Sunday, December 22, 2024
Novel

അഖിലൻ : ഭാഗം 22

നോവൽ
എഴുത്തുകാരി: ഭദ്ര ആലില


“അക്കി വിപിനെ വിളിച്ചോ..? ”
എനിക്ക് സംശയം തോന്നി ചോദിച്ചതു ആണ്. അല്ലാതെ പിന്നെ അവളെ പറഞ്ഞു വിടാൻ വേറെന്താ വഴി.

“എന്താ.. ”

“കേട്ടില്ല അല്ലെ…. വിപിനെ വിളിച്ചു വരാൻ പറഞ്ഞോ എന്ന്.? ”

“ഇല്ല.. പക്ഷേ പ്രവിയെ വിളിച്ചു. അവനിപ്പോ വന്നു അവളെ കൊണ്ടു പൊക്കോളും.”

“ഏട്ടനോ… ഏട്ടന്റെ ഒപ്പം അവളെങ്ങോട്ട്‌ പോകാൻ.. ”

“കോളേജിൽ.. !പോയി രണ്ടക്ഷരം പഠിക്കട്ടെന്നെ..”

അപ്പോഴേക്കും ഏട്ടൻ എത്തി.

എന്താടാ പെട്ടന്ന് വരാൻ പറഞ്ഞത്..

ശാരിക്ക് ഇന്നൊരു പ്രൊജക്റ്റ്‌ ഉണ്ട്. അത് അവൾ വക്കാൻ മറന്നു. നീ ഒന്ന് കൊണ്ടു വിട്ടേരെ.

എനിക്ക് ഏതു പ്രൊജക്റ്റ്‌? .
അക്കി പറയുന്നത് കേട്ട് അവൾ പെട്ടന്ന് ചോദിച്ചു. പിന്നെ സാർ മനഃപൂർവം ഒഴിവാക്കുന്നു എന്ന് തോന്നിയപ്പോൾ ഹാ.. ശെരിയാ.. ഞാൻ മറന്നു എന്ന് പറഞ്ഞു ഏട്ടന്റെ ഒപ്പം പോകാൻ ഇറങ്ങി. പാവം..അവൾക്ക് നന്നായി ഫീൽ ചെയ്തിട്ടുണ്ട്.

ഇത് ശെരിയായില്ല സാർ… നമ്മൾ തമ്മിലുള്ള പിണക്കം മാറ്റാൻ അവളാ സാറിനെ വിളിച്ചു വരുത്തിയത്.. എന്നിട്ട് അവളെ ഇങ്ങനെ ഒഴിവാക്കിയത് ശെരിയല്ല. എനിക്ക് അത് ഇഷ്ടല്ല.. അവൾക്കൊപ്പം ഞാനും പോവാ.

ഹേയ്. താൻ പിണങ്ങല്ലേഡോ… അവൾ ഒറ്റക്ക് ഇരിക്കുന്നതു കണ്ടപ്പോൾ പാവം തോന്നി.. അതാ ഞാൻ.

വേണ്ട… എനിക്കൊന്നും കേൾക്കണ്ട.
ഞാനും അവർക്കൊപ്പം ഇറങ്ങി ചെന്നു.

വേണ്ട.. പോവാണേ പോടീ… എനിക്ക് എന്താ.

സാർ കയ്യിൽ ഇരുന്ന ഐസ് ക്രീം ബോൾ വച്ചു ഒരേറു തന്നു. കൃത്യം എന്റെ പുറത്തു തന്നെ അത് വന്നു വീഴുകയും ചെയ്തു. . അത് വന്നു കൊണ്ട വേദനയെക്കാൾ അധികം എന്നെ വേദനിപ്പിച്ചത് സാറിന്റെ പെരുമാറ്റം ആണ്.
എത്ര പെട്ടന്ന് ആണ് ആ മുഖത്തു എന്നോടുള്ള വെറുപ് തെളിഞ്ഞതു.

എന്തിനാടാ സാറിനോട് വഴക്കിടുന്നേ.. ഞാൻ പൊക്കോളാം.. നീ പിന്നെ വന്നാൽ മതി.

വേണ്ട.. നീ ഇല്ലാതെ… വേണ്ടെടാ… നമുക്ക് പോവാം.

പറ്റില്ല.. ഞങ്ങൾ പൊക്കോളാം. നീ സാറിന്റെ അടുത്തേക്ക് ചെല്ല്.
ഞാൻ എന്തൊക്കെ പറഞ്ഞിട്ടും ശാരി എന്നെ കൂടെ കൊണ്ടുപോകാൻ സമ്മതിച്ചില്ല.
ഒടുവിൽ അവളുടെ നിർബന്ധത്തിൽ ഞാൻ സാറിന്റെ അടുത്തേക് ചെന്നു.

എന്തേ പോകുന്നില്ലേ..

ങ്‌.. ഹും.

വേണ്ട . എന്റെ അടുത്ത് ആരും വേണ്ട.. പൊക്കോ.

നല്ല ദേഷ്യത്തിൽ ആണ്. ഓരോന്ന് ചെയ്തു കൂട്ടിയിട്ടു ഞാൻ എന്തോ മഹാപരാധം ചെയ്ത പോലെ ആണ് പെരുമാറ്റം. പള്ളിയിലെ സ്റ്റെപ്പിന്റെ അങ്ങേ അറ്റത്തു സാറും ഇപ്പുറതായി ഞാനും ഇരുന്നു.

ഇതൊക്കെ ചുമ്മാ ആണ് ശാരി.. നമ്മൾ പോകാൻ നോക്കി ഇരിക്കുന്നതാ രണ്ടും.

ഏട്ടൻ ഞങളെ നോക്കി ചിരിച്ചു.

ചിരിക്കേണ്ട… ഏട്ടനാ ഇതിനെല്ലാം കാരണം.

ഹേ… ഞാനോ.. ഞാൻ എന്തു ചെയ്തു.

വളർത്തു ദോഷം… അല്ലാണ്ട് ന്താ .. അനിയനാണ്… കൂട്ടുകാരാണ് എന്നൊക്കെ പറഞ്ഞു പുന്നാരിച്ചു പുന്നാരിച്ചു ഇയാളെ തനി ഡ്രാക്കുളയാക്കിയില്ലേ… എന്നിട്ട് ന്താ ചെയ്തെന്നോ.

ആരാടി ഡ്രാക്കുള..
സാർ ഒറ്റ ചാട്ടതിന്നു എന്റെ അടുത്ത് വന്നു.

കണ്ടോ… ഇതല്ലേ ഞാൻ പറഞ്ഞെ… എന്തെങ്കിലും വ്യത്യാസം ഉണ്ടോന്നു നോക്ക്.

പോടീ പിശാചേ..
സാറിന്റെ മുഖതെ തെളിച്ചം കണ്ടപ്പോൾ ആണ് സമാധാനം ആയത്.

ഇനി നിങ്ങൾ പൊക്കോ… ഞങ്ങൾ കുറച്ചു കഴിഞ്ഞു വരാം.

അമ്പടി കേമി.. നീ കൊള്ളാലോ… ഇതുവരെ എന്തായിരുന്നു. ചീത്ത വിളിക്കുന്നു.. ഓടി വന്നു എന്റെ കൈ പിടിക്കുന്നു… കാറിൽ കയറുന്നു… പോകുന്നു… ഒക്കെ ചുമ്മാ ആയിരുന്നല്ലേ.

ഈൗ… സോറിഡാ .. ഞാൻ പിന്നേ വരാം… ഹ്മ്മ്മ്… മ്മ്.. മ്മ്..

കൊഞ്ചണ്ടാ… ഞങ്ങൾ പോയെക്കാം.
ഏട്ടനും ശാരിയും പോയി കഴിഞ്ഞപ്പോൾ ആൾക്ക് പിന്നേം ജാഡ.

എന്താ മിണ്ടുന്നില്ലേ..

ഇല്ലാ..

ശരി… ന്നാ ഞാൻ അവരെ തിരിച്ചു വിളിക്കാം.എന്നിട്ട് ഞാനും പോവാം.. എന്താ..

അങ്ങനെ പോയാൽ നീ എവിടെ വരെ പോകും.. അതൊന്ന് പറഞ്ഞെ.

അങ്ങ് ദൂരെ…. കാണാ മറയത്.

പൊക്കോ.

പോകും…. പിന്നെ എന്നെ കാണാൻ പറ്റില്ല.. ഞാൻ വിളിക്കേം ഇല്ല. ചിലപ്പോൾ അവിടെ കിടന്നു ചത്തു പോയെന്നും വരും.

സാർ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി ഇരിക്കുകയാണ്. ന്താ ഒന്നും പറയാതെ..

അല്ല നീ എങ്ങനെയായിരിക്കും മരിക്കുന്നത് എന്നാലോചിച്ചതാ.

മറുപടി കേട്ട് എന്റെ കണ്ണ് തള്ളി പോയി. ഒരു സെന്റി ഡയലോഗ് ഒക്കെ പ്രതീക്ഷിച്ചിരുന്ന എന്നോടാണ് ഈ പറച്ചിൽ.

എന്താടി….

പോടാ ദുഷ്ടാ … ഇങ്ങനെ ആണോ പറയാ. അതെങ്ങനെയാ സ്നേഹം വേണം.

എനിക്ക് ഇത്തിരി സ്നേഹം കുറവാ.. ന്തേ

അതെനിക് അറിയാം. കുറവ് ആണെന്ന്.

ആണോ… എന്നാ ഞാൻ എന്റെ സ്നേഹക്കുറവ് ഒന്ന് കാണിക്കട്ടെ.. ഹ്മ്മ്..?

മീശയുടെ രണ്ടു സൈഡും പിരിച്ചു ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് സാർ എന്റെ അരികിലേക്ക് വന്നു.

നടക്കില്ല മോനെ…. അങ്ങ് നീങ്ങി ഇരുന്നാൽ മതി.

എന്താടി… ഒരുമ്മ അല്ലേ.. അതിനിപ്പോ ന്താ.

ഇല്ല.. പറ്റില്ല.. എന്നെ കുറേ കരയിച്ചതു അല്ലേ.

അതിനു ഞാൻ എന്ത് ചെയ്തു.? അവൾ ഇങ്ങോട്ട് വിളിക്കുന്നത് അല്ലേ.

അവൾക് തന്നെ ഇഷ്ടാണ്ന്ന് അറിയാലോ… അപ്പോൾ അവളെ പറഞ്ഞു മനസ്സിലക്കണ്ടേ.. അല്ലാതെ അതിന് സപ്പോർട്ട് ചെയ്യും പോലെ കൂടെ കൊണ്ടു നടക്കുവാണോ വേണ്ടേ.

ഓഹ്… എന്റെ പൊന്നേ… ഇനി ഞാൻ അവളോട്‌ സംസാരിക്കേമില്ല അവളെ വിളിക്കുക പോലും ഇല്ല. നീയാണേൽ സത്യം.
പോരേ.

എന്റെ കൈയിൽ അടിച്ചു ചെയ്ത ആ സത്യത്തിൽ ഞാൻ വിശ്വസിച്ചു.
പിന്നെ കുറെ നാൾ ജ്യോതിയെ കാണുമ്പോൾ സാർ സംസാരിക്കാറില്ലന്ന് മാത്രമല്ല അവളെ നോക്കാറു പോലും ഇല്ല. പക്ഷേ ജ്യോതി പഴയതിനെക്കാൾ എന്നോടു അടുക്കുകയും ചെയ്തു. എല്ലാം തുറന്നു പറയാവുന്ന നല്ലൊരു സുഹൃത്തു ആയി അവൾ. അപ്പോഴും സാറിന്റെ കാര്യം മാത്രം അവളോട്‌ പറഞ്ഞില്ല.

നമ്മുടെ കാര്യം ഇപ്പോൾ ആരോടും പറയണ്ട… എല്ലാം ഒന്നു തീരുമാനം ആയിട്ട് അറിയിക്കാം.

സാർ പറഞ്ഞപ്പോൾ എനിക്കും അതാണ് നല്ലത് എന്ന് തോന്നി. കോളേജിൽ അറിഞ്ഞാൽ പിന്നെ അതുമതി.. എല്ലാവർക്കും പറഞ്ഞു നടക്കാൻ ഒരു ന്യൂസ്‌ ആകും. അതുമല്ല ജ്യോതി അറിഞ്ഞാൽ ചിലപ്പോൾ പ്രശ്നമുണ്ടാക്കുമെന്നും സാർ പറഞ്ഞു.

നന്ദു… നമുക്ക് ഒന്ന് കാന്റീൻ വരെ പോയാലോ.

ജ്യോതി വിളിച്ചപ്പോൾ ചിന്തകൾ എല്ലാം മാറ്റി വച്ചു ഞാൻ കൂടെ ചെന്നു. സാറും അവിടെ ഉണ്ടായിരുന്നു.

ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചു ചായ കുടിക്കുന്നോ.. നല്ല കാഴ്ച ആണല്ലോ… എന്നാ പിന്നെ ഞാനും ഇവിടെ കൂടാം അല്ലെ.

സാർ ഞങ്ങൾക്കെതിരെയുള്ള സീറ്റിൽ സ്ഥാനം പിടിച്ചു.

ഹ്മ്മ്… എനിക്ക് മനസിലാകുന്നുണ്ട്.. കെട്ടോ
തിരിച്ചു പോരാൻ നേരം ജ്യോതി പറഞ്ഞു.

എന്ത്..

സാറിന്റെ നിന്നോടുള്ള പെരുമാറ്റം.. നിങ്ങൾ തമ്മിൽ ലവ് ആണോ..?

പെട്ടന്ന് ചോദിച്ചപ്പോൾ ഞാൻ അന്തം വിട്ടു പോയി.

എന്താ നീ പറഞ്ഞെ..

ഞെട്ടണ്ട.. ഞാൻ ചുമ്മാ ചോദിച്ചതാ.
അവൾ ചിരിയടക്കി.
സാറിനെ എങ്ങാനും നീ കെട്ടിയാൽ ഉള്ള അവസ്ഥ… അങ്ങേരുടെ കൈ കൊണ്ട് തീരും നീ.

അല്ലെങ്കിലും ശെരിയാ.എങ്ങനെ സഹിക്കും അതിനെ.

ഞങ്ങൾ തമ്മിൽ പറഞ്ഞു ചിരിച്ചു.

അല്ല മോളെ ജ്യോതി… നിനക്ക് ആരെയെങ്കിലും ഇഷ്ടം ആണോ.. നിന്റെ പെരുമാറ്റത്തിൽ നിന്ന് എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്.. ന്താ… ഉണ്ടോ.

സാറിനോട് അവൾക് എന്തെങ്കിലും ഇഷ്ടം ഉണ്ടോ എന്നറിയാൻ ആയിരുന്നു ഞാൻ ചോദിച്ചത്.

ഹ്മ്മ്. ഒരു നാണത്തോടെ അവൾ അവളുടെ നോട്ട് ബുക്ക് എനിക്ക് നേരെ നീട്ടി. അതിൽ വലിയൊരു ഹാർട് ഷേപ്പനുള്ളിൽ എ.കെ എന്ന് എഴുതിയിരുന്നു.

ആരാ മോളെ എ.കെ.?
ഇനി അഖിലൻ എന്നാവോ… ആവരുതെ എന്ന് പ്രാർത്ഥിച്ചു ആണ് ഞാൻ ചോദിച്ചത്.

അതൊക്കെ ഉണ്ട്.. നീ അറിയില്ല അയാളെ.

ഹാവു . ആശ്വാസം ആയി. സാർ അല്ല.
എങ്കിലും ഒന്ന് കൂടി ഉറപ്പിക്കണമല്ലോ. അതിനായ് ഞാൻ പിന്നേയും ചോദിച്ചു

സത്യം പറ ജ്യോതി.. ഈ എ.കെ അഖിലൻ സാറല്ലേ.?

ഒന്ന് പോ പെണ്ണെ.. ജീവനിൽ കൊതി ഉള്ള ആരെങ്കിലും അയാളെ പ്രേമിക്കോ.?

ഒരുപാട് സന്തോഷം തോന്നി അത് സാർ അല്ലെന്ന് അറിഞ്ഞപ്പോൾ. ഞാൻ ബുക്ക് അവൾക് തിരിച്ചു കൊടുത്തു.

ഹ്മ്മ്.. ആയിക്കോട്ടെ ഞാൻ വിശ്വസിച്ചു.

ഹ്മ്മ്… നിനക്ക് ഇഷ്ടാണോ സാറിനെ.. സത്യം പറ.. നിങ്ങൾ തമ്മിൽ ലവ് അല്ലേ. കള്ളി.. എനിക്ക് എല്ലാം അറിയാം കേട്ടോ.
അവൾ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.

സോറി ടാ.. പറയാൻ പറ്റിയില്ല.

ഹ്മ്മ്.. ഹ്മ്മ്.. നടക്കട്ടെ.. നടക്കട്ടെ..
എല്ലാവരും എല്ലാം അറിയുന്നുണ്ടെന്നു ഓർമ്മ വേണം.

ഒന്ന് പോടീ..
അവൾ എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനി പേടിക്കണ്ടന്നു എനിക്കു തോന്നി. അവൾ അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നുള്ള എന്റെ വലിയ പേടി ഇല്ലാതെ ആയതിന്റെ സന്തോഷത്തിൽ ആയിരുന്നു ഞാൻ.

(തുടരും )

അഖിലൻ : ഭാഗം 1

അഖിലൻ : ഭാഗം 2

അഖിലൻ : ഭാഗം 3

അഖിലൻ : ഭാഗം 4

അഖിലൻ : ഭാഗം 5

അഖിലൻ : ഭാഗം 6

അഖിലൻ : ഭാഗം 7

അഖിലൻ : ഭാഗം 8

അഖിലൻ : ഭാഗം 9

അഖിലൻ : ഭാഗം 10

അഖിലൻ : ഭാഗം 11

അഖിലൻ : ഭാഗം 12

അഖിലൻ : ഭാഗം 13

അഖിലൻ : ഭാഗം 14

അഖിലൻ : ഭാഗം 15

അഖിലൻ : ഭാഗം 16

അഖിലൻ : ഭാഗം 17

അഖിലൻ : ഭാഗം 18

അഖിലൻ : ഭാഗം 19

അഖിലൻ : ഭാഗം 20

അഖിലൻ : ഭാഗം 21