെട്ടി .

ഹോ !!!!!

ഈ ശവി പേടിപ്പിച്ചു കളഞ്ഞല്ലോ ????

നെഞ്ച് തടവി കൊണ്ട് അനു കരണിനെ നോക്കി .

ഹലാക്കിലെ അവളുടെ തൊള്ള കീറല് …….

മനുഷ്യന്റെ മയ്യത്തെടുത്തേനെ ഇപ്പോൾ …….

“ഇല്ല മോളെ ഇവിടെ സ്റ്റോപ്പില്ല …… ”

കരണിനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് സരൂ പറഞ്ഞതും കരൺ ദേഷ്യത്തിൽ അനുവിനെയും ഷാനയെയും നോക്കി .

ഞങ്ങളെ നോക്കണ്ട , ഞങ്ങൾ പറയും എന്ന ഭാവത്തിലിരിക്കുന്ന ഷാനയും .

നീ കണ്ണുരുട്ടി പേടിപ്പിക്കേണ്ട , ഞാൻ കേൾക്കും എന്ന ഭാവത്തിലിരിക്കുന്ന അനുവും ……

Crazy ബിച്ചസ് !!!!!!

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“അഹ് പറ , ആരാ ആള് ???? ”

റൂമിനകത്തേക്ക് ചവിട്ടി കുലുക്കി പോകുന്ന കരണിനെ ഒന്ന് പാളി നോക്കി കൊണ്ട് അനു ഷാനയോട് ചോദിച്ചു .

“ഇമ്മടെ ഡോക്ടർ …….. ”

ഷാന പറഞ്ഞത് കേട്ട് അനുവിന്റെ കണ്ണ് മിഴിഞ്ഞു .

ആര് ശബരിയോ ????

അടിപൊളി !!!!!!!

“ഒള്ളത് തന്നെയാണോ ???? ”

“ആടീ !!!!! ”

കേട്ടത് വിശ്വസിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അനു ഒന്നുക്കൂടി ചോദിച്ചതും സരൂവും ഷാനയും കോറസ് പോലെ പാടി .

“ആദ്യമായി ഇവിടെ വന്നപ്പോഴേ ഞാൻ പുള്ളിയുടെ നോട്ടം കണ്ടതാ ……… പിന്നെ വിചാരിച്ചു കരണിനെ ആദ്യമായി കണ്ടപ്പോൾ തോന്നിയാ ഒരു ആകാംഷയിൽ ഇങ്ങനെ നോക്കുന്നതായെന്ന് …… ഇന്ന് വന്നപ്പോൾ അല്ലെ മനസ്സിലായത് …… ”

“എന്ത് മനസ്സിലായത് ???? ”

“ശബരി ചേട്ടന്റെ രണ്ട് കണ്ണും കരണിന്റെ മേലെയായിരുന്നു …… ”

അനുവിന്റെ ചോദ്യം കേട്ടതും സരൂ പറഞ്ഞു .

“കരണിന്റെ കണ്ണോ ??? ”

“എന്നത്തെയും പോലെ ഫോണിൽ ……. ”

അനു ചോദിച്ചതും ഷാന കരൺ കയറി പോയ റൂമിലേക്ക് എത്തി നോക്കി കൊണ്ട് പറഞ്ഞു .

ഷാനയുടെ മറുപടി കേട്ടതും തോന്നി എന്ന രീതിയിൽ അനു ചിരിച്ചു കൊണ്ട് തലയാട്ടി .

അല്ലേലും അവൾ ചുറ്റും ഉള്ളതൊക്കെ കാണുന്നുണ്ടോയെന്ന് തന്നെ സംശയമാണ് .

ഏത് നേരവും അവളുടെ കണ്ണ് രണ്ടും ഫോണിലാണ് .

എന്നാൽ ആൾ ഫേസ്ബുക്കിലും കയറില്ല , ഇൻസ്റ്റയിലും കയറില്ല വാട്സാപ്പിലും കയറില്ല , ആരും വിളിക്കാനും ഇല്ല .

ദിവസത്തിൽ രണ്ടോ മൂന്നോ തവണ അവൾ അവളുടെ അബ്ബയെയും മായിയെയും ഒക്കെ വിളിക്കും .

ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഒന്നും കയറാത്ത നീ എന്ത് മാങ്ങാത്തൊലിയാ ഇതിൽ ചെയ്യുന്നേയെന്ന് ഒരു ദിവസം ചോദിച്ചപ്പോഴാണ് അവളാ നഗ്ന സത്യം ഞങ്ങളോട് പറഞ്ഞത് , അവളുടെ ഫോണിൽ മൊത്തം ആപ്പുകളാണ് .

Viki തൊട്ട് we tv വരെ ……

യൂട്യൂബിൽ എല്ലാ കൊറിയൻ ചാനലുകളും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് .

എന്നിട്ടിരുന്നു എല്ലാ ഡ്രാമകളും മുടങ്ങാതെ ഇരുന്നു കാണുന്നതാണ് ആളുടെ മെയിൻ പരുപാടി .

അതിലെ നല്ല ഗ്ലാമർ ചെക്കന്മാരെ നോക്കി ഇരിക്കുന്ന കൂട്ടത്തിൽ അവളുടെ ചുറ്റുമുള്ള , അവളുടെ ഒരു നോട്ടം കിട്ടാൻ വേണ്ടി കണ്ണിൽ എണ്ണ ഒഴിച്ചിരിക്കുന്ന ശബരിയെ പോലുള്ള പാവം ചേട്ടന്മാരെ ഒന്നും അവൾ കാണാറില്ല .

“അഹ് , ഇത് കേട്ടപ്പോഴാ ഒരു കാര്യം ഓർത്തത് , അന്റെ പുയ്യാപ്ല ഇന്ന് വിളിച്ചില്ലല്ലോ ??? ”

“അഹ് , അതന്നെ ….. ഇന്ന് ഇക്കയുടെ കാൾ ഒന്നും കണ്ടില്ലല്ലോ ???? ”

അനു ചോദിച്ചത് കേട്ടതും കരണും ഷാനയെ നോക്കി കൊണ്ട് ചോദിച്ചു .

“കണ്ടോ , കമ്പനിയിൽ നിന്ന് ടൂർ പോയേക്കുവാ ……. ”

വാട്സാപ്പ് തുറന്നു അതിലെ ഒന്ന് രണ്ട് ഫോട്ടോ എടുത്തു അനുവിന്റെയും സരൂവിന്റെയും നേരെ കാണിച്ചു കൊണ്ട് ഷാന പറഞ്ഞു .

” ആഹാ , കൊള്ളാലോ ??? ഗോവയാണോടി അനു , കുറെ മദാമമാരുണ്ടല്ലോ ???? ”

അനുവിനെ നോക്കി കണ്ണിറുക്കി കൊണ്ട് സരൂ ചോദിച്ചത് കേട്ടതും ഷാനയുടെ മുഖം വീർക്കാൻ തുടങ്ങി .

“ഹും !!!! അങ്ങേരും അങ്ങേരുടെ ഒരു ഹലാക്കിലെ ടൂറും !!!!! ഇങ്ങോട്ട് വരട്ടെ , ഓന്റെ കൈയും കാലും ഞാൻ വെട്ടി എടുത്തു നെയ് ചോറ് വയ്ക്കും …….. ”

പിറുപ്പിറുത്തു കൊണ്ട് റൂമിലേക്ക് കയറി പോകുന്ന ഷാനയെ കണ്ട് സരൂവും അനുവും കൂടിയിരുന്നു ചിരി തുടങ്ങി .

ആഹാ ,,,,

ഒരു കുടുബക്കലഹം ഉണ്ടാക്കിയപ്പോൾ എന്തൊരു ആശ്വാസം …….

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“അഹ് എന്താ അച്ഛേ ??? ”

ശങ്കറിന്റെ കാൾ വന്നതും അനു ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നുക്കൊണ്ട് ചോദിച്ചു .

“എന്റെ സുന്ദരി കുട്ടി ചോറുണ്ടോടി ?? ”

ങേ സുന്ദരിയോ ???

നമ്പർ മാറി എടുത്തത് ഒന്നും അല്ലല്ലോ ???

അനു വേഗം ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി

ശങ്കറിന്റെ നമ്പർ തന്നെയാണെന്ന് കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു .

“പിന്നെ , ബിരിയാണി കഴിച്ചു …… മഹിയേട്ടൻ വാങ്ങി കൊണ്ട് വന്നതാ …….. ”

“അഹ് , ഇത്ര വേഗം കൂട്ടായോ ??? നന്നായി മോളെ …… അല്ലേലും നിനക്ക് അങ്ങനെ ഒന്നും ആരോടും ദേഷ്യപ്പെടാൻ കഴിയില്ലന്ന് എനിക്കറിയില്ലെ ??? ”

ഇന്ന് കാർന്നോര് ഭയങ്കര പതപ്പിക്കലാണല്ലോ ????

അതായത് എന്റെ വായിൽ നിന്ന് ചീത്ത കേൾക്കാൻ പാകത്തിന് പിതാശ്രീ എന്തോ ഒന്ന് ഒപ്പിച്ചു വച്ചിട്ടുണ്ടെന്ന് …..

“മോനെ ശങ്കരാ ……. ഇങ്ങനെ ഇട്ടെന്നെ പതപ്പിച്ചാലെ ഞാനങ്ങ് തേഞ്ഞു പോകും ……. മര്യാദക്ക് കാര്യം പറ ”

“എടി മോളെ അനു …… അച്ഛൻ മനഃപൂർവം ചെയ്തതല്ലട്ടൊ …… ഒരു കൈയബദ്ധം ……. ”

തന്റെ ഭാഗ്യം ന്യായികരിക്കാൻ ശ്രമിച്ചു കൊണ്ട് ശങ്കർ പറഞ്ഞു തുടങ്ങി .

“നാളെ നീ ഒന്ന് ഹിൽ പാലസ് വരെ പോകണം …….. ”

“എന്തിന് ??? ”

“അവിടെ എന്റെ ഒരു കൂട്ടുക്കാരന്റെ മോൻ നിന്നെ കാണാൻ വേണ്ടി വന്നു നിക്കുന്നുണ്ടാവും …… ”

“ആഹാ blind date ലെ !!!!!??? ?? ”

“ഏയ് , ഇത് ആ വക പരുപാടി ഒന്നുമല്ല ……. നീ ഒന്ന് പോയി നോക്കിയാൽ മാത്രം മതി …… വേറെ ഒന്നും ഇല്ല …… വാക്ക് കൊടുത്തു പോയെടി ……. ”

അവസാന അടവെന്നപ്പോലെ കരയുന്ന സ്വരത്തിൽ ശങ്കർ പറഞ്ഞു .

“പിന്നെ ഞാൻ എങ്ങും പോവില്ല ……. അവന് വന്നു നിൽക്കാൻ ഹിൽ പാലസെ കിട്ടിയോള്ളോ ??? അതിന്റ അകത്തു കയറണമെങ്കിലെ പാസ്സ് വേണം പാസ്സ് !!!!! പിന്നെ എറണാകുളത്ത് നിന്ന് തൃപ്പുണിത്ത്ര വരെ …… ഷോ !!!!! പെട്രോളിന് …….. ”

“എന്റെ പൊന്നോ പോവാനുള്ള പൈസ ഞാൻ അയച്ചു തരാം പോരെ …… ”

അനുവിനെ കൊണ്ട് മുഴുവനും പറയാൻ സമ്മതിക്കാതെ ശങ്കർ ഇടയിൽ കയറി പറഞ്ഞത് കേട്ടതും അനുവിന്റെ മുഖം തെളിഞ്ഞു .

“ആണാ …… എങ്കി ഞാൻ എപ്പോ പോയിന്ന് ചോദിച്ചാൽ മാത്രം മതി ……. ”

“മ്മ് ശരി എങ്കിൽ പോയി കിടന്നോ ……. നാളെ ഒരു പതിനൊന്നു മണിക്ക് അവിടെ എത്തിയാൽ മതി …….. ”

“എങ്കിൽ ഗുഡ് നൈറ്റ്‌ …… ”

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ആ കൂട്ടുക്കാരന്റെ മോൻ എപ്പോഴാണോ ആവോ ഒന്ന് വിളിക്കുവാ ???

ഇതിപ്പോ ഞാൻ ഇവിടെ പോസ്റ്റായി നിക്കാൻ തുടങ്ങിയിട്ട് പത്തു പതിനഞ്ചു മിനിറ്റായി …

ഇതാണോ അവന്റെ അമ്മുമ്മയുടെ കൃത്യനിഷ്ഠ ……..

വാച്ചിലേക്ക് നോക്കി പിറുപ്പിറുത്തുക്കൊണ്ട് അനു നോക്കിയപ്പോഴാണ് ഗേറ്റ് കടന്നു വരുന്ന വിശ്വയെ അവൾ കണ്ടത് .

ങേ !!!

ഇങ്ങേരു ഇവിടെയും വന്നോ ????

ശെടാ , ഇതിപ്പോ ഞാൻ എവിടെ പോയാലും വേതാളം പോലെ ഇതും ഉണ്ടല്ലോ കൂട്ടിന് …..

ഇനി ഇങ്ങേരാണോ അച്ഛന്റെ ദോസ്തിന്റെ മ്യോൻ ????

അങ്ങനെ ആണെങ്കിൽ അച്ഛാ പറമ്പിലെ മൂവാണ്ടൻ മാവ് ഞാൻ അങ്ങ് വെട്ടിക്കും !!!!

മനസ്സിൽ ശങ്കറിനെയും വിശ്വയെയും പറ്റി കൂട്ടിയും കിഴിച്ചും നോക്കി കൊണ്ട് നിന്നപ്പോഴാണ് അനുവിന്റെ ഫോൺ റിങ് ചെയ്തത് .

മ്മ് ഇതാരാ ????

Unknown നമ്പറെന്ന് കണ്ടതും അനു ഒന്ന് ശങ്കിച്ചു .

ഇനി ചിലപ്പോൾ ആ മോൻ ആണെങ്കിലോ ????

അതും ആലോചിച്ചു കൊണ്ട് അനു കാൾ എടുത്തു കാതോട് ചേർത്തു .

“ഹലോ ……. ടോ താൻ എവിടെയാ നിൽക്കുന്നത് ???? ”

ഹലോ എന്നൊന്ന് പറയുന്നതിന് മുന്നേ തന്നെ ഇങ്ങോട്ട് വന്ന ചോദ്യം കേട്ടതും അനുവിന് മനസ്സിലായി , വിളിച്ചത് താൻ ഉദേശിച്ച ആൾ തന്നെയാണെന്ന് .

“ഞാൻ ഇവിടെ പാർക്കിൽ , കുളത്തിന്റെ അടുത്ത് ……. ”

ചുറ്റും നോക്കി കൊണ്ട് അനു പറഞ്ഞു .

“ആണോ , എങ്കിൽ അവിടെ നിന്നോ ….. ഞാൻ ദേ അങ്ങോട്ട്‌ വരാം …… ”

അയാളുടെ മറുപടി കിട്ടിയതും അനു പുറത്തേക്ക് നോക്കി .

നോക്കിയതും കണ്ടത് ഫോണും ചെവിയിൽ വച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പൊട്ടനെപ്പോലെ നോക്കി കൊണ്ട് നിൽക്കുന്ന വിശ്വയെയാണ് .

ഇങ്ങേരിതാരെയാ തിരയുന്നത് ????

വെയിറ്റ് എ സെക്കന്റ്‌ !!!!!

എവിടെയോ എന്തോ പന്തികേടുള്ള പോലെ തോന്നിയതും അവൾ വേഗം ഫോണെടുത്തു .

“എടൊ ,,,,, തന്റെ ഷർട്ടിന്റെ കളർ ഒന്ന് പറ …….. ”

വിശ്വയെ തന്നെ നോക്കി കൊണ്ട് അനു ചോദിച്ചു .

“ഞാനോ …….. ഞാൻ ഒരു ലൈറ്റ് റോസ് കളർ ഷർട്ടും ബ്ലൂ പാന്റും ……. ”

മറു വശത്തു നിന്ന് മറുപടി കിട്ടിയതും അനു അറിയാതെ തന്റെ കൈ നെഞ്ചത്ത് വച്ചു പോയി ….

എന്റെ മഹാദേവാ …..

എന്നോടീ ചതി വേണാമായിരുന്നോ ?????

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12