Friday, January 17, 2025
Novel

അഖിലൻ : ഭാഗം 23

നോവൽ
എഴുത്തുകാരി: ഭദ്ര ആലില


ഹലോ… പുതിയ കൂട്ട് കിട്ടിയപ്പോൾ നമ്മളെ ഒന്നും വേണ്ട അല്ലെ.

അശ്വിനും ശാരിയും ഒരുമിച്ചു ആണ്.

നിങ്ങൾ എപ്പോഴാ വന്നേ.. ഞാൻ കണ്ടില്ല കെട്ടോ.

കാണില്ല.. എനിക്ക് അറിയാം. വാ ചോദിക്കട്ടെ.
അവർ എന്നെ അടുത്തേക് വിളിച്ചു.

എന്താ ഉദ്ദേശം..?

എന്ത്

അല്ല… ഇപ്പോഴത്തെ ഈ ഒട്ടലിന്റെ.. അവളെ വിശ്വസിക്കണോ.?

നിങ്ങൾ എന്താ ഇങ്ങനെ . . അവക്കിപ്പോ പഴയ ദേഷ്യം ഒന്നുല്ല എന്നോട്. ശെരിക്കും ആളൊരു പാവമാ.ഞാനും സാറും ഇഷ്ടത്തിൽ ആണെന്നു അവൾക് അറിയാം. അത് കൊണ്ട് ഇനി കുഴപ്പമില്ല.

പക്ഷേ… എന്നാലും.

ഒന്നുല്ലടാ… നിങ്ങൾ ഇങ്ങനെ പേടിക്കാതെ. എനിക്ക് അവളെ വിശ്വാസമാണ്.

ശാരിക്കും അശ്വിനും അപ്പോഴും സംശയം ബാക്കി ആയിരുന്നു.
എന്തായാലും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ..

പാവങ്ങൾ .. എന്നോടുള്ള സ്നേഹം കൊണ്ടാണ് അവളോട് ഇപ്പോഴും ദേഷ്യം എന്ന് ഞാനും കരുതി. ഞാൻ തിരിച്ചു ചെല്ലുമ്പോൾ ജ്യോതി ബുക്കിൽ വരച്ചു കൊണ്ടിരിക്കുകയാണ്.

മതി പെണ്ണേ… കുറെ നേരം ആയല്ലോ.

അവളെന്നെ പിടിച്ചു അടുത്ത് ഇരുത്തി.
നമ്മളെ ഇഷ്ടപെടുന്ന ആള് തിരിച്ചു ഇഷ്ടപെടുമ്പോൾ വല്ലാത്തൊരു ഫീലിംഗ് ആണല്ലേ..

ഹ്മ്മ്… അതെ.
എപ്പോഴും അവരെക്കുറിച്ച് തന്നെ ഓർത്തു കൊണ്ടിരിക്കും.. ആ മുഖം ഇങ്ങനെ മനസിൽ തെളിഞ്ഞു വരും.. ആ ചിരി, കണ്ണുകൾ, നുണക്കുഴി.. .. പിന്നെ ആ തേറ്റ പല്ലുകളും

തേറ്റ പല്ലൊ..? ആർക്… നീ ആരുടെ കാര്യമാ പറയുന്നേ..

അത്.. ഞാൻ ചുമ്മാ.. ഇങ്ങനെ.
ശേ… എന്തൊക്കെയാ പറഞ്ഞത് . അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുകയാണ്.
ഭാഗ്യത്തിന് അപ്പോഴേക്കും മിസ്സ്‌ ക്ലാസിൽ വന്നു. ഉച്ചക്ക് ഫ്രീ പിറീഡ് കിട്ടിയപ്പോൾ ഞാൻ ജ്യോതിയെയും കൂട്ടി ലൈബ്രറിയിൽ പോയി.
അവൾ കൂടെ ഉള്ളത് കൊണ്ടാവും എന്റെ അടുത്തേക്ക് വന്ന അശ്വിൻ തിരികെ പോയി.

അവർക്ക് ഞാൻ തന്നോട് അടുക്കുന്നത് ഇഷ്ട്ട പെടുന്നില്ല അല്ലേ.

ഹേയ്… അങ്ങനെ ഒന്നുല്ല. അവനു വേറെ എന്തെങ്കിലും ആവശ്യം കാണും.
ഞാൻ കള്ളം പറഞ്ഞു. അവൾക് അത് മനസ്സിലാവൂകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞു പുറത്തേക്കു പോയി. കുറച്ചു നേരം ബുക്ക്‌വായിചിട്ട് ഞാനും ഇറങ്ങി. കെമിസ്ട്രി ലാബ്ന് മുന്നിൽ സാർ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അങ്ങോട്ട്‌ ചെന്നു.

ഹലോ… സാറെന്താ ഇവിടെ, ക്ലാസ്സ്‌ ഒന്നും ഇല്ലേ ?

ഓഹ്.. ചുമ്മാ… ഒരു കാൾ വന്നപ്പോൾ വെറുതെ നിന്നു.

ഹാ… ന്തായാലും ആ ഫോൺ ഇങ്ങു താ… നല്ല തലവേദന. ശാരിമോളെ വിളിച്ചു ഹോസ്റ്റലിലെക്ക് പോവാന്ന് പറയട്ടെ.

ഞാൻ ഫോണിനായി കൈ നീട്ടിയപ്പോൾ സാർ തന്നെ നമ്പർ ഡയൽ ചെയ്തു തന്നു. സംസാരിച്ചു കഴിഞ്ഞ ഉടനെ പിടിച്ചു വാങ്ങുകയും ചെയ്തു.

ഞാൻ ന്താ ഇത് തിന്നാൻ പോകുന്നോ… ഇങ്ങനെ പിടിച്ചു വാങ്ങാൻ?

നീ ചിലപ്പോൾ അത് ചെയ്തെന്നും വരും.

സാറിന്റെ പെരുമാറ്റത്തിൽ എന്തോ അപാകത തോന്നി. ഇങ്ങു തന്നെ.. ഞാൻ ഫോൺ പിടിച്ചു വാങ്ങി കാൾ ലിസ്റ്റ് ഒക്കെ പരിശോധിച്ചു. ഇനി ജ്യോതി പിന്നെയും വിളിക്കുന്നുണ്ടോ എന്നറിയണമല്ലോ. പക്ഷേ ഒന്നും ഇല്ലായിരുന്നു.

ഹ്മ്മ്… ദാ പിടിച്ചോ.

ഞാൻ ഫോൺ തിരികെ കൊടുത്തു.

ഞാൻ വേണേൽ കൊണ്ടു വിടാം..

വേണ്ട.. ഞാൻ പൊക്കോളാം. ആഗ്രഹമുണ്ടെങ്കിലും അപ്പോൾ അങ്ങനെ പറയാൻ ആണ് തോന്നിയത്. പക്ഷേ സാർ സമ്മതിചില്ല. കാറിൽ കയറാൻ നേരം ജ്യോതിയും അവിടെക്ക് വന്നു.

താനും പോവാണോ.. എന്നാ വാ ബസ്‌ സ്റ്റോപ്പിൽ ആക്കാം.
ഞാൻ അവളെയും ക്ഷണിച്ചു.

പിറ്റേന്ന് കോളേജിൽ വന്നപ്പോൾ അവൾ ആകെ ഡെസ്പ് ആയിരുന്നു. ശാരിക്ക് പനി ആയത് കൊണ്ട് അവൾ വന്നിട്ടുമില്ലായിരുന്നു.
അതുകൊണ്ട് തന്നെ ഞാൻ തനിച്ചായിരുന്നു നടപ്പ്.

ഡോ… എവിടെ തന്റെ പുതിയ സ്നേഹിത

അശ്വിൻ കളിയാക്കി കൊണ്ട് അടുത്ത് വന്നു.

അതിന്റെ അസൂയ കൊണ്ടു ആണ് ഈ പിണങ്ങി നടതം അല്ലേ.

അതെ… അതുകൊണ്ട് തന്നെയാ. പുതിയ കൂട്ട് കൊണ്ട് നിനക്ക് ഒരു പ്രയോജനവുമില്ല. ഒടുക്കം നീ കരയുന്നത് ഞങ്ങൾ കാണേണ്ടി വരും.

പോടാ.. അങ്ങനെ ഒന്നുല്ല.
അപ്പോഴേക്കും ജ്യോതി അവിടേക്കു വന്നു.

വരുന്നുണ്ട്.. ഞാൻ പോവാ.
അശ്വിൻ അപ്പോൾ തന്നെ മാറി പോയി.

അവളുടെ ആ മൂഡ് ഒന്നു മാറ്റാൻ ആണ് ഞാൻ അവളെയും കൂട്ടി കാന്റീനിൽ പോയത്.
കല ചേച്ചിയുടെ സംസാരവും ചൂട് ചായയും കിട്ടിയപ്പോൾ അവൾ കുറച്ചു ഉഷാർ ആയി.
ചായ കുടിക്കാൻ വന്ന സാർ എന്നെ കണ്ടപ്പോൾ അടുത്തേക്ക് വന്നു.

എന്നോടു വാ തോരാതെ സംസാരിച്ചുവെങ്കിലും അവളോട് എന്തെങ്കിലും സംസാരിക്കുകയോ ഒന്ന് നോക്കുകയോ ചെയ്തില്ല.

നിങ്ങൾ ന്താ മിണ്ടാതെ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ.?

ഞാൻ പോവാ കൃഷ്ണേന്ദു.. വെയ്റ്റിംഗ് ഹാളിൽ ഉണ്ടാകും. വന്നേരെ.

ജ്യോതി അപ്പോൾ തന്നെ ബാഗും എടുത്തു എഴുനേറ്റു.

എന്ത് പറ്റി ഇവൾക്ക്.. ഇന്ന് ആകെ ഗ്ലുമി ആണ്.രാവിലെ മുതൽ കരച്ചിലും ആലോചനയും.

അവളായിട്ട് എഴുന്നേറ്റു പോയത് നന്നായി. അല്ലെങ്കിൽ ഞാൻ പറഞ്ഞു വിട്ടേനെ. താൻ എന്തിനാ എപ്പോഴും അവളുടെ കൂടെ നടക്കുന്നത്. ? സാറിന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നിരുന്നു.

അതിനെന്താ..?

എനിക്ക് ഇഷ്ടല്ല.. തന്നോട് ഞാൻ പറയാത്തതാ… ഇത് നോക്ക്..
സാർ അവൾ അയച്ച മെസേജസ എന്നെ കാണിച്ചു.

ഒക്കെ തന്നെ കുറിച്ചുള്ള കുറ്റങ്ങൾ ആണ്. ഒരു നല്ലത് പോലും അവൾ തന്നെ കുറിച്ച് പറഞ്ഞിട്ടില്ല. പോരാത്തതിന് രാത്രി വിളിയും തുടങ്ങിയിട്ടുണ്ട് . താൻ കണ്ടു വിഷമം ആകണ്ടേന്നു കരുതി ഞാനാ എല്ലാം ഡിലീറ്റ് ചെയ്തത്.

ശെരി ആയിരുന്നു. എന്റെ ഓരോ ചെറിയ മിസ്റ്റേക്ക്സു വരെ അവൾ പറഞ്ഞിട്ടുണ്ട്. എല്ലാം പത്തു മണിക് ശേഷവും.

ഇനി അവളോട് ഒരു കൂട്ടും വേണ്ട.. പറഞ്ഞത് മനസിലായോ.

ഹ്മ്മ്.
എനിക്ക് ഒരുപാട് സങ്കടം തോന്നി. ജ്യോതിയെ ഞാൻ അതുപോലെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു.

താൻ ചോദിക്കാൻ ഒന്നും പോകണ്ട. അധികം അടുക്കാൻ പോകാതെ ഇരുന്നാൽ മതി. പിന്നെ ഒരു കാര്യവും അവളോട് പറയാനോ ചോദിക്കാനോ പോകണ്ട. കേട്ടല്ലോ.

ഞാൻ എല്ലാം മൂളി കേട്ടു. ഉള്ളു നിറയെ സങ്കടമായിരുന്നു. ജ്യോതിയോട് എല്ലാം തുറന്നു സംസാരിക്കാൻ ഞാൻ തീരുമാനിച്ചു.
വെയ്റ്റിംഗ് റൂമിൽ ഒറ്റക്ക് ഇരുന്നു കരയുകയായിരുന്നു അവൾ.

എന്ത് പറ്റി തനിക്കു… എന്തിനാ കരയുന്നത്.

ഒന്നുല്ല.. ഞാൻ.. ഞാൻ എകെയായിട്ടു പിണങ്ങി. ഇന്നലെ രാത്രി വിളിക്കാൻ പറ്റിയില്ല.. ഞാൻ ഉറങ്ങി പോയെടാ . രാവിലെ കുറേ മിസ്സ്‌ കാൾ കണ്ടു. തിരിച്ചു വിളിച്ചിട്ടു എടുക്കുന്നില്ല. അതാ.

ഹ്മ്മ്. സാരമില്ല. ഇതൊക്കെ നിസ്സാര കാര്യം അല്ലേ.. പെട്ടന്ന് മാറിക്കോളും. ഞാനും സാറും എത്രയോവലിയ വഴക്ക് ഇട്ടിരിക്കുന്നു. അപ്പോഴോക്കെ ഞാനും ഇതുപോലെ കരഞ്ഞിട്ടുണ്ട്. പക്ഷേ കുറച്ചു കഴിയുമ്പോൾ അതൊക്കെ മാറും

ഞാൻ അവളുടെ കണ്ണൊക്കെ തുടച്ചു കൊടുത്തു.

എന്താ പറഞ്ഞെ… നീയും സാറും..?
അവളുടെ മുഖത്തു ഞെട്ടൽ ഞാൻ കണ്ടു.

അതേടാ… സാറിന് എന്നെ ഇഷ്ടമാണ്. എനിക്ക് സാറിനെയും. ഞാൻ സാറിന്റെ കാര്യം വീട്ടിൽ ഒക്കെ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്. പക്ഷേ കല്യാണം പതുക്കെ മതി എന്നാണ് ഞങളുടെ തീരുമാനം. അതാ തല്ക്കാലം ആരെയും അറിയിക്കാത്തത്.

എല്ലാം കേട്ട് ജ്യോതി ഷോക്ക് ഏറ്റത് പോലെ ഇരിക്കുകയാണ്.

എത്ര നാളായി നിങ്ങളുടെ ഇഷ്ടം തുടങ്ങിയിട്ട് ?
അവൾ വിക്കി വിക്കി ചോദിച്ചു.

കുറേ ആയി… നിന്നോട് എല്ലാം പറയണം എന്നുണ്ടായിരുന്നു.. പക്ഷേ..

ഹ്മ്മ്. ഒരുപാട് ഇഷ്ടം ആണോ നിനക്ക് സാറിനെ?

ഹ്മ്മ്.. അതേടാ . ഒത്തിരി ഇഷ്ടമാ.

അവൾ കരയുകയായിരുന്നു. ഞാൻ കുറേ ചോദിച്ച ശേഷമാണ് അവൾ തല ഉയർത്തി നോക്കിയത്.

അയാൾ ദുഷ്ടനാ… ചതിക്കുവാ നമ്മളെ.
അവൾ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

വിശ്വസിക്കല്ലേ കൃഷ്ണേന്ദു… സാർ നിന്നോട് എങ്ങനെ ആണോ അങ്ങനെ ആയിരുന്നു എന്നോടും. സാറാ… സാറാ എന്റെ എകെ.

അവളെ എന്നിൽ നിന്ന് അടർത്തി മാറ്റി ഞാൻ.
നീ എന്താ പറഞ്ഞെ..

സത്യാ .. സാർ എന്നെ എന്നും രാത്രി വിളിക്കാറുണ്ട്. നോക്ക്.

അവൾ അവളുടെ ഫോൺ എനിക്ക് തന്നു.
ദിവസവും വെളുക്കും വരെയുള്ള കൊളുകളും മെസ്സേജ്കളും കണ്ടപ്പോൾ എന്റെ തല കറങ്ങി പോയി. എല്ലാം പത്തു മണിക്ക് ശേഷം.

മണി പത്തു ആയി.. നീ കിടന്നോ.
സാറിന്റെ വാക്കുകൾ എനിക്ക് ഓർമ്മ വന്നു. ഒരിക്കലും പത്തു മണിക് ശേഷം സംസാരിക്കാൻ എന്നെ അനുവദിച്ചിരുന്നില്ല.
അതെല്ലാം ഇവളെ വിളിക്കാൻ ആണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ.

നിനക്ക് എന്നോടു പറഞ്ഞു കൂടായിരുന്നോ ജ്യോതി..

എനിക്ക് സാറിനെ ഇഷ്ടമാണ്ന്നു നിനക്ക് അറിയാവുന്ന കാര്യം അല്ലേ… പിന്നെ സാർ പറഞ്ഞു തത്കാലം ആരോടും പറയണ്ട എന്ന്.

എന്നോടു പറഞ്ഞ അതേ വാക്കുകൾ. ആരോടും പറയരുത് എന്ന്. ആദ്യം രണ്ടു പേരെയും കൊല്ലാൻ ആണ് തോന്നിയത്.

രണ്ടിനെയും ഒരുമിച്ചു വിളിച്ചു വരുത്തി മുന്നിൽ നിർത്തണം… ഒന്നും അറിയാത്തതു പോലെ മധുരം കൊടുക്കണം.. വിഷം ചേർത്ത മധുരം. അല്ലെങ്കിൽ അന്ന് എന്നെയും കൂട്ടി പോയ തൂക്കു പാലത്തിൽ നിന്ന് ഒറ്റ തള്ള്… നിറയെ മണൽ ചുഴികളും ഒഴുക്കും… വീണാൽ രണ്ടും രക്ഷപെടില്ല .

അല്ലെങ്കിൽ അവളെ എന്തിന് കൊല്ലണം… പാവം… എന്നെ പോലെ ചതിക്കപ്പെടുകായല്ലായിരുന്നോ അവളും. എനിക്ക് പുച്ഛം തോന്നി. എത്ര സമർത്ഥമായിട്ടാണ് അയാൾ ഞങ്ങളെ പറ്റിച്ചത്. നേരിട്ട് കണ്ടു കണ്ണിൽ നോക്കി ചോദിക്കണം. എന്തിനായിരുന്നു എല്ലാം എന്ന്? അല്ലെങ്കിൽ എന്തിനാ… എല്ലാം അറിഞ്ഞിട്ട് ഇനി ഒരു ചോദ്യം. നേരെ ഹോസ്റ്റലിലേക്ക് വന്നു. കുറേ കരഞ്ഞു.. പിന്നെ പിന്നെ കണ്ണീർ ഇല്ലാണ്ട് ആയി. കണ്മുന്നിൽ എപ്പോഴും സാറിന്റെ മുഖം ആയിരുന്നു.

സാർ എന്നെ ചേർത്തു പിടിക്കുന്നു.. പെട്ടന്ന് ആ കൈകൾ എന്നെ ഞെരിക്കാൻ തുടങ്ങി… സാർ വല്ലാതെ ചിരിക്കുന്നു… ഉറക്കെ… ഉറക്കെ. ഞെട്ടി മാറി നിന്നപ്പോൾ എന്നെ തന്നെ നോക്കി ചിരിച്ചു കൊംടിരിക്കുന്നു .. പിന്നെ പതുക്കെ ജ്യോതിയുടെ അടുത്തേക്ക് നീങ്ങി. അവളുടെ കൈ പിടിച്ചു അവളെ നെഞ്ചോട് ചേർത്തു.

കൈയിൽ കിട്ടിയത് എല്ലാം വച്ചു വലിച്ചെറിഞ്ഞിട്ടും അവർ അങ്ങനെ തന്നെ നിൽക്കുകയാണ്. കണ്ണെത്ര അടച്ചു പിടിച്ചിട്ടും അവരെ കാണുന്നു. ബാത്‌റൂമിൽ കയറി കതക് അടച്ചു നോക്കി. ബക്കറ്റും വെള്ളത്തിൽ തല കമിഴ്ത്തി കിടന്നു.

അപ്പോഴും ഒരു മാറ്റവും ഇല്ലാതെ അവർ പരസ്പരം കെട്ടിപുണർന്നു നിന്നു. ഷാംപു ബോട്ടിൽ.. സോപ് എല്ലാം വച്ചു എറിഞ്ഞു. ഇടക്ക് എപ്പോഴോ ഒരു ബ്ലേഡ് കൊണ്ടു കൈ മുറിഞ്ഞു.

അവർക്ക് നേരെ എറിഞ്ഞ സോപ് ടിന്നിൽ പുരണ്ട എന്റെ രക്തം കണ്ടപ്പോൾ അവർ ഭയപ്പെടുന്ന പോലെ.. ബ്ലേഡ് വച്ചു കൂടുതൽ മുറിവുകൾ ഉണ്ടാക്കി.. ഒഴുകി പടരുന്ന രക്തം കണ്ടപ്പോൾ അവർ ഭയന്നു പിന്നോട്ട് മാറി.. എനിക്ക് ആവേശം കൂടി കൊണ്ടിരുന്നു .

മുറിവുകൾ പിന്നെയും വലുതാക്കി… ഒരുപാട്… ഒരുപാട് രക്തം അവർക്ക് നേരെ ചീറ്റി.കണ്ണുകൾ അടയും മുൻപേ ഞാൻ കണ്ടു അവർ രണ്ടു പേരുടെയും കണ്ണുകളിൽ അപ്പോൾ ഭയമായിരുന്നു. എന്റെ ചുണ്ടുകളിൽ അവരെ തോല്പിചത്തിന്റെ സന്തോഷവും

(തുടരും )

അഖിലൻ : ഭാഗം 1

അഖിലൻ : ഭാഗം 2

അഖിലൻ : ഭാഗം 3

അഖിലൻ : ഭാഗം 4

അഖിലൻ : ഭാഗം 5

അഖിലൻ : ഭാഗം 6

അഖിലൻ : ഭാഗം 7

അഖിലൻ : ഭാഗം 8

അഖിലൻ : ഭാഗം 9

അഖിലൻ : ഭാഗം 10

അഖിലൻ : ഭാഗം 11

അഖിലൻ : ഭാഗം 12

അഖിലൻ : ഭാഗം 13

അഖിലൻ : ഭാഗം 14

അഖിലൻ : ഭാഗം 15

അഖിലൻ : ഭാഗം 16

അഖിലൻ : ഭാഗം 17

അഖിലൻ : ഭാഗം 18

അഖിലൻ : ഭാഗം 19

അഖിലൻ : ഭാഗം 20

അഖിലൻ : ഭാഗം 21

അഖിലൻ : ഭാഗം 22